x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശൃം​ഗേ​രി​യി​ലെ വോ​ട്ടെ​ണ്ണ​ൽ വി​വാ​ദം: ബി​ജെ​പി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് സി​ദ്ധ​രാ​മ​യ്യ


Published: May 6, 2026 04:23 AM IST | Updated: May 6, 2026 04:23 AM IST

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ശൃം​ഗേ​രി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ പു​ന​ർ​വോ​ട്ടെ​ണ്ണ​ലി​ന് പി​ന്നാ​ലെ ബി​ജെ​പി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ. കോ​ൺ​ഗ്ര​സി​ന്‍റെ വി​ജ​യം അ​ട്ടി​മ​റി​ക്കാ​ൻ ബി​ജെ​പി 'ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന' ന​ട​ത്തി​യെ​ന്നും പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളി​ൽ തി​രി​മ​റി ന​ട​ത്തി​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​ടെ തീ​രു​മാ​ന​ത്തെ കോ​ൺ​ഗ്ര​സ് നി​യ​മ​പ​ര​മാ​യി ചോ​ദ്യം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

2023-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ടി.​ഡി. രാ​ജ​ഗൗ​ഡ 201 വോ​ട്ടു​ക​ൾ​ക്കാ​ണ് ശൃം​ഗേ​രി​യി​ൽ വി​ജ​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ന​ട​ന്ന പു​ന​ർ​വോ​ട്ടെ​ണ്ണ​ലി​ൽ ബി​ജെ​പി​യു​ടെ ഡി.​എ​ൻ. ജീ​വ​രാ​ജ് 52 വോ​ട്ടു​ക​ൾ​ക്ക് വി​ജ​യി​ച്ച​താ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടു. വോ​ട്ടെ​ണ്ണ​ലി​നി​ടെ കോ​ൺ​ഗ്ര​സി​ന് ല​ഭി​ച്ച 255 പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ അ​സാ​ധു​വാ​ക്കി​യ​താ​ണ് ഫ​ലം മ​റി​യാ​ൻ കാ​ര​ണ​മാ​യ​ത്.

2023-ൽ ​ന​ട​ന്ന വോ​ട്ടെ​ണ്ണ​ലി​ൽ ഈ ​വോ​ട്ടു​ക​ളെ​ല്ലാം സാ​ധു​വാ​ണെ​ന്ന് ക​ണ്ട് എ​ല്ലാ സ്ഥാ​നാ​ർ​ത്ഥി​ക​ളും ഒ​പ്പി​ട്ടു ന​ൽ​കി​യ​താ​യി​രു​ന്നു എ​ന്ന് സി​ദ്ധ​രാ​മ​യ്യ ചൂ​ണ്ടി​ക്കാ​ട്ടി. ബാ​ല​റ്റു​ക​ൾ അ​ട​ങ്ങി​യ ട്ര​ങ്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ തി​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ചേ​ർ​ന്ന് ബി​ജെ​പി ബാ​ല​റ്റു​ക​ളി​ൽ തി​രി​മ​റി ന​ട​ത്തി​യെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​രോ​പ​ണം. അ​ന്ന് ഇ​ല്ലാ​ത്ത പ​രാ​തി ഇ​പ്പോ​ൾ ഉ​ന്ന​യി​ക്കു​ന്ന​ത് വോ​ട്ട് മോ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

Tags : Siddaramaiah Sringeri BJP conspiracy

Recent News

Corehub Up