x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​കെ​എ​സ് ഈ​സ്റ്റ​ർ, ഈ​ദ്, വി​ഷു, ഈ​സ്റ്റ​ർ ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു


Published: April 22, 2026 01:48 PM IST | Updated: April 22, 2026 01:48 PM IST

മ​നാ​മ: ബ​ഹ്റി​ൻ കേ​ര​ളീ​യ സ​മാജത്തിന്‍റെ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് ന​ട​ന്നു. ​ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ബ​ഹ്റി​ൻ കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ന്‍റെ ഈ​സ്റ്റ​ർ, ഈ​ദ്, വി​ഷു ആ​ഘോ​ഷ​ങ്ങ​ളും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ചു.

വി​നോ​ദ പ​രി​പാ​ടി​ക​ൾ, ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ, ഗെ​യിം​സു​ക​ൾ എ​ന്നി​വ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റി. എ​ല്ലാ പ്രാ​യ​ക്കാ​ർ​ക്കും ആ​സ്വ​ദി​ക്കാ​വു​ന്ന ത​ര​ത്തി​ൽ പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ച​തി​ലൂ​ടെ പ​ങ്കെ​ടു​ത്ത​വ​രി​ൽ വ​ലി​യ ആ​വേ​ശ​വും സ​ന്തോ​ഷ​വും സൃ​ഷ്ടി​ച്ചു.

ഏ​ക​ദേ​ശം 1000ഓ​ളം അം​ഗ​ങ്ങ​ളും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്ത ഈ ​മ​ഹാ സം​ഗ​മം, ബികെഎ​സിന്‍റെ ​സാ​മൂ​ഹി​ക ഐ​ക്യ​ത്തി​ന്‍റെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും ശ​ക്ത​മാ​യ തെ​ളി​വാ​യി മാ​റി.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഭം​ഗി​യാ​ർ​ന്ന വി​രു​ന്നും (ഗ്രാ​ൻ​ഡ് ഡി​ന്ന​ർ) ഒ​രു​ക്കി​യി​രു​ന്നു.

 

K-Rail Survey

ബി​കെ​എ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് ക​ര​ക്ക​ലും പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച സം​ഘാ​ട​ക​രെ​യും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ​യും അ​ഭി​ന​ന്ദി​ച്ചു.

വി​വി​ധ മ​ത-​സാം​സ്കാ​രി​ക ആ​ഘോ​ഷ​ങ്ങ​ളെ ഒ​രു​മി​ച്ച് കൊ​ണ്ടു​വ​ന്ന് സ​മൂ​ഹ​ത്തി​ലെ ഐ​ക്യ​വും സൗ​ഹൃ​ദ​വും ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് ഈ ​പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Bahrain Keraleeya Samajam Easter Eid Vishu Celebration

Recent News

Corehub Up