x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് സ​മാ​പ​നം


Published: June 22, 2026 10:42 AM IST | Updated: June 22, 2026 10:42 AM IST

മ​നാ​മ: ബ​ഹ്റ​നി​ലെ കൊ​ല്ലം പ്ര​വാ​സി​ക​ളു​ടെ ജി​ല്ലാ കൂ​ട്ടാ​യ്മ​യാ​യ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ 2024-2026 കാ​ല​ഘ​ട്ട​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പ​രി​സ​മാ​പ്തി കു​റി​ച്ച് ന​ട​ന്ന പ​ത്ത് ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ള്‍​ക്ക് ശേ​ഷം വി​പു​ല​മാ​യ ജി​ല്ലാ സ​മ്മേ​ള​നം കെ​സി​എ ഹാ​ളി​ല്‍ ഒ​രു​ക്കി​യ സ​മ്മേ​ള​ന ന​ഗ​റി​ല്‍ ന​ട​ന്നു

പ​ത്തു ഏ​രി​യ​ക​ളി​ല്‍ നി​ന്നും പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പെ​ട്ട ഏ​രി​യ ഭാ​ര​വാ​ഹി​ക​ളും സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സി​സി അം​ഗ​ങ്ങ​ളും നി​ല​വി​ലെ സി​സി, എ​സ്സി, ക്ഷ​ണി​ക്ക​പ്പെ​ട്ട പ്ര​വാ​സി​ശ്രീ അം​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ നൂ​റി​ൽ പ​രം പ്ര​ധി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്ത സ​മ്മേ​ള​നം കെ​പി​എ​യു​ടെ സം​ഘ​ട​ന സം​വി​ധാ​ന​ത്തി​ന്‍റെ നേ​ര്‍​ചി​ത്ര​മാ​യി​രു​ന്നു.

പൊ​തു​യോ​ഗം, പ്ര​തി​നി​ധി സ​മ്മേ​ള​നം, സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം എ​ന്നീ മൂ​ന്നു സെ​ഷ​നാ​യി​ട്ടാ​യി​രു​ന്നു ജി​ല്ലാ സ​മ്മേ​ള​നം ന​ട​ന്ന​ത്. കെ​പി​എ പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ സ​മ്മേ​ള​ന ന​ഗ​രി​യി​ല്‍ പ​താ​ക ഉ​യ​ര്‍​ത്തി ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ചു.

 

K-Rail Survey

കെ​പി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​യി​വി​ള മു​ഹ​മ്മ​ദ് കു​ഞ്ഞ് ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ച ആ​ദ്യ സെ​ഷ​നാ​യ പൊ​തു​യോ​ഗ​ത്തി​നു സെ​ക്ര​ട്ട​റി ര​ജീ​ഷ് പ​ട്ടാ​ഴി സ്വാ​ഗ​തം പ​റ​ഞ്ഞു.

കെ​പി​എ പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പൊ​തു​യോ​ഗ​ത്തി​ൽ പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​ദേ​ശി​ക​ളെ​യും പ്ര​വാ​സി​ക​ളെ​യും ചേ​ർ​ത്ത് പി​ടി​ച്ച ബ​ഹ്റി​ൻ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും ഭ​ര​ണ​കൂ​ട​ത്തി​നും ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടു​ള്ള പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​ക​യും ജി​ല്ലാ ക​മ്മി​റ്റി പാ​സാ​ക്കു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ പ്ര​വ​ർ​ത്ത​ന കാ​ല​യ​ള​വി​ൽ അ​ന്ത​രി​ച്ച ക​ലാ, സാം​സ്കാ​രി​ക, സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​രു​ടെ​യും പ്ര​വാ​സി​ക​ളു​ടെ​യും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി അ​നു​ശോ​ച​ന പ്ര​മേ​യം സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു.

 

K-Rail Survey

ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ 2024 -26 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും സെ​ക്ര​ട്ട​റി അ​നി​ൽ കു​മാ​ർ 2024 -26 വ​ർ​ഷ​ത്തെ സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

അം​ഗ​ങ്ങ​ൾ നി​ർ​ദേ​ശി​ച്ച ഭേ​ദ​ഗ​തി​ക​ളോ​ടെ ഇ​രു​റി​പ്പോ​ർ​ട്ടു​ക​ളും പാ​സാ​ക്കി. വ​നി​താ വി​ഭാ​ഗം പ്ര​വാ​സി​ശ്രീ​യു​ടെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. പ്ര​ദീ​പ അ​നി​ൽ അ​വ​ത​രി​പ്പി​ച്ചു.

പു​തി​യ​താ​യി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യി​ലേ​ക്കും ഡി​സ്ട്രി​ക്ട് ക​മ്മി​റ്റി​യി​ലേ​ക്കും പ്ര​വാ​സി ശ്രീ​യി​ലേ​ക്കും വ​ന്ന അം​ഗ​ങ്ങ​ളു​ടെ പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക​യും കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ ഏ​രി​യ പ്ര​തി​നി​ധി​ക​ളെ​യും സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ​യും മോ​മെ​ന്‍റോ ന​ൽ​കി ആ​ദ​രി​ക്കു​ക​യും ചെ​യ്തു.

 

K-Rail Survey

തു​ട​ർ​ന്ന് ന​ട​ന്ന പ്ര​ധി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ റി​ഫ, മ​നാ​മ, സ​ൽ​മാ​നി​യ, സ​ൽ​മാ​ബാ​ദ്, സി​ത്ര, ഹി​ദ്ദ്, മു​ഹ​റ​ഖ്, ഗു​ദൈ​ബി​യ, ഹ​മ​ദ് ടൗ​ൺ, ബു​ദൈ​യ എ​ന്നീ 10 ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും പ്ര​വാ​സി​ശ്രീ യൂ​ണി​റ്റ് ഹെ​ഡു​ക​ളും പ​ങ്കെ​ടു​ത്തു.

സം​ഘ​ട​ന വി​വ​ര​ണ​വും കെ​പി​എ ഭ​ര​ണ​ഘ​ട​നാ ച​ര്‍​ച്ച​യും പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു. സി​സി നി​ര്‍​ദേ​ശി​ച്ച ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​യു​മാ​യി ബ​ന്ധ​പെ​ട്ട ച​ര്‍​ച്ച​യും പാ​സാ​ക്ക​ലും പ്ര​ധി​നി​ധി സ​മ്മേ​ള​ന​ത്തി​ല്‍ ന​ട​ന്നു.

K-Rail Survey

പി​ന്നീ​ട് ന​ട​ന്ന സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി​യി​ല്‍ പു​തി​യ സെ​ക്ര​ട്ട​റി​യേ​റ്റ് ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും വ​ര​ണാ​ധി​കാ​രി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ര​ക്ഷാ​ധി​കാ​രി​ക​ളും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്ത സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തോ​ടെ ജി​ല്ലാ സ​മ്മേ​ള​നം അ​വ​സാ​നി​ച്ചു.

Tags : Kollam Pravasi Association District Conference Manama

Recent News

Corehub Up