Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Haritha Karma Sena

Palakkad

മാ​ലി​ന്യ​ശേ​ഖ​ര​ത്തി​ൽനിന്നു ല​ഭി​ച്ച സ്വ​ർ​ണ​ത്താ​ലി തി​രി​കെന​ൽ​കി​ ഹ​രി​തക​ർ​മ സേ​നാം​ഗ​ങ്ങ​ൾ

കൊ​ടു​വാ​യൂ​ർ: അ​ജൈ​വ​മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ ല​ഭി​ച്ച സ്വ​ർ​ണ​ത്താ​ലി ഉ​ട​മ​യ്ക്ക് തി​രി​കെ ന​ൽ​കി കൊ​ടു​വാ​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ സ​മൂ​ഹ​ത്തി​നു മാ​തൃ​ക​യാ​യി.

കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ സു​ഗു​ണ​യും, രാ​ജി​യും പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡ് വ​ള​ത്തു​കാ​ട് ഓ​മ​ന​യു​ടെ വീ​ട്ടി​ൽ നി​ന്ന് ശേ​ഖ​രി​ച്ച അ​ജൈ​വ മാ​ലി​ന്യം ത​രം​തി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഏ​ക​ദേ​ശം ഒ​രു പ​വ​ൻ തൂ​ക്ക​മു​ള്ള സ്വ​ർ​ണ​ത്താ​ലി ക​ണ്ടെ​ത്തി​യ​ത്.

സു​ഗു​ണ​യും രാ​ജി​യും ചേ​ർ​ന്ന് രാ​വി​ലെ വീ​ടു​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ച്ച മാ​ലി​ന്യം ഉ​ച്ച​യ്ക്ക് ശേ​ഷം പ​രി​ശോ​ധി​ക്കു​ന്ന​താ​ണ് പ​തി​വ്. പ്ലാ​സ്റ്റി​ക്, ക​ട​ലാ​സ് എ​ന്നി​വ​ക്കൊ​പ്പം പൊ​തി​ഞ്ഞ നി​ല​യി​ൽ കി​ട​ന്ന താ​ലി ക​ണ്ട​പ്പോ​ൾ ആ​ർ​ക്കാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് അ​ന്വേ​ഷി​ച്ചു. തു​ട​ർ​ന്ന് ഉ​ട​മ​യാ​യ ഓ​മ​ന​യെ വി​വ​ര​മ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ താ​ലി ഓ​മ​ന​യ്ക്കു കൈ​മാ​റു​ക​യും ചെ​യ്തു.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് അ​മ്മ​വീ​ട്ടി​ൽ നി​ന്ന് കി​ട്ടി​യ​താ​ണ് താ​ലി​യെ​ന്ന് ഓ​മ​ന അ​റി​യി​ച്ചു . അ​ബ​ദ്ധ​ത്തി​ൽ മാ​ലി​ന്യ​ത്തോ​ടൊ​പ്പം പോ​യ​താ​കാം. ന​ഷ്ട​പ്പെ​ട്ടെ​ന്ന് ക​രു​തി​യ താ​ലി വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്നു ത​ന്ന​പ്പോ​ൾ അ​തി​യാ​യ സ​ന്തോ​ഷം തോ​ന്നി​യെ​ന്ന് ഓ​മ​ന പ്ര​തി​ക​രി​ച്ചു. സം​ഭ​വ​മ​റി​ഞ്ഞ് കൊ​ടു​വാ​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​രു​ക​ദാ​സ് ഹ​രി​ത​ക​ർ​മ​സേ​ന അം​ഗ​ങ്ങ​ളെ നേ​രി​ട്ടെ​ത്തി അ​നു​മോ​ദി​ച്ചു.

Latest News

Corehub Up