Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mexico

മെ​ക്സി​ക്കോ​യി​ൽ വ​ൻ ഭൂ​ച​ല​നം; സു​നാ​മി മു​ന്ന​റി​യി​പ്പ്

മെ​ക്സി​ക്കോ സി​റ്റി: മെ​ക്‌​സി​ക്കോ​യി​ലെ ചി​യാ​പ്പാ​സ് പ്ര​വി​ശ്യ​യി​ൽ വ​ൻ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ സു​നാ​മി മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചു. റി​ക്ട​ർ സ്കെ​യി​ലി​ൽ 7.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ അ​തി​ശ​ക്ത​മാ​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

മെ​ക്‌​സി​ക്കോ​യ്ക്ക് പു​റ​മെ അ​യ​ൽ​രാ​ജ്യ​ങ്ങ​ളാ​യ ഗ്വാ​ട്ടി​മാ​ല, എ​ൽ സാ​ൽ​വ​ദോ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും ശ​ക്ത​മാ​യ പ്ര​ക​മ്പ​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഗ്വാ​ട്ടി​മാ​ല സി​റ്റി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്ത​രാ​യി തെ​രു​വു​ക​ളി​ലേ​ക്ക് ഓ​ടി​യി​റ​ങ്ങി. മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള ജ​ന​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു വ​രി​ക​യാ​ണ്.

അ​മേ​രി​ക്ക​ൻ ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ​യു​ടെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം മെ​ക്സി​ക്ക​ൻ ന​ഗ​ര​മാ​യ പ്യൂ​ർ​ട്ടോ മ​ഡെ​റോ​യ്ക്ക് സ​മീ​പം ഭൂ​മി​ക്ക​ടി​യി​ൽ പ​ത്തു കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണ് ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. പ്ര​ഭ​വ​കേ​ന്ദ്ര​ത്തി​ന് ആ​ഴം കു​റ​വാ​യ​തി​നാ​ൽ ത​ന്നെ പ്ര​ക​മ്പ​ന​ത്തി​ന്‍റെ ആ​ഘാ​തം ഇ​ര​ട്ടി​യാ​യി​രു​ന്നു.

തീ​ര​ദേ​ശ ന​ഗ​ര​ങ്ങ​ളി​ൽ കെ​ട്ടി​ട​ങ്ങ​ൾ ശ​ക്ത​മാ​യി കു​ലു​ങ്ങു​ന്ന​തി​ന്‍റെ​യും വീ​ടു​ക​ളി​ലെ സാ​ധ​ന​ങ്ങ​ൾ തെ​റി​ച്ചു​വീ​ഴു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. അ​പ​ക​ട​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് തീ​ര​മേ​ഖ​ല​ക​ളി​ൽ ക​ടു​ത്ത ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

നി​ല​വി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ളെ​യോ ജീ​വ​ഹാ​നി​യെ​യോ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്ത് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കി.

Sports

ലോ​കക​പ്പ് ഫു​ട്‌​ബോ​ള്‍: ഇ​റാ​ന്‍ ടീ​മി​ന്റെ പ​രി​ശീ​ല​ന ക്യാ​മ്പ് മാ​റ്റി

ടെഹ്റാൻ: ഫു​ട്‌​ബോ​ള്‍ ലോ​ക​ക​പ്പി​നു​ള്ള ഇ​റാ​ന്‍ ടീ​മി​ന്‍റെ പ​രി​ശീ​ല​ന ക്യാ​മ്പ് യു​എ​സി​ലെ അ​രി​സോ​ണ​യി​ല്‍ നി​ന്ന് മാ​റ്റി. മെ​ക്‌​സി​ക്ക​ന്‍ അ​തി​ര്‍​ത്തി ന​ഗ​ര​മാ​യ ടി​ജു​വാ​ന​യി​ലാ​യി​രി​ക്കും ടീം ​പ​രി​ശീ​ലി​ക്കു​ക​യെ​ന്ന് ഇ​റാ​ന്‍ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ മേ​ധാ​വി മെ​ഹ്ദി താ​ജ് വ്യ​ക്ത​മാ​ക്കി.

ഇ​റാ​നെ​തി​രാ​യ യു​എ​സ്-​ഇ​സ്ര​യേ​ല്‍ യു​ദ്ധം ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ വീ​സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ങ്കീ​ര്‍​ണ​ത​ക​ള്‍ ഒ​ഴി​വാ​ക്കാ​നാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ക്യാ​മ്പ് മാ​റ്റി​യ​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. നി​ല​വി​ല്‍ ഇ​റാ​ന്‍ വി​മാ​ന​ങ്ങ​ള്‍​ക്ക് യു​എ​സി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ല്‍ പ്ര​ശ്‌​ന​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളു​മു​ണ്ട്.

എ​ന്നാ​ല്‍ ഇ​റാ​ന്‍ എ​യ​റി​ല്‍ മെ​ക്‌​സി​ക്കോ​യി​ലേ​ക്ക് പ്ര​ശ്‌​ന​ങ്ങ​ളി​ല്ലാ​തെ പ​റ​ക്കാ​ന്‍ സ്‌​ക്വാ​ഡി​ന് ക​ഴി​യു​മെ​ന്നും താ​ജ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. ജൂ​ണ്‍ 15 ന് ​ന്യൂ​സി​ല​ന്‍​ഡി​നെ​തി​രെ​യും 21 ന് ​ബെ​ല്‍​ജി​യ​ത്തി​നെ​തി​രെ​യും 26 ന് ​ഈ​ജി​പ്തി​നെ​തി​രെ​യു​മാ​ണ് ഗ്രൂ​പ്പ് ജി​യി​ൽ ഇ​റാ​ന്‍റെ മ​ത്സ​ര​ങ്ങ​ള്‍. ര​ണ്ടു മ​ത്സ​ര​ങ്ങ​ള്‍ ലോ​സ് ഏ​ഞ്ച​ല്‍​സി​ലാ​ണ്.

ഈ ​വേ​ദി​ക​ള്‍ ത​മ്മി​ലു​ള്ള ആ​കാ​ശ​ദൂ​രം ഇ​പ്പോ​ള്‍ ക്യാ​മ്പ് ചെ​യ്യു​ന്ന ടി​ജു​വാ​ന​യി​ല്‍ നി​ന്നും 55 മി​നി​റ്റ് മാ​ത്ര​മാ​ണ്. യു​എ​സ്, കാ​ന​ഡ, മെ​ക്‌​സി​ക്കോ എ​ന്നീ രാ​ജ്യ​ങ്ങ​ള്‍ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ലോ​ക​ക​പ്പി​നാ​യു​ള്ള സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ല്‍ മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ത​ന്നെ ഫി​ഫ​യി​ല്‍ ഇ​റാ​ന്‍ ത​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​റി​യി​ച്ചി​രു​ന്നു.

International

മെ​​​ക്സി​​​ക്കോ​​​യി​​​ൽ ബസപകടത്തിൽ 11 പേർ മരിച്ചു

മെ​​​ക്സി​​​ക്കോ സി​​​റ്റി: മെ​​​ക്സി​​​ക്കോ​​​യി​​​ൽ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ളു​​​ടെ ബ​​​സ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട് 11 പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും 31 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.

പ​​​ടി​​​ഞ്ഞാ​​​റ​​​ൻ സം​​​സ്ഥാ​​​ന​​​മാ​​​യ ന​​​യാ​​​രി​​​ത്തി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​കം. ഹൈ​​​വേ​​​യി​​​ലൂ​​​ടെ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന ബ​​​സ് നി​​​യ​​​ന്ത്ര​​​ണം​​​വി​​​ട്ട് ത​​​ല​​​കീ​​​ഴാ​​​യി മ​​​റി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.

Sports

ലോകകപ്പിൽനിന്നു പിന്മാറിയിട്ടില്ല; മെ​​ക്‌​​സി​​ക്കോ​​യി​​ല്‍ ക​​ളി​​ക്കാം: ഇ​​റാ​​ന്‍

മെ​​ക്‌​​സി​​ക്കോ സി​​റ്റി: ഫി​​ഫ 2026 ലോ​​ക​​ക​​പ്പ് ഫു​​ട്‌​​ബോ​​ളി​​ന് 85 ദി​​ന​​ങ്ങ​​ളു​​ടെ അ​​ക​​ലം മാ​​ത്ര​​മു​​ള്ള​​പ്പോ​​ള്‍ ഇ​​റാ​​ന്‍ ക​​ളി​​ക്കു​​മോ എ​​ന്ന​​തി​​ല്‍ ഇ​​തു​​വ​​രെ തീ​​രു​​മാ​​ന​​മാ​​യി​​ട്ടി​​ല്ല.

അ​​മേ​​രി​​ക്ക​​യും ഇ​​സ്ര​​യേ​​ലും സം​​യു​​ക്ത​​മാ​​യി ന​​ട​​ത്തു​​ന്ന വ്യോ​​മാ​​ക്ര​​മ​​ണ​​ത്തെ​​ത്തു​​ട​​ര്‍​ന്ന്, ഫി​​ഫ ലോ​​ക​​ക​​പ്പി​​ല്‍ ടീം ​​ക​​ളി​​ക്കി​​ല്ലെ​​ന്ന് ഇ​​റാ​​ന്‍ സ്‌​​പോ​​ര്‍​ട്‌​​സ് മ​​ന്ത്രി ക​​ഴി​​ഞ്ഞ ആ​​ഴ്ച പ​​റ​​ഞ്ഞി​​രു​​ന്നു. എ​​ന്നാ​​ല്‍, ഏ​​റ്റ​​വും പു​​തി​​യ വി​​വ​​രം അ​​നു​​സ​​രി​​ച്ച്, ഇ​​റാ​​ന്‍റെ മ​​ത്സ​​ര​​ങ്ങ​​ള്‍ അ​​മേ​​രി​​ക്ക​​യി​​ല്‍​നി​​ന്ന് മെ​​ക്‌​​സി​​ക്കോ​​യി​​ലേ​​ക്കു മാ​​റ്റ​​ണ​​മെ​​ന്ന് ഇ​​റാ​​ന്‍ ഫു​​ട്‌​​ബോ​​ള്‍ ഫെ​​ഡ​​റേ​​ഷ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് മെ​​ഹ്ദി താ​​ജ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

അ​​മേ​​രി​​ക്ക​​യി​​ല്‍ ക​​ളി​​ക്കി​​ല്ലെ​​ന്ന ഇ​​റാ​​ന്‍റെ നി​​ല​​പാ​​ടിന് മെ​​ഹ്ദി താ​​ജ് അ​​ടി​​വ​​ര​​യി​​ട്ടു. അ​​മേ​​രി​​ക്ക, മെ​​ക്‌​​സി​​ക്കോ, കാ​​ന​​ഡ എ​​ന്നീ രാ​​ജ്യ​​ങ്ങ​​ള്‍ സം​​യു​​ക്ത​​മാ​​യാ​​ണ് 2026 ഫി​​ഫ ലോ​​ക​​ക​​പ്പി​​ന് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന​​ത്.

» ട്രം​​പി​​ന് എ​​തി​​രേ

അ​​മേ​​രി​​ക്ക​​ന്‍ പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ള്‍​ഡ് ട്രം​​പി​​ന്‍റെ വാ​​ക്കു​​ക​​ള്‍​ക്കു​​ള്ള മ​​റു​​പ​​ടി​​യാ​​യാ​​ണ് മെ​​ഹ്ദി താ​​ജ് ഇ​​റാ​​ന്‍റെ മ​​ത്സ​​ര​​ങ്ങ​​ള്‍ മെ​​ക്‌​​സി​​ക്കോ​​യി​​ലേ​​ക്കു മാ​​റ്റ​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട​​തെ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം. ഇ​​റാ​​ന്‍ ഫു​​ട്‌​​ബോ​​ള്‍ ടീം ​​അ​​മേ​​രി​​ക്ക​​യി​​ല്‍ എ​​ത്തു​​ന്ന​​ത് അ​​വ​​രു​​ടെ​​ത​​ന്നെ ജീ​​വ​​നും സു​​ര​​ക്ഷ​​യ്ക്കും ഉ​​ചി​​ത​​മാ​​ണെ​​ന്ന് തോ​​ന്നു​​ന്നി​​ല്ലെ​​ന്നാ​​യി​​രു​​ന്നു ട്രം​​പ് പ​​റ​​ഞ്ഞ​​ത്. യു​​ദ്ധ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ ലോ​​ക​​ക​​പ്പി​​ല്‍ പ​​ങ്കെ​​ടു​​ക്കാ​​ന്‍ സാ​​ധ്യ​​ത​​യി​​ല്ലെ​​ന്ന ഇ​​റാ​​ന്‍ സ്‌​​പോ​​ര്‍​ട്‌​​സ് മ​​ന്ത്രി​​യു​​ടെ വാ​​ക്കു​​ക​​ളോ​​ടു​​ള്ള പ്ര​​തി​​ക​​ര​​ണ​​മാ​​യി​​രു​​ന്നു ട്രം​​പ് ന​​ട​​ത്തി​​യ​​ത്.

എ​​ന്നാ​​ല്‍, ലോ​​ക​​ക​​പ്പി​​ന് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന ഒ​​രു രാ​​ജ്യം, ക​​ളി​​ക്കാ​​ര്‍​ക്ക് സു​​ര​​ക്ഷ ഒ​​രു​​ക്കു​​ന്ന​​തി​​ല്‍ പ​​രാ​​ജ​​യ​​പ്പെ​​ട്ടാ​​ല്‍ എ​​ന്തു നീ​​തി എ​​ന്ന​​താ​​യി​​രു​​ന്നു ഇ​​റാ​​ന്‍റെ മ​​റു ചോ​​ദ്യം. “ഇ​​റേ​​നി​​യ​​ന്‍ ദേ​​ശീ​​യ ടീ​​മി​​ന്‍റെ സു​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്കാ​​ന്‍ സാ​​ധി​​ക്കി​​ല്ലെ​​ന്ന് ട്രം​​പ് വ്യ​​ക്ത​​മാ​​ക്കി​​യ സ്ഥി​​തി​​ക്ക്, ഞ​​ങ്ങ​​ള്‍ തീ​​ര്‍​ച്ച​​യാ​​യും അ​​മേ​​രി​​ക്ക​​യി​​ലേ​​ക്കു പോ​​കി​​ല്ല’’- മെ​​ക്‌​​സി​​ക്കോ​​യി​​ലെ ഇ​​റേ​​നി​​യ​​ന്‍ എം​​ബ​​സി​​യു​​ടെ എ​​ക്‌​​സ് അ​​ക്കൗ​​ണ്ടി​​ല്‍​നി​​ന്നു​​ള്ള പോ​​സ്റ്റി​​ലൂ​​ടെ മെ​​ഹ്ദി താ​​ജ് വ്യ​​ക്ത​​മാ​​ക്കി.

» മൂ​​ന്നു ക​​ളി​​യും അ​​മേ​​രി​​ക്ക​​യി​​ല്‍

ലോ​​ക​​ക​​പ്പ് ഗ്രൂ​​പ്പ് ജി​​യി​​ല്‍ ബെ​​ല്‍​ജി​​യം, ഈ​​ജി​​പ്ത്, ന്യൂ​​സി​​ല​​ന്‍​ഡ് ടീ​​മു​​ക​​ള്‍​ക്കൊ​​പ്പ​​മാ​​ണ് ഇ​​റാ​​ന്‍റെ സ്ഥാ​​നം. ജൂ​​ണ്‍ 16ന് ​​ന്യൂ​​സി​​ല​​ന്‍​ഡി​​ന് എ​​തി​​രേ​​യാ​​ണ് ഇ​​റാ​​ന്‍റെ ആ​​ദ്യ മ​​ത്സ​​രം. തു​​ട​​ര്‍​ന്ന് ജൂ​​ണ്‍ 22ന് ​​ബെ​​ല്‍​ജി​​യ​​ത്തെ​​യും 27ന് ​​ഈ​​ജി​​പ്തി​​നെ​​യും നേ​​രി​​ട​​ണം.

ആ​​ദ്യ ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ള്‍ ലോ​​സ് ആ​​ഞ്ച​​ല​​സി​​ലും മൂ​​ന്നാ​​മ​​ത്തേ​​ത് സി​​യാ​​റ്റി​​ലി​​ലു​​മാ​​ണ് ന​​ട​​ക്കേ​​ണ്ട​​ത്. ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ല്‍ ഇ​​റാ​​ന്‍റെ മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളും അ​​മേ​​രി​​ക്ക​​യി​​ല്‍. 2026 ഫി​​ഫ ലോ​​ക​​ക​​പ്പി​​ന് യോ​​ഗ്യ​​താ റൗ​​ണ്ടി​​ലൂ​​ടെ ടി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കി​​യ മൂ​​ന്നാ​​മ​​ത് ടീ​​മാ​​ണ് ഇ​​റാ​​ന്‍.

Sports

ഫി​​ഫ സം​​ഘം സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തും

മെ​​ക്സി​​ക്കോ: 2026 ഫു​​ട്ബോ​​ൾ ലോ​​ക​​ക​​പ്പി​​നു​​ള്ള സു​​ര​​ക്ഷ വി​​ല​​യി​​രു​​ത്തു​​ന്ന​​തി​​നാ​​യി ഫി​​ഫ പ്ര​​തി​​നി​​ധി​​ക​​ൾ ഉ​​ട​​ൻ മെ​​ക്സി​​ക്കോ സ​​ന്ദ​​ർ​​ശി​​ക്കു​​മെ​​ന്ന് മെ​​ക്സി​​ക്ക​​ൻ പ്ര​​സി​​ഡ​​ന്‍റ് ക്ലോ​​ഡി​​യ ഷെ​​യി​​ൻ​​ബോം വ്യ​​ക്ത​​മാ​​ക്കി.

ല​​ഹ​​രി മു​​ര​​ന്ന് നേ​​താ​​വ് നെ​​മെ​​സി​​യോ ഒ​​സെ​​ഗു​​വേ​​ര സെ​​ർ​​വാ​​ന്‍റ​​സി​​നെ സൈ​​ന്യം കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് മെ​​ക്സി​​ക്കോ​​യി​​ൽ ആ​​ക്ര​​മ​​ണം ക​​ടു​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് പ്ര​​തി​​നി​​ധി സം​​ഘം സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തു​​ന്ന​​ത്.

ലോ​​ക​​ക​​പ്പി​​ന് സ​​ഹ-​​ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കാ​​ൻ രാ​​ജ്യ​​ത്തി​​ന് സാ​​ധി​​ക്കു​​മോ എ​​ന്ന​​താ​​ണ് പ​​രി​​ശോ​​ധ​​യു​​ടെ ല​​ക്ഷ്യം.

മെ​​ക്സി​​ക്കോ​​യെ കൂ​​ടാ​​തെ കാ​​ന​​ഡ​​യും യു​​എ​​സ്എ​​യു​​മാ​​ണ് ലോ​​ക​​ക​​പ്പി​​ന് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന​​ത്.

Sports

മെ​​ക്‌​​സി​​ക്കോ​​ മാ​​റ്റ​​മി​​ല്ല

മെ​​ക്‌​​സി​​ക്കോ സി​​റ്റി: ഡ്ര​​ഗ് കാ​​ര്‍​ട്ട​​ല്‍ ഏ​​റ്റു​​മു​​ട്ട​​ലി​​നെ​​ത്തു​​ട​​ര്‍​ന്ന് 74 പേ​​ര്‍​ക്കു ജീ​​വ​​ന്‍ ന​​ഷ്ട​​പ്പെ​​ട്ടെ​​ങ്കി​​ലും ഫി​​ഫ ലോ​​ക​​ക​​പ്പ് ഫു​​ട്‌​​ബോ​​ള്‍ ആ​​തി​​ഥേ​​യ​​ത്വ​​ത്തി​​ല്‍​നി​​ന്നു മെ​​ക്‌​​സി​​ക്കോ​​യ്ക്കു മാ​​റ്റ​​മു​​ണ്ടാ​​കി​​ല്ല.

മെ​​ക്‌​​സി​​ക്കോ​​യി​​ല്‍ മു​​ന്‍​ നി​​ശ്ച​​യി​​ച്ച​​തു​​പോ​​ലെ ലോ​​ക​​ക​​പ്പ് ഫു​​ട്‌​​ബോ​​ള്‍ അ​​ര​​ങ്ങേ​​റു​​മെ​​ന്ന് ഫി​​ഫ പ്ര​​സി​​ഡ​​ന്‍റ് ജി​​യാ​​നി ഇ​​ന്‍​ഫെ​​ന്‍റി​​നൊ അ​​റി​​യി​​ച്ചു.

മ​​യ​​ക്കു​​മ​​രു​​ന്ന് അ​​ധോ​​ലോ​​ക​​ങ്ങ​​ളു​​ടെ ഏ​​റ്റു​​മു​​ട്ട​​ലി​​നെ​​ത്തു​​ട​​ര്‍​ന്ന് ഞാ​​യ​​റാ​​ഴ്ച ക്വെ​​റെ​​റ്റാ​​രോ​​യി​​ല്‍ ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന ഫ​​സ്റ്റ് ഡി​​വി​​ഷ​​ന്‍ മ​​ത്സ​​രം മാ​​റ്റി​​വ​​ച്ചി​​രു​​ന്നു.

International

മാ​ഫി​യാ​ത്ത​ല​വ​ൻ നെ​മെ​സി​യോ റൂ​ബ​നെ വ​ധി​ച്ച​ത് പെ​ൺ​സു​ഹൃ​ത്തി​ന്‍റെ നീ​ക്ക​ങ്ങ​ൾ മ​ന​സി​ലാ​ക്കി

മെ​​​​ക്സി​​​​ക്കോ സി​​​​റ്റി: മെ​​​​ക്സി​​​​ക്കോ​​​​യി​​​​ലെ മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് മാ​​​​ഫി​​​​യാ​​​​ത്ത​​​​ല​​​​വ​​​​ൻ നെ​​​​മെ​​​​സി​​​​യോ റൂ​​​​ബ​​​​ൻ ഒ​​​​സെ​​​​ഗു​​​​ര​​​​യെ (എ​​​​ൽ മെ​​​​ൻ​​​​ചോ) വ​​​​ധി​​​​ച്ച​​​​ത് കാ​​​​മു​​​​കി​​​​മാ​​​​രി​​​​ൽ ഒ​​​​രാ​​​​ളു​​​​ടെ നീ​​​​ക്ക​​​​ങ്ങ​​​​ൾ മ​​​​ന​​​​സി​​​​ലാ​​​​ക്കി. ഈ ​​​​കാ​​​​മു​​​​കി​​​​യു​​​​ടെ നീ​​​​ക്കം അ​​​​മേ​​​​രി​​​​ക്ക​​​​ൻ ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ ചോ​​​​ർ​​​​ത്തി​​​​യെ​​​​ടു​​​​ത്ത് മെ​​​​ക്സി​​​​ക്ക​​​​ൻ സൈ​​​​ന്യ​​​​ത്തി​​​​നു കൈ​​​​മാ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

കാ​​​​മു​​​​കി​​​​യു​​​​ടെ നീ​​​​ക്ക​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ ക​​​​ഴി​​​​ഞ്ഞ വെ​​​​ള്ളി​​​​യാ​​​​ഴ്ച​​​​യാ​​​​ണ് പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ സം​​​​സ്ഥാ​​​​ന​​​​മാ​​​​യ ജാ​​​​ലി​​​​സ്കോ​​​​യി​​​​ലെ പ​​​​ർ​​​​വ​​​​ത​​​​ടൗ​​​​ണാ​​​​യ ത​​​​പാ​​​​ൽ​​​​പ​​​​യി​​​​ൽ വ​​​​ന​​​​ത്തോ​​​​ടു ചേ​​​​ർ​​​​ന്നു​​​​ള്ള നെ​​​​മെ​​​​സി​​​​യോ റൂ​​​​ബ​​​​ന്‍റെ താ​​​​വ​​​​ളം തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ​​​​ത്. താ​​​​വ​​​​ളം മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​യ​​​​തോ​​​​ടെ ആ​​​​ർ​​​​മി​​​​യും നാ​​​​ഷ​​​​ണ​​​​ൽ ഗാ​​​​ർ​​​​ഡ് യൂ​​​​ണി​​​​റ്റ​​​​ക​​​​ളും ചേ​​​​ർ​​​​ന്നു പ്ര​​​​ദേ​​​​ശം വ​​​​ള​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​തേ​​​​സ​​​​മ​​​​യം, കാ​​​​മു​​​​കി​​​​ത​​​​ന്നെ വി​​​​വ​​​​രം അ​​​​മേ​​​​രി​​​​ക്ക​​​​ൻ ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളെ അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളു​​​​ണ്ട്.

റൂ​​​​ബ​​​​ൻ ഒ​​​​സെ​​​​ഗു​​​​ര​​​​യു​​​​ടെ മ​​​​ര​​​​ണ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ 27 സു​​​​ര​​​​ക്ഷാ​​​​സൈ​​​​നി​​​​ക​​​​രും 46 ക്രി​​​​മി​​​​ന​​​​ലു​​​​ക​​​​ളും ഒ​​​​രു സി​​​​വി​​​​ലി​​​​യ​​​​നും കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​താ​​​​യി അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു. സം​​​​ഭ​​​​വ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് രാ​​​​ജ്യ​​​​ത്തെ 20 സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും പൊ​​​​ട്ടി​​​​പ്പു​​​​റ​​​​പ്പെ​​​​ട്ട സം​​​​ഘ​​​​ർ​​​​ഷാ​​​​വ​​​​സ്ഥ നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​നാ​​​​യി 10,000ത്തോ​​​​ളം സൈ​​​​നി​​​​ക​​​​രെ​​​​യാ​​​​ണ് വി​​​​ന്യ​​​​സി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

‘എ​​​​ൽ മെ​​​​ൻ​​​​ചോ’ എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന റൂ​​​​ബ​​​​ൻ ഒ​​​​സെ​​​​ഗു​​​​ര​​​​യെ പി​​​​ടി​​​​കൂ​​​​ടാ​​​​ൻ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് അ​​​​മേ​​​​രി​​​​ക്ക 150 കോ​​​​ടി ഡോ​​​​ള​​​​ർ പാ​​​​രി​​​​തോ​​​​ഷി​​​​കം പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നു. അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലേ​​​​ക്ക് ഫെ​​​​ന്‍റ​​​​നൈ​​​​ൽ, മെ​​​​ത്താം​​​​ഫെ​​​​റ്റാ​​​​മൈ​​​​ൻ, കൊ​​​​ക്കെ​​​​യ്ൻ എ​​​​ന്നി​​​​വ ക​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ലെ പ്ര​​​​ധാ​​​​നി​​​​യാ​​​​യി​​​​രു​​​​ന്നു റൂ​​​​ബ​​​​ൻ ഒ​​​​സെ​​​​ഗു​​​​ര . പോ​​​​ലീ​​​​സി​​​​നെ​​​​തി​​​​രേ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ലും കു​​​​പ്ര​​​​സി​​​​ദ്ധ​​​​നാ​​​​യി​​​​രു​​​​ന്നു.

International

നെ​​​​​മെ​​​​​സി​​​​​യോ റൂ​​​​​ബ​​​​​ന്‍റെ മരണം; പൗ​ര​ന്മാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി ഇ​ന്ത്യ

മെ​​​​​ക്സി​​​​​ക്കോ സി​​​​​റ്റി: മെ​​​​​ക്സി​​​​​ക്കോ​​​​​യി​​​​​ലെ ഇ​​​​​ന്ത്യ​​​​​ൻ പൗ​​​​​ര​​​​​ന്മാ​​​​​ർ​​​​​ക്ക് ജാ​​​​​ഗ്ര​​​​​താ​​​​​നി​​​​​ർ​​​​​ദേ​​​​​ശം ന​​​​​ൽ​​​​​കി ഇ​​​​​ന്ത്യ.

അ​​​​​ക്ര​​​​​മ​​​​​ങ്ങ​​​​​ളും റോ​​​​​ഡ് ത​​​​​ട​​​​​സ​​​​​ങ്ങ​​​​​ളും വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ റ​​​​​ദ്ദാ​​​​​ക്ക​​​​​ലും തു​​​​​ട​​​​​രു​​​​​ന്ന സ​​​​​ഹാ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ ആ​​​​​ളു​​​​​ക​​​​​ൾ സു​​​​​ര​​​​​ക്ഷി​​​​​ത ഇ​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ തു​​​​​ട​​​​​ര​​​​​ണ​​​​​മെ​​​​​ന്ന് ഇ​​​​​ന്ത്യ​​​​​ൻ എം​​​​​ബ​​​​​സി നി​​​​​ർ​​​​​ദേ​​​​​ശി​​​​​ച്ചു.

കൂ​​​​​ടു​​​​​ത​​​​​ൽ അ​​​​​റി​​​​​യി​​​​​പ്പ് ഉ​​​​​ണ്ടാ​​​​​കു​​​​​ന്ന​​​​​തു​​​​​വ​​​​​രെ പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങു​​​​​ന്ന​​​​​ത് ഒ​​​​​ഴി​​​​​വാ​​​​​ക്ക​​​​​ണം. അ​​​​​നാ​​​​​വ​​​​​ശ്യ​​​​​മാ​​​​​യി പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങ​​​​​രു​​​​​ത്. യാ​​​​​ത്ര​​​​​ക​​​​​ൾ പ​​​​​ര​​​​​മാ​​​​​വ​​​​​ധി ഒ​​​​​ഴി​​​​​വാ​​​​​ക്ക​​​​​ണം. പ്രാ​​​​​ദേ​​​​​ശി​​​​​ക മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ സ്ഥി​​​​​തി​​​​​ഗ​​​​​തി​​​​​ക​​​​​ൾ നി​​​​​രീ​​​​​ക്ഷി​​​​​ക്കു​​​​​ക​​​​​യും പ്രാ​​​​​ദേ​​​​​ശി​​​​​ക ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​ങ്ങ​​​​​ളു​​​​​ടെ നി​​​​​ർ​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ൾ പാ​​​​​ലി​​​​​ക്കു​​​​​ക​​​​​ക​​​​​യും ചെ​​​​​യ്യ​​​​​ണ​​​​​മെ​​​​​ന്ന് എം​​​​​ബ​​​​​സി അ​​​​​റി​​​​​യി​​​​​ച്ചു.

International

മ​യ​ക്കു​മ​രു​ന്ന് രാ​ജാ​വ് 'എ​ൽ മെ​ഞ്ചോ' കൊ​ല്ല​പ്പെ​ട്ടു; മെ​ക്സി​ക്കോ​യി​ൽ യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യം

മെ​ക്സി​ക്കോ സി​റ്റി: മെ​ക്സി​ക്കോ​യി​ലെ മ​യ​ക്കു​മ​രു​ന്ന് സം​ഘ​മാ​യ 'ജാ​ലി​സ്കോ ന്യൂ ​ജ​ന​റേ​ഷ​ൻ കാ​ർ​ട്ട​ലി​ന്‍റെ' ത​ല​വ​ൻ നെ​മെ​സി​യോ ഒ​സെ​ഗ്വേ​ര സെ​ർ​വാ​ന്‍റ​സ് (എ​ൽ മെ​ഞ്ചോ) കൊ​ല്ല​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് രാ​ജ്യം ക​ടു​ത്ത സം​ഘ​ർ​ഷ​ത്തി​ൽ.

എ​ൽ മെ​ഞ്ചോ കൊ​ല്ല​പ്പെ​ട്ട വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ മെ​ക്സി​ക്കോ​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ സാ​യു​ധ​രാ​യ ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ തെ​രു​വി​ലി​റ​ങ്ങി. വാ​ഹ​ന​ങ്ങ​ൾ തീ​യി​ടു​ക​യും റോ​ഡു​ക​ൾ ത​ട​യു​ക​യും ചെ​യ്തു. പ്ര​ധാ​ന പാ​ത​ക​ളി​ൽ ട്ര​ക്കു​ക​ളും ബ​സ്സു​ക​ളും ത​ട​ഞ്ഞു​നി​ർ​ത്തി കാ​ർ​ട്ട​ൽ അം​ഗ​ങ്ങ​ൾ തീ​യി​ട്ടു. ഇ​ത് ന​ഗ​ര​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളെ പൂ​ർ​ണ​മാ​യും ത​ക​ർ​ത്തു.

മെ​ക്സി​ക്ക​ൻ സു​ര​ക്ഷാ സേ​ന​യും മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ളും ത​മ്മി​ൽ പ​ല​യി​ട​ത്തും ഏ​റ്റു​മു​ട്ട​ലു​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. സാ​യു​ധ​രാ​യ തോ​ക്കു​ധാ​രി​ക​ൾ പ​ര​സ്യ​മാ​യി തെ​രു​വു​ക​ളി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​ത് ജ​ന​ങ്ങ​ളി​ൽ പ​രി​ഭ്രാ​ന്തി പ​ര​ത്തി​യി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യും മെ​ക്സി​ക്കോ​യും ഒ​രു​പോ​ലെ തി​ര​യു​ന്ന കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി​യാ​യി​രു​ന്നു എ​ൽ മെ​ഞ്ചോ. ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്ക് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് പ്ര​തി​ഫ​ലം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.

സം​ഘ​ർ​ഷം ബാ​ധി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളോ​ട് വീ​ടി​ന് പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. എ​ൽ മെ​ഞ്ചോ​യു​ടെ മ​ര​ണം കാ​ർ​ട്ട​ലു​ക​ൾ ത​മ്മി​ലു​ള്ള ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ന് വ​ഴി​മാ​റു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് മെ​ക്സി​ക്ക​ൻ സ​ർ​ക്കാ​ർ. ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും അ​പ​ക​ട​കാ​രി​യാ​യ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യാ ത​ല​വ​നാ​യി​രു​ന്നു ഇ​യാ​ൾ.

International

ട്രം​പി​ന്‍റെ ഭീ​ഷ​ണി ഏ​ശി​യി​ല്ല; ക്യൂ​ബ​യെ സ​ഹാ​യി​ക്കു​മെ​ന്ന് മെ​ക്സി​ക്കോ

മെ​​​​ക്സി​​​​ക്കോ സി​​​​റ്റി: അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​ന്‍റെ ഭീ​​​​ഷ​​​​ണി വ​​​​ക​​​​യ്ക്കാ​​​​തെ ക്യൂ​​​​ബ​​​​യ്ക്ക് സ​​​​ഹാ​​​​യ​​​​മെ​​​​ത്തി​​​​ക്കാ​​​​ൻ മെ​​​​ക്സി​​​​ക്കോ.

ക്യൂ​​​​ബ​​​​യ്ക്ക് ഭ​​​​ക്ഷ​​​​ണ​​​​മു​​​​ൾ​​​​പ്പെ​​​​ടെ മാ​​​​നു​​​​ഷി​​​​ക സ​​​​ഹാ​​​​യ​​​​ങ്ങ​​​​ൾ എ​​​​ത്തി​​​​ക്കു​​​​മെ​​​​ന്നു മെ​​​​ക്സി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ക്ലൗ​​​​ഡി​​​​യ ഷെ​​​​യ്ൻ​​​​ബോം അ​​റി​​യി​​ച്ചു. ഈ ​​​​ആ​​​​ഴ്ച​​​​യി​​​​ൽ ക്യൂ​​​​ബ​​​​യി​​​​ലേ​​​​ക്ക് സ​​​​ഹാ​​​​യ​​​​മെ​​​​ത്തി​​​​ക്കു​​​​മെ​​​​ന്ന് മെ​​​​ക്സി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

ക​​​​രീ​​​​ബി​​​​യ​​​​ൻ ദ്വീ​​​​പി​​​​ലേ​​​​ക്കു​​​​ള്ള എ​​​​ണ്ണ ക​​​​യ​​​​റ്റു​​​​മ​​​​തി നി​​​​ർ​​​​ത്തി​​​​വ​​​​യ്ക്കാ​​​​ൻ മെ​​​​ക്സി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​താ​​​​യി ട്രം​​​​പ് പ​​​​റ​​​​ഞ്ഞ​​​​തി​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ഷെ​​​​യ്ൻ​​​​ബോ​​​​മി​​​​ന്‍റെ പ്ര​​​​സ്താ​​​​വ​​​​ന. എ​​​​ന്നാ​​​​ൽ, ട്രം​​​​പു​​​​മാ​​​​യു​​​​ള്ള ഫോ​​​​ൺ സം​​​​ഭാ​​​​ഷ​​​​ണ​​​​ത്തി​​​​ൽ ക്യൂ​​​​ബ​​​​ൻ കാ​​​​ര്യ​​​​ങ്ങ​​​​ൾ ച​​​​ർ​​​​ച്ച ചെ​​​​യ്തി​​​​ട്ടി​​​​ല്ലെ​​​​ന്ന് ഷെ​​​​യ്ൻ​​​​ബോം പ​​​​റ​​​​ഞ്ഞു.

ക്യൂ​​​​ബ​​​​യി​​​​ലേ​​​​ക്കു​​​​ള്ള എ​​​​ണ്ണ ക​​​​യ​​​​റ്റു​​​​മ​​​​തി ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള എ​​​​ല്ലാ​​​​കാ​​​​ര്യ​​​​ങ്ങ​​​​ളും ന​​​​യ​​​​ത​​​​ന്ത്ര​​​​പ​​​​ര​​​​മാ​​​​യി പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ ത​​​​ന്‍റെ സ​​​​ർ​​​​ക്കാ​​​​ർ ശ്ര​​​​മി​​​​ക്കു​​​​മെ​​​​ന്നും അ​​​​വ​​​​ർ അ​​​​റി​​​​യി​​​​ച്ചു. അ​​​​മേ​​​​രി​​​​ക്ക വെ​​​​ന​​​​സ്വേ​​​​ല​​​​യി​​​​ൽ അ​​​​ധി​​​​നി​​​​വേ​​​​ശം ന​​​​ട​​​​ത്തി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ ലാ​​​​റ്റി​​​​ന​​​​മേ​​​​രി​​​​ക്ക​​​​ൻ രാ​​​​ജ്യം ക്യൂ​​​​ബ​​​​യി​​​​ലേ​​​​ക്കു​​​​ള്ള എ​​​​ണ്ണ ക​​​​യ​​​​റ്റു​​​​മ​​​​തി നി​​​​ർ​​​​ത്തി​​​​യി​​​​രു​​​​ന്നു.

ഇ​​​​തോ​​​​ടെ ക്യൂ​​​​ബ​​​​യി​​​​ലേ​​​​ക്ക് എ​​​​ണ്ണ ക​​​​യ​​​​റ്റു​​​​മ​​​​തി ന​​​​ട​​​​ത്തു​​​​ന്ന പ്ര​​​​ധാ​​​​ന രാ​​​​ജ്യ​​​​മാ​​​​യി മെ​​​​ക്സി​​​​ക്കോ. 2025 ജ​​​​നു​​​​വ​​​​രി മു​​​​ത​​​​ൽ സെ​​​​പ്റ്റം​​​​ബ​​​​ർ 30വ​​​​രെ പ്ര​​​​തി​​​​ദി​​​​നം 20,000 ബാ​​​​ര​​​​ൽ എ​​​​ണ്ണ ക്യൂ​​​​ബ​​​​യി​​​​ലേ​​​​ക്കു മെ​​​​ക്സി​​​​ക്കോ ക​​​​യ​​​​റ്റി യയ​​​​ച്ച​​​​താ​​​​യി പെ​​​​മെ​​​​ക്സ് റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ യു​​​​എ​​​​സ് സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി മാ​​​​ർ​​​​ക്കോ റൂ​​​​ബി​​​​യോ​​​​യു​​​​ടെ മെ​​​​ക്സി​​​​ക്കോ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു ശേ​​​​ഷം ഇ​​​​ത് ഏ​​​​ക​​​​ദേ​​​​ശം 7,000 ബാ​​​​ര​​​​ലാ​​​​യി കു​​​​റ​​​​ഞ്ഞു.

International

മെ​ക്സി​ക്കോ​യി​ൽ ട്രെ​യി​ൻ പാ​ളം തെ​റ്റി: 13 മ​ര​ണം; 98 പേ​ർ​ക്ക് പ​രി​ക്ക്

മെ​ക്സി​ക്കോ സി​റ്റി: മെ​ക്സി​ക്കോ​യി​ൽ ട്രെ​യി​ൻ പാ​ളം തെ​റ്റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 13 പേ​ർ മ​രി​ച്ചു. 98 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സൗ​ത്ത് മെ​ക്സി​ക്കോ​യി​ലെ ഓ​ക്സാ​ക്ക​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഓ​ക്സാ​ക്ക​യി​ലെ നി​സാ​ണ്ട​യി​ൽ ഞാ​യ​റാ​ഴ്ച​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. 250 പേ​രാ​ണ് ട്രെ​യി​നി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന് മെ​ക്സി​ക്ക​ൻ നേ​വി അ​റി​യി​ച്ചു. ഇ​തി​ൽ ഒ​മ്പ​ത് പേ​ർ ട്രെ​യി​ൻ ജീ​വ​ന​ക്കാ​രും 241 പേ​ർ യാ​ത്ര​ക്കാ​രു​മാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ​വ​രി​ൽ അ​ഞ്ച് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​വ​ർ സ​മീ​പ​ത്തെ ആ‍​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

International

അ​മേ​രി​ക്ക​യി​ൽ വീ​ണ്ടും വി​മാ​നാ​പ​ക​ടം; ര​ണ്ട് വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പ​ടെ അ​ഞ്ച്പേ​ർ മ​രി​ച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ രോ​ഗി​യു​മാ​യി വ​ന്ന മെ​ക്‌​സി​ക്ക​ന്‍ നാ​വി​ക സേ​ന​യു​ടെ വി​മാ​നം ത​ക​ര്‍​ന്നു വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു വ​യ​സു​ള്ള കു​ട്ടി ഉ​ള്‍​പ്പെ​ടെ അ​ഞ്ചു​പേ​ര്‍ മ​രി​ച്ചു.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ടെ​ക്‌​സ​സി​ലെ ഗാ​ല്‍​വെ​സ്റ്റ​ണ്‍ ബേ​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വി​മാ​ന​ത്തി​ല്‍ എ​ട്ടു പേ​രാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ൽ ര​ണ്ട് പേ​രെ ജീ​വ​നോ​ടെ ക​ണ്ടെ​ടു​ത്തു. ഒ​രാ​ൾ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

നാ​ല് നാ​വി​ക​സേ​ന ജീ​വ​ന​ക്കാ​രും മ​റ്റു നാ​ലു പൗ​ര​ന്‍​മാ​രു​മാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന് മെ​ക്‌​സി​ക്ക​ന്‍ നാ​വി​ക​സേ​ന സ്ഥി​രീ​ക​രി​ച്ചു. പൊ​ള്ള​ലേ​റ്റ രോ​ഗി​ക​ളെ കൊ​ണ്ടു​വ​ന്ന വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​തെ​ന്നാ​ണ് വി​വ​രം.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3:17ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഫ്ളൈ​റ്റ് റാ​ഡാ​ര്‍ 24 ല്‍ ​നി​ന്നു​ള്ള ഡാ​റ്റ പ്ര​കാ​രം, മെ​ക്‌​സി​ക്ക​ന്‍ സം​സ്ഥാ​ന​മാ​യ യു​കാ​റ്റ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ മെ​റി​ഡ​യി​ല്‍ നി​ന്ന് പ​റ​ന്നു​യ​ര്‍​ന്ന ഇ​ര​ട്ട ട​ര്‍​ബോ വി​മാ​ന​മാ​യ വി​മാ​നം​ഗാ​ല്‍​വെ​സ്റ്റ​ണ്‍ സ്‌​കോ​ള്‍​സ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന ത്താ​വ​ള​ത്തി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു.

പൊ​ള്ള​ലേ​റ്റ​വ​രെ ചി​കി​ത്സ​യ്ക്കാ​യി കൊ​ണ്ടു​പോ​കു​ന്ന മെ​ക്സി​ക്ക​ൻ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ മി​ച്ചൗ ആ​ൻ​ഡ് മൗ ​ഫൗ​ണ്ടേ​ഷ​ന്‍റെ മെ​ഡി​ക്ക​ൽ മി​ഷ​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു ഈ ​വി​മാ​നം.

International

മെക്സിക്കോയിൽ ചെറുവിമാനം തകർന്ന് ഏഴ് മരണം

മെ​​​ക്സി​​​ക്കോ സി​​​റ്റി: അ​​​ടി​​​യ​​​ന്ത​​​ര ലാ​​​ൻ​​​ഡിം​​​ഗ് ന​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ക്കേ​​​വേ മെ​​​ക്സി​​​ക്കോ​​​യി​​​ൽ ചെ​​​റു​​​വി​​​മാ​​​നം ത​​​ക​​​ർ​​​ന്നു​​​വീ​​​ണ് ഏ​​​ഴു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യാ​​​യ സാ​​​ൻ മാ​​​റ്റി​​​യോ അ​​​റ്റെ​​​ൻ​​​കോ​​​യി​​​ൽ തി​​​ങ്കാ​​​ളാ​​​ഴ്ച​​​യായിരുന്നു സം​​​ഭ​​​വം.

വി​​​മാ​​​ന​​​ത്തി​​​ൽ എ​​​ട്ടു യാ​​​ത്രി​​​ക​​​രും ര​​​ണ്ടു ക്രൂ ​​​അം​​​ഗ​​​ങ്ങ​​​ളും ഉ​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ നീ​​​ണ്ട തെ​​​ര​​​ച്ചി​​​ലി​​​നൊ​​​ടു​​​വി​​​ൽ ഏ​​​ഴു മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളാ​​​ണു പു​​​റ​​​ത്തെ​​​ടു​​​ക്കാ​​​ൻ സാ​​​ധി​​​ച്ച​​​ത്.

ഫു​​​ട്ബോ​​​ൾ മൈ​​​താ​​​ന​​​ത്ത് ലാ​​​ൻ​​​ഡ് ചെ​​​യ്യാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്പോ​​​ൾ വി​​​മാ​​​നം സ​​​മീ​​​പ​​​ത്തു​​​ള്ള കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ ലോ​​​ഹ മേ​​​ൽ​​​ക്കൂ​​​ര​​​യി​​​ൽ ത​​​ട്ടി തീ​​​പി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​.

International

ഗ്വാ​ഡ​ലൂ​പ്പ​യി​ലെ മ​രി​യ​ന്‍ തി​രു​നാ​ളി​നെത്തിയത് 1.80 കോടി തീ​ര്‍​ഥാ​ട​ക​ര്‍

മെ​​​​​ക്സി​​​​​ക്കോ സി​​​​​റ്റി: പ​​​രി​​​ശു​​​ദ്ധ ദൈ​​​​​വ​​​​​മാ​​​​​താ​​​​​വി​​​​​ന്‍റെ പ്ര​​​​​ത്യ​​​​​ക്ഷീ​​​​​ക​​​​​ര​​​​​ണം​​​കൊ​​​​​ണ്ടു പ്ര​​​​​സി​​​​​ദ്ധ​​​​​മാ​​​​​യ മെ​​​​​ക്സി​​​​​ക്കോ​​​​​യി​​​​​ലെ ഗ്വാ​​​​​ഡ​​​​​ലൂ​​​​​പ്പ​ തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ൽ തി​​​​​രു​​​​​നാ​​​​​ളി​​​​​നോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ച് എ​​​​ത്തി​​​​യ​​​​ത് ഒ​​​​രു കോ​​​​ടി 80 ല​​​​ക്ഷം വി​​​​ശ്വാ​​​​സി​​​​ക​​​​ൾ.

ഈ​​​​മാ​​​​സം 11നും 12​​​​​നു​​​​മി​​​​​ട​​​​​യി​​​​​ലാ​​​​ണ് ഇ​​​​ത്ര​​​​യും വി​​​​ശ്വാ​​​​സി​​​​ക​​​​ൾ എ​​​​ത്തി​​​​യ​​​​ത്. വി​​​​വി​​​​ധ ലാ​​​​റ്റി​​​​ന​​​​മേ​​​​രി​​​​ക്ക​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​രെ​​​​ത്തി​​​​യി​​​​രു​​​​ന്നു. മെ​​​​ക്സി​​​​ക്കോ​​​​യു​​​​ടെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള നി​​​​ര​​​​വ​​​​ധി തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​ർ കാ​​​​ൽ​​​​ന​​​​ട​​​​യാ​​​​യാ​​​​ണു തി​​​​രു​​​​നാ​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നെ​​​​ത്തി​​​​യ​​​​ത്. ക​​​​​ഴി​​​​​ഞ്ഞ​​​വ​​​​​ര്‍​ഷം തി​​​​​രു​​​​​നാ​​​​​ളി​​​​​നോ​​​​​ട​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ച് ഒ​​​​​ന്ന​​​​​ര​ കോ​​​​​ടി വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ളാ​​​​​ണ് ഇ​​​​വി​​​​ടെ​​​​യെ​​​​ത്തി​​​​യ​​​​ത്.

ഗ്വാ​​​​​ഡ​​​​​ലൂ​​​​​പ്പ മാ​​​​താ​​​​വി​​​​ന്‍റെ തി​​​​രു​​​​നാ​​​​ൾ​​​​ദി​​​​ന​​​​ത്തി​​​​ൽ വ​​​​ത്തി​​​​ക്കാ​​​​നി​​​​ലെ സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ൽ ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

1531ല്‍ ​​​​​മെ​​​​​ക്‌​​​​​സി​​​​​ക്ക​​​​​ന്‍ ക​​​​​ര്‍​ഷ​​​​​ക​​​​​നാ​​​​​യ ജു​​​​​വാ​​​​​ന്‍ ഡി​​​​​ഗോ​​​​​യ്ക്കു പ​​​​രി​​​​ശു​​​​ദ്ധ ദൈ​​​​​വ​​​​​മാ​​​​​താ​​​​​വ് പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​തി​​​​ലൂ​​​​ടെ ആ​​​​​ഗോ​​​​​ള ശ്ര​​​​​ദ്ധ നേ​​​​​ടി​​​​​യ തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​കേ​​​​​ന്ദ്ര​​​​​മാ​​​​​ണു ഗ്വാ​​​​​ഡ​​​​​ലൂ​​​​​പ്പ.

National

മെ​ക്‌​സി​ക്കോ​യു​മായു​ള്ള ച​ര്‍​ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കുന്നെന്ന് വാ​ണി​ജ്യ സെ​ക്ര​ട്ട​റി

ന്യൂ​​​​ഡ​​​​ല്‍​ഹി: ഇ​​​​ന്ത്യ​​​​ക്കുമേ​​​​ല്‍ 50 ശ​​​​ത​​​​മാ​​​​നം തീ​​​​രു​​​​വ ചു​​​​മ​​​​ത്തി​​​​യ മെ​​​​ക്‌​​​​സി​​​​ക്കോ​​​​യു​​​​മാ​​​​യി മു​​​​ന്‍​ഗ​​​​ണ​​​​നാ വ്യാ​​​​പാ​​​​ര ക​​​​രാ​​​​റി​​​​ല്‍ ഏ​​​​ര്‍​പ്പെ​​​​ടു​​​​ന്ന​​​​തി​​​​നാ​​​​യു​​​​ള്ള ച​​​​ര്‍​ച്ച​​​​ക​​​​ള്‍ പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് വാ​​​​ണി​​​​ജ്യ സെ​​​​ക്ര​​​​ട്ട​​​​റി രാ​​​​ജേ​​​​ഷ് അ​​​​ഗ​​​​ര്‍​വാ​​​​ള്‍.

സ്വ​​​​ത​​​​ന്ത്ര വ്യാ​​​​പാ​​​​ര ക​​​​രാ​​​​റി​​​​നാ​​​​യി സ​​​​മ​​​​യ​​​​മെ​​​​ടു​​​​ക്കു​​​​മെ​​​​ന്ന​​​​തി​​​​നാ​​​​ലാ​​​​ണ് മു​​​​ന്‍​ഗ​​​​ണ​​​​നാ വ്യാ​​​​പാ​​​​ര ക​​​​രാ​​​​റു​​​​മാ​​​​യി ഇ​​​​ന്ത്യ മു​​​​ന്നോ​​​​ട്ടു പോ​​​​കു​​​​ന്ന​​​​ത്. ഇ​​​​തി​​​​നാ​​​​യി​​​​ട്ടു​​​​ള്ള ച​​​​ര്‍​ച്ച​​​​ക​​​​ള്‍ പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് അ​​​​ദേ​​​​ഹം അ​​​​റി​​​​യി​​​​ച്ചു. ഇ​​​​ന്ത്യ​​​​യ​​​​ല്ല മെ​​​​ക്സി​​ക്കോ​​​​യു​​​​ടെ ല​​​​ക്ഷ്യ​​​​മെ​​​​ന്നും അ​​​​ദേ​​​​ഹം അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു.

ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​മാ​​​​ണ് 2026 ജ​​​​നു​​​​വ​​​​രി ഒ​​​​ന്നി​​​​ന് പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ല്‍ വ​​​​രും​​​​വി​​​​ധം ഇ​​​​ന്ത്യ ഉ​​​​ള്‍​പ്പെ​​​​ടെ ഏ​​​​താ​​​​നും ഏ​​​​ഷ്യ​​​​ന്‍ രാ​​​​ജ്യ​​​​ങ്ങ​​​​ള്‍​ക്കു​​​​മേ​​​​ല്‍ മെ​​​​ക്‌​​​​സി​​​​ക്കോ 50 ശ​​​ത​​​മാ​​​നം തീ​​​​രു​​​​വ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്.

International

ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി​ക്ക് 50 ശ​ത​മാ​നം തീ​രു​വ ചു​മ​ത്തി മെ​ക്സി​ക്കോ

മെ​ക്സി​ക്കോ സി​റ്റി: ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി​ക്ക് 50 ശ​ത​മാ​നം തീ​രു​വ ചു​മ​ത്തി മെ​ക്സി​ക്കോ. ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി​ക്ക് യു​എ​സ് 50 ശ​ത​മാ​നം തീ​രു​വ ചു​മ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​ന​ട​പ​ടി.

ഇ​ന്ത്യ​യും ചൈ​ന​യും ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള തെ​ര​ഞ്ഞെ​ടു​ത്ത ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി​ക്ക് 50 ശ​ത​മാ​നം വ​രെ നി​കു​തി ചു​മ​ത്താ​ൻ മെ​ക്സി​ക്കോ സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി. മെ​ക്സി​ക്കോ​യു​ടെ താ​രി​ഫു​ക​ൾ 2026 ജ​നു​വ​രി ഒ​ന്നി​ന് പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

മെ​ക്സി​ക്ക​ൻ ദി​ന​പ​ത്ര​മാ​യ എ​ൽ യൂ​ണി​വേ​ഴ്സ​ലി​ന്‍റെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം വാ​ഹ​ന ഭാ​ഗ​ങ്ങ​ൾ, ചെ​റി​യ കാ​റു​ക​ൾ, വ​സ്ത്ര​ങ്ങ​ൾ, പ്ലാ​സ്റ്റി​ക്, സ്റ്റീ​ൽ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, തു​ണി​ത്ത​ര​ങ്ങ​ൾ, ഫ​ർ​ണി​ച്ച​ർ, പാ​ദ​ര​ക്ഷ​ക​ൾ, തു​ക​ൽ വ​സ്തു​ക്ക​ൾ, പേ​പ്പ​ർ, കാ​ർ​ഡ്ബോ​ർ​ഡു​ക​ൾ, മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ൾ, അ​ലു​മി​നി​യം, ട്രെ​യി​ല​റു​ക​ൾ, ഗ്ലാ​സ്, സോ​പ്പു​ക​ൾ, പെ​ർ​ഫ്യൂ​മു​ക​ൾ, സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് മെ​ക്സി​ക്കോ തീ​രു​വ ചു​മ​ത്തി​യി​ട്ടു​ണ്ട്.

ഇ​ന്ത്യ, ദ​ക്ഷി​ണ കൊ​റി​യ, ചൈ​ന, താ​യ്‌​ല​ൻ​ഡ്, ഇ​ന്തോ​നേ​ഷ്യ തു​ട​ങ്ങി​യ മെ​ക്സി​ക്കോ​യു​മാ​യി വ്യാ​പാ​ര ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്ക് ഈ ​നീ​ക്കം തി​രി​ച്ച​ടി​യാ​കും.

International

മെ​ക്സി​ക്കോ​യി​ലെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ തീ​പി​ടി​ത്തം; 23പേ​ർ മ​രി​ച്ചു

സൊ​നോ​റ: മെ​ക്‌​സി​ക്കോ​യി​ല്‍ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ സ്‌​ഫോ​ട​ന​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 23 പേ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം. 12ഓ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മെ​ക്‌​സി​ക്കോ​യി​ലെ വ​ട​ക്ക​ന്‍ സം​സ്ഥാ​ന​മാ​യ സൊ​നോ​റ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ഹെ​ര്‍​മോ​സി​ല്ലോ​യി​ലാ​ണ് സം​ഭ​വം.

രാ​ജ്യ​ത്തെ പ്ര​ധാ​ന ഉ​ത്സ​വ​ങ്ങ​ളി​ലൊ​ന്നാ​യ ഡേ ​ഓ​ഫ് ദ ​ഡെ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ഘോ​ഷ​ങ്ങ​ൾ രാ​ജ്യ​ത്ത് ന​ട​ന്ന് വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത ദു​ര​ന്തം.

ആ​ഘോ​ഷ ദി​ന​ത്തി​ലു​ണ്ടാ​യ ദു​ര​ന്തം രാ​ജ്യ​ത്തെ ദു​ഖ​ത്തി​ലാ​ഴ്ത്തി​യ​താ​യി സൊ​നോ​റ സം​സ്ഥാ​ന ഗ​വ​ര്‍​ണ​ര്‍ അ​ല്‍​ഫോ​ന്‍​സോ ഡു​റാ​സോ വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത് ട്രാ​ന്‍​സ്ഫോ​ര്‍​മ​റി​ല്‍ നി​ന്നാ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍. വി​ഷ​വാ​ത​കം ശ്വ​സി​ച്ചാ​ണ് കൂ​ടു​ത​ൽ ആ​ളു​ക​ളും മ​രി​ച്ച​തെ​ന്ന് ഫോ​റ​ന്‍​സി​ക് മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ് സം​സ്ഥാ​ന അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ ഗു​സ്താ​വോ സ​ലാ​സ് സ്ഥി​രീ​ക​രി​ച്ചു.

NRI

മെ​ക്സി​ക്കോ​യി​ൽ ട്രെ​യി​ൻ ഡ​ബി​ൾ ഡ​ക്ക​ർ ബ​സി​ൽ ഇ​ടി​ച്ചു ക​യ​റി; 10 മരണം

മെ​ക്സി​ക്കോ സി​റ്റി: മെ​ക്സി​ക്കോ​യി​ൽ ച​ര​ക്ക് ട്രെ​യി​ൻ ഡ​ബി​ൾ ഡ​ക്ക​ർ ബ​സി​ൽ ഇ​ടി​ച്ചു ക​യ​റി 10 പേ​ർ മ​രി​ച്ചു. 40ല​ധി​കം ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​റ്റു.

മെ​ക്സി​ക്കോ സി​റ്റി​യി​ൽ നി​ന്ന് 130 കി​ലോ​മീ​റ്റ​ർ വ​ട​ക്കു​പ​ടി​ഞ്ഞാ​റാ​യി അ​റ്റ്ല​കോ​മു​ൾ​കോ പ​ട്ട​ണ​ത്തി​ലെ വെ​യ​ർ​ഹൗ​സു​ക​ളു​ടെ​യും ഫാ​ക്ട​റി​ക​ളു​ടെ​യും വ്യാ​വ​സാ​യി​ക മേ​ഖ​ല​യി​ലെ ഒ​രു ക്രോ​സിം​ഗി​ലാ​ണ് അ​പ​ക​ടം.

അ​പ​ക​ട​സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ന്ന​താ​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും സ്റ്റേ​റ്റ് പ്രോ​സി​ക്യൂ​ട്ട​ർ ഓ​ഫി​സ് അ​റി​യി​ച്ചു.

International

മെ​ക്സി​ക്കോ​യി​ൽ ട്രെ​യി​ൻ ഡ​ബി​ൾ ഡ​ക്ക​ർ ബ​സി​ൽ ഇ​ടി​ച്ചു ക​യ​റി 10 പേ​ർ മ​രി​ച്ചു

മെ​ക്സി​ക്കോ സി​റ്റി: മെ​ക്സി​ക്കോ​യി​ൽ ച​ര​ക്ക് ട്രെ​യി​ൻ ഡ​ബി​ൾ ഡ​ക്ക​ർ ബ​സി​ൽ ഇ​ടി​ച്ചു ക​യ​റി 10 പേ​ർ മ​രി​ച്ചു. 40ല​ധി​കം ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​റ്റു.

മെ​ക്സി​ക്കോ സി​റ്റി​യി​ൽ നി​ന്ന് 130 കി​ലോ​മീ​റ്റ​ർ വ​ട​ക്കു​പ​ടി​ഞ്ഞാ​റാ​യി അ​റ്റ്ല​കോ​മു​ൾ​കോ പ​ട്ട​ണ​ത്തി​ലെ വെ​യ​ർ​ഹൗ​സു​ക​ളു​ടെ​യും ഫാ​ക്ട​റി​ക​ളു​ടെ​യും വ്യാ​വ​സാ​യി​ക മേ​ഖ​ല​യി​ലെ ഒ​രു ക്രോ​സിം​ഗി​ലാ​ണ് അ​പ​ക​ടം.

<blockquote class="twitter-tweet" data-media-max-width="560"><p lang="en" dir="ltr">??? MEXICO BUS-TRAIN COLLISION <br><br>?A train collided with a double-deck bus in Atlacomulco, northwest of Mexico City, killing at least 8 people and injuring 45 early Monday. Authorities are still working at the crash site in an industrial zone. Cause remains under investigation.… <a href="https://t.co/xd5hVtOshr">pic.twitter.com/xd5hVtOshr</a></p>&mdash; Info Room (@InfoR00M) <a href="https://twitter.com/InfoR00M/status/1965094471420592207?ref_src=twsrc%5Etfw">September 8, 2025</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

അ​പ​ക​ട​സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ന്ന​താ​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും സ്റ്റേ​റ്റ് പ്രോ​സി​ക്യൂ​ട്ട​ർ ഓ​ഫി​സ് അ​റി​യി​ച്ചു. 

Latest News

Corehub Up