Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lionel Messi

19 വ​ർ​ഷ​ത്തി​ന് ശേ​ഷം മെ​സി​യും 'കു​ഞ്ഞ്' ല​മി​ൻ യ​മാ​ലും വീ​ണ്ടും: ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ച​രി​ത്ര സ​മാ​ഗ​മം

ന്യൂ​യോ​ർ​ക്ക്: ഫു​ട്ബോ​ൾ ലോ​ക​ത്തെ വി​ശ്വ​സി​ക്കാ​നാ​വാ​ത്ത ഒ​രു ക​ഥ​യാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. 19 വ​ർ​ഷം മു​ൻ​പ് ഒ​രു ചാ​രി​റ്റി ഫോ​ട്ടോ ഷൂ​ട്ടി​നി​ടെ ല​യ​ണ​ൽ മെ​സി കു​ളി​പ്പി​ച്ച കു​ഞ്ഞ്, ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ മെ​സി​ക്കെ​തി​രെ പ​ന്ത് ത​ട്ടാ​ൻ ഒ​രു​ങ്ങു​ന്നു. ജൂ​ലൈ 20-ന് ​ന​ട​ക്കു​ന്ന ഫി​ഫ ലോ​ക​ക​പ്പ് 2026 ഫൈ​ന​ലി​ൽ അ​ർ​ജ​ന്‍റീ​ന​യും സ്പെ​യി​നും ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​മ്പോ​ൾ, അ​ത് മെ​സി​യും സ്പെ​യി​നി​ന്‍റെ യു​വ​താ​രം ല​മി​ൻ യ​മാ​ലും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ പോ​രാ​ട്ടം കൂ​ടി​യാ​യി​രി​ക്കും.

2007-ൽ ​ബാ​ഴ്‌​സ​ലോ​ണ​യി​ൽ ന​ട​ന്ന ഒ​രു ചാ​രി​റ്റി ക​ല​ണ്ട​ർ ഫോ​ട്ടോ ഷൂ​ട്ടി​നി​ടെ​യാ​ണ് അ​ന്ന് 20 വ​യ​സു​ള്ള മെ​സി, അ​ഞ്ച് മാ​സം മാ​ത്രം പ്രാ​യ​മു​ള്ള ല​മി​ൻ യ​മാ​ലി​നെ പ്ലാ​സ്റ്റി​ക് ട​ബ്ബി​ൽ കു​ളി​പ്പി​ച്ച​ത്. അ​ന്ന് ആ​ർ​ക്കും അ​റി​യാ​ത്ത ഒ​രു സാ​ധാ​ര​ണ ഫോ​ട്ടോ ഷൂ​ട്ട് ആ​യി​രു​ന്നെ​ങ്കി​ലും, കാ​ലം മാ​റി​യ​പ്പോ​ൾ അ​തൊ​രു ച​രി​ത്ര നി​മി​ഷ​മാ​യി മാ​റു​ക​യാ​യി​രു​ന്നു. ബാ​ഴ്‌​സ​ലോ​ണ​യു​ടെ ലാ ​മാ​സി​യ അ​ക്കാ​ദ​മി​യി​ൽ വ​ള​ർ​ന്നു​വ​ന്ന യ​മാ​ൽ, ഇ​ന്ന് മെ​സി​യു​ടെ പി​ൻ​ഗാ​മി​യാ​യി ഫു​ട്ബോ​ൾ ലോ​കം ഉ​റ്റു​നോ​ക്കു​ന്ന താ​ര​മാ​ണ്. മെ​സി​യു​ടെ പ​ത്താം ന​മ്പ​ർ ജ​ഴ്സി അ​ണി​ഞ്ഞു ക​ളി​ക്കു​ന്ന യ​മാ​ലി​നെ, ത​ന്‍റെ ത​ല​മു​റ​യി​ലെ ഏ​റ്റ​വും മി​ക​ച്ച താ​ര​മാ​യാ​ണ് മെ​സി ത​ന്നെ വി​ശേ​ഷി​പ്പി​ച്ച​ത്.

ത​ങ്ങ​ൾ പ​ണ്ട് പ​ക​ർ​ത്തി​യ ചി​ത്രം പി​ന്നീ​ട് ഇ​ത്ര​യും പ്ര​ശ​സ്ത​മാ​കു​മെ​ന്ന് അ​ന്ന​ത്തെ ഫോ​ട്ടോ​ഗ്രാ​ഫ​ർ ജോ​വാ​ൻ മോ​ൺ​ഫോ​ർ​ട്ട് പോ​ലും ക​രു​തി​യി​രു​ന്നി​ല്ല. ഒ​രു ഭാ​ഗ​ത്ത് ഇ​തി​ഹാ​സ​താ​രം മെ​സി​യും മ​റു​വ​ശ​ത്ത് വ​ള​ർ​ന്നു​വ​രു​ന്ന താ​രം യ​മാ​ലും ത​മ്മി​ലു​ള്ള ഈ ​പോ​രാ​ട്ടം, ഫു​ട്ബോ​ൾ ലോ​ക​ത്തി​ന് ഒ​രു 'കോ​സ്മി​ക് ബാ​പ്റ്റി​സം' അ​ഥ​വാ നി​യോ​ഗം പോ​ലെ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

 

Sports

ലോ​ക​ക​പ്പി​ൽ ച​രി​ത്ര റിക്കാ​ർ​ഡു​മാ​യി മെ​സ്സി; ജോ​ർ​ദാ​നെ ത​ക​ർ​ത്ത് അ​ർ​ജ​ന്‍റീ​ന ഗ്രൂ​പ്പ് ജേ​താ​ക്ക​ൾ

ഡാ​ല​സ് (യു​എ​സ്എ): ഫി​ഫ ലോ​ക​ക​പ്പി​ൽ മ​റ്റൊ​രു ത​ക​ർ​പ്പ​ൻ റിക്കാ​ർ​ഡ് കൂ​ടി സ്വ​ന്തം പേ​രി​ൽ കു​റി​ച്ച് സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സ്സി. ഗ്രൂ​പ്പ് ജെ-​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ജോ​ർ​ദാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി അ​ർ​ജ​ന്‍റീ​ന ഗ്രൂ​പ്പ് ജേ​താ​ക്ക​ളാ​യി. ര​ണ്ടാം പ​കു​തി​യി​ൽ പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി മെ​സ്സി നേ​ടി​യ ഫ്രീ ​കി​ക്ക് ഗോ​ളാ​ണ് മ​ത്സ​ര​ത്തി​ൽ അ​ർ​ജ​ന്‍റീ​ന​യു​ടെ വി​ജ​യം ഉ​റ​പ്പാ​ക്കി​യ​ത്. ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ അ​ൾ​ജീ​രി​യ​യും ഓ​സ്ട്രി​യ​യും ര​ണ്ട് ഗോ​ളു​ക​ൾ വീ​തം (2-2) അ​ടി​ച്ച് സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.

പ്ര​മു​ഖ താ​ര​ങ്ങ​ൾ​ക്ക് വി​ശ്ര​മം അ​നു​വ​ദി​ച്ച് ഇ​റ​ങ്ങി​യ അ​ർ​ജ​ന്‍റീ​ന​യ്ക്കാ​യി ആ​ദ്യ പ​കു​തി​യി​ൽ ജി​യോ​വാ​നി ലോ ​സെ​ൽ​സോ (19-ാം മി​നി​റ്റ്), ലൗ​ട്ടാ​രോ മാ​ർ​ട്ടീ​ന​സ് (31-ാം മി​നി​റ്റ് - പെ​നാ​ൽ​റ്റി) എ​ന്നി​വ​ർ ഗോ​ളു​ക​ൾ നേ​ടി​യി​രു​ന്നു. എ​ന്നാ​ൽ 55-ാം മി​നി​റ്റി​ൽ മൂ​സ അ​ൽ-​ത​മാ​രി​യി​ലൂ​ടെ ഒ​രു ഗോ​ൾ മ​ട​ക്കി ജോ​ർ​ദാ​ൻ ക​ളി​യി​ലേ​ക്ക് ശ​ക്ത​മാ​യി തി​രി​ച്ചു​വ​ന്നു. തു​ട​ർ​ന്നാ​ണ് ക​ളി തി​രി​ക്കാ​ൻ മു​പ്പ​ത്തി​യൊ​ൻ​പ​തു​കാ​ര​നാ​യ ല​യ​ണ​ൽ മെ​സ്സി മൈ​താ​ന​ത്തേ​ക്ക് എ​ത്തി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 80-ാം മി​നി​റ്റി​ൽ ബോ​ക്സി​ന് പു​റ​ത്തു​നി​ന്ന് ല​ഭി​ച്ച ഫ്രീ ​കി​ക്ക് മ​നോ​ഹ​ര​മാ​യൊ​രു ഗോ​ളാ​ക്കി മാ​റ്റി മെ​സ്സി അ​ർ​ജ​ന്‍റീ​ന​യ്ക്ക് 3-1 ന്‍റെ ലീ​ഡ് സ​മ്മാ​നി​ച്ചു.

ഈ ​ടൂ​ർ​ണ​മെ​ന്‍റി​ലെ മെ​സ്സി​യു​ടെ ആ​റാ​മ​ത്തെ ഗോ​ളാ​യി​രു​ന്നു ഇ​ത്. ഇ​തോ​ടെ ടൂ​ർ​ണ​മെ​ന്‍റി​ലെ ടോ​പ്പ് സ്കോ​റ​ർ​ക്കു​ള്ള ഗോ​ൾ​ഡ​ൻ ബൂ​ട്ട് പോ​രാ​ട്ട​ത്തി​ൽ മെ​സ്സി ഒ​ന്നാ​മ​തെ​ത്തി. ഈ ​ഗോ​ളോ​ടെ ലോ​ക​ക​പ്പി​ന്‍റെ ച​രി​ത്ര​ത്തി​ൽ തു​ട​ർ​ച്ച​യാ​യി ഏ​ഴ് മ​ത്സ​ര​ങ്ങ​ളി​ൽ ഗോ​ൾ നേ​ടു​ന്ന ആ​ദ്യ ക​ളി​ക്കാ​ര​ൻ എ​ന്ന അ​തു​ല്യ​മാ​യ റെ​ക്കോ​ർ​ഡും ല​യ​ണ​ൽ മെ​സ്സി സ്വ​ന്ത​മാ​ക്കി. ക​ളി​ച്ച മൂ​ന്ന് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച് ഒ​ൻ​പ​ത് പോ​യി​ന്‍റോ​ടെ​യാ​ണ് അ​ർ​ജ​ന്‍റീ​ന പ്രീ-​ക്വാ​ർ​ട്ട​റി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്. 



Sports

'ഇവനെ പടച്ചുവിട്ട കടവുള്ക്ക് പത്തിൽ പത്ത്’: മെസിയുടെ നേട്ടം മലയാളത്തിൽ ആഘോഷിച്ച് ഫിഫ

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനായി അർജന്‍റൈൻ സൂപ്പർ താരം ലയണൽ മെസി മാറിയപ്പോൾ ആ നേട്ടം ഫിഫ ആഘോഷിച്ചത് മലയാളത്തിൽ.

ഫിഫ അവരുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ ഇട്ട പോസ്റ്റ് ആണ് ഇപ്പോൾ വൈറലായി മാറിയത്. ഫഹദ് ഫാസിൽ ചിത്രമായ ആവേശത്തിലെ പാട്ടിലെ വരികളായ ‘ഇവനെ പടച്ചുവിട്ട കടവുള്ക്ക് പത്തിൽ പത്ത്’ എന്ന വരികളായിരുന്നു ഫിഫ സ്വന്തം പോസ്റ്റിൽ ഉപയോഗിച്ചത്. പോസ്റ്റിൽ ആയിരക്കണക്കിന് മലയാളികളാണ് കമന്‍റുകളും ലൈക്കുകളുമായി നിറഞ്ഞത്.

തിങ്കളാഴ്ച ഓസ്ട്രിയയ്ക്കെതിരേ നേടിയ ഇരട്ടഗോളുകളോടെയാണ് മെസി ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതായത്. 18 ഗോളുകളോടെ ജർമൻ ഇതിഹാസതാരം മിറോസ്‌ലാവ് ക്ളോസെയെയാണ് മെസി പിന്നിലാക്കിയത്.

Sports

വേ​ട്ട തു​ട​ങ്ങി ഗോ​ൾ​വേ​ട്ട​ക്കാ​ർ; സു​വ​ർ​ണ​സിം​ഹാ​സ​ന​ത്തി​ന് സൂ​പ്പ​ർ പോ​രാ​ട്ടം !

2026 ഫി​ഫ ലോ​ക​ക​പ്പി​ൽ ഗോ​ള​ടി​മേ​ളം​തീ​ർ​ത്ത് ഗോ​ൾ​ഡ​ൻ ബൂ​ട്ടി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​നു തു​ട​ക്ക​മി​ട്ട് സൂ​പ്പ​ർ​താ​ര​ങ്ങ​ൾ. ക​രി​യ​റി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ലും വി​സ്മ​യം തീ​ർ​ക്കു​ന്ന ല​യ​ണ​ൽ മെ​സി, ഫ്രാ​ൻ​സി​ന്‍റെ പു​തി​യ അ​ധ്യാ​യം കു​റി​ക്കു​ന്ന കി​ലി​യ​ൻ എം​ബാ​പ്പെ, ലോ​ക​ക​പ്പ് അ​ര​ങ്ങേ​റ്റം ഗം​ഭീ​ര​മാ​ക്കി​യ ഏ​ർ​ലിം​ഗ് ഹാ​ല​ൻ​ഡ് എ​ന്നി​വ​രെ​ല്ലാം ആ​ദ്യ മ​ത്സ​ര​ങ്ങ​ളി​ൽ ത​ന്നെ വെ​ടി​പൊ​ട്ടി​ച്ചു​ക​ഴി​ഞ്ഞു.

ഈ ​ലോ​ക​ക​പ്പി​ലെ ഏ​റ്റ​വും മി​ക​ച്ച ക​ളി​ക്കാ​ര​നു​ള്ള "ഗോ​ൾ​ഡ​ൻ ബോ​ൾ', ഗോ​ള​ടി​വീ​ര​നു​ള്ള "ഗോ​ൾ​ഡ​ൻ ബൂ​ട്ട്' പു​ര​സ്കാ​ര​ങ്ങ​ൾ​ക്കു​ള്ള പോ​രാ​ട്ട​ത്തി​ന് പോ​ർ​ച്ചു​ഗീ​സ് ഇ​തി​ഹാ​സം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യും ഇ​ന്നി​റ​ങ്ങും.

ഇ​ന്ന​ലെ ആ​ദ്യം​ത​ട്ട​ക​ത്തി​ൽ ക​യ​റി​യ കി​ലി​യ​ൻ എം​ബാ​പ്പെ ക​രു​ത്ത​രാ​യ സെ​ന​ഗ​ലി​നെ​തി​രേ ഇ​ര​ട്ട​ഗോ​ളു​ക​ളു​മാ​യാ​ണു വേ​ട്ട​യ്ക്കു തു​ട​ക്ക​മി​ട്ട​ത്. ലോ​ക​ക​പ്പി​ൽ സാ​ക്ഷാ​ൽ ലി​യോ മെ​സി​യെ മ​റി​ക​ട​ന്ന് 14 ഗോ​ളു​ക​ളു​മാ​യി എം​ബാ​പ്പെ ലോ​ക​ക​പ്പ് ഗോ​ളെ​ണ്ണ​ത്തി​ൽ മി​റോ​സ്ലാ​വ് ക്ലോ​സെ​യ്ക്കും റൊ​ണാ​ൾ​ഡോ ന​സാ​രി​യോ​യ്ക്കും പി​ന്നാ​ലെ മൂ​ന്നാ​മ​തെ​ത്തി.

മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ അ​ൾ​ജീ​രി​യ​ക്കെ​തി​രേ ക​ള​ത്തി​ലി​റ​ങ്ങി​യ മെ​സി ത​ക​ർ​പ്പ​ൻ ഹാ​ട്രി​ക്ക് ഗോ​ളു​മാ​യാ​ണ് മു​പ്പ​ത്തി​യ​ട്ടി​ന്‍റെ ബാ​ല്യം അ​റി​യി​ച്ച​ത്. വ​ട​ക്കേ അ​മേ​രി​ക്ക​ൻ ലോ​ക​ക​പ്പി​നു പ​ന്തു​രു​ളും മു​ൻ​പ് ലോ​ക​ക​പ്പി​ലാ​കെ 13 ഗോ​ളാ​യി​രു​ന്നു മെ​സി​യു​ടെ സ​മ്പാ​ദ്യം.

അ​ൾ​ജീ​രി​യ​ക്കെ​തി​രാ​യ ഹാ​ട്രി​ക്കോ​ടെ മെ​സി ലോ​ക​ക​പ്പ് ഗോ​ൾ​വേ​ട്ട​ക്കാ​രി​ൽ ജ​ർ​മ​ൻ സ്ട്രൈ​ക്ക​ർ മി​റോ​സ്ലാ​വ് ക്ലോ​സെ​യ്ക്കൊ​പ്പം ഒ​ന്നാം​സ്ഥാ​ന​ത്തേ​ക്കു കു​തി​ച്ചെ​ത്തി. റി​ക്കാ​ർ​ഡ് ബു​ക്കി​ൽ ത​നി​ച്ചു പേ​രെ​ഴു​താ​ൻ മെ​സി​ക്ക് ഇ​നി ഒ​രു ക​ളി​കൂ​ടി ധാ​രാ​ളം.

ഇ​ത്ത​വ​ണ ഗോ​ൾ​ഡ​ൻ ബൂ​ട്ടി​നു മെ​സി​ക്കും എം​ബാ​പ്പെ​യ്ക്കും വെ​ല്ലു​വി​ളി​യാ​യേ​ക്കാ​വു​ന്ന നോ​ർ​വെ​യു​ടെ ഏ​ർ​ലിം​ഗ് ഹാ​ല​ൻ​ഡും ലോ​ക​ക​പ്പി​ലെ അ​ര​ങ്ങേ​റ്റം ഒ​ട്ടും മോ​ശ​മാ​ക്കി​യി​ല്ല. ഇ​റാ​ക്കി​നെ​തി​രേ ത​ന്‍റെ ട്രേ​ഡ് മാ​ർ​ക്ക് ഇ​ര​ട്ട ഗോ​ളു​ക​ളു​മാ​യി ഹാ​ല​ൻ​ഡും ഗോ​ൾ​ഡ​ൻ ബൂ​ട്ടി​നാ​യി ത​യാ​റെ​ടു​പ്പ് തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.

ഇ​ത്ത​വ​ണ ക​രു​ത്തു​റ്റ ടീ​മു​മാ​യി എ​ത്തു​ന്ന നോ​ർ​വെ ലോ​ക​ക​പ്പി​ൽ എ​ത്ര​മാ​ത്രം മു​ന്നോ​ട്ടു​പോ​കും എ​ന്ന​തി​നെ ആ​ശ്ര​യി​ച്ചി​രി​ക്കും ഹാ​ല​ൻ​ഡി​ന്‍റെ സു​വ​ർ​ണ​പാ​ദു​ക​മോ​ഹം. നാ​ലോ അ​ഞ്ചോ ക​ളി​ക​ൾ കി​ട്ടി​യാ​ൽ​പോ​ലും ഗോ​ൾ​ഡ​ൻ ബൂ​ട്ട് അ​ടി​ച്ചെ​ടു​ക്കാ​നു​ള്ള ടാ​ല​ന്‍റ് ഹാ​ല​ൻ​ഡി​നു​ണ്ട്.

മെ​സി ട്രി​ക്കി​ൽ റി​ക്കാ​ർ​ഡു​ക​ൾ ത​രി​പ്പ​ണം

ആ​ദ്യ മ​ത്സ​ര​ത്തി​ൽ അ​ൾ​ജീ​രി​യ​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ അ​ർ​ജ​ന്‍റീ​ന കി​രീ​ടം നി​ല​നി​ർ​ത്താ​നു​ള്ള യാ​ത്ര തു​ട​ങ്ങി​യ​ത്. മ​ത്സ​ര​ത്തി​ൽ ത​ക​ർ​പ്പ​ൻ ഹാ​ട്രി​ക് കു​റി​ച്ചു​കൊ​ണ്ട് ക്യാ​പ്റ്റ​ൻ ല​യ​ണ​ൽ മെ​സി ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ പു​തി​യൊ​രു അ​ധ്യാ​യം എ​ഴു​തി​ച്ചേ​ർ​ത്തു.

ഈ ​ഗോ​ളു​ക​ളോ​ടെ എ​ണ്ണ​ത്തി​ൽ 16 ഗോ​ളു​മാ​യി മി​റോ​സ്ലാ​വ് ക്ലോ​സെ​യു​ടെ റി​ക്കാ​ർ​ഡി​നൊ​പ്പം എ​ത്തി​യ മെ​സി ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ ഹാ​ട്രി​ക് നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ക​ളി​ക്കാ​ര​നു​മാ​യി.

വ​ഴി​മാ​റി​യ​ത് 2018-ൽ ​സ്പെ​യി​നെ​തി​രേ ഹാ​ട്രി​ക് നേ​ടി​യ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ റി​ക്കാ​ർ​ഡ്.

എം​ബാ​പ്പെ​യു​ടെ റി​ക്കാ​ർ​ഡ് വേ​ട്ട​യും ഹാ​ല​ൻ​ഡി​ന്‍റെ ക​ന്നി അ​ങ്ക​വും

സെ​ന​ഗ​ലി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഫ്രാ​ൻ​സ് ഒ​ന്നി​നെ​തി​രേ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് വി​ജ​യം വ​രി​ച്ച​പ്പോ​ൾ ചു​ക്കാ​ൻ​പി​ടി​ച്ച​ത് കി​ലി​യ​ൻ എം​ബാ​പ്പെ​യു​ടെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണ്.

മ​ത്സ​ര​ത്തി​ൽ ഇ​ര​ട്ട ഗോ​ളു​ക​ൾ നേ​ടി​യ എം​ബാ​പ്പെ, ഒ​ലി​വ​ർ ജി​റൂ​ഡി​നെ മ​റി​ക​ട​ന്ന് ഫ്രാ​ൻ​സി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഗോ​ൾ​വേ​ട്ട​ക്കാ​ര​നാ​യി മാ​റി.

ലോ​ക​ക​പ്പി​ൽ മാ​ത്രം എം​ബാ​പ്പെ​യു​ടെ ആ​കെ ഗോ​ൾ സമ്പാ​ദ്യം ഇ​തോ​ടെ പ​തി​നാ​ലി​ലേ​ക്ക് ഉ​യ​ർ​ന്നു. മ​റു​ഭാ​ഗ​ത്ത് ലോ​ക​ക​പ്പ് വേ​ദി​യി​ലേ​ക്ക് വ​ലി​യൊ​രു ഇ​ട​വേ​ള​യ്ക്കു​ശേ​ഷം തി​രി​ച്ചെ​ത്തി​യ നോ​ർ​വെ​യ്ക്കാ​യി ഏ​ർ​ലിം​ഗ് ഹാ​ല​ൻ​ഡ് ത​ന്‍റെ ക്ലാ​സ് തെ​ളി​യി​ച്ചു.

ഇ​റാ​ഖി​നെ ഒ​ന്നി​നെ​തി​രേ നാ​ലു​ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്ത മ​ത്സ​ര​ത്തി​ൽ ഇ​ര​ട്ട ഗോ​ളു​ക​ളു​മാ​യാ​ണ് ഹാ​ല​ൻ​ഡ് ത​ന്‍റെ ലോ​ക​ക​പ്പ് അ​ര​ങ്ങേ​റ്റം അ​തി​ഗം​ഭീ​ര​മാ​ക്കി​യ​ത്.

കാ​ത്തി​രി​പ്പ് സി​ആ​ർ സെ​വ​ന്‍റെ ലാ​സ്റ്റ് ഡാ​ൻ​സി​നാ​യി

മെ​സി​യും എം​ബാ​പ്പെ​യും ഹാ​ല​ൻ​ഡും ആ​ദ്യ മ​ത്സ​ര​ങ്ങ​ളി​ൽ ത​ന്നെ ക​ളം നി​റ​ഞ്ഞു ക​ഴി​ഞ്ഞ​പ്പോ​ൾ, ലോ​ക​മെമ്പാ​ടു​മു​ള്ള ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ കാ​ത്തി​രി​ക്കു​ന്ന​ത് ക​രി​യ​റി​ലെ ആ​റാം ലോ​ക​ക​പ്പി​നാ​യി ബൂ​ട്ട​ണി​യു​ന്ന ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ പ്ര​ക​ട​ന​ത്തി​നാ​ണ്.

ത​ന്‍റെ ക​രി​യ​റി​ലെ ഒ​രേ​യൊ​രു ക​ന​ക​സിം​ഹാ​സ​നം ല​ക്ഷ്യ​മി​ട്ടാ​ണ് റൊ​ണാ​ൾ​ഡോ ഇ​ന്ന് രാ​ത്രി ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ​യ്ക്ക് എ​തി​രെ ഹൂ​സ്റ്റ​ണി​ൽ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

മെ​സി​യു​ടെ ഹാ​ട്രി​ക്കും എം​ബാ​പ്പെ​യു​ടെ​യും ഹാ​ല​ൻ​ഡി​ന്‍റെ​യും ഇ​ര​ട്ട ഗോ​ളു​ക​ളും ന​ൽ​കു​ന്ന വ​ലി​യ ആ​വേ​ശം റൊ​ണാ​ൾ​ഡോ​യെ എ​ത്ര​ത്തോ​ളം പ്ര​ചോ​ദി​പ്പി​ക്കു​മെ​ന്നാ​ണ് ആ​രാ​ധ​ക​ർ ഉ​റ്റു​നോ​ക്കു​ന്ന​ത്.

ഗോ​ൾ​ഡ​ൻ ബോ​ളി​നാ​യു​ള്ള ഈ ​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും വ​ലി​യ പോ​രാ​ട്ട​ത്തി​ന് വ​ട​ക്കേ അ​മേ​രി​ക്ക​ൻ മ​ണ്ണി​ൽ ഔ​ദ്യോ​ഗി​ക​മാ​യി തി​രി​കൊ​ളു​ത്തി​ക്ക​ഴി​ഞ്ഞു.

Sports

ഹാ​ട്രി​ക്ക് അ​ടി​ച്ച് ക്ലോ​സെ​യു​ടെ റി​ക്കാ​ർ​ഡി​നൊ​പ്പം എ​ത്തി മെ​സി

കാ​ൻ​സാ​സ് സി​റ്റി: ഫു​ട്ബോ​ൾ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ റി​ക്കാ​ർ​ഡു​ക​ൾ സ്വ​ന്ത​മാ​ക്കി ഇ​തി​ഹാ​സ താ​രം ല​യ​ണ​ൽ മെ​സി വീ​ണ്ടും ച​രി​ത്രം കു​റി​ച്ചി​രി​ക്കു​ന്നു. 2026 ഫി​ഫ ലോ​ക​ക​പ്പി​ലെ ത​ന്‍റെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ നേ​ടി​യ മി​ന്നു​ന്ന ഹാ​ട്രി​ക്കി​ലൂ​ടെ ജ​ർ​മ​നി​യു​ടെ ഇ​തി​ഹാ​സ സ്ട്രൈ​ക്ക​ർ മി​റോ​സ്ലാ​വ് ക്ലോ​സെ​യു​ടെ റി​ക്കാ​ർ​ഡി​നൊ​പ്പ​മെ​ത്തി മെ​സി.

പു​ല​ർ​ച്ചെ ഫ്രാ​ൻ​സും സെ​ന​ഗ​ലും ത​മ്മി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ര​ട്ട ഗോ​ളു​ക​ൾ നേ​ടി ഫ്രാ​ൻ​സി​ന്‍റെ തീ​പ്പൊ​രി​താ​രം എം​ബാ​പ്പെ മെ​സി​യെ മ​റി​ക​ട​ന്നി​രു​ന്നെ​ങ്കി​ലും ആ ​നേ​ട്ട​ത്തി​നു ഏ​താ​നും മ​ണി​ക്കൂ​റു​ക​ളു​ടെ ആ​യു​സ് മാ​ത്ര​മേ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. തൊ​ട്ടു​പി​ന്നാ​ലെ അ​ൾ​ജീ​രി​യ​ക്കെ​തി​രെ​യു​ള്ള അ​ർ​ജ​ന്‍റീ​ന​യു​ടെ പോ​രാ​ട്ട​ത്തി​ൽ ഹാ​ട്രി​ക് അ​ടി​ച്ചു കൂ​ട്ടി മെ​സി റി​ക്കാ​ർ​ഡ് തി​രി​ച്ചു​പി​ടി​ച്ചു.

അ​ർ​ജ​ന്‍റീ​ന ജ​ഴ്സി​യി​ൽ ത​ന്‍റെ 200-ാം അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ത്തി​ലാ​ണ് മെ​സി അ​വി​സ്മ​ര​ണീ​യ പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​ത്. അ​ൾ​ജീ​രി​യ​ക്കെ​തി​രെ ന​ട​ന്ന ഗ്രൂ​പ്പ് ജെ ​പോ​രാ​ട്ട​ത്തി​ൽ അ​ർ​ജ​ന്‍റീ​ന 3-0ന് ​വി​ജ​യി​ച്ച​പ്പോ​ൾ മൂ​ന്നു ഗോ​ളു​ക​ളും നേ​ടി​യ​ത് നാ​യ​ക​ൻ മെ​സി​യാ​യി​രു​ന്നു .

17ാം മി​നി​റ്റി​ൽ മൈ​താ​ന​മ​ധ്യ​ത്തു​നി​ന്ന് റോ​ഡ്രി​ഗോ ഡി ​പോ​ൾ ന​ൽ​കി​യ പാ​സു​മാ​യി മു​ന്നേ​റി പെ​നാ​ൽ​റ്റി ബോ​ക്‌​സി​ന് പു​റ​ത്തു​നി​ന്ന് ഉ​ഗ്ര​ൻ ഷോ​ട്ടി​ലൂ​ടെ മെ​സി ആ​ദ്യ ഗോ​ൾ നേ​ടി. ലോ​ക​ക​പ്പി​ലെ മെ​സി​യു​ടെ 14ആം ​ഗോ​ളാ​യി​രു​ന്നു അ​ത്. ഇ​തോ​ടെ കി​ലി​യ​ൻ എം​ബാ​പ്പെ, ഗെ​ർ​ഡ് മു​ള്ള​ർ എ​ന്നി​വ​ർ​ക്കൊ​പ്പം മെ​സി​യെ​ത്തി.

60ാം മി​നി​റ്റി​ൽ അ​ല​ക്സി​സ് മാ​ക് അ​ലി​സ്റ്റ​റു​ടെ ഷോ​ട്ട് അ​ൾ​ജീ​രി​യ​ൻ കീ​പ്പ​ർ ത​ടു​ത്ത​പ്പോ​ൾ റീ​ബൗ​ണ്ടി​ലൂ​ടെ മെ​സി ര​ണ്ടാം ഗോ​ളും നേ​ടി. ഇ​തോ​ടെ ബ്ര​സീ​ൽ താ​രം റൊ​ണാ​ൾ​ഡോ ന​സാ​രി​യോ​യു​ടെ റി​ക്കാ​ർ​ഡി​നൊ​പ്പ​മെ​ത്തി.

76-ാം മി​നി​റ്റി​ൽ ബോ​ക്‌​സി​ന്‍റെ അ​രി​കി​ൽ​നി​ന്ന് തൊ​ടു​ത്ത ലോ ​ഫി​നി​ഷി​ലൂ​ടെ മെ​സി ലോ​ക​ക​പ്പി​ലെ ത​ന്റെ ആ​ദ്യ ഹാ​ട്രി​ക് പൂ​ർ​ത്തി​യാ​ക്കി. മി​റോ​സ്ലാ​വ് ക്ലോ​സെ​യു​ടെ 16 ലോ​ക​ക​പ്പ് ഗോ​ളു​ക​ൾ എ​ന്ന എ​ക്കാ​ല​ത്തെ​യും വ​ലി​യ റി​ക്കാ​ർ​ഡി​നോ​പ്പം ത​ന്‍റെ പേ​രും എ​ഴു​തി ചേ​ർ​ത്തു.

ലോ​ക​ക​പ്പി​ൽ ഇ​നി നി​ര​വ​ധി മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കാ​നി​രി​ക്കെ ക്ലോ​സെ​യു​ടെ റി​ക്കാ​ർ​ഡും മെ​സി ത​ക​ർ​ക്കു​മെ​ന്ന് ഉ​റ​പ്പാ​ണ്. ക്ലോ​സെ ത​ന്നെ ഇ​ക്കാ​ര്യം പ്ര​വ​ചി​ച്ചി​ട്ടു​മു​ണ്ട്.

Sports

മെ​സി​യു​ടെ മാ​ന്ത്രി​ക ഗോ​ൾ; ലോ​ക​ക​പ്പി​ൽ അ​ൾ​ജീ​രി​യ​ക്കെ​തി​രെ അ​ർ​ജ​ന്‍റീ​ന​യ്ക്ക് മു​ന്നേ​റ്റം

കാ​ൻ​സ​സ് സി​റ്റി: 2026 ഫി​ഫ ലോ​ക​ക​പ്പി​ലെ ത​ങ്ങ​ളു​ടെ ആ​ദ്യ പോ​രാ​ട്ട​ത്തി​ൽ അ​ൾ​ജീ​രി​യ​ക്കെ​തി​രെ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ അ​ർ​ജ​ന്‍റീ​ന​യ്ക്ക് ത​ക​ർ​പ്പ​ൻ തു​ട​ക്കം. ക​ളി തു​ട​ങ്ങി 16-ാം മി​നി​റ്റി​ൽ ത​ന്നെ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​യി​ലൂ​ടെ അ​ർ​ജ​ന്‍റീ​ന മു​ന്നി​ലെ​ത്തി. റോ​ഡ്രി​ഗോ ഡി ​പോ​ളി​ന്‍റെ അ​സി​സ്റ്റി​ൽ നി​ന്ന് ബോ​ക്‌​സി​ന് പു​റ​ത്തു​നി​ന്ന് തൊ​ടു​ത്ത മ​നോ​ഹ​ര​മാ​യ ഒ​രു ഇ​ട​ങ്കാ​ല​ൻ ഷോ​ട്ടി​ലൂ​ടെ​യാ​ണ് മെ​സ്സി അ​ൾ​ജീ​രി​യ​ൻ വ​ല കു​ലു​ക്കി​യ​ത്.

പ​രി​ക്കി​ന്‍റെ ആ​ശ​ങ്ക​ക​ൾ മ​റി​ക​ട​ന്ന് ആ​ദ്യ ഇ​ല​വ​നി​ൽ ത​ന്നെ മെ​സി ക​ള​ത്തി​ലി​റ​ങ്ങി. മ​ത്സ​ര​ത്തി​ന്‍റെ ഏ​ഴാം മി​നി​റ്റി​ൽ അ​ൾ​ജീ​രി​യ​യു​ടെ ഫാ​രെ​സ് ചൈ​ബി ഒ​രു ഗോ​ൾ നേ​ടി​യെ​ങ്കി​ലും വി​എ​ആ​ർ പ​രി​ശോ​ധ​ന​യി​ൽ അ​ത് ഓ​ഫ്‌​സൈ​ഡ് ആ​ണെ​ന്ന് ക​ണ്ടെ​ത്തി റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. ഗ്രൂ​പ്പ് ജെ-​യി​ലെ ഈ ​ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ൽ മെ​സ്സി​യു​ടെ ഗോ​ളി​ലൂ​ടെ അ​ർ​ജ​ന്‍റീ​ന മ​ത്സ​ര​ത്തി​ൽ ത​ങ്ങ​ളു​ടെ ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. 2022-ൽ ​സൗ​ദി അ​റേ​ബ്യ​യോ​ട് ആ​ദ്യ മ​ത്സ​രം തോ​റ്റ ച​രി​ത്രം ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ശ​ക്ത​മാ​യ ലൈ​ന​പ്പു​മാ​യി​ട്ടാ​ണ് അ​ർ​ജ​ന്‍റീ​ന ഇ​ത്ത​വ​ണ ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

 

Sports

തു​ട​യി​ൽ വേ​ദ​ന, ക​ളം​വി​ട്ട് മെ​സി; നെ​ഞ്ചി​ടി​പ്പോ​ടെ അ​ർ​ജ​ന്‍റീ​ന

ന്യൂ​യോ​ർ​ക്ക്: ഫി​ഫ ലോ​ക​ക​പ്പ് ആ​രം​ഭി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കേ അ​ർ​ജ​ന്‍റീ​ന​ൻ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​ക്ക് പ​രി​ക്കേ​റ്റ​താ​യി സൂ​ച​ന. യു​എ​സ് ഫു​ട്ബോ​ൾ ലീ​ഗാ​യ എം​എ​ൽ​എ​സി​ൽ ഫി​ലാ​ഡ​ൽ​ഫി​യ യൂ​ണി​യ​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ തു​ട​യി​ലെ വേ​ദ​ന​യെ തു​ട​ർ​ന്ന് താ​രം ക​ളം​വി​ട്ടു.

ഇ​ന്‍റ​ർ മ​യാ​മി - ഫി​ലാ​ഡ​ൽ​ഫി​യ യൂ​ണി​യ​ൻ മ​ത്സ​ര​ത്തി​ന്‍റെ 71-ാം മി​നി​റ്റി​ലാ​ണ് മെ​സി​ക്ക് ഇ​ട​തു തു​ട​യി​ൽ അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​ത്. ക​ളി​ക്ക​ള​ത്തി​ൽ​നി​ന്ന് പി​ൻ​മാ​റി​യ മെ​സി ടീം ​ബെ​ഞ്ചി​ലേ​ക്ക് പോ​കാ​തെ നേ​രി​ട്ട് ഡ്ര​സിം​ഗ് റൂ​മി​ലേ​ക്ക് പോ​യ​താ​ണ് ആ​രാ​ധ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കി​യ​ത്.

ലോ​ക​ക​പ്പി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോ​ൾ മെ​സി പ​രി​ക്കി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ച​ത് അ​ർ​ജ​ന്‍റീ​ന​യ്ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​ണ്. പ​രി​ക്ക് സാ​ര​മു​ള്ള​താ​ണോ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി താ​രം സ്വ​യം വി​ട്ടു​നി​ന്ന​താ​ണോ​യെ​ന്ന് വ്യ​ക്ത​മ​ല്ല. നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ അ​ർ​ജ​ന്‍റീ​ന ഗ്രൂ​പ്പ് ജെ​യി​ൽ അ​ൾ​ജീ​രി​യ, ജോ​ർ​ദാ​ൻ, ഓ​സ്ട്രേ​ലി​യ എ​ന്നീ ടീ​മു​ക​ൾ​ക്കൊ​പ്പ​മാ​ണ്.

Sports

ലയണൽ മെ​​സി​​ക്ക് ഇ​​ര​​ട്ടഗോ​​ള്‍

ന്യൂ​​യോ​​ര്‍​ക്ക്: അ​​ര്‍​ജ​​ന്‍റൈ​​ന്‍ സൂ​​പ്പ​​ര്‍ താ​​രം ല​​യ​​ണ​​ല്‍ മെ​​സി​​യു​​ടെ ഇ​​ര​​ട്ട​​ഗോ​​ള്‍ ബ​​ല​​ത്തി​​ല്‍, മേ​​ജ​​ര്‍ ലീ​​ഗ് സോ​​ക്ക​​ര്‍ ഫു​​ട്‌​​ബോ​​ളി​​ല്‍ ഇ​​ന്‍റ​​ര്‍ മ​​യാ​​മി​​ക്കു ജ​​യം. എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ ഇ​​ന്‍റ​​ര്‍ മ​​യാ​​മി 3-2ന് ​​കൊ​​ളൊ​​റാ​​ഡോ​​യെ കീ​​ഴ​​ട​​ക്കി. 18 (പെ​​നാ​​ല്‍​റ്റി), 79 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു മെ​​സി ല​​ക്ഷ്യം​​ക​​ണ്ട​​ത്. ജെ​​ര്‍​മ​​ന്‍ ബെ​​ര്‍​ട്ട​​റാ​​മി​​ന്‍റെ (45+5) വ​​ക​​യാ​​യി​​രു​​ന്നു മ​​റ്റൊ​​രു ഗോ​​ള്‍.

എം​​എ​​ല്‍​എ​​സ് 2026 സീ​​സ​​ണി​​ല്‍ മെ​​സി​​യു​​ടെ ഏ​​ഴാം ഗോ​​ളാ​​ണ്. വ്യ​​ക്തി​​പ​​ര കാ​​ര​​ണ​​ങ്ങ​​ളെ​​ത്തു​​ട​​ര്‍​ന്ന് ജാ​​വി​​യ​​ന്‍ മ​​ഷെ​​റാ​​നോ മാ​​നേ​​ജ​​ര്‍ സ്ഥാ​​നം രാ​​ജി​​വ​​ച്ച​​തി​​നു​​ശേ​​ഷം ഇ​​ന്‍റ​​ര്‍ മ​​യാ​​മി​​യു​​ടെ ആ​​ദ്യജ​​യ​​മാ​​ണ്.

Sports

മെ​​സി​​ക്കെ​​തി​​രേ 65 കോ​​ടി​​യു​​ടെ കേ​​സ്

മ​​യാ​​മി: അ​​ര്‍​ജ​​ന്‍റൈ​​ന്‍ സൂ​​പ്പ​​ര്‍ ഫു​​ട്‌​​ബോ​​ള​​ര്‍ ല​​യ​​ണ​​ല്‍ മെ​​സി​​ക്ക് എ​​തി​​രേ അ​​മേ​​രി​​ക്ക​​യി​​ല്‍ 65.28 കോ​​ടി രൂ​​പ​​യു​​ടെ കേ​​സ്. അ​​മേ​​രി​​ക്ക​​ന്‍ മേ​​ജ​​ര്‍ ലീ​​ഗ് സോ​​ക്ക​​ര്‍ ക്ല​​ബ്ബാ​​യ ഇ​​ന്‍റ​​ര്‍ മ​​യാ​​മി​​ക്കാ​​യാ​​ണ് മെ​​സി നി​​ല​​വി​​ല്‍ ക​​ളി​​ക്കു​​ന്ന​​ത്.

2025 ഒ​​ക്‌​ടോ​​ബ​​ര്‍ 10ന് വെ​​ന​​സ്വേ​​ല​​യ്ക്കെ​​തി​​രാ​​യ അ​​ര്‍​ജ​​ന്‍റീ​​ന​​യു​​ടെ സൗ​​ഹൃ​​ദ മ​​ത്സ​​ര​​ത്തി​​നാ​​യി ക​​ള​​ത്തി​​ല്‍ ഇ​​റ​​ങ്ങി​​യി​​ല്ലെ​​ന്ന​​താ​​ണ് മെ​​സി ചെ​​യ്ത കു​​റ്റം.

പ​​രി​​ക്ക് ഇ​​ല്ലെ​​ങ്കി​​ല്‍ 30 മി​​നി​​റ്റ് മെ​​സി ക​​ളി​​ക്കും എ​​ന്ന​​താ​​യി​​രു​​ന്നു ക​​രാ​​ര്‍. മെ​​സി ക​​ള​​ത്തി​​ല്‍ എ​​ത്തി​​യി​​ല്ല.

എ​​ന്നാ​​ല്‍, ഒ​​ക്‌​ടോ​​ബ​​ര്‍ 11ന് ​​മെ​​സി ഇ​​ന്‍റ​​ര്‍ മ​​യാ​​മി​​ക്കാ​​യി ക​​ള​​ത്തി​​ലെ​​ത്തുകയും ചെയ്തു. ഇതാണ് പ്രശ്നം.

Sports

റൊ​​ണാ​​ള്‍​ഡോ​​യ്ക്കു​​ ശേ​​ഷം കരിയറിൽ 900 ഗോ​​ള്‍ തി​​ക​​യ്ക്കു​​ന്ന ര​​ണ്ടാ​​മ​​നാ​​യി മെ​​സി

മ​​യാ​​മി: കാ​​ല്‍​പ്പ​​ന്തു ക​​ളി​​യി​​ലെ മ​​ജീ​​ഷ്യ​​നാ​​യി ല​​യ​​ണ​​ല്‍ മെ​​സി. പ്ര​​ഫ​​ഷ​​ണ​​ല്‍ ഫു​​ട്‌​​ബോ​​ള്‍ ക​​രി​​യ​​റി​​ല്‍ 900 ഗോ​​ള്‍ എ​​ന്ന മാ​​ന്ത്രി​​ക സം​​ഖ്യ​​യി​​ല്‍ മെ​​സി എ​​ത്തി. കോ​​ണ്‍​കാ​​കാ​​ഫ് ചാ​​മ്പ്യ​​ന്‍​സ് ക​​പ്പ് പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ന്‍റെ ര​​ണ്ടാം​​പാ​​ദ​​ത്തി​​ല്‍ നാ​​ഷ്‌വി​​ല്ല എ​​സ്‌സി​​ക്ക് എ​​തി​​രേ ഇ​​ന്‍റ​​ര്‍ മ​​യാ​​മി​​ക്കു​​വേ​​ണ്ടി ഏ​​ഴാം മി​​നി​​റ്റി​​ല്‍ ഗോ​​ള്‍ നേ​​ടി​​യ​​തോ​​ടെ​​യാ​​ണ് മെ​​സി ക​​രി​​യ​​റി​​ല്‍ 900 തി​​ക​​ച്ച​​ത്.

പോ​​ര്‍​ച്ചു​​ഗ​​ല്‍ ഇ​​തി​​ഹാ​​സ​​മാ​​യ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ​​യ്ക്കു​​ശേ​​ഷം ക​​രി​​യ​​റി​​ല്‍ 900 ഗോ​​ള്‍ തി​​ക​​യ്ക്കു​​ന്ന ര​​ണ്ടാ​​മ​​നാ​​ണ് ല​​യ​​ണ​​ല്‍ മെ​​സി. ക​​രി​​യ​​ര്‍ ഗോ​​ള്‍ നേ​​ട്ട​​ത്തി​​ല്‍ ബ്ര​​സീ​​ല്‍ ഇ​​തി​​ഹാ​​സ​​മാ​​യ പെ​​ലെ​​യാ​​ണ് (765) റൊ​​ണാ​​ള്‍​ഡോ​​യ്ക്കും (965) മെ​​സി​​ക്കും (900) പി​​ന്നി​​ല്‍ മൂ​​ന്നാം സ്ഥാ​​ന​​ത്ത്.

മെ​​സി 900 ഗോ​​ള്‍ തി​​ക​​ച്ചെ​​ങ്കി​​ലും ഇ​​ന്‍റ​​ര്‍ മ​​യാ​​മി​​ക്കു ക്വാ​​ര്‍​ട്ട​​ര്‍ ടി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കാ​​ന്‍ സാ​​ധി​​ച്ചി​​ല്ല. ര​​ണ്ടാം​​പാ​​ദ​​ത്തി​​ല്‍ നാ​​ഷ്‌വി​​ല്ല​​യു​​മാ​​യി 1-1നു ​​സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞ ഇ​​ന്‍റ​​ര്‍ മ​​യാ​​മി പു​​റ​​ത്താ​​യി. നാ​​ഷ്‌വി​​ല്ല​​യു​​ടെ ഹോം ​​ഗ്രൗ​​ണ്ടി​​ല്‍ ന​​ട​​ന്ന ആ​​ദ്യ​​പാ​​ദ​​ത്തി​​ല്‍ ഗോ​​ള്‍ ര​​ഹി​​ത സ​​മ​​നി​​ല​​യാ​​യി​​രു​​ന്നു ഫ​​ലം. ര​​ണ്ടാം​​പാ​​ദ​​ത്തി​​ലെ എ​​വേ ഗോ​​ളി​​ന്‍റെ ബ​​ല​​ത്തി​​ല്‍ നാ​​ഷ്‌വി​​ല്ല ക്വാ​​ര്‍​ട്ട​​റി​​ലേ​​ക്കു കു​​തി​​ച്ചു.

» 900; ഗോ​​ള്‍ വ​​ഴി «

സ്പാ​​നി​​ഷ് ക്ല​​ബ്ബാ​​യ എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ​​യ്ക്കാ​​യി 2004 ഒ​​ക്‌​ടോ​​ബ​​ര്‍ 16നാ​​യി​​രു​​ന്നു ല​​യ​​ണ​​ല്‍ മെ​​സി​​യു​​ടെ പ്ര​​ഫ​​ഷ​​ണ​​ല്‍ ഫു​​ട്‌​​ബോ​​ള്‍ അ​​ര​​ങ്ങേ​​റ്റം. അ​​ര്‍​ജ​​ന്‍റീ​​ന​​യി​​ലെ റൊ​​സാ​​രി​​യോ​​യി​​ല്‍ ജ​​നി​​ച്ച മെ​​സി, 2000ല്‍ ​​ത​​ന്‍റെ 13-ാം വ​​യ​​സി​​ല്‍ ബാ​​ഴ്‌​​സ​​ലോ​​ണ​​യി​​ല്‍ എ​​ത്തി​​യ​​താ​​ണ്. ബാ​​ഴ്‌​​സ​​യു​​ടെ ലാ ​​മാ​​സി​​യ​​യി​​ലെ ക​​ളി പ​​ഠ​​ന​​ത്തി​​നു​​ശേ​​ഷം 17-ാം വ​​യ​​സി​​ല്‍ സീ​​നി​​യ​​ര്‍ അ​​ര​​ങ്ങേ​​റ്റം. 17 വ​​ര്‍​ഷം നീ​​ണ്ട ബാ​​ഴ്‌​​സ​​യി​​ലെ സീ​​നി​​യ​​ര്‍ ക​​രി​​യ​​റി​​ല്‍ 778 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 672 ഗോ​​ള്‍ നേ​​ടി.

2021ല്‍ ​​ഫ്ര​​ഞ്ച് ക്ല​​ബ്ബാ​​യ പാ​​രീ​​സ് സെ​​ന്‍റ് ജെ​​ര്‍​മെ​​യ്‌​​നി​​ലേ​​ക്ക് മെ​​സി ചേ​​ക്കേ​​റി. 32 ഗോ​​ള്‍ പി​​എ​​സ്ജി ജ​​ഴ്‌​​സി​​യി​​ല്‍ സ്വ​​ന്ത​​മാ​​ക്കി. തു​​ട​​ര്‍​ന്ന് 2023ല്‍ ​​അ​​മേ​​രി​​ക്ക​​ന്‍ മേ​​ജ​​ര്‍ ലീ​​ഗ് സോ​​ക്ക​​ര്‍ ക്ല​​ബ്ബാ​​യ ഇ​​ന്‍റ​​ര്‍ മ​​യാ​​മി​​യി​​ല്‍. 93 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 81 ഗോ​​ള്‍ മ​​യാ​​മി​​യു​​ടെ ജ​​ഴ്‌​​സി​​യി​​ല്‍ മെ​​സി സ്വ​​ന്ത​​മാ​​ക്കി. 2004 മു​​ത​​ലു​​ള്ള രാ​​ജ്യാ​​ന്ത​​ര സീ​​നി​​യ​​ര്‍ ക​​രി​​യ​​റി​​ല്‍ 115 ഗോ​​ള്‍. ആ​​കെ 900..!

» സിആർ7നെ പി​​ന്ത​​ള്ളി «

പ്ര​​ഫ​​ഷ​​ണ​​ല്‍ ഫു​​ട്‌​​ബോ​​ള്‍ ച​​രി​​ത്ര​​ത്തി​​ല്‍ 900 ക​​രി​​യ​​ര്‍ ഗോ​​ള്‍ എ​​ന്ന അ​​ത്യ​​പൂ​​ര്‍​വ നാ​​ഴി​​ക​​ക്ക​​ല്ല് ആ​​ദ്യ​​മാ​​യി പി​​ന്നി​​ട്ട ഇ​​തി​​ഹാ​​സ​​മാ​​ണ് പോ​​ര്‍​ച്ചു​​ഗ​​ലി​​ന്‍റെ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ. 2024 സെ​​പ്റ്റം​​ബ​​റി​​ലാ​​യി​​രു​​ന്നു റൊ​​ണാ​​ള്‍​ഡോ 900 ഗോ​​ള്‍ നേ​​ടു​​ന്ന ആ​​ദ്യ ക​​ളി​​ക്കാ​​ര​​ന്‍ എ​​ന്ന ച​​രി​​ത്രം കു​​റി​​ച്ച​​ത്. 1236-ാം മ​​ത്സ​​ര​​ത്തി​​ലാ​​യി​​രു​​ന്നു റൊ​​ണാ​​ള്‍​ഡോ​​യു​​ടെ നേ​​ട്ടം. 900 ഗോ​​ളി​​ലേ​​ക്ക് എ​​ത്താ​​ന്‍ മെ​​സി​​ക്ക് 1142 മ​​ത്സ​​ര​​ങ്ങ​​ള്‍ മാ​​ത്ര​​മാ​​യി​​രു​​ന്നു വേ​​ണ്ടി​​വ​​ന്ന​​ത്.

അ​​തി​​വേ​​ഗം 900 ഗോ​​ള്‍ എ​​ന്ന റി​​ക്കാ​​ര്‍​ഡ് ഇ​​തോ​​ടെ മെ​​സി​​ക്കു സ്വ​​ന്തം. 39 വ​​ര്‍​ഷ​​വും 231 ദി​​ന​​വു​​മാ​​യി​​രു​​ന്നു 900 ഗോ​​ള്‍ തി​​ക​​യ്ക്കു​​മ്പോ​​ള്‍ റൊ​​ണാ​​ള്‍​ഡോ​​യു​​ടെ പ്രാ​​യം. മെ​​സി​​ക്കു പ്രാ​​യം 38 വ​​ര്‍​ഷ​​വും 268 ദി​​ന​​വും. ഇ​​തോ​​ടെ 900 ഗോ​​ള്‍ തി​​ക​​യ്ക്കു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ താ​​ര​​മെ​​ന്ന നേ​​ട്ട​​വും മെ​​സി​​ക്കു സ്വ​​ന്തം.

ലോ​​ക ഫു​​ട്‌​​ബോ​​ള​​റി​​നു​​ള്ള ബ​​ലോ​​ണ്‍ ദോ​​ര്‍ എ​​ട്ട് ത​​വ​​ണ മെ​​സി സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. റൊ​​ണാ​​ള്‍​ഡോ അ​​ഞ്ച് ത​​വ​​ണ​​യും. 2002ല്‍ ​​ത​​ന്‍റെ 17-ാം വ​​യ​​സി​​ല്‍ പോ​​ര്‍​ച്ചു​​ഗീ​​സ് ക്ല​​ബ്ബാ​​യ സ്‌​​പോ​​ര്‍​ട്ടിം​​ഗി​​ല്‍ തു​​ട​​ങ്ങി​​യ റൊ​​ണാ​​ള്‍​ഡോ​​യു​​ടെ ക​​രി​​യ​​ര്‍ ഇ​​പ്പോ​​ള്‍ സൗ​​ദി പ്രൊ ​​ലീ​​ഗ് ക്ല​​ബ്ബാ​​യ അ​​ല്‍ ന​​സ​​ര്‍ എ​​ഫ്‌​​സി​​യി​​ല്‍ എ​​ത്തി​​നി​​ല്‍​ക്കു​​ന്നു. ഇ​​തി​​നി​​ടെ സ്‌​​പോ​​ര്‍​ട്ടിം​​ഗി​​നാ​​യി അ​​ഞ്ച്, ഇം​​ഗ്ലീ​​ഷ് ക്ല​​ബ്ബാ​​യ മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡി​​നാ​​യി 145, സ്പാ​​നി​​ഷ് ക്ല​​ബ് റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​നാ​​യി 450, ഇ​​റ്റാ​​ലി​​യ​​ന്‍ ക്ല​​ബ് യു​​വ​​ന്‍റ​​സി​​നാ​​യി 101, അ​​ല്‍ ന​​സ​​റി​​നാ​​യി 121. പോ​​ര്‍​ച്ചു​​ഗ​​ല്‍ ദേ​​ശീ​​യ ടീ​​മി​​നാ​​യി 143. ആ​​കെ; 965. 1000 ഗോ​​ള്‍ എ​​ന്ന ച​​രി​​ത്ര നി​​മി​​ഷ​​ത്തി​​ലേ​​ക്കു​​ള്ള യാ​​ത്ര​​യി​​ലാ​​ണ് 41കാ​​ര​​നാ​​യ റൊ​​ണാ​​ള്‍​ഡോ.

റൊ​​ണാ​​ള്‍​ഡോ Vs മെ​​സി

പ്രഫഷണൽ ഫുട്ബോൾ കരിയർ 

05 ബ​​ലോ​​ണ്‍ ദോ​​ര്‍        08

143 രാ​​ജ്യാ​​ന്ത​​ര ഗോ​​ള്‍       115

1236 900 ഗോ​​ള്‍ (മ​​ത്സ​​രം)   1142 

39 900 ഗോ​​ള്‍ (പ്രാ​​യം)   38

965 ക​​രി​​യ​​ര്‍ ഗോ​​ള്‍     900

822 ക്ല​​ബ് ഗോ​​ള്‍      785 

1312 ക​​രി​​യ​​ര്‍ മ​​ത്സ​​രം     1142 

261 ക​​രി​​യ​​ര്‍ അ​​സി​​സ്റ്റ്     407 

0.74 ഗോ​​ള്‍ പെ​​ര്‍ ഗെ​​യിം    0.79

66 ഹാ​​ട്രി​​ക്        60 

64 ഫ്രീ​​കി​​ക്ക് ഗോ​​ള്‍        70 

 

Sports

മെ​​സി​​ക്കു സ്വാഗതം: ലാ​​പോ​​ര്‍​ട്ട

ബാ​​ഴ്‌​​സ​​ലോ​​ണ: അ​​ര്‍​ജ​​ന്‍റൈ​​ന്‍ സൂ​​പ്പ​​ര്‍ ഫു​​ട്‌​​ബോ​​ള​​ര്‍ ല​​യ​​ണ​​ല്‍ മെ​​സി​​ക്കാ​​യി എ​​പ്പോ​​ഴും വാ​​തി​​ല്‍ തു​​റ​​ന്നു കി​​ട​​ക്കു​​ക​​യാ​​ണെ​​ന്ന് സ്പാ​​നി​​ഷ് ക്ല​​ബ് എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ​​യു​​ടെ പ്ര​​സി​​ഡ​​ന്‍റാ​​യി വീ​​ണ്ടും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട ഹ്വാ​​ന്‍ ലാ​​പോ​​ര്‍​ട്ട.

ബാ​​ഴ്‌​​സ​​യ്ക്കാ​​യി 778 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 672 ഗോ​​ള്‍ മെ​​സി നേ​​ടി​​യി​​രു​​ന്നു.ട്രി​​ബ്യൂ​​ട്ട് മ​​ത്സ​​ര​​വും ക്ല​​ബ്ബി​​ല്‍ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ശി​​ല്‍​പ്പ​​വും മെ​​സി അ​​ര്‍​ഹി​​ക്കു​​ന്നു​​ണ്ടെ​​ന്നും ലാ​​പോ​​ര്‍​ട്ട കൂ​​ട്ടി​​ച്ചേ​​ര്‍​ത്തു.

ലാ​​ഡി​​സ്ലാ​​വൊ കു​​ബാ​​ല, ജോ​​ഹാ​​ന്‍ ക്രൈ​​ഫ് എ​​ന്നി​​വ​​രു​​ടെ ശി​​ല്‍​പ്പ​​ങ്ങ​​ള്‍ മാ​​ത്ര​​മാ​​ണ് ബാ​​ഴ്‌​​സ​​ലോ​​ണ​​യി​​ല്‍ ഇ​​തു​​വ​​രെ​​യു​​ള്ള​​ത്.

Sports

ലയണൽ മെ​​​​സി വൈ​​​​റ്റ് ഹൗ​​​​സി​​​​ൽ

വാ​​​​ഷിം​​​​ഗ്ട​​​​ണ്‍: അ​​​​ർ​​​​ജ​​​​ന്‍റൈ​​ൻ ഫു​​​​ട്ബാ​​​​ൾ ഇ​​​​തി​​​​ഹാ​​​​സം ല​​​​യ​​​​ണ​​​​ൽ മെ​​​​സി​​​​യും ഇ​​​​ന്‍റ​​​​ർ​​ മ​​​​യാ​​​​മി​​​​യി​​​​ലെ സ​​​​ഹ​​​​താ​​​​ര​​​​ങ്ങ​​​​ളും യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി.

ച​​​​രി​​​​ത്ര​​​​ത്തി​​​​ലാ​​​​ദ്യ​​​​മാ​​​​യി മ​​​​യാ​​​​മി മേ​​​​ജ​​​​ർ ലീ​​​​ഗ് സോ​​​​ക്ക​​​​ർ (എം​​​​എ​​​​ൽ​​​​എ​​​​സ്) ക​​​​പ്പ് ജേ​​​​താ​​​​ക്ക​​​​ളാ​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് മെ​​​​സി​​​​യും സ​​​​ഹ​​​​താ​​​​ര​​​​ങ്ങ​​​​ളും വൈ​​​​റ്റ്ഹൗ​​​​സി​​​​ലെ​​​​ത്തി ട്രം​​​​പി​​​​നെ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച​​​​ത്.

ക്ല​​​​ബ് സ​​​​ഹ ഉ​​​​ട​​​​മ​​​​യും മു​​​​ൻ ഇം​​​​ഗ്ലീ​​​​ഷ് ഫു​​​​ട്ബാ​​​​ൾ നാ​​​​യ​​​​ക​​​​നു​​​​മാ​​​​യ ഡേ​​​​വി​​​​ഡ് ബെ​​​​ക്കാ​​​​മി​​​​നെ​​​​യും ടീ​​​​മി​​​​നെ​​​​യും ട്രം​​​​പ് ഔ​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി ക്ഷ​​​​ണി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. എം​​​​എ​​​​ൽ​​​​എ​​​​സ് ജേ​​​​താ​​​​ക്ക​​​​ളാ​​​​കു​​​​ന്ന ടീ​​​​മി​​​​നെ വൈ​​​​റ്റ്ഹൗ​​​​സി​​​​ലേ​​​​ക്ക് ക്ഷ​​​​ണി​​​​ക്കു​​​​ന്ന​​​​തും ആ​​​​ദ​​​​രി​​​​ക്കു​​​​ന്ന​​​​തും പ​​​​തി​​​​വാ​​​​ണ്.

ഇ​​​​ന്‍റ​​​​ർ​​ മ​​​​യാ​​​​മി​​​​യു​​​​ടെ ജ​​​​ഴ്സി​​​​യും താ​​​​ര​​​​ങ്ങ​​​​ൾ ഒ​​​​പ്പി​​​​ട്ട പി​​​​ങ്ക് പ​​​​ന്തും ട്രം​​​​പി​​​​ന് സ​​​​മ്മാ​​​​നി​​​​ച്ചു. ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം പോ​​​​ർ​​​​ച്ചു​​​​ഗീ​​​​സ് സൂ​​​​പ്പ​​​​ർ​​​​താ​​​​രം ക്രി​​​​സ്റ്റ്യാ​​​​നോ റൊ​​​​ണാ​​​​ൾ​​​​ഡോ​​​​യും വൈ​​​​റ്റ്ഹൗ​​​​സി​​​​ലെ​​​​ത്തി ട്രം​​​​പി​​​​നെ ക​​​​ണ്ടി​​​​രു​​​​ന്നു.

ശ​​​​നി​​​​യാ​​​​ഴ്ച ഡി​​​​സി യു​​​​ണൈ​​​​റ്റ​​​​ഡി​​​​നെ​​​​തി​​​​രാ​​​​യ എം​​​​എ​​​​ൽ​​​​എ​​​​സ് മ​​​​ത്സ​​​​ര​​​​ത്തി​​​​നാ​​​​ണ് മ​​​​യാ​​​​മി താ​​​​ര​​​​ങ്ങ​​​​ൾ വാ​​​​ഷിം​​​​ഗ്ട​​​​ണി​​​​ലെ​​​​ത്തി​​​​യ​​​​ത്.

Sports

മെ​​സി​​യു​​ടെ മ​​യാ​​മി

ന്യൂ​​യോ​​ര്‍​ക്ക്: മേ​​ജ​​ര്‍ ലീ​​ഗ് സോ​​ക്ക​​ര്‍ ഫു​​ട്‌​​ബോ​​ളി​​ല്‍ അ​​ര്‍​ജ​​ന്‍റൈ​​ന്‍ സൂ​​പ്പ​​ര്‍ താ​​രം ല​​യ​​ണ​​ല്‍ മെ​​സി​​യു​​ടെ ഇ​​ര​​ട്ട ഗോ​​ളി​​ല്‍ ഇ​​ന്‍റ​​ര്‍ മ​​യാ​​മി​​ക്കു ജ​​യം.

എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ ഇ​​ന്‍റ​​ര്‍ മ​​യാ​​മി 4-2ന് ​​ഒ​​ര്‍​ലാ​​ന്‍റൊ സി​​റ്റി​​യെ കീ​​ഴ​​ട​​ക്കി. 24 മി​​നി​​റ്റി​​നു​​ള്ളി​​ല്‍ ഒ​​ര്‍​ലാ​​ന്‍റൊ സി​​റ്റി 2-0ന്‍റെ ​​ലീ​​ഡ് നേ​​ടി. 57, 90 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു മെ​​സി​​യു​​ടെ ഗോ​​ള്‍.

മെ​​സി @ 898

ക​​രി​​യ​​റി​​ല്‍ മെ​​സി​​യു​​ടെ ഗോ​​ള്‍ സ​​മ്പാ​​ദ്യം ഇ​​തോ​​ടെ 898ല്‍ ​​എ​​ത്തി. ര​​ണ്ട് ഗോ​​ള്‍​കൂ​​ടി നേ​​ടി​​യാ​​ല്‍ അ​​തി​​വേ​​ഗ​​ത്തി​​ല്‍ 900 ഗോ​​ള്‍ എ​​ന്ന റി​​ക്കാ​​ര്‍​ഡ് മെ​​സി​​ക്കു സ്വ​​ന്ത​​മാ​​ക്കാം.

Sports

മാര്‍ച്ചിലും മെസി കേരളത്തിലേക്കില്ല; അർജന്‍റീനൻ ടീം ഖത്തറിലേക്ക്

ദോഹ: അർജന്‍റീനൻ ഫുട്ബോൾ ഇതിഹാസം ലയണല്‍ മെസി കേരളത്തിലെത്തുന്നതില്‍ വീണ്ടും അനിശ്ചിതത്വം. മാര്‍ച്ച് വിന്‍ഡോയില്‍ ഖത്തറിലാകും അര്‍ജന്‍റീനയുടെ മത്സരങ്ങള്‍ എന്നാണ് വിവരം. മാര്‍ച്ചില്‍ ഉറപ്പായും കേരളത്തില്‍ എത്തുമെന്ന് അര്‍ജന്‍റീന പ്രതിനിധികള്‍ അറിയിച്ചെന്നാണ് നേരത്തെ കായികമന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞത്.

ദോഹ വേദിയായ ഖത്തര്‍ ഫുട്‌ബോള്‍ ഫെസ്റ്റിവലിന്‍റെ ഭാഗമായാണ് അര്‍ജന്‍റീനയുടെ മത്സരങ്ങള്‍. മാര്‍ച്ച് 26നും 31നും ഇടയിലാണ് അർജന്‍റീന ടീമിന്‍റെ മത്സരങ്ങൾ. 2022ല്‍ അര്‍ജന്‍റീന ലോകകിരീടം ഉയര്‍ത്തിയ ലുസൈല്‍ സ്റ്റേഡിയത്തില്‍ തന്നെയാകും മത്സരങ്ങള്‍.

മാര്‍ച്ച് 27ന് നടക്കുന്ന ആദ്യപോരാട്ടത്തിൽ സ്‌പെയിൻ ആണ് അര്‍ജന്‍റീനയുടെ എതിരാളികൾ. 31ന് ആതിഥേയരായ ഖത്തറിനെ നേരിടും. ലോകകപ്പ് യോഗ്യത ഉറപ്പാക്കിയ സൗദി അറേബ്യ, ഈജിപ്ത് ടീമുകള്‍ക്കൊപ്പം സെര്‍ബിയയും ഖത്തര്‍ ഫുട്‌ബോള്‍ ഫെസ്റ്റിവലിന്‍റെ ഭാഗമാകും.

International

ല​യ​ണ​ൽ മെ​സി​യു​ടെ സ​ഹോ​ദ​രി ഓ​ടി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു

മി​യാ​മി: ല​യ​ണ​ൽ മെ​സി​യു​ടെ സ​ഹോ​ദ​രി മ​രി​യ സോ​ൾ ഓ​ടി​ച്ച കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ മ​തി​ലി​ൽ ഇ​ടി​ച്ചു​ക​യ​റി. ജ​നു​വ​രി മൂ​ന്നി​ന് വി​വാ​ഹം ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് അ​പ​ക​ടം.

മ​രി​യ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തെ​ങ്കി​ലും കാ​ലി​ലും കൈ​യ്ക്കും പൊ​ട്ട​ലും ശ​രീ​ര​ത്തി​ൽ പൊ​ള്ള​ലു​മേ​റ്റു. മ​യാ​മി​യി​ൽ വ​ച്ചാ​ണ് മ​രി​യ ഓ​ടി​ച്ച എ​സ്‌​യു​വി അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

മ​രി​യ, മാ​താ​വി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും പ​രി​ച​ര​ണ​ത്തി​ലാ​ണ്. മെ​സി​യു​ടെ ക്ല​ബാ​യ ഇ​ന്‍റ​ർ മ​യാ​മി​യു​ടെ അ​ണ്ട​ർ 19 ടീം ​പ​രി​ശീ​ല​ക​ൻ ജൂ​ലി​യ​ൻ തു​ലി അ​രെ​ല്ലാ​നോ​യു​മാ​യാ​ണ് മ​രി​യ​യു​ടെ വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് വി​വാ​ഹം നീ​ട്ടി​വ​ച്ചു. മ​രി​യ പൂ​ർ​ണ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​ൻ ഏ​റെ സ​മ​യ​മെ​ടു​ക്കു​മെ​ന്ന​തി​നാ​ലാ​ണ് വി​വാ​ഹം മാ​റ്റി​വ​യ്ക്കാ​ൻ ഇ​രു​വ​രു​ടെ​യും കു​ടും​ബം തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് വി​വ​രം.

Sports

ഗോ​​ട്ട് ഇ​​ന്ത്യ ടൂര്‍ അവസാനിച്ചു; മെസി മടങ്ങി

ന്യൂ​ഡ​ൽ​ഹി:​​ അർ​​ജ​​ന്‍റീ​​ന ഇ​​തി​​ഹാ​​സ താ​​രം ല​​യ​​ണ​​ൽ മെ​​സി​​യു​​ടെ ഗോ​​ട്ട് ഇ​​ന്ത്യ ടൂ​​ർ ഡ​​ൽ​​ഹി​​യി​​ലെ അ​​രു​​ണ്‍ ജയ്റ്റ്‌ലി സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഇ​​ന്ന​​ലെ അ​​വ​​സാ​​നി​​ച്ചു. ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും അ​​റി​​യ​​പ്പെ​​ടു​​ന്ന കാ​​യി​​ക​​താ​​ര​​ങ്ങ​​ളി​​ൽ ഒ​​രാ​​ൾ​​ക്ക് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ച്ച ന​​ഗ​​ര​​ത്തി​​ലെ സ്റ്റേ​​ഡി​​യം കാ​​ണി​​ക​​ളെ​​ക്കൊ​​ണ്ട് നി​​റ​​ഞ്ഞി​​രു​​ന്നു.

25,000ഓ​​ളം ആ​​രാ​​ധ​​ക​​ർ പ്രി​​യ താ​​ര​​ത്തെ നേ​​രി​​ട്ട് കാ​​ണാ​​ൻ സ്റ്റേ​​ഡി​​യ​​ത്തി​​ലെ​​ത്തി. ഇ​​ന്ത്യ​​ൻ സെ​​ലി​​ബ്രി​​റ്റി​​ക​​ളു​​ടെ​​യും വി​​ശി​​ഷ്ട വ്യ​​ക്തി​​ക​​ളു​​ടെ​​യും സം​​ഘ​​വും മെ​​സി​​യു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി.

അ​​തേ​​സ​​മ​​യം പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​മാ​​യു​​ള്ള മെ​​സി​​യു​​ടെ കൂ​​ടി​​ക്കാ​​ഴ്ച റ​​ദ്ദാ​​ക്കി​​യി​​രു​​ന്നു. പ്ര​​ധാ​​ന​​മ​​ന്ത്രി തി​​ങ്ക​​ളാ​​ഴ്ച ജോ​​ർ​​ദാ​​ൻ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നാ​​യി പു​​റ​​പ്പെ​​ട്ട​​തി​​നാ​​ലാ​​ണ് കൂ​​ടി​​ക്കാ​​ഴ്ച റ​​ദ്ദാ​​ക്കി​​യ​​ത്.

സ​​ന്ദ​​ർ​​ശ​​ന​​ത്തി​​ന്‍റെ അ​​വ​​സാ​​ന ദി​​ന​​മാ​​യ ഇ​​ന്ന​​ലെ മെ​​സി ഡ​​ൽ​​ഹി​​യി​​ലെ​​ത്തി​​യ​​ത് നി​​ശ്ച​​യി​​ച്ച​​തി​​ലും മൂ​​ന്നു മ​​ണി​​ക്കൂ​​റോ​​ളം വൈ​​കി​​യാ​​ണ്. ഡ​​ൽ​​ഹി​​യി​​ലെ മൂ​​ട​​ൽ​​മ​​ഞ്ഞു കാ​​ര​​ണ​​മാ​​ണ് മെ​​സി​​യു​​ടെ​​യും സം​​ഘ​​ത്തി​ന്‍റെ​യും യാ​​ത്ര വൈ​​കി​​യ​​ത്.

അ​​രു​​ണ്‍ ജയ്റ്റ്‌ലി സ്റ്റേ​​ഡി​​യ​​ത്തി​​ൽ 30 മി​​നി​​റ്റ് നീ​​ണ്ടു​​നി​​ന്ന പ​​രി​​പാ​​ടി​​യു​​ടെ അ​​വ​​സാ​​നം ഡ​​ൽ​​ഹി മു​​ഖ്യ​​മ​​ന്ത്രി രേ​​ഖ ഗു​​പ്ത, ഐ​​സി​​സി ചെ​​യ​​ർ​​മാ​​ൻ ജ​​യ് ഷാ, ​​ഡി​​ഡി​​സി​​എ പ്ര​​സി​​ഡ​​ന്‍റ് റോ​​ഹ​​ൻ ജയ്റ്റ്‌ലി, മു​​ൻ ഇ​​ന്ത്യ​​ൻ ഫു​​ട്ബോ​​ൾ ക്യാ​​പ്റ്റ​​ൻ ബൈ​​ച്ചും​​ഗ്് ബൂ​​ട്ടി​​യ എ​​ന്നി​​വ​​ർ അ​​ദ്ദേ​​ഹ​​ത്തോ​​ടൊ​​പ്പം സ​​മ​​യം ചെ​​ല​​വ​​ഴി​​ച്ചു. ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പ് മ​​ത്സ​​രം കാ​​ണാ​​നു​​ള്ള ടി​​ക്ക​​റ്റും ഇ​​ന്ത്യ​​ൻ ടീ​​മി​​ന്‍റെ ജ​​ഴ്സി​​യും ജ​​യ് ഷാ ​​മെ​​സി​​ക്ക് ന​​ൽ​​കി.

ഇ​​ന്ത്യ​​ൻ ആ​​രാ​​ധ​​ക​​രു​​ടെ സ്നേ​​ഹ​​ത്തി​​നും ക​​രു​​ത​​ലി​​നും താ​​രം ന​​ന്ദി പ​​റ​​ഞ്ഞു. “ഇ​​ത്ര​​യും ദി​​വ​​സ​​ങ്ങ​​ളി​​ൽ നി​​ങ്ങ​​ൾ ഞ​​ങ്ങ​​ളോ​​ട് കാ​​ണി​​ച്ച എ​​ല്ലാ സ്നേ​​ഹ​​ത്തി​​നും ന​​ന്ദി. വ​​ള​​രെ ഹ്ര​​സ്വ​​മാ​​യ സ​​മ​​യ​​ത്തി​​നു​​ള്ളി​​ൽ ല​​ഭി​​ച്ച ഈ ​​സ്നേ​​ഹം അ​​തി​​ശ​​യ​​ക​​ര​​മാ​​യി​​രു​​ന്നു. അ​​ത് നേ​​രി​​ട്ട് അ​​നു​​ഭ​​വി​​ച്ച​​ത് അ​​വി​​ശ്വ​​സ​​നീ​​യ​​മാ​​യി​​രു​​ന്നു”- മെ​​സി അ​​രു​​ണ്‍ ജയ്റ്റ്‌ലി സ്റ്റേ​​ഡി​​യ​​ത്തി​​ൽ തി​​ങ്ങി​​നി​​റ​​ഞ്ഞ ആ​​രാ​​ധ​​ക​​രോ​​ട് പ​​റ​​ഞ്ഞു. ഇ​​നി​​യും ഇ​​ന്ത്യ​​യി​​ലേ​​ക്ക് തി​​രി​​ച്ചു​​വ​​രു​​മെ​​ന്ന ഉ​​റ​​പ്പ് ത​​ന്‍റെ ആ​​രാ​​ധ​​ക​​ർ​​ക്ക് ന​​ൽ​​കി​​യാ​​ണ് മൂ​​ന്നു ദി​​വ​​സത്തെ സ​​ന്ദ​​ർ​​ശ​​നം അ​​വ​​സാ​​നി​​പ്പി​​ച്ച് മെ​​സി മ​​ട​​ങ്ങി​​യ​​ത്.

National

"ഗോ​ട്ട് ടൂ​ര്‍ ഇ​ന്ത്യ' സം​ഘാ​ട​ക​ൻ കോ​ൽ​ക്ക​ത്ത​യി​ൽ അ​റ​സ്റ്റി​ൽ; ടി​ക്ക​റ്റ് പ​ണം തി​രി​കെ ന​ൽ​കും

കോ​ല്‍​ക്ക​ത്ത: ല​യ​ണ​ല്‍ മെ​സ്സി​യു​ടെ "ഗോ​ട്ട് ടൂ​ര്‍ ഇ​ന്ത്യ' മു​ഖ്യ സം​ഘാ​ട​ക​നും പ്രൊ​മോ​ട്ട​റു​മാ​യ സ​താ​ദ്രു ദ​ത്ത അ​റ​സ്റ്റി​ൽ. പ​ശ്ചി​മ ബം​ഗാ​ള്‍ പോ​ലീ​സ് ആ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.‌‌

കോ​ല്‍​ക്ക​ത്ത​യി​ലെ സാ​ള്‍​ട്ട്‌​ലേ​ക്ക് സ്‌​റ്റേ​ഡി​യ​ത്തി​ല്‍ മെ​സി​യെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള പ​രി​പാ​ടി​ക്കി​ടെ ആ​രാ​ധ​ക​ർ രോ​ഷ​കു​ല​രാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​റ​സ്റ്റ്. ദ​ത്ത​യെ അ​റ​സ്റ്റു​ചെ​യ്ത​താ​യി അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ (എ​ഡി​ജി) ലോ ​ആ​ന്‍​ഡ് ഓ​ര്‍​ഡ​ര്‍ ജാ​വേ​ദ് ഷാ​മിം അ​റി​യി​ച്ചു.

ദ​ത്ത​യ്‌​ക്കെ​തി​രേ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്നും ടി​ക്ക​റ്റ് തു​ക ആ​രാ​ധ​ക​ര്‍​ക്ക് തി​രി​കെ ന​ല്‍​കു​മെ​ന്ന് ഇ​ദ്ദേ​ഹം വാ​ഗ്ദാ​നം ചെ​യ​ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം, മെ​സി കൊ​ൽ​ക്ക​ത്ത​യി​ൽ നി​ന്നും ഹൈ​ദ​രാ​ബാ​ദി​ലെ​ത്തി. ഇ​വി​ടെ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ രാ​ഹു​ൽ​ഗാ​ന്ധി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ക്കും.

സാ​ള്‍​ട്ട്‌​ലേ​ക്ക് സ്‌​റ്റേ​ഡി​യ​ത്തി​ല്‍ എ​ത്തി​യ മെ​സി പെ​ട്ട​ന്ന് ത​ന്നെ മൈ​താ​നം വി​ട്ട​താ​ണ് ആ​രാ​ധ​ക​രെ പ്ര​കോ​പി​ത​രാ​ക്കി​യ​ത്. മെ​സി​യെ കാ​ണാ​നാ​യി​ല്ലെ​ന്ന് 5,000 മു​ത​ൽ 25,000 രൂ​പ​വ​രെ പ​ണം ചി​ല​വാ​ക്കി ടി​ക്ക​റ്റ് എ​ടു​ത്ത ആ​രാ​ധ​ക​ർ ആ​രോ​പി​ച്ചു. ‌‌

കു​പി​ത​രാ​യ ജ​ന​ക്കൂ​ട്ടം സ്റ്റേ​ഡ​യ​ത്തി​ലേ​ക്ക് ക​സേ​ര​യും കു​പ്പി​യും വ​ലി​ച്ചെ​റി​ഞ്ഞ​ത് സം​ഘ​ർ​ഷാ​വ​സ്ഥ​യു​ണ്ടാ​ക്കി​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സ​താ​ദ്രു ദ​ത്ത​യെ അ​റ​സ്റ്റു​ചെ​യ്തി​രി​ക്കു​ന്ന​ത്.

Sports

മെ​സി കോ​ൽ​ക്ക​ത്ത​യി​ൽ വി​മാ​ന​മി​റ​ങ്ങി; ആ​ഘോ​ഷ​മാ​ക്കി ആ​രാ​ധ​ക​ർ

കോ​ൽ​ക്ക​ത്ത: മൂ​ന്നു ദി​വ​സ​ത്തെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി അ​ർ​ജ​ന്‍റീ​ന സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി കോ​ൽ​ക്ക​ത്ത​യി​ലെ​ത്തി. ശ​നി​യാ​ഴ്‌​ച പു​ല​ർ​ച്ചെ ര​ണ്ടി​ന് കോ​ൽ​ക്ക​ത്ത നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ മെ​സി​യെ സ്വീ​ക​രി​ക്കാ​ൻ നി​ര​വ​ധി ആ​രാ​ധ​ക​ർ എ​ത്തി​യി​രു​ന്നു.

വി​മാ​ന​മി​റ​ങ്ങി​യ മെ​സി​യെ വ​ൻ സു​ര​ക്ഷ​യി​ലാ​ണ് താ​മ​സ​കേ​ന്ദ്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. അ​ർ​ജ​ന്‍റീ​ന താ​രം റോ​ഡ്രി​ഗോ ഡി ​പോ​ൾ, യു​റ​ഗ്വാ​യു​ടെ ലൂ​യി സ്വാ​രെ​സും മെ​സി​ക്കൊ​പ്പ​മു​ണ്ട്. ഗോ​ട്ട് ഇ​ന്ത്യ ടൂ​ർ 2025 പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് മെ​സി ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്.

ശ​നി​യാ​ഴ്‌​ച രാ​വി​ലെ ആ​രാ​ധ​ക​രു​മാ​യു​ള്ള മു​ഖാ​മു​ഖ​ത്തോ​ടെ​യാ​ണ് ഇ​ന്ത്യ​യി​ലെ പ​രി​പാ​ടി​ക​ൾ​ക്കു തു​ട​ക്കം കു​റി​ക്കു​ക. കോ​ൽ​ക്ക​ത്ത ശ്രീ​ഭൂ​മി സ്പോ​ർ​ടിം​ഗ് ക്ല​ബ് നി​ർ​മി​ച്ച 70 അ​ടി ഉ​യ​ര​മു​ള്ള മെ​സി പ്ര​തി​മ വെ​ർ​ച്വ​ലാ​യി അ​ദ്ദേ​ഹം അ​നാ​വ​ര​ണം ചെ​യ്യും.

ഉ​ച്ച​ക​ഴി​ഞ്ഞ് ഹൈ​ദാ​രാ​ബാ​ദി​ലേ​ക്കു പോ​കു​ന്ന മെ​സി അ​വി​ടെ പ്ര​ദ​ർ​ശ​ന മ​ത്സ​രം ക​ളി​ക്കും. നാളെ മും​ബൈ​യി​ലെ പ​രി​പാ​ടി​ക​ൾ​ക്കു ശേ​ഷം 15ന് ​ഡ​ൽ​ഹി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്‌​ച ന​ട​ത്തും.

 

Sports

മെ​സി ശ​നി​യാ​ഴ്ച എ​ത്തും; വ​ര​വേ​ല്‍​ക്കാ​നൊ​രു​ങ്ങി കോ​ൽ​ക്ക​ത്ത

കോ​ൽ​ക്ക​ത്ത: അ​ര്‍​ജ​ന്‍റൈ​ൻ ഫു​ട്‌​ബോ​ള്‍ ഇ​തി​ഹാ​സം ല​യോ​ണ​ല്‍ മെ​സി ശ​നി​യാ​ഴ്ച ഇ​ന്ത്യ​യി​ലെ​ത്തും. കോ​ല്‍​ക്ക​ത്ത​യി​ലാ​ണ് മെ​സി വി​മാ​നം ഇ​റ​ങ്ങു​ക. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യ്ക്കാ​ണ് മെ​സി എ​ത്തു​ക. മെ​സി​ക്കൊ​പ്പം ഉ​റ്റ സു​ഹൃ​ത്തു​ക്ക​ളാ​യ ലൂ​യി​സ് സു​വാ​ര​സും റോ​ഡ്രി​ഗോ ഡി ​പോ​ളും ഉ​ണ്ടാ​വും. തി​ങ്ക​ളാ​ഴ്ച വ​രെ മെ​സി ഇ​ന്ത്യ​യി​ലു​ണ്ടാ​വും.

ശ​നി​യാ​ഴ​ച രാ​വി​ലെ 9:30 മു​ത​ല്‍ 10:30 വ​രെ മീ​റ്റ് ആ​ന്‍​ഡ് ഗ്രീ​റ്റ് പ്രോ​ഗ്രാ​മു​ണ്ടാ​കും. പ​ത്ത​ര​യ്ക്ക് ശ്രീ​ഭൂ​മി​യി​ലെ ക്ലോ​ക്ക് ട​വ​റി​ന് സ​മീ​പം സ്ഥാ​പി​ച്ച 70 അ​ടി ഉ​യ​ര​മു​ള്ള ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ത​ന്‍റെ പ്ര​തി​മ അ​ർ​ജ​ന്‍റൈ​ൻ നാ​യ​ക​ൻ അ​നാ​ച്ഛാ​ദ​നം ചെ​യ്യും. മോ​ണ്ടി പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള മു​പ്പ​ത് ക​ലാ​കാ​ര​ന്‍​മാ​രാ​ണ് പ്ര​തി​മ ത​യ്യാ​റാ​ക്കി​യ​ത്.

പ​തി​നൊ​ന്ന​ര മു​ത​ല്‍ സാ​ള്‍​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ല​യോ​ണ​ല്‍ മെ​സി​ക്കൊ​പ്പം ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി, സൗ​ര​വ് ഗാം​ഗു​ലി, ലി​യാ​ന്‍​ഡ​ര്‍ പെ​യ്‌​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. പി​ന്നാ​ലെ സൗ​ഹൃ​ദ മ​ത്സ​ര​വും മെ​സി​യെ ആ​ദ​രി​ക്ക​ലും ന​ട​ക്കും.

ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ മെ​സി ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് തി​രി​ക്കും. വൈ​കു​ന്നേ​രം ഏ​ഴ് മു​ത​ല്‍ ഹൈ​ദ​രാ​ബാ​ദ് ഉ​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ മെ​സി​യും തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി​യും പ​ങ്കെ​ടു​ക്കു​ന്ന സെ​വ​ന്‍​സ് മ​ത്സ​ര​വും സം​ഗീ​ത നി​ശ​യും.

ഞാ​യ​റാ​ഴ്ച രാ​വി​ലെ മും​ബൈ ക്രി​ക്ക​റ്റ് ക്ല​ബ് ഓ​ഫ് ഇ​ന്ത്യ​യി​ല്‍ ന​ട​ക്കു​ന്ന പാ​ഡ​ല്‍ ക​പ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന മെ​സി വൈ​കു​ന്നേ​രം നാ​ലി​ന് സെ​ലി​ബ്രി​റ്റി ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തി​ലും പ​ങ്കാ​ളി​യാ​വും. തി​ങ്ക​ളാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച. ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്ക് അ​രു​ണ്‍ ജെ​യ്റ്റ്ലി സ്റ്റേ​ഡി​യ​ത്തി​ലെ ച​ട​ങ്ങി​ലും ലി​യോ​ണ​ല്‍ മെ​സി പ​ങ്കെ​ടു​ക്കും.

Sports

കോ​ൽ​ക്ക​ത്ത​യെ ആ​വേ​ശ​ത്തി​ലാ​ക്കാ​ൻ മെ​സി + ഷാ​രൂ​ഖ്

കോ​ല്‍​ക്ക​ത്ത: അ​ര്‍​ജ​ന്‍റൈ​ന്‍ സൂ​പ്പ​ര്‍ ഫു​ട്‌​ബോ​ള​ര്‍ ല​യ​ണ​ല്‍ മെ​സി​യു​ടെ ത്രി​ദി​ന ഇ​ന്ത്യ​ന്‍ പ​ര്യ​ട​നം നാ​ളെ തു​ട​ങ്ങു​മ്പോ​ള്‍ ബോ​ളി​വു​ഡ് താ​രം ഷാ​രൂ​ഖ് ഖാ​നും വേ​ദി​യി​ലെ​ത്തും. ശ​നി​യാ​ഴ്ച കോ​ല്‍​ക്ക​ത്ത​യി​ലെ സാ​ള്‍​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഷാ​രൂ​ഖ് ഖാ​ന്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ സ്ഥി​രീ​ക​രി​ച്ചു.

ശ​നി രാ​വി​ലെ 11.30-നാ​യി​രി​ക്കും മെ​സി​യും ഷാ​രൂ​ഖും ഒ​ന്നി​ച്ചു​ള്ള ച​ട​ങ്ങ്. ബോ​ളി​വു​ഡ്, ക്രി​ക്ക​റ്റ് ലോ​ക​ത്തി​ലെ മി​ന്നും താ​ര​ങ്ങ​ള്‍ മെ​സി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​കും.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മെ​സി പ്ര​തി​മ​യു​ടെ അ​നാ​വ​ര​ണ​വും കോ​ല്‍​ക്ക​ത്ത​യി​ല്‍​വ​ച്ച് ന​ട​ക്കും. 70 അ​ടി ഉ​യ​ര​മു​ള്ള പ്ര​തി​മ​യാ​ണ് ശ്രീ​ഭൂ​മി സ്‌​പോ​ര്‍​ട്ടിം​ഗ് ക്ല​ബി​ല്‍ ഒ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്. മെ​സി ത​ന്നെ​യാ​ണ് പ്ര​തി​മ​യു​ടെ അ​നാഛാ​ദ​നം നി​ര്‍​വ​ഹി​ക്കു​ക.

13, 14, 15 തീ​യ​തി​ക​ളി​ലാ​യി കോ​ല്‍​ക്ക​ത്ത, ഹൈ​ദ​രാ​ബാ​ദ്, മും​ബൈ, ഡ​ല്‍​ഹി ന​ഗ​ര​ങ്ങ​ളി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ മെ​സി പ​ങ്കെ​ടു​ക്കും. 13ന് ​കോ​ല്‍​ക്ക​ത്ത, ഹൈ​ദ​രാ​ബാ​ദ് സ​ന്ദ​ര്‍​ശ​ന​ങ്ങ​ള്‍. ഇ​ന്ത്യ​ന്‍ സ​മ​യം വെ​ള്ളി അ​ര്‍​ധ​രാ​ത്രി​ക്കു​ശേ​ഷം മെ​സി കോ​ല്‍​ക്ക​ത്ത​യി​ല്‍ വി​മാ​ന​മി​റ​ങ്ങു​മെ​ന്നാ​ണ് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ച​ത്. പു​ല​ര്‍​ച്ചെ 1.30ന് ​മെ​സി​യു​ടെ വി​മാ​നം കോ​ല്‍​ക്ക​ത്ത​യി​ല്‍ എ​ത്തു​മെ​ന്നാ​ണ് വി​വ​രം.

ഫോ​ട്ടോ​യ്ക്ക് 10 ല​ക്ഷം

ല​യ​ണ​ല്‍ മെ​സി​യു​ടെ ഇ​ന്ത്യ പ​ര്യ​ട​ന​ത്തി​ല്‍ (ഗോ​ട്ട് ഇ​ന്ത്യ ടൂ​ര്‍ 2025) അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ചി​ത്ര​ങ്ങ​ള്‍ എ​ടു​ക്കു​ന്ന​തി​ല്‍ ചു​രു​ങ്ങി​യ​ത് 10 ല​ക്ഷം രൂ​പ​വ​രെ​യാ​ണ് സം​ഘാ​ട​ക​ര്‍ ഈ​ടാ​ക്കു​ന്ന​തെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്. 14 വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് മെ​സി ഇ​ന്ത്യ​യി​ല്‍ എ​ത്ത​ന്ന​തെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം.

2011ല്‍ ​കോ​ല്‍​ക്ക​ത്ത​യി​ല്‍​വ​ച്ച് വെ​ന​സ്വേ​ല​യ്‌​ക്കെ​തി​രാ​യ അ​ര്‍​ജ​ന്‍റീ​ന​യു​ടെ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​നാ​യാ​ണ് മെ​സി ആ​ദ്യ​മാ​യും അ​വ​സാ​ന​മാ​യും ഇ​ന്ത്യ​യി​ല്‍ എ​ത്തി​യ​ത്.

പ​രി​പാ​ടി​യു​ടെ ടി​ക്ക​റ്റ് ചാ​ര്‍​ജ് ഓ​രോ ന​ഗ​ര​ങ്ങ​ളി​ലും വ്യ​ത്യ​സ്ത​മാ​ണ്. 4,500 രൂ​പ​യാ​ണ് ശ​രാ​ശ​രി ടി​ക്ക​റ്റ് ചാ​ര്‍​ജ്. മും​ബൈ​യി​ല്‍ 8,250 രൂ​പ​യി​ലേ​ക്ക് അ​തു​യ​രും.

ഗോ​ട്ട് ഇ​ന്ത്യ ടൂ​ര്‍ ഷെ​ഡ്യൂ​ള്‍

ഡി​സം​ബ​ര്‍ 13: കോ​ല്‍​ക്ക​ത്ത, സാ​ള്‍​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യം. ഗോ​ട്ട് ക​ണ്‍​സേ​ര്‍​ട്ട് + ഗോ​ട്ട് ക​പ്പ്
ഡി​സം​ബ​ര്‍ 13 (വൈ​കു​ന്നേ​രം): ഹൈ​ദ​രാ​ബാ​ദ്, രാ​ജീ​വ്ഗാ​ന്ധി/​ഗ​ച്ചി​ബൗ​ളി സ്റ്റേ​ഡി​യം. സെ​ലി​ബ്രി​റ്റ് മാ​ച്ച് + ഫാ​ന്‍ ഇ​ന്‍റ‌​റാ​ക്ഷ​ന്‍.
ഡി​സം​ബ​ര്‍ 14: മും​ബൈ, വാ​ങ്ക​ഡേ സ്റ്റേ​ഡി​യം. ക്രി​ക്ക​റ്റ് ക്ല​ബ് ഓ​ഫ് ഇ​ന്ത്യ​യി​ല്‍ പ​ഡെ​ല്‍ ഗോ​ട്ട് ക​പ്പ് + ഫാ​ഷ​ന്‍ ഷോ.
​ഡി​സം​ബ​ര്‍ 15: ന്യൂ​ഡ​ല്‍​ഹി, അ​രു​ണ്‍ ജ​യ്റ്റ്‌‌​ലി സ്റ്റേ​ഡി​യം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച. സ​മാ​പ​ന സ​മ്മേ​ള​നം.

Sports

ഫൈ​ന​ലി​സി​മ മാ​ർ​ച്ച് 27ന്; ​അ​ർ​ജ​ന്‍റീ​ന സ്പെ​യ്നി​നെ നേ​രി​ടും

ദോ​ഹ: അ​ർ​ജ​ന്‍റീ​ന​യും സ്പെ​യ്നും ത​മ്മി​ലു​ള്ള ഫൈ​ന​ലി​സി​മ പോ​രാ​ട്ടം 2026 മാ​ർ​ച്ച് 27 ന് ​ന​ട​ക്കും. ഖ​ത്ത​റി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ദോ​ഹ​യി​ലെ ലു​സൈ​ൽ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക. 2022 ലെ ​ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ ഫൈ​ന​ൽ ന​ട​ന്ന സ്റ്റേ​ഡി​യ​മാ​ണ് ലു​സൈ​ൽ.

കോ​പ്പ അ​മേ​രി​ക്ക​യി​ലെ ചാ​മ്പ്യ​ൻ​മാ​രും യു​വേ​ഫ യൂ​റോ ജേ​താ​ക്ക​ളും ത​മ്മി​ലാ​ണ് ഫൈ​ന​ലി​സി​മ പോ​രാ​ട്ടം. നി​ല​വി​ൽ അ​ർ​ജ​ന്‍റീ​ന​യാ​ണ് ഫൈ​ന​ലി​സി​മ ജേ​താ​ക്ക​ൾ. ക​ഴി​ഞ്ഞ ഫൈ​ന​ലി​സി​മ​യി​ൽ ഇ​റ്റ​ലി​യെ തോ​ൽ​പ്പി​ച്ചാ​ണ് അ​ർ​ജ​ന്‍റീ​ന ചാ​മ്പ്യ​ൻ​മാ​രാ​യ​ത്.

ഫി​ഫ​യാ​ണ് തീ​യ​തി​യും മ​ത്സ​ര​വേ​ദി​യും പ്ര​ഖ്യാ​പി​ച്ച​ത്. ആ​ദ്യം മാ​ർ​ച്ച് 28ന് ​മ​ത്സ​രം ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ലും പി​ന്നീ​ട് 27ലേ​യ്ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Sports

അം​​ഗോ​​ള​​യ്ക്കെ​​തി​​രാ​​യ സൗ​​ഹൃ​​ദ മ​​ത്സ​​ര​​ത്തി​​നു​​ള്ള അ​​ർ​​ജ​​ന്‍റീ​​ന ടീ​​മി​​നെ പ്ര​​ഖ്യാ​​പി​​ച്ചു.

ബ്യൂ​​ണ​​സ് ഐ​​റി​​സ്: അം​​ഗോ​​ള​​യ്ക്കെ​​തി​​രാ​​യ അ​​ന്താ​​രാഷ്്ട്ര സൗ​​ഹൃ​​ദ മ​​ത്സ​​ര​​ത്തി​​നു​​ള്ള അ​​ർ​​ജ​​ന്‍റീ​​ന ടീ​​മി​​നെ പ്ര​​ഖ്യാ​​പി​​ച്ചു. പ​​രി​​ശീ​​ല​​ക​​ൻ ല​​യ​​ണ​​ൽ സ്ക​​ലോ​​നി പ്ര​​ഖ്യാ​​പി​​ച്ച 24 അം​​ഗ ടീ​​മി​​നെ സൂ​​പ്പ​​ർ താ​​രം ല​​യ​​ണ​​ൽ മെ​​സി ന​​യി​​ക്കും.

ടീ​​മി​​ൽ അ​​ര​​ങ്ങേ​​റ്റം കു​​റി​​ക്കാ​​ത്ത മൂ​​ന്ന് ക​​ളി​​ക്കാ​​രും ഉ​​ൾ​​പ്പെ​​ടു​​ന്നു. ന​​വം​​ബ​​റി​​ലെ ഫി​​ഫ വി​​ൻ​​ഡോ​​യി​​ൽ അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ ഏ​​ക സൗ​​ഹൃ​​ദ മ​​ത്സ​​ര​​മാ​​ണ് അം​​ഗോ​​ള​​യി​​ൽ ന​​ട​​ക്കു​​ന്ന​​ത്. ന​​വം​​ബ​​ർ 14ന് ​​ലു​​വാ​​ൻ​​ഡ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് മ​​ത്സ​​രം ന​​ട​​ക്കു​​ന്ന​​ത്.

ലൗ​​ട്ടാ​​രോ മാ​​ർ​​ട്ടി​​നെ​​സ്, ജൂ​​ലി​​യ​​ൻ അ​​ൽ​​വാ​​ര​​സ് തു​​ട​​ങ്ങി​​യ പ്ര​​മു​​ഖ​​ർ ഉ​​ൾ​​പ്പെ​​ടു​​ന്ന ടീ​​മി​​ൽ, ജി​​യാ​​ൻ​​ലൂ​​ക്ക പ്രെ​​സ്റ്റി​​യാ​​നി, ജോ​​ക്വി​​ൻ പാ​​നി​​ച്ചെ​​ല്ലി, മാ​​ക്സി​​മോ പെ​​റോ​​ണ്‍ എ​​ന്നീ പു​​തു​​മു​​ഖ​​ങ്ങ​​ളാ​​ണ് ഇ​​ടം​​പി​​ട​​ച്ച​​ത്. അ​​തേ​​സ​​മ​​യം പ​​രി​​ക്കേ​​റ്റ ഗോ​​ൾ​​കീ​​പ്പ​​ർ എ​​മി​​ലി​​യാ​​നോ മാ​​ർ​​ട്ടി​​നെ​​സ് സ്ക്വാ​​ഡി​​ലി​​ല്ല.

2026 ഫി​​ഫ ലോ​​ക​​ക​​പ്പി​​ന് മു​​ന്പാ​​യി ടീ​​മി​​ൽ പ​​രീ​​ക്ഷ​​ണ​​ങ്ങ​​ൾ ന​​ട​​ത്താ​​നു​​ള്ള സ്ക​​ലോ​​നി​​യു​​ടെ അ​​വ​​സാ​​ന അ​​വ​​സ​​ര​​ങ്ങ​​ളി​​ലൊ​​ന്നാ​​ണ് ഈ ​​മ​​ത്സ​​രം.

അ​​ർ​​ജ​​ന്‍റീ​​ന ടീം:

​​ഗോ​​ൾ​​കീ​​പ്പ​​ർ​​മാ​​ർ: ജെ​​റോ​​നി​​മോ റൂ​​ളി, വാ​​ൾ​​ട്ട​​ർ ബെ​​നി​​റ്റ​​സ്.

പ്ര​​തി​​രോ​​ധ​​നി​​ര: ന​​ഹു​​വ​​ൽ മോ​​ളി​​ന, യു​​വാ​​ൻ ഫോ​​യ്ത്ത്, ക്രിസ്റ്റിയന്‍ റൊ​​മേ​​റോ, നി​​ക്കോ​​ളാ​​സ് ഓ​​ട്ട​​മെ​​ൻ​​ഡി, മാ​​ർ​​ക്കോ​​സ് സെ​​നേ​​സി, നി​​ക്കോ​​ളാ​​സ് ടാ​​ഗ്ലി​​യാ​​ഫി​​ക്കോ, വാ​​ല​​ന്‍റീ​​ൻ ബാ​​ർ​​ക്കോ.

മ​​ധ്യ​​നി​​ര: അ​​ല​​ക്സി​​സ് മാ​​ക് അ​​ലി​​സ്റ്റ​​ർ, മാ​​ക്സി​​മോ പെ​​റോ​​ണ്‍, റോ​​ഡ്രി​​ഗോ ഡി ​​പോ​​ൾ, എ​​ൻ​​സോ ഫെ​​ർ​​ണാ​​ണ്ട​​സ്, തി​​യാ​​ഗോ അ​​ൽ​​മാ​​ഡ, ജി​​യോ​​വാ​​നി ലോ ​​സെ​​ൽ​​സോ, നി​​ക്കോ​​ളാ​​സ് പാ​​സ്.

മു​​ന്നേ​​റ്റ​​നി​​ര: ല​​യ​​ണ​​ൽ മെ​​സി, ജൂ​​ലി​​യാ​​നോ സി​​മി​​യോ​​ണി, ജി​​യാ​​ൻ​​ലൂ​​ക്ക പ്രെ​​സ്റ്റി​​യാ​​നി, നി​​ക്കോ​​ളാ​​സ് ഗോ​​ണ്‍​സാ​​ല​​സ്, ലൗ​​ട്ടാ​​രോ മാ​​ർ​​ട്ടി​​നെ​​സ്, ഹോ​​സെ മാ​​നു​​വ​​ൽ ലോ​​പ്പ​​സ്, ജൂ​​ലി​​യ​​ൻ അ​​ൽ​​വാ​​ര​​സ്, ജോ​​ക്വി​​ൻ പാ​​നി​​ച്ചെ​​ല്ലി.

നേ​​ര​​ത്തേ മെ​​സി​​യ​​ട​​ങ്ങു​​ന്ന അ​​ർ​​ജ​​ന്‍റീ​​ന ടീം ​​ന​​വം​​ബ​​റി​​ൽ കേ​​ര​​ള​​ത്തി​​ൽ സൗ​​ഹൃ​​ദ മ​​ത്സ​​ര​​ത്തി​​നെ​​ത്തു​​മെ​​ന്ന് കാ​​യി​​ക​​മ​​ന്ത്രി വി. ​​അ​​ബ്ദു​​റ​​ഹ്മാ​​ൻ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ സ്റ്റേ​​ഡി​​യ​​മ​​ട​​ക്ക​​മു​​ള്ള കാ​​ര്യ​​ങ്ങ​​ളി​​ൽ ഫി​​ഫ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പാ​​ലി​​ക്കേ​​ണ്ട​​തി​​നാ​​ൽ വ​​ര​​വ് വൈ​​കു​​മെ​​ന്നും അ​​ടു​​ത്ത വി​​ൻ​​ഡോ​​യാ​​യ മാ​​ർ​​ച്ചി​​ലെ​​ത്തു​​മെ​​ന്നു​​മാ​​ണ് നി​​ല​​വി​​ൽ അ​​റി​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

Sports

മെ​​സി​​ക്ക് മ​​യാ​​മി താ​​ക്കോ​​ല്‍

മ​​യാ​​മി: അ​​ര്‍​ജ​​ന്‍റൈ​​ന്‍ ഫു​​ട്‌​​ബോ​​ള്‍ ഇ​​തി​​ഹാ​​സം ല​​യ​​ണ​​ല്‍ മെ​​സി​​ക്ക്, മേ​​യ​​ര്‍ ഫ്രാ​​ന്‍​സി​​സ് സു​​വാ​​ര​​സ് കീ ​​ടു ദ ​​സി​​റ്റി ഓ​​ഫ് മ​​യാ​​മി പു​​ര​​സ്‌​​കാ​​രം ന​​ല്‍​കി.

മ​​യാ​​മി​​ക്കും അ​​മേ​​രി​​ക്ക​​യ്ക്കും ലോ​​ക ഫു​​ട്‌​​ബോ​​ളി​​നും വേ​​ണ്ടി ചെ​​യ്ത കാ​​ര്യ​​ങ്ങ​​ള്‍​ക്കു​​ള്ള സ്മ​​ര​​ണാ​​ര്‍​ഥ​​മാ​​ണ് പു​​ര​​സ്‌​​കാ​​രം. 2023 ജൂ​​ലൈ 15നാ​​ണ് ല​​യ​​ണ​​ല്‍ മെ​​സി മേ​​ജ​​ര്‍ ലീ​​ഗ് സോ​​ക്ക​​ര്‍ (എം​​എ​​ല്‍​എ​​സ്) ക്ല​​ബ്ബാ​​യ ഇ​​ന്‍റ​​ര്‍ മ​​യാ​​മി​​യി​​ല്‍ എ​​ത്തി​​യ​​ത്.

Sports

മെസി ചതിച്ചാശാനേ..., ന​​​വം​​​ബ​​​റി​​​ല്‍ അ​​​ര്‍ജ​​​ന്‍റീ​​​ന കേ​​​ര​​​ള​​​ത്തി​​​ല്‍ എ​​​ത്തി​​​ല്ലെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ച് സ്‌​​​പോ​​​ണ്‍സ​​​ര്‍

കൊ​​​ച്ചി: അ​​​ര്‍ജ​​​ന്‍റീ​​​ന ഫു​​​ട്‌​​​ബോ​​​ള്‍ ടീ​​​മും നാ​​​യ​​​ക​​​ന്‍ ല​​​യ​​​ണ​​​ല്‍ മെ​​​സി​​​യും ന​​​വം​​​ബ​​​റി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​ല്ല. ഫി​​​ഫ അ​​​നു​​​മ​​​തി ല​​​ഭ്യ​​​മാ​​​കാ​​​തെ വ​​​ന്ന​​​തോ​​​ടെ​​​യാ​​​ണി​​​ത്. ഇ​​​തോ​​​ടെ അ​​​ര്‍ജ​​​ന്‍റീ​​​ന​​​യു​​​ടെ എ​​​തി​​​രാ​​​ളി​​​ക​​​ളാ​​​കാ​​​ന്‍ പ​​​രി​​​ഗ​​​ണി​​​ച്ച ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​യും കേ​​​ര​​​ള​​​ത്തി​​​ല്‍ വ​​​രി​​​ല്ല.

ഫി​​​ഫ അ​​​നു​​​മ​​​തി ല​​​ഭി​​​ക്കാ​​​നു​​​ള്ള കാ​​​ല​​​താ​​​മ​​​സം പ​​​രി​​​ഗ​​​ണി​​​ച്ച് ന​​​വം​​​ബ​​​ര്‍ വി​​​ന്‍ഡോ​​​യി​​​ലെ ക​​​ളി മാ​​​റ്റി​​​വ​​​യ്ക്കാ​​​ന്‍ അ​​​ര്‍ജ​​​ന്‍റീ​​​ന ഫു​​​ട്‌​​​ബോ​​​ള്‍ അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ര്‍ച്ച​​​യി​​​ല്‍ തീ​​​രു​​​മാ​​​ന​​​മാ​​​യ​​​താ​​​യി സ്‌​​​പോ​​​ണ്‍സ​​​ര്‍മാ​​​രി​​​ലൊ​​​രാ​​​ളാ​​​യ ആ​​​ന്‍റോ അ​​​ഗ​​​സ്റ്റി​​​ന്‍ പ​​​റ​​​ഞ്ഞു.


അ​​​ടു​​​ത്ത​​​മാ​​​സം അം​​​ഗോ​​​ള​​​യു​​​മാ​​​യാ​​​ണ് അ​​​ര്‍ജ​​​ന്‍റീ​​​ന​​​യു​​​ടെ മ​​​റ്റൊ​​​രു മ​​​ത്സ​​​രം ന​​​ട​​​ക്കു​​​ന്ന​​​ത്. അ​​​വി​​​ടെ​​​നി​​​ന്നും കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യു​​​ടെ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളും ക​​​ളി മാ​​​റ്റി​​​വ​​​യ്ക്കു​​​ന്ന​​​തി​​​നു കാ​​​ര​​​ണ​​​മാ​​​യെ​​​ന്ന് സ്‌​​​പോ​​​ണ്‍സ​​​ര്‍ പ​​​റ​​​ഞ്ഞു. ന​​​വം​​​ബ​​​റി​​​ല്‍ അം​​​ഗോ​​​ള​​​യി​​​ല്‍ മാ​​​ത്ര​​​മാ​​​ണ് അ​​​ര്‍ജ​​​ന്‍റീ​​​ന സൗ​​​ഹൃ​​​ദ​​​മ​​​ത്സ​​​രം ക​​​ളി​​​ക്കു​​​ക​​​യെ​​​ന്ന് അ​​​ര്‍ജ​​​ന്‍റീ​​​ന മാ​​​ധ്യ​​​മ​​​ങ്ങ​​​ളും റി​​​പ്പോ​​​ര്‍ട്ട് ചെ​​​യ്തു.

ന​​​വം​​​ബ​​​ര്‍ 14, 18 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ വെ​​​ന​​​സ്വേ​​​ല​​​യ്ക്കും കൊ​​​ളം​​​ബി​​​യ​​​യ്ക്കു​​​മെ​​​തി​​​രേ ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​ന്‍ ഫു​​​ട്‌​​​ബോ​​​ള്‍ ടീ​​​മി​​​നു മ​​​ത്സ​​​ര​​​ങ്ങ​​​ളു​​​ണ്ട്. അം​​​ഗോ​​​ള​​​യി​​​ല്‍ ക​​​ളി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​മ്പ് അ​​​ര്‍ജ​​​ന്‍റീ​​​ന സ്‌​​​പെ​​​യി​​​നി​​​ലാ​​​ണു പ​​​രി​​​ശീ​​​ലി​​​ക്കു​​​ക. മ​​​ത്സ​​​ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​നി​​​ശ്ചി​​​ത​​​ത്വം തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ ഇ​​​ന്ന​​​ലെ കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ന്ന പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് സ്‌​​​പോ​​​ണ്‍സ​​​റാ​​​യ ആ​​​ന്‍റോ അ​​​ഗ​​​സ്റ്റി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​നം.


ന​​​വം​​​ബ​​​റി​​​ലെ വി​​​ന്‍ഡോ​​​യി​​​ല്‍ മ​​​ത്സ​​​രം ന​​​ട​​​ക്കി​​​ല്ലെ​​​ന്നും അ​​​ടു​​​ത്ത വി​​​ന്‍ഡോ​​​യി​​​ല്‍ അ​​​ര്‍ജ​​​ന്‍റീ​​​ന സം​​​ഘ​​​മെ​​​ത്തു​​​മെ​​​ന്നും ഇ​​​ക്കാ​​​ര്യം ഉ​​​ട​​​ന്‍ പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നും ആ​​​ന്‍റോ അ​​​ഗ​​​സ്റ്റി​​​ന്‍ പ​​​റ​​​ഞ്ഞു. മാ​​​ര്‍ച്ചി​​​ലാ​​​ണ് അ​​​ടു​​​ത്ത വി​​​ന്‍ഡോ. ഫി​​​ഫ അ​​​നു​​​മ​​​തി ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ലെ കാ​​​ല​​​താ​​​മ​​​സം പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണു നി​​​ല​​​വി​​​ലെ തീ​​​രു​​​മാ​​​നം.

അ​​​ടു​​​ത്ത വി​​​ന്‍ഡോ​​​യി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തു​​​മെ​​​ന്നാ​​​ണ് അ​​​ര്‍ജ​​​ന്‍റീ​​​ന ഫു​​​ട്ബോ​​​ള്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (എ​​​എ​​​ഫ്എ) അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​തെ​​​ന്നും ആ​​​ന്‍റോ അ​​​ഗ​​​സ്റ്റി​​​ന്‍ പ​​​റ​​​യു​​​ന്നു. എ​​​എ​​​ഫ്എ പ്ര​​​സി​​​ഡ​​​ന്‍റ് ക്ലോ​​​ഡി​​​യോ ടാ​​​പ്പി​​​യ​​​യു​​​മാ​​​യി ബ്യൂ​​​ണ​​​സ് അ​​​യേ​​​ഴ്‌​​​സി​​​ല്‍ ന​​​ട​​​ത്തി​​​യ ച​​​ര്‍ച്ച​​​യ്ക്കു​​​ശേ​​​ഷ​​​മാ​​​ണ് തീ​​​രു​​​മാ​​​നം.

Sports

ഫി​​ഫ 2025 ക്ല​​ബ് ലോ​​ക​​ക​​പ്പ്: ചെ​​ല്‍​സി നോ​​ക്കൗ​​ട്ടി​​ല്‍

ക​​ലി​​ഫോ​​ര്‍​ണി​​യ: ഫി​​ഫ 2025 ക്ല​​ബ് ലോ​​ക​​ക​​പ്പ് ഫു​​ട്‌​​ബോ​​ളി​​ല്‍ ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ചെ​​ല്‍​സി പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍. ഗ്രൂ​​പ്പ് ഡി​​യി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ല്‍ ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​തോ​​ടെ​​യാ​​ണ് ചെ​​ല്‍​സി നോ​​ക്കൗ​​ട്ടി​​ല്‍ പ്ര​​വേ​​ശി​​ച്ച​​ത്. നി​​ര്‍​ണാ​​യ​​ക​​മാ​​യ മ​​ത്സ​​ര​​ത്തി​​ല്‍ ചെ​​ല്‍​സി 3-0നു ​​ടു​​ണീ​​ഷ്യ​​ന്‍ ക്ല​​ബ്ബാ​​യ ടു​​ണി​​സി​​നെ തോ​​ല്‍​പ്പി​​ച്ചു. തോ​​റ്റാ​​ല്‍ നോ​​ക്കൗ​​ട്ട് കാ​​ണാ​​തെ മ​​ട​​ങ്ങേ​​ണ്ടി​​വ​​രും എ​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ചെ​​ല്‍​സി ഇ​​റ​​ങ്ങി​​യ​​ത്. ടോ​​സി​​ന്‍ അ​​ദ​​രാ​​ബി​​യോ (45+3’), ലി​​യാം ഡെ​​ലാ​​പ് (45+5’), ടൈ​​റി​​ക് ജോ​​ര്‍​ജ് (90+7’) എ​​ന്നി​​വ​​ര്‍ ഇം​​ഗ്ലീ​​ഷ് ക്ല​​ബ്ബി​​നാ​​യി ഗോ​​ള്‍ നേ​​ടി. ചെ​​ല്‍​സി ജ​​ഴ്‌​​സി​​യി​​ല്‍ ഡെ​​ലാ​​പി​​ന്‍റെ ക​​ന്നി​​ഗോ​​ളാ​​ണ്.


ഗ്രൂ​​പ്പി​​ലെ മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ല്‍ ബ്ര​​സീ​​ല്‍ ക്ല​​ബ് ഫ്‌​​ളെ​​മെം​​ഗോ 1-1നു ​​ലോ​​സ് ആ​​ഞ്ച​​ല​​സു​​മാ​​യി സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞു. ഏ​​ഴ് പോ​​യി​​ന്‍റു​​മാ​​യി ഫ്‌​​ളെ​​മെം​​ഗോ ഒ​​ന്നാ​​മ​​തും ആ​​റു പോ​​യി​​ന്‍റു​​മാ​​യി ചെ​​ല്‍​സി ര​​ണ്ടാ​​മ​​തും ഫി​​നി​​ഷ് ചെ​​യ്ത് പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ലെ​​ത്തി.


ബെ​​ന്‍​ഫി​​ക 1-0 ബ​​യേ​​ണ്‍


ഗ്രൂ​​പ്പ് സി​​യി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ല്‍ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​നെ പോ​​ര്‍​ച്ചു​​ഗ​​ല്‍ ക്ല​​ബ് ബെ​​ന്‍​ഫി​​ക 1-0നു ​​കീ​​ഴ​​ട​​ക്കി. ഇ​​രു​​ടീ​​മും നേ​​ര​​ത്തേ പ്രീ​​ക്വാ​​ര്‍​ട്ട​​ര്‍ ഉ​​റ​​പ്പി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ല്‍, ജ​​യ​​ത്തോ​​ടെ ബെ​​ന്‍​ഫി​​ക ഏ​​ഴ് പോ​​യി​​ന്‍റു​​മാ​​യി ഗ്രൂ​​പ്പി​​ല്‍ ഒ​​ന്നാം സ്ഥാ​​നം സ്വ​​ന്ത​​മാ​​ക്കി. ആ​​റ് പോ​​യി​​ന്‍റു​​ള്ള ബ​​യേ​​ണ്‍ ര​​ണ്ടാ​​മ​​താ​​ണ്. ഗ്രൂ​​പ്പി​​ലെ മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ല്‍ ബൊ​​ക്ക ജൂ​​ണി​​യേ​​ഴ്‌​​സും ഓ​​ക്‌ല​​ന്‍​ഡ് സി​​റ്റി​​യും 1-1 സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞ് സ്വ​​ദേ​​ശ​​ങ്ങ​​ളി​​ലേ​​ക്കു മ​​ട​​ങ്ങി.


ഗ്രൂ​​പ്പ് സി ​​ചാ​​മ്പ്യ​​ന്മാ​​രാ​​യ ബെ​​ന്‍​ഫി​​ക ഗ്രൂ​​പ്പ് ഡി ​​ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​യ ചെ​​ല്‍​സി​​യെ പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ നേ​​രി​​ടും. ഗ്രൂ​​പ്പ് സി ​​ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​യ ബ​​യേ​​ണി​​ന്‍റെ പ്രീ​​ക്വാ​​ര്‍​ട്ട​​ര്‍ എ​​തി​​രാ​​ളി ഗ്രൂ​​പ്പ് ഡി ​​ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​രാ​​യ ഫ്‌​​ളെ​​മെം​​ഗോ​​യാ​​ണ്.

Sports

ചരിത്രത്തിലേക്ക് ലയണൽ മെസിയുടെ ഫ്രീകിക്ക് ഗോൾ; ഈ നേട്ടത്തിൽ മറ്റാരുമില്ല

അ​ത്‌​ലാ​ന്‍റ: ഫി​ഫ 2025 ക്ല​ബ് ലോ​ക​ക​പ്പി​ല്‍ ഫ്രീ​കി​ക്ക് ഗോ​ളി​ലൂ​ടെ ഇ​ന്‍റ​ര്‍ മ​യാ​മി​ക്കു ജ​യം സ​മ്മാ​നി​ച്ച് അ​ര്‍ജ​ന്‍റൈ​ന്‍ സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി. പോ​ര്‍ച്ചു​ഗ​ല്‍ ക്ല​ബ്ബാ​യ എ​ഫ്‌​സി പോ​ര്‍ട്ടോ​യ്ക്ക് എ​തി​രേ 54-ാം മി​നി​റ്റി​ലാ​യി​രു​ന്നു ഫ്രീ​കി​ക്ക് ഗോ​ളി​ലൂ​ടെ മെ​സി ടീ​മി​നെ 2-1 ജ​യ​ത്തി​ലേ​ക്കു കൈ​പി​ടി​ച്ച​ത്. ഗ്രൂ​പ്പ് എ​യി​ലെ മ​ത്സ​ര​ത്തി​ന്‍റെ എ​ട്ടാം മി​നി​റ്റി​ല്‍ സാ​മു അ​ഗെ​ഹോ​വ​യു​ടെ പെ​നാ​ല്‍റ്റി ഗോ​ളി​ലൂ​ടെ പോ​ര്‍ട്ടോ ലീ​ഡ് നേ​ടി. 47-ാം മി​നി​റ്റി​ല്‍ ടെ​ലാ​സ്‌​കോ സെ​ഗോ​വി​യ​യു​ടെ ഗോളിൽ ഇ​ന്‍റ​ര്‍ മ​യാ​മി ഒ​പ്പ​മെ​ത്തി. തു​ട​ര്‍ന്നാ​യി​രു​ന്നു മെ​സി​യു​ടെ ഫ്രീ​കി​ക്ക് ഗോ​ള്‍. ഡി ​ബോ​ക്‌​സി​നു പു​റ​ത്തു​വ​ച്ചു​ള്ള ഫ്രീ​കി​ക്ക് മെ​സി വ​ള​ച്ച് വ​ല​യി​ലാ​ക്കി. ഒ​രു യൂ​റോ​പ്യ​ന്‍ ക്ല​ബ്ബി​നെ ഒ​രു ടൂ​ര്‍ണ​മെ​ന്‍റി​ല്‍ കീ​ഴ​ട​ക്കു​ന്ന ആ​ദ്യ അ​മേ​രി​ക്ക​ന്‍ ടീം ​എ​ന്ന നേ​ട്ടം ഇ​തോ​ടെ ഇ​ന്‍റ​ര്‍ മ​യാ​മി​ക്കു സ്വ​ന്തം.

ഫി​ഫ ടോ​പ് സ്‌​കോ​റ​ര്‍

ഫി​ഫ മ​ത്സ​ര​ങ്ങ​ളു​ടെ ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ എ​ന്ന റി​ക്കാ​ര്‍ഡി​ലും മെ​സി എ​ത്തി. 20 വ​ര്‍ഷ​മാ​യി ഫി​ഫ പോ​രാ​ട്ട വേ​ദി​ക​ളി​ലു​ള്ള മെ​സി 10 ടൂ​ര്‍ണ​മെ​ന്‍റി​ലാ​യി 25 ഗോ​ള്‍ സ്വ​ന്ത​മാ​ക്കി​യാ​ണ് ടോ​പ് സ്‌​കോ​റ​ര്‍ സ്ഥാ​ന​ത്ത് ഇ​രി​പ്പു​റ​പ്പി​ച്ച​ത്. ഇ​തി​നോ​ട​കം മൂ​ന്ന് ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ്, ഒ​രു ഫി​ഫ രാ​ജ്യാ​ന്ത​ര ലോ​ക​ക​പ്പ്, ഒ​രു അ​ണ്ട​ര്‍ 20 ലോ​ക​ക​പ്പ് കി​രീ​ട​ങ്ങ​ളും മെ​സി സ്വ​ന്ത​മാ​ക്കി. ര​ണ്ട് ഫി​ഫ ലോ​ക​ക​പ്പ് ഗോ​ള്‍ഡ​ന്‍ ബോ​ളും ഈ ​അ​ര്‍ജ​ന്‍റൈ​ന്‍ ഇ​തി​ഹാ​സ​ത്തി​നു​ണ്ട്.

1250 ഗോ​ള്‍ കോ​ണ്‍ട്രി​ബ്യൂ​ഷ​ന്‍!

ക​രി​യ​റി​ല്‍ 1250 ഗോ​ള്‍ കോ​ണ്‍ട്രി​ബ്യൂ​ഷ​നി​ല്‍ (866 ഗോ​ള്‍, 384 അ​സി​സ്റ്റ്) എ​ത്തു​ന്ന ലോ​ക​ത്തി​ലെ ആ​ദ്യ ക​ളി​ക്കാ​ര​നാ​ണ് മെ​സി. അ​മേ​രി​ക്ക​ന്‍ ക്ല​ബ്ബാ​യ ഇ​ന്‍റ​ര്‍ മ​യാ​മി​ക്കു​വേ​ണ്ടി 50 ഗോ​ളും മെ​സി തി​ക​ച്ചു. 61 മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്നാ​ണ് മെ​സി​യു​ടെ ഈ ​നേ​ട്ടം. ക​രി​യ​റി​ല്‍ മെ​സി​യു​ടെ 68-ാം ഫ്രീ​കി​ക്ക് ഗോ​ളാ​ണ് പോ​ര്‍ട്ടോ​യ്ക്ക് എ​തി​രേ പി​റ​ന്ന​ത്. ഫ്രീ​കി​ക്കി​ലൂ​ടെ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ നേ​ടി​യ​തി​ല്‍ ജു​നി​ഞ്ഞോ (77), പെ​ലെ (70) എ​ന്നി​വ​ര്‍ മാ​ത്ര​മാ​ണ് മെ​സി​ക്കു മു​ന്നി​ലു​ള്ള​തെ​ന്ന​തും ശ്ര​ദ്ധേ​യം.
ഗ്രൂ​പ്പ് എ​യി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ബ്ര​സീ​ല്‍ ക്ല​ബ് പാ​ല്‍മീ​റ​സ് 2-0ന് ​ഈ​ജി​പ്ഷ്യ​ന്‍ ടീ​മാ​യ അ​ല്‍ അ​ഹ്‌​ലി​യെ തോ​ല്‍പ്പി​ച്ചു. ഇ​തോ​ടെ ഗ്രൂ​പ്പി​ല്‍ പാ​ല്‍മീ​റ​സി​നും ഇ​ന്‍റ​ര്‍ മ​യാ​മി​ക്കും നാ​ലു പോ​യി​ന്‍റ് വീ​ത​മാ​യി.

Sports

ഫി​​ഫ ക്ല​​ബ് ലോ​​ക​​ക​​പ്പ്: മെ​​സി​​പ്പ​​ട​​യെ സ​​മ​​നി​​ല​​യി​​ൽ ത​​ള​​ച്ച് ആ​​ഫ്രി​​ക്ക​​ൻ ക​​രു​​ത്ത​​ർ

ഫ്ലോ​​റി​​ഡ: ഫു​​ട്ബോ​​ൾ ലോ​​കം ആ​​വേ​​ശ​​ത്തോ​​ടെ കാ​​ത്തി​​രു​​ന്ന 2025 ഫി​​ഫ ക്ല​​ബ്ബ് ലോ​​ക​​ക​​പ്പി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​ത്തി​​ൽ ഗോ​​ൾ​​ര​​ഹി​​ത സ​​മ​​നി​​ല​​യു​​മാ​​യി തു​​ട​​ക്കം. ല​​യ​​ണ​​ൽ മെ​​സി​​യു​​ടെ ഇ​​ന്‍റ​​ർ മി​​യാ​​മി​​യെ അ​​ൽ അഹ്‌ലിയാ​​ണ് ഗോ​​ൾ​​ര​​ഹി​​ത സ​​മ​​നി​​ല​​യി​​ൽ ത​​ള​​ച്ച​​ത്.

മി​​യാ​​മി ഗാ​​ർ​​ഡ​​ൻ​​സി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ അ​​ൽ അഹ്‌ലി ഗോ​​ൾ​​കീ​​പ്പ​​ർ മു​​ഹ​​മ്മ​​ദ് അ​​ൽ ഷെ​​നാ​​വി​​യു​​ടെ മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​ണ് ഈ​​ജി​​പ്ഷ്യ​​ൻ ക്ല​​ബ്ബി​​ന് സ​​മ​​നി​​ല നേ​​ടി​​ക്കൊ​​ടു​​ത്ത​​ത്. മ​​ത്സ​​ര​​ത്തി​​ന്‍റെ അ​​ധി​​ക​​സ​​മ​​യ​​ത്ത് മെ​​സി​​യു​​ടെ മി​​ക​​ച്ച ഷോ​​ട്ട് മാ​​സ്മ​​രി​​ക പ്ര​​ക​​ട​​ന​​ത്തി​​ലൂ​​ടെ ഷെ​​നാ​​വി ര​​ക്ഷ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു.

ഇ​​തോ​​ടെ ഇ​​രു ടീ​​മു​​ക​​ളും ഓ​​രോ പോ​​യി​​ന്‍റ് പ​​ങ്കി​​ട്ടു. വ്യാ​​ഴാ​​ഴ്ച പോ​​ർ​​ട്ടോ​​യ്ക്കെ​​തി​​രേ അറ്റ്‌ലാന്‍റ​​യി​​ലാ​​ണ് ഇ​​ന്‍റ​​ർ മ​​യാ​​മി​​യു​​ടെ അ​​ടു​​ത്ത മ​​ത്സ​​രം. ബ്ര​​സീ​​ലി​​യ​​ൻ ക്ല​​ബ് പാ​​ൽ​​മെ​​യ്റാ​​സി​​നെ​​തി​​രേ ന്യൂ​​യോ​​ർ​​ക്കി​​ലാ​​ണ് അ​​ൽ അഹ്‌ലിയു​​ടെ അ​​ടു​​ത്ത മ​​ത്സ​​രം.

കാവല്‍ക്കാര്‍ കാത്തു...

ഗോ​​ൾ​​കീ​​പ്പ​​ർ​​മാ​​രു​​ടെ ത​​ക​​ർ​​പ്പ​​ൻ പ്ര​​ക​​ട​​ന​​മാ​​ണ് മ​​ത്സ​​ര​​ത്തി​​ൽ ഇ​​രു ടീ​​മു​​ക​​ൾ​​ക്കും തു​​ണ​​യാ​​യ​​ത്. ആ​​ദ്യ പ​​കു​​തി​​യി​​ൽ അ​​ൽ അഹ്‌ലിക്ക് ആ​​ധി​​പ​​ത്യ​​മു​​ണ്ടാ​​യി​​രു​​ന്നു. 43-ാം മി​​നി​​റ്റി​​ൽ അ​​ൽ അ​ഹ്‌​ലിക്ക് ല​​ഭി​​ച്ച പെ​​ന​​ൽ​​റ്റി ഇ​​ന്‍റ​​ർ മ​​യാ​​മി​​യു​​ടെ അ​​ർ​​ജ​​ന്‍റീ​​ന ഗോ​​ൾ​​കീ​​പ്പ​​ർ ഓ​​സ്ക​​ർ ഉ​​സ്റ്റാ​​രി ത​​ടു​​ത്തി​​ട്ടു.

ര​​ണ്ടാം പ​​കു​​തി​​യി​​ൽ ഇ​​ന്‍റ​​ർ മി​​യാ​​മി ആ​​ക്ര​​മ​​ണം ക​​ടു​​പ്പി​​ച്ചു. നി​​ര​​വ​​ധി അ​​വ​​സ​​ര​​ങ്ങ​​ൾ സൃ​​ഷ്ടി​​ച്ചു. 64-ാം മി​​നി​​റ്റി​​ൽ മെ​​സി​​യു​​ടെ അ​​പ​​ക​​ട​​ക​​ര​​മാ​​യ ഫ്രീ ​​കി​​ക്ക് വ​​ല​​യു​​ടെ പു​​റ​​ത്തു​​കൂ​​ടി പോ​​യ​​പ്പോ​​ൾ, ഫാ​​ഫ പി​​ക്കോ​​ൾ​​ട്ടി​​ന്‍റെ ഹെ​​ഡ​​ർ ബാ​​റി​​ന് മു​​ക​​ളി​​ലൂ​​ടെ പ​​റ​​ന്നു.

മ​​ത്സ​​ര​​ത്തി​​ന്‍റെ അ​​വ​​സാ​​ന നി​​മി​​ഷ​​ങ്ങ​​ളി​​ൽ ല​​യ​​ണ​​ൽ മെ​​സി​​യു​​ടെ ഗോ​​ളെ​​ന്നു​​റ​​പ്പി​​ച്ച ഷോ​​ട്ട് ഉ​​ൾ​​പ്പെ​​ടെ ത​​ടു​​ത്തി​​ട്ട് അ​​ൽ അ​ഹ്‌​ലി ഗോ​​ൾ​​കീ​​പ്പ​​ർ മു​​ഹ​​മ്മ​​ദ് എ​​ൽ ഷെ​​നാ​​വി​​യും ടീ​​മി​​ന്‍റെ ര​​ക്ഷ​​ക​​നാ​​യി.

പിങ്കില്‍ മങ്ങി

പി​​ങ്ക് ജ​​ഴ്സി​​യി​​ൽ ക​​ള​​ത്തി​​ലി​​റ​​ങ്ങി​​യ ല​​യ​​ണ​​ൽ മെ​​സി​​യും ലൂ​​യി സുവാ​​രെ​​സും സെ​​ർ​​ജി​​യോ ബു​​സ്ക​​റ്റ്സും ജോ​​ർ​​ഡി ആ​​ൽ​​ബ​​യും അ​​ട​​ങ്ങു​​ന്ന സു​​വ​​ർ​​ണ ത​​ല​​മു​​റ​​യെ​​യാ​​ണ് അ​​ൽ അ​ഹ്‌​ലി സ​​മ​​നി​​ല​​യി​​ൽ ത​​ള​​ച്ച​​ത്.

Latest News

Corehub Up