Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : District Conference

Kannur

പ്ര​ഫ​ഷ​ണ​ലു​ക​ളു​ടെ ആ​യു​ർ​ദൈ​ർ​ഘ്യം കു​റ​യു​ന്ന​ത് ഗൗ​ര​വ​ത്തി​ൽ കാ​ണ​ണം: ഐ​എം​എ ജി​ല്ലാ സ​മ്മേ​ള​നം

ക​ണ്ണൂ​ർ: ഡോ​ക്ട​ർ​മാ​ർ അ​ട​ക്ക​മു​ള്ള പ്രൊ​ഫ​ഷ​ണ​ലു​ക​ളു​ടെ ആ​യു​ർ​ദൈ​ർ​ഘ്യം സാ​ധാ​ര​ണ ആ​ളു​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ കു​റ​ഞ്ഞുവ​രു​ന്നു എ​ന്ന ക​ണ്ടെ​ത്ത​ലി​നെ ഗൗ​ര​വ​മാ​യി കാ​ണേ​ണ്ട​തു​ണ്ടെ​ന്ന് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ​എം​എ) ജി​ല്ലാ പ്ര​തി​നി​ധി സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​ശു​പ​ത്രി​ക​ളെ പ്ര​ത്യേ​ക സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ക്ലി​നി​ക്ക​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് ആ​ക്ടി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നു സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

ക​ണ്ണൂ​ർ ബി​നാ​ലെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഹോ​ട്ട​ലി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​എ​ൻ. മേ​നോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ചെ​യ​ർ​പേ​ഴ്സ​ൺ ഡോ. ​മി​നി ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചടങ്ങിൽ മി​ക​ച്ച രീ​തി​യി​ൽ സം​സ്ഥാ​ന​ത​ല കാ​യി​ക​മേ​ള സം​ഘ​ടി​പ്പി​ച്ച ഡോ. ​ഗ്രി​ഫി​ൻ സു​രേ​ന്ദ്ര​ൻ, ഡോ. ​ഷാ​ക്കി​ർ മു​ഹ​മ്മ​ദ് കു​ഞ്ഞി എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ആ​ർ ര​മേ​ശ്, ഡോ. ​ബാ​ബു ര​വീ​ന്ദ്ര​ൻ, ഡോ. ​ശ്രീ​കു​മാ​ർ വാ​സു​ദേ​വ​ൻ, ഡോ. ​ജോ​സ​ഫ് ബെ​ന​വ​ൻ, ഡോ. ​ജോ​ജു സാം​സ​ൺ, ഡോ. ​മു​ര​ളീ​ധ​ര​ൻ, ഡോ. ​ല​താ മേ​രി ജോ​സ്, ഡോ. ​സി.​കെ. രാ​ജ്മോ​ഹ​ൻ ഡോ. ​ജോ​ണി സെ​ബാ​സ്റ്റ്യ​ൻ, ഡോ. ​എ.​ജി. ശ്രു​തി, ഡോ. ​ഷൈ​ജു നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

District News

ആ​​ൻ​​ഡ് സാ​​നി​​റ്റ​​റി ഡീ​​ലേ​​ഴ്സ് അ​​സോ. ജി​​ല്ലാ സ​​മ്മേ​​ള​​നം

ടൈ​​ൽ​​സ്കോ​​ട്ട​​യം: ഓ​​ൾ കേ​​ര​​ള ടൈ​​ൽ​​സ് ആ​​ൻ​​ഡ് സാ​​നി​​റ്റ​​റി ഡീ​​ലേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ കോ​​ട്ട​​യം ജി​​ല്ലാ സ​​മ്മേ​​ള​​നം സ്പീ​​ക്ക​​ർ തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. നാ​​ട്ട​​കം സു​​രേ​​ഷ് എം​​എ​​ൽ​​എ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. അ​​സോ​​സി​​യേ​​ഷ​​ൻ ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ജോ​​സി പോ​​ൾ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് മു​​ന​​വ​​ർ സാ​​ദ​​ത്ത്, സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ബി​​നോ​​യ് വെ​​ട്ടി​​ക്കാ​​ട്ടി​​ൽ, സം​​സ്ഥാ​​ന സ​​മി​​തി അം​​ഗം ര​​തീ​​ഷ് കു​​മാ​​ർ, സാ​​ബു ജോ​​ർ​​ജ്, സെ​​ല​​ക്സ് ബേ​​ബി, സി.​​എ​​ൽ. ജോ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. കു​​ടും​​ബ​​മേ​​ള സം​​സ്ഥാ​​ന ര​​ക്ഷാ​​ധി​​കാ​​രി തോ​​മ​​സ് പി. ​​കു​​ര്യ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജോ​​ബി പ​​യ്യ​​ന്പ​​ള്ളി ക്ലാ​​സു​​ക​​ൾ ന​​യി​​ച്ചു. പു​​തി​​യ ഭാ​​ര​​വാ​​ഹി​​ക​​ളാ​​യി സാ​​ബു ജോ​​ർ​​ജ് (ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ്), ടി.​​എ​​ൽ. ജോ​​സ് (ജി​​ല്ലാ സെ​​ക്ര​​ട്ട​​റി), സെ​​ല​​ക്സ് ബേ​​ബി (ജി​​ല്ലാ ട്ര​​ഷ​​റ​​ർ) എ​​ന്നി​​വ​​രെ തെ​​ര​​ഞ്ഞെ​​ടു​​ത്തു.

NRI

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് സ​മാ​പ​നം

മ​നാ​മ: ബ​ഹ്റ​നി​ലെ കൊ​ല്ലം പ്ര​വാ​സി​ക​ളു​ടെ ജി​ല്ലാ കൂ​ട്ടാ​യ്മ​യാ​യ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ 2024-2026 കാ​ല​ഘ​ട്ട​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പ​രി​സ​മാ​പ്തി കു​റി​ച്ച് ന​ട​ന്ന പ​ത്ത് ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ള്‍​ക്ക് ശേ​ഷം വി​പു​ല​മാ​യ ജി​ല്ലാ സ​മ്മേ​ള​നം കെ​സി​എ ഹാ​ളി​ല്‍ ഒ​രു​ക്കി​യ സ​മ്മേ​ള​ന ന​ഗ​റി​ല്‍ ന​ട​ന്നു

പ​ത്തു ഏ​രി​യ​ക​ളി​ല്‍ നി​ന്നും പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പെ​ട്ട ഏ​രി​യ ഭാ​ര​വാ​ഹി​ക​ളും സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സി​സി അം​ഗ​ങ്ങ​ളും നി​ല​വി​ലെ സി​സി, എ​സ്സി, ക്ഷ​ണി​ക്ക​പ്പെ​ട്ട പ്ര​വാ​സി​ശ്രീ അം​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ നൂ​റി​ൽ പ​രം പ്ര​ധി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്ത സ​മ്മേ​ള​നം കെ​പി​എ​യു​ടെ സം​ഘ​ട​ന സം​വി​ധാ​ന​ത്തി​ന്‍റെ നേ​ര്‍​ചി​ത്ര​മാ​യി​രു​ന്നു.

പൊ​തു​യോ​ഗം, പ്ര​തി​നി​ധി സ​മ്മേ​ള​നം, സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം എ​ന്നീ മൂ​ന്നു സെ​ഷ​നാ​യി​ട്ടാ​യി​രു​ന്നു ജി​ല്ലാ സ​മ്മേ​ള​നം ന​ട​ന്ന​ത്. കെ​പി​എ പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ സ​മ്മേ​ള​ന ന​ഗ​രി​യി​ല്‍ പ​താ​ക ഉ​യ​ര്‍​ത്തി ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ചു.

 

Kerala

എ​സ്എ​ഫ്ഐ ആ​ക്ര​മ​ണം; ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ പോ​ലീ​സു​കാ​ർ ചേ​രി​തി​രി​ഞ്ഞ് വാ​ക്കേ​റ്റം 

ഇ​ടു​ക്കി: പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ഇ​ടു​ക്കി ജി​ല്ലാ സ​മ്മേ​ള​ന​ത്തി​നി​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ ചേ​രി​തി​രി​ഞ്ഞ് വാ​ക്കേ​റ്റം. പീ​രു​മേ​ട്ടി​ൽ ന​ട​ന്ന ഇ​ടു​ക്കി ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ലാ​ണ് സം​ഭ​വം. വാ​ക്കേ​റ്റം രൂ​ക്ഷ​മാ​യ​തോ​ടെ ഭാ​ര​വാ​ഹി​ക​ൾ ഇ​ട​പെ​ട്ട് രം​ഗം ശാ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​വ​കാ​ശ​ങ്ങ​ളെ സം​ബ​ന്ധി​ച്ചും, തി​രു​വ​ന​ന്ത​പു​ത്തെ എ​സ്എ​ഫ്ഐ ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ചും സം​സാ​രി​ച്ച​പ്പോ​ഴാ​ണ് ത​ർ​ക്കം ഉ​ട​ലെ​ടു​ത്ത​ത്. തു​ട​ർ​ന്ന് ഇ​ത് പ​ര​സ്യ​മാ​യ വാ​ക്കേ​റ്റ​ത്തി​ന് വ​ഴി​വ​ച്ചു.

ഇ​തി​നി​ടെ ച​ര്‍​ച്ച​യി​ലെ പാ​ന​ൽ ഇ​ട​പെ​ട്ട് സം​സാ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ ഒ​രു വി​ഭാ​ഗം പോ​ലീ​സു​ക​ർ പ്ര​സം​ഗം നി​ര്‍​ത്തു​ന്ന​തി​നെ എ​തി​ർ​ത്തു. ഇ​തി​നു​ശേ​ഷ​മാ​ണ് വ​ലി​യ രീ​തി​യി​ലു​ള്ള വാ​ക്കേ​റ്റ​മു​ണ്ടാ​യ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഷോ​പ്പിം​ഗ് മാ​ളി​ൽ വ​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ മി​ഥു​ൻ റോ​യ്‌​യെ എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന സം​ഭ​വ​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യ​ത്. 

Latest News

Corehub Up