x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കനത്ത മഴ: ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം


Published: June 10, 2026 02:04 AM IST | Updated: June 10, 2026 02:04 AM IST

ഒ​റ്റ​പ്പാ​ലം: മ​ഴ​ക്കാ​ലം ക​ന​ത്ത​തോ​ടെ ഒ​റ്റ​പ്പാ​ലം പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യ നാ​ശ ന​ഷ്ട​ങ്ങ​ൾ. പ​ല സ്ഥ​ല​ങ്ങ​ളി​ലും വൈ​ദ്യു​തി ലൈ​നു​ക​ൾ പൊ​ട്ടി​വീ​ഴു​ക​യും പോ​സ്റ്റു​ക​ൾ ക​ട​പു​ഴ​കി വീ​ഴു​ക​യും ചെ​യ്തു. മ​ര​ങ്ങ​ൾ റോ​ഡു​ക​ളി​ലേ​ക്ക് നി​ലം​പ​തി​ച്ചു. വീ​ടു​ക​ൾ​ക്കും നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ട്. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന പാ​ത​ക​ളി​ലും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

പാ​ല​ക്കാ​ട്- കു​ള​പ്പു​ള്ളി പ്ര​ധാ​ന പാ​ത, ആ​ർ​എ​സ് റോ​ഡ്, ക​ണ്ണി​യം​പു​റം മി​നി​സി​വി​ൽ​സ്റ്റേ​ഷ​ൻ പ​രി​സ​രം, പാ​ല​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യി. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റു​ന്ന സ്ഥി​തി​യും രൂ​പ​പ്പെ​ട്ടു. റോ​ഡ​രി​കി​ലെ ചാ​ലു​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തും റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ണു കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​തും വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​ക്കു​ന്നു​ണ്ട്.

ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും മ​ര​ങ്ങ​ൾ വീ​ണ് താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വീ​ടു​ക​ൾ​ക്ക് ഭാ​ഗി​ക​മാ​യി നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. ഗ്രാ​മീ​ണ റോ​ഡു​ക​ളും ന​ഗ​ര​പാ​ത​ക​ളും പൂ​ട്ടു​ക​ണ്ട​ങ്ങ​ൾ​ക്ക് സ​മാ​ന​മാ​യി തീ​ർ​ന്നി​ട്ടു​ണ്ട്.

ന​ഗ​രാ​തി​ർ​ത്തി​യാ​യ പ​ന​മ​ണ്ണ​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും റോ​ഡ് ഇ​ടി​ഞ്ഞു​താ​ഴ്ന്നു കു​ഴി​ക​ൾ രൂ​പ​പ്പെ​ടു​ക​യും ഗ​താ​ഗ​ത ത​ട​സ​വു​മു​ണ്ടാ​യി.

Tags : Nattuvishesham Local news Heavy rains

Recent News

Corehub Up