x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വ​ച്ചേ തീ​രൂ; പ്ര​ധാ​ന​മ​ന്ത്രി​ക്ക് മ​റു​പ​ടി​യു​മാ​യി സി​ജെ​പി

വെബ് ഡെസ്ക്
Published: July 23, 2026 11:33 AM IST | Updated: July 23, 2026 11:33 AM IST

സിജെപി പ്രതിഷേധം

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച കേ​സി​ലെ കു​റ്റ​ക്കാ​ർ​ക്ക് അ​ർ​ഹ​മാ​യ ശി​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്നും വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി വ​ച്ച് ക​ളി​ക്കാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നു​മു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണ​ത്തി​ന് മ​റു​പ​ടി​യു​മാ​യി സി​ജെ​പി. ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വ​ച്ചേ തീ​രൂ എ​ന്ന ഒ​റ്റ​വ​രി മ​റു​പ​ടി​യാ​ണ് സി​ജെ​പി സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ എ​ക്‌​സി​ലൂ​ടെ ന​ൽ​കി​യ​ത്.

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് വേ​ഗ​ത്തി​ലു​ള്ള വി​ചാ​ര​ണ​യും ക​ർ​ശ​ന ശി​ക്ഷ​യും ഉ​റ​പ്പാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി എ​ക്സി​ൽ കു​റി​ച്ചി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ളു​ടെ താ​ല്പ​ര്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യി സം​ര​ക്ഷി​ക്കു​മെ​ന്നും ഇ​തി​നാ​യി ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു.

മേ​യ് മൂ​ന്നി​ന് ന​ട​ന്ന നീ​റ്റ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ആ​ണ് ചോ​ർ​ന്ന​ത്. വി​ഷ​യ​ത്തി​ൽ 81 ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി മൗ​നം വെ​ടി​ഞ്ഞ​ത്. എ​ന്നാ​ൽ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​ടെ​യും തു​ട​ർ​ന്നു​ണ്ടാ​യ പ്ര​തി​സ​ന്ധി​ക​ൾ കൈ​കാ​ര്യം ചെ​യ്ത​തി​ലു​മു​ള്ള വീ​ഴ്ച​യു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വെ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ സി​ജെ​പി ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്.

Tags : Dharmendra Pradhan Modi CJP Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up