രമേഷ് പിഷാരടി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട്: ഓൾ കേരള പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ (എകെപിഎസ്എ) യുടെ ജില്ലാ സമ്മേളനവും അധ്യാപക പരിശീലന ക്ലാസും പാലക്കാട് ടോപ് ഇൻ ടൗൺ ഓഡിറ്റോറിയത്തിൽ നടന്നു. രമേഷ് പിഷാരടി എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.വി. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. ട്രെയിനർ എം.എൻ. ബിജു എം.എൻ അധ്യാപകർക്ക് ക്ലാസ് എടുത്തു. സെക്രട്ടറി ജയപ്രകാശ് കുഴൽമന്ദം, എം. ശ്രീരേഖ, മീര വാര്യർ, ട്രഷറർ എ. രവ ീന്ദ്രൻ പ്രസംഗിച്ചു.