National
ബംഗളൂരു: മാണ്ഡ്യയിലെ ക്ഷേത്രത്തിൽവച്ച് വനിതാ പൊലിസ് സബ് ഇൻസ്പെക്ടർ സവിത പാട്ടീലിന്റെ കരണത്തടിച്ച ബിജെപി എംഎൽഎ സുരേഷ് ഗൗഡയുടെ മകൾ ഐശ്വര്യ പരസ്യ ക്ഷമാപണവുമായി ഇന്നലെ രംഗത്തെത്തി.
ഓഗസ്റ്റ് 12നുണ്ടായ സംഭവത്തിൽ പൊലിസ് കേസെടുത്തതോടെ ഐശ്വര്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ശ്രീരംഗപട്ടണ കോടതി തള്ളിയിരുന്നു.
ഇതിനെതിരേ ഐശ്വര്യ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ നൽകുന്നതിനുമുന്പ് പരസ്യമായി മാപ്പുപറയാനായിരുന്നു ഹൈക്കോടതിയുടെ നിർദേശം.
ഇതാണ് പരസ്യമാപ്പു പറയാൻ ഐശ്വര്യയെ പ്രേരിപ്പിച്ചത്. മകൾക്കു പറ്റിയ തെറ്റിനു താൻ മാപ്പുപറയുന്നുവെന്ന് കഴിഞ്ഞദിവസം ബിജെപി എംഎൽഎ സുരേഷ് ഗൗഡ പറഞ്ഞിരുന്നു.
District News
എരുമേലി: ശബരിമല തീർഥാടനം ആരംഭിക്കാനിരിക്കെ പ്രധാന ഇടത്താവള കേന്ദ്രമായ എരുമേലിയിൽ സൗകര്യങ്ങൾ കാര്യക്ഷമമാക്കുന്നതിന് മുഖ്യമന്ത്രിയുടെ ഇടപെടൽ തേടുമെന്നും എരുമേലി സന്ദർശിക്കാൻ മുഖ്യമന്ത്രി എത്തുമെന്നും എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ. ഇന്നലെ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്ററിൽ ചേർന്ന യോഗത്തിലും എംഎൽഎ പങ്കെടുത്തു.
പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ എരുമേലിയിൽ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി സമഗ്ര വികസന പദ്ധതി തയാറാക്കാൻ എംഎൽഎ പഞ്ചായത്ത് ഭരണസമിതിക്ക് നിർദേശം നൽകി.
എരുമേലിയിലെത്തുന്ന മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും സമർപ്പിക്കാൻ വേണ്ടിയാണ് വികസന രേഖ തയാറാക്കുന്നത്. തീർഥാടന കാലത്ത് എരുമേലിയിലുണ്ടാകുന്ന വലിയ തിരക്ക് കണക്കിലെടുത്ത് ദീർഘകാലാടിസ്ഥാനത്തിലുള്ള വികസന പദ്ധതികൾക്ക് സർക്കാർ മുൻഗണന നൽകണമെന്നാണ് ആവശ്യം.
കെഎസ്ആർടിസി സ്റ്റാൻഡിന്റെ സ്ഥലം കേസിൽ പെട്ട് നഷ്ടപ്പെടുന്ന നിലവിലെ അവസ്ഥയിൽ സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെടുമെന്ന് കെഎസ്ആർടിസി ഗാരേജിൽ നടന്ന യോഗത്തിൽ എംഎൽഎ പറഞ്ഞു. സ്റ്റാൻഡുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസ്, ഭരണപരമായ നടപടികൾ, സ്റ്റാൻഡിന്റെ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം സർക്കാരിനെ അറിയിക്കും. അയ്യപ്പഭക്തർക്കും യാത്രക്കാർക്കും കെഎസ്ആർടിസി ജീവനക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിൽ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണേണ്ടതുണ്ടെന്ന് എംഎൽഎ പറഞ്ഞു.
യോഗങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ, വൈസ് പ്രസിഡന്റ് സാറാമ്മ എബ്രഹാം, ബ്ലോക്ക് ഡിവിഷൻ അംഗം പ്രകാശ് പുളിക്കൽ, പഞ്ചായത്ത് അംഗങ്ങളായ നാസർ പനച്ചി, ഇ.ജെ. ബിനോയ്, ഷമീന ലത്തീഫ്, അഭിരാമി ദേവരാജ്, കെഎസ്ആർടിസി ഉദ്യോഗസ്ഥർ, യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: ചിറയിൻകീഴ് കൈയാങ്കളിയിൽ രമ്യ ഹരിദാസ് എംഎൽഎക്കെതിരെയുള്ള കെപിസിസിയുടെ അച്ചടക്ക നടപടി താക്കീതിൽ ഒതുങ്ങിയേക്കും. എംഎൽഎ എന്ന നിലയിൽ രമ്യക്കെതിരെ കടുത്ത നടപടികളിലേക്ക് പോകേണ്ടതില്ലെന്നാണ് പാർട്ടിയിലെ ചില നേതാക്കളുടെ അഭിപ്രായം.
ഇരുവിഭാഗത്തിനെയും ഒപ്പം നിർത്തി പ്രശ്നം ഉടൻ പരിഹരിക്കാനാണ് പാർട്ടി നേതൃത്യം അണിയറയിൽ നീക്കം നടത്തുന്നത്. ഇത്തരം സംഭവങ്ങൾ മേലിൽ ആവർത്തിക്കാതിരിക്കാൻ കൂടുതൽ പക്വതയോടെ ഇടപെടണമെന്ന് പാർട്ടി നേതൃത്വം ബുധനാഴ്ച രമ്യ ഹരിദാസിനോട് നിർദേശിച്ചിരുന്നു.
പൊതുജനമധ്യത്തിൽ ഈ വിഷയം പാർട്ടിക്ക് ഏറെ നാണക്കേടായതിനാൽ കൂടുതൽ വഷളാകാതെ പരിഹരിക്കാനാണ് നീക്കം നടക്കുന്നത്. രമ്യയുടെ പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചർച്ചകൾ അണിയറയിൽ നടക്കുന്നുണ്ട്.
കൈയാങ്കളി വിവാദത്തെക്കുറിച്ച് അന്വേഷിക്കുന്ന എം.എം. ഹസൻ അധ്യക്ഷനായ സമിതിക്ക് മുമ്പാകെ ബുധനാഴ്ച വൈകുന്നേരം രമ്യ ഹരിദാസ് കെപിസിസി ആസ്ഥാനത്തെത്തി കാര്യങ്ങൾ വിശദീകരിച്ചിരുന്നു. നേരത്തെ മറുവിഭാഗത്തിൽപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് സജിത്ത് മുട്ടപ്പലം ഉൾപ്പെടെയുള്ള നേതാക്കളിൽ നിന്നും തെളിവുകളും വിവരശേഖരണവും നടത്തിയിരുന്നു.
വിവാദത്തെ കുറിച്ച് അന്വേഷിക്കാൻ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എം.എം. ഹസൻ അധ്യക്ഷനായ സമിതിയെ നിയോഗിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ സമിതിക്ക് മുൻപാകെ ഹാജരാകാതെ രമ്യ ഒഴിഞ്ഞുമാറിയിരുന്നു. ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ പോകുന്നു എന്നായിരുന്നു വിശദീകരിച്ചിരുന്നത്. എന്നാൽ രമ്യ ഡൽഹിയിൽ പോകാതെ പാലക്കാട്ടെ കോൺഗ്രസ് നേതാവിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്തതും സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ കണ്ടതും വിവാദമായിരുന്നു.
ഈ ഘട്ടത്തിൽ ആരോപണ വിധേയനായ പാളയം പ്രദീപിനെ തന്റെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകിയത് മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ അനിഷ്ടത്തിന് ഇടയാക്കിയിരുന്നു. കൈയാങ്കളി വിവാദത്തിൽ ഇരുവിഭാഗത്തിലെയും നേതാക്കളായ പാളയം പ്രദീപിനെയും സജാദിനെയും കോൺഗ്രസ് നേതൃത്വം സസ്പെൻഡ് ചെയ്തിരുന്നു.
അച്ചടക്ക നടപടി നിലവിലിരിക്കെ പാളയം പ്രദീപിനെ സംരക്ഷിക്കാനുള്ള നീക്കം പാർട്ടിയെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്ന് മറുവിഭാഗം ആരോപിച്ചിരുന്നു. പാർട്ടി അച്ചടക്ക നടപടിയെടുത്ത ആരെയും സംരക്ഷിക്കില്ലെന്ന് മുതിർന്ന നേതാക്കൾ പരസ്യമായി അഭിപ്രായം പറഞ്ഞതോടെ രമ്യ ഒറ്റപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് പാളയം പ്രദീപിനെ ഒപ്പം നിർത്താനുള്ള നീക്കം രമ്യ ഉപേക്ഷിച്ചു.
നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ്, മന്ത്രിമാരായ കെ മുരളീധരൻ, എ.പി. അനിൽകുമാർ ഉൾപ്പെടെയുള്ളവർ രമ്യക്കെതിരെ പരസ്യമായി നിലപാട് സ്വീകരിച്ചിരുന്നു.
മുതിർന്ന നേതാവും ജനപ്രതിനിധിയും എന്ന നിലയിൽ രമ്യ കൈയാങ്കളി വിവാദത്തിൽ നിന്നും ഒഴിഞ്ഞുനിൽക്കേണ്ടതായിരുന്നുവെന്ന് മന്ത്രി എ.പി. അനിൽകുമാർ തുറന്നടിച്ചിരുന്നു. കെ.സി. വേണുഗോപാലിനെ വിവാദത്തിലേക്ക് വലിച്ചിഴച്ചതിലുള്ള നീരസവും അദ്ദേഹം വ്യക്തമാക്കി.
പ്രശ്നപരിഹാരത്തിനു വേണ്ടി പാർട്ടി നേതൃത്വം സ്വീകരിച്ച പക്വമായ നടപടികളെ വഷളാക്കുന്ന സമീപനമാണ് രമ്യയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് മുതിർന്ന നേതാക്കൾ ഉൾപ്പെടെ പരസ്യമായി വിമർശിച്ചിരുന്നു.
അതേസമയം പാളയം പ്രദീപിനെ ചിറയിൻകീഴ് മണ്ഡലത്തിൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് മറുവിഭാഗവും നിലപാട് കടുപ്പിച്ചിരുന്നു. വിവാദങ്ങൾക്ക് ശേഷം ബുധനാഴ്ച രമ്യ ചിറയിൻകീഴിലെ എംഎൽഎ ഓഫീസിലെത്തി ജനങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നു. ഇതിനുശേഷമാണ് കെപിസിസി ആസ്ഥാനത്തെത്തി എം.എം. ഹസൻ മുമ്പാകെ കൈയാങ്കളി വിവാദത്തിൽ തന്റെ ഭാഗം വിശദീകരിച്ചത്.
Kerala
തിരുവനന്തപുരം: ചിറയിന്കീഴ് കൈയാങ്കളി വിവാദത്തിനിടെ രമ്യ ഹരിദാസ് എംഎല്എ ഓഫീസിലെത്തി ഇന്നു രാവിലെ പത്തോടെയാണ് രമ്യ ഹരിദാസ് ചിറയിന്കീഴിലെ എംഎല്എ ഓഫീസിലെത്തിയത്.
രമ്യയെ അനുകുലിക്കുന്ന പ്രവര്ത്തകര് മാധ്യമങ്ങള് തെറ്റായ വാര്ത്തകള് നല്കി അപമാനിക്കുകയാണെന്ന് ആരോപിച്ചു. ഇന്നു രാവിലെ രമ്യ ഹരിദാസ് ഫേസ് ബുക്കില് തെരഞ്ഞെുപ്പ് വിജയ വീഡിയോ പങ്ക് വച്ചിരുന്നു. കൂടാതെ ഇന്നും നാളെയും ഓഫീസില് ഉണ്ടാകുമെന്നും പറഞ്ഞിരുന്നു.
ഇന്നു കെപിസിസി ഓഫീസിലെത്തി കൈയാങ്കളി വിവാദം അന്വേഷിക്കുന്ന മുതിര്ന്ന കോണ്ഗ്രസ് നേതാവ് എം.എം. ഹസന് അധ്യക്ഷനായ സമിതിക്കു മുന്പാകെ ഹാജരായി കാര്യങ്ങള് വിശദീകരിക്കും.
Kerala
കോട്ടയം: ചെക്ക് കേസിൽ തടവ് ശിക്ഷ ലഭിച്ച പാലാ എംഎൽഎ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകി പരാതിക്കാരൻ. പരാതിക്കാരനായ പ്രവാസി വ്യവസായി ദിനേശ് മേനോന്റെ അഭിഭാഷകനാണ് കത്ത് നൽകിയത്.
മാണി സി. കാപ്പന് നാല് കേസുകളിലായി മൂന്നര വർഷത്തെ തടവ് ശിക്ഷയുണ്ടെന്നും ശിക്ഷ ഒരുമിച്ച് അനുഭവിക്കാൻ കോടതി ഉത്തരവില്ലെന്നും പരാതിക്കാരൻ കത്തിൽ പറഞ്ഞു. രണ്ടു വർഷത്തിൽ കൂടുതൽ തടവ് ശിക്ഷയുണ്ടെങ്കിൽ അയോഗ്യനാക്കണമെന്ന ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകൾ പ്രകാരം കാപ്പനെ മാറ്റിനിർത്തണമെന്നാണ് ആവശ്യം. പാലാ സീറ്റ് ഒഴിവുള്ളതായി വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ദിനേഷ് മേനോന്റെ പരാതിയിലടക്കം നാല് കേസുകളിലാണ് മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതിയാണ് മാണി സി. കാപ്പനെ തടവിന് ശിക്ഷിച്ചത്. വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് കാപ്പനെതിരെ കോടതി ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിരുന്നു. മൂന്നുകോടിയിലധികം രൂപ മാണി സി. കാപ്പൻ തട്ടിയെടുത്തുവെന്നാണ് കേസ്.
അതേസമയം ഇക്കഴിഞ്ഞ ദിവസം കോടതി ജാമ്യമില്ലാ വാറണ്ട് പിൻവലിച്ചതോടെ മാണി സി. കാപ്പന് ആശ്വാസമായി. കാപ്പൻ നേരിട്ട് കോടതിയിൽ ഹാജരായി അപേക്ഷ നൽകിയതിനെ തുടർന്നാണ് കോടതിയുടെ നടപടി. ശിക്ഷാ വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകാനാണ് മാണി സി കാപ്പന്റെ തീരുമാനം. കേസിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് കാപ്പന്റെ നിലപാട്.
വിധിക്കെതിരെ അപ്പീൽ നൽകാൻ മുപ്പത് ദിവസത്തെ സാവകാശം ലഭിച്ചിട്ടുണ്ടെന്നും അന്തിമവിധി വന്നിട്ടില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു. അതേസമയം മാണി സി. കാപ്പനെതിരായ വിധി രാഷ്ട്രീയ ആയുധമാക്കുകയാണ് ഇടതുപക്ഷം. സംഭവം പാലാ നിയോജക മണ്ഡലത്തിന് തന്നെ അപമാനകരമാണെന്ന് ജോസ് കെ. മാണി എംപി അഭിപ്രായപ്പെട്ടു.
Kerala
കോട്ടയം: ചെക്ക് കേസിൽ മാണി സി. കാപ്പൻ എംഎൽഎയ്ക്ക് ആശ്വാസം. ബോറിവലി മജിസ്ട്രേറ്റ് കോടതി കാപ്പനെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറന്റ് പിൻവലിച്ചു. കേസിൽ വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നായിരുന്നു വാറന്റ് പുറപ്പെടുവിച്ചത്.
തിങ്കളാഴ്ച മാണി സി. കാപ്പൻ നേരിട്ട് കോടതിയിൽ ഹാജരായി അപേക്ഷ നൽകിയതിനെ തുടർന്നാണ് ജാമ്യമില്ലാ വാറന്റ് കോടതി പിൻവലിച്ചത്. അതേസമയം തനിക്കെതിരായ ശിക്ഷാ വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് കാപ്പൻ വ്യക്തമാക്കി.
ബോറിവലി മജിസ്ട്രേറ്റ് കോടതിയുടെ വിധിക്കെതിരെ അപ്പീൽ നൽകാൻ 30 ദിവസത്തെ സാവകാശം ലഭിച്ചിട്ടുണ്ടെന്നും അന്തിമ വിധി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നാല് ചെക്ക് കേസുകളിലായി മൂന്നര വർഷം തടവും 5.30 കോടി രൂപ പിഴയുമാണ് കോടതി വിധിച്ചത്.
District News
തിരുവനന്തപുരം: ചിറയിൻകീഴിലെ കോണ്ഗ്രസ് തമ്മിലടിയിൽ രമ്യ ഹരിദാസ് എംഎൽഎയ്ക്കെതിരേ കേസെടുക്കാതെ പൊലിസ്.
എംഎൽഎയുടെ പരാതിയിൽ കോണ്ഗ്രസ് നേതാക്കളും പ്രവർത്തകരുമടക്കം 14 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തെങ്കിലും എംഎൽഎയ് ക്കെതിരേ സജിത്ത് മുട്ടപ്പലവും സജാദും നൽകിയ പരാതികളിൽ ഇതുവരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തില്ല. സ് ത്രീയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വകുപ്പുകളും പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് എംഎൽഎ നൽകിയ പരാതിയിൽ പൊലിസ് കേസെടുത്തിട്ടുള്ളത്.
എംഎൽഎയുടെ പരാതിയിൽ ഡിസിസി ജനറൽ സെക്രട്ടറി എൻ. വിശ്വനാഥൻ നായർ, ജില്ലാ പഞ്ചായത്ത് അംഗവും യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ സജിത്ത് മുട്ടപ്പലം, കോണ്ഗ്രസ് ബ്ലോക്ക് സെക്രട്ടറി സജാദ് എന്നിവരുൾപ്പെടെയുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്. സംഭവത്തിൽ കോണ്ഗ്രസ് നേതൃത്വം ഇടപെടുകയും സംഘടനാ തലത്തിൽ പ്രശ്നം പരിഹരിക്കാനുള്ള നീക്കവും നടക്കുന്നതിനാൽ ഇക്കാര്യത്തിൽ പോലീസ് കരുതലോടെയാണ് നീങ്ങുന്നത്. സംഘർഷത്തിൽ തങ്ങൾക്കും കുടുംബത്തിനും നേരെയുണ്ടായ അതിക്രമം ചൂണ്ടിക്കാട്ടി സജിത്തും സജാദും നൽകിയ പരാതികളിൽ ഇവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയതായാണ് വിവരം. എംഎൽഎ നൽകിയ പരാതിയിൽ അന്വേഷണം തുടരുന്നുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Kerala
തിരുവനന്തപുരം: ഉദ്ഘാടന മാമാങ്കം കഴിഞ്ഞ് ആറുമാസം പിന്നിട്ടിട്ടും ‘പമ്പ’യിൽ താമസിക്കാൻ യോഗമില്ലാതെ എംഎൽഎമാർ. നിയമസഭാംഗങ്ങൾക്ക് താമസിക്കാനായി നിർമിക്കുന്ന പമ്പ ബ്ലോക്കിന്റെ ഉദ്ഘാടനം കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയെങ്കിലും ഇതുവരെ താമസയോഗ്യമായിട്ടില്ല. ഒരു വിഭാഗം എംഎൽഎമാർക്ക് ഇപ്പോഴും നിള ബ്ലോക്കിനു മുകളിലെ ഷെഡിൽ താമസിക്കേണ്ട ദുര്യോഗമാണ്.
നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് തൊട്ടുമുന്പ് പണി പൂർത്തിയാകാതെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ എംഎൽഎ ഹോസ്റ്റൽ വളപ്പിലെ പന്പ ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു. സിമന്റ് പൂശൽ പോലും പൂർത്തിയാകും മുൻപു ഉദ്ഘാടനം നടത്തുകയായിരുന്നു. പുതിയ സർക്കാർ വന്നശേഷവും പന്പ ബ്ലോക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
നിലവിൽ പന്പ ബ്ലോക്കിലെഫ്ളാറ്റുകളുടെ അകത്തെ നിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്.
നിർമാണം പൂർത്തിയാകാൻ ഇനിയും ഒരു മാസത്തിലേറെ സമയമെടുക്കുമെന്നാണ് നിർമാണ കന്പനി അറിയിച്ചിട്ടുള്ളതെന്നാണ് സ്പീക്കറുടെ ഓഫീസ് പറയുന്നത്. 10 നിലകളിലായി 62 ഫ്ളാറ്റ് സമുച്ചയങ്ങൾ അടങ്ങിയതാണ് പന്പ ബ്ലോക്ക്. ഇതിൽ 60 എണ്ണം എംഎൽഎമാർക്കും രണ്ടെണ്ണം മുൻ സ്പീക്കർമാർക്കുമായി നൽകും. താഴെ വിപുലമായ പാർക്കിംഗ് സൗകര്യവുമുണ്ട്. ഓരോ ഫ്ളാറ്റിലും രണ്ടു കിടപ്പുമുറികളും ഓഫീസ് മുറിയും ഹാളും അടുക്കളയും അടങ്ങിയ വിപുലമായ സംവിധാനമാണ് പന്പയിലുള്ളത്. ഇതു പൂർത്തിയാകുന്നതോടെ മുഴുവൻ എംഎൽഎമാർക്കും വിപുലമായ താമസ സൗകര്യമാകും.
ഇപ്പോൾ നിള, പെരിയാർ, ചന്ദ്രഗിരി, നെയ്യാർ ബ്ലോക്കുകളിലായാണ് എംഎൽഎമാരുടെ താമസം. ഇവിടങ്ങളിൽ പഴയ ഇടുങ്ങിയ മുറികളാണുള്ളത്. പന്പ പൊളിച്ചതോടെ താമസസൗകര്യമില്ലാതായ ഏതാനും എംഎൽഎമാരെ കരമന മേലാറന്നൂരിലെ വാടക ഫ്ളാറ്റിലക്ക് മാറ്റിയിരുന്നു. ഇതിനിടെ റെയിൽവേ വികസനത്തിന്റെ ഭാഗമായി ഇവിടത്തെ പാർക്കിംഗ് ഏരിയ പൊളിച്ചതോടെ എംഎൽഎ ഹോസ്റ്റൽ വളപ്പിലെ നിളയ്ക്കു മുകളിൽ താത്കാലിക ഷെഡ് നിർമിച്ചു താമസം ഒരുക്കുകയായിരുന്നു. കേരളത്തിലെ പ്രധാന നദികളുടെ പേരാണ് എംഎൽഎമാരുടെ താമസസ്ഥലങ്ങൾക്ക്.
രണ്ടാം പിണറായി സർക്കാരിന്റെ അവസാന നാളുകളിലാണ് നിയമസഭയിലെ ശങ്കരനാരായണൻ തന്പി ഹാളിൽ ഒരുക്കിയ ചടങ്ങിൽ മുഖ്യമന്ത്രി ഓണ്ലൈനായി പന്പ ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ചത്. അന്നത്തെ സ്പീക്കർ എ.എൻ. ഷംസീറും ചടങ്ങിൽ പങ്കെടുത്തിരുന്നു. നിർമാണം പൂർത്തിയാകാത്തതിനാലാണ് പുറത്തു വച്ചു ഓണ്ലൈനായി ഉദ്ഘാടനം നിർവഹിച്ചതെന്ന വിമർശനവും പ്രതിപക്ഷം ഉയർത്തിയിരുന്നു.
പുതിയ നിയമസഭ മേയിൽ വരുന്നതോടെ നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്ന വിശ്വാസത്തിലായിരുന്നു ഉദ്ഘാടനം. ഊരാളുങ്കൽ ലേബർ കോണ്ട്രാക്ട് സൊസൈറ്റിയാണ് 78 കോടി രൂപയ്ക്ക് നിർമാണ കരാർ ഏറ്റെടുത്തിട്ടുള്ളത്. ഉദ്ഘാടനം കഴിഞ്ഞ സാഹചര്യത്തിൽ നിർമാണം പൂർത്തിയാക്കി ഒക്ടോബറിലെങ്കിലും പാലുകാച്ചൽ നടത്തി ഗൃഹപ്രവേശനത്തിനുള്ള ഒരുക്കമാണ് പുരോഗമിക്കുന്നത്.
Kerala
കൊല്ലം: പിഎസ്സി പരീക്ഷാ തട്ടിപ്പുകളിൽ യുഡിഎഫ് സർക്കാരിൽ നിന്ന് നിക്ഷ്പക്ഷമായ അന്വേഷണം ഉണ്ടാകില്ലെന്ന് ബിജെപി എംഎൽഎ ബി.ബി. ഗോപകുമാർ. അതുകൊണ്ടാണ് ബിജെപി സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും ഗോപകുമാർ പറഞ്ഞു.
ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഇപ്പോഴും പ്രതി ആരാണെന്ന് വ്യക്തമായിട്ടില്ല. സർക്കാർ ഉദ്യോഗാർഥികളെ വഞ്ചിക്കുകയാണ്. പൂക്കി സതീശൻ കമ്മീഷനായി പിഎസ്സി മാറിയിരിക്കുന്നു.
പിണറായി വിജയന് മാറി വി.ഡി. സതീശൻ വന്നെങ്കിലും നയങ്ങളിൽ വ്യത്യാസം ഉണ്ടായിട്ടില്ല. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ സർക്കാർ തയ്യാറാകണം. ഉദ്യോഗാർഥികൾക്ക് നീതി ലഭിക്കും വരെ യുവമോർച്ചയുടെ സമരം തുടരുമെന്നും ഗോപകുമാര് പറഞ്ഞു.
National
ചെന്നൈ: തമിഴ്നാട്ടില് എല്ലാ എംഎല്എമാര്ക്കും പുതിയ കാര് നല്കുമെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ്. എംഎല്എമാര്ക്ക് തങ്ങളുടെ മണ്ഡലങ്ങളിലേക്കുള്ള യാത്ര സുഗമമാക്കാനും ജനങ്ങളുടെ ആവശ്യങ്ങള്ക്കായി മികച്ച രീതിയില് ഇടപെടല് നടത്താനുമാണ് കാർ നൽകുന്നതെന്നാണ് വിശദീകരണം.
മുഖ്യമന്ത്രിയുടെ പുതിയ പദ്ധതിക്ക് കീഴില് ഓരോ നിയമസഭാംഗത്തിനും 75,000 രൂപയുടെ അലവന്സും ലഭിക്കും. ഡ്രൈവറുടെ ശമ്പളവും കാറുമായി ബന്ധപ്പെട്ട ചെലവുകള്ക്കുമായാണ് തുക. ഇവയ്ക്ക് പുറമേ ഓരോ എംഎല്എ ഓഫീസിലും അസിസ്റ്റന്റിനെ നിയമിക്കാനായി മാസം 25,000 രൂപയും സർക്കാർ നൽകും.
അടിസ്ഥാനപരമായ സൗകര്യങ്ങള് ലഭിക്കാതെ എംഎല്എമാര്ക്ക് പ്രവര്ത്തിക്കാന് കഴിയില്ലെന്ന് വിസികെ എംഎല്എ ജോതിമണി ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. വിഷയം ഉന്നയിച്ച് ദിവസങ്ങള്ക്കുള്ളിലാണ് നടപടി ഉണ്ടായിരിക്കുന്നത്.
NRI
മെൽബൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങളിലായി നടക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷപരിപാടികളിൽ പങ്കെടുക്കുവാനായി മെൽബണിൽ എത്തിയ എഐസിസി വിദേശകാര്യ സെക്രട്ടറിയും കെപിസിസി ജനറൽ സെക്രട്ടറിയുമായ സജീവ് ജോസഫിന് ഉജ്വല സ്വീകരണം നൽകി.
ഐഒസി കേരള ചാപ്റ്ററിന്റെ നാഷണൽ പ്രസിഡന്റ് പി.വി. ജിജേഷ്, ഐഒസി ഓസ്ട്രേലിയ ജനറൽ സെക്രട്ടറി സോബൻ തോമസ്, നാഷണൽ സെക്രട്ടറി ബിജു സ്കറിയ, വിക്ടോറിയ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ, വൈസ് പ്രസിഡന്റ് കുര്യൻ പുന്നൂസ്, വുമൺസ് കോഓർഡിനേറ്റർ അനിഷ മാണി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ശനിയാഴ്ച മെൽബണിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടക്കുന്ന ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സജീവ് ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും.
ഞായറാഴ്ച ഐഒസി നാഷണൽ കമ്മിറ്റിയും വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടി സജീവ് ജോസഫ് ഉദ്ഘാടനം ചെയ്യും.
തിങ്കളാഴ്ച മെൽബൺ പാർലമെന്റ് സന്ദർശനത്തിന്റെ ഭാഗമായി വിക്ടോറിയൻ പരിസ്ഥിതി മന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അതേദിവസം ബ്രിസ്ബനിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലും സജീവ് ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും.
ബുധനാഴ്ച സിഡ്നിയിൽ സംഘടിപ്പിക്കുന്ന "മീറ്റ് ആൻഡ് ഗ്രീറ്റ്' പരിപാടിയിലും അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും.
District News
മാനന്തവാടി: കേരള ഗവ. ഹോസ്പിറ്റല് ഡെവലപ്മെന്റ് സൊസൈറ്റി സ്റ്റാഫ് അസോസിയേഷന് (ഐഎന്ടിയുസി)മെഡിക്കല് കോളജ് യൂണിറ്റ് ഉഷ വിജയന് എംഎല്എയ്ക്ക് സ്വീകരണം നല്കി.
യുഡിഎഫ് ജില്ലാ കണ്വീനര് എച്ച്.ബി. പ്രദീപ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന് പ്രസിഡന്റ് വിനോദ് തോട്ടത്തില് അധ്യക്ഷത വഹിച്ചു.
തവിഞ്ഞാല് പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു മെമന്റോ കൈമാറി. എ.എം. നിശാന്ത്, സെക്രട്ടറി എം.ജെ. ജിജി, ഷീജ ഷാജി തുടങ്ങിയവര് പ്രസംഗിച്ചു.
District News
ചെമ്പ്: വെള്ളത്തിനു നടുവിൽ ഒറ്റപ്പെട്ട തുരുത്തിൽ അസുഖബാധിതനായി തളർന്നു കിടന്ന 82 കാരനെ കെ. ബിനിമോൻ എംഎൽഎ, പഞ്ചായത്ത് അംഗം എസ്.ജയപ്രകാശ്, പഞ്ചായത്ത് പ്രസിഡന്റ് സണ്ണി തുടങ്ങിയവരുടെ നേതൃത്വത്തിൽ ആശുപത്രിയിലെത്തിച്ചു ജീവൻ രക്ഷിച്ചു.
ചെമ്പ് ഏനാദി കാട്ടിത്തറ തുരുത്തിലെ വീട്ടിൽ അവശനായി കിടന്ന പങ്കജൻ കാട്ടിത്തറയെയാണ് എംഎൽഎയും പഞ്ചായത്ത് അംഗങ്ങളും ചേർന്ന് ഫയർഫോഴ്സിന്റെ ബോട്ടിൽ തുരുത്തിലെത്തി കയറ്റി മറവൻതുരുത്തിലെത്തിച്ച് ആംബുലൻസിൽ കയറ്റി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.
ഭാര്യ ജലജയ്ക്കാപ്പം താമസിക്കുന്ന പങ്കജൻ ഇന്നലെ രാവിലെ അവശനിലയിലാകുകയായിരുന്നു. വാർഡ് മെംബർ എസ്. ജയപ്രകാശ് അറിയിച്ചതിനെത്തുടർന്ന് കെ. ബിനിമോൻ എംഎൽഎ ഫയർഫോഴ്സിൽ വിവരമറിയിച്ച് ഫയർഫോഴ്സ് അധികൃതരുടെ സഹായത്തോടെ ബോട്ടിൽ പോയി രോഗിയെ കരയ്ക്കെത്തിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ശക്തമായി മഴ പെയ്യുന്നതിനിടയിൽ എംഎൽഎയടക്കം ലൈഫ് ജാക്കറ്റ് ധരിച്ച് മുക്കാൽ മണിക്കൂറോളം ശ്രമം നടത്തിയാണ് രോഗിയെ മറവൻതുരുത്ത് മണിയശേരി ക്ഷേത്രത്തിന് സമീപത്തെത്തിച്ചത്. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച പങ്കജൻ സുഖം പ്രാപിച്ചു വരുന്നു. വിവരമറിഞ്ഞ് പങ്കജന്റെ മകളും മറ്റ് ബന്ധുക്കളും ആശുപത്രിയിലെത്തിയിട്ടുണ്ട്.
National
ബംഗളുരു: കര്ണാടകത്തില് മന്ത്രിസഭാ പുനസംഘടനയെത്തുടര്ന്ന് അതൃപ്തിയിലായ എംഎല്എമാര്ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്. ആരു രാജിവച്ചാലും മിനിറ്റുകള്ക്കുള്ളില് സ്വീകരിക്കുമെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി പാര്ട്ടിയാണ് വലുതെന്നും പറഞ്ഞു.
അഭിപ്രായ വ്യത്യാസങ്ങൾ വ്യക്തമാക്കിയ എംഎല്എമാരെ നേരിട്ട് വിളിച്ച് സംസാരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞദിവസമാണ് ഡി.കെ. ശിവകുമാർ മന്ത്രിസഭ വികസിപ്പിച്ചത്. അന്തിമപട്ടികയിൽ തഴയപ്പെട്ടുവെന്നു പറഞ്ഞ് രണ്ട് എംഎൽഎമാർ രാജിവച്ചിരുന്നു.
Kerala
കോഴിക്കോട്: കോൺഗ്രസ് നേതാവും എംഎൽഎയുമായ വിദ്യാ ബാലകൃഷ്ണന് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് കോടികൾ തട്ടാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഡൽഹി സ്വദേശികളായ നിതിൻ കുമാർ, ഗൗരവ് എന്നിവരെയാണ് കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസിന്റെ സഹായത്തോടെ ഡൽഹി വിമാനത്താവളത്തിൽ വച്ച് കസ്റ്റഡിയിലെടുത്തത്.
പ്രിയങ്ക ഗാന്ധിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനായ "രാജ്കുമാർ' ആണെന്ന് പരിചയപ്പെടുത്തിയാണ് പ്രതികൾ വിദ്യാ ബാലകൃഷ്ണനെ ഫോണിൽ ബന്ധപ്പെട്ടത്. സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രിയാക്കാമെന്നും, ഇതിനായി മൂന്ന് കോടി രൂപ വേണമെന്നുമായിരുന്നു ആവശ്യം. ഒരു എംപി തന്ന നമ്പറാണെന്നും ഇവർ അവകാശപ്പെട്ടു.
സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രിയാക്കാമെന്നും, ഇതിനായി മൂന്ന് കോടി രൂപ വേണമെന്നുമായിരുന്നു ആവശ്യം. ഒരു എംപി തന്ന നമ്പറാണെന്നും ഇവർ അവകാശപ്പെട്ടു. എംഎൽഎ പണം തരാമെന്ന് സമ്മതിച്ച് കോൾ അവസാനിപ്പിക്കുകയും, ഉടൻ തന്നെ അവർ പറഞ്ഞ എംപിയെ വിവരം അറിയിക്കുകയുമായിരുന്നു.
കോൺഗ്രസ് എഐസിസി ആസ്ഥാനത്തു നിന്നാണെന്ന് പറഞ്ഞ് തന്നെയൊരാൾ വിളിച്ചിരുന്നെന്നും ജില്ലയിലെ രണ്ട് എംഎൽഎമാരുടെ നമ്പറുകൾ ചോദിച്ചു വാങ്ങിയെന്നും എംപി വ്യക്തമാക്കി. തുടർന്ന് പ്രിയങ്ക ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിലും പാർട്ടി നേതൃത്വത്തിലും നടത്തിയ അന്വേഷണത്തിലാണ് ഫോൺ കോൾ വ്യാജമാണെന്ന് സ്ഥിരീകരിച്ചത്.
ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ് തുടങ്ങിയ മറ്റ് മുതിർന്ന നേതാക്കൾക്കും പ്രിയങ്ക ഗാന്ധിയുടെ ഓഫീസിന്റെ പേരിലെന്ന വ്യാജേന സമാനമായ കോളുകൾ വന്നിരുന്നു. ഇതേത്തുടർന്ന് നൽകിയ പരാതിയിലാണ് സൈബർ പോലീസ് പ്രതികളെ വലയിലാക്കിയത്.
Kerala
കൊച്ചി: കാലടി പാലത്തില് വേറിട്ട പ്രതിഷേധവുമായി മൂവാറ്റുപുഴ സ്വദേശി എം.ജെ. ഷാജി. റോഡിലെ അപകടകരമായ കുഴികള് അടച്ച് പാലത്തിലെ രൂക്ഷമായ ഗതാഗത കുരുക്ക് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വന്തം കൈകാലുകള് ബന്ധിച്ച് ഷാജി പ്രതിഷേധിക്കുന്നത്.
പാലത്തിന്റെ ദയനീയ സ്ഥിതിയെ തുടര്ന്ന് ബസ് തൊഴിലാളികള്, കച്ചവടക്കാര് അങ്ങനെ ജനങ്ങള്ക്ക് ആര്ക്കും പണിയെടുത്ത് ജീവിക്കാന് പറ്റാത്ത സ്ഥിതിയാണ്. മുഴുവന് ജനങ്ങളും കഷ്ടത്തിലാണ്. അധികാരികള് കണ്ണു തുറന്നേ മതിയാവൂ. പാലം റീ ടാര് ചെയ്ത് ഗതാഗത കുരുക്ക് ഒഴിവാക്കണം എന്നാണ് ഓട്ടോറിക്ഷ തൊഴിലാളിയായ ഷാജിയുടെ ആവശ്യം.
അതേസമയം, കാലടി പാലത്തിലെ ഗതാഗതക്കുരുക്കില് പെരുമ്പാവൂര് എംല്എ മനോജ് മൂത്തേടന് അടിയന്തര ഇടപെടല് നടത്തി. പിഡബ്ല്യുഡി ഉദ്യോഗസ്ഥര്ക്കു നിര്ദേശം നല്കിയതിന്റെ അടിസ്ഥാനത്തില് അറ്റകുറ്റപ്പണികള് നടത്താന് തീരുമാനമായി.
വ്യാഴം, വെള്ളി ദിവസങ്ങളിലായി അറ്റകുറ്റപ്പണികള് നടത്തുമെന്ന് എംഎല്എ ഓഫീസ് അറിയിച്ചു. അടിയന്തര അറ്റകുറ്റപ്പണികള്ക്കായി കാലടി പാലം മൂന്നു ദിവസം രാത്രി അടച്ചിടും. ജൂലൈ 23, 24, 25 തീയതികളില് രാത്രി 10 മുതല് രാവിലെ ആറുവരെ പാലം അടച്ചിടുമെന്ന് പിഡബ്ല്യുഡി അസിസ്റ്റന്റ് എന്ജിനീയര് അറിയിച്ചു.
Kerala
കോഴിക്കോട്: എലത്തൂർ എം.എൽ.എ വിദ്യാ ബാലകൃഷ്ണന് മന്ത്രി പദവി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടാൻ ശ്രമിച്ച സംഭവത്തിലെ സിം കാർഡ് ഉടമയെ പോലീസ് കണ്ടെത്തി. ഡൽഹി സ്വദേശിയുടെ പേരിലാണ് സിം കാർഡ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പോലീസ് സംഘം ഇയാളെ ഡൽഹിയിലെത്തി ചോദ്യം ചെയ്തു. എന്നാൽ, തന്റെ ഫോൺ മുൻപ് മോഷണം പോയതാണെന്നും തനിക്ക് സംഭവത്തിൽ പങ്കില്ലെന്നുമാണ് ഇയാളുടെ മൊഴി.
സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയിൽ ഉൾപ്പെടുത്തി മന്ത്രിയാക്കാൻ മൂന്ന് കോടി രൂപ ആവശ്യപ്പെട്ടാണ് വിദ്യാ ബാലകൃഷ്ണന് ഫോൺ കോൾ വന്നത്. പ്രിയങ്ക ഗാന്ധി എംപിയുടെ ഡൽഹി ഓഫീസിലെ ജീവനക്കാരൻ ഡി.എസ്. രാജ്കുമാർ എന്ന വ്യാജേനയായിരുന്നു തട്ടിപ്പ് ശ്രമം. പ്രിയങ്ക ഗാന്ധിയുടെ ഇടപെടലിനെ തുടർന്ന് ശബ്ദരേഖ പരിശോധിച്ച ശേഷമാണ് വിദ്യ കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലിക്ക് പരാതി നൽകിയത്.
ആൾമാറാട്ടം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തി സൈബർ ക്രൈം എസിപി എസ്.എം. പ്രദീപ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എംപിമാരായ ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ് എന്നിവർക്കും സമാനമായ വ്യാജ ഫോൺ കോളുകൾ ലഭിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ പരാതിയിൽ വയനാട് സൈബർ പോലീസും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.
District News
മണിമല: ആലപ്ര പ്രദേശത്തെ വനാതിർത്തിക്ക് പുറത്ത് നൂറ്റാണ്ടുകളായി കൃഷി ചെയ്ത് താമസിക്കുന്ന കർഷകർക്ക് എത്രയും വേഗം പട്ടയം അനുവദിക്കണമെന്നാവശ്യപ്പെട്ട് പട്ടയ സമിതി റോണി കെ. ബേബി എംഎൽഎയ്ക്ക് നിവേദനം നൽകി.
1907ലെ ഫോറസ്റ്റ് നോട്ടിഫിക്കേഷൻ അനുസരിച്ച് വനാതിർത്തി നിലനിർത്തുക, പുറത്തുള്ള 95.32 ഹെക്ടർ കർഷകരുടെ കൈവശഭൂമി റിസർവ് ഫോറസ്റ്റ് എന്ന് തെറ്റായി രേഖപ്പെടുത്തിയത് റവന്യൂ ഭൂമിയായി ബിടിആറിൽ രേഖപ്പെടുത്തുക, 1969ൽ പ്രസ്തുത ഭൂമിയിൽ 20 ൽപരം കർഷകർക്ക് പട്ടയം നൽകിയ നടപടി തുടരുക, വനാതിർത്തിക്ക് പുറത്ത് താമസിക്കുന്ന കർഷകരുടെ ഭൂമി നിലവിലുള്ള വനം കേസിൽ നിന്ന് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ അടങ്ങിയ നിവേദനമാണ് നൽകിയത്. പട്ടയ സമിതി പ്രവർത്തകരായ ജോസ് കോട്ടയിൽ, അശോക് കുമാർ എന്നിവരാണ് നിവേദനം എംഎൽഎയ്ക്ക് നൽകിയത്.
District News
ചാലക്കുടി: താലൂക്ക് പരിധിയിലുള്ള റേഷൻ കടകളിൽ സാധനങ്ങൾ എത്തിക്കുന്നതിൽ കരാറുകാരൻ വീഴ്ചവരുത്തുന്നതിൽ പ്രതിഷേധിച്ച് കൊമ്പിടി സിവിൽ സപ്ലൈസ് ഡിപ്പോയിൽ സനീഷ്കുമാർ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ റേഷൻ വ്യാപാരികൾ പ്രതിഷേധസമരം നടത്തി.
ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ സ്ഥലത്തെത്തി ചർച്ചനടത്തിയാണ് സമരം അവസാനിപ്പിച്ചത്. ഈ മാസം 20നകവും അടുത്ത മാസം മുതൽ 15നകവും റേഷൻ അരി വിതരണം പൂർത്തി യാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എംഎൽഎയ്ക്ക് കളക്ടർ ഉറപ്പുനൽകി.
ആദിവാസിമേഖലകൾ ഉൾപ്പെടുന്ന ചാലക്കുടി താലൂക്ക് പരിധിയിലെ റേഷൻ അരിവിതരണത്തിൽ ഏറെനാളായി തുടരുന്ന ഗുരുതരവീഴ്ചകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടത്തുന്ന അഴിമതിയാണ് അരിവിതരണത്തിൽ കാലതാമസം വരുത്തുന്നതിനു പിന്നിലെന്ന് എംഎൽഎ ആരോപിച്ചു. അരിവിതരണം അവസാനിക്കുന്ന ദിവസമാണ് കരാറുകാരൻ റേഷൻ കടകളിൽ അരി എത്തിക്കുന്നത്.
ഇതിനാൽ റേഷൻ വിതരണം താളം തെറ്റിയിരിക്കയാണ് കരാറുകാരന്റെ വ്യക്തിതാല്പര്യം സംരക്ഷിച്ചുകൊണ്ടുള്ള വിതരണരീതിയാണ് നടപ്പിലാ ക്കുന്നതെന്ന ആക്ഷേപം പരിശോധിക്കുന്നതിനായി കഴിഞ്ഞ ഒരു വർഷകാലം അരിവിതരണം നടത്തിയതിന്റെ വിശദമായ രേഖകൾ ലഭ്യമാക്കണമെന്ന് കളക്ടർ ഡിപ്പോ അധികൃ തർക്കു നിർദേശം നൽകിയിട്ടുമുണ്ട്.
റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികളായ പി.ഡി. പോൾ, കെ.കെ. പങ്കജാക്ഷൻ, കെ.പി. ബെൻസൺ, പി. മധു, ആളൂർ പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാൻസിസ്, കോൺഗ്രസ് ബ്ലോക്ക് പ്രസി ഡന്റ് സോമൻ ചിറ്റയത്ത്, മണ്ഡ ലം പ്രസിഡന്റ് ബാബു തോമസ് തുടങ്ങിയവർ ധർണയ്ക്കു നേതൃത്വം നൽകി.
Movies
സിനിമാ താരത്തിൽ നിന്നും എംഎൽഎ ആയി മാറിയതിന് പിന്നിലെ അനുഭവം പറഞ്ഞ് രമേശ് പിഷാരടി. എംഎൽഎ ആകാനുള്ള തീരുമാനം വേണ്ടായിരുന്നു അല്ലേ എന്നു ചോദിക്കുന്നവരുണ്ടെന്നും എന്നാൽ തനിക്ക് അത് അങ്ങനെയല്ലെന്നും രമേശ് പറയുന്നു.
"വളരെ സജീവമായി രാഷ്ട്രീയത്തിൽ നിന്ന സമയത്താണ് എംഎൽഎയായി വരുന്നത്. എംഎൽഎ എന്ന നിലയിൽ പല കാര്യങ്ങൾക്കും ആളുകൾ എന്നെ വിളിക്കും. സർ.. വണ്ടി ഇടിച്ച് ഒരു പട്ടി ഇവിടെ ചത്ത് കിടക്കുന്നുണ്ട്, എംഎൽഎ അടിയന്തരമായി ഇടപെടണമെന്ന് പറയുന്നത് മുതൽ വലിയ പ്രശ്നങ്ങള് വരെ ആളുകൾ വിളിക്കുകയും പറയുകയും ചെയ്യുന്നുണ്ട്.
ഇതിലെല്ലാം നമ്മളാൽ കഴിയുംവിധം ഇടപെടുന്ന സാഹചര്യത്തിൽ പലരും എന്നോട് ചോദിച്ചിട്ടുണ്ട് എംഎൽഎ ആകാനുള്ളത് എന്നെങ്കിലും ശരിയായ തീരുമാനമായി തോന്നിയിട്ടുണ്ടോ? ഇങ്ങനെ മാറേണ്ടെന്ന് തോന്നിയിട്ടുണ്ടോ? എന്നിങ്ങനെ. കാരണം ഇതിലൂടെ ഉണ്ടാകുന്ന ശത്രുക്കളുടെ എണ്ണം വളരെ കൂടുതലാണ്. നമ്മൾ ആക്രമിക്കപ്പെടും, സൈബറിടങ്ങളിൽ കൂടിയോ അല്ലാതെയോ എങ്ങനെയാണേലും ആക്രമിക്കപ്പെടും.
ഇതൊക്കെ ചേർത്ത് വയ്ക്കുമ്പോൾ ഈ തീരുമാനം വേണ്ടായിരുന്നല്ലോ എന്ന് ഒരാള് എന്നോട് ചോദിച്ചപ്പോൾ ഞാൻ ശരിക്കും ഒരു ദിവസം അതിനെ കുറിച്ച് ആലോചിച്ചു. പക്ഷേ, എനിക്ക് പിന്നീട് മനസിലായൊരു കാര്യം, കഴിഞ്ഞ ദിവസം എന്റെ ഓഫിസിൽ നടന്ന ഒരു കാര്യവുമായി ചേർത്ത് ഞാൻ പറയാം.
ഏക മകൻ ബൈക്ക് അപകടത്തിൽ മരണപ്പെട്ട് പോയ, ജീവിതം വാർധക്യത്തിലേക്ക് കടന്ന ഒരു ഭർത്താവും ഭാര്യയും എന്നെ കാണാനായി വന്നു. മകൻ അപകടത്തെ തുടർന്ന് ആറ് വർഷത്തോളം കോമയിലായിരുന്നു. എല്ലാം നൽകി പണം മുടക്കി അവർ ആ മകനെ ചികിത്സിച്ചെങ്കിലും അവൻ മരണപ്പെടുകയായിരുന്നു.
വീടുവരെ നഷ്ടപ്പെട്ട അവസ്ഥയിലാണ് ഇപ്പോൾ. ഇവർ ഈ വേദന എന്നോട് ഇങ്ങനെ പറയുകയാണ്. ഞാൻ പറഞ്ഞു നമുക്കൊരു വീടു വയ്ക്കാൻ നോക്കാം, വേണ്ടതൊക്കെ ചെയ്യാം. പക്ഷേ ഇവർക്ക് സ്വന്തമായി സ്ഥലമില്ല. സ്ഥലമുണ്ടേൽ നമുക്ക് വിവിധ പദ്ധതികളിലൊക്കെ ഉൾപ്പെടുത്തി ചെയ്യാമായിരുന്നെന്ന് ഞാൻ പറഞ്ഞു. കുഴപ്പമില്ല, ഞാൻ എന്റെ സൗഹൃദങ്ങൾ വഴി നിങ്ങൾക്ക് ഒരു സ്ഥലം മേടിച്ചു തരാൻ പറ്റുമോയെന്ന് നോക്കട്ടെ എന്ന് പറഞ്ഞു.
ഈ സംഭവം നടക്കുമ്പോൾ ഇവരുടെ നേരെ പുറകിലായി ഇരിക്കുന്നത് എന്നെ കല്യാണത്തിന് ക്ഷണിക്കാനായി എത്തിയ കുറച്ചുപേരാണ്. അവരില് ഒരാൾ പെട്ടെന്ന് പറയുകയാണ്, മകന്റെ കല്യാണത്തോട് ചേർന്ന് ഇവർക്കൊരു മൂന്ന് സെന്റ് സ്ഥലം ഞാൻ കൊടുക്കാം എന്ന്. ഇത് കേട്ടതും ഈ രണ്ട് പേര് തമ്മിൽ ഇത് സത്യമാണോ അതോ നുണയാണോ എന്ന ഭാവത്തിൽ ഇരിക്കുകയാണ്.
തുടര്ന്ന് അവർ ഇമോഷനലാകുന്നു, കരയുന്നു. ഈ നിമിഷം സ്ക്രിപ്റ്റ് എഴുതി ഷൂട്ട് ചെയ്താൽ കിട്ടുന്ന സുഖമല്ല ഈ ജോലി ചെയ്യുമ്പോൾ, ഇത് കാണുമ്പോൾ, അവിടെ ആയിരിക്കുമ്പോൾ കിട്ടുന്ന സുഖം. ഇത് മാത്രമല്ല ഞാൻ പല പരിപാടിയ്ക്കും പോകുമ്പോള്, ഉദാഹരണത്തിന് സൈക്കിൾ കട ഉദ്ഘാടനത്തിന് പോകുമ്പോൾ രണ്ട് സൈക്കിൾ പിള്ളേര്ക്ക് കൊടുക്കാമോ എന്നും തുണിക്കടയിലെ ചടങ്ങിന് വിളിച്ചാൽ ഓണത്തിന് ഒരു 250 സാരി കൊടുക്കാന് പറ്റുമോ എന്നൊക്കെ ഞാനിപ്പോൾ ചോദിക്കാൻ തുടങ്ങിയിട്ടുണ്ട്. അതൊക്കെ കിട്ടാനും തുടങ്ങിയിട്ടുണ്ട്. പിഷാരടി പറഞ്ഞു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന സിപിഐ നിലപാടില് മാറ്റമില്ലെന്ന് മുന് മന്ത്രിയും ഒല്ലൂർ എംഎൽഎയുമായ കെ. രാജൻ. സംസ്ഥാന സെക്രട്ടറി അതിനെക്കുറിച്ച് വ്യക്തമായി പറഞ്ഞതാണെന്നും രാജന് പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന കാര്യത്തില് നേരത്തെ കൃത്യമായി അഭിപ്രായം പറഞ്ഞിരുന്നു. ആ കാര്യത്തില് ഉറച്ച് നില്ക്കുന്നു. ഒരു മാറ്റവുമില്ല. മാറ്റം ഉണ്ടാക്കാന് ഉദ്ദേശിക്കുന്നുമില്ല – കെ രാജന് വ്യക്തമാക്കി.
പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലി സിപിഐയില് ഭിന്നസ്വരമുയര്ന്നുവെന്ന് റിപ്പോര്ട്ടുകളുണ്ടായിരുന്നു. ജനങ്ങളെ ബാധിക്കാത്ത വിഷയത്തില് വാശിപിടിക്കരുതെന്ന് സംസ്ഥാന എക്സിക്യൂട്ടൂവ് യോഗത്തില് ചില നേതാക്കള് ചൂണ്ടിക്കാട്ടി.
മുന്നണി തിരിച്ചടി നേരിടുന്ന ഘട്ടത്തില് എല്ലാവരും ഒന്നിച്ച് നില്ക്കണമെന്നും ആവശ്യം ഉയര്ന്നു. പാര്ട്ടിയെ മാത്രം ബാധിക്കുന്ന പ്രശ്നത്തെ മുഖ്യഅജണ്ടയായി ഉയര്ത്തി ഇറങ്ങരുത്. മുന്നണി തിരിച്ചടി നേരിടുന്ന ഘട്ടത്തില് എല്ലാവരും ഒന്നിച്ച് നില്ക്കണം.
ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളില് ആരുമായും തര്ക്കിക്കാം, എന്നാല് പാര്ട്ടി കാര്യത്തില് അത് പാടില്ല. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തില് വിട്ടുവീഴ്ച പാടില്ലെന്ന അഭിപ്രായവും സംസ്ഥാന എക്സിക്യൂട്ടൂവ് യോഗത്തില് ചിലര് പ്രകടിപ്പിച്ചു.
Kerala
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ആക്രമണം നേരിടുന്നതായി നിയമസഭയിൽ പരാതി ഉന്നയിച്ച് ഫാത്തിമ തെഹ്ലിയ എംഎൽഎ. എഐ ചിത്രം ഉപയോഗിച്ച് തന്നെ മോശമായി ചിത്രീകരിക്കുന്നുവെന്നും എംഎൽഎ പരാതി ഉന്നയിച്ചു.
എംഎൽഎയുടെ പരാതിയെ തുടർന്ന് പോസ്റ്റ് സഭയുടെ മേശപ്പുറത്ത് വയ്ക്കാൻ സ്പീക്കർ നിർദേശം നൽകി. നിയമസഭയിലെ ഉദ്യോഗസ്ഥർ ഇത് പോലീസിന് കൈമാറുമെന്നും സ്പീക്കർ വ്യക്തമാക്കി.
District News
വായാട്ടുപറമ്പ്: ടി.കെ. ഗോവിന്ദൻ എംഎൽഎയ്ക്ക് വായാട്ടുപറമ്പിൽ സ്വീകരണം നൽകി, കരുണാപുരം, ബാലപുരം വാർഡുകളുടെ ആഭിമുഖ്യത്തിൽ ആണ് സ്വീകരണം ഒരുക്കിയത്. ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ജോസ് വെട്ടുകല്ലാംകുഴി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.കെ. സരസ്വതി, വി.എ റഹീം, സിനു തോമസ്, കൂലേരി കൃഷ്ണൻ, ജാഫർ, സജി കിടാരം, സണ്ണി മാനാടിയേൽ എന്നിവർ പ്രസംഗിച്ചു.മുതിർന്ന പൗരൻമാരെ എംൽഎ പൊന്നാട അണിയ്കുകയും, ഉന്നത വിജയം കൈവരിച്ച കുട്ടികളെ ആദരിക്കുകയും ചെയ്തു.
District News
ചാലക്കുടി: നിയോജക മണ്ഡലത്തിൽ രണ്ടാംവട്ടവും വിജയിച്ച സനീഷ്കുമാർ ജോസഫ് എംഎൽഎക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്വീകരണംനൽകി. മണ്ഡലം പ്രസിഡന്റ് ജോണി പുല്ലൻ അധ്യക്ഷതവഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് വി.ഒ. പൈലപ്പൻ ഉദ്ഘാടനംചെയ്തു. നഗരസഭ ചെയർപേഴ്സൺ ആലീസ് ഷിബു, ഡിസിസി ജനറൽ സെകട്ടറി എബി ജോർജ്, യുഡിഎഫ് ചെയർമാൻ അഡ്വ.സി.ജി. ബാലചന്ദ്രൻ, ഡിസിസി സെകട്ടറിമാരായ ജെയിംസ് പോൾ, ഡെൽജിത്ത് ഞറലേലി, കെപിസിസി അംഗം ഷോൺ പല്ലിശേരി എന്നിവർ പ്രസംഗിച്ചു.
District News
കരിമ്പൻ: കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത സമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ എംഎൽഎമാർക്ക് സ്വീകരണവും ജില്ലാ വികസന മാർഗരേഖ സമർപ്പണവും നാളെ നടക്കും. ഉച്ചകഴിഞ്ഞ് 2.30 ന് കരിമ്പൻ ബിഷപ്സ് ഹൗസിലാണ് പരിപാടി. ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ അധ്യക്ഷത വഹിക്കും. ചീഫ് വിപ്പ് അപു ജോൺ ജോസഫ്, എംഎൽഎമാരായ റോയി കെ. പൗലോസ്, സിറിയക് തോമസ്, എഫ്. രാജ, സേനാപതി വേണു എന്നിവർ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കും.
ഇടുക്കിയുടെ വികസനത്തിന് ശ്രദ്ധിക്കേണ്ട മേഖലകളും പദ്ധതികളും ഉൾപ്പെടുത്തി വികസന മാർഗരേഖ എംഎൽഎമാർക്ക് സമർപ്പിക്കും. മലയോരജനത നേരിടുന്ന ഭൂപ്രശ്നങ്ങൾ, നിർമാണ നിരോധനം, പട്ടയപ്രശ്നങ്ങൾ, ഭൂനിയമ ഭേദഗതിയിലെ അപാകതകൾ തുടങ്ങിയ വിഷയങ്ങൾ എംഎൽഎമാർക്ക് മുന്നിൽ വയ്ക്കും.
സമ്മേളനത്തിൽ രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ, കത്തോലിക്ക കോൺഗ്രസ് രൂപതാ ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം, ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, ട്രഷറർ ജോസഫ് ചാണ്ടി തേവർപറമ്പിൽ, ഗ്ലോബൽ സമിതി ഭാരവാഹികളായ ജോർജുകുട്ടി പുന്നക്കുഴി, റിൻസി സിബി, യൂത്ത് കൗൺസിൽ ഗ്ലോബൽ കോ-ഓർഡിനേറ്റർ ജെറിൻ ജെ. പട്ടാങ്കുളം തുടങ്ങിയവർ പ്രസംഗിക്കും.
Kerala
കോട്ടയം: അധ്യാപന ജീവിത കാലഘട്ടത്തിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട വിദ്യാർഥികളോടൊപ്പം ഒരേ പ്രസ്ഥാനത്തിന്റെ ഭാഗമായി സാമാജികരായി കേരള നിയമസഭയിലെത്താൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് റോണി കെ. ബേബി എംഎൽഎ.
അദ്ദേഹം അധ്യാപകനായി ആദ്യം ജോലി ചെയ്ത തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളജിലെ ബിഎ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയായിരുന്നു ഇന്നത്തെ പാലക്കാട് എംഎൽഎ രമേഷ് പിഷാരടി. അന്നേ കലയുടെ ലോകത്തായിരുന്ന പിഷാരടിയെ ക്ലാസിൽ കാണുന്നത് അപൂർവമായിരുന്നെന്ന് എംഎൽഎ പറയുന്നു. എങ്കിലും ക്ലാസിലിരിക്കുമ്പോൾ രാഷ്ട്രതന്ത്ര ശാസ്ത്ര വിഷയത്തിൽ അദ്ദേഹം പുലർത്തിയ ശ്രദ്ധ, പുതിയ കാര്യങ്ങൾ അറിയാനുള്ള ആഗ്രഹം തന്നെ അദ്ഭുതപ്പെടുത്തിയിരുന്നു.
കലാകാരന്റെ ഉള്ളിലെ രാഷ്ട്രീയ ബോധത്തെ അന്നുതന്നെ തിരിച്ചറിഞ്ഞിരുന്നു. ഗുരുവിന്റെ രാഷ്ട്രീയ വഴിയെ പ്രിയപ്പെട്ട ശിഷ്യനും നിയമസഭയിൽ എത്തിയതിൽ അഭിമാനം, സന്തോഷം.
ഡിബി കോളജിലെ താത്കാലിക ജോലിക്കു ശേഷം നിയമനം ലഭിച്ചതു വൈക്കം കൊതവറ സെന്റ് സേവ്യേഴ്സ് കോളേജിലായിരുന്നു. അവിടെ പ്രിയപ്പെട്ട വിദ്യാർഥിയായിരുന്നു ബിഎ ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റിലുണ്ടായിരുന്ന ഇന്നത്തെ വൈക്കം എംഎൽഎ കെ. ബിനിമോൻ. ഇക്കണോമിക്സ് വിഷയത്തിന്റെ സബ്സിഡിയറിയായിരുന്നു ഞാൻ പഠിപ്പിച്ച പൊളിറ്റിക്കൽ സയൻസ്.
കോളജിലെ കെഎസ്യു നേതാവായിരുന്നു ബിനിമോൻ. മികച്ച സംഘാടകൻ, തികഞ്ഞ പോരാളി. എതിർപക്ഷത്തിന്റെ കോട്ടയിൽനിന്നു യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി ജയിച്ചത് ഇന്നും ഓർക്കുന്നു. അതേ അദ്ഭുത വിജയം ഇത്തവണയും ബിനിമോൻ ആവർത്തിച്ചിരിക്കുന്നു
അന്നൊരിക്കൽ കെഎസ്യു സമരകാലത്തു സമരം നയിച്ച് ക്ലാസിൽ എത്തിയ ബിനിമോനെ ക്ലാസിൽ നിന്ന് ഇറക്കിവിട്ടതിന്റെ പേരിൽ ഇന്നും ബിനിമോൻ തന്നോടു പരിഭവം പറയാറുണ്ടെന്നും റോണി കെ. ബേബി ഫേസ്ബുക്കിൽ കുറിച്ചു.
Kerala
ചെന്നൈ: അണ്ണാഡിഎംകെയ്ക്ക് വീണ്ടും തിരിച്ചടി. മുൻ ആരോഗ്യമന്ത്രി സി. വിജയഭാസ്ക്കർ എംഎൽഎ സ്ഥാനം രാജിവച്ചു. സ്പീക്കർക്ക് രാജിക്കത്ത് കൈമാറി.
തമിഴ്നാട്ടിൽ ജോസഫ് വിജയ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം രാജിവയ്ക്കുന്ന അഞ്ചാമത്തെ എംഎൽഎ ആണിത്. പുതുക്കോട്ട ജില്ലയിലെ ശക്തനായ നേതാവാണ് സി വിജയഭാസ്കർ.
ഇത്തവണ വീരാളിമലയിൽ 62,000 വോട്ടിനാണ് വിജയഭാസ്ക്കർ ജയിച്ചത്. രാജി അംഗീകരിച്ചതായി സ്പീക്കർ അറിയിച്ചു. ഇതോടെ നിയമസഭയിൽ എഐഎഡിഎംകെ എംഎൽഎമാരുടെ എണ്ണം 42 ആയി.
കഴിഞ്ഞ ദിവസം നടി ഗൗതമിയും അണ്ണാഡിഎംകെ വിട്ടിരുന്നു. രാഷ്ട്രീയ സൗഹചര്യങ്ങള് പരിഗണിച്ചാണ് തീരുമാനമെന്നായിരുന്നു പ്രതികരണം. പാർട്ടി ഡെപ്യൂട്ടി സെക്രട്ടറി പദവിയും ഗൗതമി രാജിവെച്ചിരുന്നു. നേരത്തെ ബിജെപിയില് ആയിരുന്നു ഗൗതമി.
കാല് നൂറ്റാണ്ട് കാലത്തെ ബിജെപി ബന്ധം ഉപേക്ഷിച്ച് 2024 ഫെബ്രുവരിയിലാണ് എടപ്പാളി പളനിസ്വാമിയില് നിന്ന് അവര് എഐഡിഎംകെ അംഗത്വം സ്വീകരിച്ചത്. തന്റെ പണം തട്ടിയെടുത്ത സി. അഴകപ്പന് എന്നയാളെ ബിജെപി നേതാക്കള് പിന്തുണച്ചു എന്നാരോപിച്ചാണ് അവര് ബിജെപി വിട്ടത്.
Kerala
കണ്ണൂർ: തളിപ്പറമ്പിലെ സ്വതന്ത്ര എംഎൽഎ ടി.കെ. ഗോവിന്ദന് നേരെ ഫോണിലൂടെ വധഭീഷണി. വൈകിട്ട് പൊതുപരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നതിനിടയിലാണ് എംഎൽഎയ്ക്ക് നേരെ വധഭീഷണി മുഴക്കിക്കൊണ്ടുള്ള അജ്ഞാത ഫോൺ സന്ദേശം എത്തിയത്.
'ഈ യാത്ര അധികമുണ്ടാകില്ല, പണി ജയിലിൽ ഉള്ളവർ നോക്കും' എന്നായിരുന്നു ഫോൺ വിളിച്ചയാൾ എംഎൽഎയെ ഭീഷണിപ്പെടുത്തിയത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ഫോൺ വിളിച്ചയാൾ കടുത്ത ഭാഷയിൽ അസഭ്യം പറയുകയും ചെയ്തു. സംഭവത്തെ തുടർന്ന് ടി.കെ. ഗോവിന്ദൻ മയ്യിൽ പോലീസിൽ പരാതി നൽകി. തളിപ്പറമ്പിൽ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് സിപിഎം ബന്ധം ഉപേക്ഷിച്ച ടികെ ഗോവിന്ദൻ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് പാർട്ടിക്കോട്ടയിൽ വിജയിച്ചിരുന്നു.
National
ന്യൂഡൽഹി: മധ്യപ്രദേശിൽ മൂന്ന് ബിജെപി സ്ഥാനാർഥികളെ രാജ്യസഭയിലേക്ക് വിജയികളായി പ്രഖ്യാപിച്ചതിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. കോൺഗ്രസിന്റെ കടുത്ത എതിർപ്പ് അവഗണിച്ചായിരുന്നു മൂന്ന് സ്ഥാനാർഥികളെയും വിജയികളായി പ്രഖ്യാപിച്ചത്.
ഇതിനെതിരെ ഇന്ന് സംസ്ഥാനത്തെ എംഎൽഎമാരെ ഡൽഹിയിലെത്തിച്ച് പ്രതിഷേധിക്കാനാണ് കോൺഗ്രസ് തീരുമാനം. ബിജെപി നേതാക്കളായ തരുൺ ചുഗ്, രജനീഷ് അഗർവാൾ, മഹേഷ് കേവാട്ട് എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
അതേസമയം പത്രിക തള്ളിയതിനെതിരായ മീനാക്ഷി നടരാജന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നിലവിലെ ഹർജി നിലനിൽക്കാത്തതിനാൽ തെരഞ്ഞെടുപ്പ് ഹർജിയായി സമർപ്പിക്കാൻ കോൺഗ്രസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.
നിലവിലെ നിയമസഭാകക്ഷി നിലയിൽ ഒരാളെ രാജ്യസഭയിലേക്ക് എത്തിക്കാനുള്ള അംഗസഖ്യം കോൺഗ്രസിനുണ്ടായിരുന്നു. ഈ സീറ്റിലേക്കാണ് മീനാക്ഷി നടരാജൻ മത്സരിച്ചത്. ബിജെപിയും ഈ സീറ്റിലേക്ക് മഹേഷ് കേവാട്ടിനെ മത്സരിപ്പിച്ചു. പത്രിക തള്ളിയതോടെ കേവാട്ട് തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുകയായിരുന്നു.
District News
കാസര്ഗോഡ്: ദേശീയപാത നിര്മാണം മൂലം ബേവിഞ്ച പ്രദേശത്തുണ്ടായ രൂക്ഷമായ വെള്ളക്കെട്ടും മണ്ണിടിച്ചില് ഭീഷണിയും പരിഹരിക്കുന്നതിനായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില് സ്ഥലപരിശോധന നടത്തി. ദേശീയപാത നിര്മാണത്തിലെ അശാസ്ത്രീയത മൂലം ജനങ്ങള് നേരിടുന്ന ദുരിതങ്ങള്ക്ക് പരിഹാരം കാണാന് കല്ലട്ര മാഹിന് എംഎല്എയുടെ സാന്നിധ്യത്തില് റവന്യു ഡിവിഷണല് ഓഫീസറും സംഘവും ബേവിഞ്ചയില് സംയുക്ത പരിശോധന നടത്തിയത്.
സ്റ്റാര് നഗറിലെ കലുങ്ക് നിര്മാണവും ഡ്രെയിനേജ് പ്രശ്നവും പ്രദേശത്ത് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഈ ഭാഗത്ത് ഏതുസമയത്തും ഇടിഞ്ഞുവീഴാവുന്ന തരത്തിലാണ് മണ്തിട്ട നില കൊള്ളുന്നത്. മുന്പുണ്ടായിരുന്ന വികെ പാറ റോഡ്, ഇല്ലം റോഡ്, കുണ്ടടുക്കം റോഡ്, കുന്നില് സ്കൂള് റോഡ്, കൊല്ലറ മൂല തുടങ്ങിയ അഞ്ചോളം കലുങ്കുകള് നിര്മിക്കാതെ അവിടുത്തെ മുഴുവന് മഴവെള്ളവും നിലവില് പകുതി മാത്രം നിര്മാണം പൂര്ത്തിയായ പുതിയ വലിയ കലുങ്കിലേക്ക് തിരിച്ചുവിട്ടിരിക്കുകയാണ്.
ഒരു വ്യക്തിയുടെ സ്വകാര്യ ഭൂമിയിലേക്കാണ് ഇതു തുറക്കുന്ന്. കലുങ്കിലൂടെ എത്തുന്ന ശക്തമായ വെള്ളമൊഴുക്ക് താങ്ങാന് നിലവിലെ ഓടയ്ക്ക് സാധിക്കില്ല. അതിനാല് ഇവിടെ മൂന്നുമീറ്റര് വീതിയില് കോണ്ക്രീറ്റ് ഓട നിര്മിക്കണമെന്ന് നാട്ടുകാര് ആവശ്യപ്പെട്ടു.
ബേവിഞ്ച പാലത്തിന് അടിയില് ബീമുകള് ഉറപ്പിക്കാന് കൊണ്ടുവന്നതും അല്ലാത്തതുമായ വലിയ മണ്ണു കൂമ്പാരമാണുള്ളത്. കുന്നിന്ചെരിവില് നിന്ന് വരുന്ന മഴവെള്ളം കൃത്യമായ ഡ്രെയിനേജ് ഇല്ലാത്തതിനാല് സ്വകാര്യവ്യക്തിയുടെ പറമ്പില് കെട്ടിക്കിടക്കുകയും തുടര്ന്ന് പാലത്തിന്റെ തൂണുകള്ക്കിടയിലൂടെ ഒലിച്ചിറങ്ങി ഉഗ്രാണി കോളനി-മുണ്ടാംകുളം റോഡിലേക്ക് പതിക്കുകയും ചെയ്യുന്നു. ശക്തമായ വെള്ള മൊഴുക്കില് പാലത്തിനടിയിലെ മണ്ണും ചെളിയും ഒലിച്ച് പുഴ പോലെ ഉഗ്രാണി കോളനിയിലെ വീടുകളിലേക്ക് കയറുകയാണ്.
പ്രദേശത്തെ വലിയ ഓടകള് തമ്മില് കണക്റ്റ് ചെയ്ത് പണി പൂര്ത്തിയാക്കണമെന്നും പാലത്തിനടിയിലെ മണ്ണ് അടിയന്തരമായി നീക്കാന് എന്എച്ച്എഐക്ക് നിര്ദ്ദേശം നല്കണമെന്നും സംഘം ആവശ്യപ്പെട്ടു. വെള്ളപ്പൊക്കത്തിന്റെ കാരണം പഠിക്കാന് ഇറിഗേഷന് എന്ജിനിയര്മാരില് നിന്നും റിപ്പോര്ട്ട് തേടാന് തീരുമാനിച്ചു.
ശക്തമായ മഴയുള്ള സമയത്ത് ദേശീയപാതയില് നിന്നുള്ള അിശകതമായ വെള്ളമാണ് മുണ്ടാംകുളം ടാര് റോഡിലേക്ക് ഒഴുകിയെത്തുന്നത്. ഈ ഭാഗത്ത് ഡ്രെയിനേജ് സംവിധാനം ഇല്ലാത്തതാണ് പ്രധാന കാരണം. നിലവിലുള്ള സര്വീസ് റോഡിലൂടെ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് പുതിയ ഡ്രെയിനേജ് നിര്മിച്ചാല് ഈ പ്രശ്നത്തിന് പരിഹാരമാകും. ഇതു സംബന്ധിച്ച് പഠനം നടത്തി അടിയന്തര നടപടി സ്വീകരിക്കാന് എന്എച്ച്എഐ എന്ജിനിയര്മാരോട് ആവശ്യപ്പെട്ടു.
ദേശീയപാതയ്ക്ക് വേണ്ടി മണ്ണെടുത്തത് കാരണം ബേവിഞ്ച സ്കൂളിലേക്ക് പ്രവേശിക്കുന്ന റോഡ് ഇപ്പോള് അഞ്ചു മീറ്റര് ഉയരത്തിലും 30 മീറ്റര് നീളത്തിലും അപകടകരമായ മണ്തിട്ടയായി മാറിയിരിക്കുകയാണ്. കൈവരികളോ സംരക്ഷണ ഭിത്തിയോ ഇല്ലാത്തത് സ്കൂള് കുട്ടികളുടെ ജീവന് വലിയ ഭീഷണിയാണ്. ഇവിടെ അടിയന്തരമായി സംരക്ഷണ ഭിത്തിയും കൈവരിയും നിര്മിക്കാന് എന്എച്ച്എഐയോട് ആവശ്യപ്പെട്ടു. സ്കൂളിന് മുന്നില് നടന്ന വലിയ തോതിലുള്ള അനധികൃത മണ്ണെടുപ്പിനെക്കുറിച്ച് ജില്ലാ ജിയോളജിസ്റ്റിനെക്കൊണ്ട് അന്വേഷിപ്പിച്ച് കുറ്റക്കാര്ക്കെതിരെ നടപടിയെടുക്കും.
ഈസ്റ്റ് ബേവിഞ്ച ജുമാ മസ്ജിദിന് സമീപം ദേശീയ പാതയുടെ ഇരുവശത്തും സര്വീസ് റോഡ് വേണമെന്നതും പള്ളിയുടെ മുന്വശത്ത് നിലവില് നിർമിച്ചിരിക്കുന്ന അണ്ടര്പാസ് നാലുമീറ്റര് ഉയരവും ആറുമീറ്റര് വീതിയുമുള്ള വലിയ അണ്ടര്പാസാക്കി മാറ്റണമെന്ന ആവശ്യവും എന്എച്ച്എഐ അധികൃതരുടെ ശ്രദ്ധയില്പെടുത്തും. ദേശീയപാത നിര്മാണം കാരണം ജനങ്ങള് അനുഭവിക്കുന്ന ദുരിതങ്ങള്ക്ക് ശാശ്വതവും കുറ്റമറ്റതുമായ പരിഹാരം കാണാന് ആവശ്യമായ തുടര്നടപടികള് അടിയന്തരമായി സ്വീകരിക്കണമെന്ന് പരിശോധനയ്ക്ക് ശേഷം എംഎല്എ ആവശ്യപ്പെട്ടു.
District News
കൂവപ്പള്ളി: കുട്ടികൾ നാളെയുടെ പ്രതീക്ഷയാണെന്നും വലിയ സ്വപ്നങ്ങൾ കാണാനും അവ യാഥാർഥ്യമാക്കാനും ഓരോ വിദ്യാർഥിക്കും സാധിക്കണമെന്നും പ്രഫ. റോണി കെ. ബേബി എംഎൽഎ. കൂവപ്പള്ളി സെന്റ് ജോസഫ് ഹൈസ്കൂളിൽ നൽകിയ സ്വീകരണ പരിപാടിയിലും തുടർന്ന് നടന്ന കുട്ടികൾക്കൊപ്പം എംഎൽഎ എന്ന സംവാദ പരിപാടിയിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിവസ്തുക്കളുടെ ഉപയോഗം, മൊബൈൽ ഫോൺ അഡിക്ഷൻ എന്നിവയിൽനിന്നും കുട്ടികൾ പൂർണമായും മോചനം നേടേണ്ടതുണ്ട്. ഇത്തരം തെറ്റായ ശീലങ്ങളിൽ പെട്ടുപോകാതെ നല്ല ചിന്താഗതി വളർത്തിയെടുക്കാൻ കുട്ടികൾക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹെഡ്മിസ്ട്രസ് ജോഷീന മേരി ജോർജ്, വാർഡ് അംഗം ജോസഫ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. അധ്യാപകരും രക്ഷകർത്താക്കളും വിദ്യാർഥികളും പങ്കെടുത്തു.
National
ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയിലെ ആഭ്യന്തര കലഹം വിജയ് നേതൃത്വം നൽകുന്ന ടിവികെയെ കൂടുതൽ ശക്തിപ്പെടുത്തുന്നു. മുതിർന്ന എഐഎഡിഎംകെ നേതാക്കളും മുൻമന്ത്രിമാരുമായ നാലുപേരും മുൻ എംപിയും ഏതാനും മുൻ എംഎൽഎമാരും ടിവികെയിൽ ചേർന്നു.
മുൻമന്ത്രിമാരായ ഉദുമലൈ കെ രാധാകൃഷ്ണൻ, എം സി സമ്പത്ത്, കടമ്പൂർ സി രാജു, എൻ ആർ ശിവപതി എന്നിവരും മുൻ എംപി എ ഇളവരശനും ടിവികെ ജനറൽ സെക്രട്ടറി എൻ. ആനന്ദ്, തെരഞ്ഞെടുപ്പ് പ്രചാരണവിഭാഗം നേതാവ് ആദവ് അർജുന എന്നിവരുടെ സാന്നിധ്യത്തിൽ പാർട്ടിയിൽ ചേരുകയായിരുന്നു. മുൻ എംഎൽഎമാരായ സുന്ദർരാജ്, രാജമുത്തു, മൻരാജ്, രാജവർമ്മൻ പനീർസെൽവം, എം. മുരുകൻ, എൻ ശിവ എന്നിവരും ഇവർക്കൊപ്പമുണ്ട്.
ഡിഎംകെയുടെ രണ്ട് മുൻ എംഎൽഎമാരായ പി കാമരാജ്, എം എസ് ഷൺമുഖം എന്നിവരും ടിവികെ സർക്കാരിനൊപ്പം ചേരുമെന്നു പ്രഖ്യാപിച്ചു. ഇരുകക്ഷികളുടെയും സംസ്ഥാന, ജില്ലാ ഭാരവാഹികൾ ഉൾപ്പെടെ 2500 ഓളം നേതാക്കളാണ് ദിവസങ്ങൾക്കുള്ളിൽ വിജയ് സർക്കാരിനു പിന്തുണയുമായി എത്തിയത്. വിജയ് അധികാരമേറ്റതിനു പിന്നാലെ 25 അണ്ണാ ഡിഎംകെ എംഎൽഎമാർ കൂറുമാറി സർക്കാരിനെ പിന്തുണച്ചിരുന്നു.
Kerala
ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎ ജി. സുധാകരന് സിപിഎമ്മിന്റെ താക്കീത്. സിപിഎം പ്രവർത്തകരെ പൊതുപരിപാടികളിൽ അധിക്ഷേപിക്കുന്നത് സുധാകരൻ അവസാനിപ്പിക്കണമെന്നാണ് സിപിഎം ഏരിയ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
മൈക്ക് കിട്ടിയാൽ അമ്പലപ്പുഴയിലെ പാർട്ടി പ്രവർത്തകരെ അധിക്ഷേപിക്കുന്ന വിധത്തിലുള്ള പ്രസംഗങ്ങളാണ് സുധാകരൻ നടത്തുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ ദിവസം നടന്ന സ്കൂൾ പ്രവേശനോത്സവത്തിൽ ബോധപൂർവം അത്തരം പരാമർശങ്ങൾ നടത്തുകയാണ്. വിവിധ സ്കൂളുകളിലെ എസ്എംസി ഭാരവാഹികളായ പാർട്ടി പ്രവർത്തകരെ കടന്നാക്രമിച്ചുകളയാം എന്ന മനോഭാവത്തിലാണ് ഇത്തരം പ്രസംഗങ്ങൾ നടത്തുന്നതെന്നും സിപിഎം ആരോപിക്കുന്നു.
എംഎൽഎ എന്ന നിലയിൽ എന്തെങ്കിലും കുറവുകളുണ്ടങ്കിൽ അത് ചൂണ്ടിക്കാണിക്കുന്നതിന് പകരം സിപിഎം പ്രവർത്തകരെ മൈക്കിലൂടെ അധിക്ഷേപിച്ച് പ്രസംഗിക്കുകയാണ്. രാഷ്ട്രീയ ലക്ഷ്യ ത്തോടെ ഉള്ളതാണ് ഇതെല്ലാം. ആരുടെയെങ്കിലും അഭിപ്രായങ്ങൾ കേട്ട് പാർട്ടി പ്രവർത്തകർക്കെതിരെ അനാവശ്യ പരാമർശങ്ങൾ നടത്തുന്നത് ജനാധിപത്യവിരുദ്ധമാണ്.
പൊതുവായ വേദികളിൽ രാഷ്ട്രീയം കലർത്തുന്നത് അത്തരം വേദികളുടെ അന്തസ് ഇല്ലാതാക്കും. അത്തരം വേദികളിൽ സമൂഹത്തിലെ എല്ലാ രാഷ്ട്രീയ വിശ്വാസികളും ഉണ്ടാകുമെന്നതിനാൽ, കോൺഗ്രസുകാർക്ക് നാവ് വാടകയ്ക്ക് കൊടുത്ത് അവരുടെ കൈയടി കിട്ടാനുള്ള അസത്യ പ്രസംഗങ്ങൾ സുധാകരൻ അവസാനിപ്പിക്കണം.
രാഷ്ട്രീയ വേദികളിൽ നടത്തുന്നതുപോലെയുള്ള പ്രസംഗങ്ങൾ ഇനിയും എംഎൽഎയുടെ ഭാഗത്തുനിന്ന് പൊതുവേദികളിൽ ഉണ്ടായാൽ അതേ വേദികളിൽ തന്നെ പ്രതികരണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. നിരുത്തരവാദ പ്രസംഗങ്ങൾ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്നും ഏരിയ സെക്രട്ടറി സി. ഷാംജി പ്രസ്താവനയിൽ പറഞ്ഞു.
Kerala
ആലപ്പുഴ: ജി. സുധാകരൻ എംഎൽഎമാരുടെ രാജാവാകേണ്ടെന്ന് റെജി ചെറിയാൻ എംഎൽഎ. തനിക്കെതിരെയുള്ള ജി. സുധാകരന്റെ പരാമർശം യുഡിഎഫ് നേതൃത്വത്തെ അറിയിക്കുമെന്ന് റെജി ചെറിയാൻ പറഞ്ഞു.
എംഎൽഎമാരുടെ രാജാവാകാൻ ജി. സുധാകരൻ നേക്കേണ്ട. ഈ പറഞ്ഞ മഹാൻ മന്ത്രി ആയിരുന്ന കാലത്ത് തോട്ടപ്പള്ളിയിൽ നിന്ന് കരിമണൽ കൊണ്ടുപോയിരുന്നു. അന്നത്തെ കാലത്ത് മണ്ണുകൊണ്ടുപോയത് എങ്ങോട്ടാണെന്ന് ഭരിച്ചവർക്കാണ് അറിയാവുന്നത്.
ആരുടെയും കൈയിൽ നിന്ന് പേപ്പർ എഴുതി വാങ്ങിയിട്ടല്ല ഞാൻ എംഎൽഎയായത്. കുട്ടനാട്ടിലെ ജനങ്ങൾ വോട്ട് ചെയ്താണ് വിജയിച്ചത്.
തന്റെ സ്ഥാപനത്തിൽ കള്ളുകുടിക്കാൻ ആരെങ്കിലും വന്നിട്ടുണ്ടെങ്കിൽ ആ പാർട്ടിക്ക് അതിന്റെ പ്രയോജനവും ഉണ്ടായിക്കാണും. ജി. സുധാകരൻ ഇപ്പോൾ യുഡിഎഫിൽ ആണെന്ന് മനസിലായിട്ടില്ല. വ്യക്തിപരമായി പറഞ്ഞാൽ അതിനപ്പുറം പറയുമെന്നും റെജി ചെറിയാൻ പറഞ്ഞു.
National
ചെന്നൈ: തമിഴ്നാട്ടിൽ ഭരണകക്ഷിയായ ടിവികെ വൻതോതിൽ പണം നൽകിയാണ് മറ്റു പാർട്ടികളിൽനിന്നുള്ള എംഎൽഎമാരെ ആകർഷിക്കുന്നതെന്ന് ആരോപിച്ച് അണ്ണാ ഡിഎംകെ പ്രതിനിധികൾ ഗവർണർ രാജേന്ദ്ര അർലേക്കർക്ക് പരാതി നൽകി. എംഎൽഎമാരെ വിലയ്ക്കെടുക്കുന്നതിനെച്ചൊല്ലി അണ്ണാ ഡിഎംകെയും ടിവികെയും തമ്മിൽ വാക് പോര് തുടരുന്നതിനിടെയാണ് നേതാക്കൾ ശനിയാഴ്ച ഗവർണറെ കണ്ടത്.
ഇതുമായി ബന്ധപ്പെട്ട് നടന്ന പണമിടപാടുകൾ പരിശോധിക്കണമെന്നും സിബിഐ അന്വേഷണം നടത്തണമെന്നും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. അണ്ണാ ഡിഎംകെ രാജ്യസഭാംഗം എം. ധനപാലും വിപ്പ് അഗ്രി എസ്.എസ്. കൃഷ്ണമൂർത്തയുമാണ് പരാതി നൽകിയത്.
പാർട്ടി എംഎൽഎമാരിൽ 25 പേർ പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിക്കെതിരേ കലാപക്കൊടി ഉയർത്തുകയും വിശ്വാസവോട്ടെടുപ്പിൽ ടിവികെയ്ക്ക് അനുകൂലമായി വോട്ടു ചെയ്യുകയും ചെയ്തിരുന്നു. ഇതിൽപ്പെട്ട നാലു പേരാണ് പിന്നീട് എംഎൽഎ സ്ഥാനം രാജിവച്ചത്.
അണ്ണാ ഡിഎംകെ എംഎൽഎമാരിൽ 90 ശതമാനം പേരും ടിവികെയിൽ ചേരാൻ ഒരുങ്ങി നിൽക്കുകയാണെന്ന് മന്ത്രി ആധവ് അർജുന പറഞ്ഞിരുന്നു. ഇത് പാർട്ടിയിൽ ആശങ്കയ്ക്കും പ്രതിഷേധത്തിനും വഴിവെച്ചിട്ടുണ്ട്. കുതിരക്കച്ചവടം ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അണ്ണാ ഡിഎംകെ നേതാവ് ആർ.ബി. ഉദയകുമാർ മുന്നറിയിപ്പു നൽകി.
District News
പൊൻകുന്നം: വർധിച്ച് വരുന്ന ലഹരി ഉപയോഗത്തിന്റെ പശ്ചാത്തലത്തിൽ കാഞ്ഞിരപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസും പൊൻകുന്നം സ്പെഷ്യൽ സബ് ജയിലും സംയുക്തമായി വിമുക്തി മിഷന്റെ ഭാഗമായി ജയിൽ അന്തേവാസികൾക്ക് "പുനർജനി 2026' എന്ന പേരിൽ നടത്തിയ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് റോണി കെ. ബേബി എംഎൽഎ ഉദ്ഘാടനം ചെയ്തു.
പൊൻകുന്നം സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് അനീഷ് പി.എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ (NC) അഭിരാജ് സ്വാഗതം പറഞ്ഞു. കോട്ടയം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറും വിമുക്തി മാനേജറുമായ എം.കെ. പ്രസാദ് ലഹരി വിരുദ്ധ സന്ദേശം നൽകി.
പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുരേഷ് പി.കെ. ആശംസ അറിയിച്ചു. കോട്ടയം ജില്ലയിലെ വിമുക്തി മെന്റർ ബെന്നി സെബാസ്റ്റ്യൻ "ലഹരിയും ഡി അഡിക്ഷനും' എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. ലഹരി ഉപയോഗത്തിന്റെ വിവിധ തലങ്ങളും ലഹരി സമൂഹത്തെ എങ്ങനെ നശിപ്പിക്കുന്നെന്നും ക്ലാസ്സിൽ വ്യക്തമാക്കി.
അസിസ്റ്റന്റ് പ്രിസൺ ഓഫീസർ അനന്ദു കൃഷ്ണൻ കൃതജ്ഞത അറിയിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മനോജ് റ്റി .ജെ, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ കം ഡ്രൈവർ ജോമോൻ, കാഞ്ഞിരപ്പള്ളി റേഞ്ചിലെ സിവിൽ എക്സൈസ് ഓഫീസറും വിമുക്തി കോർഡിനേറ്ററുമായ ശ്രീ ജിബിൻ ഡൊമിനിക് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പ്രിവന്റീവ് ഓഫീസർ സമീർ റ്റി.എ, സിവിൽ എക്സൈസ് ഓഫീസർ ആനന്ദ് ബാബു .പി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Kerala
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിലടക്കമുള്ള 12 കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡിനെതിരെ മുഹമ്മദ് റിയാസ് റിയാസ് എംഎൽഎ. ഫെയ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു റിയാസിന്റെ പ്രതികരണം.
"വളഞ്ഞിട്ടടിച്ചോളൂ...പക്ഷേ സംഘപരിവാറിനു മുമ്പിൽ കുമ്പിടില്ല. അവസാന ശ്വാസം വരെയും പോരാടും.'-ഇങ്ങനെയായിരുന്നു റിയാസിന്റെ പോസ്റ്റ്.
മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയനെ ഇഡി ചോദ്യം ചെയ്യുകയാണ്. തിരുവനന്തപുരത്തെ വീട്ടിൽ ആണ് മൊഴി എടുക്കുന്നത്.
പിണറായിയുടെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള വാടക വീട്ടിൽ രാവിലെ മുതൽ ഇഡി റെയ്ഡ് പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട 12 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
സംസ്ഥാന പോലീസിനെ അറിയിക്കാതെയാണ് ഇഡി പരിശോധന പുരോഗമിക്കുന്നത്. ഇന്റലിജൻസിനെയോ,സ്പെഷ്യൽ ബ്രാഞ്ചിനെയോ, ലോക്കൽ പോലീസിനെയോ അറിയിക്കാതെയാണ് റെയ്ഡ് നീക്കം.
കേസിൽ വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ, സാമ്പത്തിക സ്രോതസിന്റെ ഇടപാടുകൾ, കമ്പനിയുടെ വിവരങ്ങൾ, പിണറായി വിജയന്റെ വിവരങ്ങൾ എന്നിവയാകും പരിശോധിക്കുകയെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
എക്സാലോജിക് ഇടപാടിലെ ഇഡി അന്വേഷണം പ്രഥമ ദൃഷ്ട്യാ നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ നാടകീയ പരിശോധന ആരംഭിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി. ആരോപണ വിധേയർ ആരെന്നു നോക്കി അന്വേഷണം നിർത്താനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
National
ചെന്നൈ: തമിഴ്നാട്ടിൽ ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന് (എഐഎഡിഎംകെ) വീണ്ടും കനത്ത തിരിച്ചടി. പാർട്ടിയിലെ മൂന്ന് എംഎൽഎമാർ തമിഴ്നാട് നിയമസഭയിൽ നിന്ന് രാജിവച്ചു. മരഗതം കുമാരവേൽ, ജയകുമാർ, സത്യബാമ എന്നിവർ നിയമസഭാ സ്പീക്കർ ജെ.സി.ഡി. പ്രഭാകറിന് രാജിക്കത്ത് സമർപ്പിച്ചു.
രാജിവച്ച മൂന്ന് നേതാക്കളും മുഖ്യമന്ത്രി വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിൽ (ടിവികെ) ചേർന്നു. പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമായി തുടരുന്നതിനിടയിലാണ് ഈ സംഭവം.
മുതിർന്ന പാർട്ടി നേതാവ് സി.വി. ഷൺമുഖത്തിന്റെ നേതൃത്വത്തിൽ മുപ്പതോളം എഐഎ.ഡിഎംകെ എംഎൽഎമാർ വിജയ്യുടെ ടിവികെ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചതിന് കൃത്യം രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഈ പുതിയ നീക്കം. എടപ്പാടി പളനിസാമി നയിക്കുന്ന പാർട്ടിയിൽ നിന്ന് രാജിവച്ച മൂന്ന് നിയമസഭാംഗങ്ങളും ഈ വിമത വിഭാഗത്തിന്റെ ഭാഗമായിരുന്നു.
അടുത്തിടെയുണ്ടായ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമായ സാഹചര്യത്തിലാണ് എഐഎഡിഎംകെയ്ക്ക് പുതിയ തിരിച്ചടി നേരിട്ടിരിക്കുന്നത്.
Kerala
തിരുവനന്തപുരം: നേമം മണ്ഡലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആമ്പുലൻസ് സേവന സൗകര്യം ഉൾപ്പടെയുള്ള എംഎൽഎ ഓഫീസ് ജൂൺ ആദ്യവാരം പ്രവർത്തനം ആരംഭിക്കുമെന്നും രാജീവ് ചന്ദ്രശേഖർ.
വികസന കാര്യത്തിൽ സംസ്ഥാന സർക്കാർ ബിജെപിയുടെ മണ്ഡലങ്ങളോട് വിവേചനം കാണിച്ചാൽ ശക്തമായ പ്രതികരണം ഉണ്ടാവുമെന്നും നേമത്തെ ജനങ്ങൾ തന്നെ എംഎൽഎ ആക്കിയത് അവരുടെ ജീവതത്തിൽ വ്യത്യാസം കൊണ്ടുവരാനാണെന്നും നേമം എംഎൽഎ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
നേമം മണ്ഡലത്തിലെ എസ്റ്റേറ്റ്, കരുമം, കാലടി വാർഡുകളിൽ നടന്ന നന്ദി നേമം എന്ന പൗര സ്വീകരണ പരിപാടിയിൽ സംസാരിക്കുക ആയിരുന്നു രാജീവ് ചന്ദ്രശേഖർ.
എല്ലാ ആഴ്ചയും രണ്ടു ദിവസം എംഎൽഎ ഓഫീസിലും, ഒരു ദിവസം ബിജെപി സംസ്ഥാന ഓഫീസിലും ജനങ്ങൾക്ക് നേരിട്ട് കാണാനുള്ള സൗകര്യമുണ്ടായിരിക്കുന്നതിന് പുറമെ ഫോണിലൂടെയും ഈമെയിലിലൂടെയും തന്നെ ബന്ധപ്പെടാനാവുമെന്നും രാജീവ് പറഞ്ഞു.
Movies
പാലക്കാട് എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്ത് രമേഷ് പിഷാരടി. ഇംഗ്ലിഷിൽ സത്യവാചകം ചൊല്ലിയ രമേഷ് ദൈവ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. തുടര്ന്ന് സ്പീക്കറുടെ ഡയസിലെത്തി പ്രോടെം സ്പീക്കര് ജി.സുധാകരന് ഹസ്തദാനം ചെയ്തു.
എംഎൽഎ എന്ന നിലയിൽ പൂർണ സേവനം ജനങ്ങൾക്കു നൽകാനായി ഈ കാലയളവിൽ സിനിമയും സ്റ്റേജ് പ്രോഗ്രാമുകളും ഒഴിവാക്കാനാണു തീരുമാനം.
പൂർണസമയം പാലക്കാടിനായി പ്രവർത്തിക്കുന്ന ജനപ്രതിനിധിയാകുമെന്നു പിഷാരടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ജില്ലയിൽ നിന്നു രണ്ടു മന്ത്രിമാർ ഉണ്ടെന്നതു വലിയ നേട്ടമാണ്. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ പ്രത്യേക ഊന്നൽ നൽകും. പാലക്കാട് ഗവ.മെഡിക്കൽ കോളജ് സുസജ്ജമാക്കും.
മന്ത്രി കെ.എ.തുളസിയുടെ പിന്തുണ വലിയ പ്രതീക്ഷ നൽകുന്നു. ജില്ലാ ആശുപത്രി നിർമാണപ്രവൃത്തികളും ഉടൻ പൂർത്തിയാക്കും. പ്രചാരണസമയത്ത് ഏറ്റവും കൂടുതൽ പേർ പരാതി പറഞ്ഞതു നെല്ലുസംഭരണത്തെക്കുറിച്ചാണ്. നെല്ലു സംഭരണത്തിനു ബജറ്റിൽത്തന്നെ തുക വകയിരുത്തിയുള്ള നടപടികൾക്കു പരിശ്രമിക്കും. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും താരതമ്യേന കുറഞ്ഞ നിരക്കിൽ വിവാഹം, ആഘോഷങ്ങൾ എന്നിവ നടത്താനുള്ള ഓഡിറ്റോറിയങ്ങൾ പൂർത്തീകരിക്കും. ആശയങ്ങളുള്ള ചെറുപ്പക്കാരെ ഉയർത്തിക്കൊണ്ടുവരാൻ ശ്രമം നടത്തും.
മികച്ച സ്റ്റാർട്ടപ് ആശയങ്ങളുണ്ടെങ്കിലും പലർക്കും ആവശ്യമായ മൂലധനം ഉണ്ടാകില്ല. ഈ സാഹചര്യത്തിൽ ഇവർക്കു വേണ്ട ഫണ്ടിനു സർക്കാർ മേഖലയിൽ മാത്രമല്ല മറ്റു സംവിധാനങ്ങൾ വഴിയും നേടിയെടുക്കാൻ ശ്രമം നടത്തും. ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള ബൈപാസ് റോഡുകൾക്ക് ഊന്നൽ നൽകും.
കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴി യാഥാർഥ്യമാകുന്നതോടെ പാലക്കാട് വലിയ തോതിൽ വികസിക്കണം. ഗ്രാമങ്ങളും പട്ടണവും ചേർന്നതാണു പാലക്കാട് മണ്ഡലം. ‘സിറ്റി ഹബ്’ എന്ന രീതിയിൽ നഗരാസൂത്രണം നടത്തും.
എല്ലാ വിഭാഗക്കാർക്കും ഇഷ്ടപ്പെടുന്ന മഹാനഗരമായി പാലക്കാടിനെ മാറ്റും. നഗരം വികസിക്കുമ്പോഴുള്ള മെച്ചം ഗ്രാമങ്ങൾക്കും തിരിച്ചും ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു
Kerala
തിരുവനന്തപുരം: 16ാം കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന്. രാവിലെ ഒൻപതോടെയാണ് സത്യപ്രതിജ്ഞ ചടങ്ങ്. പ്രോ ടെം സ്പീക്കറായ ജി. സുധാകരനാണ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുക്കുക.
അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ. നാളെ സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും. 29ന് ആണ് നയപ്രഖ്യാപന പ്രസംഗം.
Kerala
തിരുവനന്തപുരം: ബിജെപി എംഎൽഎമാർ സത്യപ്രതിജ്ഞയ്ക്കായി നിയമസഭയിലേക്ക് എത്തുന്നത് പാളയം രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്ക് ശേഷം. വ്യാഴാഴ്ച രാവിലെ എട്ടിന് ബിജെപി സംസ്ഥാന ഓഫീസായ കെ.ജി. മാരാർ ഭവനിൽ നിന്ന് നിയമസഭാംഗങ്ങളായ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വി.മുരളീധരൻ, ബി.ബി.ഗോപകുമാർ എന്നിവർ ഒരുമിച്ച് സത്യപ്രതിജ്ഞാ ചടങ്ങിനിറങ്ങും.
രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്ക് ശേഷം ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പ്രകടനമായാണ് ബിജെപി എംഎൽഎമാർ നിയമസഭയിലേക്കെത്തുന്നത്. മുൻ സംസ്ഥാന അധ്യക്ഷൻമാരായ കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, കെ.സുരേന്ദ്രൻ, മറ്റു സംസ്ഥാന നേതാക്കൾ, എൻഡിഎ നേതാക്കളായ ബി.ഗോപകുമാർ ( ട്വന്റി ട്വന്റി ), പദ്മകുമാർ (ബിഡിജെഎസ് ) എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകും.
സത്യപ്രതിജ്ഞാ ചടങ്ങുകൾ സംസ്ഥാനമെങ്ങും ബിജെപി പ്രവർത്തകർ ആഘോഷപൂർവം കൊണ്ടാടുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്.സുരേഷ് പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി മുതിർന്ന ബിജെപി നേതാവും കേരള നിയമസഭയിലെ ആദ്യ ബിജെപി അംഗവുമായ ഒ. രാജഗോപാലിനെ സന്ദർശിച്ച് നിയുക്ത നേമം എം എൽ എ കൂടിയായ ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അനുഗ്രഹം തേടി.
എൻഎസ്എസ് താലൂക്ക് യൂണിയൻ ആസ്ഥാനത്തെത്തി താലൂക്ക് യൂണിയൻ നേതാക്കളായ സംഗീത് കുമാർ, കാർത്തികേയൻ അടക്കുള്ളവരുമായും രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തി.
നേമം നിയോജക മണ്ഡലത്തിലെ ബിജെപിയുടെ വിജയത്തിന്റെ ഭാഗമായി വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മുതൽ എസ്റ്റേറ്റ് വാർഡ്, കരുമം വാർഡ്, കാലടി വാർഡ് എന്നിവിടങ്ങളിൽ നന്ദി നേമം പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: മന്ത്രിയായി വെറുപ്പ് സമ്പാദിക്കുന്നതിലും നല്ലത് എംഎൽഎ ആയി തുടരുന്നതാണെന്ന് ചാണ്ടി ഉമ്മൻ. തന്റെ ഇടം ജനമനസിലാണ്. ഉമ്മൻചാണ്ടിയോടുള്ള സ്നേഹം ആണ് ജനങ്ങൾ തനിക്ക് നൽകുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
മന്ത്രിയായാൽ ജനങ്ങളിൽ നിന്ന് അകലാൻ സാധ്യതയുണ്ട്. വികസന കാര്യങ്ങളിൽ ചില പരിമിതികൾ വന്നേക്കും. എങ്കിലും ജനങ്ങളോടൊപ്പം നിൽക്കുന്നതാണ് പ്രധാനം. പാർട്ടിക്ക് ചില വ്യവസ്ഥകളുണ്ട്. അത് അവർ പറയും. മന്ത്രി സ്ഥാനത്ത് പേര് ഉണ്ടായിരുന്നെങ്കിൽ നേരത്തെ സൂചിപ്പിച്ചേനെയെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
മന്ത്രിയാകുമെന്ന് മുഖ്യമന്ത്രിയോ നേതൃത്വമോ ആരും തന്നോട് പറഞ്ഞിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു. മന്ത്രിയായി കാണണമെന്ന ജനങ്ങളുടെ ആഗ്രഹം മാധ്യമങ്ങൾ കൊടുത്തതാകും. ഒരുപാടുപേർ മന്ത്രിയായി കാണണമെന്ന് ആഗ്രഹിച്ചതായി തന്നോട് നേരിട്ടും പറഞ്ഞിട്ടുണ്ട്.
2011 മുതൽ തനിക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ കഴിയുമായിരുന്നു. പക്ഷേ മത്സരിച്ചിട്ടില്ല. പ്രസ്ഥാനം തീരുമാനിക്കുമ്പോൾ മാത്രമേ ഏത് സ്ഥാനവും ഏറ്റെടുക്കൂ എന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
മണ്ഡലത്തിലും ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കാൻ ധാരാളം സമയം ഉണ്ട്. എ.കെ. ആന്റണി സുഖത്തിലും ദുഃഖത്തിലും ഒരു പോലെ ഒപ്പം ഉള്ള കുടുംബാംഗമാണ്. കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതു കൊണ്ടാണ് കഴിഞ്ഞ ദിവസം പോയത്. മണ്ഡലത്തിൽ നിന്ന് ധാരാളം പേർ വന്നിരുന്നു. അവർക്കൊപ്പം സത്യപ്രതിജ്ഞയ്ക്ക് നടന്ന് പോയതിൽ പുതുമ ഒന്നുമില്ലെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
Kerala
തിരുവനന്തപുരം: വി.ഡി.സതീശൻ സർക്കാരിൽ ഫുൾ ടേം മന്ത്രിസ്ഥാനം കിട്ടാതെ പോയതിൽ പ്രതികരിച്ച് മാണി സി. കാപ്പൻ. രമേശ് ചെന്നിത്തലയും വി.ഡി.സതീശനും തനിക്ക് മന്ത്രി സ്ഥാനം ഉറപ്പു നൽകിയതാണ്. മുന്നണിയിലെ ഒരു നേതാവ് ഇടപെട്ടാണ് തന്റെ പേര് വെട്ടിയതെന്നും കാപ്പൻ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മന്ത്രിയാകാത്തതിൽ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ടേമിൽ മന്ത്രിസ്ഥാനം ഉറപ്പ് നൽകിയിട്ടുണ്ട്. രണ്ടര വർഷം അനൂപ് ജേക്കബിനും രണ്ടര വർഷം തനിക്കുമെന്നാണ് വ്യവസ്ഥ. രണ്ട് പേരും ഒന്നിച്ചാണ് ടേം വ്യവസ്ഥ അംഗീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസ്ഥാനം കിട്ടും വരെ ക്യാബിനറ്റ് റാങ്കുള്ള പദവി വാഗ്ദാനം ചെയ്തിട്ടുണ്ട്.
അത് വൈകാതെ വേണമെന്ന് മുഖ്യമന്ത്രിയെ നേരിൽ കണ്ട് പറയും. മണ്ഡലത്തിലുള്ളവർ വിളിച്ച് പരാതി പറയുന്നുണ്ട്. കോൺഗ്രസിലും ചില മന്ത്രിമാർക്ക് ടേം വ്യവസ്ഥയുണ്ടെന്ന് കാപ്പൻ വ്യക്തമാക്കി.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിന് പ്രായം തെളിയിക്കുന്ന ജനന സർട്ടിഫിക്കറ്റ് വേണമെന്ന് ബിജെപി എംഎൽഎ. കന്നുകാലികളുമായി പോയ വാഹനം തടഞ്ഞ എംഎൽഎ ജനന സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെട്ടിരുന്നു.
ഹിംഗൽഗഞ്ച് എംഎൽഎയായ രേഖ പത്ര ആണ് കന്നുകാലികളുമായി പോയ വാഹനം തടഞ്ഞ് ജനന സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെട്ടത്. ശനിയാഴ്ച ആയിരുന്നു സംഭവം. ലെബുഖാലിക്ക് സമീപമായിരുന്നു രേഖ പത്ര വാഹനം തടഞ്ഞത്.
പിന്നാലെ കാലികളെ വാഹനത്തിൽ നിന്ന് ഇറക്കി റോഡരികിലെ മരത്തിൽ കെട്ടിയിട്ട് അവയ്ക്ക് പുല്ലും വെള്ളവും നൽകി. മുഖ്യമന്ത്രി സുവേന്ദു അധികാരി 14 വയസിൽ താഴെയുള്ള കന്നുകാലികളെ കശാപ്പ് ചെയ്യരുതെന്ന് മാർഗനിർദേശം പുറത്തിറക്കിയതായും രേഖ പത്ര കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിന് പിന്തുണ നല്കിയതില് കോൺഗ്രസ് നിയുക്ത എംഎൽഎയ്ക്കുനേരേ പരസ്യപ്രതിഷേധവുമായി പ്രവർത്തകർ. നാദാപുരം എംഎൽഎ കെ.എം. അഭിജിത്തിനെയാണ് പ്രവർത്തകർ പ്രതിഷേധം അറിയിച്ചത്.
നാദാപുരത്തെ സ്വകാര്യ പരിപാടിയിലാണ് എതിർപ്പ് അറിയിച്ചത്. അതേസമയം പ്രതിഷേധം ഉണ്ടായിട്ടില്ലെന്ന് അഭിജിത് അറിയിച്ചു.
മുകുൾ വാസിനികിന്റെ ഫോട്ടോയിൽ തന്റെ പേരും എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചുവെന്നും ആ എഐ ചിത്രം ശരിയല്ലെന്ന് അറിയിക്കുകയാണ് ചെയ്തതെന്നും അഭിജിത് പറഞ്ഞു. 15 മിനിട്ടുനേരത്തെ സംസാരത്തിന്റെ 15 സെക്കന്ഡ് മാത്രമാണ് പ്രചരിപ്പിക്കുന്നതെന്നും അഭിജിത് പറഞ്ഞു.
National
ചെന്നൈ: തമിഴ്നാട് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് വിജയ്. പ്രോടേം സ്പീക്കർ കറുപ്പയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു. പതിനേഴാമത് തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനമാണ് ഇന്ന് ആരംഭിച്ചത്. രാവിലെ 9.30ന് തുടങ്ങിയ സഭാ നടപടികളില് എംഎല്എമാരുടെ സത്യപ്രതിജ്ഞയാണ് പ്രധാന അജണ്ട. വിജയ് ഉൾപ്പെടെ ടിവികെയിൽ നിന്ന് 99 പേര് ആദ്യമായാണ് നിയമസഭാംഗങ്ങളായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്.
ചൊവ്വാഴ്ചയാണ് സ്പീക്കര്, ഡെപ്യൂട്ടി സ്പീക്കര് തെരഞ്ഞെടുപ്പ്. ശോലവണ്ടന് മണ്ഡലത്തിലെ ടിവികെ എംഎല്എയായ എം.വി. കറുപ്പയ്യയെ പ്രോ ടേം സ്പീക്കറായി ഞായറാഴ്ച തെരഞ്ഞെടുത്തിരുന്നു. ബുധനാഴ്ചയ്ക്കകം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് ഗവർണറുടെ നിർദേശം.
അതേസമയം, ഉദയനിധി സ്റ്റാലിനും സത്യപ്രതിജ്ഞ ചെയ്തു. എം.കെ. സ്റ്റാലിൻ അടക്കം പല മുതിർന്ന ഡിഎംകെ നേതാക്കളും പരാജയപ്പെട്ട സാഹചര്യത്തിൽ ഉദയനിധി സ്റ്റാലിൻ ആണ് ഡിഎംകെ നിയമസഭാ കക്ഷി നേതാവ്.
വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ സര്ക്കാര് കഴിഞ്ഞ ദിവസമാണ് അധികാരമേറ്റെടുത്തത്. അറുപതു വര്ഷത്തിന് ശേഷമാണ് ദ്രാവിഡ പാര്ട്ടിയല്ലാത്ത ഒരു പാര്ട്ടി തമിഴ്നാട്ടില് സര്ക്കാര് രൂപീകരിക്കുന്നത്. വിജയ്ക്ക് പുറമെ ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു. പൊതുഭരണം, ആഭ്യന്തരം, പോലീസ് വകുപ്പുകള് വിജയ് കൈകാര്യം ചെയ്യും.
ടിവികെ ജനറല് സെക്രട്ടറിമാരായ എന്. ആനന്ദ്, ആദവ് അര്ജുന, നിര്മല് കുമാര്, മുന് ഐആര്എസ് ഉദ്യോഗസ്ഥനും ടിവികെ ചീഫ് കോ-ഓര്ഡിനേറ്ററുമായ കെ.എ. സെങ്കോട്ടയ്യന്, ടിവികെ ട്രഷറര് പി. വെങ്കട്ടരമണന്, ഈറോഡ് എംഎല്എ രാജ്മോഹന്, ടിവികെ ജില്ലാ സെക്രട്ടറി ഡോ. ടി.കെ. പ്രഭു, ശിവകാശി എംഎല്എ എസ്. കീര്ത്തന എന്നിവരാണ് വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്.
National
ചെന്നൈ: കോൺഗ്രസിനെതിരേ വിമർശനവുമായി തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സഖ്യത്തിൽ ഒപ്പം നിന്ന് മത്സരിച്ച് ജയിച്ചശേഷം കോൺഗ്രസ് എംഎൽഎമാർ നന്ദി പറയാൻ പോലും വന്നില്ലെന്ന് സ്റ്റാലിൻ എക്സിൽ കുറിച്ചു.
അതേസമയം കമ്മ്യൂണിസ്റ്റുകാർ അവരുടെ വിശ്വാസവും സൗഹൃദബോധവും പ്രകടിപ്പിച്ചുവെന്നും സ്റ്റാലിൻ കുറിപ്പിൽ പറയുന്നു. നിർണായക ഘട്ടത്തിൽ തങ്ങളോടൊപ്പം ഉറച്ച് നിന്ന ലീഗടക്കമുള്ളവരോടും സ്റ്റാലിൻ നന്ദി പറഞ്ഞു.
തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് തോൽവിയ്ക്ക് പിന്നാലെ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിയ്ക്കിടെയാണ് സ്റ്റാലിന്റെ വൈകാരിക കുറിപ്പ്.
National
ന്യൂഡൽഹി: എംഎൽഎമാരിൽ ഭൂരിപക്ഷത്തിന്റെയും പിന്തുണ കെ.സി. വേണുഗോപാലിനാണെന്ന് എഐസിസി നിരീക്ഷകരുടെ റിപ്പോർട്ട്. മുഖ്യമന്ത്രിയെ കണ്ടെത്താൻ ഹൈക്കമാൻഡ് നിയോഗിച്ച എഐസിസി നിരീക്ഷകർ കേരളത്തിലെത്തി എംഎൽഎമാരുമായും നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കുശേഷം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെക്ക് സമർപ്പിച്ച റിപ്പോർട്ടിലാണിത്.
ജനവികാരം പരിഗണിക്കണമെന്ന മുതിർന്ന നേതാക്കളുടെ നിലപാടും റിപ്പോർട്ടിലുണ്ട്. സംസ്ഥാനത്തെ സാഹചര്യം സങ്കീർണമെന്നും നിരീക്ഷകർ മല്ലികാർജുൻ ഖർഗയെ ധരിപ്പിച്ചിട്ടുണ്ട്. ഘടകകക്ഷികളുടെ നിലപാട് ചൂണ്ടിക്കാട്ടിയപ്പോൾ അവരുമായി സംസാരിക്കുമെന്ന് ഖർഗെ അറിയിച്ചതായും വിവരമുണ്ട്.
അജയ് മാക്കാനും മുകുൾ വാസ്നിക്കും രാവിലെ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നേരിട്ടെത്തിയാണ് റിപ്പോർട്ട് കൈമാറിയത്. റിപ്പോർട്ടിന്മേൽ ചർച്ചകൾ നടക്കുമെന്ന് അജയ് മാക്കൻ അറിയിച്ചു. മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം വൈകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: സിനിമകളും സ്റ്റേജ് ഷോകളും നിര്ത്തി ഇനിയുള്ള അഞ്ചു വര്ഷക്കാലത്തേക്ക് പാലക്കാടിന് വേണ്ടി മാത്രം പ്രവര്ത്തിക്കുമെന്ന രമേഷ് പിഷാരടിയുടെ പ്രസ്താവനയ്ക്കെതിരെ ധര്മജന് ബോള്ഗാട്ടി.
അത് തെറ്റായ തീരുമാനമാണെന്നും പ്രസ്താവന തിരുത്തണമെന്നുമാണ് ധര്മജന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം പിഷാരടി വിളിച്ചപ്പോള് പറഞ്ഞുവെന്നും ധര്മജന് ദീപിക ഓണ്ലൈനിനോട് പ്രതികരിച്ചു.
അഞ്ചു വര്ഷത്തേക്ക് സിനിമ ചെയ്യുന്നില്ല എന്നത് ഒരു തെറ്റായ തീരുമാനമാണ്. സിനിമകള് അധികമില്ലെങ്കിലും ഒരു സ്റ്റേജ് ഷോകള് ഒരുപാടുണ്ട്. മാസത്തില് അഞ്ചു ഷോകള് എങ്കിലും പിഷാരടി ചെയ്യണം. കുടുംബവും സുഹൃത്തുക്കളുമായി അദ്ദേഹത്തെ ആശ്രയിച്ച് കഴിയുന്നവര് ഒരുപാടുണ്ട്. മിമിക്രിയില് വരണം, നാദര്ഷിക്കയുടെ കാസറ്റില് വരണം, ടിവിയില് വരണം, സിനിമയില് വരണം എന്നൊക്കെ ആഗ്രഹിച്ച ഒരു കാലമുണ്ട്.
പെട്ടെന്ന് ഞാന് ഇനി സിനിമയിലില്ല, സ്റ്റേജ് ഷോയിലില്ല എന്നൊക്കെ പറയുന്നത് തെറ്റായ തീരുമാനമാണ്. കുറച്ച് നേരം മുമ്പ് ഫോണില് സംസാരിച്ചപ്പോള് ആ തീരുമാനം മാറ്റുന്നത് നന്നായിരിക്കും എന്ന് ഞാന് പറഞ്ഞു.
എന്നെ കുറേ സുഹൃത്തുക്കള് വിളിപ്പോള് ചോദിച്ചു, എന്തിനാ അങ്ങനെയൊരു തീരുമാനം പറഞ്ഞതെന്ന്. ജയിച്ചില്ലെങ്കില് രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അദ്ദേഹത്തിന് അത് പറയാം. അത് അദ്ദേഹത്തിന്റെ കോണ്ഫിഡന്സ് ആയിരുന്നു.
പക്ഷെ പിഷാരടി അങ്ങനെ പറയേണ്ട ആവശ്യമില്ല. പിഷാരടി വന്നത് കലാകാരന് ആകാനും കലയിലൂടെ ശ്രദ്ധിക്കപ്പെടാനും വേണ്ടിയാണ്. അതിനാല് അതൊരിക്കലും ഉപേക്ഷിക്കാന് പാടില്ല. കുറച്ചു നാള് പാലക്കാട് പോയി നിന്ന് സെറ്റ് ആയി കഴിഞ്ഞാല് ആ തീരുമാനം മാറ്റാന് ഞങ്ങള് എല്ലാവരും നിര്ബന്ധിക്കും. ഞാന് മാത്രമല്ല, ഞങ്ങള് മിമിക്രി സമൂഹവും സിനിമയിലുള്ള അവന്റെ അടുത്ത സുഹൃത്തുക്കള് എല്ലാവരും പറയും ആ തീരുമാനം മാറ്റണമെന്ന്.
ഇന്നസെന്റ് ചേട്ടനും മുകേഷ് ചേട്ടനും ഗണേഷ് ചേട്ടനും ഒക്കെ എംപിയും മന്ത്രിയും എംഎല്എയുമായിരുന്നിട്ടും അവര് കലാപ്രസ്ഥാനങ്ങളില് നിന്നും മാറി നിന്നിട്ടില്ലല്ലോ എന്ന് ധര്മജന് പറഞ്ഞു.
അതേസമയം, ശോഭ സുരേന്ദ്രനുമായി ബന്ധപ്പെട്ട വിവാദങ്ങള് ഒന്നുമല്ല പിഷാരടിയുടെ വിജയത്തിന് കാരണമായതെന്നും ധര്മജന് പ്രതികരിച്ചു. പിഷാരടിയുടെ വ്യക്തി പ്രഭാവം, അദ്ദേഹത്തിന്റെ പ്രസ്താവനകള് ഒക്കെയാണ് വിജയത്തിന് കാരണമായത്.
അല്ലതെ പിഷാരടിയെ സ്ത്രീകള് തടഞ്ഞതോ ശോഭ സുരേന്ദ്രന് പണം കൊടുത്തു വോട്ട് വാങ്ങി എന്ന വിവാദങ്ങളോ അല്ല വിജയത്തിന് കാരണമായത്. യുഡിഎഫിന് അനുകൂല സാധ്യതയുള്ള വിഐപി മണ്ഡലമാണ് പാലക്കാട്. വിവാദങ്ങള് ഒക്കെ സെക്കന്ഡറിയാണ്. വിവാദങ്ങള് പിഷാരടിക്ക് കുറച്ചു വോട്ടുകള് കൂടി കിട്ടിയിട്ടുണ്ടാകാം. അത് ഇല്ലായിരുന്നെങ്കിലും പിഷാരടി വിജയിക്കുമായിരുന്നുവെന്നും ധര്മജന് കൂട്ടിച്ചേര്ത്തു.
Movies
നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി പാലക്കാട് മണ്ഡലം നിലനിർത്തി നടൻ രമേഷ് പിഷാരടി. കേരളത്തിലെ മഹാവിജയത്തിനൊപ്പം പാലക്കാടിനെ ചേർത്തുനിർത്തിയതിന് നന്ദിയെന്നാണ് താരം കുറിച്ചത്.
"നന്ദി... കേരളത്തിന്റെ മഹാവിജയത്തിനൊപ്പം പാലക്കാടിനെ ചേർത്തുനിർത്തിയതിന്. വിശ്വസിച്ച നേതൃത്വത്തിന്, ഒപ്പം നിന്ന പ്രവർത്തകർക്ക്. ഈ വിജയത്തിനായി സ്നേഹാശംസകൾ അറിയിച്ച, പ്രാർത്ഥിച്ച സുമനസുകൾക്ക്," എന്ന് രമേഷ് പിഷാരടി ഫെയ്സ്ബുക്കിൽ കുറിച്ചു.
എന്നാൽ കുറിപ്പിനേക്കാൾ ഉപരിയായി ഇപ്പോൾ ചർച്ചയാകുന്നത് പിഷാരടിയുടെ പോസ്റ്റിന് താഴെ മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ കമന്റാണ്.
പിഷാരടിയുടെ വിജയക്കുറിപ്പിന് താഴെ "പാലക്കാടിന്റെ എംഎൽഎ" എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ കമന്റ് ചെയ്തത്.
Kerala
കോട്ടയം: പാലാ നിയോജകമണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ. മാണിയെ നിയുക്ത എംഎൽഎ എന്നു വിശേഷിപ്പിച്ചുകൊണ്ട് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. കടപ്പാട്ടൂരിൽ കടപ്പാട്ടൂർ പൗരാവലിയുടെ പേരിലാണ് ഫ്ലക്സുകൾ സ്ഥാപിച്ചിരിക്കുന്നത്.
ജനനായകൻ പാലായുടെ എംഎൽഎ എന്നാണ് ഫ്ലെക്സിൽ കുറിച്ചിരിക്കുന്നത്. അതേസമയം, ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിനെക്കുറിച്ച് അറിവില്ലെന്നാണ് കേരള കോൺഗ്രസ് -എം നേതൃത്വം പറയുന്നത്.
സംസ്ഥാനത്തു തന്നെ ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നായിരുന്നു പാലാ. എൽഡിഎഫ് സ്ഥാനാർഥിയായി ജോസ് കെ. മാണിയും യുഡിഎഫിനു വേണ്ടി മാണി സി. കാപ്പനും എൻഡിഎ സ്ഥാനാർഥിയായി ഷോൺ ജോർജുമാണ് മത്സരിച്ചത്.
മണ്ഡലം ഇളക്കിയുള്ള പ്രചാരണ പരിപാടികളാണ് മൂന്നു സ്ഥാനാർഥികളും നടത്തിയത്. എൻഡിഎ സ്ഥാനാർഥി പതിവിൽ കവിഞ്ഞ പ്രചാരണ പരിപാടികൾ ഇത്തവണ മണ്ഡലത്തിൽ നടത്തിയിരുന്നു. ബിജെപി അട്ടിമറി സാധ്യതയുണ്ടെന്ന് അവകാശപ്പെടുന്ന മണ്ഡലംകൂടിയാണ് പാലാ.
കഴിഞ്ഞ തവണ നഷ്ടപ്പെട്ട മണ്ഡലം തിരികെ പിടിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് കേരള കോൺഗ്രസ് -എം ചെയർമാൻ കൂടിയായ ജോസ് കെ. മാണി ഇത്തവണ മത്സരത്തിന് ഇറങ്ങിയത്. പാലായ്ക്കു പുതിയ വികസന പ്ദ്ധതികൾ വാഗ്ദാനം ചെയ്തായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണം. മാധ്യമങ്ങളിൽ വാർത്തയായതോടെ ഫ്ലക്സ് പിന്നീട് നീക്കം ചെയ്തു.
National
ഭോപ്പാൽ: മധ്യപ്രദേശിൽ വഴിയാത്രക്കാരെ വാഹനത്തിന് ഇടിച്ചിട്ട് ബിജെപി എംഎൽഎയുടെ മകൻ. ശിവപുരിയിലാണ് സംഭവം. പിച്ചോരെയിലെ ബിജെപി എംഎൽഎ പ്രിതം ലോഥിയുടെ മകൻ ദിനേഷ് ലോഥിയാണ് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന മൂന്ന് പേരെയും കാൽ നടയാത്രക്കാരായ രണ്ട് സ്ത്രീകളെയും ഇടിച്ചുതെറിപ്പിച്ചത്.
രാവിലെ 7.30ഓടെയാണ് സംഭവം. പരിക്കേറ്റവരുമായി അദ്ദേഹം തർക്കിച്ചു. ഹോൺ മുഴക്കിയപ്പോൾ വഴിയിൽ നിന്നും എന്തുകൊണ്ട് മാറിയില്ലെന്ന് ഇയാൾ ചോദിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. വീഡിയോ പകർത്തിയവരെ ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.
തലയ്ക്കും കൈകാലുകൾക്കും തോളിനും പരിക്കേറ്റ സഞ്ജയ് പരിഹാർ, ആശിഷ് പരിഹാർ, അൻഷുൽ പരിഹാർ, സീത വർമ, പൂജ സോണി എന്നിവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ കരേര പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമം അതിന്റെ വഴിക്ക് പോകണമെന്ന് എംഎൽഎ പ്രീതം ലോധി പറഞ്ഞു. "ഒരു എംഎൽഎയെ സംബന്ധിച്ചിടത്തോളം, കുടുംബത്തിനല്ല, പൊതുജനത്തിനാണ് മുൻഗണന. ഇരകൾക്ക് നീതി ലഭിക്കണം'. അദ്ദേഹം പറഞ്ഞു.
District News
തിരുവല്ല: തിരുവല്ലയുടെ പ്രതിനിധിയെന്ന നിലയിൽ കേരള നിയമസഭയിൽ തുടർച്ചയായ അഞ്ചാം വിജയത്തിനായുള്ള മാത്യു ടി. തോമസിന്റെ ശ്രമങ്ങൾക്ക് ഇത്തവണ കനത്ത വെല്ലുവിളിയാകുന്നത് പുതുമുഖ സ്ഥാനാർഥികളായ വർഗീസ് മാമ്മനും അനൂപ് ആന്റണിയുമാണ്. എൽഡിഎഫ് നിരയിലെ ബേബി എംഎൽഎ എന്ന നിലയിൽ 1987ൽ ആദ്യമായി കേരള നിയമസഭയിൽ എത്തിയ മാത്യു ടി. തോമസ് ഇടവേളയ്ക്കുശേഷം 2006 മുതൽ തിരുവല്ലയുടെ പ്രതിനിധിയാണ്.
തിരുവല്ലയിൽ വിജയിക്കുന്നയാൾക്ക് ഒന്നിലധികം ടേമുകൾ നൽകുന്ന മണ്ഡല പാരന്പര്യത്തിൽ റിക്കാർഡിട്ട് മാത്യു ടി. തോമസ് ഇതിനോടകം തുടർച്ചയായ നാല് തെരഞ്ഞെടുപ്പുകൾ വിജയിച്ചു കഴിഞ്ഞു. നാലിലും പ്രധാന എതിരാളികളായി എത്തിയത് കേരള കോൺഗ്രസ് സ്ഥാനാർഥികൾ തന്നെയാണ്. ഇത്തവണ കേരള കോൺഗ്രസിലെ വർഗീസ് മാമ്മനോടാണ് പോരാട്ടം.
ബിജെപിയിലെ അനൂപ് ആന്റണിയും ശക്തമായ വെല്ലുവിളി ഉയർത്തുന്നു. എതിരാളികളിൽ വർഗീസ് മാമ്മൻ മത്സരരംഗത്ത് കന്നിക്കാരനാണെങ്കിലും രാഷ്ട്രീയ നേതൃനിരയിൽ ഉള്ളയാളാണ്. മാർത്തോമ്മാ സഭയിലെ രണ്ട് വൈദികരുടെ മക്കളാണ് ഇടത്, വലതു സ്ഥാനാർഥികൾ എന്നതും മറ്റൊരു പ്രത്യേകത. ഡൽഹി രാഷ്ട്രീയത്തിലൂടെ എത്തിയ അനൂപ് ആന്റണി ജോസഫ് കഴിഞ്ഞ തവണ അന്പലപ്പുഴയിൽ മത്സരിച്ചിരുന്നു.
അപ്പർ കുട്ടനാട് മുതൽ ആനിക്കാട് വരെ നീളുന്ന മണ്ഡലം 2008ലെ പുനർനിർണയത്തോടെ വിസ്തൃതിയേറി. മണ്ഡലത്തിന്റെ അതിർത്തിയിൽ മാറ്റമുണ്ടായ ശേഷം നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും മാത്യു ടി. തോമസ് വിജയം നേടി. ഇത്തവണത്തെ രാഷ്ട്രീയ കാലാവസ്ഥയും മണ്ഡലത്തിലെ വികസന ചർച്ചകളുമെല്ലാം ഫലത്തെ സ്വാധീനിച്ചേക്കാം. തിരുവല്ലയുടെ സാധ്യതകൾ ഏറെയാണെങ്കിലും ഇവയൊന്നും വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന ആക്ഷേപം പ്രചാരണരംഗത്ത് ഉണ്ട്. പ്രവാസികൾ ഏറെയുള്ള മണ്ഡലം സാംസ്കാരികവും ആധ്യാത്മികവുമായി ഏറെ മുന്നിലാണ്.
രാഷ്ട്രീയ ചായ്വ്
നിയമസഭാ തെരഞ്ഞെടുപ്പിലൊഴികെ തിരുവല്ല മണ്ഡലം യുഡിഎഫിനൊപ്പം നിൽക്കുന്ന പ്രദേശങ്ങളാണ്. ഏറ്റവുമൊടുവിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലപരിധിയിൽ വൻവിജയമാണ് യുഡിഎഫിനുണ്ടായത്. ഇടതുഭരണത്തിലായിരുന്ന പല പഞ്ചായത്തുകളും പിടിച്ചെടുത്തു. ലോക്സഭ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് സ്ഥാനാർഥിക്കു വ്യക്തമായ ലീഡും മണ്ഡലം നൽകിവരുന്നു.
ഇത്തവണ സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളാകും മണ്ഡലത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുക. സാമുദായിക സമവാക്യങ്ങളും തിരുവല്ലയിൽ നിർണായകമാകും. യുഡിഎഫിനും എൽഡിഎഫിനും വോട്ട്ബാങ്കുകളിൽ വിള്ളലുണ്ടാകുമോയെന്ന ആശങ്ക ഉണ്ട്. എൻഡിഎ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ നേടിയ വോട്ടുകൾ ഇക്കുറി നിലനിർത്താനാകുമോയെന്ന ചർച്ചയും സജീവം. വർഷങ്ങളായി ജനതാ പാർട്ടിയോ, ജനതാദൾ വിഭാഗങ്ങളോ മത്സരിച്ചുവരുന്ന തിരുവല്ലയിൽ വിജയം ഉറപ്പിക്കാൻ സിപിഎം ശക്തമായ നേതൃത്വമാണ് നൽകുന്നത്. മാത്യു ടി. തോമസ് ഇത്തവണ ഐഎസ്ജെഡി പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റെന്ന നിലയിലാണ് മത്സരിക്കുന്നത്.
തിരുവല്ലയുമായുള്ള പൊതുപ്രവർത്തന പരിചയവും നേതൃത്വവുമാണ് വർഗീസ് മാമ്മനെ സ്ഥാനാർഥിത്വത്തിലേക്ക് കൊണ്ടുവന്നത്. കേരള കോൺഗ്രസ് നേതാക്കളിൽ പലരെയും മാറിമാറി കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പരീക്ഷിച്ചിരുന്നു. പാർട്ടിയുടെ ജില്ലാ പ്രസിഡന്റു കൂടിയായ വർഗീസ് മാമ്മൻ ഇത്തവണ സീറ്റ് ലക്ഷ്യമിട്ടു നേരത്തേ തന്നെ മണ്ഡലത്തിൽ സജീവമായിരുന്നു.
കാലേകൂട്ടിയുള്ള പ്രവർത്തനം എൻഡിഎ സ്ഥാനാർഥി അനൂപ് ആന്റണിയും നടത്തിയിരുന്നു. രാഷ്ട്രീയമണ്ഡലം കൂടെനിർത്താനുള്ള ശ്രമങ്ങളാണ് മൂവരും നടത്തിവരുന്നത്.
വികസന മുരടിപ്പിനെതിരേ യുഡിഎഫ്
തിരുവല്ല മണ്ഡലത്തിലെ വികസന മുരടിപ്പാണ് യുഡിഎഫ് പ്രചാരണം. തിരുവല്ല നഗരമധ്യത്തിലെ പബ്ലിക് സ്റ്റേഡിയം തന്നെയാണ് അവർ പ്രധാനമായും വികസന മുരടിപ്പിന് ഉദാഹരണമായി എടുത്തുകാട്ടുന്നത്.
സമീപ സ്ഥലങ്ങളിലെ സ്റ്റേഡിയങ്ങൾ വികസിപ്പിച്ചപ്പോഴും ഒരുകാലത്ത് കായിക കേരളത്തിന്റെ ഭൂപടത്തിൽ നിലനിന്ന തിരുവല്ല പബ്ലിക് സ്റ്റേഡിയത്തെ അവഗണിച്ചത് ചൂണ്ടിക്കാട്ടിയാണ് പ്രചാരണം. സ്തംഭനത്തിലായ ടൂറിസം വികസനം, ആനിക്കാട് ശുദ്ധജല പദ്ധതിയുടെ പൂർത്തീകരണം അടക്കം കുടിവെള്ള പ്രശ്നങ്ങൾ, അപ്പർകുട്ടനാട്ടിലെ കാർഷിക പ്രശ്നങ്ങൾ, മല്ലപ്പള്ളി താലൂക്ക് പ്രദേശങ്ങളോടുള്ള അവഗണന, മല്ലപ്പള്ളിയിൽ ലഭിക്കേണ്ട കോടതി, ഫയർഫോഴ്സ് എന്നിവയ്ക്കുവേണ്ടി ശ്രമമില്ലാത്തത്, പൂർത്തിയാകാത്ത പദ്ധതികൾ, ശോച്യാവസ്ഥയിലായ തിരുവല്ലയിലെ സർക്കാർ കെട്ടിടങ്ങൾ തുടങ്ങിയവ യുഡിഎഫിന്റെ പ്രചാരണ വിഷയങ്ങളിലുണ്ട്.
അപ്പർകുട്ടനാടിനോടുള്ള അവഗണന ആ മേഖലയിൽ സജീവ ചർച്ചയായി യുഡിഎഫ് കൊണ്ടുവന്നിട്ടുണ്ട്. നെല്ല് സംഭരണത്തിലെ അപാകതകൾ, കൃത്യമായി വില ലഭിക്കാത്തത്, മല്ലപ്പള്ളി മേഖലയിലെ കാട്ടുപന്നി ശല്യം തുടങ്ങിയ കാർഷിക പ്രശ്നങ്ങൾ പ്രചാരണ വിഷയങ്ങളിൽ ഉൾപ്പെടുന്നു.
കേന്ദ്ര പദ്ധതികളുയർത്തി എൻഡിഎ
കേന്ദ്ര സർക്കാരിലുള്ള സ്വാധീനം പ്രയോജനപ്പെടുത്തി തിരുവല്ലയുടെ മുഖച്ഛായ മാറ്റാമെന്ന വാഗ്ദാനമാണ് എൻഡിഎയുടേത്. തിരുവല്ല റെയിൽവേ സ്റ്റേഷൻ വികസനം, ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കൽ വിഷയങ്ങളിൽ ഇതിനോടകം ബിജെപി സ്ഥാനാർഥി അനൂപ് ആന്റണി നടത്തിയ ഇടപെടലുകൾ ഉൾപ്പെടെ എടുത്തുകാട്ടുന്നുണ്ട്.
കേന്ദ്രസർക്കാരിലെ വിവിധ വകുപ്പുകളിൽ നിന്ന് മണ്ഡലത്തിന്റെ കാർഷിക വികസനത്തിനും ക്ഷേമത്തിനുമായി നിരവധി പദ്ധതികൾ എൻഡിഎയ്ക്ക് വാഗ്ദാനം ചെയ്യാനുണ്ട്. തിരുവല്ല നേരിട്ടിരിക്കുന്ന വികസന മുരടിപ്പ് ചൂണ്ടിക്കാട്ടി പരിഹാര നിർദേശങ്ങളുമായി എൻഡിഎ പ്രചാരണം. തിരുവല്ല നഗരത്തിന്റെ വികസനത്തിനായി പ്രത്യേകമായ പദ്ധതി വേണമെന്നാവശ്യവും എൻഡിഎ മുന്നോട്ടുവയ്ക്കുന്നു.
വികസനത്തുടർച്ചയ്ക്ക് എൽഡിഎഫ്
മാത്യു ടി. തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ തിരുവല്ല മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ പേരിലാണ് അവരുടെ പ്രചാരണം. റോഡ്, ജലവിതരണം തുടങ്ങി അടിസ്ഥാന സൗകര്യവികസനത്തിനു പ്രാധാന്യം നൽകിയാണ് മാത്യു ടി. തോമസ് പ്രവർത്തിച്ചുവരുന്നത്.
കാർഷിക മേഖലയിലും മലയോരത്തും നിലനിൽക്കുന്ന കാർഷിക പ്രശ്നങ്ങളിലടക്കം ഇടപെടൽ നടത്തിയതുൾപ്പെടെയുള്ള വിഷയങ്ങൾ എൽഡിഎഫ് എടുത്തുകാട്ടുന്നു. ഒപ്പം സംസ്ഥാന സർക്കാരിന്റെ വികസന കാഴ്ചപ്പാടുകളും തിരുവല്ല, മല്ലപ്പള്ളി താലൂക്ക് ആശുപത്രികളുടെ അടക്കം ആരോഗ്യ സ്ഥാപനങ്ങൾക്കുണ്ടായ മാറ്റം, പുതിയ കെട്ടിടങ്ങൾ, സ്കൂൾ കെട്ടിടങ്ങൾ ഇവ എൽഡിഎഫിന് എടുത്തുകാട്ടാനുണ്ട്. സംസ്ഥാന പാതകളുടെ നവീകരണം, അപ്പർ കുട്ടനാട് മേഖലയിലടക്കം പുതിയ റോഡുകളുടെ വികസനം, പുതിയ പാലങ്ങൾ എന്നിവ എൽഡിഎഫിന് എടുത്തുകാട്ടാനുണ്ട്.മണിമലയാറിനു കുറുകെയുള്ള കോമളം പാലം സമയബന്ധിതമായി തുറന്നതാണ് ഇതിൽ പ്രധാനം.
മാത്യു ടി. തോമസ് (ഐഎസ്ജെഡി)
ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന പ്രസിഡന്റ്, 2006ലെ അച്യുതാനന്ദൻ മന്ത്രിസഭയിലും 2016 പിണറായി വിജയൻ മന്ത്രിസഭയിലും അംഗമായി.
കാലാവധി പൂർത്തീകരിക്കാതെ രാജിവച്ചു. 1987 - 91 കാലയളവിൽ കേരള നിയമസഭയിലെ ബേബി എംഎൽഎ. 2006 മുതൽ വീണ്ടും തിരുവല്ല എംഎൽഎ, അഭിഭാഷകൻ, വിദ്യാർഥി, യുവജനതയുടെയും സംസ്ഥാന പ്രസിഡന്റായിരുന്നു. ഭാര്യ: ഡോ.അച്ചാമ്മ അലക്സ്. മക്കൾ: അച്ചു, അമ്മു.
വർഗീസ് മാമ്മൻ (കേരള കോൺഗ്രസ്)
കേരള കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്്, യുഡിഎഫ് ജില്ലാ ചെയർമാൻ കെഎസ് സിയിലൂടെ പൊതുരംഗത്തെത്തി. യൂത്ത്ഫ്രണ്ട്, കേരള കോൺഗ്രസ് വിവിധ ഭാരവാഹിത്വം വഹിച്ചു.
സഭ അല്മായ ട്രസ്റ്റിയായി പ്രവർത്തിച്ചു. അഭിഭാഷകൻ. സുപ്രീംകോടതി ബാർ അസോസിയേഷൻ അംഗം. സംസ്ഥാന നോട്ടറി. ഭാര്യ: വൈനി വർഗീസ് മാമ്മൻ. മക്കൾ: മാമ്മൻ വർഗീസ്, ഡോ.നൈനാൻ വർഗീസ്.
അനൂപ് ആന്റണി (ബിജെപി)
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി, ആലപ്പുഴ സ്വദേശി. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസിൽ എൻജിനിയറിംഗ് ബിരുദം, ഭാരതീയ ജനത യുവമോർച്ചയിലൂടെ പൊതുരംഗത്തെത്തി. 2021ൽ അന്പലപ്പുഴ നിയമസഭ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. ന്യൂഡൽഹിയിലെ വിവേകാനന്ദ ഇൻർനാഷണൽ ഫൗണ്ടേഷനിൽ ഗവേഷകനായിരുന്നു. ഭാര്യ: ഗരീമ പാണ്ഡേ.
National
അമരാവതി: ആന്ധ്രപ്രദേശിൽ എംഎൽഎ ഓൺലൈൻ തട്ടിപ്പിനിരയായി. പോളവരം മണ്ഡലത്തിൽ നിന്നുള്ള ജനസേന പാർട്ടി എംഎൽഎ ചിരി ബാലരാജുവിനാണ് 12 ലക്ഷം രൂപ നഷ്ടമായത്. റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ചലാൻ എന്ന വ്യാജേന വന്ന വാട്സാപ്പ് സന്ദേശത്തിലൂടെയാണ് തട്ടിപ്പ് നടന്നത്.
എംഎൽഎയുടെ വാട്സാപ്പിലേക്ക് ആർടിഎ ചലാൻ അടയ്ക്കാനുള്ള ലിങ്ക് എന്ന പേരിൽ ഒരു സന്ദേശം ലഭിച്ചു. ഇത് വിശ്വസിച്ച് ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് ബാലരാജുവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കപ്പെട്ടത്. ലിങ്കിൽ ക്ലിക്ക് ചെയ്തതിന് പിന്നാലെ വിവിധ ഇടപാടുകളിലൂടെ 12 ലക്ഷം രൂപ അക്കൗണ്ടിൽ നിന്ന് നഷ്ടമായി.
തട്ടിപ്പ് തിരിച്ചറിഞ്ഞ ഉടൻ അദ്ദേഹം പോലീസിൽ പരാതി നൽകുകയായിരുന്നു. ജീലുകുമില്ലി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ കണ്ടെത്താനും പണം വീണ്ടെടുക്കാനുമുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: കോൺഗ്രസിൽ സീറ്റിന് അർഹരായ നിരവധി ആളുകൾ പാർട്ടിയിലുണ്ടെന്നും സീറ്റ് ആഗ്രഹിച്ച പലർക്കും നിരാശ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എംഎൽഎ. എന്നാൽ സീറ്റ് കിട്ടാത്തവർ പാർട്ടി വിടരുതെന്നും പോയാൽ അനുഭവിക്കേണ്ടി വരുമെന്നും ചെന്നിത്തല പറഞ്ഞു.
പാർട്ടിയാണ് എല്ലാവരെയും വളർത്തിയതെന്നും നിർണായക ഘട്ടത്തിൽ പാർട്ടിക്കൊപ്പം നിൽക്കേണ്ടതുണ്ടെന്നും ചെന്നിത്തല ഓർമിപ്പിച്ചു. ഇത്തവണ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തുമെന്നും തുടർന്ന് ആവശ്യമായ പരിഗണന എല്ലാവർക്കും നൽകുമെന്നും ചെന്നിത്തല വ്യക്തമാക്കി.
സീറ്റ് കിട്ടാത്തതിന്റെ പേരിൽ ആരും പാർട്ടി വിടരുത്. വലിയ നേതാക്കൾ ഒന്നും പോയിട്ടില്ല. സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ പ്രശ്നങ്ങളും കഴിഞ്ഞ ദിവസത്തോടെ പരിഹരിച്ചതായി നേതാവ് ചെന്നിത്തല കൂട്ടിച്ചേര്ത്തു.
"ജി. സുധാകരന് യുഡിഎഫ് പിന്തുണ നൽകുമെന്ന് ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ചെന്നിത്തല അറിയിച്ചു. ജി. സുധാകരനെ സിപിഎം കറിവേപ്പിലയാക്കി. വ്യക്തതയുള്ള നിലപാടുള്ള നേതാവാണ് അദ്ദേഹം. സിപിഎം അദ്ദേഹത്തെ അവഗണിച്ചു. സിപിഎം കാണിച്ചത് ക്രൂരതയാണ്.'-രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: സിപിഐ വിട്ട് ബിജെപിയിൽ ചേർന്ന സി.സി. മുകുന്ദൻ എംഎൽഎ സ്ഥാനം രാജിവച്ചു. തിങ്കളാഴ്ചയാണ് സി.സി. മുകുന്ദൻ ബിജെപി അംഗത്വം സ്വീകരിച്ചത്. തിങ്കളാഴ്ചത്തെ തീയതി വച്ച് രാജി കത്ത് നൽകി.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് സിപിഐയിൽ നിന്ന് കഴിഞ്ഞ ദിവസം സി.സി. മുകുന്ദനെ പുറത്താക്കിയത്. മണ്ഡലത്തിൽ മുകുന്ദന് പകരം മുൻ എംഎൽഎ ഗീതാ ഗോപിയെ സ്ഥാനാർഥിയായി സിപിഐ നേതൃത്വം പ്രഖ്യാപിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം.
ഗീതാ ഗോപിയുടേത് 'പെയ്മെന്റ് സീറ്റ്' എന്ന് വിമർശിച്ച മുകുന്ദൻ, പണം പിരിച്ചു നൽകാൻ കഴിയാത്തതിനാലാണ് തന്നെ ഒഴിവാക്കിയതെന്നും ആരോപിച്ചിരുന്നു. തുടർന്ന് കോണ്ഗ്രസ് നേതാക്കളുമായി ചര്ച്ച നടത്തിയിരുന്നെങ്കിലും മറുപടി നൽകിയിരുന്നില്ല. പിന്നാലെ സി.സി. മുകുന്ദനെ പിന്തുണക്കാതെ സ്വന്തം നിലയിൽ സ്ഥാനാർഥിയെ നിര്ത്താൻ കോണ്ഗ്രസ് നേതൃത്വം തീരുമാനിച്ചു.
National
ബംഗളൂരു: ഒഡീഷയിലെ രാജ്യസഭാ തെരഞ്ഞെടുപ്പില് ബിജെപി സ്ഥാനാർഥിക്കു വോട്ടുചെയ്യുന്നതിനു കോണ്ഗ്രസ് എംഎല്എമാര്ക്ക് അഞ്ചുകോടി രൂപ വീതം കോഴനൽകാൻ ശ്രമിച്ച രണ്ടുപേരെ പോലീസിനു കൈമാറിയെന്നു കര്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്.
കുതിരക്കച്ചവടം ഭയന്ന് ഒഡീഷയിൽനിന്നുള്ള എട്ട് കോൺഗ്രസ് എംഎൽഎമാരും ഏതാനും നേതാക്കളും ബംഗളൂരുവിലെ റിസോർട്ടിൽ കഴിയുകയായിരുന്നു. ഇവരിൽ രണ്ടുപേരെ സമീപിച്ച നാലംഗസംഘത്തിൽ രണ്ടുപേർ കോൺഗ്രസ് പ്രവർത്തകരുടെ പിടിയിലാവുകയായിരുന്നു.
ഒഡീഷയില്നിന്ന് നാലംഗസംഘം പണവുമായാണ് ബംഗളൂരുവിലെത്തിയത്. ഇവര്ക്കു താമസസൗകര്യവും കോണ്ഗ്രസ് എംഎല്എമാരെ കാണാനുള്ള അവസരവും ഒരുക്കിയതു ബംഗളൂരുവിലെ പ്രാദേശിക ബിജെപി നേതാക്കളാണെന്നു ഡി.കെ ശിവകുമാർ പറഞ്ഞു. ഇവരെ കാണാന് ഒഡീഷ എംഎല്എമാര് കൂട്ടാക്കിയില്ലെന്നുമാത്രമല്ല കര്ണാടക പ്രദേശ് കോണ്ഗ്രസിനു വിവരം നല്കുകയും ചെയ്തു.
തുടർന്നുള്ള നീക്കത്തിലാണ് ബ്ലാങ്ക്ചെക്കുകള് ഉള്പ്പെടെ കൈവശംവച്ചിരുന്ന രണ്ടുപേരെ കോണ്ഗ്രസ് പ്രവര്ത്തകര് പിടികൂടിയത്. മറ്റു രണ്ടുപേര് സംഭവസ്ഥലത്തുനിന്ന് രക്ഷപെട്ടു. കോണ്ഗ്രസ് നല്കിയ പരാതിയില് പോലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും ശിവകുമാര് പറഞ്ഞു.
രാജ്യസഭയിലേക്ക് ഒഡീഷയില്നിന്ന് മൂന്നാമതൊരു സീറ്റുകൂടി വിജയിപ്പിച്ചെടുക്കാനാണ് ബിജെപിയുടെ ശ്രമം. അറസ്റ്റിലായവരിൽ ഒരാളുടെ പേര് സുരേഷ് എന്നാണ്. ലോക്സഭയിലേക്കു മത്സരിച്ച പരാജയപ്പെട്ട ഒരാൾ ഉൾപ്പെടെ രണ്ടുപേരാണ് രക്ഷപെട്ടത്.
Kerala
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തിൽ കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും തമ്മിലുള്ള തർക്കം മുറുകുന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം 10 സീറ്റുകളിൽ തന്നെ മത്സരിക്കുമെന്ന് മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയും യുഡിഎഫിൽ സീറ്റ് വിഭജനം തലവേദനയായി മാറിയിരിക്കുകയാണ്. ആദ്യം വിട്ടുവീഴ്ചകൾക്ക് തയാറാണെന്ന് പറഞ്ഞ കേരള കോൺഗ്രസ് കടുത്ത നിലപാടാണ് ഇപ്പോൾ സ്വീകരിക്കുന്നത്. തങ്ങളുടെ സീറ്റുകൾ ഏറ്റെടുക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും മോൻസ് ജോസഫ് പറഞ്ഞു.
അതേസമയം, കുട്ടനാട് സീറ്റിൽ അവകാശമുന്നയിച്ച് കേരള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. കുട്ടനാട് കേരള കോൺഗ്രസിന് കുത്തകപാട്ടമല്ലെന്നും സീറ്റ് ഏറ്റെടുക്കണമെന്നും അനിൽ ബോസ് പറഞ്ഞു. നേതൃത്വം ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും അനിൽ ബോസ് ആവശ്യപ്പെട്ടു.
ഇടുക്കി, ഏറ്റുമാനൂർ, കുട്ടനാട് തുടങ്ങിയ സീറ്റുകൾ ആണ് കോൺഗ്രസ് ലക്ഷ്യമിട്ടത്. എന്നാൽ ഇതൊന്നും വിട്ടുനിൽക്കാൻ ആകില്ലെന്നാണ് കേരള കോൺഗ്രസിന്റെ നിലപാട്.
Kerala
കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കുന്നത് ആവശ്യമില്ലാത്ത കാര്യമാണെന്ന് കോൺഗ്രസ് നേതാവ് കെ. ബാബു എംഎൽഎ. ഇത് വീണ്ടും ഉപതെരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കുകയും പ്രവർത്തകർക്കുപോലും ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുമെന്നും ബാബു പറഞ്ഞു.
മത്സരിക്കാൻ ഒരാൾക്ക് അനുവാദം കൊടുത്താൽ മറ്റുള്ളവരും അതേ കാര്യം ആവശ്യപ്പെടും. അതിനാൽതന്നെ എംപിമാർ മത്സരിക്കുന്നത് നിലവിൽ അഭികാമ്യമല്ല എന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. കെ. സുധാകരന്റെ സ്ഥാനാർഥിത്വ വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി ഏറ്റവും ദുർബലമാകുന്ന തെരഞ്ഞെടുപ്പായിരിക്കുമിതെന്നും ബാബു അഭിപ്രായപ്പെട്ടു. പോരാട്ടം കോൺഗ്രസും സിപിഎമ്മും തമ്മിലായിരിക്കുമെന്നും ബാബു പറഞ്ഞു.
തൃപ്പൂണിത്തുറയിൽ പല പേരുകളും താൻ കേൾക്കുന്നുണ്ട്. ഏറ്റവും യോഗ്യനായ സ്ഥാനാർഥിയെ ഹൈക്കമാന്റും കേരളത്തിലെ കോൺഗ്രസ് നേതൃത്വവും കണ്ടെത്തുമെന്നാണ് കരുതുന്നത്. ആരുടെയും പേര് താൻ നിർദേശിക്കുന്നില്ല. ആരുടെയും പേര് പറഞ്ഞിട്ടില്ല. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ബാബു പറഞ്ഞു.