ടൊലുക്ക: ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ മെക്സിക്കോയ്ക്ക് ഗംഭീര ജയം. വ്യാഴാഴ്ച നടന്ന മത്സരത്തിൽ സെർബിയയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചു.
ജോഹാൻ വാസ്കസ്, റൗൾ ജിമെനസ്, ലൂയിസ് ഷാവെസ് എന്നിവരാണ് മെക്സിക്കോയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. സെർബിയൻ താരങ്ങളായ സ്റ്റെഫാൻ ബുക്കിനാക്കിന്റെയും ആഡം അവ്ദിക്കിന്റെയും ഓൺ ഗോളും മെക്സിക്കോയുടെ ഗോൾ പട്ടികയിലുണ്ട്.
പെറ്റാർ സ്റ്റാനിക്കാണ് സെർബിയയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.