ടൈൽസ് ആൻഡ് സാനിറ്ററി ഡീലേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
ടൈൽസ്കോട്ടയം: ഓൾ കേരള ടൈൽസ് ആൻഡ് സാനിറ്ററി ഡീലേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നാട്ടകം സുരേഷ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജോസി പോൾ അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് മുനവർ സാദത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് ബിനോയ് വെട്ടിക്കാട്ടിൽ, സംസ്ഥാന സമിതി അംഗം രതീഷ് കുമാർ, സാബു ജോർജ്, സെലക്സ് ബേബി, സി.എൽ. ജോസ് എന്നിവർ പ്രസംഗിച്ചു. കുടുംബമേള സംസ്ഥാന രക്ഷാധികാരി തോമസ് പി. കുര്യൻ ഉദ്ഘാടനം ചെയ്തു. ജോബി പയ്യന്പള്ളി ക്ലാസുകൾ നയിച്ചു. പുതിയ ഭാരവാഹികളായി സാബു ജോർജ് (ജില്ലാ പ്രസിഡന്റ്), ടി.എൽ. ജോസ് (ജില്ലാ സെക്രട്ടറി), സെലക്സ് ബേബി (ജില്ലാ ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Tags : Local News Nattuvishesham Sanitary Dealers Association District Conference