പ്രതീകാത്മക ചിത്രം
മൂവാറ്റുപുഴ : കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി എറണാകുളം ജില്ല സമ്മേളനം 25ന് മൂവാറ്റുപുഴ അര്ബന് ബാങ്ക് ഓഡിറ്റോറിയത്തില് നടക്കുമെന്ന് ഭാരവാഹികള് അറിയിച്ചു.
രാവിലെ 10ന് രാഷ്ട്രീയ നിരീക്ഷകന് ജോസഫ് സി. മാത്യു ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്മാന് പി.എസ്.എ. ലത്തീഫ് അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് ഡോ. എം.പി. മത്തായി ആമുഖ പ്രസംഗം നടത്തും.
പ്രഫ. കെ. അരവിന്ദാക്ഷന്, നഗരസഭ ചെയര്പഴ്സണ് ജോയിസ് മേരി ആന്റണി, സി.ആര്. നീലകണ്ഠന്, ജോണ് പെരുവന്താനം, പ്രഫ. ഫ്രാന്സിസ് കളത്തുങ്കല്, വിജി മനോജ് തുടങ്ങിയവര് പ്രസംഗിക്കും. വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മാത്യു കുഴല്നാടന് എംഎല്എ ഉദ്ഘാടനം ചെയ്യും.
ഡോ. ജോര്ജ് ജോസഫ്, ടി.കെ. സുധീര് കുമാര്, എന്.ആര്. മോഹന് കുമാര് എന്നിവര് പ്രസംഗിക്കും. ആശ ഹെല്ത്ത് വര്ക്കേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി എം.എ. ബിന്ദു, കെ റെയില് - സില്വര് ലൈന് വിരുദ്ധ ജനകീയ സമിതി പ്രസിഡന്റ് എം.പി. ബാബുരാജ് എന്നിവരെ ആദരിക്കും. കെ.പി. ഗോപകുമാര്, ഡോ. വിന്സെന്റ് മാളിയേക്കല്, ഹാഷിം ചേന്ദാമ്പിള്ളി, എന്. വിനോദ് കുമാര് എന്നിവര് വിഷയാവതരണം നടത്തും.
വൈകുന്നേരം മൂന്നിന് നടക്കുന്ന സംഘടനാ സമ്മേളനത്തില് സംസ്ഥാന ജനറല് സെക്രട്ടറി എം. ഷാജര്ഖാന് സമിതിയുടെ നയസമീപനങ്ങള് വിശദീകരിക്കും. പത്ര സമ്മേളനത്തില് ഡോ. എം.പി. മത്തായി, പി.എസ്.എ. ലത്തീഫ്, എന്.ആര്. മോഹന്കുമാര്, പി.എ. അബ്ദുള് സമദ്, പി.പി. അബ്രഹാം എന്നിവര് പങ്കെടുത്തു.