x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടി​ക​ൾ​ക്കൊ​പ്പം എം​എ​ൽ​എ


Published: June 9, 2026 10:04 PM IST | Updated: June 9, 2026 10:04 PM IST

കൂ​വ​പ്പ​ള്ളി: കു​ട്ടി​ക​ൾ നാ​ളെ​യു​ടെ പ്ര​തീ​ക്ഷ​യാ​ണെ​ന്നും വ​ലി​യ സ്വ​പ്ന​ങ്ങ​ൾ കാ​ണാ​നും അ​വ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നും ഓ​രോ വി​ദ്യാ​ർ​ഥി​ക്കും സാ​ധി​ക്ക​ണ​മെ​ന്നും പ്ര​ഫ. റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ. കൂ​വ​പ്പ​ള്ളി സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്കൂ​ളി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ലും തു​ട​ർ​ന്ന് ന​ട​ന്ന കു​ട്ടി​ക​ൾ​ക്കൊ​പ്പം എം​എ​ൽ​എ എ​ന്ന സം​വാ​ദ പ​രി​പാ​ടി​യി​ലും പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം, മൊ​ബൈ​ൽ ഫോ​ൺ അ​ഡി​ക്‌​ഷ​ൻ എ​ന്നി​വ​യി​ൽ​നി​ന്നും കു​ട്ടി​ക​ൾ പൂ​ർ​ണ​മാ​യും മോ​ച​നം നേ​ടേ​ണ്ട​തു​ണ്ട്. ഇ​ത്ത​രം തെ​റ്റാ​യ ശീ​ല​ങ്ങ​ളി​ൽ പെ​ട്ടു​പോ​കാ​തെ ന​ല്ല ചി​ന്താ​ഗ​തി വ​ള​ർ​ത്തിയെ​ടു​ക്കാ​ൻ കു​ട്ടി​ക​ൾ​ക്ക് സാ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹെ​ഡ്മി​സ്ട്ര​സ് ജോ​ഷീ​ന മേ​രി ജോ​ർ​ജ്, വാ​ർ​ഡ് അം​ഗം ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പ​ക​രും ര​ക്ഷ​ക​ർ​ത്താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Local news MLA children

Recent News

Corehub Up