x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​എം​എ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ - വി​ഷു - ഈ​ദ് ആ​ഘോ​ഷ​ങ്ങ​ൾ വ​ർ​ണാ​ഭ​മാ​യി

റോ​മി കു​ര്യാ​ക്കോ​സ്
Published: April 24, 2026 10:24 AM IST | Updated: April 24, 2026 10:24 AM IST

ബോ​ൾ​ട്ട​ൺ: ബോ​ൾ​ട്ട​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ബി​എം​എ) സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ - വി​ഷു - ഈ​ദ് ആ​ഘോ​ഷ​ങ്ങ​ൾ വ​ർ​ണാ​ഭ​മാ​യി സം​ഘ​ടി​പ്പി​ച്ചു. ശ​നി​യാ​ഴ്ച ഫാ​ൻ​വ​ർ​ത്തി​ലെ സെ​ന്‍റ് ജ​യിം​സ് ച​ർ​ച്ച് ഹാ​ളി​ൽ വൈ​കു​ന്നേ​രം ആ​റി​ന് വ​ലി​യ സ​ദ​സി​നെ സാ​ക്ഷി നി​ർ​ത്തി​യാ​ണ് ആ​ഘോ​ഷ​ത്തി​ന് തി​ര​ശീ​ല ഉ​യ​ർ​ന്ന​ത്.

രാ​ത്രി 11 വ​രെ നീ​ണ്ടു​നി​ന്ന പ​രി​പാ​ടി ക​ലാ​പ​ര​മാ​യ വൈ​വി​ധ്യ​ത്താ​ലും സാം​സ്കാ​രി​ക ഐ​ക്യ​ത്തി​ന്‍റെ സ​ന്ദേ​ശ​ത്താ​ലും ശ്ര​ദ്ധേ​യ​മാ​യി. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് ച​ട​ങ്ങി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും നാ​ട്ടി​ൽ നി​ന്നും എ​ത്തി​ച്ചേ​ർ​ന്ന മാ​താ​പി​താ​ക്ക​ക്കാ​ളും ചേ​ർ​ന്ന് ഭ​ദ്ര​ദീ​പ​ത്തി​ന്‍റെ തി​രി തെ​ളി​ച്ചു. അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​മി കു​ര്യാ​ക്കോ​സ് 2025 - 2026 കാ​ല​ഘ​ട്ട​ത്തി​ലെ റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ടോം ​തോ​മ​സ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.

 

K-Rail Survey

ജോ​ബി പാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത - ഹാ​സ്യ സ്റ്റേ​ജ് ഷോ ​ആ​ഘോ​ഷ​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി. ഹാ​സ്യ​വും സം​ഗീ​ത​വും ഒ​രു​മി​ച്ച വി​രു​ന്ന് പ്രേ​ക്ഷ​ക​രെ ആ​വേ​ശ​ഭ​രി​ത​രാ​ക്കി.

ബി​എം​എ​യി​ലെ ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. കു​ട്ടി​ക​ളു​ടെ തീം ​ഡാ​ൻ​സു​ക​ൾ പ്ര​ത്യേ​ക​മാ​യി ശ്ര​ദ്ധ നേ​ടി. 29 വ​നി​ത​ക​ൾ ഒ​ന്നി​ച്ച​ണി​ഞ്ഞ "റി​തം ഓ​ഫ് യൂ​ണി​റ്റി' എ​ന്ന നൃ​ത്താ​വി​ഷ്കാ​രം വേ​ദി​യെ വി​സ്മ​യി​പ്പി​ച്ചു.

ഐ​ക്യ​വും സാം​സ്കാ​രി​ക വൈ​വി​ധ്യ​വും പ്ര​തി​ഫ​ലി​പ്പി​ച്ച ക​ലാ​വി​രു​ന്നു​ക​ൾ വ​ലി​യ കൈ​യ​ടി​ക​ളോ​ടെ​യാ​ണ് സ്വീ​ക​രി​ക്ക​പ്പെ​ട്ട​ത്.

അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റും മു​തി​ർ​ന്ന അം​ഗ​വു​മാ​യ ഫി​ലി​പ്പ് കൊ​ച്ചി​ട്ടി ബി​എം​എ​യി​ലെ കൊ​ച്ചു കു​ട്ടി​ക​ൾ​ക്ക് വി​ഷു​ക്കൈ​നീ​ട്ടം ന​ൽ​കി.

K-Rail Survey

വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ്നേ​ഹ​വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു. സു​ബി ഷി​ബു സ്റ്റേ​ജി​ന്‍റെ നി​യ​ന്ത്ര​ണ​വും അ​വ​ത​ര​ണ​വും നി​ർ​വ​ഹി​ച്ചു.

കു​ടും​ബാം​ഗ​ങ്ങ​ളും സ​മൂ​ഹാം​ഗ​ങ്ങ​ളും വ​ലി​യ തോ​തി​ൽ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി സൗ​ഹൃ​ദ​ത്തി​ന്‍റെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും വേ​ദി​യാ​യി മാ​റി. മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത പ​ങ്കാ​ളി​ത്തം പ​രി​പാ​ടി​യു​ടെ വ​ലി​യ വി​ജ​യ​ത്തി​ന് കാ​ര​ണ​മാ​യി എ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

K-Rail Survey

പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​ന് പി​ന്തു​ണ ന​ൽ​കി​യ എ​ക്സ​ലെ​ന്‍റ് ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വീ​സ​സ് ലി​മി​റ്റ​ഡ്, എ​ൾ​ഡ​ർ​ലി കെ​യ​ർ സ​ർ​വീ​സ​സ്, പ്ര​വാ​സി ക​ള​ക്ഷ​ൻ​സ് തു​ട​ങ്ങി​യ സ്പോ​ൺ​സ​ർ​മാ​ർ​ക്കും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ​ക്കും പ​രി​പാ​ടി വ​ലി​യ വി​ജ​യ​മാ​ക്കാ​ൻ മു​ന്ന​ണി​യി​ലും പി​ന്ന​ണി​യി​ലും പ്ര​വ​ർ​ത്തി​ച്ച​വ​ർ​ക്കും ക​ലാ​കാ​ല​ന്മാ​ർ​ക്കും സം​ഘാ​ട​ക​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി

Tags : BMA Easter Vishu Eid Celebration

Recent News

Corehub Up