മെക്സിക്കോ സിറ്റി: ഡ്രഗ് കാര്‍ട്ടല്‍ ഏറ്റുമുട്ടലിനെത്തുടര്‍ന്ന് 74 പേര്‍ക്കു ജീവന് നഷ്ടപ്പെട്ടെങ്കിലും ഫിഫ ലോകകപ്പ് ഫുട്ബോള്‍ ആതിഥേയത്വത്തില്നിന്നു മെക്സിക്കോയ്ക്കു മാറ്റമുണ്ടാകില്ല.
മെക്സിക്കോയില്‍ മുന്‍ നിശ്ചയിച്ചതുപോലെ ലോകകപ്പ് ഫുട്ബോള്‍ അരങ്ങേറുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്ഫെന്റിനൊ അറിയിച്ചു.
മയക്കുമരുന്ന് അധോലോകങ്ങളുടെ ഏറ്റുമുട്ടലിനെത്തുടര്‍ന്ന് ഞായറാഴ്ച ക്വെറെറ്റാരോയില്‍ നടക്കേണ്ടിയിരുന്ന ഫസ്റ്റ് ഡിവിഷന് മത്സരം മാറ്റിവച്ചിരുന്നു.
Tags : Mexico Fifa Worldcup Football