x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​റ്റ​പ്പാ​ലം- മ​ണ്ണാ​ർ​ക്കാ​ട് പ്ര​ധാ​ന​ പാ​ത​യി​ൽ കൊ​ടും​വ​ള​വു​ക​ൾ അ​പ​ക​ട​ഭീ​ഷ​ണി


Published: May 21, 2026 06:56 AM IST | Updated: May 21, 2026 06:56 AM IST

ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം- മ​ണ്ണാ​ർ​ക്കാ​ട് റോ​ഡി​ൽ കൊ​ടും​വ​ള​വു​ക​ൾ വ​ൻ അ​പ​ക​ട​ഭീ​ഷ​ണി. അ​മ്പ​ല​പ്പാ​റ മു​ത​ൽ ഒ​റ്റ​പ്പാ​ലം​വ​രെ​യു​ള്ള പ​ത്തു​കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ എ​ട്ടി​ല​ധി​കം കൊ​ടും​വ​ള​വു​ക​ളാ​ണു​ള്ള​ത്. ഡ്രൈ​വ​ർ​മാ​രു​ടെ കാ​ഴ്ച മ​റ​യ്ക്കു​ന്ന വ​ള​വു​ക​ളാ​ണ് ഇ​വ​യെ​ല്ലാം.


മ​റ്റു വാ​ഹ​ന​ങ്ങ​ൾ തൊ​ട്ടു​മു​മ്പി​ൽ എ​ത്തു​മ്പോ​ളാ​യി​രി​ക്കും ഡ്രൈ​വ​ർ​മാ​ർ വാ​ഹ​ന​ങ്ങ​ൾ കാ​ണു​ക. തി​രു​ണ്ടി, മ​ല​പ്പു​റം, എ​ന്നീ വ​ള​വു​ക​ളാ​ണ് ഇ​തി​ൽ പ്ര​ധാ​നം. അ​പ​ക​ട​വ​ള​വു​ക​ൾ യാ​ത്ര​ക്കാ​രെ​യും പ്ര​യാ​സ​ത്തി​ലാ​ക്കു​ന്നു​ണ്ട്. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും മ​ര​ച്ചി​ല്ല​ക​ളും വ​ള​ർ​ന്നു​നി​ൽ​ക്കു​ക​യാ​ണ്. ഇ​തോ​ടെ എ​തി​ർ​വ​ശ​ത്തു​നി​ന്നു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​ണാ​ൻ സാ​ധി​ക്കി​ല്ല. ഇ​തു​കൊ​ണ്ടു​ത​ന്നെ അ​പ​ക​ട​ങ്ങ​ൾ​ക്കും വ​ഴി​വ​യ്ക്കാ​റു​ണ്ട്.

ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് മേ​ഖ​ല​യി​ൽ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. പാ​ത​യി​ൽ തെ​രു​വി​ള​ക്കു​ക​ളും സു​ര​ക്ഷാ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും ഇ​ല്ലാ​ത്ത​തും തി​രി​ച്ച​ടി​യാ​ണെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. അ​മ്പ​ല​പ്പാ​റ മു​ത​ൽ ഒ​റ്റ​പ്പാ​ലം വ​രെ​യു​ള്ള പ്ര​ധാ​ന റോ​ഡി​ൽ മ​ഴ​ക്കാ​ല​ത്ത് അ​പ​ക​ട​ങ്ങ​ൾ നി​ത്യ​സം​ഭ​വ​മാ​ണ്.
കൂ​ടാ​തെ റോ​ഡി​ന്‍റെ പ​ല​ഭാ​ഗ​ത്തും കു​ണ്ടും​കു​ഴി​യും നി​റ​ഞ്ഞ അ​വ​സ്ഥ​യു​മാ​ണ്. റോ​ഡി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും കു​ള​ത്തി​നു സ​മാ​ന​മാ​യി മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം ത​ളം​കെ​ട്ടി കി​ട​ക്കു​ന്ന​തും ഇ​ത്ത​രം വെ​ള്ള​ക്കെ​ട്ടു​ക​ളി​ൽ​പെ​ട്ട് വ​ലി​യ വാ​ഹ​ന​ങ്ങ​ള​ട​ക്കം അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​തും പ​തി​വാ​ണ്.

Tags : nattu vishesham Heavy rains

Recent News

Corehub Up