x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​സി​എ​ഫ് ഈ​ദ് സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
Published: June 3, 2026 11:15 AM IST | Updated: June 3, 2026 11:15 AM IST

കു​വൈ​റ്റ് സി​റ്റി: ത്യാ​ഗ​ത്തി​ന്‍റെ​യും സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ​യും സ്മ​ര​ണ​ക​ൾ പു​തു​ക്കി ഐ​സി​എ​ഫ് കു​വൈ​റ്റ് നാ​ഷ​ണ​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ "ഈ​ദ് സൗ​ഹൃ​ദ സം​ഗ​മം' സം​ഘ​ടി​പ്പി​ച്ചു.

അ​ബ്ബാ​സി​യ എ​വ​ർ​ഗ്രീ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ കു​വൈ​റ്റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി പ്ര​വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.

ഐസിഎ​ഫ് നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് അ​ല​വി സ​ഖാ​ഫി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സം​ഗ​മം അ​ബ്ദു റ​സാ​ഖ് സ​ഖാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു.

 

K-Rail Survey

പ്ര​വാ​സ ലോ​ക​ത്ത് ഇ​ത്ത​രം ഒ​ത്തു ചേ​ര​ലു​ക​ൾ പ​ര​സ്പ​ര സ്നേ​ഹ​വും സൗ​ഹൃ​ദ​വും ദൃ​ഢ​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. മു​ഹ​മ്മ​ദ് അ​ലി സ​ഖാ​ഫി പ​ട്ടാ​മ്പി ഈ​ദ് സ​ന്ദേ​ശ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ത്യാ​ഗ​സ​ന്ന​ദ്ധ​ത​യും സ​ഹ​ജീ​വി സ്നേ​ഹ​വു​മാ​ണ് ഈ​ദി​ന്‍റെ യ​ഥാ​ർഥ സ​ന്ദേ​ശ​മെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. അ​ബ്ദു​ൽ അ​സീ​സ് സ​ഖാ​ഫി പ്രാ​ർ​ത്ഥ​ന​യ്ക്ക്നേ തൃ​ത്വം ന​ൽ​കി.

പ്ര​വാ​സി ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ന്ന മ​നോ​ഹ​ര​മാ​യ "ഇ​ശ​ൽ സ​ദ​സ്' ച​ട​ങ്ങ് വ​ർ​ണാ​ഭ​മാ​ക്കി.

 

K-Rail Survey

ഷ​ബീ​ർ സാ​സ്കോ മീ​ഡി​യേ​റ്റ​റാ​യി ന​യി​ച്ച സ​ദ​സിൽ വി​വി​ധ റീ​ജി​യ​ണു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ദ്ഹ് ഗാ​ന​ങ്ങ​ൾ, മാ​പ്പി​ള​പ്പാ​ട്ടു​ക​ൾ, ബു​ർ​ദ, ഖ​വ്വാ​ലി, അ​റ​ബി​ക് നാ​ഥ് എ​ന്നി​വ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു.

അ​ബ്ദു​ൽ ല​ത്തീ​ഫ് തോ​ണി​ക്ക​ര സ്വാ​ഗ​ത​വും നൗ​ഷാ​ദ് ത​ല​ശേരി ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Tags : EID ICF Celebration

Recent News

Corehub Up