x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​ഗം സ്റ്റീ​വ​നേ​ജ് സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ - വി​ഷു - ഈ​ദ് ആ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി

അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ
Published: April 25, 2026 03:03 PM IST | Updated: April 25, 2026 03:09 PM IST

സ്റ്റീ​വ​നേ​ജ്: യുകെയി​ലെ പ്ര​മു​ഖ സാം​സ്കാ​രി​ക -​ സാ​മൂ​ഹ്യ മ​ല​യാ​ളി അ​സോസി​യേ​ഷ​നു​ക​ളി​ലൊ​ന്നാ​യ "സ​ർ​ഗം സ്റ്റീ​വ​നേ​ജ്' ബാ​ൺ​വെ​ൽ സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി.

സ​ർ​ഗം സ്റ്റീ​വ​നേ​ജി​ന്‍റെ ന​വ സാ​ര​ഥി​ക​ൾ ത​ങ്ങ​ളു​ടെ പ്ര​ഥ​മ ആ​ഘോ​ഷം സം​ഘാ​ട​ക മി​ക​വു​കൊ​ണ്ടും അ​വ​ത​ര​ണ ക​ലാ വൈ​ഭ​വം കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​ക്കി.

അ​ടു​ത്തി​ടെ അന്തരിച്ച സ​ർ​ഗം അംഗം ജേ​ക്ക​ബ് ജോ​ർ​ജിന്‍റെ അ​നു​സ്മ​ര​ണ​ത്തോ​ടെ​യും ലോ​ക​സ​മാ​ധാ​ന​ത്തി​നാ​യി ന​ട​ത്തി​യ മൗ​ന പ്രാ​ർഥ​ന​യോ​ടെ​യും ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ലേ​ക്ക് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി മാ​ത്യു ഏ​വ​ർ​ക്കും സ്വാ​ഗ​തം ആ​ശം​സി​ച്ചു.

 തു​ട​ർ​ന്ന് ഈ​സ്റ്റ​ർ ആ​ഘോ​ഷ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​ക​ർ​മം സ​ർ​ഗം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ചേ​ർ​ന്ന് നി​ല​വി​ള​ക്കു കൊ​ളു​ത്തി​ക്കൊ​ണ്ട് നി​ർ​വ​ഹി​ച്ചു.

വെ​ൽ​ക്കം സ്കി​റ്റി​ൽ പു​ണ്യാ​ഘോ​ഷ​ത്ര​യ​ങ്ങ​ളു​ടെ ന​ന്മ​യും പ്ര​തീ​ക്ഷ​യും സ​ന്ദേ​ശ​വും സ​മ​ന്വ​യി​പ്പി​ച്ച​വ​തി​രി​പ്പി​ച്ച സം​ഗീ​ത നൃ​ത്ത ന​ട​നം പ്ര​മേ​യ സ​മ്പ​ന്ന​താ​യാ​ലും ക​ലാ വൈ​ഭ​വം കൊ​ണ്ടും പ​ശ്ചാ​ത്ത​ല സം​വി​ധാ​ന മി​ക​വു​കൊ​ണ്ടും പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.

വെ​ൽ​ക്കം സ്കി​റ്റ് "ഫെ​സ്റ്റി​വ് ഹാ​ർ​മ​ണി' പ​രി​പാ​ടി​യി​ലെ ഹൈ​ലൈ​റ്റാ​യി. സ്വ​ര​ല​യ താ​ള​മേ​ള​ങ്ങ​ളോ​ടെ വേ​ദി​യി​ൽ ചെ​ണ്ട​ക​ളു​ടെ പെ​രു​മ്പു​റ മു​ഴ​ക്കി നി​റ​ഞ്ഞാ​ടി​യ "സ​ർ​ഗം മേ​ള​ക്കാ​ർ' ഒ​രു​ക്കി​യ ശി​ങ്കാ​ളി മേ​ളം സ​ദ​സി​ൽ ആ​വേ​ശ​ത്തി​ര​യി​ള​ക്കി

വി​ഷു​ക്ക​ണി​യു​ടെ പ്ര​മേ​യ​വും പാ​ര​മ്പ​ര്യ​വും പൈ​തൃ​ക​വും സ​മ​ന്വ​യി​ച്ച സ്കി​റ്റി​ലൂ​ടെ ജോ​ണി ക​ല്ല​ടാ​ന്തി​യി​ൽ, ലൈ​സാ ജോ​ണി, ജേ​ഡ​ൻ, ഐ​ഷ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച വി​ഷു​ക്ക​ണി ഗൃഹാതുരത്വം ഉണർ​ത്തി.

ലേ​ഖാ സു​രേ​ഷാ​ണ് സം​വി​ധാ​നം നി​ർ​വ​ഹി​ച്ച​ത്. വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ലാ​യി ന​ട​ത്തി​യ "റാം​പ് വാ​ക്ക്' മ​ത്സ​ര​ങ്ങ​ൾ ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. വി​ജ​യി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ പ്രോ​ഗ്രാം സ്പോ​ൺ​സേ​ർ​സ് പി​ന്നീ​ട് വി​ത​ര​ണം ചെ​യ്തു.

K-Rail Survey K-Rail Survey K-Rail Survey K-Rail Survey K-Rail Survey

ഹെ​ൻ​ട്രി​ൻ, ആ​ൻ മേ​രി ജോ​ൺ​സ​ൺ, അ​ജേ​ഷ് വാ​സു, ശ്രീ​ജി​ത്ത് ശ്രീ​ധ​ര​ൻ, നി​യാ ലൈ​ജോ​ൺ, ടാ​നി​യ, നി​ന ലൈ​ജോ​ൺ, നോ​വ ലൈ​ജോ​ൺ തു​ട​ങ്ങി​യ​വ​ർ ത​ങ്ങ​ളു​ടെ ആ​ലാ​പ​ന മി​ക​വി​ലൂ​ടെ സം​ഗീ​ത സാ​ന്ദ്ര​മാ​ക്കി.

ക്ലാ​സ്സി​ക്ക​ൽ, സി​നി​മാ​റ്റി​ക്ക്, സെ​മി​ക്ലാ​സ്സി​ക്ക​ൽ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി അ​വ​ത​രി​പ്പി​ച്ച ലാ​സ്യ​ല​യ നൃ​ത്ത​ച്ചു​വ​ടു​ക​ളും വ​ശ്യ​സു​ന്ദ​ര​വും ഭാ​വോ​ജ്വ​ല​വു​മാ​യ നൃ​ത്യ-​നൃ​ത്ത്യ​ങ്ങ​ളി​ലൂ​ടെ ആ​ൻ​ഡ്രി​യ ജെ​യിം​സ്, ക്രി​സി ജി​സ്റ്റി​ൻ, ജോ​സ്ലി​ൻ ജോ​ബി, ഉ​മാ സു​രേ​ഷ്, മ​രി​റ്റ ഷി​ജി, നൈ​നി​ക ദി​ലീ​പ്, മീ​ര കീ​ലോ​ത്ത്, വൈ​ഗാ വി​വേ​ക്, വേ​ദാ വി​വേ​ക്, പ​ല്ല​വി ബി​ജു, പ​വി​ത്ര ബി​ജു, ടി​ന തോം​പ്സ​ൺ, മ​രീ​റ്റ, ഹൃ​ദ്യ, അ​നി​ക അ​നീ​ഷ് എ​ന്നി​വ​ർ സ​ദ​സി​ൽ മാ​സ്മ​രി​ക​ത വി​രി​യി​ച്ചു.

ടീം ​നൃ​ത്യക്കു​വേ​ണ്ടി ക്രി​സ്റ്റി​ന, അ​ന്ന, ആ​ദ്യ, അ​ദ്വ്യ​ത എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ട​ത്തി​യ ഗ്രൂ​പ്പ് ഡാ​ൻ​സ് വേ​ദി ഹ​ർ​ഷാ​ര​വ​ത്തോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്. ഡേ​വി​ഡ് ജോ​ർ​ജി​ന്‍റെ ഇ​ല​ക്ട്രി​ക് ഡ്രം ​പ്ലേ ആ​ക​ർ​ഷ​ക​മാ​യി. സ​ർ​ഗം സെ​ക്ര​ട്ട​റി ജി​മ്മി തോ​മ​സ് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ടെ​സി ജെ​യിം​സ്, ദി​വ്യ രാ​ജ് ജാ​സ്മി​ൻ ചാ​ക്കോ എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി തി​ള​ങ്ങി.

സ​മ്പ​ന്ന​മാ​യ ക​ലാ വി​രു​ന്നും സ്വാ​ദി​ഷ്‌​ട​മാ​യ ഡി​ന്ന​റും ശി​ങ്കാ​രി​മേ​ളം തു​ട​ങ്ങി ആ​ന​ന്ദി​ക്കു​വാ​നും ആ​ഹ്ലാ​ദി​ക്കു​വാ​നും അ​വ​സ​രം ഒ​രു​ക്കി​യ ആ​ഘോ​ഷ രാ​വ് സം​ഘാ​ട​ക മി​ക​വു​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

മേ​ഴ്സി മാ​ത്യു, ജി​മ്മി തോ​മ​സ്, സി​ബി ക​ക്കു​ഴി, ബി​ന്ദു ജി​സ്‌​റ്റി​ൻ. റൊ​മാ​രി​യോ ജെ​റോ​ൾ​ഡ്‌, ഹെ​ൻ​ട്രി​ൻ, സ​ജീ​വ് ദി​വാ​ക​ര​ൻ, ലി​ജി റെ​നി, ലേ​ഖാ സു​രേ​ഷ്, ടി​ജോ ടോ​മി, ജാ​സ്മി​ൻ ചാ​ക്കോ, ദി​വ്യ രാ​ജ് എ​ന്നി​വ​ർ ആ​ഘോ​ഷ​ത്തി​ന് നേ​തൃ​ത്വം വ​ഹി​ച്ചു.

Tags : Sargam Stevenage Easter Vishu Eid Celebration

Recent News

Corehub Up