വടക്കഞ്ചേരി: 2024-25 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഹരിതകർമസേനക്ക് വാങ്ങിയ വാഹനത്തിന്റെ ഫ്ലാഗ്ഓഫ് പി.പി. സുമോദ് എംഎൽഎ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അനിത പോൾസൺ, മറ്റു ജനപ്രതിനിധികളായ അഡ്വ. കെ.പി. ശ്രീകല, രശ്മി ഷാജി, ഹരിതകർമസേനാംഗം സബിത, പഞ്ചായത്ത് സെക്രട്ടറി ടി.എസ്. അഭിൻ പ്രസംഗിച്ചു.