Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Heavy Rains

Thrissur

തൃ​ശൂ​രി​ൽ അ​തി​ശ​ക്ത​മ​ഴ വ​രു​ന്നു; ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു

തൃ​ശൂ​ർ: ജി​ല്ല​യി​ൽ ഇ​ന്നു​മു​ത​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നു ദി​വ​സം അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാവ​കു​പ്പ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​തീ​വ​ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു ജി​ല്ലാ ഭ​ര​ണ​കൂ​ടം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി​യ​താ​യും ജി​ല്ലാ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ അ​റി​യി​ച്ചു.

ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ

അ​പ​ക​ട​സാ​ധ്യ​താ മേ​ഖ​ല​ക​ൾ: മ​ല​യോ​ര​മേ​ഖ​ല​ക​ൾ, ന​ദീ​തീ​ര​ങ്ങ​ൾ, മ​ണ്ണി​ടി​ച്ചി​ൽ​സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ അ​തീ​വ​ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള​വ​രെ സു​ര​ക്ഷി​ത​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റ്റാ​ൻ ത​ഹ​സി​ൽ​ദാ​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ന​ഗ​ര​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ: വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ ഡ്രെ​യ്നേ​ജു​ക​ളി​ലെ ത​ട​സ​ങ്ങ​ൾ നീ​ക്കാ​നും അ​ടി​യ​ന്ത​ര ആ​ക്‌​ഷ​ൻ പ്ലാ​ൻ ന​ട​പ്പി​ലാ​ക്കാ​നും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഗ​താ​ഗ​തം: രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മ​ല​യോ​ര​മേ​ഖ​ല​യി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക. അ​ടി​യ​ന്ത​ര​സാ​ഹ​ച​ര്യ​ത്തി​ൽ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നു ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

മ​ര​ങ്ങ​ൾ, വൈ​ദ്യു​തി: അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മ​ര​ങ്ങ​ളും പ​ര​സ്യ ബോ​ർ​ഡു​ക​ളും നീ​ക്കം​ചെ​യ്യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും. കെ​എ​സ്ഇ​ബി 24 മ​ണി​ക്കൂ​ർ ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

അ​ടി​യ​ന്ത​ര​സ​ഹാ​യ​ത്തി​ന്

ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ ക​ൺ​ട്രോ​ൾ റൂ​മു​ക​ളി​ൽ 24 മ​ണി​ക്കൂ​റും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്നു ക​ള​ക്ട​ർ അ​റി​യി​ച്ചു.
ജി​ല്ലാ എ​മ​ർ​ജ​ൻ​സി
ഓ​പ്പ​റേ​ഷ​ൻ​സ് സെ​ന്‍റ​ർ
ടോ​ൾ ഫ്രീ ​ന​മ്പ​ർ: 1077, 
ലാ​ൻ​ഡ്‌​ലൈ​ൻ ന​മ്പ​റു​ക​ൾ: 0487 2362424, 0487 2361590, മൊ​ബൈ​ൽ ന​മ്പ​റു​ക​ൾ: 9447074424, 7907483916.
താ​ലൂ​ക്ക് എ​മ​ർ​ജ​ൻ​സി
ഓ​പ്പ​റേ​ഷ​ൻ സെന്‍റ​ർ
തൃ​ശൂ​ർ: 0487 2331443, 9447731443
ത​ല​പ്പി​ള്ളി: 0488 4232226, 9447723226
കു​ന്നം​കു​ളം: 04885 225700, 8547002060
ചാ​വ​ക്കാ​ട്: 0487 2507350, 9447707350
മു​കു​ന്ദ​പു​രം: 0480 2825259, 9447725259
കൊ​ടു​ങ്ങ​ല്ലൂ​ർ: 0480 2802336, 9447702336
ചാ​ല​ക്കു​ടി: 0480 2705800, 8547618440..

National

ബംഗളൂരുവിൽ കനത്ത മഴ; നഗരത്തിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും

ബംഗളൂരു: ബംഗളൂരുവിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴ. നഗരത്തിൽ വിവിധ ഭാഗങ്ങളിൽ കടുത്ത വെള്ളക്കെട്ടും കിലോമീറ്ററുകളോളം നീണ്ട ഗതാഗതക്കുരുക്കും രൂപപ്പെട്ടു.

മജസ്റ്റിക്, ശിവാജിനഗർ, കെ.ആർ. മാർക്കറ്റ്, വസന്ത് നഗർ, തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് ഏറ്റവും രൂക്ഷമായി ബാധിച്ചത്. ഇതേ തുടർന്ന് ഗതാഗതക്കുരുക്കുണ്ടാവുകയും ചെയ്തു.

ഹുബ്ബുള്ളി, ധാർവാഡ് എന്നിവിടങ്ങളിലും ഇടിമിന്നലോടു കുടിയ ശക്തമായ മഴ റിപ്പോർട്ട് ചെയ്തു. കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിൽ നേരിയ തോതിൽ വെള്ളപ്പൊക്കമുണ്ടായതായി പ്രദേശവാദികൾ പറഞ്ഞു.

National

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ക​ന​ത്ത മ​ഴ; 117 മ​ര​ണം, വീ​ടു​ക​ളും റോ​ഡു​ക​ളും ത​ക​ർ​ന്നു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബു​ധ​നാ​ഴ്ച​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും മി​ന്ന​ലി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 117 ആ​യി. 200ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ്ര​യാ​ഗ് രാ​ജി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 21 പേ​രാ​ണ് ഇ​വി​ടെ മാ​ത്രം മ​രി​ച്ച​ത്. 227 വീ​ടു​ക​ൾ മ​ഴ​ക്കെ​ടു​തി​യി​ൽ ന​ശി​ച്ചു. ഇ​വ​യി​ൽ പ​ല​തും പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.

പ്ര​യാ​ഗ്‌​രാ​ജ്, ഭാ​ദോ​ഹി, ഫ​ത്തേ​പൂ​ർ, സോ​ൻ​ഭ​ദ്ര തു​ട​ങ്ങി​യ ജി​ല്ല​ക​ളെ​യാ​ണ് മ​ഴ ഏ​റ്റ​വു​മ​ധി​കം ബാ​ധി​ച്ച​ത്. വി​വി​ധ ഇ​ട​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ഴു​ക​യും റോ​ഡു​ക​ൾ ത​ക​രു​ക​യും വാ​ഹ​ന​ങ്ങ​ൾ‌​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ക്കു​ക​യും ചെ​യ്തു.

ദു​ര​ന്ത​ത്തി​ൽ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് നാ​ല് ല​ക്ഷം രൂ​പ അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

National

ക​ന​ത്ത മ​ഴ; ബം​ഗ​ളൂ​രു​വി​ല്‍ ആ​ശു​പ​ത്രി​യു​ടെ മ​തി​ലി​ടി​ഞ്ഞ് ഏ​ഴു​പേ​ര്‍ മ​രി​ച്ചു

ബം​​​​​ഗ​​​​​ളൂ​​​​​രു: ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​ൽ ക​​​​​ന​​​​​ത്ത മ​​​​​ഴ​​​​​യി​​​​​ൽ സ​​​​​ർ​​​​​ക്കാ​​​​​ർ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യു​​​​​ടെ ചു​​​​​റ്റു​​​​​മ​​​​​തി​​​​​ൽ ത​​​​​ക​​​​​ർ​​​​​ന്ന് എ​​​​​റ​​​​​ണാ​​​​​കു​​​​​ളം രാ​​​​​മ​​​​​മം​​​​​ഗ​​​​​ലം സ്വ​​​​​ദേ​​​​​ശി​​​​​ക​​​​​ളാ​​​​​യ ര​​​​​ണ്ടു​​​​​പേ​​​​​രു​​​​​ൾ​​​​​പ്പെ​​​​​ടെ ഏ​​​​​ഴു​​​​​പേ​​​​​ർ​​​​​ക്കു ദാ​​​​​രു​​​​​ണാ​​​​​ന്ത്യം.

അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ മൂ​​​​​ന്നു മ​​​​​ല​​​​​യാ​​​​​ളി​​​​​ക​​​​​ൾ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ഏ​​​​​ഴു പേ​​​​​ർ​​​​​ക്ക് പ​​​​​രി​​​​​ക്കേ​​​​​റ്റു. ശി​​​​​വാ​​​​​ജി ന​​​​​ഗ​​​​​റി​​​​​ലെ ബൗ​​​​​റിം​​​​​ഗ് ആ​​​​​ൻ​​​​​ഡ് ലേ​​​​​ഡി ക​​​​​ഴ്സ​​​​​ൺ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ ഇ​​​​​ന്ന​​​​​ലെ വൈ​​​​​കു​​​​​ന്നേ​​​​​രം 5.45 ഓ​​​​​ടെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു സം​​​​​ഭ​​​​​വം.

കു​​​​​ടും​​​​​ബ​​​​​ശ്രീ അ​​​​​മൃ​​​​​തം പൊ​​​​​ടി നി​​​​​ര്‍​മാ​​​​​ണ ക​​​​​മ്പ​​​​​നി​​​​​യി​​​​​ല്‍​നി​​​​​ന്നു വി​​​​​നോ​​​​​ദ​​​​​യാ​​​​​ത്ര പോ​​​​​യ രാ​​​​​മ​​​​​മം​​​​​ഗ​​​​​ലം കി​​​​​ഴു​​​​​മു​​​​​റി തെ​​​​​ക്കേ ഇ​​​​​റ​​​​​മ്പി​​​​​ല്‍ ര​​​​​ഘു​​​​​വി​​​​​ന്‍റെ ഭാ​​​​​ര്യ സ്മി​​​​​ത (49), രാ​​​​​മ​​​​​മം​​​​​ഗ​​​​​ലം ആ​​​​​ശു​​​​​പ​​​​​ത്രി​​​​​പ്പ​​​​​ടി മ​​​​​ന​​​​​യ്ക്ക​​​​​ക്കു​​​​​ടി​​​​​യി​​​​​ല്‍ ല​​​​​ത (50) എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണു മ​​​​​രി​​​​​ച്ച മ​​​​​ല​​​​​യാ​​​​​ളി​​​​​ക​​​​​ൾ.

വി​​​​​നോ​​​​​ദ​​​​​യാ​​​​​ത്രാ​​​​​സം​​​​​ഘ​​​​​ത്തി​​​​​ലെ രാ​​​​​മ​​​​​മം​​​​​ഗ​​​​​ലം സ്വ​​​​​ദേ​​​​​ശി​​​​​നി​​​ക​​​​​ളാ​​​​​യ മാ​​​​​യ മ​​​​​ണി​​​​​ക​​​​​ണ്ഠ​​​​​ന്‍, പ്രീ​​​​​തി, സി​​​​​ജി എ​​​​​ന്നി​​​​​വ​​​​​ര്‍​ക്കാ​​​​​ണു പ​​​​​രി​​​​​ക്കേ​​​​​റ്റ​​​​​ത്. ആ​​​​​കെ 56 പേ​​​​​രാ​​​​​ണ് വി​​​​​നോ​​​​​ദ​​​​​യാ​​​​​ത്രാ​​​​​സം​​​​​ഘ​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത്. ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ നെ​​​​​ടു​​​​​മ്പാ​​​​​ശേ​​​​​രി​​​​​യി​​​​​ല്‍​നി​​​​​ന്നു വി​​​​​മാ​​​​​ന​​​​​മാ​​​​​ര്‍​ഗ​​​​​മാ​​​​​ണു സം​​​​​ഘം ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​ല്‍ വി​​​​​നോ​​​​​ദ​​​​​യാ​​​​​ത്ര​​​​​യ്ക്കു പോ​​​​​യ​​​​​ത്. കു​​​​​ടും​​​​​ബ​​​​​ശ്രീ ജി​​​​​ല്ലാ മി​​​​​ഷ​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലാ​​​​​ണ് യാ​​​​​ത്ര സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ച​​​​​ത്.

ഷോ​​​​​പ്പിം​​​​​ഗി​​​​​നാ​​​​​യി സം​​​​​ഘം വി​​​​​വി​​​​​ധ ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. രാ​​​​​മ​​​​​മം​​​​​ഗ​​​​​ലം സ്വ​​​​​ദേ​​​​​ശി​​​​​ക​​​​​ളാ​​​​​യ അ​​​​​ഞ്ചു​​​​​പേ​​​​​ര്‍ ഒ​​​​​രു ഗ്രൂ​​​​​പ്പാ​​​​​യാ​​​​​ണ് സാ​​​​​ധ​​​​​ന​​​​​ങ്ങ​​​​​ള്‍ വാ​​​​​ങ്ങാ​​​​​ൻ പോ​​​​​യ​​​​​ത്. ഇ​​​​​വ​​​​​ർ വൈ​​​​​കു​​​​​ന്നേ​​​​​രം ഷോ​​​​​പ്പിം​​​​​ഗി​​​​​നി​​​​​റ​​​​​ങ്ങി​​​​​യ സ​​​​​മ​​​​​യ​​​​​ത്തു ക​​​​​ന​​​​​ത്ത മ​​​​​ഴ​​​​​യും കാ​​​​​റ്റും ആ​​​​​ലി​​​​​പ്പ​​​​​ഴ വ​​​​​ർ​​​​​ഷ​​​​​വു​​​​​മു​​​​​ണ്ടാ​​​​​യി. ഇ​​​​​തോ​​​​​ടെ ര​​​​​ക്ഷ​​​​​തേ​​​​​ടി ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യു​​​​​ടെ മ​​​​​തി​​​​​ലി​​​​​നോ​​​​​ടു​​​​​ചേ​​​​​ർ​​​​​ന്ന് ടാ​​​​​ർ​​​​​പോ​​​​​ളി​​​​​ൻ കെ​​​​​ട്ടി​​​​​യ ഭാ​​​​​ഗ​​​​​ത്തേ​​​​​ക്ക് മാ​​​​​റി. ഇ​​​​​തി​​​​​നി​​​​​ടെ​​​​​യാ​​​​​ണ് 12 അ​​​​​ടി ഉ​​​​​യ​​​​​ര​​​​​മു​​​​​ള്ള മ​​​​​തി​​​​​ൽ ഇ​​​​​ടി​​​​​ഞ്ഞു​​​​​വീ​​​​​ണ​​​​​ത്.

ശി​​​​​വാ​​​​​ജി ന​​​​​ഗ​​​​​ർ ബ​​​​​സ്‌​​​​​സ്റ്റാ​​​​​ൻ​​​​​ഡി​​​​​നും മാ​​​​​ർ​​​​​ക്ക​​​​​റ്റി​​​​​നും ഇ​​​​​ട​​​​​യി​​​​​ലു​​​​​ള്ള ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യു​​​​​ടെ മ​​​​​തി​​​​​ലി​​​​​നോ​​​​​ടു ചേ​​​​​ർ​​​​​ന്ന് തെ​​​​​രു​​​​​വു​​​​​ക​​​​​ച്ച​​​​​വ​​​​​ടം ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​വ​​​​​രും കാ​​​​​ൽ​​​​​ന​​​​​ട​​​​​യാ​​​​​ത്ര​​​​​ക്കാ​​​​​രു​​​​​മാ​​​​​യ നാ​​​​​ല് പു​​​​​രു​​​​​ഷ​​​​​ന്മാ​​​​​രും ഒ​​​​​രു പെ​​​​​ൺ​​​​​കു​​​​​ട്ടി​​​​​യു​​​​​മാ​​​​​ണ് മ​​​​​രി​​​​​ച്ച മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​ർ. അ​​​​​പ​​​​​ക​​​​​ട​​​​​മു​​​​​ണ്ടാ​​​​​യ​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ നാ​​​​​ട്ടു​​​​​കാ​​​​​രും പോ​​​​​ലീ​​​​​സും അ​​​​​ഗ്‌​​​​​നി​​​​​ര​​​​​ക്ഷാ​​​​​സേ​​​​​ന​​​​​യും ചേ​​​​​ർ​​​​​ന്നാ​​​​​ണ് അ​​​​​വ​​​​​ശി​​​​​ഷ്‌​​​​​ട​​​​​ങ്ങ​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ൽ കു​​​​​ടു​​​​​ങ്ങി​​​​​യ​​​​​വ​​​​​രെ പു​​​​​റ​​​​​ത്തെ​​​​​ടു​​​​​ത്ത​​​​​ത്.

വി​​​​​വ​​​​​ര​​​​​മ​​​​​റി​​​​​ഞ്ഞ് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി സി​​​​​ദ്ധ​​​​​രാ​​​​​മ​​​​​യ്യ​​​​​യും സ്ഥ​​​​​ലം എം​​​​​എ​​​​​ൽ​​​​​എ റി​​​​​സ്‌​​​​​വാ​​​​​ൻ അ​​​​​ർ​​​​​ഷാ​​​​​ദും മു​​​​​തി​​​​​ർ​​​​​ന്ന പോ​​​​​ലീ​​​​​സ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രും സ്ഥ​​​​​ല​​​​​ത്തെ​​​​​ത്തി. പ​​​​​രി​​​​​ക്കേ​​​​​റ്റ് ചി​​​​​കി​​​​​ത്സ​​​​​യി​​​​​ൽ ക​​​​​ഴി​​​​​യു​​​​​ന്ന​​​​​വ​​​​​രെ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ച്ചു. അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ മ​​​​​രി​​​​​ച്ച​​​​​വ​​​​​രു​​​​​ടെ കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ൾ​​​​​ക്ക് അ​​​​​ഞ്ചു ല​​​​​ക്ഷം രൂ​​​​​പ​​​​​യു​​​​​ടെ അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര ധ​​​​​ന​​​​​സ​​​​​ഹാ​​​​​യ​​​​​വും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. പ​​​​​രി​​​​​ക്കേ​​​​​റ്റ​​​​​വ​​​​​ർ​​​​​ക്ക് സൗ​​​​​ജ​​​​​ന്യ ചി​​​​​കി​​​​​ത്സ​​​​​യും അ​​​​​ദ്ദേ​​​​​ഹം ഉ​​​​​റ​​​​​പ്പു​​​​​ന​​​​​ൽ​​​​​കി. അ​​​​​പ​​​​​ക​​​​​ട​​​​​കാ​​​​​ര​​​​​ണ​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ച് അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​നും അ​​​​​ദ്ദേ​​​​​ഹം നി​​​​​ർ​​​​​ദേ​​​​​ശം ന​​​​​ൽ​​​​​കി.

നി​​​​​ർ​​​​​മാ​​​​​ണ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യി ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക്കെ​​​​​ട്ടി​​​​​ട​​​​​ത്തി​​​​​നു സ​​​​​മീ​​​​​പ​​​​​ത്തു​​​​​നി​​​​​ന്നു നീ​​​​​ക്കം​​​​​ചെ​​​​​യ്ത മ​​​​​ണ്ണ് മ​​​​​തി​​​​​ലി​​​​​നു​​​​​സ​​​​​മീ​​​​​പം കൂ​​​​​ട്ടി​​​​​യി​​​​​ട്ടി​​​​​രു​​​​​ന്നു. മ​​​​​ഴ​​​​​യി​​​​​ൽ മ​​​​​ണ്ണ് കു​​​​​തി​​​​​ർ​​​​​ന്ന​​​​​താ​​​​​ണ് അ​​​​​പ​​​​​ക​​​​​ട​​​​​കാ​​​​​ര​​​​​ണ​​​​​മെ​​​​​ന്നു സം​​​​​ശ​​​​​യി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി അ​​​​​റി​​​​​യി​​​​​ച്ചു.

ഇ​​​​​ന്ന​​​​​ലെ വൈ​​​​​കു​​​​​ന്നേ​​​​​രം മു​​​​​ത​​​​​ൽ ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​ലെ വി​​​​​വി​​​​​ധ ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ ക​​​​​ന​​​​​ത്ത മ​​​​​ഴ​​​​​യും ശ​​​​​ക്ത​​​​​മാ​​​​​യ കാ​​​​​റ്റു​​​​​മാ​​​​​ണ് അ​​​​​നു​​​​​ഭ​​​​​വ​​​​​പ്പെ​​​​​ട്ട​​​​​ത്. സ​​​​​ർ​​​​​ജാ​​​​​പു​​​​​ര, കു​​​​​മ്പ​​​​​ള​​​​​ഗോ​​​​​ഡു, രാ​​​​​മോ​​​​​ഹ​​​​​ള്ളി തു​​​​​ട​​​​​ങ്ങി​​​​​യ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ൽ ഒ​​​​​രു മ​​​​​ണി​​​​​ക്കൂ​​​​​റോ​​​​​ളം തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യി ശ​​​​​ക്ത​​​​​മാ​​​​​യ മ​​​​​ഴ പെ​​​​​യ്തു. എം​​​​​ജി റോ​​​​​ഡി​​​​​ലും റ​​​​​സി​​​​​ഡ​​​​​ൻ​​​​​സി റോ​​​​​ഡി​​​​​ലും ക​​​​​ന​​​​​ത്ത മ​​​​​ഴ​​​​​യെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് വെ​​​​​ള്ള​​​​​ക്കെ​​​​​ട്ട് അ​​​​​നു​​​​​ഭ​​​​​വ​​​​​പ്പെ​​​​​ട്ടു.

District News

കു​ട്ട​നാ​ട്ടി​ൽ അ​ടി​യൊ​ഴു​ക്കു​ക​ൾ ശ​ക്തം

കു​ട്ട​നാ​ട്: നാ​ലു​വ​ശ​വും വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ട നെ​ല്ല​റ​യു​ടെ നാ​ട്ടി​ൽ ഇ​ക്കു​റി അ​ടി​യൊ​ഴു​ക്കു​ക​ൾ ശ​ക്തം. എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും എ​ൻ​ഡി​എ​യും ഇ​ഞ്ചോ​ടി​ഞ്ച് ന​ട​ത്തു​ന്ന പോ​രാ​ട്ട​ത്തി​ൽ എ​ൻ​സി​പി​യി​ലെ തോ​മ​സ് കെ. ​തോ​മ​സ് തന്‍റെ ര​ണ്ടാ​മൂ​ഴ​ത്തി​ലും വെ​ന്നി​ക്കൊ​ടി പാ​റി​ക്കു​മോ അ​തോ റെ​ജി ചെ​റി​യാ​ൻ യു​ഡിഎ​ഫി​നാ​യി ഇ​ക്കു​റി അ​ട്ടി​മ​റി വി​ജ​യം നേ​ടു​മോ എ​ന്നു പ​റ​യു​ക അ​സാ​ധ്യം.

ക​ന്നി​യ​ങ്ക​ത്തി​ലൂ​ടെ ഇ​രു​കൂ​ട്ട​ർ​ക്കും വ​ൻ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സ​ന്തോ​ഷ് ശാ​ന്തി​യു​മു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യപ്ര​ചാ​ര​ണം ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ചി​ന് അ​വ​സാ​നി​ക്കു​ന്പോ​ൾ എ​ൽ​ഡി​എ​ഫ്-യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ കൊ​ട്ടി​ക്ക​ലാ​ശം രാ​മ​ങ്ക​രി​യി​ലും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സ​ന്തോ​ഷ് ശാ​ന്തി​യു​ടേ​ത് നീ​രേ​റ്റു​പു​റ​ത്തു​മാ​ണ്.

മൂ​ന്നു മു​ന്ന​ണി​ക​ളു​ടെ​യും കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന് അ​ത​ത് മു​ന്ന​ണി​യി​ൽ​പ്പെ​ട്ട ജി​ല്ലാ നേ​താ​ക്ക​ൾ നേ​തൃ​ത്വം ന​ല്കും.

കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ നെ​ല്ലു സം​ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി നി​ല​നി​ൽക്കു​ന്ന സം​ഭ​വ​ങ്ങ​ൾ​ക്കൊ​പ്പം ഇ​വി​ടു​ത്തെ വി​ക​സ​ന​വും കു​ടി​വെ​ള്ള പ്ര​ശ്ന​വും എ​ല്ലാം സ​ജീ​വ ച​ർ​ച്ച​യാ​യി മാ​റി ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ.

ചൂ​ട് മൂ​ത്ത​പ്പോ​ൾ കി​ളി​പോ​യി;
സു​ധാ​ക​ര​നെ പ​രി​ഹ​സി​ച്ച് ആ​ർ. നാ​സ​ർ​

ആ​ല​പ്പു​ഴ: ചൂ​ടുമൂ​ത്ത​പ്പോ​ൾ തോ​ൽ​വി ഭ​യ​ന്ന് കി​ളി​പോ​യ ത​ര​ത്തി​ലാ​ണ് ജി.​ സു​ധാ​ക​ര​ൻ പ്ര​സ്താ​വ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ.​നാ​സ​ർ. അ​ഴി​മ​തി​ക്കെ​തി​രേ പോ​രാ​ട്ടം ന​ട​ത്തു​ന്നെ​ന്ന് പ​റ​യു​ന്ന ആ​ളാ​ണ് അ​ഴി​മ​തി​ക്കാ​രാ​യ കോ​ൺ​ഗ്ര​സു​കാ​രു​മാ​യി ചേ​ർ​ന്ന​തെ​ന്നും നാ​സ​ർ പ​രി​ഹ​സ​രി​ച്ചു.

1976-ൽ ​ജി.​ ഭു​വ​നേ​ശ്വ​ര​നെ കൊ​ന്ന​ത് എ​സ്എ​ഫ്ഐ​ക്കാ​രാ​ണെ​ങ്കി​ൽ അ​ന്ന​ത്തെ എ​സ്എ​ഫ്ഐ നേ​താ​വാ​രാ​ണ് സു​ധാ​ക​ര​ന​ല്ലേ എ​ന്ന് നാ​സ​ർ ചോ​ദി​ച്ചു. സു​ധാ​ക​ര​ൻ പ​റ​ഞ്ഞി​ട്ടാ​ണോ ഭു​വ​നേ​ശ്വ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. വോ​ട്ടി​നാ​യി ഏ​ത് വ​ർ​ഗീ​യ ശ​ക്തി​ക​ളു​മാ​യി സ​ഹ​ക​രി​ക്കു​ന്ന ആ​ളാ​യി സു​ധാ​ക​ര​ൻ മാ​റി​യെ​ന്നു സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കു​റ്റ​പ്പെ​ടു​ത്തി.

സി​പി​എ​മ്മി​നെ മോ​ശ​മാ‌​യി ചി​ത്രീ​ക​രി​ച്ച് കോ​ൺ​ഗ്ര​സു​കാ​രു​ടെ പ്രീ​തി നേ​ടാ​നാ​ണ് സു​ധാ​ക​ര​ന്‍റെ ശ്ര​മം. സ്വ​ന്തം കാ​ര്യ​ത്തി​നാ​യി എ​ല്ലാ​വ​രെ​യും ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ രീ​തി. ഇ​തി​നാ​യി പാ​ർ​ട്ടി സം​വി​ധാ​നം പോ​ലും അ​ദ്ദേ​ഹം ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. സു​ധാ​ക​ര​ന്‍റെ പ്ര​സ്ഥാ​വ​ന​ക​ൾ​ക്ക് അ​മ്പ​ല​പ്പു​ഴ​യി​ലെ ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ മ​റു​പ​ടി ന​ൽ​കു​മെ​ന്നും ആ​ർ. നാ​സ​ർ വ്യ​ക്ത​മാ​ക്കി.

District News

ക​ന​ഞ്ഞ മ​ഴ കു​ട്ട​നാ​ട്ടി​ല്‍ വി​ള​വെ​ടു​പ്പ് പ്ര​തി​സ​ന്ധി​യി​ല്‍

എ​ട​ത്വ: നി​ന​ച്ചി​രി​ക്കാ​തെ​യു​ള്ള ക​ന​ത്ത മ​ഴ​യി​ല്‍ കു​ട്ട​നാ​ട്ടി​ലെ വി​ള​വെ​ടു​പ്പും സം​ഭ​ര​ണ​വും പ്ര​തി​സ​ന്ധി​യി​ൽ. ക​ടു​ത്ത വേ​ന​ലി​ല്‍ കൊ​യ്‌​തെ​ടു​ത്ത നെ​ല്ലി​ന് പോ​ലും 10 കി​ലോ കി​ഴി​വ് ആ​വ​ശ്യ​പ്പെ​ടു​ന്ന മി​ല്ലു​ട​മ​ക​ള്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലും ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യും പെ​യ്ത മ​ഴ​യി​ല്‍ കി​ഴി​വി​ന്‍റെ പേ​രി​ല്‍ ക​ര്‍​ഷ​ക​രെ ചൂ​ഷ​ണം ചെ​യ്യാ​ന്‍ സാ​ധ്യ​ത.

കു​ട്ട​നാ​ട്, അ​പ്പ​ര്‍ കു​ട്ട​നാ​ട് മേ​ഖ​ല​യി​ല്‍ നി​ര​വ​ധി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ വി​ള​വെ​ടു​ത്ത നെ​ല്ല് പാ​ട​ത്ത് കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാണ് നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ല്‍ കൊ​യ്ത്ത് ന​ട​ക്കാ​നു​മു​ണ്ട്. ഒ​ട്ടു​മി​ക്ക പാ​ട​ശേ​ഖ​ര​ങ്ങ​ളും ക​രി​ഞ്ഞു​ണ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു. ഇ​ന്ന​ല​ത്തെ മ​ഴ​യി​ല്‍ പാ​ട​ത്ത് വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ക​യും നെ​ല്ല് വീ​ണു പോ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ കൊ​യ്ത്ത് ന​ട​ക്കേ​ണ്ട പാ​ടാ​ശ​ഖ​ര​ങ്ങ​ളാ​ണ് മ​ഴ​യി​ല്‍ വെ​ള്ളം കെ​ട്ടി​യ​ത്.

ചി​ല പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ കൊ​യ്ത്ത് യ​ന്ത്രം ഇ​റ​ങ്ങി​യാ​ല്‍ താ​ഴ്ന്നു​പോ​കു​ന്ന അ​വ​സ്ഥ​യും സം​ജാ​ത​മാ​ണ്.

ഇ​തു​മൂ​ലം കൊ​യ്ത്ത് സ​മ​യം കൂ​ടു​ന്ന​തി​നാ​ല്‍ യ​ന്ത്ര വാ​ട​ക ഇ​ന​ത്തി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് വ​ന്‍​സാ​മ്പ​ത്തി​ക ബാ​ധ്യ​ത സൃ​ഷ്ടി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. വേ​ന​ല്‍ മ​ഴ ക​ടു​ത്താ​ല്‍ കൊ​യ്ത്ത് പ്ര​തി​സ​ന്ധി നേ​രി​ടു​ക​യും ഈ​ര്‍​പ്പ​ത്തി​ന്‍റെ പേ​രി​ല്‍ മി​ല്ലു​ട​മ​ക​ളു​ടെ ചൂ​ഷ​ണം നേ​രി​ടേ​ണ്ടി വ​രിക​യും ചെ​യ്യും. നി​ന​ച്ചി​രി​ക്കാ​തെ​യു​ള്ള വേ​ന​ല്‍ മ​ഴ കു​ട്ട​നാ​ട്ടി​ലെ ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്.

International

എത്യോപ്യയിൽ മണ്ണിടിച്ചിൽ 50 മരണം

ആ​​​ഡി​​​സ് അ​​​ബാ​​​ബ: ക​​​ന​​​ത്ത​​​മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ൽ എ​​​ത്യോ​​​പ്യ​​​യി​​​ൽ 50 മ​​​ര​​​ണം. ഏ​​​ക​​​ദേ​​​ശം 125 പേ​​​രെ കാ​​​ണാ​​​താ​​​യി.

എ​​​ത്യോ​​​പ്യ​​​യി​​​ലെ ഗാ​​​മോ സോ​​​ണി​​​ൽ ഒ​​​രാ​​​ഴ്ച​​​യാ​​​യി തു​​​ട​​​രു​​​ന്ന ക​​​ന​​​ത്ത​​​മ​​​ഴ​​​യി​​​ലാ​​​ണു ദു​​​ര​​​ന്തം.

ഗാ​​​മോ മേ​​​ഖ​​​ല​​​യി​​​ലെ ഗ​​​ച്ചോ ബാ​​​ബ, ക​​​മ്പ, ബോ​​​ങ്കെ എ​​​ന്നീ ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് മ​​​ണ്ണി​​​ടി​​​ച്ചി​​​ലു​​​ണ്ടാ​​​യ​​​ത്.

ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നും ഒ​​​രാ​​​ളെ ജീ​​​വ​​​നോ​​​ടെ മ​​​ണ്ണി​​​ന​​​ടി​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്തെ​​​ടു​​​ക്കാ​​​നാ​​​യെ​​​ന്നും ഡി​​​സാ​​​സ്റ്റ​​​ർ റെ​​​സ്‌​​​പോ​​​ൺ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ മെ​​​സ്ഫി​​​ൻ മ​​​നു​​​ഖ പ​​​റ​​​ഞ്ഞു.

Kerala

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ച​ക്ര​വാ​ത​ച്ചു​ഴി;‌ കനത്ത മഴ പെയ്യും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ രൂ​​​പ​​​പ്പെ​​​ട്ട ച​​​ക്ര​​​വാ​​​ത​​​ച്ചു​​​ഴി​​​യു​​​ടെ സ്വാ​​​ധീ​​​ന​​​ത്താ​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ ക​​​ന​​​ത്ത മ​​​ഴ പെ​​​യ്യാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്.

ച​​​ക്ര​​​വാ​​​ത​​​ച്ചു​​​ഴി വെ​​​ള്ളി​​​യാ​​​ഴ്ച​​​യോ​​​ടെ ശ്രീ​​​ല​​​ങ്ക​​​ൻ തീ​​​ര​​​ത്തോ​​​ട​​​ടു​​​ക്കും. ഇ​​​തി​​​ന്‍റെ സ്വാ​​​ധീ​​​ന​​​ഫ​​​ല​​​മാ​​​യി ത​​​മി​​​ഴ്നാ​​​ട്ടി​​​ലും കേ​​​ര​​​ള​​​ത്തി​​​ലും ഒ​​​റ്റ​​​പ്പെ​​​ട്ട ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നാ​​​ണ് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

വെ​​​ള്ളി​​​യാ​​​ഴ്ച പ​​​ത്ത​​​നം​​​തി​​​ട്ട, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ൽ യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ച​​​താ​​​യും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.

District News

മ​ല​യോ​ര​ത്ത് വീ​ണ്ടും ക​ടു​വ; ഭീ​തി ഒ​ഴി​യാ​തെ നാ​ട്ടു​കാ​ർ

ചി​റ്റാ​ർ: ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ര​ണ്ടാ​മ​ത്തെ ക​ടു​വ​യും കു​ടു​ങ്ങി​യെ​ങ്കി​ലും മ​ല​യോ​ര​ത്ത് ഭീ​തി ഒ​ഴി​യു​ന്നി​ല്ല. ക​ടു​വ സം​ര​ക്ഷ​ണ വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്നു​ള്ള ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് ക​ടു​വ​ക​ൾ എ​ത്തി​യ​തോ​ടെ നാ​ളു​ക​ളാ​യി ഭീ​തി​യി​ലാ​ണ് വ​ട​ശേ​രി​ക്ക​ര, ചി​റ്റാ​ർ, സീ​ത​ത്തോ​ട് നി​വാ​സി​ക​ൾ. ഇ​തി​നി​ടെ​യാ​ണ് ക​ഴി​ഞ്ഞ 23ന് ​വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ലും ഇ​ന്ന​ലെ ചി​റ്റാ​ർ വി​ല്ലൂ​ന്നി​പ്പാ​റ​യി​ലെ കി​ണ​റ്റി​ലും ക​ടു​വ വീ​ണ​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് വി​ല്ലൂ​ന്നി​പ്പാ​റ​യി​ൽ ക​ടു​വ കി​ണ​റ്റി​ൽ വീ​ണ​ത്. വി​വ​രം അ​റി​ഞ്ഞ് ചി​റ്റാ​ർ, സീ​ത​ത്തോ​ട്, മ​ണി​യാ​ർ, നീ​ലി​പി​ലാ​വ്, പ​ത്ത​നം​തി​ട്ട ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് അ​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് വി​ല്ലൂ​ന്നി​പ്പാ​റ​യി​ലേ​ക്ക് എ​ത്തി​യ​ത്.

ജ​ന​ങ്ങ​ളു​ടെ തി​ര​ക്ക് കൂ​ടി​യ​തോ​ടെ ക​ടു​വ​യെ പു​റ​ത്തെ​ത്തി​ക്കു​വാ​നു​ള്ള വ​ന​പാ​ല​ക​രു​ടെ ദൗ​ത്യ​ത്തി​നും സ​ങ്കീ​ർ​ണ​ത ഏ​റി. ആ​ളു​ക​ൾ കി​ണ​റി​ന് ചു​റ്റും തി​ങ്ങി നി​റ​ഞ്ഞ​തോ​ടെ ഇ​രു​മ്പ് വ​ല​യ​ട​ക്കം ഉ​പ​യോ​ഗി​ച്ച് കി​ണ​ർ മൂ​ടി​യ വ​ന പാ​ല​ക​ർ മാ​ധ്യ​മ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ​രെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് സ്ഥ​ല​ത്ത് നി​ന്ന് മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് ആ​ളു​ക​ളെ സ്ഥ​ല​ത്ത് നി​ന്ന് ഒ​ഴി​പ്പി​ച്ച​തി​നു ശേ​ഷ​മാ​ണ് ക​ടു​വ​യെ മ​യ​ക്കു​വെ​ടി വ​യ്ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് വ​നം​വ​കു​പ്പും പോ​ലീ​സും അ​ഗ്നി ര​ക്ഷാ സേ​ന​യും നേ​തൃ​ത്വം ന​ൽ​കി​യ​ത്.

തേ​ക്ക​ടി​യി​ൽ നി​ന്നും​വ​യ​നാ​ട്ടി​ൽ നി​ന്നും എ​ത്തി​യ വ​നം വ​കു​പ്പി​ലെ വി​ദഗ്ധ​രാ​യ ഡോ.​അ​രു​ൺ സ​ക്ക​റി​യ, ഡോ.​സി​ജു, ഡോ ​അ​തു​ൽ, ഡോ.​പി.​റ്റി. വി​ഷ്ണു, പി​ടി​ആ​റി​ൽ നി​ന്നു​ള്ള ഗ​ണേ​ഷ്, അ​രു​ൺ​കു​മാ​ർ, മ​നു, കു​ട്ട​ൻ എ​ന്നി​വ​രാ​യി​രു​ന്നു ക​ടു​വ​യെ മ​യ​ക്കു​വെ​ടി വ​യ്ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ക്ര​മീ​ക​രി​ച്ച​ത്. മ​യ​ക്കു വെ​ടി​യേ​റ്റ് വ​ല​യി​ൽ ആ​യ​തി​നു ശേ​ഷം നൂ​റ് കി​ലോ​യോ​ളം ഭാ​രം വ​രു​ന്ന ക​ടു​വ​യെ ക​ര​യ്ക്ക് ക​യ​റ്റി​യ അ​ധി​കൃ​ത​ർ ഇ​തി​നെ വ​നം വ​കു​പ്പി​ന്‍റെ പ്ര​ത്യ​ക കൂ​ട്ടി​ലേ​ക്ക് മാ​റ്റി.

ക​ടു​വ ഉ​ണ​രു​ന്ന​തി​ന് മു​മ്പ് ത​ന്നെ ക​ടു​വ​യെ കൂ​ട്ടി​ൽ ക​യ​റ്റു​വാ​ൻ ആ​യി​രു​ന്നു വ​നം അ​ധി​കൃ​ത​രു​ടെ ശ്ര​മം. ഇ​ത് ഫ​ലം കാ​ണു​ക​യും ചെ​യ്തു. പി​ന്നീ​ട് വൈ​ദ്യ​പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി ക​ടു​വ ആ​രോ​ഗ്യ​വ​തി​യെ​ന്ന് ഉ​റ​പ്പാ​ക്കി​യ​ശേ​ഷ​മാ​ണ് രാ​ത്രി​യി​ൽ കാ​ട്ടി​ലെ​ത്തി​ച്ച് കൂ​ട് തു​റ​ന്നു​വി​ട്ട​ത്.

Kerala

സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​യി തു​ട​രും; അഞ്ച് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ലേ​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വി​വി​ധ ജി​ല്ല​ക​ളി​ൽ മ​ഴ ശ​ക്ത​മാ​യി തു​ട​രും. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഈ ​ജി​ല്ല​ക​ളി​ൽ അ​തി​ശ​ക്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പ്ര​വ​ച​നം. 24 മ​ണി​ക്കൂ​റി​നി​ടെ 115.6 മി​ല്ലി​മീ​റ്റ​ർ മു​ത​ൽ 204.4 മി​ല്ലി​മീ​റ്റ​ർ വ​രെ മ​ഴ ല​ഭി​ച്ചേ​ക്കാം. ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ലോ അ​ലേ​ർ​ട്ടാ​ണ്. ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കും. ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ, മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മാ​റി താ​മ​സി​ക്ക​ണം. ന​ദീ​തീ​ര​ങ്ങ​ൾ, അ​ണ​ക്കെ​ട്ടു​ക​ളു​ടെ താ​ഴെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​രും നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് മാ​റ​ണം.

കേ​ര​ള, ക​ർ​ണാ​ട​ക തീ​ര​ങ്ങ​ളി​ലും സ​മു​ദ്ര​ഭാ​ഗ​ങ്ങ​ളി​ലും ല​ക്ഷ​ദ്വീ​പ് തീ​ര​ത്തും മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ 60 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത്തി​ൽ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. 27 വ​രെ ഈ ​പ്ര​ദേ​ശ​ങ്ങ​ളി‍​ൽ മ​ത്സ്യ​ബ​ന്ധ​നം പാ​ടി​ല്ല.

തു​ലാ​വ​ർ​ഷം ആ​രം​ഭി​ച്ച് ഒ​രാ​ഴ്ച പി​ന്നി​ട്ട​പ്പോ​ൾ കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ ക​ണ​ക്ക് പ്ര​കാ​രം സം​സ്ഥാ​ന​ത്ത് 37 ശ​ത​മാ​നം അ​ധി​ക മ​ഴ ല​ഭി​ച്ചു. തൃ​ശൂ​ർ, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ് മ​ഴ കൂ​ടു​ത​ൽ. കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ൽ സാ​ധാ​ര​ണ ഈ ​കാ​ല​യ​ള​വി​ൽ ല​ഭി​ക്കേ​ണ്ട മ​ഴ​യെ​ക്കാ​ൾ കൂ​ടു​ത​ൽ ല​ഭി​ച്ചു.

Latest News

Corehub Up