ചേര്‍ത്തല: മന്ത്രി വീണാ ജോര്‍ജിനു നേരേയുണ്ടായ അക്രമം തെരഞ്ഞെടുപ്പു മുന്നില്‍കണ്ടുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും രാഷ്ട്രീയ നേതൃത്വങ്ങളെ പാവകളാക്കി തന്ത്രവിദഗ്ധര് മെനയുന്ന കുതന്ത്രങ്ങളാണ് ഇതിനുപിന്നിലെന്നും മന്ത്രി പി. പ്രസാദ് ആരോപിച്ചു. ചേര്‍ത്തലയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തു കലാപമുണ്ടാക്കാനുളള ശ്രമമാണ് അക്രമത്തിനു പിന്നില്‍. പ്രതിഷേധങ്ങള്‍ വേണ്ടതുതന്നെയെങ്കിലും ഇത്തരം സമരരീതികളെ തള്ളിപ്പറയാനും പിന്തിരിപ്പിക്കാനും എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും തയാറാകണം.താമസിക്കുന്നിടത്തു റീത്തുവച്ചതടക്കം മന്ത്രിയെ ഒറ്റതിരിഞ്ഞ് വേട്ടയാടുന്നത് അപലപനീയമായ കാര്യമാണ്.
ഇത്രയുമായിട്ടും ഇതിനെ തള്ളിപ്പറയാതെ ന്യായീകരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വവും പ്രതിപക്ഷനേതാവും അക്രമത്തെ ന്യായീകരിക്കുകയാണ്. ആരോഗ്യമേഖലയെ കടന്നാക്രമിക്കുന്ന ഇവര്‍ കോര്‍പറേറ്റുകളുടെ വക്താക്കളായി മാറിയിരിക്കുകയാണ്.
പുതുയുഗയാത്രയിലൂടെ പ്രതിപക്ഷനേതാവും കോണ്‍ഗ്രസ് നേതാക്കളും കള്ള പ്രചാരണങ്ങളാണു നടത്തുന്നത്. സ്വപ്നം കാണാന്‍ പ്രതിപക്ഷനേതാവിനും എല്ലാവര്ക്കും അവകാശമുണ്ട്. തെരഞ്ഞെടുപ്പില്‍ വികസനങ്ങള്‍ക്കുള്ള അംഗീകാരം ജനങ്ങള്‍ സംസ്ഥാന സര്‍ക്കാരിനു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Tags : nattu vishesham Attack on Minister conspiracy