മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ 13 പേർ മരിച്ചു. 98 പേർക്ക് പരിക്കേറ്റു. സൗത്ത് മെക്സിക്കോയിലെ ഓക്സാക്കയിലാണ് അപകടമുണ്ടായത്.
ഓക്സാക്കയിലെ നിസാണ്ടയിൽ ഞായറാഴ്ചയാണ് അപകടം നടന്നത്. 250 പേരാണ് ട്രെയിനിലുണ്ടായിരുന്നതെന്ന് മെക്സിക്കൻ നേവി അറിയിച്ചു. ഇതിൽ ഒമ്പത് പേർ ട്രെയിൻ ജീവനക്കാരും 241 പേർ യാത്രക്കാരുമായിരുന്നു.
പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. ഇവർ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.