സാലിസ്ബറി: യുകെയിലെ ആദ്യകാല മലയാളി അസോസിയേഷനുകളിൽ ഒന്നായ സാലിസ്ബറി മലയാളി അസോസിയേഷൻ(എസ്എംഎ) സംഘടിപ്പിക്കുന്ന ഈസ്റ്റർ, വിഷു, ഈദ് ആഘോഷം ഈ മാസം 11ന് നടക്കും.
സാലിസ്ബറിയിലെ ഡിൻറ്റൺ വില്ലേജ് ഹാളിൽ ഉച്ചയ്ക്ക് 3.30 മുതൽ പൊതുയോഗത്തോടെ ആരംഭിക്കുന്ന ആഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ വേദിയിൽ നടക്കും.
തുടർന്ന് പ്രശസ്ത വാട്ടർ ഡ്രം സ്പെഷ്യലിസ്റ്റ് ഹിൽക്കിൻ തോമസ് നയിക്കുന്ന ഡിജെ നൈറ്റ് "ബ്ലൂം ബാഷ്' അരങ്ങേറും.

പ്രസിഡന്റ് എം.പി. പദ്മരാജിന്റെ അധ്യക്ഷതയിൽ എയിംസ്ബറി ബോമാന് സെന്ററിൽ നടന്ന ജനറൽ ബോഡി മീറ്റിംഗിലാണ് 2026-27 പ്രവർത്തന വർഷത്തെ പ്രധാന ഇവന്റുകൾക്ക് രൂപരേഖ ഉണ്ടാക്കിയത്.
പ്രസിഡന്റ് എം.പി. പദ്മരാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ജിനോയ് തോമസ് റിപ്പോർട്ട് അവതരിപ്പിക്കുകയും ട്രഷറർ ഷാൽമോൻ പങ്കേത്ത് ഫിനാൻസ് റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.
തുടർന്ന് നടന്ന അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് 2026-27 ലെ സാലിസ്ബറി മലയാളി അസോസിയേഷന്റെ രൂപരേഖ അവതരിപ്പിച്ചു. യോഗത്തിൽ മേയ് 24ന് സീനാ മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ് (റോംസി) വിപുലമായി നടത്തുവാൻ തീരുമാനിച്ചു.
ജൂലൈ നാലിന് ബാർബിക്യുവും സെപ്റ്റംബർ അഞ്ചിന് ഓണാഘോഷവും 2027 ജനുവരി ഒന്പതിന് ക്രിസ്മസ് - പുതുവത്സര ആഘോഷവും നടത്താൻ തീരുമാനിച്ച യോഗം തീരുമാനിച്ചു.
മേയ് ഒമ്പതിന് നടക്കുന്ന യുഎൻഎഫ് നഴ്സസ് ഡേ സെലിബ്രേഷൻ, ജൂൺ 14ന് യോവിലിൽ നടക്കുന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയൻ സ്പോർട്സ് മീറ്റ്, ഓഗസ്റ്റ് 15ന് നടക്കുന്ന വള്ളംകളി, സെപ്റ്റംബർ 27ന് നടക്കുന്ന സൗത്ത് വെസ്റ്റ് റീജ്യൻ ബാഡ്മിന്റൺ ടൂർണമെന്റ്, ഒക്ടോബർ 17ന് നടക്കുന്ന യുക്മസൗത്ത് വെസ്റ്റ് റീജണൽ കലാമേള, നവംബർ ഏഴിന് നടക്കുന്ന നാഷണൽ കലാമേള എന്നിവയിൽ സജീവ സാന്നിധ്യമാകുവാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ രക്ഷാധികാരി ഷിബു ജോൺ, വൈസ് പ്രസിഡന്റ് ലിനി നിനോ, ജോയിന്റ് സെക്രട്ടറി ആൻമേരി സന്ദീപ്, ജോയിന്റ് ട്രഷറർ ബിജു ഏലിയാസ്, പ്രോഗ്രാം കോഓർഡിനേറ്റർമാരായ ജിൻസി അനു, റോഷ്നി വൈശാഖ്, ബിബിൻ ജോർജ്, ഇവന്റ് കോഓർഡിനേറ്റർ അരുൺ കൃഷ്ണൻ, ഫുഡ് കോഓർഡിനേറ്റർ സാബു ജോസഫ്, സ്പോർട്സ് കോഓർഡിനേറ്റർ നിഷാന്ത് സോമൻ, റിയ ജോസഫ്, യുക്മ പ്രതിനിധി ബിജു മൂന്നാനപ്പിള്ളിൽ, ഡിനു ഡൊമിനിക്, യൂത്ത് കോഓർഡിനേറ്റർ അഖിൽ ജോസഫ്, പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.
Tags : Salisbury Malayalee Association Easter Eid Vishu Celebration