Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dharmendra Pradhan

പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ആ​ദ്യ ദി​നം ത​ന്നെ ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി വെ​ക്കാ​ൻ ത​യാ​റാ​യി​രു​ന്നു: കൈ​ലാ​ഷ് വി​ജ​യ് വ​ർ​ഗി​യ

ഇ​ൻ​ഡോ​ർ: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ച​പ്പോ​ൾ ത​ന്നെ ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്ന​താ​യി മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വും മ​ധ്യ​പ്ര​ദേ​ശ് മ​ന്ത്രി​യു​മാ​യ കൈ​ലാ​ഷ് വി​ജ​യ് വ​ർ​ഗി​യ. ഇ​ൻ​ഡോ​റി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

വി​ദ്യാ​ർ​ത്ഥി രാ​ഷ്ട്രീ​യം മു​ത​ൽ ധ​ർ​മേ​ന്ദ്ര പ്ര​ധാ​നെ ത​നി​ക്ക​റി​യാ​മെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ത്യ​സ​ന്ധ​ത​യും അ​ർ​പ്പ​ണ​ബോ​ധ​വും എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണെ​ന്നും വി​ജ​യ് വ​ർ​ഗി​യ പ​റ​ഞ്ഞു. സ​മ​ര​ത്തി​ന്‍റെ ആ​ദ്യ നാ​ളു​ക​ളി​ൽ​ത്ത​ന്നെ പാ​ർ​ട്ടി അ​ധ്യ​ക്ഷ​നെ ക​ണ്ട് രാ​ജി​സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്നു. ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ ന​ല്ല​യൊ​രു പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ന്‍റെ മു​ഖ​മു​ദ്ര​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ജ്യ​ത്തു​ട​നീ​ളം വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും, സി​ജെ​പി യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന്ത​ർ​മ​ന്ത​റി​ൽ ഒ​രു മാ​സ​ത്തോ​ളം നീ​ണ്ടു​നി​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കും പി​ന്നാ​ലെ​യാ​ണ് ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ ക​ഴി​ഞ്ഞ ദി​വ​സം രാ​ജി സ​മ​ർ​പ്പി​ച്ച​ത്. പ്ര​തി​ഷേ​ധ​ങ്ങ​ളെ ദേ​ശ​വി​രു​ദ്ധ ശ​ക്തി​ക​ൾ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത് ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് താ​ൻ ഈ ​തീ​രു​മാ​നം കൈ​ക്കൊ​ണ്ട​തെ​ന്ന് ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

National

നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച: പ്ര​തി​ഷേ​ധം ദ​ക്ഷി​ണേ​ന്ത്യ​യി​ലേ​ക്കും വ്യാ​പി​പി​ച്ച് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി

‌ബം​ഗ​ളൂ​രു: നീ​റ്റ് യു​ജി പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളി​ലും ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ലും പ്ര​തി​ഷേ​ധി​ച്ച് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി ദ​ക്ഷി​ണേ​ന്ത്യ​യി​ലേ​ക്ക് പ്ര​തി​ഷേ​ധം വ്യാ​പി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച ഹൈ​ദ​രാ​ബാ​ദി​ലും ബം​ഗ​ളൂ​രു​വി​ലും ന​ട​ന്ന വ​ൻ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ളി​ൽ പ്ര​മു​ഖ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സോ​നം വാം​ഗ്ചു​ക്കും ന​ട​ൻ പ്ര​കാ​ശ് രാ​ജും പ​ങ്കെ​ടു​ത്തു.

ഹൈ​ദ​രാ​ബാ​ദി​ലെ ധ​ർ​ണ ചൗ​ക്കി​ൽ രാ​വി​ലെ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത സോ​നം വാം​ഗ്ചു​ക്ക്, വി​ദ്യാ​ർ​ത്ഥി​ക​ൾ ഭ​യ​മി​ല്ലാ​തെ സ​ർ​ക്കാ​രി​നോ​ട് ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്ക​ണ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്തു. തു​ട​ർ​ന്ന് വൈ​കി​ട്ട് ബം​ഗ​ളൂ​രു ഫ്രീ​ഡം പാ​ർ​ക്കി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ പ്ര​കാ​ശ് രാ​ജും സോ​നം വാം​ഗ്ചു​ക്കും സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത് ദി​പ്കെ​യും ഒ​ന്നി​ച്ച് പ​ങ്കെ​ടു​ത്തു.

പ​രീ​ക്ഷാ പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ 'വി​ദ്യാ​സ​മ്പ​ന്ന​നാ​യ' പ്ര​ധാ​ന​മ​ന്ത്രി എ​ന്തു​കൊ​ണ്ട് മൗ​നം പാ​ലി​ക്കു​ന്നു​വെ​ന്ന് പ്ര​കാ​ശ് രാ​ജ് വേ​ദി​യി​ൽ ചോ​ദ്യ​മു​യ​ർ​ത്തി. സോ​നം വാം​ഗ്ചു​ക്ക് രാ​ജ്യ​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​കാ​ൻ താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ ജൂ​ൺ 20-ന് ​ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ത​റി​ലേ​ക്ക് വ​ൻ ജ​ന​കീ​യ മാ​ർ​ച്ച് ന​ട​ത്തു​മെ​ന്നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി രാ​ജി​വെ​ക്കും വ​രെ സ​മ​രം തു​ട​രു​മെ​ന്നും സി​ജെ​പി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

National

ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണം;രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌ത്‌ സിജെപി

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദിപ്കെ. പരീക്ഷകളിലെ ആവർത്തിച്ചുള്ള ക്രമക്കേടുകൾ രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.
 
പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദ്യാർഥികളും യുവാക്കളും ഇനി മൗനം പാലിക്കാൻ തയാറല്ലെന്ന് ദിപ്കെ പറഞ്ഞു. കേന്ദ്രമന്ത്രി രാജിവച്ചില്ലെങ്കിൽ രാജ്യവ്യാപകമായി വ്യാഴാഴ്ച മുതൽ പ്രതിഷേധം ആരംഭിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

വ്യാഴാഴ്ച വൈകുന്നേരം നാലിന് പൂനെയിൽ നിന്ന് സമാധാനപരമായ പ്രതിഷേധം നടത്തും. തുടർന്ന് ലക്നോ, അമൃത്സര്‍, ബംഗളൂരു, ജയ്പുര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലും പ്രതിഷേധം ഉണ്ടാകും.

ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുന്നില്ലെങ്കിൽ ജൂണ്‍ 20ന് വീണ്ടും ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കും. രാജിവയ്ക്കും വരെ ജന്തര്‍മന്തറില്‍ നിന്ന് പിരിഞ്ഞുപോകില്ലെന്നും അധ്യാപകരെയും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പ്രതിഷേധത്തിന് ക്ഷണിക്കുന്നതായും സിജെപി പത്ര സമ്മേളനത്തിൽ വ്യക്തമാക്കി.

നീറ്റ്, സിബിഎസ്ഇ, സിയുഇടി തുടങ്ങിയ പരീക്ഷകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒരു കോടിയിലധികം വിദ്യാർഥികളെ ബാധിച്ചിട്ടുണ്ടെന്ന് ദിപ്കെ ആരോപിച്ചു.

National

ഏ​​​ഴു​​​ ദി​​​വ​​​സ​​​ത്തി​​​ന​​​കം വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി​​​യെ നീ​​​ക്കി​​​യി​​​ല്ലെ​​​ങ്കി​​​ൽ രാ​​​ജ്യ​​​വ്യാ​​​പ​​​ക പ്ര​​​ക്ഷോ​​​ഭം

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ന്ദ്ര വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി ധ​​​ർ​​​മേ​​​ന്ദ്ര പ്ര​​​ധാ​​​നെ ഏ​​​ഴു​​​ദി​​​വ​​​സ​​​ത്തി​​​ന​​​കം നീ​​​ക്കി​​​യി​​​ല്ലെ​​​ങ്കി​​​ൽ രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​ക്ഷോ​​​ഭം വ്യാ​​​പി​​​ക്കി​​​പ്പി​​​ക്കു​​​മെ​​​ന്ന് സി​​​ജെ​​​പി.

ജ​​​ന്ത​​​ർ​​​ മ​​​ന്ത​​​റി​​​ലെ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന് ഒ​​​ട്ടേ​​​റെ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ങ്കാ​​​ളി​​​ത്ത​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും സി​​​ജെ​​​പി വ​​​ക്താ​​​ക്ക​​​ളാ​​​യ അ​​​ശു​​​തോ​​​ഷ് ര​​​ങ്ക​​​യും സൗ​​​ര​​​വ് ദാ​​​സും വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

വി​​​ദ്യാ​​​ഭ്യാ​​​സം, ഭ​​​ര​​​ണ​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ലെ പി​​​ഴ​​​വു​​​ക​​​ൾ ചോ​​​ദ്യം​​​ചെ​​​യ്യു​​​ന്ന യു​​​വാ​​​ക്ക​​​ളു​​​ടെ അ​​​തി​​​രു​​​ക​​​ളി​​​ല്ലാ​​​ത്ത കൂ​​​ട്ടാ​​​യ്മ​​​യാ​​​യി സി​​​ജെ​​​പി വ​​​ള​​​രു​​​ക​​​യാ​​​ണ്. സ​​​ർ​​​ക്കാ​​​രി​​​ന് ഞ​​​ങ്ങ​​​ൾ ഏ​​​ഴു​​​ദി​​​വ​​​സം ന​​​ൽ​​​കും.

ധ​​​ർ​​​മേ​​​ന്ദ്ര​​​പ്ര​​​ധാ​​​ൻ രാ​​​ജി​​​വ​​​യ്ക്കു​​​ക​​​യോ അ​​​ല്ലെ​​​ങ്കി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി അ​​​ദ്ദേ​​​ഹ​​​ത്തെ പു​​​റ​​​ത്താ​​​ക്കു​​​ക​​​യോ വേ​​​ണം. മ​​​റി​​​ച്ചാ​​​യാ​​​ൽ പ്ര​​​ക്ഷോ​​​ഭം രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി പ​​​ട​​​രും.

വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് പി​​​ന്തു​​​ണ​​​യ​​​റി​​​ച്ച് സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​ന്നു​​​ണ്ട്. അ​​​ടു​​​ത്ത ക​​​ർ​​​മ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ ഒ​​​രാ​​​ഴ്ച​​​യ്ക്ക​​​കം പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നും ഇ​​​രു​​​വ​​​രും പ​​​റ​​​ഞ്ഞു.

National

നീ​റ്റ് വി​വാ​ദം: ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വെ​ക്ക​ണ​മെ​ന്ന് 58% എ​ൻ​ഡി​എ വോ​ട്ട​ർ​മാ​രും; എ​ൻ​ടി​എ പി​രി​ച്ചു​വി​ട​ണ​മെ​ന്ന് സ​ർ​വേ

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് യു​ജി പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളി​ലും ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ലും രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ, കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​നും നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ‌ഏ​ജ​ൻ​സി​ക്കും തി​രി​ച്ച​ടി​യാ​യി സി​വോ​ട്ട​ർ സ​ർ​വേ ഫ​ലം. സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത ഭൂ​രി​ഭാ​ഗം പേ​രും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ, ഭ​ര​ണ​ക​ക്ഷി​യാ​യ എ​ൻ​ഡി​എ​യെ പി​ന്തു​ണ​യ്ക്കു​ന്ന വോ​ട്ട​ർ​മാ​രി​ൽ 58 ശ​ത​മാ​നം പേ​രും ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ സ്ഥാ​ന​മൊ​ഴി​യ​ണം എ​ന്ന അ​ഭി​പ്രാ​യ​ക്കാ​രാ​ണ്.

സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത ആ​കെ ആ​ളു​ക​ളി​ൽ 66 ശ​ത​മാ​നം പേ​രും മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​ടെ പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​ണെ​ന്ന് 46 ശ​ത​മാ​നം പേ​ർ വി​ര​ൽ ചൂ​ണ്ടി​യ​പ്പോ​ൾ, 12 ശ​ത​മാ​നം പേ​ർ എ​ൻ​ടി​എ​യെ കു​റ്റ​പ്പെ​ടു​ത്തി. പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ലെ വി​ശ്വാ​സ്യ​ത ത​ക​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ൻ​ടി​എ പി​രി​ച്ചു​വി​ട​ണ​മെ​ന്ന് 61 ശ​ത​മാ​നം പേ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ​രീ​ക്ഷ​ക​ൾ കേ​ന്ദ്രീ​കൃ​ത​മാ​യി ന​ട​ത്തു​ന്ന​തി​ന് പ​ക​രം സം​സ്ഥാ​ന​ങ്ങ​ൾ​ക്കും സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും ത​ന്നെ ചു​മ​ത​ല തി​രി​കെ ന​ൽ​ക​ണ​മെ​ന്നും സ​ർ​വേ​യി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു.

മേ​യ് മൂ​ന്നി​ന് ന​ട​ന്ന പ​രീ​ക്ഷ​യി​ലെ ക്ര​മ​ക്കേ​ടു​ക​ളെ തു​ട​ർ​ന്ന് ജൂ​ൺ 21-ലേ​ക്ക് പു​നഃ​പ​രീ​ക്ഷ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​ന​കം ത​ന്നെ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ക്ഷി​ക​ൾ മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തു​ണ്ട്. ഇ​തി​ന് പി​ന്നാ​ലെ എ​ൻ​ഡി​എ അ​നു​കൂ​ലി​ക​ൾ​ക്കി​ട​യി​ൽ നി​ന്നു​പോ​ലും മ​ന്ത്രി​ക്കെ​തി​രെ വി​കാ​രം ശ​ക്ത​മാ​കു​ന്ന​ത് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് വ​ലി​യ പ്ര​തി​സ​ന്ധി​യാ​വു​ക​യാ​ണ്.

 

National

ധ​ർ​മേ​ന്ദ്ര പ്ര​ധാ​നെ പു​റ​ത്താ​ക്ക​ണം; രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി: മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​നെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ൻ ഇ​ന്ത്യ​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ് . പ​രീ​ക്ഷാ വി​വാ​ദ​ങ്ങ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തി​ലു​ള്ള വി​ശ്വാ​സം ത​ക​ർ​ത്തു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പു​തി​യ സ​മ​ര​പ​രി​പാ​ടി​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്.

യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ഉ​ദ​യ് ഭാ​നു ചി​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ഹാ​രാ​ഷ്ട്ര, തെ​ല​ങ്കാ​ന, അ​സം, ഹ​രി​യാ​ന, മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, ത​മി​ഴ്‌​നാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ ന​ട​ക്കും. പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​ന​ങ്ങ​ൾ, 'ഹ​ല്ലാ ബോ​ൽ' മാ​ർ​ച്ചു​ക​ൾ, ബി​ജെ​പി നേ​താ​ക്ക​ളു​ടെ​യും മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ​യും വ​സ​തി​ക​ൾ​ക്ക് മു​ന്നി​ലെ പ്ര​തി​ഷേ​ധം എ​ന്നി​വ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കും.

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യും ഭ​ര​ണ​പ​ര​മാ​യ വീ​ഴ്ച​ക​ളും ല​ക്ഷ​ക്ക​ണ​ക്കി​ന് ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളു​ടെ ഭാ​വി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കി​യെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യെ പു​റ​ത്താ​ക്കു​ന്ന​ത് വ​രെ സ​മ​രം തു​ട​രു​മെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. 

 

National

'ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കു​ന്നു'; സി​ബി​എ​സ്ഇ വി​വാ​ദ​ത്തി​ൽ മൗ​നം വെ​ടി​ഞ്ഞ് കേ​ന്ദ്ര​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​രീ​ക്ഷാ മൂ​ല്യ​നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ വി​വാ​ദ​ങ്ങ​ളി​ൽ മൗ​നം വെ​ടി​ഞ്ഞ് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ. പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ലെ പൊ​രു​ത്ത​ക്കേ​ടു​ക​ളു​ടെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം താ​ൻ ഏ​റ്റെ​ടു​ക്കു​ക​യാ​ണെ​ന്നും ഈ ​വി​ഷ​യ​ത്തി​ൽ കു​റ്റ​ക്കാ​രാ​യ ഒ​രാ​ളെ​പ്പോ​ലും വെ​റു​തെ വി​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ഉ​റ​പ്പു​ന​ൽ​കി.

സി​ബി​എ​സ്ഇ പ​രീ​ക്ഷ​യി​ലെ ഡി​ജി​റ്റ​ൽ മൂ​ല്യ​നി​ർ​ണ​യ പ്ര​ക്രി​യ​യാ​യ 'ഓ​ൺ സ്ക്രീ​ൻ മാ​ർ​ക്കിം​ഗ്' സം​വി​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ലി​യ രീ​തി​യി​ലു​ള്ള ക്ര​മ​ക്കേ​ടു​ക​ളും പ​രാ​തി​ക​ളും ഉ​യ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മ​ന്ത്രി​യു​ടെ ഈ ​പ്ര​തി​ക​ര​ണം. മ​ങ്ങി​യ രീ​തി​യി​ൽ സ്കാ​ൻ ചെ​യ്ത ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ, ചി​ല ഉ​ത്ത​ര​ങ്ങ​ൾ വി​ല​യി​രു​ത്താ​തി​രി​ക്കു​ക, പോ​ർ​ട്ട​ലു​ക​ൾ ത​ക​രാ​റി​ലാ​കു​ക, പ​ണ​മി​ട​പാ​ട് പ്ര​ശ്ന​ങ്ങ​ൾ, പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ പ്ര​ക്രി​യ​യി​ലെ ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ത്ഥി​ക​ൾ ദി​വ​സ​ങ്ങ​ളോ​ളം വ്യാ​പ​ക​മാ​യി പ​രാ​തി​പ്പെ​ട്ടി​രു​ന്നു.

വി​ഷ​യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി അ​ടി​യ​ന്ത​ര കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് മ​ന്ത്രി പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഒ​എ​സ്എം പൊ​രു​ത്ത​ക്കേ​ടു​ക​ൾ മൂ​ലം വി​ദ്യാ​ർ​ത്ഥി​ക​ൾ നേ​രി​ട്ട ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കു​ന്ന​താ​യി വ്യ​ക്ത​മാ​ക്കി​യ മ​ന്ത്രി, നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കി​ട​യി​ൽ സ​മ്മ​ർ​ദം വ​ർ​ധി​പ്പി​ക്ക​രു​തെ​ന്ന് അ​ഭ്യ​ർ​ത്ഥി​ക്കു​ക​യും ചെ​യ്തു. അ​തേ​സ​മ​യം, ലോ​ക​മെ​മ്പാ​ടും ഉ​പ​യോ​ഗി​ക്കു​ന്ന ഒ​ന്നാ​ണ് ഡി​ജി​റ്റ​ൽ മൂ​ല്യ​നി​ർ​ണ​യ സം​വി​ധാ​ന​മെ​ന്ന് പ​റ​ഞ്ഞ് അ​ദ്ദേ​ഹം ഈ ​പ്ര​ക്രി​യ​യെ ന്യാ​യീ​ക​രി​ക്കു​ക​യും ചെ​യ്തു.

 

National

കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്കെതിരേ അവകാശലംഘന നോട്ടീസ് നൽകി കോണ്‍ഗ്രസ്

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ​യും പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​ക​ളു​ടെ​യും അ​ന്ത​സി​നെ താ​ഴ്ത്തി​ക്കെ​ട്ടു​ന്ന പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​നെ​തി​രേ കോ​ണ്‍ഗ്ര​സ് അ​വ​കാ​ശ​ലം​ഘ​ന നോ​ട്ടീ​സ് ന​ൽ​കി.

നീ​റ്റ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യെ​ക്കു​റി​ച്ചു വി​ശ​ദീ​ക​രി​ക്കാ​ൻ 15ന് ​വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ പാ​ർ​ല​മെ​ന്‍റ​റി സ്റ്റാ​ൻ​ഡിം​ഗ് സ​മി​തി​യെ​ക്കു​റി​ച്ച് ന​ട​ത്തി​യ പ​രാ​മ​ർ​ശം അ​പ​കീ​ർ​ത്തി​പ​ര​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശാ​ണ് രാ​ജ്യ​സ​ഭാ ചെ​യ​ർ​മാ​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

National

'ധ​ർ​മേ​ന്ദ്ര പ്ര​ധാ​നെ പു​റ​ത്താ​ക്കൂ'; നീ​റ്റ് പ​രീ​ക്ഷാ വി​വാ​ദ​ത്തി​ൽ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്കെ​തി​രെ രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യെ​ത്തു​ട​ർ​ന്ന് റ​ദ്ദാ​ക്കേ​ണ്ടി വ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ, കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​നെ അ​ടി​യ​ന്തി​ര​മാ​യി പ​ദ​വി​യി​ൽ നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്ന് ലോ​ക്‌​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ലെ ക​ടു​ത്ത വീ​ഴ്ച​യു​ടെ​യും ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ഭാ​വി ത​ക​ർ​ത്ത​തി​ന്‍റെ​യും ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് മ​ന്ത്രി രാ​ജി​വെ​ക്ക​ണ​മെ​ന്നും, അ​തി​ന് ത​യ്യാ​റാ​കാ​ത്ത പ​ക്ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ദ്ദേ​ഹ​ത്തെ മ​ന്ത്രി​സ​ഭ​യി​ൽ നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്നു​മാ​ണ് രാ​ഹു​ൽ ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ട​ത്.

വി​ഷ​യ​ത്തി​ൽ ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ സ​മീ​പ​ന​ത്തെ അ​ദ്ദേ​ഹം രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ലാ​ണ് വി​മ​ർ​ശി​ച്ച​ത്. ദേ​ശീ​യ പ​രീ​ക്ഷാ ഏ​ജ​ൻ​സി​യു​ടെ​യും വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും പൂ​ർ​ണ പ​രാ​ജ​യ​മാ​ണ് ഈ ​സം​ഭ​വ​ത്തി​ലൂ​ടെ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​തെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി ചൂ​ണ്ടി​ക്കാ​ട്ടി. "രാ​ജ്യ​ത്തെ ഏ​റ്റ​വും നി​ർ​ണാ​യ​ക​മാ​യ ഒ​രു മ​ത്സ​ര പ​രീ​ക്ഷ​യു​ടെ വി​ശ്വാ​സ്യ​ത പോ​ലും കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്കോ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ന്ത്രാ​ല​യ​ത്തി​നോ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ചോ​ദ്യ​പേ​പ്പ​ർ മാ​ഫി​യ​ക​ൾ​ക്ക് മു​ന്നി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ പൂ​ർ​ണ​മാ​യി കീ​ഴ​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഈ ​വ​ലി​യ ക്ര​മ​ക്കേ​ടി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ നി​ന്നും ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​ന് ഒ​ഴി​ഞ്ഞു​മാ​റാ​നാ​കി​ല്ല. ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ക​ഠി​നാ​ധ്വാ​നം വി​ഫ​ല​മാ​ക്കി​യ​തി​ന് അ​ദ്ദേ​ഹം മ​റു​പ​ടി പ​റ​യ​ണം. അ​ദ്ദേ​ഹ​ത്തെ പു​റ​ത്താ​ക്കു​ക​യാ​ണ് ഈ ​ത​ട്ടി​പ്പി​നെ​തി​രെ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കേ​ണ്ട ആ​ദ്യ ന​ട​പ​ടി."

മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ലെ അ​ഴി​മ​തി​യും വി​ദ്യാ​ർ​ത്ഥി​ക​ൾ നേ​രി​ടു​ന്ന അ​നി​ശ്ചി​താ​വ​സ്ഥ​യും വ​രും ദി​വ​സ​ങ്ങ​ളി​ൽ പാ​ർ​ല​മെ​ന്‍റി​ൽ ഉ​ന്ന​യി​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ന്‍റെ തീ​രു​മാ​നം. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ബി​ജെ​പി​യു​ടെ കേ​ന്ദ്രീ​കൃ​ത അ​ഴി​മ​തി​ക്കെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​രെ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്നും വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

National

പിഎം ശ്രീയിൽ ഒപ്പിടാൻ താൻ മധ്യസ്ഥം വഹിച്ചിട്ടില്ലെന്ന് ജോൺ ബ്രിട്ടാസ്

ന്യൂഡൽഹി: പിഎം ശ്രീയിൽ ഒപ്പിടാൻ മധ്യസ്ഥം വഹിച്ചെന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്‍റെ പ്രസ്താവന തള്ളി ജോൺ ബ്രിട്ടാസ് എംപി. മന്ത്രി ശിവൻകുട്ടിയോടൊപ്പം പലതവണ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ കണ്ടിട്ടുണ്ട്. കേരളത്തിന്‍റെ തടഞ്ഞ വച്ച ഫണ്ടിനായി നിവേദനം നൽകിയിട്ടുണ്ട്. കരാർ ഒപ്പിടാൻ താൻ മധ്യസ്ഥം വഹിച്ചിട്ടില്ലെന്നും ജോൺ ബ്രിട്ടാസ് വ്യക്തമാക്കി.

കരാറിൽ ഒപ്പുവയ്ക്കുന്നത് സംസ്ഥാന സർക്കാരിന്‍റെ കാര്യമാണ്. അതിൽ ഇടപെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സർക്കാരുകളുടെ ചുമലിലൂടെ കേരളത്തെ ആക്രമിക്കുകയാണ് കേന്ദ്രമന്ത്രി ചെയ്തത്. കർണാടക, ഹിമാചൽ സർക്കാരുറുകൾ യഥേഷ്ടം ഫണ്ട് വാങ്ങി. കോൺഗ്രസ് സർക്കാരുകളുടെ നിലപാടാണ്, മറ്റ് പ്രതിപക്ഷ സർക്കാരുകളുടെ നിലപാടുകളെ ദുർബലമാക്കിയതെന്നും ബ്രിട്ടാസ് പറഞ്ഞു.

എൻഇപിയുടെയും പിഎം ശ്രീയുടെയും പേര് പറഞ്ഞ് കേരളത്തിന് ലഭിക്കേണ്ട ഫണ്ട് തടഞ്ഞുവയ്ക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെ പിഎം ശ്രീ വിഷയം നിലവിൽ സമിതിയുടെ പരിഗണനയിലാണ്. അതിൽ അഭിപ്രായം പറയാൻ ഇല്ലെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.

കേരളത്തിന് ലഭിക്കേണ്ട ഫണ്ട് സംബന്ധിച്ചാണ് നിരവധി തവണ കേന്ദ്രമന്ത്രിയെ കണ്ടത്. കേരളത്തിന് ലഭിക്കേണ്ട കൃത്യമായ വിഭവം ലഭിക്കേണ്ടതുണ്ട്. സംസ്ഥാന സർക്കാരിന്‍റെ ആവശ്യത്തിനായി ബ്രിഡ്ജായാണ് എംപിമാർ പ്രവർത്തിക്കുന്നതെന്നും ജോൺ ബ്രിട്ടാസ് കൂട്ടിച്ചേർത്തു.

പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും കേരളത്തിനും ഇടയിൽ പാലമായത് ജോൺ ബ്രിട്ടാസ് എംപിയെന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ പ്രസ്താവന.

Kerala

പി​എം ശ്രീ​യി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്ക​ണം; കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ച് കേ​ര​ളം

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ക​ത്ത​യ​ച്ച് കേ​ര​ളം. പ​ദ്ധ​തി​യി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​ത്ത​യ​ച്ച​ത്. സി​പി​ഐ​യു​ടെ സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി.

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ക​ത്ത​യ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​ഐ മ​ന്ത്രി​മാ​ർ ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി.

പി​എം ശ്രീ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടെ​ന്നും സം​സ്ഥാ​നം ഉ​പ​സ​മി​തി​യെ വ​ച്ചി​ട്ടു​ണ്ടെ​ന്നും കേ​ന്ദ്ര​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​നെ വാ​ക്കാ​ൽ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

ഇ​തു​സം​ബ​ന്ധി​ച്ച് അ​നു​കൂ​ല​മാ​യോ പ്ര​തി​കൂ​ല​മാ​യോ ഒ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞി​ല്ലെ​ന്നും ശി​വ​ൻ​കു​ട്ടി വി​ശ​ദീ​ക​രി​ച്ചി​രു​ന്നു.

Latest News

Corehub Up