Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Eid

Middle East and Gulf

ഐ​സി​എ​ഫ് ഈ​ദ് സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

കു​വൈ​റ്റ് സി​റ്റി: ത്യാ​ഗ​ത്തി​ന്‍റെ​യും സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ​യും സ്മ​ര​ണ​ക​ൾ പു​തു​ക്കി ഐ​സി​എ​ഫ് കു​വൈ​റ്റ് നാ​ഷ​ണ​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ "ഈ​ദ് സൗ​ഹൃ​ദ സം​ഗ​മം' സം​ഘ​ടി​പ്പി​ച്ചു.

അ​ബ്ബാ​സി​യ എ​വ​ർ​ഗ്രീ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ കു​വൈ​റ്റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി പ്ര​വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.

ഐസിഎ​ഫ് നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് അ​ല​വി സ​ഖാ​ഫി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സം​ഗ​മം അ​ബ്ദു റ​സാ​ഖ് സ​ഖാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു.

 

NRI

ബി​എം​എ ഈ​സ്റ്റ​ർ - വി​ഷു - ഈ​ദ് ആ​ഘോ​ഷ​ങ്ങ​ൾ ശ​നി​യാ​ഴ്ച

ബോ​ൾ​ട്ട​ൺ: ബോ​ൾ​ട്ട​ൺ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ (ബി​എം​എ) നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ​ർ - വി​ഷു - ഈ​ദ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ശ​നി​യാ​ഴ്ച (ഏ​പ്രി​ൽ 18) വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ 11 വ​രെ ഫാ​ൻ​വ​ർ​ത്തി​ലെ സെ​ന്‍റ് ജെ​യിം​സ് ച​ർ​ച്ച് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ക്കും.

സി​നി​മാ - കോ​മ​ഡി താ​രം ക​ലാ​ഭ​വ​ൻ ജോ​ബി നേ​തൃ​ത്വം ന​ൽ​കു​ന്ന സം​ഗീ​ത - ഹാ​സ്യ സ്റ്റേ​ജ് ഷോ ​ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കൂ​ടാ​തെ, ബി​എം​എ​യി​ലെ ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും കു​ട്ടി​ക​ളു​ടെ തീം ​ഡാ​ൻ​സു​ക​ളും ഉ​ൾ​പ്പെ​ടെ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​തോ​ടൊ​പ്പം, ബി​എം​എ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി 29 വ​നി​ത​ക​ൾ ഒ​രേ വേ​ദി​യി​ൽ അ​ണി​നി​ര​ക്കു​ന്ന ഭം​ഗി​യാ​ർ​ന്ന നൃ​ത്താ​വി​ഷ്കാ​രം "റി​തം ഓ​ഫ് യൂ​ണി​റ്റി' എ​ന്ന പേ​രി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ടും. ഐ​ക്യ​വും സാം​സ്കാ​രി​ക വൈ​വി​ധ്യ​വും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ഈ ​പ്ര​ത്യേ​ക പ​രി​പാ​ടി ആ​ഘോ​ഷ​ത്തി​ന് പു​തു​മ​യാ​ർ​ന്ന ഭം​ഗി പ​ക​രു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

 

NRI

സാ​ലി​സ്ബ​റി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം 11ന്

സാ​ലി​സ്ബ​റി: യു​കെ​യി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളി​ൽ ഒ​ന്നാ​യ സാ​ലി​സ്ബ​റി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(എ​സ്എംഎ) സംഘടിപ്പിക്കുന്ന ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം ഈ മാസം 11ന് ന​ട​ക്കും.

സാ​ലി​സ്ബ​റി​യി​ലെ ഡി​ൻ​റ്റൺ വി​ല്ലേ​ജ് ഹാ​ളി​ൽ ഉ​ച്ച​യ്ക്ക് 3.30 മു​ത​ൽ പൊ​തു​യോ​ഗ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ൾ വേ​ദി​യി​ൽ നടക്കും.

തുടർന്ന് പ്ര​ശ​സ്ത വാ​ട്ട​ർ ഡ്രം ​സ്പെ​ഷ്യ​ലി​സ്റ്റ് ഹി​ൽ​ക്കി​ൻ തോ​മ​സ് ന​യി​ക്കു​ന്ന ഡി​ജെ നൈ​റ്റ് "ബ്ലൂം ​ബാ​ഷ്' അ​ര​ങ്ങേ​റും.

 

NRI

കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ർ​ട്ട് സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം 25ന്

ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഫ്രാ​ങ്ക്ഫ​ർ​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷ​ങ്ങ​ൾ ഈ ​മാ​സം 25ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ല് മു​ത​ൽ സാ​ൽ​ബാ​വു റ്റി​റ്റ്യൂ​സ്ഫോ​റ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ അ​ര​ങ്ങേ​റും.

Address: SAALBAU Titus Forum , Walter-Möller-Platz 2 , 60439 Frankfurt am Main.

ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗാ​ന​ങ്ങ​ൾ, നൃ​ത്ത​ങ്ങ​ൾ, വൈ​വി​ധ്യ​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ​യ്ക്കു പു​റ​മെ ല​ക്കി ഡ്രോ​യും ഉ​ണ്ടാ​യി​രി​ക്കും. കൂ​ടാ​തെ മി​ത​മാ​യ വി​ല​ക്ക് കേ​ര​ള​ത്ത​നി​മ​യു​ള്ള ഭ​ക്ഷ​ണ വി​ല്പ​ന​യും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ആ​ഘോ​ഷ​പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ അം​ഗ​ങ്ങ​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും കു​ടും​ബ​സ​മേ​തം ഫ്രാ​ങ്ക്ഫ​ർ​ട്ട് കേ​ര​ള സ​മാ​ജ​ത്തി​നു​വേ​ണ്ടി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്നു.

പ്ര​വേ​ശ​നം ഓ​ൺ​ലൈ​ൻ ടി​ക്ക​റ്റ് മൂ​ലം നി​യ​ന്ത്രി​ക്കും. ടി​ക്ക​റ്റ് വാ​ങ്ങു​വാ​നാ​യി ഏ​പ്രി​ൽ ഒ​ന്നാം തീ​യ​തി മു​ത​ൽ ദ​യ​വാ​യി താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന ലി​ങ്ക് ഉ​പ​യോ​ഗി​ക്കു​ക.

https://doo.net/event/214997/order

Kerala

'ഇസ്‍ലാമോഫോബിയ ശക്തിപ്പെടുന്നു, വെറുപ്പിനെ സ്നേഹം കൊണ്ട് പ്രതിരോധിക്കണം': പാളയം ഇമാം

തിരുവനന്തപുരം: രാജ്യത്തും ലോകത്തും ഇസ്‌ലാമോഫോബിയ ശക്തിപ്പെടുകയാണെന്ന് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി. ആള്‍ക്കൂട്ട കൊലപാതകങ്ങളുടെയും വംശീയ അതിക്രമങ്ങളുടെയും വാര്‍ത്തകള്‍ നമ്മള്‍ രാജ്യത്തുനിന്നും കേള്‍ക്കുന്നുണ്ടെന്നും വെറുപ്പിനെ സ്നേഹം കൊണ്ടാണ് പ്രതിരോധിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം പാളയം പളളിയില്‍ നടന്ന ഈദ് ഗാഹിന് ശേഷം ചെറിയ പെരുന്നാള്‍ സന്ദേശം നല്‍കുകയായിരുന്നു ഡോ. വി.പി. സുഹൈബ് മൗലവി.

ലോകം ഇന്നൊരു യുദ്ധമുഖമാണെന്നും യുഎസും ഇസ്രയേലും ചേർന്ന് ഇറാനിൽ നടത്തുന്ന ആക്രമണം ലോകത്തെ യുദ്ധമുഖത്തേക്ക് നയിച്ചിരിക്കുകയാണെന്നും പാളയം ഇമാം പറഞ്ഞു.

ലോകത്ത് നിലയ്ക്കാത്ത വെടിയൊച്ചകള്‍ നിരന്തരമായി സൃഷ്ടിക്കുന്നു. പരസ്പരം വിട്ടുവീഴ്ച ചെയ്‌തെങ്കിലും ഒരു സമാധാന കരാര്‍ ഉണ്ടാക്കാന്‍ സാധിക്കട്ടെ. സമാധാനം പുലരണം എന്നാണ് ലോകം ആഗ്രഹിക്കുന്നത്. അന്താരാഷ്ട്ര സഞ്ചാരത്തെയും ചരക്കുനീക്കത്തെയും യുദ്ധം ബാധിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്നവരെ ഓര്‍ത്ത് കുടുംബങ്ങള്‍ വേദനിക്കുന്നു. ലോകസമാധാനത്തിന് വേണ്ടി നമുക്ക് പ്രാർഥിക്കാം. പൂര്‍ണമായ യുദ്ധവിരാമമാണ് ആവശ്യമെന്നും പാളയം ഇമാം പറഞ്ഞു.

Latest News

Corehub Up