Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Singer

ജാനകിയമ്മ; ആത്മാർഥതയുടെ ആലാപനഭംഗി

പി. ​ഭാ​സ്ക​ര​ൻ-​ബാ​ബു​രാ​ജ് ടീ​മും വി. ​ദ​ക്ഷി​ണാ​മൂ​ർ​ത്തി​യും മ​റ്റും ഒ​രു​ക്കി​യ നി​ര​വ​ധി ഗാ​ന​ങ്ങ​ൾ കേ​ട്ട് എ​സ്. ജാ​ന​കി​യു​ടെ ആ​രാ​ധ​ക​നാ​യി മാ​റു​ക​യും അ​വ​രെ ഒ​രു​നോ​ക്കു കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ക​യും ചെ​യ്ത കാ​ല​മു​ണ്ടാ​യി​രു​ന്നു.

പ​ക്ഷേ, കാ​ലം എ​നി​ക്കു സ​മ്മാ​നി​ച്ച​ത് പ്ര​തീ​ക്ഷി​ക്കാ​ത്ത അ​നു​ഗ്ര​ഹ​മാ​ണ്. 26-ാം വ​യ​സി​ൽ ഒ​രു സി​നി​മ​യ്ക്കു​വേ​ണ്ടി ഞാ​ൻ ഗാ​ന​ങ്ങ​ളെ​ഴു​തി. ഒ​ന്നും ര​ണ്ടു​മ​ല്ല 10 ഗാ​ന​ങ്ങ​ൾ. അ​വ​യി​ൽ മൂ​ന്നു ഗാ​ന​ങ്ങ​ളി​ൽ ജാ​ന​കി​യ​മ്മ​യു​ടെ ശ​ബ്ദ​മു​ണ്ടാ​യി​രു​ന്നു.

ഞാ​ൻ ആ​ദ്യ​മാ​യെ​ഴു​തി​യ ച​ല​ച്ചി​ത്ര​ഗാ​ന​ത്തി​ന് ശ​ബ്ദം ന​ൽ​കി​യ​ത് യേ​ശു​ദാ​സും എ​സ്. ജാ​ന​കി​യു​മാ​യി​രു​ന്നു. “താ​മ​ര​ത്തോ​ണി​യി​ൽ താ​ലോ​ല​മാ​ടി’’ എ​ന്നാ​രം​ഭി​ക്കു​ന്ന ഗാ​നം.

പി​ന്നീ​ട് എ​ത്ര​യോ ഗാ​ന​ങ്ങ​ൾ അ​വ​രു​ടെ ക​ണ്ഠ​മാ​ധു​രി​യ​ൽ പു​റ​ത്തു​വ​ന്നു. അ​വ​യി​ൽ ചി​ല​തു​മാ​ത്രം ചൂ​ണ്ടി​ക്കാ​ണി​ക്ക​ട്ടെ. ‘ചി​രി​ക്കു​ന്പോ​ൾ കൂ​ടെ​ച്ചി​രി​ക്കാ​ൻ ആ​യി​രം പേ​ർ വ​രും/​ക​ര​യു​ന്പോ​ൾ കൂ​ടെ​ക്ക​ര​യാ​ൻ നി​ൻ​നി​ഴ​ൽ മാ​ത്രം വ​രും...’ ക​ട​ൽ എ​ന്ന ചി​ത്ര​ത്തി​നു​വേ​ണ്ടി എ​ഴു​തി​യ ആ ​ഗാ​ന​ത്തി​നു സം​ഗീ​തം ന​ൽ​കി​യ​ത് എം.​ബി. ശ്രീ​നി​വാ​സ​നാ​യി​രു​ന്നു.

‘ക​ണ്ണി​ൽ ക​ണ്ണി​ൽ നോ​ക്കി​യി​രു​ന്നാ​ൽ ക​ര​ളി​ൻ ദാ​ഹം തീ​രു​മോ’ (സം​ഗീ​തം-​വി. ദ​ക്ഷി​ണാ​മൂ​ർ​ത്തി). ‘മ​ന​സി​ലു​ണ​രൂ ഉ​ഷഃ​സ​ന്ധ്യ​യി​ൽ/ മാ​യാ​മോ​ഹി​നീ സ​ര​സ്വ​തീ...’(​ചി​ത്രം- മ​റു​നാ​ട്ടി​ൽ ഒ​രു മ​ല​യാ​ളി. യേ​ശു​ദാ​സ്, എ​സ്. ജാ​ന​കി. സം​ഗീ​തം- വി. ​ദ​ക്ഷി​ണാ​മൂ​ർ​ത്തി) ‘ആ ​നി​മി​ഷ​ത്തി​ൻ നി​ർ​വൃ​തി​യി​ൽ/ ഞാ​നൊ​രു ആ​വ​ണി​ത്തെ​ന്ന​ലാ​യ് മാ​റി..’ (ച​ന്ദ്ര​കാ​ന്തം, സം​ഗീ​തം എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ). ഞാ​നെ​ഴു​തി​യ 150ഓ​ളം ഗാ​ന​ങ്ങ​ൾ ജാ​ന​കി​യ​മ്മ പാ​ടി​യി​ട്ടു​ണ്ട്.

എ​സ്. ജാ​ന​കി​യെ മ​റ്റു ഗാ​യി​ക​മാ​രി​ൽ​നി​ന്നു വ്യ​ത്യ​സ്ത​യാ​ക്കു​ന്ന​ത് ആ​ലാ​പ​ന​ത്തി​ൽ അ​വ​ർ ന​ൽ​കു​ന്ന ഭാ​വ​ഭം​ഗി​യാ​ണ്. ഓ​രോ അ​ക്ഷ​ര​ത്തി​ലും അ​വ​രു​ടെ ആ​ത്മാ​ർ​ഥ​ത​യു​ടെ തു​ടി​പ്പു​ണ്ടാ​കും.

പി. ​ഭാ​സ്ക​ര​ൻ-​ബാ​ബു​രാ​ജ് ടീ​മി​നു​വേ​ണ്ടി അ​വ​ർ പാ​ടി​യ അ​ന​ശ്വ​ര​ഗാ​ന​ങ്ങ​ൾ ഇ​ന്നും മ​ല​യാ​ളി​യു​ടെ ഓ​ർ​മ​യി​ൽ​നി​ന്നു മാ​ഞ്ഞി​ട്ടി​ല്ല. ആ​ദ്യ​കാ​ല​ത്ത് ദേ​വ​രാ​ജ​ൻ മാ​സ്റ്റ​റും മി​ക​ച്ച ഗാ​ന​ങ്ങ​ൾ അ​വ​ർ​ക്കു ന​ൽ​കി​യി​ട്ടു​ണ്ട്. വി.​ ദ​ക്ഷി​ണാ​മൂ​ർ​ത്തി, അ​ർ​ജു​ന​ൻ തു​ട​ങ്ങി​യ​വ​രും ജാ​ന​കി​യു​ടെ ആ​ലാ​പ​ന സൗ​ന്ദ​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. ത​മി​ഴി​ൽ എം.​എ​സ്. വി​ശ്വ​നാ​ഥ​നും ഇ​ള​യ​രാ​ജ​യും ജാ​ന​കി​യ​മ്മ​യ്ക്കു പ്രാ​ധാ​ന്യം കൊ​ടു​ത്ത സം​ഗീ​ത​സം​വി​ധാ​യ​ക​രാ​ണ്.

തെ​ലു​ങ്കു​നാ​ട്ടി​ൽ ജ​നി​ച്ചെ​ങ്കി​ലും നാ​ല് തെ​ന്നി​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും എ​സ്. ജാ​ന​കി ഒ​രു​പോ​ലെ അം​ഗീ​ക​രി​ക്ക​പ്പെ​ട്ടു. എ​ങ്കി​ലും അ​വ​ർ​ക്ക് ഏ​റ്റ​വു​മ​ധി​കം പ്രാ​ധാ​ന്യം ന​ൽ​കി​യ ഭാ​ഷ ക​ന്ന​ഡ​യാ​ണ്. ജ​നി​ച്ച ആ​ന്ധ്ര​യി​ലോ വ​ള​ർ​ന്ന മ​ദ്രാ​സി​ലോ അ​ല്ലാ​തെ, അ​വ​രു​ടെ അ​ന്ത്യ​നി​ദ്ര ക​ർ​ണാ​ട​ക​ത്തി​ലാ​യ​ത് കാ​ല​ത്തി​ന്‍റെ തീ​രു​മാ​ന​മാ​യി​രി​ക്കാം.

Leader Page

മായില്ല, മധുമാസ സുന്ദര ചന്ദ്രലേഖ...

മ​ധു​മാ​സ​സു​ന്ദ​ര​ച​ന്ദ്ര​ലേ​ഖ​യാ​യും ക​ത്തു​ന്ന അ​നു​രാ​ഗ​മാ​യും മ​ല​ര്‍ക്കൊ​ടി​യാ​യും മാ​ന​ത്ത ശി​ങ്കാ​ര​ത്തോ​പ്പാ​യും കു​ങ്കു​മ​ത്ത​രി​ക​ളാ​യി മ​റ​യു​ന്ന വി​ഷാ​ദ​മാ​യും നി​റ​ഞ്ഞു​തു​ളു​മ്പു​ന്ന മൗ​ന​മാ​യും... ജാ​ന​കി​യ​മ്മ​യു​ടെ ഭാ​വ​സാ​ന്ദ്ര​മാ​യ ശ​ബ്ദ​മി​ല്ലാ​തെ മ​ല​യാ​ളി​യു​ടെ ഒ​രു ദി​ന​വും പൂ​ര്‍ണ​മാ​കി​ല്ല.

കു​ഞ്ഞു​ങ്ങ​ളു​ടെ നി​ഷ്‌​ക​ള​ങ്ക​ത മു​ത​ല്‍ പ്ര​ണ​യി​നി​യു​ടെ ആ​കു​ല​ത​ക​ളും വി​ര​ഹി​ണി​യു​ടെ ക​ണ്ണീ​രും വ​രെ ആ ​ശ​ബ്ദ​ത്തി​ല്‍ ഒ​രേ​സ​മ​യം സു​ര​ക്ഷി​ത​മാ​യി​രു​ന്നു. സ്വ​ര​ജാ​ന​കീ​പ്ര​പ​ഞ്ച​ത്തി​ല്‍ മ​ന്ന​വ​ന്‍റെ​യും യാ​ച​ക​ന്‍റെ​യും മ​നം ഒ​രു​പോ​ലെ നി​റ​ഞ്ഞു. ആ ​ഗാ​ന​കോ​കി​ലം ന​മു​ക്കാ​യി അ​വ​ശേ​ഷി​പ്പി​ച്ച​ത്, ആ​ത്മാ​വി​ന്‍റെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ അം​ശ​മാ​ണ്.

ഇ​ന്ത്യ​ന്‍ ച​ല​ച്ചി​ത്ര​സം​ഗീ​തം ഏ​തെ​ങ്കി​ലു​മൊ​രു ശ​ബ്ദം കേ​ന്ദ്രീ​ക​രി​ച്ച് അ​ട​യാ​ള​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ങ്കി​ല്‍, ദ​ക്ഷി​ണേ​ന്ത്യ​യു​ടെ സ്വ​ര​ഭൂ​പ​ട​ത്തി​ല്‍ ഒ​രു പേ​രു​കാ​രി മാ​ത്ര​മാ​ണു​ണ്ടാ​കു​ക, അ​ത് എ​സ്. ജാ​ന​കി മാ​ത്ര​മാ​ണ്! ആ​ന്ധ്ര​യി​ലെ ഗു​ണ്ടൂ​രി​ല്‍ ജ​നി​ച്ച ഒ​രു പെ​ണ്‍കു​ട്ടി ത​ന്‍റെ അ​സാ​ധാ​ര​ണ​മാ​യ സ്വ​ര​വൈ​വി​ധ്യംകൊ​ണ്ട് മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, ഹി​ന്ദി തു​ട​ങ്ങി ഇ​രു​പ​തി​ല​ധി​കം ഭാ​ഷ​ക​ളു​ടെ ഹൃ​ദ​യ​താ​ള​മാ​യി മാ​റി​യ ച​രി​ത്രം സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ആ​ലാ​പ​നയാ​ത്ര​യാ​ണ്. ഭാ​വ​തീ​വ്ര​ത കൊ​ണ്ടും അ​നാ​യാ​സ​മാ​യ ഭാ​വ​പ്പ​ക​ര്‍ച്ച​ക​ള്‍കൊ​ണ്ടും സം​ഗീ​ത​പ്ര​പ​ഞ്ച​ത്തി​ല്‍ ജാ​ന​കി​യ​മ്മ തീ​ര്‍ത്ത ഗ​ഗ​ന​മാ​ന്ത്രി​ക​ത​യ്ക്ക് അ​തി​രു​ക​ള്‍ വ​ര​യ്ക്കാ​ന്‍ ആ​ര്‍ക്കും ക​ഴി​ഞ്ഞി​ല്ല, ഇ​നി ആ​ര്‍ക്കും ക​ഴി​യു​മെ​ന്നും തോ​ന്നു​ന്നി​ല്ല!

സം​ഗീ​ത​സം​വി​ധാ​യ​ക​ര്‍ പോ​ലും ബ​ഹു​മാ​നി​ച്ചി​രു​ന്ന ജാ​ന​കി​യ​മ്മ​യെ, സ​മ​കാ​ലി​ക​രി​ല്‍നി​ന്നു വ്യ​ത്യ​സ്ത​മാ​ക്കു​ന്ന നി​ര​വ​ധി ഘ​ട​ക​ങ്ങ​ളു​ണ്ട്. ഒ​രു ഭാ​ഷ​യി​ല്‍നി​ന്നു മ​റ്റൊ​രു ഭാ​ഷ​യി​ലേ​ക്കു മാ​റു​മ്പോ​ള്‍ കേ​വ​ലം ഉ​ച്ചാ​ര​ണ​ശു​ദ്ധി മാ​ത്ര​മ​ല്ല, ആ ​ഭാ​ഷ​യു​ടെ ആ​ത്മാ​വുകൂ​ടി ത​ന്‍റെ ശ​ബ്ദ​ത്തി​ലേ​ക്ക് ആ​വാ​ഹി​ക്കാ​ന്‍ ജാ​ന​കി​യ​മ്മ​യ്ക്ക് ക​ഴി​ഞ്ഞു എ​ന്ന​താ​ണ്.

അ​ന്യ​ഭാ​ഷ ഗാ​യി​ക​മാ​ര്‍ മ​ല​യാ​ള​ത്തി​ല്‍ ഹി​റ്റു​ക​ള്‍ തീ​ര്‍ത്തെ​ങ്കി​ലും വ​രി​ക​ള്‍ക്കി​ട​യി​ല്‍ ക​ല്ലു​ക​ടി​യും മ​ല​യാ​ളി​ക്ക് അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്നു. നാ​ഥാ നീ ​വ​രും, തേ​നും വ​യ​മ്പും, താ​മ​ര​ക്കു​മ്പി​ള​ല​ല്ലോ മ​മ​ഹൃ​ദ​യം, മ​ല​ര്‍ക്കൊ​ടി​പോ​ലെ, സ​ന്ധ്യേ ക​ണ്ണീ​രി​തെ​ന്തേ തു​ട​ങ്ങി​യ ഗാ​ന​ങ്ങ​ള്‍ പാ​ടി​യ​ത് തെ​ലു​ങ്കു​ദേ​ശം വ​ള​ര്‍ത്തി​യ പെ​ണ്‍കു​ട്ടി​യാ​ണെ​ന്ന് ഒ​രു​കാ​ല​ത്ത് ആ​രും വി​ശ്വ​സി​ക്കു​ക​പോ​ലു​മു​ണ്ടാ​യി​ല്ല.

ബാ​ബു​രാ​ജ്, ദേ​വ​രാ​ജ​ന്‍, എം.​കെ. അ​ര്‍ജു​ന​ന്‍, സ​ലീൽ ചൗ​ധ​രി, ഇ​ള​യ​രാ​ജ തു​ട​ങ്ങി​യ സം​ഗീ​ത സം​വി​ധാ​യ​ക​രു​ടെ പ്ര​ഥ​മ പ​രി​ഗ​ണ​ന​യ്ക്ക് എ​ന്നും അ​ര്‍ഹ​മാ​യ​ത് ജാ​ന​കി​യ​മ്മ ആ​യി​രു​ന്നു. ജാ​ന​കി​യ​മ്മ​യ്ക്ക് അ​സൗ​ക​ര്യ​മു​ണ്ടെ​ങ്കി​ല്‍ മാ​ത്രം മ​റ്റൊ​രു ഗാ​യി​ക​യെ പ​രി​ഗ​ണി​ച്ചി​രു​ന്ന കാ​ലം​പോ​ലു​മു​ണ്ടാ​യി​രു​ന്നു. താ​ന്‍ ചി​ട്ട​പ്പെ​ടു​ത്തി​യ "മാ​ത​ള​പ്പൂ​പോ​ലൊ​രു മാ​ന​സം ഞാ​ന്‍ ക​ണ്ടു...’ എ​ന്ന ഗാ​ന​ത്തി​ന്‍റെ പ്രാ​ഥ​മി​ക ഈ​ണ​ത്തി​ന് ഒ​എ​ന്‍വി​യു​ടെ വ​രി​ക​ളെ​ത്തി​യ​പ്പോ​ള്‍, ഇ​ന്നു നാം ​കേ​ള്‍ക്കു​ന്ന രീ​തി​യി​ല്‍ ആ ​ഗാ​നം പാ​ടി​യ​ത് ജാ​ന​കി​യ​മ്മ​യാ​യി​രു​ന്നു. പാ​ടി മു​ഴു​മി​പ്പി​ച്ച​പ്പോ​ള്‍ സ​ലീ​ല്‍ ചൗ​ധ​രി​പോ​ലും അ​വ​രെ അ​ഭി​ന​ന്ദി​ച്ച​ത് മ​ദി​രാ​ശി​പ്പ​ട്ട​ണ​ത്തി​ന് ഇ​ന്നും നി​ത്യ​വി​സ്മ​യ​മാ​യ ഓ​ര്‍മ!

തെ​ലു​ങ്ക് മാ​തൃ​ഭാ​ഷ​യാ​യ ജാ​ന​കി ക​ന്ന​ഡ​യി​ല്‍ പാ​ടു​മ്പോ​ള്‍ അ​വി​ട​ത്തു​കാ​ര്‍ക്ക് അ​വ​ള്‍ ത​ങ്ങ​ളു​ടെ സ്വ​ന്തം മ​ക​ളാ​യി​രു​ന്നു. "യു​ഗ യു​ഗാ​ദി ക​ളെ​ദ​രൂ’ പോ​ലു​ള്ള ഗാ​ന​ങ്ങ​ള്‍ ക​ന്ന​ഡ സം​ഗീ​ത​ത്തി​ന്‍റെ ഐ​ക്ക​ണു​ക​ളാ​യി മാ​റി. ഇ​ള​യ​രാ​ജ​യു​ടെ സം​ഗീ​ത സാ​മ്രാ​ജ്യ​ത്തി​ല്‍ ജാ​ന​കി​യ​മ്മ പാ​ടി​യ പാ​ട്ടു​ക​ള്‍ ത​മി​ഴ​ക​ത്തി​നു വൈ​കാ​രി​ക​ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി. ഭാ​ഷാ​വ്യ​ത്യാ​സ​ങ്ങ​ളി​ല്ലാ​തെ, സം​ഗീ​ത​ത്തി​ന്‍റെ സാ​ര്‍വ​ലൗ​കി​ക​മാ​യ ഭാ​ഷ​യി​ലൂ​ടെ അ​വ​ര്‍ ഭാ​ര​ത​മ​ണ്ണി​ലെ സം​ഗീ​താ​സ്വാ​ദ​ക​രെ ഒ​രു​നൂ​ലി​ല്‍ കോ​ര്‍ത്തു​നി​ര്‍ത്തി. അ​ത് ഇ​ന്ത്യ​യി​ലെ മ​റ്റൊ​രു ഗാ​യി​ക​യ്ക്കും സാ​ധി​ക്കു​മാ​യി​രു​ന്നി​ല്ല.
സം​ഗീ​ത​നി​രൂ​പ​ക​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന ജാ​ന​കി​യ​മ്മ​യു​ടെ ഏ​റ്റ​വും വ​ലി​യ സ​വി​ശേ​ഷ​ത, ആ ​ശ​ബ്ദ​ത്തി​ന്‍റെ വ​ഴ​ക്ക​മാ​യി​രു​ന്നു.

മ​ല​യാ​ള​ത്തി​ല്‍ ജാ​ന​കി​യ​മ്മ പാ​ടി​യ താ​രാ​ട്ടു​പാ​ട്ടു​ക​ള്‍ കേ​ള്‍ക്കാ​ത്ത കു​ട്ടി​ക​ളു​ണ്ടാ​യി​രു​ന്നി​ല്ല ഒ​രു കാ​ല​ത്ത്. കാ​മു​കി​യു​ടെ മ​നം മ​യ​ക്കു​ന്ന പ്ര​ണ​യ​ഭാ​വ​വും (അ​ക​ലെ​യ​ക​ലെ നീ​ലാ​കാ​ശം), വി​ര​ഹ​ത്തി​ന്‍റെ തീ​ക്ഷ്ണ​ത​യും (നാ​ഥാ നീ ​വ​രും കാ​ലൊ​ച്ച കേ​ള്‍ക്കു​വാ​ന്‍) ജാ​ന​കി​യ​മ്മ പാ​ടു​മ്പോ​ള്‍ അ​ത് ആ​സ്വാ​ദ​ക​ന്‍റെ ഉ​ള്ളു​ല​ച്ചു.

പ്രാ​യ​ഭേ​ദ​മ​ന്യേ ശ​ബ്ദം മാ​റാ​നു​ള്ള ജാ​ന​കി​യ​മ്മ​യു​ടെ ക​ഴി​വ് എ​ല്ലാ​വ​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തി. "ഓ​ള​ങ്ങ​ള്‍’ എ​ന്ന ചി​ത്ര​ത്തി​ലെ "തു​മ്പി വാ’ ​എ​ന്ന ഗാ​ന​ത്തി​ല്‍ ഒ​രു കു​ട്ടി​യു​ടെ ശ​ബ്ദ​ത്തി​ല്‍ തു​ട​ങ്ങി, ഒ​ടു​വി​ല്‍ ഒ​രു മു​തി​ര്‍ന്ന ഗാ​യി​ക​യു​ടെ ഭാ​വ​ത്തി​ലേ​ക്ക് മാ​റു​ന്ന ജാ​ന​കീ​സ്പ​ര്‍ശം ഇ​ന്ത്യ​ന്‍ സം​ഗീ​ത​ത്തി​ലെ ത​ന്നെ അ​ത്യ​പൂ​ര്‍വ​മാ​യ പ​രീ​ക്ഷ​ണ​മാ​ണ്.

ആ​ണ്‍കു​ട്ടി​യു​ടെ ശ​ബ്ദ​ത്തി​ലും പാ​ടി ജാ​ന​കി​യ​മ്മ വി​സ്മ​യി​ച്ചു എ​ന്ന​തും ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്തി. ബാ​ബു​രാ​ജി​ന്‍റെ ഹാ​ര്‍മോ​ണി​യ​ത്തി​ല്‍ വി​രി​ഞ്ഞ ഗ​സ​ല്‍ സ്പ​ര്‍ശ​മു​ള്ള ഈ​ണ​ങ്ങ​ള്‍ക്ക് ജാ​ന​കി​യ​മ്മ​യു​ടെ ശ​ബ്ദം പ്ര​ണ​യ​ത്തി​ന്‍റെ പു​തി​യൊ​രു ഭാ​ഷ ന​ല്‍കി. പി​ന്നീ​ട് ദേ​വ​രാ​ജ​ന്‍ മാ​സ്റ്റ​ര്‍, എം.​കെ. അ​ര്‍ജു​ന​ന്‍, ശ്യാം, ​ജോ​ണ്‍സ​ണ്‍ മാ​സ്റ്റ​ര്‍, ഇ​ള​യ​രാ​ജ എ​ന്നി​വ​രു​ടെ​യെ​ല്ലാം ഈ​ണ​ങ്ങ​ള്‍ക്ക് ജീ​വ​ന്‍ പ​ക​രാ​ന്‍ ജാ​ന​കി​യ​മ്മ​യ്ക്കു ക​ഴി​ഞ്ഞു. പി. ​ജ​യ​ച​ന്ദ്ര​ന്‍, കെ.​ജെ. യേ​ശു​ദാ​സ്, എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്‌​മ​ണ്യം എ​ന്നി​വ​ര്‍ക്കൊ​പ്പം അ​വ​ര്‍ പാ​ടി​യ യു​ഗ്മ​ഗാ​ന​ങ്ങ​ള്‍ പ്ര​ണ​യി​ക​ളു​ടെ വ​സ​ന്തോ​ത്സ​മാ​ണ്.

ഭൗ​തി​ക​മാ​യി ജാ​ന​കി​യ​മ്മ വി​ട​പ​റ​യു​മ്പോ​ഴും, ആ ​സം​ഗീ​തം ഒ​രാ​ളു​ടെ മ​ന​സി​ല്‍നി​ന്നു​പോ​ലും മാ​യി​ല്ല. വ​രും​ത​ല​മു​റ​ക​ള്‍ക്കും ആ​ലാ​പ​ന വ്യ​ത്യ​സ്ത​ത​യും ആ​ഴ​വു​മ​റി​യാ​ന്‍ ആ ​വാ​ന​മ്പാ​ടി​യു​ടെ സ്വ​ര​പ്ര​പ​ഞ്ച​ത്തി​ലേ​ക്കു മ​ട​ങ്ങി​വ​രേ​ണ്ടി വ​രും. ആ ​ശ​ബ്ദം അ​ന​ശ്വ​ര​മാ​ണ്..!

Leader Page

അനശ്വര സ്വരം നിശബ്ദമായി

കാ​​ല​​ത്തെ അ​​തി​​ജീ​​വി​​ച്ച സ്വ​​രം നി​​ശ​​ബ്ദ​​മാ​​യി​​രി​​ക്കു​​ന്നു. അ​​നേ​​കം ത​​ല​​മു​​റ​​ക​​ളു​​ടെ ക​​ണ്ണീ​​രി​​നും പു​​ഞ്ചി​​രി​​ക്കു​​മൊ​​പ്പം ഒ​​ഴു​​കി​​യ മാ​​ന്ത്രി​​ക​​സ്വ​​രം - എ​​സ്. ജാ​​ന​​കി​​യെ​​ന്ന വാ​​ന​​ന്പാ​​ടി ഇ​​നി ഓ​​ർ​​മ. ഭാ​​ഷ​​ക​​ളു​​ടെ​​യും അ​​തി​​രു​​ക​​ളു​​ടെ​​യും വേ​​ർ​​തി​​രി​​വു​​ക​​ൾ മ​​റി​​ക​​ട​​ന്ന് സം​​ഗീ​​ത​​ത്തെ വി​​കാ​​ര​​മാ​​ക്കിയ ആ ​​അ​​പൂ​​ർ​​വ ശ​​ബ്ദം ഇ​​നി ആ​​സ്വാ​​ദ​​ക ഹൃ​​ദ​​യ​​ങ്ങ​​ളി​​ൽ മാ​​ത്രം.

ശ​​ബ്‌ദ​​ത്തി​​ലെ ശാ​​ലീ​​ന​​ത​​യും ആ​​ലാ​​പ​​ന​​ത്തി​​ലെ മാ​​ധു​​ര്യ​​വു​​മാ​​ണ് അ​​വ​​രെ വേ​​റി​​ട്ടു നി​​ർ​​ത്തി​​യ​​ത്. ന​​ടി​​മാ​​രു​​ടെ അ​​ഭി​​ന​​യ​​ത്തി​​നും ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളു​​ടെ സ്വ​​ഭാ​​വ​​ത്തി​​നും അ​​നു​​സ​​രി​​ച്ച് ശ​​ബ്ദ​​ത്തി​​ൽ മാ​​റ്റം വ​​രു​​ത്താ​​ൻ ജാ​​ന​​കി​​യ​​മ്മ​​യ്ക്ക് പ്ര​​ത്യേ​​ക ക​​ഴി​​വു​​ണ്ടാ​​യി​​രു​​ന്നു. ഏതു ഭാഷയിലെയും പാ​​ട്ടു​​ക​​ൾ വ​​ള​​രെ പെ​​ട്ടെ​​ന്ന് പ​​ഠി​​ച്ചി​​രു​​ന്ന അ​​വ​​ർ ഉ​​ച്ചാ​​ര​​ണശു​​ദ്ധി​​ക്ക് പ്രാ​​ധാ​​ന്യ​​വും ന​​ല്കി​​യി​​രു​​ന്നു. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ മ​​ല​​യാ​​ളി അ​​ല്ലെ​​ന്ന് അ​​വ​​രു​​ടെ പാ​​ട്ടു​​കേ​​ട്ടാ​​ൽ ആ​​ർ​​ക്കും പ​​റ​​യാ​​നു​​മാ​​കി​​ല്ലാ​​യി​​രു​​ന്നു.

വ​​രി​​ക​​ൾ കൃ​​ത്യ​​മാ​​യി മ​​ന​​സി​​ലാ​​ക്കി പ​​ഠി​​ച്ച​​തി​​നു ശേ​​ഷ​​മാ​​യി​​രു​​ന്നു അ​​വ​​ർ പാ​​ടി​​യി​​രു​​ന്ന​​തെ​​ന്ന് സം​​ഗീ​​ത​​സം​​വി​​ധാ​​യ​​ക​​ർ ത​​ന്നെ സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. സം​​ഗീ​​ത സം​​വി​​ധാ​​യ​​ക​​ർ പാ​​ടി​​ക്കൊ​​ടു​​ക്കു​​ന്ന​​വ ക്ഷ​​ണ​​നേ​​ര​​ത്തി​​ൽ ഹൃ​​ദി​​സ്ഥ​​മാ​​ക്കാ​​ൻ പ്ര​​ത്യേ​​ക ക​​ഴി​​വുത​​ന്നെ അ​​വ​​ർ​​ക്കു​​ണ്ടാ​​യി​​രു​​ന്നു.

പതിനേഴ് ഭാ​​ഷ​​ക​​ളി​​ലാ​​യി 48,000 ത്തോളം ഗാ​​ന​​ങ്ങ​​ളാ​​ണ് ആ ​​സ്വ​​ര​​മാ​​ധു​​രി​​യി​​ൽനി​​ന്നും ആ​​സ്വാ​​ദ​​ക​​ർ​​ക്കാ​​യി ഒ​​ഴു​​കി​​യ​​ത്. എ​​ല്ലാ ദ​​ക്ഷി​​ണേ​​ന്ത്യ​​ൻ ഭാ​​ഷാ ചി​​ത്ര​​ങ്ങ​​ളി​​ലും പാ​​ടി​​യി​​ട്ടു​​ള്ള ജാ​​ന​​കി ഹി​​ന്ദി, സിം​​ഹ​​ള, ബം​​ഗാ​​ളി, പ​​ഞ്ചാ​​ബി, ഒ​​റി​​യ, ഇം​​ഗ്ലീ​​ഷ്‌, സം​​സ്‌​​കൃ​​തം, കൊ​​ങ്ങി​​ണി, തു​​ളു, സൗ​​രാ​​ഷ്‌​​ട്ര, ബ​​ഡ​​ഗ, ജ​​ർ​​മ​​ൻ ഭാ​​ഷ​​ക​​ളി​​ലും സ്വ​​ര​​സാ​​ന്നി​​ധ്യ​​മ​​റി​​യി​​ച്ചു. 1200ൽ ​​പ​​രം മ​​ല​​യാ​​ള സി​​നി​​മാ ഗാ​​ന​​ങ്ങ​​ൾ​​ക്കാ​​ണ് ജാ​​ന​​കി​​യ​​മ്മ ശ​​ബ്ദം പ​​ക​​ർ​​ന്ന​​ത്.

1957ൽ ​​പു​​റ​​ത്തി​​റ​​ങ്ങി​​യ മി​​ന്നു​​ന്ന​​തെ​​ല്ലാം പൊ​​ന്ന​​ല്ല എ​​ന്ന ചി​​ത്ര​​ത്തി​​ലെ ഇ​​രു​​ൾ മൂ​​ടു​​ക​​യോ എ​​ൻ വാ​​ഴ്‌​​വി​​ൽ... എ​​ന്ന ഗാ​​ന​​ത്തി​​ലൂ​​ടെ​​യാ​​ണ് ജാ​​ന​​കി​​യ​​മ്മ മ​​ല​​യാ​​ള​​ത്തി​​ലേ​​ക്കെ​​ത്തു​​ന്ന​​ത്. പി​​ന്നീ​​ടി​​ങ്ങോ​​ട്ട് മ​​ല​​യാ​​ളി അ​​വ​​രു​​ടെ ശ​​ബ്ദ​​ത്തെ നെ​​ഞ്ചേ​​റ്റു​​ക​​യാ​​യി​​രു​​ന്നു. അ​​വ​​ർ പാ​​ടി​​യ ശോ​​ക​​ഗാ​​ന​​ങ്ങ​​ളും താ​​രാ​​ട്ടു​​പാ​​ട്ടു​​ക​​ളും മ​​ല​​യാ​​ളി മ​​ന​​സി​​ൽ ത​​ളം​​കെ​​ട്ടി നി​​ൽ​​ക്കു​​ന്ന​​വ​​യാ​​ണ്. മൗ​​ന​​മേ..., മ​​ല​​ർ​​കൊ​​ടി പോ​​ലെ..., ഉ​​ണ്ണി ആ​​രാ​​രി​​രോ..., രാ​​കേ​​ന്ദു കി​​ര​​ണ​​ങ്ങ​​ൾ..., ചാ​​ന്തു​​പൊ​​ട്ടി​​ലെ ആ​​ഴ​​ക്ക​​ട​​ലി​​ന്‍റെ അ​​ങ്ങേ​​ക്ക​​ര​​യി​​ലാ​​യ്.... തു​​ട​​ങ്ങി​​യ​​വ അ​​തി​​നു​​ദാ​​ഹ​​ര​​ണ​​ങ്ങ​​ൾ മാ​​ത്രം.

മ​​ല​​യാ​​ള​​ത്തി​​ൽ എം.​​എ​​സ്. ബാ​​ബു​​രാ​​ജി​​നു വേ​​ണ്ടി​​യാ​​ണ് കൂ​​ടു​​ത​​ൽ ഗാ​​ന​​ങ്ങ​​ൾ അ​​വ​​ർ ആ​​ല​​പി​​ച്ച​​ത്. ത​​ളി​​രി​​ട്ട കി​​നാ​​ക്ക​​ൾ​​ത​​ൻ...(​​മൂ​​ടു​​പ​​ടം), അ​​ഞ്ജ​​ന ക​​ണ്ണെ​​ഴു​​തീ...(​​ത​​ച്ചോ​​ളി ഒ​​തേ​​ന​​ൻ), സൂ​​ര്യ​​കാ​​ന്തീ..(​​കാ​​ട്ടു​​പൂ​​വ്), ഒ​​രു കൊ​​ച്ചു സ്വ​​പ്ന​​ത്തി​​ൻ (ത​​റ​​വാ​​ട്ട​​മ്മ), താ​​മ​​ര കു​​മ്പി​​ളി​​ല​​ല്ലോ മ​​മ​​ഹൃ​​ദ​​യം (അ​​ന്വേ​​ഷി​​ച്ചു ക​​ണ്ടെ​​ത്തി​​യി​​ല്ല), താ​​നേ തി​​രി​​ഞ്ഞും മ​​റി​​ഞ്ും...(​​അ​​ന്പ​​ല​​പ്രാ​​വ്) തു​​ട​​ങ്ങി​​യ​​വ​​യെ​​ല്ലാം ഇ​​ന്നും നാ​​വി​​ൻ തു​​ന്പി​​ൽ നി​​ൽ​​ക്കു​​ന്ന​​വ ത​​ന്നെ. ഹി​​റ്റു​​ക​​ൾ​​ക്ക് ഇ​​ട​​വേ​​ള ന​​ല്കാ​​തെ​​യാ​​യി​​രു​​ന്നു അ​​വ​​രു​​ടെ ആ​​ലാ​​പ​​നം. ഏ​​തു​​സി​​നി​​മ​​യി​​ൽ പാ​​ടി​​യാ​​ലും ജാ​​ന​​കി​​യ​​മ്മ​​യു​​ടെ ഒ​​രു പാ​​ട്ടെ​​ങ്കി​​ലും കാ​​ലാ​​തീ​​ത​​മാ​​യി നി​​ല​​കൊ​​ള്ളു​​ന്ന​​താ​​യി​​രു​​ന്നു എ​​ന്ന​​താ​​ണ് സ​​ത്യം.

ഏ​​റ്റു​​മാ​​നൂ​​ര​​ന്പ​​ല​​ത്തി​​ൽ...,മ​​ഞ്ഞ​​ണി​​പ്പൂ​​നി​​ലാ​​വ് (രാ​​ഘ​​വ​​ൻ മാ​​സ്റ്റ​​ർ), മു​​റ്റ​​ത്തെ മു​​ല്ല​​യി​​ൽ... നീ​​യെ​​വി​​ടേ നി​​ൻ നി​​ഴ​​ലെ​​വി​​ടേ..., ഇ​​ല​​ഞ്ഞി​​പ്പൂ​​മ​​ണം (ദേ​​വ​​രാ​​ജ​​ൻ മാ​​സ്റ്റ​​ർ) ഇ​​ന്ന​​ലെ നീ​​യൊ​​രു സു​​ന്ദ​​ര​​രാ​​ഗ​​മാ​​യെ​​ൻ..., പു​​ല​​യ​​നാ​​ർ മ​​ണി​​യ​​മ്മ..., ഗോ​​വ​​ർ​​ധ​​ന​​ഗി​​രി..., ആ​​ലാ​​പ​​നം..., വൈ​​ക്ക​​ത്ത​​ഷ്ട​​മി നാ​​ളി​​ൽ...(​​ദ​​ക്ഷി​​ണാ​​മൂ​​ർ​​ത്തി), നി​​ദ്ര​​ത​​ൻ നീ​​രാ​​ഴി(​​ചി​​ദം​​ബ​​ര​​നാ​​ഥ്), തു​​ന്പി​​വാ തു​​ന്പ​​ക്കു​​ട​​ത്തി​​ൻ..., ശ്രു​​തി​​യി​​ൽ നി​​ന്നു​​യ​​രും..., കി​​ളി​​യേ കി​​ളി​​യേ...(​​ഇ​​ള​​യ​​രാ​​ജ), രാ​​കേ​​ന്ദു​​കി​​ര​​ണ​​ങ്ങ​​ൾ...(​​എ.​​ടി. ഉ​​മ്മ​​ർ), സ​​ന്ധ്യേ ക​​ണ്ണീ​​രി​​തെ​​ന്തേ..., മ​​ല​​ർ​​ക്കൊ​​ടി പോ​​ലെ....(​​സ​​ലി​​ൽ ചൗ​​ധ​​രി), ഉ​​ണ​​രൂ വേ​​ഗം നീ...(​​ഉ​​ഷാ​​ഖ​​ന്ന), ആ ​​നി​​മി​​ഷ​​ത്തി​​ന്‍റെ നി​​ർ​​വൃ​​തി​​യി​​ൽ..., ഒ​​രു​​പു​​ഷ്പം മാ​​ത്ര​​മെ​​ൻ..., ക​​സ്തൂ​​രി മ​​ണ​​ക്കു​​ന്ന​​ല്ലോ, ഇ​​ളം​​മ​​ഞ്ഞി​​ൻ കു​​ളി​​രു​​മാ​​യ്..., താ​​ളം ശ്രു​​തി​​ല​​യ​​താ​​ളം...,പീ​​ലി​​യേ​​ഴും വീ​​ശി​​വാ...(​​ക​​ണ്ണൂ​​ർ രാ​​ജ​​ൻ), ചി​​രി​​ക്കു​​ന്പോ​​ൾ കൂ​​ടെ ചി​​രി​​ക്കാ​​ൻ (എം.​​ബി. ശ്രീ​​നി​​വാ​​സ​​ൻ), മഞ്ഞ​​ണി​​ക്കൊ​​ന്പി​​ൽ...(​​ജെ​​റി അ​​മ​​ൽ​​ദേ​​വ്), ഗോ​​പി​​കേ നി​​ൻ​​വി​​ര​​ൽ..., സ്വ​​ർ​​ണ​​മു​​കി​​ലേ..., ആ​​ടി​​വാ കാ​​റ്റേ..., പൊ​​ന്നു​​രു​​കും പൂ​​ക്കാ​​ലം..., പൂ​​ങ്കാ​​റ്റി​​നോ​​ടും കി​​ളി​​ക​​ളോ​​ടും... (ജോ​​ൺ​​സ​​ൺ), നാ​​ഥാ നീ​​ വരും കാ​​ലൊ​​ച്ച..., മൗ​​ന​​മേ നി​​റ​​യും മൗ​​ന​​മേ...(​​എം.​​ജി. രാ​​ധാ​​കൃ​​ഷ്ണ​​ൻ), തേ​​നും വ​​യ​​ന്പും(​​ര​​വീ​​ന്ദ്ര​​ൻ), മൈ​​നാ​​കം(​​ശ്യാം) തു​​ട​​ങ്ങി മ​​ല​​യാ​​ള​​ത്തി​​ൽ നി​​ര​​വ​​ധി ഗാ​​ന​​ങ്ങ​​ളാ​​ണ് ആ​​സ്വാ​​ദ​​ക ഹൃ​​ദ​​യം കീ​​ഴ​​ട​​ക്കി​​യി​​ട്ടു​​ള്ള​​ത്.

ജാ​​ന​​കി​​യ​​മ്മ​​യു​​ടെ മി​​ക​​ച്ച ഗാ​​ന​​ങ്ങ​​ളെ ത​​രം തി​​രി​​ക്കു​​കത​​ന്നെ ശ്ര​​മ​​ക​​ര​​മാ​​ണ്.
ത​​മി​​ഴി​​ലും തെ​​ലു​​ങ്കി​​ലും ജാ​​ന​​കി​​യ​​മ്മ പാ​​ടി​​യ ഗാ​​ന​​ങ്ങ​​ൾ ഏ​​റി​​യ​​പ​​ങ്കും ജ​​ന​​ഹൃ​​ദ​​യ​​ങ്ങ​​ളി​​ൽ ചേ​​ക്കേ​​റി​​യ​​വ​​യാ​​യി​​രു​​ന്നു. എം.​​എ​​സ്. വി​​ശ്വ​​നാ​​ഥ​​ൻ, ഇ​​ള​​യ​​രാ​​ജ, എ.​​ആ​​ർ. റ​​ഹ്മാ​​ൻ തു​​ട​​ങ്ങി​​യ പ്ര​​ഗ​​ത്ഭ സം​​ഗീ​​ത​​സം​​വി​​ധാ​​യ​​ക​​രു​​ടെ കീ​​ഴി​​ൽ നി​​ര​​വ​​ധി ത​​മി​​ഴ് ഹി​​റ്റ് ഗാ​​ന​​ങ്ങ​​ൾ അ​​വ​​ർ പാ​​ടി.

ര​​ണ്ടു​​ദേ​​ശീ​​യ പു​​ര​​സ്കാ​​ര​​ങ്ങ​​ൾ ത​​മി​​ഴി​​ൽ പാ​​ടി​​യ ഗാ​​ന​​ങ്ങ​​ൾ​​ക്കാ​​യി​​രു​​ന്നു. ത​​മി​​ഴ്നാ​​ട് സ​​ർ​​ക്കാ​​രി​​ന്‍റെ ക​​ലൈ​​മാ​​മ​​ണി പു​​ര​​സ്കാ​​ര​​വും അ​​വ​​ർ​​ക്ക് ല​​ഭി​​ച്ചു. തെ​​ലു​​ങ്ക് സി​​നി​​മ​​ക​​ളി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു അ​​വ​​രു​​ടെ സി​​നി​​മാ അ​​ര​​ങ്ങേ​​റ്റ​​വും. എ​​സ്പി​​ബി​​യു​​മൊ​​ത്ത് നി​​ര​​വ​​ധി ഡ്യൂ​​യ​​റ്റ് പാ​​ട്ടു​​ക​​ളും അ​​വ​​ർ തെ​​ലു​​ങ്കി​​ൽ ആ​​ല​​പി​​ച്ചി​​ട്ടു​​ണ്ട്.

2017 ഒ​​ക്ടോ​​ബ​​റി​​ൽ മൈ​​സൂ​​രി​​ലെ മാ​​ന​​സ​​ഗം​​ഗോ​​ത്രി ഓ​​പ്പ​​ൺ എ​​യ​​ർ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ലാ​​യി​​രു​​ന്നു എ​​സ്. ജാ​​ന​​കി​​യു​​ടെ അ​​വ​​സാ​​ന സം​​ഗീ​​ത​​നി​​ശ. ഇ​​നി പൊ​​തു​​വേ​​ദി​​യി​​ൽ പാ​​ടി​​ല്ലെ​​ന്ന് അ​​വ​​ർ അ​​വി​​ടെ പ്ര​​ഖ്യാ​​പി​​ച്ചു. 2016ൽ ​​പു​​റ​​ത്തി​​റ​​ങ്ങി​​യ പ​​ത്തു ക​​ൽ​​പ്പ​​ന​​ക​​ൾ എ​​ന്ന ചി​​ത്ര​​ത്തി​​ലാ​​യി​​രു​​ന്നു അ​​വ​​രു​​ടെ അ​​വ​​സാ​​ന സി​​നി​​മാ​​ഗാ​​നം. ശ​​ബ്ദം മൗ​​ന​​മാ​​യെ​​ങ്കി​​ലും ജാ​​ന​​കി​​യ​​മ്മ പാ​​ടി​​യ ഓ​​രോ ഗാ​​ന​​വും സം​​ഗീ​​താ​​സ്വാ​​ദ​​ക​​രു​​ടെ ഹൃ​​ദ​​യ​​ങ്ങ​​ളി​​ൽ എ​​ന്നും അ​​ന​​ശ്വ​​ര​​മാ​​യി മു​​ഴ​​ങ്ങു​​മെ​​ന്ന് തീ​​ർ​​ച്ച. ഇ​​ത് ഒ​​രു യു​​ഗ​​ത്തി​​ന്‍റെ അ​​വ​​സാ​​ന​​മാ​​ണെ​​ങ്കി​​ലും ആ ​​സ്വ​​ര​​മാ​​ധു​​ര്യം ഒ​​രി​​ക്ക​​ലും അ​​സ്ത​​മി​​ക്കി​​ല്ല.

Leader Page

ഒരിക്കലും നിലയ്ക്കാത്ത സംഗീതം

അ​ന്ത​രി​ച്ച ഗാ​യി​ക എ​സ്. ജാ​ന​കി​ക്ക് എ​ല്ലാ ആ​ദ​ര​വും അ​ർ​പ്പി​ക്കു​ന്നു. ന​മ്മു​ടെ സം​ഗീ​തമേ​ഖ​ല​യി​ൽ ഇ​തു​പോ​ലെ മ​റ്റൊ​രു ബ​ഹു​മു​ഖ വ്യ​ക്തി​ത്വ​മി​ല്ല. ഒ​രു ന​ട​ൻ വ്യ​ത്യ​സ്ത ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ ന​മ്മ​ൾ ബ​ഹു​മു​ഖ​പ്ര​തി​ഭ എ​ന്നൊ​ക്കെ പ​റ​യാ​റു​ണ്ട്. അ​തു​പോ​ലെ വ്യ​ത്യ​സ്ത​മാ​യ വൈ​കാ​രി​ക അ​വ​സ്ഥ​ക​ളെ ജാ​ന​കി​യ​മ്മ എ​ങ്ങ​നെ​യാ​ണ് സം​ഗീ​ത​ത്തി​ലൂ​ടെ പ്ര​തി​ഫ​ലി​പ്പി​ച്ചു ത​ന്ന​ത് എ​ന്ന​തു ന​മ്മ​ൾ ആ​ലോ​ചി​ക്കേ​ണ്ട​തു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് സം​ഗീ​ത​ത്തി​ലെ ബ​ഹു​മു​ഖ പ്ര​തി​ഭ​യാ​ണ് അ​വ​ർ എ​ന്നു പ​റ​യു​ന്ന​ത്. ക്ലാ​സി​ക്ക​ൽ രൂ​പ​ത്തി​ലു​ള്ള പാ​ട്ടു​ക​ൾ ആ​യാ​ലും ഫോ​ക്ക് രൂ​പ​ത്തി​ലു​ള്ള പാ​ട്ടു​ക​ൾ ആ​യാ​ലും മ​റ്റ് വൈ​കാ​രി​ക അ​വ​സ്ഥ​ക​ളെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന പാ​ട്ടു​ക​ളാ​യാ​ലും ജാ​ന​കി​യ​മ്മ അ​ത് അ​നാ​യാ​സം അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

അ​വ​ർ തെ​ലു​ങ്കു​നാ​ട്ടി​ൽ ജ​നി​ച്ച ഒ​രാ​ളാ​ണ്. പ​ക്ഷേ മ​ല​യാ​ള ഭാ​ഷ​യോ​ട് അ​വ​ർ കാ​ണി​ച്ച സ്നേ​ഹം ഒ​രു മ​ല​യാ​ളി​ക്കും മ​റ​ക്കാ​നാ​കി​ല്ല. എ​സ്. ജാ​ന​കി ന​മ്മു​ടെ ഉ​ള്ളി​ൽ എ​പ്പോ​ഴും പാ​ടി​ക്കൊ​ണ്ടേ​യി​രി​ക്കും. എ​സ്. ജാ​ന​കി മ​രി​ക്കു​ന്നി​ല്ല. അ​വ​ർ പാ​ട്ടു നി​ർ​ത്തി​യ​പ്പോ​ൾ ഞാ​ൻ അ​ങ്ങ​നെ പ​റ​ഞ്ഞി​രു​ന്നു. പാ​ട്ടു നി​ർ​ത്തി​യാ​ലും ജാ​ന​കി​യ​മ്മ മ​ല​യാ​ളി​യു​ടെ ഉ​ള്ളി​ൽ പാ​ടി​ക്കൊ​ണ്ടേ​യി​രി​ക്കും എ​ന്ന്. കാ​ര​ണം അ​ത് നി​ല​യ്ക്കാ​ത്ത ഒ​രു സം​ഗീ​ത പ്ര​വാ​ഹ​മാ​ണ്.ന​മ്മു​ടെ ഭാ​ഷ​യോ​ട് അ​വ​ർ കാ​ണി​ച്ച സ്നേ​ഹം പ​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ലും പ​ല ഇ​ന്‍റ​ർ​വ്യൂ​ക​ളി​ലു​മൊ​ക്കെ ഞാ​ൻ മ​ന​സി​ലാ​ക്കി​യി​ട്ടു​ണ്ട്. പി. ​ഭാ​സ്ക​ര​ൻ മാ​ഷോ​ടൊ​ക്കെ അ​വ​ർ കാ​ണി​ച്ച സ്നേ​ഹം മ​ല​യാ​ളി ഗാ​യി​ക​മാ​ർ​ക്കു​പോ​ലും പ​റ്റാ​ത്ത വി​ധ​മാ​ണ്. ക​വി​ത​യോ​ടും ഭാ​ഷ​യോ​ടും അ​വ​ർ കാ​ണി​ച്ച സ്നേ​ഹം വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. കാ​ര​ണം ഉ​ച്ചാ​ര​ണ​ത്തി​ൽ ശ്ര​ദ്ധി​ക്കു​ന്ന​തി​നും വാ​ക്കു​ക​ളു​ടെ അ​ർ​ഥം മ​ന​സി​ലാ​ക്കി പാ​ടു​ന്ന​തി​നും ആ ​ഭാ​ഷാ​സ്‌​നേ​ഹം അ​നി​വാ​ര്യ​മാ​ണ്.

ഒ​രി​ക്ക​ല​വ​ർ ഇ​രു​ക​ണ്ണീ​ർ​ത്തു​ള്ളി​ക​ൾ എ​ന്ന പാ​ട്ടി​നെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ച​പ്പോ​ൾ ഞാ​ൻ അ​ദ്ഭുത​പ്പെ​ട്ടു​പോ​യി. കാ​ര​ണം ആ ​പാ​ട്ടി​നെ ഒ​രു മ​ല​യാ​ളി​യാ​യി​ട്ടു​പോ​ലും ഞാ​ന​ങ്ങ​നെ മ​ന​സി​ലാ​ക്കി​യി​രു​ന്നി​ല്ല. പ​ക്ഷേ ഭാ​സ്ക​ര​ൻ​മാ​ഷ് അ​വ​ർ​ക്ക​ത് വി​ശ​ദീ​ക​രി​ച്ചു കൊ​ടു​ത്ത കാ​ര്യം അ​വ​ർ എ​ത്ര ആ​ദ​ര​വോ​ടെ​യാ​ണ് പ​റ​യു​ന്ന​ത്. അ​വ​രു​ടെ മാ​തൃ​ഭാ​ഷ​യ​ല്ലാ​ത്ത ഒ​രു ഭാ​ഷ​യോ​ട് അ​വ​ർ കാ​ണി​ച്ച വ​ള​രെ ഗൗ​ര​വ​മാ​യ ഒ​രു സ്നേ​ഹം അ​ല്ലെ​ങ്കി​ൽ ബ​ഹു​മാ​നം ഒ​രു ജ​ന​ത​യോ​ട് കാ​ണി​ച്ച ബ​ഹു​മാ​ന​മാ​ണ്. മ​ല​യാ​ളി​സ​മൂ​ഹ​ത്തോ​ടു​ള്ള അ​വ​രു​ടെ സ്‌​നേ​ഹം സ​വി​ശേ​ഷ​മാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ മ​ല​യാ​ളി​യു​ടെ മ​ന​സി​ൽ അ​വ​ർ ഒ​രി​ക്ക​ലും മ​രി​ക്കു​ന്നി​ല്ല.

ശാ​സ്‌​ത്രീ​യ സം​ഗീ​ത​ത്തി​ൽ അ​വ​ർ വ​ലി​യ പ​ണ്ഡി​ത​യൊ​ന്നു​മാ​യി​രു​ന്നി​ല്ല. അ​ല്ലെ​ങ്കി​ൽ വ​ലു​താ​യി പ​ഠി​ച്ചി​ട്ടി​ല്ലാ​യി​രു​ന്നു എ​ന്നാ​ണ് പ​റ​ഞ്ഞു​കേ​ട്ടി​ട്ടു​ള്ള​ത്. പ​ക്ഷേ അ​വ​രു​ടെ പാ​ട്ടു​ കേ​ട്ടാ​ൽ അ​തൊ​ന്നും തോ​ന്നി​ല്ല. തെ​ലു​ങ്കി​ലും ത​മി​ഴി​ലും ഒ​ക്കെ ശു​ദ്ധ ശാ​സ്‌​ത്രീ​യ രീ​തി​യി​ൽ പാ​ടി​യി​ട്ടു​ള്ള ചി​ല പാ​ട്ടു​ക​ൾ മ​റ്റൊ​രാ​ൾ​ക്ക് അ​നു​ക​രി​ക്കാ​ൻ പ​റ്റാ​ത്ത രീ​തി​യി​ലാ​യി​രു​ന്നു. മ​നു​ഷ്യ​ക​ണ്ഠ​ത്തി​ന് അ​സാ​ധ്യ​മാ​യ ചി​ല പ്ര​യോ​ഗ​ങ്ങ​ളൊ​ക്കെ വ​യ​ലി​നി​ൽ വാ​യി​ക്കാം എ​ന്ന് എ​ൽ. സു​ബ്ര​ഹ്‌മണ്യം പ​റ​ഞ്ഞ​പ്പോ​ൾ ജാ​ന​കി​യ​മ്മ അ​തൊ​രു ച​ല​ഞ്ച് ആ​യി ഏ​റ്റെ​ടു​ത്തു പാ​ടി കേ​ൾ​പ്പി​ച്ചു കൊ​ടു​ക്കു​ന്നു​ണ്ട്.
അ​ങ്ങ​നെ​യു​ള്ള ഒ​രു​പാ​ട് സ​ന്ദ​ർ​ഭ​ങ്ങ​ൾ പ​ല​രു​ടെയും ഓ​ർ​മ​യി​ലു​ണ്ട്. ശി​ങ്കാ​ര​വേ​ല​നേ എ​ന്നൊ​രു പാ​ട്ടു​ണ്ട്. നാ​ഗ​സ്വ​ര​വും എ​സ്. ജാ​ന​കി​യും കൂ​ടി മ​ത്സ​രി​ക്കു​ന്ന ആ ​പാ​ട്ടൊ​ക്കെ ന​മു​ക്ക് ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​കി​ല്ല.

പാ​ടു​മ്പോ​ൾ അ​വ​ർ ആ ​ക​ഥാ​പാ​ത്ര​മാ​യി സ്വ​യം മാ​റു​ക​യാ​ണ്. അ​താ​യ​ത് ഒ​രു പാ​ട്ട് ഒ​രു സം​ഗീ​ത സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞു കൊ​ടു​ക്കു​മ്പോ​ൾ ആ ​പാ​ട്ടി​ന് അ​ദ്ദേ​ഹം കൊ​ടു​ത്തി​ട്ടു​ള്ള വൈ​കാ​രി​ക​മാ​യ സ​മീ​പ​നം ഉ​ണ്ടാ​കും. അ​ത് രാ​ഗ​ങ്ങ​ളി​ലൂ​ടെ​യോ അ​ല്ലാ​തെ​യോ ഒ​ക്കെ വ​രു​ന്ന​താ​കും. ആ ​സ​മീ​പ​ന​ത്തി​ന് ഒ​രു സാം​സ്കാ​രി​ക പ​ശ്ചാ​ത്ത​ല​വും ഉ​ണ്ടാ​കും. പ​ക്ഷേ ഈ ​സാം​സ്കാ​രി​ക പ​ശ്ചാ​ത്ത​ല​ത്തെ മ​ന​സി​ലാ​ക്കി പാ​ടു​ന്ന​വ​ർ വ​ള​രെ കു​റ​വാ​ണ്. കാ​ര​ണം ആ ​ക​ഥാ​പാ​ത്ര​ത്തി​ന്‍റെ വി​കാ​രം മാ​ത്ര​മ​ല്ല ഏ​തു ക​ഥാ​പാ​ത്ര​മാ​ണെ​ന്നുകൂ​ടി മ​ന​സി​ലാ​ക്കി പാ​ടു​ന്ന ഒ​രു രീ​തി. അ​ത് ഒ​രു​പ​ക്ഷേ മ​ല​യാ​ളി​ക​ളാ​യി​ട്ടു​ള്ള ഗാ​യ​ക​ർ​ക്കു​പോ​ലും സാ​ധി​ച്ചി​ട്ടി​ല്ല എ​ന്നാ​ണ് ഞാ​ൻ വി​ശ്വ​സി​ക്കു​ന്ന​ത്. ബ​ഹു​മു​ഖ​പ്ര​തി​ഭ എ​ന്ന് നേ​രത്തേ പ​റ​ഞ്ഞ​പ്പോ​ൾ അ​തി​ന്‍റെ കൂ​ടെ പ​റ​യേ​ണ്ടി​യി​രു​ന്ന ഒ​രു കാ​ര്യ​മാ​ണി​ത്.

മ​ല​യാ​ള​ത്തി​ന്‍റെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട സം​ഗീ​ത സം​വി​ധാ​യ​ക​ർ എം.​എ​സ്. ബാ​ബു​രാ​ജി​ന്‍റെ ഏ​റ്റ​വും കൂ​ടു​ത​ൽ പാ​ട്ടു​ക​ൾ പാ​ടി​യി​ട്ടു​ള്ള​ത് എ​സ്. ജാ​ന​കി​യാ​ണ്.

ഹി​ന്ദി​യി​ൽ മ​ദ​ൻ മോ​ഹ​ൻ എ​ന്ന സം​ഗീ​ത സം​വി​ധാ​യ​ക​ൻ ചി​ല പാ​ട്ടു​ക​ൾ​ക്കു വേ​ണ്ടി ല​താ മ​ങ്കേ​ഷ്ക​റെ കാ​ത്തി​രു​ന്നു എ​ന്നു കേ​ട്ടി​ട്ടു​ണ്ട്. അ​തു​പോ​ലെ​യാ​യി​രു​ന്നു ബാ​ബു​രാ​ജും ജാ​ന​കി​യ​മ്മ​യും ത​മ്മി​ലു​ള്ള ബ​ന്ധം. ഇ​ന്ന് കേ​ൾ​ക്കു​ന്ന ബാ​ബു​ക്കാ​യു​ടെ പാ​ട്ടു​ക​ൾ മു​ഴു​വ​നും സ്ത്രീ ​ദുഃ​ഖ​ങ്ങ​ളാ​ണ്. സ്ത്രീ​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളാ​ണ്. സ്ത്രീ​യാ​ണ​ല്ലോ മു​ഖ്യ ക​ഥാ​പാ​ത്രം. അ​വ​രു​ടെ അ​ക​ത്ത​ള​ങ്ങ​ളി​ലെ ദുഃ​ഖ​ങ്ങ​ളും ത​റ​വാ​ടു​ക​ൾ​ക്ക​ക​ത്ത് ത​ള​യ്ക്ക​പ്പെ​ട്ട സ്ത്രീ ​ജീ​വി​ത​ങ്ങ​ളു​ടെ ഒ​രു ബ​ഹി​ർ​സ്ഫു​ര​ണ​മാ​യി​ട്ടാ​ണ് പ​ല​പ്പോ​ഴും ഈ ​പാ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ആ ​പാ​ട്ടു​ക​ളൊ​ക്കെ ആ ​രീ​തി​യി​ലാ​ണ് അ​വ​ർ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഓ​ള​വും തീ​ര​വും എ​ന്ന ചി​ത്ര​ത്തി​ൽ ന​ബീ​സു ആ​ണെ​ങ്കി​ൽ ഇ​രു​ട്ടി​ന്‍റെ ആ​ത്മാ​വി​ൽ അ​മ്മു​ക്കു​ട്ടി​യാ​യി അ​നാ​യാ​സം ജാ​ന​കി​യ​മ്മ മാ​റു​ന്നു. ഇ​ങ്ങ​നെ ഒ​രു പ​ര​കാ​യ​പ്ര​വേ​ശം ഒ​രു പ​ക്ഷേ മ​റ്റ​ധി​കം പേ​ർ​ക്ക് സാ​ധി​ച്ചി​ട്ടി​ല്ല.

എ​സ്. ജാ​ന​കി​ക്ക് മു​ൻ​പേ ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന ശാ​ന്ത പി. ​നാ​യ​ർ, ജി​ക്കി, പി. ​ലീ​ല തു​ട​ങ്ങി​യ​വ​ർ​ക്കെ​ല്ലാം ഒ​രു​പാ​ട് പ​രി​മി​തി​ക​ളു​ണ്ടാ​യി​രു​ന്നു. ആ ​പ​രി​മി​തി​ക​ൾ മ​റി​ക​ട​ന്ന് ഈ ​ച​ല​ച്ചി​ത്ര സം​ഗീ​ത ശാ​ഖ​യെ വി​സ്‌​തൃ​ത ത​ല​ത്തി​ലേ​ക്ക് വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ൽ ഇ​വ​ർ​ക്ക് വ​ലി​യ പ​ങ്കു​ണ്ട്. എ​സ്. ജാ​ന​കി​ക്കും പി. ​സു​ശീ​ല​യ്ക്കും യേ​ശു​ദാ​സി​നും ഒ​ക്കെ പ​ങ്കു​ണ്ട്.

സം​ഗീ​ത​സം​വി​ധാ​യ​ക​രു​ടെ ഭാ​വ​ന​യെ​ത​ന്നെ വി​ശാ​ല​മാ​യ ത​ല​ത്തി​ലേ​ക്ക് വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ക​യാ​ണ്. ഒ​രു പാ​ട്ട് ന​ല്ല​താ​വു​ന്നു എ​ന്ന​തി​ല​പ്പു​റം അ​വ​ർ ഈ ​സം​ഗീ​ത സം​വി​ധാ​ന മേ​ഖ​ല​യു​ടെ വി​കാ​സ​ത്തി​ൽ​കൂ​ടി പ​ങ്കാ​ളി​യാ​യെ​ന്ന​ത് എ​ടു​ത്തു പ​റ​യേ​ണ്ട​താ​ണ്.

Kerala

നാ​ഥാ നീ ​വ​രും കാ​ലൊ​ച്ച കേ​ൾ​ക്കു​വാ​ൻ...​ഇ​നി ആ ​മ​ധു​ര​ശ​ബ്ദ​മി​ല്ല; ജാ​ന​കി​യ​മ്മ​യ്ക്ക് വി​ട

സ്വ​ര​മാ​ധു​രി​യി​ലൂ​ടെ ജ​ന​ഹൃ​ദ​യം ക​വ​ർ​ന്ന പ്രി​യ​പ്പെ​ട്ട ജാ​ന​കി​യ​മ്മ​യ്ക്ക് വി​ട. തെ​ന്നി​ന്ത്യ​ൻ സി​നി​മ​യ്ക്ക് ഭാ​വ​ങ്ങ​ളു​ടെ​യും ഈ​ണ​ങ്ങ​ളു​ടെ​യും പു​തി​യൊ​രു ആ​കാ​ശ​മാ​ണ് എ​സ്. ജാ​ന​കി എ​ന്ന ഗാ​യി​ക സ​മ്മാ​നി​ച്ച​ത്. ആ ​ശ​ബ്ദം കേ​ൾ​വി​ക്കാ​രെ വെ​റു​മൊ​രു പാ​ട്ടി​ന​പ്പു​റം മ​റ്റേ​തോ മാ​സ്മ​രി​ക ലോ​ക​ത്തേ​ക്കാ​ണ് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

ആ​ന്ധ്ര​യി​ൽ ജ​നി​ച്ച ജാ​ന​കി​യ​മ്മ ഭാ​ഷ​യു​ടെ അ​തി​രു​ക​ളെ​ല്ലാം ഭേ​ദി​ച്ചാ​ണ് മ​ല​യാ​ളി​യു​ടെ​യും ത​മി​ഴി​ന്‍റെ​യും ക​ന്ന​ഡ​യു​ടെ​യും സ്വ​ന്തം ഗാ​യി​ക​യാ​യി മാ​റി​യ​ത്. 1957-ൽ ​ത​ന്‍റെ 19-ാം വ​യ​സി​ൽ വി​ധി​യി​ൻ വി​ള​യാ​ട്ട് എ​ന്ന ത​മി​ഴ് സി​നി​മ​യി​ലൂ​ടെ​യാ​യി​രു​ന്നു എ​സ്. ജാ​ന​കി​യു​ടെ സി​നി​മ​യി​ലെ അ​ര​ങ്ങേ​റ്റം. അ​ത്ഭു​ത​മെ​ന്നു പ​റ​യ​ട്ടെ അ​ര​ങ്ങേ​റി​യ അ​തെ വ​ർ​ഷം ത​ന്നെ ആ​റ് ഭാ​ഷ​ക​ളി​ൽ പാ​ടി​ക്കൊ​ണ്ടാ​ണ് അ​വ​ർ സം​ഗീ​ത​ലോ​ക​ത്തെ ഞെ​ട്ടി​ച്ച​ത്.

മ​ല​യാ​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ൽ മാ​ത്ര​മ​ല്ല, ജാ​പ്പ​നീ​സ്, ജ​ർ​മ്മ​ൻ തു​ട​ങ്ങി ഇ​രു​പ​തോ​ളം വി​ദേ​ശ-​സ്വ​ദേ​ശ ഭാ​ഷ​ക​ളി​ലാ​യി നാ​ൽ​പ്പ​ത്തി​യെ​ണ്ണാ​യി​ര​ത്തി​ല​ധി​കം ഗാ​ന​ങ്ങ​ളാ​ണ് അ​വ​ർ പാ​ടി​ത്തീ​ർ​ത്ത​ത്. മ​റ്റു ഗാ​യി​ക​മാ​രി​ൽ നി​ന്നും ജാ​ന​കി​യ​മ്മ​യെ വേ​റി​ട്ടു നി​ർ​ത്തു​ന്ന​ത് അ​വ​രു​ടെ ശ​ബ്ദ​ത്തി​ന്‍റെ അ​ത്ഭു​ത​ക​ര​മാ​യ മാ​റ്റ​ങ്ങ​ളാ​ണ്.

വെ​റു​തെ പാ​ടു​ക​യ​ല്ല, മ​റി​ച്ച് ഓ​രോ വ​രി​ക​ളി​ലും ജീ​വ​ൻ ന​ൽ​കി അ​ഭി​ന​യി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ ചെ​യ്ത​ത്. മ​ല​യാ​ള​ത്തി​ലെ അ​വ​രു​ടെ പാ​ട്ടു​ക​ൾ കേ​ൾ​ക്കു​മ്പോ​ൾ ഒ​രു അ​ന്യ​ഭാ​ഷാ ഗാ​യി​ക​യാ​ണ് ഇ​ത് പാ​ടി​യ​തെ​ന്ന് ആ​ർ​ക്കും തോ​ന്നു​ക​യേ ഇ​ല്ല. അ​ത്ര​യ്ക്ക് കൃ​ത്യ​മാ​യ ഉ​ച്ചാ​ര​ണ​വും ഭാ​വ​വു​മാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ മ​ല​യാ​ളി​ക​ൾ ഒ​രു അ​ന്യ​നാ​ട്ടു​കാ​രി​യാ​യി​ട്ട​ല്ല ജാ​ന​കി​യെ ക​ണ്ട​ത്. സ്വ​ന്തം വീ​ട്ടി​ലെ ഒ​രാ​ളാ​യി​ട്ടാ​ണ് ക​ണ്ട​ത്.

ഇ​ള​യ​രാ​ജ, ജി. ​ദേ​വ​രാ​ജ​ൻ, എം. ​കെ.​അ​ർ​ജു​ന​ൻ തു​ട​ങ്ങി​യ പ്ര​ശ​സ്ത സം​ഗീ​ത​സം​വി​ധാ​യ​ക​രു​ടെ ഈ​ണ​ങ്ങ​ൾ​ക്ക് പൂ​ർ​ണ​ത ന​ൽ​കാ​ൻ ജാ​ന​കി​യ​മ്മ​യു​ടെ ആ​ലാ​പ​ന​ത്തി​ന് ക​ഴി​ഞ്ഞു. ഓ​രോ പാ​ട്ടി​ലും അ​വ​ർ സ്വ​ന്തം ആ​ത്മാ​വ് ചേ​ർ​ത്തു​വെ​ച്ചു. അ​തു​കൊ​ണ്ടാ​ണ് ത​ല​മു​റ​ക​ൾ ക​ഴി​ഞ്ഞി​ട്ടും ആ ​പാ​ട്ടു​ക​ൾ ഇ​ന്നും പു​തി​യ​താ​യി തോ​ന്നു​ന്ന​ത്. ത​ന്‍റെ സം​ഗീ​ത ജീ​വി​ത​ത്തി​ൽ നാ​ല് ദേ​ശീ​യ അ​വാ​ർ​ഡു​ക​ളും പ​തി​നാ​ല് കേ​ര​ള സം​സ്ഥാ​ന അ​വാ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ അ​വ​രെ തേ​ടി​യെ​ത്തി.

എ​ന്നാ​ൽ പു​ര​സ്കാ​ര​ങ്ങ​ളേ​ക്കാ​ൾ സ്വ​ന്തം നി​ല​പാ​ടു​ക​ൾ​ക്കാ​യി​രു​ന്നു അ​വ​ർ വി​ല ക​ൽ​പ്പി​ച്ച​ത്. ദ​ക്ഷി​ണേ​ന്ത്യ​ൻ ക​ലാ​കാ​ര​ന്മാ​രെ അ​വ​ഗ​ണി​ക്കു​ന്ന എ​ന്ന് ആ​രോ​പി​ച്ച് ത​നി​ക്ക് ല​ഭി​ച്ച പ​ത്മ​ഭൂ​ഷ​ൺ പു​ര​സ്കാ​രം നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. ത​ന്‍റെ ശ​ബ്ദ​ത്തി​ന് യാ​തൊ​രു കു​റ​വും വ​രാ​ത്ത പ്രാ​യ​ത്തി​ൽ ത​ന്നെ സം​ഗീ​ത ലോ​ക​ത്തോ​ട് വി​ട​പ​റ​യാ​ൻ കാ​ണി​ച്ച ദീ​ർ​ഘ​വീ​ക്ഷ​ണ​വും അ​വ​രെ മ​റ്റു​ള്ള​വ​രി​ൽ നി​ന്ന് വേ​റി​ട്ടു നി​ർ​ത്തു​ന്നു.

ആ ​സം​ഗീ​ത സ​ര​സ്വ​തി ന​മ്മെ വി​ട്ടു​പി​രി​ഞ്ഞെ​ങ്കി​ലും അ​വ​ർ പാ​ടി​വെ​ച്ച പാ​ട്ടു​ക​ൾ​ക്ക് ഒ​രി​ക്ക​ലും മ​ര​ണ​മി​ല്ല. എ​സ്. ജാ​ന​കി എ​ന്ന​ത് വെ​റു​മൊ​രു ഗാ​യി​ക​യു​ടെ പേ​ര​ല്ല, മ​റി​ച്ച് പ​ല ത​ല​മു​റ​ക​ളു​ടെ ഓ​ർ​മ്മ​ക​ളെ​യും വി​കാ​ര​ങ്ങ​ളെ​യും കൂ​ട്ടി​യി​ണ​ക്കു​ന്ന മ​നോ​ഹ​ര​മാ​യൊ​രു സം​ഗീ​ത​മാ​ണ്.

International

ബോ​ണി ടെയ്​ല​ർ അ​ന്ത​രി​ച്ചു

ല​​​​ണ്ട​​​​ൻ: വെ​​​​ൽ​​​​ഷ് പോ​​​​പ്പ്-​​​​റോ​​​​ക്ക് ഗാ​​​​യി​​​​ക ബോ​​​​ണി ടെ​​യ്​​​​ല​​​​ർ (ഗെ​​​​യ്‌​​​​ന​​​​ർ ഹോ​​​​പ്കി​​​​ൻ​​​​സ്-75) അ​​​​ന്ത​​​​രി​​​​ച്ചു. പോ​​​​ർ​​​​ച്ചു​​​​ഗ​​​​ലി​​​​ലെ ഫാ​​​​റോ​​​​യി​​​​ലു​​​​ള്ള ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​ന്ത്യം. ‘ടോ​​​​ട്ട​​​​ൽ എ​​​​ക്ലി​​​​പ്സ് ഓ​​​​ഫ് ദ ​​​​ഹാ​​​​ർ​​​​ട്ട്’, ‘ഹോ​​​​ൾ​​​​ഡിം​​​​ഗ് ഔ​​​​ട്ട് ഫോ​​​​ർ എ ​​​​ഹീ​​​​റോ’, ‘ഇ​​​​റ്റ്സ് എ ​​​​ഹാ​​​​ർ​​​​ട്ടേ​​​​ക്ക്’ തു​​​​ട​​​​ങ്ങി​​​​യ ഗാ​​​​ന​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​ണ് അ​​​​വ​​​​ർ സം​​​​ഗീ​​​​ത​​​​ലോ​​​​ക​​​​ത്ത് ശ്ര​​​​ദ്ധേ​​​​യ​​​​യാ​​​​യ​​​​ത്.

ബോ​​​​ണി ടെ​​യ്‌​​ല​​​​റു​​​​ടെ അ​​​​ട​​​​ഞ്ഞ ശ​​​​ബ്ദ​​​​മാ​​​​യി​​​​രു​​​​ന്നു സം​​​​ഗീ​​​​ത​​​​ലോ​​​​ക​​​​ത്ത് അ​​​​വ​​​​രെ വേ​​​​റി​​​​ട്ട് നി​​​​ർ​​​​ത്തി​​​​യ ഒ​​​​രു ഘ​​​​ട​​​​കം. ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് വോ​​​​ക്ക​​​​ൽ കോ​​​​ർ​​​​ഡ് നൊ​​​​ഡ്യൂ​​​​ൾ നീ​​​​ക്കം ചെ​​​​യ്യേ​​​​ണ്ടി​​​​വ​​​​ന്ന​​​​തോ​​​​ടെ​​​​യാ​​​​ണ് ശ​​​​ബ്ദം വ്യ​​​​ത്യാ​​​​സ​​​​പ്പെ​​​​ട്ട​​​​ത്. എ​​​​ന്നാ​​​​ൽ വ​​​​ർ​​​​ധി​​​​ത വീ​​​​ര്യ​​​​ത്തോ​​​​ടെ ‘ടോ​​​​ട്ട​​​​ൽ എ​​​​ക്ലി​​​​പ്സ് ഓ​​​​ഫ് ദി ​​​​ഹാ​​​​ർ​​​​ട്ട്’ എ​​​​ന്ന ആ​​​​ൽ​​​​ബ​​​​വു​​​​മാ​​​​യെ​​​​ത്തി​​​​യ ബോ​​​​ണി ടെ​​യ്‌​​ല​​​​​​റെ ലോ​​​​കം ര​​​​ണ്ടു​​​​കൈ​​​​യും നീ​​​​ട്ടി സ്വീ​​​​ക​​​​രി​​​​ച്ചു. അ​​​​ക്കാ​​​​ല​​​​ത്തെ ഗ്രാ​​​​മി പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​​ന് അ​​​​വ​​​​ർ നാ​​​​മ​​​​നി​​​​ർ​​​​ദേ​​​​ശം ചെ​​​​യ്യ​​​​പ്പെ​​​​ട്ടു.

1970-ക​​​​ളു​​​​ടെ അ​​​​വ​​​​സാ​​​​നം ‘ഇ​​​​റ്റ്സ് എ ​​​​ഹാ​​​​ർ​​​​ട്ടേ​​​​ക്ക്’ എ​​​​ന്ന ഗാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണ് അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര​​​​ശ്ര​​​​ദ്ധ നേ​​​​ടു​​​​ന്ന​​​​ത്. പി​​​​ന്നീ​​​​ട് ജിം ​​​​സ്റ്റെ​​​​യി​​​​ൻ​​​​മാ​​​​നു​​​​മാ​​​​യു​​​​ള്ള കൂ​​​​ട്ടു​​​​കെ​​​​ട്ടി​​​​ൽ പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ ‘ടോ​​​​ട്ട​​​​ൽ എ​​​​ക്ലി​​​​പ്സ് ഓ​​​​ഫ് ദി ​​​​ഹാ​​​​ർ​​​​ട്ട്’ വ​​​​ൻ വി​​​​ജ​​​​യ​​​​മാ​​​​യി. 1983-ൽ ​​​​യുഎ​​​​സ് ചാ​​​​ർ​​​​ട്ടി​​​​ൽ ഒ​​​​ന്നാ​​​​മ​​​​തെ​​​​ത്തു​​​​ന്ന ആ​​​​ദ്യ വെ​​​​ൽ​​ഷ് ഗാ​​​​യി​​​​ക​​​​യാ​​​​യി അ​​​​വ​​​​ർ മാ​​​​റി. 1951ൽ ​​​​വെ​​​​യി​​​​ൽ​​​​സി​​​​ലെ സ്വാ​​​​ൻ​​​​സീ​​യി​​​​ൽ ക​​​​ൽ​​​​ക്ക​​​​രി ഖ​​​​നി​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​യു​​​​ടെ മ​​​​ക​​​​ളാ​​​​യാ​​​​ണ് ജ​​​​ന​​​​നം.

Movies

ഗാ​യി​ക ഗൗ​രി ല​ക്ഷ്മി​യു​ടെ ര​ണ്ടാം വി​വാ​ഹ​ത്തി​ന് ഒ​പ്പം നി​ന്ന് ആ​ദ്യ ഭ​ർ​ത്താ​വ്

ഗാ​യി​ക ഗൗ​രി ല​ക്ഷ്മി​യു​ടെ ര​ണ്ടാം വി​വാ​ഹ​ത്തി​ൽ ഒ​പ്പം നി​ന്ന് ആ​ദ്യ ഭ​ർ​ത്താ​വ്. ഇ​ക്ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു ഗൗ​രി​യു​ടെ വി​വാ​ഹം. വി​ഷ്വ​ൽ ആ​ർ​ട്ടി​സ്റ്റാ​യ ക​ലേ​ഷ് ആ​ണ് ഗൗ​രി​യെ വി​വാ​ഹം ക​ഴി​ച്ച​ത്.

ഇ​രു​വ​ർ​ക്കും ആ​ശം​സ​ക​ള​റി​യി​ച്ച് ഗൗ​രി ല​ക്ഷ്മി​യു​ടെ മു​ൻ ഭ​ർ​ത്താ​വ് ഗ​ണേ​ഷ് വെ​ങ്ക​ട്ട​ര​മ​ണി എ​ത്തി​യ​തും ആ​രാ​ധ​ക​രെ ഇ​ര​ട്ടി സ​ന്തോ​ഷ​ത്തി​ലേ​യ്ക്ക് ന​യി​ച്ചു.

ഗൗ​രി​ക്കും ഭ​ർ​ത്താ​വി​നു​മൊ​പ്പം വി​വാ​ഹ​ദി​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത ചി​ത്ര​ത്തോ​ടൊ​പ്പ​മാ​യി​രു​ന്നു ഗ​ണേ​ഷി​ന്‍റെ കു​റി​പ്പ്.

‘കു​ടും​ബാം​ഗ​ങ്ങ​ളെ​ല്ലാം ഒ​രു ര​ക്ത​ത്തി​ൽ പെ​ട്ട​വ​രാ​ക​ണം എ​ന്നി​ല്ല’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​യി​രു​ന്നു ചി​ത്രം. ഗൗ​രി​യു​ടെ സു​ഹൃ​ത്തു​ക്ക​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മൊ​പ്പം വി​വാ​ഹ​ത്തി​ൽ സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു ഗ​ണേ​ഷ്.

2018ലാ​യി​രു​ന്നു ഗൗ​രി​യു​ടെ ആ​ദ്യ​വി​വാ​ഹം. ചെ​ന്നൈ സ്വ​ദേ​ശി​യാ​യ ഗ​ണേ​ഷ് ഗൗ​രി​യു​ടെ ബാ​ൻ​ഡി​ലെ ഡ്ര​മ്മ​റു​മാ​യി​രു​ന്നു ഗ​ണേ​ഷ്.

2019ൽ ​ചേ​ർ​ത്ത​ല​യി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് ‘ഇ​സൈ​ക്കൂ​ട്’ എ​ന്നൊ​രു വീ​ടും നി​ർ​മി​ച്ചി​രു​ന്നു. പി​ന്നീ​ട് വേ​ർ​പി​രി​ഞ്ഞെ​ങ്കി​ലും ഇ​രു​വ​രും അ​ടു​ത്ത സൗ​ഹൃ​ദം സൂ​ക്ഷി​ച്ചി​രു​ന്നു. ഗൗ​രി​യു​ടെ സം​ഗീ​ത ആ​ൽ​ബ​ങ്ങ​ളി​ലെ​ല്ലാം ഇ​രു​വ​രും ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

ഗൗ​രി​യു​ടെ വി​വാ​ഹ​ത്തി​ന്‍റെ ഫോ​ട്ടോ​ക​ൾ പ​ങ്കു​വ​ച്ച് ‘ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ഒ​രു​മി​ച്ച് ജീ​വി​ക്കൂ’ എ​ന്ന വാ​ക്കു​ക​ളോ​ടെ കു​റി​പ്പും പ​ങ്കു​വ​ച്ചി​രു​ന്നു ഗ​ണേ​ഷ്. ഗ​ണേ​ഷി​ന്‍റെ പോ​സ്റ്റി​ന് ഗൗ​രി ല​ക്ഷ്മി​യും ക​ലേ​ഷും മ​റു​പ​ടി​യും ന​ൽ​കി​യി​രു​ന്നു.

Kerala

ഫാ. ​​​​മൈ​​​​ക്കി​​​​ള്‍ പ​​​​ന​​​​ച്ചി​​​​ക്ക​​​​ല്‍, സ്‌നേഹഗായകനു വിട

കോ​​​​ട്ട​​​​യം: തി​​​​രു​​​​നാ​​​​മ​​​​കീ​​​​ര്‍ത്ത​​​​നം പാ​​​​ടു​​​​വാ​​​​ന്‍ ഫാ. ​​​​മൈ​​​​ക്കി​​​​ള്‍ പ​​​​ന​​​​ച്ചി​​​​ക്ക​​​​ല്‍ തി​​​​രു​​​​സ​​​​ന്നി​​​​ധി​​​​യി​​​​ലേ​​​​ക്ക് യാ​​​​ത്ര​​​​യാ​​​​യി. ലേ​​​​ഖ​​​​ക​​​​ന്‍, നാ​​​​ട​​​​ക​​​​കൃ​​​​ത്ത്, നോ​​​​വ​​​​ലി​​​​സ്റ്റ്, ഗാ​​​​ന​​​​ര​​​​ച​​​​യി​​​​താ​​​​വ്, മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ര്‍ത്ത​​​​ക​​​​ന്‍ എ​​​​ന്നി​​​​ങ്ങ​​​​നെ നി​​​​ര​​​​വ​​​​ധി മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ തി​​​​ള​​​​ങ്ങി​​​​യ വ്യ​​​​ക്തി​​​​ത്വ​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​ന്ത​​​​രി​​​​ച്ച പ​​​​ന​​​​ച്ചി​​​​ക്ക​​​​ല​​​​ച്ച​​​​ന്‍.

വ​​​​ച​​​​നോ​​​​ത്സ​​​​വം, ശാ​​​​ലോം, ജീ​​​​വ​​​​ജ്വാ​​​​ല തു​​​​ട​​​​ങ്ങി​​​​യ ആ​​​​നു​​​​കാ​​​​ലി​​​​ക​​​​ങ്ങ​​​​ളി​​​​ല്‍ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​ന്‍റെ ലേ​​​​ഖ​​​​ന​​​​ങ്ങ​​​​ള്‍ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. ‘പാം ​​​​ചി​​​​ക്ക​​​​ന്‍’ എ​​​​ന്ന തൂ​​​​ലി​​​​കാ​​​​നാ​​​​മ​​​​ത്തി​​​​ല്‍ അ​​​​ദ്ദേ​​​​ഹം നോ​​​​വ​​​​ലു​​​​ക​​​​ളും ക​​​​ഥ​​​​ക​​​​ളും ര​​​​ചി​​​​ച്ചു. ദീ​​​​പി​​​​ക ദി​​​​ന​​​​പ​​​​ത്ര​​​​ത്തി​​​​ല്‍ ‘സൂ​​​​ര്യ​​​​ഗ്ര​​​​ഹ​​​​ണം’ എ​​​​ന്ന പേ​​​​രി​​​​ല്‍ നോ​​​​വ​​​​ല്‍ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു. ആ​​​​ത്മീ​​​​യ സാ​​​​ഹി​​​​ത്യ​​​​ത്തി​​​​ലേ​​​​ക്ക് പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന​​​​തി​​​​നു മുമ്പ്‌ ത​​​​ന്നെ ക​​​​ഥ​​​​ക​​​​ളും ചെ​​​​റു​​​​ക​​​​ഥ​​​​ക​​​​ളും നോ​​​​വ​​​​ലു​​​​ക​​​​ളും വ​​​​ഴി സാ​​​​ഹി​​​​ത്യ​​​​രം​​​​ഗ​​​​ത്ത് അ​​​​ദ്ദേ​​​​ഹം ശ്ര​​​​ദ്ധേ​​​​യ​​​​നാ​​​​യി.

മി​​​​ക​​​​ച്ച നാ​​​​ട​​​​ക​​​​കൃ​​​​ത്തും സം​​​​വി​​​​ധാ​​​​യ​​​​ക​​​​നു​​​​മാ​​​​യി​​​​രു​​​​ന്നു. അദ്ദേഹം ആ​​​​രം​​​​ഭി​​​​ച്ച വ​​​​ന്ദ​​​​ന തീ​​​​യ​​​​റ്റേ​​​​ഴ്‌​​​​സ് മു​​​​ഖേ​​​​ന ‘വി​ൻ​സെ​ന്‍റ് ഡി​പോ​ൾ’‍ എ​​​​ന്ന നാ​​​​ട​​​​കം അ​​​​ര​​​​ങ്ങി​​​​ലെ​​​​ത്തി. ലോ​​​​പ​​​​സ​​​​ന്ധി, ക​​​​മ​​​​ണ്ഡ​​​​ലൂ എ​​​​ന്നീ നാ​​​​ട​​​​ക​​​​ങ്ങ​​​​ളും പി​​​​റ​​​​വി​​​​കൊ​​​​ണ്ട​​​​ത് ഫാ. മൈക്കിളിന്‍റെ തൂ​​​​ലി​​​​ക​​​​യി​​​​ല്‍ നി​​​​ന്നു​​​​മാ​​​​ണ്. സ്വ​​​​ര്‍ഗ​​​​വാ​​​​തി​​​​ല്‍ പ​​​​ക്ഷി​​​​ക​​​​ള്‍ എ​​​​ന്ന ന​​​​വീ​​​​ന നാ​​​​ട​​​​ക​​​​ത്തി​​​​ന് ക​​​​ഥ​​​​യും തി​​​​ര​​​​ക്ക​​​​ഥ​​​​യും ന​​​​ല്‍കി​​​​യ​​​​തു ഫാ. പ​​​​ന​​​​ച്ചി​​​​ക്ക​​​​ല​​​​ച്ച​​​​നാ​​​​യി​​​​രു​​​​ന്നു.

ആ​​​​ത്മാ​​​​വി​​​​ല്‍ ദ​​​​രി​​​​ദ്ര​​​​ര്‍ ഭാ​​​​ഗ്യ​​​​വാ​​​​ന്മാ​​​​ര്‍, സ​​​​ത്യം നി​​​​ങ്ങ​​​​ളെ സ്വ​​​​ത​​​​ന്ത്ര​​​​രാ​​​​ക്കും, ക്രി​​​​സ്തു പ​​​​ര​​​​മാ​​​​ര്‍ഥം, സ​​​​ത്യ​​​​ങ്ങ​​​​ളും വ​​​​സ്തു​​​​ത​​​​ക​​​​ളും, വീ​​​​ണ്ടെ​​​​ടു​​​​പ്പി​​​​ന്‍റെ വി​​​​ശ്വാ​​​​സ വ​​​​ഴി, കു​​​​രി​​​​ശി​​​​ന്‍റെ വ​​​​ഴി തു​​​​ട​​​​ങ്ങി​​​​യ ഗ്ര​​​​ന്ഥ​​​​ങ്ങ​​​​ളും ര​​​​ചി​​​​ച്ചു. 1976ല്‍ ​​​​ര​​​​ചി​​​​ച്ച ആ​​​​ദ്യ​​​​ഗാ​​​​നം ‘നി​​​​ത്യ​​​​ത തീ​​​​ര്‍ക്കു​​​​ന്ന നി​​​​മി​​​​ഷ​​​​ങ്ങ​​​​ളി​​​​ല്‍' ഡോ. ​​​​കെ.​​​​ജെ. യേ​​​​ശു​​​​ദാ​​​​സാ​​​​ണ് ആ​​​​ല​​​​പി​​​​ച്ച​​​​ത്. ഗാ​​​​ന​​​​ര​​​​ച​​​​ന​​​​യു​​​​ടെ 50-ാം വ​​​​ര്‍ഷ​​​​ത്തി​​​​ലാ​​​​ണ് ഫാ. മൈക്കി ളിന്‍റെ വി​​​​യോ​​​​ഗം. ദി​​​​വ്യ​​​​കാ​​​​രു​​​​ണ്യം, അ​​​​മൃ​​​​ത​​​​വ​​​​ര്‍ഷി​​​​ണി (ജെ​​​​റി അ​​​​മ​​​​ല്‍ദേ​​​​വ്), വ​​​​ച​​​​നോ​​​​ത്സ​​​​വം (എ​​​​ല്‍ഡ​​​​റി​​​​ക് ഐ​​​​സ​​​​ക്‌​​​​സ്), തി​​​​രു​​​​നാ​​​​മ കീ​​​​ര്‍ത്ത​​​​നം, ആ​​​​ത്മാ​​​​ഭി​​​​ഷേ​​​​കം, അ​​​​നു​​​​താ​​​​പ കീ​​​​ര്‍ത്ത​​​​നം (സ​​​​ണ്ണി സ്റ്റീ​​​​ഫ​​​​ന്‍) തു​​​​ട​​​​ങ്ങി​​​​യ സം​​​​ഗീ​​​​ത ആ​​​​ല്‍ബ​​​​ങ്ങ​​​​ള്‍ പു​​​​റ​​​​ത്തി​​​​റ​​​​ക്കി ഫാ. പ​​​​ന​​​​ച്ചി​​​​ക്ക​​​​ല​​​​ച്ച​​​​ന്‍ സം​​​​ഗീ​​​​ത ലോ​​​​ക​​​​ത്ത് വി​​​​സ്മ​​​​യം സൃ​​​​ഷ്ടി​​​​ച്ചു.

ത​​​​രം​​​​ഗി​​​​ണി ആ​​​​ല്‍ബ​​​​ങ്ങ​​​​ളി​​​​ലെ ഗാ​​​​ന​​​​ങ്ങ​​​​ളും ശ്ര​​​​ദ്ധ​​​​യാ​​​​ക​​​​ര്‍ഷി​​​​ച്ചി​​​​രു​​​​ന്നു. ശ്യാ​​​​മാം​​​​ബ​​​​ര​​​​ത്തി​​​​ലെ സൗ​​​​ന്ദ​​​​ര്യ​​​​മാ​​​​യി നീ, ​​​​ചേ​​​​തോ​​​​ഹ​​​​രം ശു​​​​ഭ്ര​​​​തേ​​​​ജോ​​​​മ​​​​യ, പ്ര​​​​ഭാ​​​​ത കു​​​​സു​​​​മം ക​​​​വി​​​​ളി​​​​ല്‍ ചൂ​​​​ടി​​​​യ, ആ​​​​ത്മാ​​​​നു​​​​രാ​​​​ഗ​​​​ഭ​​​​രി​​​​തം, പി​​​​താ​​​​വേ അ​​​​ന​​​​ന്ത ന​​​​ന്മ​​​​യാ​​​​കും എ​​​​ന്നി​​​​വ ഫാ. മൈക്കിളിന്‍റെ സൃ​​​​ഷ്ടി​​​​യി​​​​ല്‍പ്പി​​​​റ​​​​ന്ന​​​​വ​​​​യാ​​​​ണ്. കെ.​​​​ജെ. യേ​​​​ശു​​​​ദാ​​​​സ്, പി. ​​​​ജ​​​​യ​​​​ച​​​​ന്ദ്ര​​​​ന്‍, എ​​​​സ്. ജാ​​​​ന​​​​കി, കെ.​​​​എ​​​​സ്. ചി​​​​ത്ര, കെ.​​​​ജി. മാ​​​​ര്‍ക്കോ​​​​സ്, മി​​​​ന്മി​​​​നി, മ​​​​ധു ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍, കെ​​​​സ്റ്റ​​​​ര്‍, മി​​​​ഥു​​​​ല മൈ​​​​ക്കി​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ ഫാ. മൈക്കിളിന്‍റെ ഗാ​​​​ന​​​​ങ്ങ​​​​ള്‍ ആ​​​​ല​​​​പി​​​​ച്ച​​​​വ​​​​രി​​​​ല്‍ പ്ര​​​​മു​​​​ഖ​​​​രാ​​​​ണ്.
ശാ​​​​ലോം ചാ​​​​ന​​​​ലി​​​​ന്‍റെ തീം ​​​​സോം​​​​ഗ് ‘മേ​​​​ലെ മാ​​​​ന​​​​ത്തെ ഈ​​​​ശോ​​​​യെ’ ഫാ. ​മൈ​ക്കി​ള്‍ ര​​​​ചി​​ച്ച് എം. ​​​​ജ​​​​യ​​​​ച​​​​ന്ദ്ര​​​​ന്‍ ഈ​​​​ണം ന​​​​ല്‍കി​​​​യ​​താ​​ണ്.

ടെ​​​​ലി​​​​ഫി​​​​ലിം രം​​​​ഗ​​​​ത്തു തന്‍റേതായ ക​​​​ഴി​​​​വു തെ​​​​ളി​​​​യി​​​​ച്ച ഫാ. ​​​​മൈ​​​​ക്കി​​​​ള്‍ 1980ക​​​​ളി​​​​ല്‍ ടെ​​​​ലി​​​​ഫി​​​​ലിം സം​​​​വി​​​​ധാ​​​​നം ആ​​​​രം​​​​ഭി​​​​ച്ചു. ജീ​​​​വ​​ന്‍റെ അ​​​​വ​​​​കാ​​​​ശി (1997), വീ​​​​ടും വി​​​​ശേ​​​​ഷ​​​​ങ്ങ​​​​ളും (1996), ബോ​​​​യ്‌​​​​സ് (1993 ല​​​​ഹ​​​​രി​​​​ക്കെ​​​​തി​​​​രേ), ക​​​​ന്മ​​​​ഴ പെ​​​​യ്യും മുമ്പേ (2009 തി​​​​ര​​​​ക്ക​​​​ഥ, നി​​​​ര്‍മാ​​​​ണം) ആ​​​​രു പ​​​​റ​​​​ഞ്ഞു (ഷോ​​​​ര്‍ട്ട് ഫി​​​​ലിം) എ​​​​ന്നി​​​​വ​​യി​​ലൂ​​ടെ​​യും ഫാ. ​​പ​​ന​​ച്ചി​​ക്ക​​ൽ പ്ര​​തി​​ഭ തെ​​ളി​​യി​​ച്ചു. 2011ല്‍ ​​​​സ​​​​മ്പൂ​​​​ര്‍ണ ബൈ​​​​ബി​​​​ള്‍ ഡി​​​​ജി​​​​റ്റ​​​​ല്‍ രൂ​​​​പ​​​​ത്തി​​​​ല്‍ പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും നേ​​​​തൃ​​​​ത്വം ന​​​​ല്‍കി.

1974 ഡി​​​​​സം​​​​​ബ​​​​​ര്‍ 19ന് ​​​​​പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച ഫാ. ​​​​​മൈ​​​​​ക്കി​​​​​ള്‍ പ​​​​​ന​​​​​ച്ചി​​​​​ക്ക​​​​​ല്‍, അ​​​​​ഞ്ച് പ​​​​​തി​​​​​റ്റാ​​​​​ണ്ടി​​​​​ലേ​​​​​റെ നീ​​​​​ണ്ട പൗ​​​​​രോ​​​​​ഹി​​​​​ത്യ​​​​​ജീ​​​​​വി​​​​​ത​​​​​ത്തി​​​​​നി​​​​ടെ ഇ​​​​​ന്ത്യ​​​​​യി​​​​​ലും വി​​​​​ദേ​​​​​ശ​​​​​ത്തു​​​​​മാ​​​​​യി ന​​​​​ട​​​​​ത്തി​​​​​യ ശു​​​​​ശ്രൂ​​​​​ഷ​​​​​യി​​​​​ലൂ​​​​​ടെ അ​​​​​നേ​​​​​ക​​​​​രെ ആ​​​​​ത്മീ​​​​​യ നവോത്ഥാന​​​​​ത്തി​​​​​ലേ​​​​​ക്ക് ന​​​​​യി​​​​​ച്ചു.

പോ​​​​​പ്പു​​​​​ല​​​​​ര്‍ മി​​​​​ഷ​​​​​ന്‍ ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ര്‍, അ​​​​​ടി​​​​​ച്ചി​​​​​റ പ​​​​​രി​​​​​ത്രാ​​​​​ണ ധ്യാ​​​​​ന​​​​​കേ​​​​​ന്ദ്ര ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ര്‍, ക​​​​​ട്ട​​​​​പ്പ​​​​​ന കൃ​​​​​പാ​​​​​ല​​​​​യ റി​​​​​ട്രീ​​​​​റ്റ് സെ​​​​​ന്‍റ​​​​​ര്‍ ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ര്‍, അ​​​​​സി​​​​​സ്റ്റ​​​​ന്‍റ് പ്രൊ​​​​​വി​​​​​ന്‍ഷ്യ​​​​​ല്‍ സു​​​​​പ്പീ​​​​​രി​​​​​യ​​​​​ര്‍ എ​​​​​ന്നീ നി​​​​​ല​​​​​ക​​​​​ളി​​​​​ല്‍ അ​​​​​ദ്ദേ​​​​​ഹം സേ​​​​​വ​​​​​നം ചെ​​​​​യ്തു. പാ​​​​​ലാ വി​​​​​ന്‍സെ​​​​​ന്‍ഷ്യ​​​​​ന്‍ മൈ​​​​​ന​​​​​ര്‍ സെ​​​​​മി​​​​​നാ​​​​​രി​​​​​യി​​​​​ലും ആ​​​​​ലു​​​​​വ വി​​​​​ന്‍സെ​​​​​ന്‍ഷ്യ​​​​​ന്‍ വി​​​​​ദ്യാ​​​​​ഭ​​​​​വ​​​​​നി​​​​​ലും സ്പി​​​​​രി​​​​​ച്വ​​​​​ല്‍ ഡ​​​​​യ​​​​​റ​​​​​ക്ട​​​​​റാ​​​​​യും നോ​​​​​വി​​​​​സ് മാ​​​​​സ്റ്റ​​​​​റാ​​​​​യും പ്ര​​​​​വ​​​​​ര്‍ത്തി​​​​​ച്ചു. വി​​​​​ന്‍സെ​​​​​ന്‍ഷ്യ​​​​​ന്‍ സ​​​​​ഭ​​​​​യു​​​​​ടെ കോ​​​​​ത​​​​​മം​​​​​ഗ​​​​​ലം, ക​​​​​ലൂ​​​​​ര്‍, വ​​​​​ട്ട​​​​​പ്പാ​​​​​റ ആ​​​​​ശ്ര​​​​​മ​​​​​ങ്ങ​​​​​ളി​​​​​ല്‍ സു​​​​​പ്പീ​​​​​രി​​​​​യ​​​​​റാ​​​​​യും അ​​​​​ങ്ക​​​​​മാ​​​​​ലി, തോ​​​​​ട്ട​​​​​കം ആ​​​​​ശ്ര​​​​​മ​​​​​ങ്ങ​​​​​ളി​​​​​ല്‍ പ്രൊ​​​​​ക്യു​​​​​റേ​​​​​റ്റ​​​​​റാ​​​​​യും സേ​​​​​വ​​​​​ന​​​​​മ​​​​​നു​​​​​ഷ്ഠി​​​​​ച്ചു.

കെ​​​​​സി​​​​​ബി​​​​​സി അ​​​​​വാ​​​​​ര്‍ഡ്, ശാ​​​​​ലോം മീ​​​​​ഡി​​​​​യ അ​​​​​വാ​​​​​ര്‍ഡ്, സി​​​​​സി​​​​​ലി​​​​​യ​​​​​ന്‍ അ​​​​​വാ​​​​​ര്‍ഡ്, ഗു​​​​​ഡ്‌​​​​​ന​​​​​സ് മീ​​​​​ഡി​​​​​യ അ​​​​​വാ​​​​​ര്‍ഡ്, വി​​​​​ന്‍സെ​​​​​ന്‍ഷ്യ​​​​​ന്‍ ജ​​​​​ന​​​​​റ​​​​​ലേ​​​​​റ്റി​​​​​ന്‍റെ ലൂ​​​​​മി​​​​​ന​​​​​സ് അ​​​​​വാ​​​​​ര്‍ഡ് തു​​​​​ട​​​​​ങ്ങി അം​​​​​ഗീ​​​​​കാ​​​​​ര​​​​​ങ്ങ​​​​​ള്‍ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ തേ​​​​​ടി​​​​​യെ​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്.

Movies

നീ ​ഇ​ല്ലെ​ന്ന സ​ത്യം എ​പ്പോ​ഴും വേ​ദ​ന​യാ​ണ്: മ​ക​ളു​ടെ ഓ​ർ​മ​ദി​ന​ത്തി​ൽ ചി​ത്ര​യു​ടെ ഉ​ള്ളു​ല​യ്ക്കു​ന്ന കു​റി​പ്പ്  

മ​ക​ൾ ന​ന്ദ​ന​യു​ടെ ഓ​ർ​മ​യി​ൽ വി​തു​മ്പി ഗാ​യി​ക കെ.​എ​സ്. ചി​ത്ര. മ​ക​ൾ കൂ​ടെ​യി​ല്ലെ​ന്ന സ​ത്യം വേ​ദ​ന സ​മ്മാ​നി​ക്കു​ന്ന​താ​ണെ​ന്ന് ചി​ത്ര കു​റി​ക്കു​ന്നു. ന​ന്ദ​ന​യു​ടെ 15-ാം ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ലാ​ണ് ചി​ത്ര​യു​ടെ ഉ​ള്ളു​ല​യ്ക്കു​ന്ന കു​റി​പ്പ്.

‘നീ ​ഇ​വി​ടെ ഇ​ല്ലാ​ത്ത സ​ത്യം എ​പ്പോ​ഴും എ​നി​ക്ക് വേ​ദ​ന ന​ൽ​കും, പ​ക്ഷേ ന​മ്മ​ൾ വീ​ണ്ടും കാ​ണും വ​രെ നി​ങ്ങ​ൾ എ​ന്‍റെ ഹൃ​ദ​യ​ത്തി​ൽ എ​ന്നെ​ന്നേ​ക്കു​മാ​യി ഉ​ണ്ടാ​കും, മ​ക​ളു​ടെ ചി​ത്ര​ത്തി​നൊ​പ്പം ചി​ത്ര കു​റി​ച്ചു.

വി​വാ​ഹം ക​ഴി​ഞ്ഞ് വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ 2002–ലാ​ണ് ചി​ത്ര​യ്ക്കും ഭ​ർ​ത്താ​വ് വി​ജ​യ​ശ​ങ്ക​റി​നും മ​ക​ൾ പി​റ​ന്ന​ത്. എ​ന്നാ​ൽ ഇ​രു​വ​രു​ടെ​യും ആ​ഹ്ലാ​ദ​വും ആ​ഘോ​ഷ​വും ഏ​റെ നാ​ൾ നീ​ണ്ടു നി​ന്നി​ല്ല. 2011ൽ ​ദു​ബാ​യി​ലെ വി​ല്ല​യി​ൽ നീ​ന്ത​ൽ കു​ള​ത്തി​ൽ വീ​ണാ​ണ് ഒ​മ്പ​ത് വ​യ​സു​കാ​രി​യാ​യ ന​ന്ദ​ന മ​ര​ണ​പ്പെ​ട്ട​ത്.

National

ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ആ​ശ ഭോ​സ്‌​ലെ ആ​ശു​പ​ത്രി​യി​ൽ

മും​ബൈ: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഗാ​യി​ക ആ​ശ ഭോ​സ്‌​ലെ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മും​ബൈ​യി​ലെ ബ്രീ​ച്ച് കാ​ൻ​ഡി ആ​ശു​പ​ത്രി​യി​ലാ​ണ് ആ​ശ ഭോ​സ്‌​ലെ ചി​കി​ത്സ​യി​ലു​ള്ള​ത്. നി​ല​വി​ൽ എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് യൂ​ണി​റ്റി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ക​ഴി​ഞ്ഞ കു​റ​ച്ച് മാ​സ​ങ്ങ​ളാ​യി നി​ര​വ​ധി ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​ൽ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ശ​നി​യാ​ഴ്ച​യാ​ണ് ആ​ശ ഭോ​സ്‌​ലെ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. എ​ന്നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച് കു​ടും​ബം പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

ഇ​ന്ത്യ​ൻ സം​ഗീ​ത​ത്തി​ന് ന​ൽ​കി​യ മി​ക​ച്ച സം​ഭാ​വ​ന​ക​ൾ മു​ൻ​നി​ർ​ത്തി നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ ആ​ശ ഭോ​സ്‌​ലെ​യെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്. 2000ൽ ​ദാ​ദാ​സാ​ഹി​ബ് ഫാ​ൽ​ക്കെ അ​വാ​ർ​ഡും 2008ൽ ​പ​ത്മ​വി​ഭൂ​ഷ​ണും ന​ൽ​കി രാ​ജ്യം ആ​ദ​രി​ച്ചി​രു​ന്നു.

Movies

റാ​പ്പ​ർ വേ​ട​ൻ വി​വാ​ഹി​ത​യാ​കു​ന്നു; പ​ര​സ്യ​മാ​യി അ​റി​യി​ച്ച് എം.​വി. ഗോ​വി​ന്ദ​ൻ

റാ​പ്പ​ർ വേ​ട​ൻ വി​വാ​ഹി​ത​യാ​കു​ന്നു. യു​വ എ​ഴു​ത്തു​കാ​രി​യാ​യ ന​വ​മി ല​ത​യാ​ണ് വ​ധു. ഇ​രു​വ​രും ഏ​റെ നാ​ളാ​യി പ്ര​ണ​യ​ത്തി​ലാ​ണ്. ഫെ​ബ്രു​വ​രി 24ന് ​തൃ​ശൂ​രി​ൽ വ​ച്ചാ​ണ് വി​വാ​ഹം.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ ധ​ർ​മ​ശാ​ല​യി​ൽ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ഹാ​പ്പി​ന​സ് ഫെ​സ്റ്റി​വ​ലി​ൽ വ​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി ഗോ​വി​ന്ദ​നാ​ണ് വേ​ട​ന്‍റെ വി​വാ​ഹ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ര​ജി​സ്റ്റ​ർ വി​വാ​ഹം ചെ​യ്യാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് വേ​ട​ൻ പ​റ​ഞ്ഞു. ‘മാ​ഷ് പ​റ​ഞ്ഞ​തു​പോ​ലെ, 24ാം തീ​യ​തി ഞാ​ൻ ര​ജി​സ്റ്റ​ർ മാ​രേ​ജ് ചെ​യ്യാ​ൻ പോ​വു​ക​യാ​ണ്, എ​ന്‍റെ ക​ല്യാ​ണ​മാ​ണ്. നി​ങ്ങ​ളു​ടെ എ​ല്ലാ​വ​രു​ടെ​യും അ​നു​ഗ്ര​ഹ​മു​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.​ന​ന്ദി’. വേ​ട​ൻ പ​റ​ഞ്ഞു. ഹാ​പ്പി​ന​സ് ഫെ​സ്റ്റി​വ​ലി​ൽ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു വേ​ട​ൻ.

2025ൽ ​വേ​ട​ൻ പു​റ​ത്തി​റ​ക്കി​യ ‘മോ​ണ​ലോ​വ’ എ​ന്ന പാ​ട്ട് ത​ന്‍റെ കാ​മു​ക്കി​ക്ക് വേ​ണ്ടി എ​ഴു​തി​യ​താ​ണെ​ന്ന് മു​ൻ​പ്, വേ​ട​ൻ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. കാ​മു​കി​ക്കു​ള്ള സ​മ്മാ​ന​മാ​ണ് ‘മോ​ണ​ലോ​വ’ എ​ന്നാ​ണ് വേ​ട​ൻ പ​റ​ഞ്ഞ​ത്. കാ​മു​കി​യെ മോ​ണ​ലോ​വ അ​ഗ്നി​പ​ർ​വ​ത​ത്തോ​ട് ഉ​പ​മി​ച്ചാ​ണ് വേ​ട​ൻ പാ​ട്ട് എ​ഴു​തി​യ​ത്. ഗാ​നം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ത​രം​ഗം തീ​ർ​ത്തി​രു​ന്നു.

Movies

അ​തെ​നി​ക്ക് വ​ലി​യ വി​ഷ​മ​മു​ണ്ടാ​ക്കി; ലൈം​ഗി​കാ​ധി​ക്ഷേ​പ​ത്തെ​ക്കു​റി​ച്ച് അ​ഭി​രാ​മി സു​രേ​ഷ്

ഗാ​യി​ക അ​ഭി​രാ​മി സു​രേ​ഷി​നെ​തി​രെ വീ​ണ്ടും സൈ​ബ​ർ അ​ക്ര​മ​ണം. ഗാ​യി​ക​യു​ടെ ലൈ​വ് ഷോ​യി​ലെ പ്ര​ക​ട​ന​ത്തി​ന് നേ​രെ​യാ​ണ് ലൈം​ഗി​കാ​ധി​ക്ഷേ​പ​വും സൈ​ബ​ർ ആ​ക്ര​മ​ണ​വും ന​ട​ത്തി​യ​ത്.

ലൈം​ഗി​കാ​ധി​ക്ഷേ​പ​വും ശാ​രീ​രി​ക അ​ധി​ക്ഷേ​പ​വു​മെ​ല്ലാം ചെ​യ്യു​ന്ന​ത് ഒ​രു വി​നോ​ദം പോ​ലെ​യാ​യി മാ​റി​യെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ മാ​ലി​ന്യ​ക്കു​ഴി​യാ​യെ​ന്നും അ​ഭി​രാ​മി കു​റി​ച്ചു. 

നൂ​റോ​ളം വ്യ​ത്യ​സ്ത വീ​ഡി​യോ​ക​ൾ​ക്ക് താ​ഴെ​യു​ള്ള ക​മ​ന്‍റു​ക​ൾ വാ​യി​ച്ചാ​ണ് ഞാ​ൻ ഉ​റ​ങ്ങി​യ​ത്. ഉ​ണ​ർ​ന്ന​പ്പോ​ൾ വീ​ണ്ടും അ​തേ ശ​ബ്ദം കേ​ട്ടു. വ്യ​ത്യ​സ്ത ആം​ഗി​ളു​ക​ൾ, വി​കൃ​ത​മാ​യ റാ​മ്പ് ഷോ​ട്ടു​ക​ൾ, താ​ഴെ​യാ​യി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന കാ​മ​റ​ക​ൾ, സ​ത്യം പ​റ​ഞ്ഞാ​ൽ ആ​രെ​യും പൂ​ർ​ണ​മാ​യി കു​റ്റ​പ്പെ​ടു​ത്താ​ൻ പോ​ലും എ​നി​ക്ക് ക​ഴി​യി​ല്ല. അ​താ​യി​രു​ന്നു സെ​റ്റ​പ്പ്. അ​താ​യി​രു​ന്നു ആ ​സ്ഥ​ലം. എ​ങ്കി​ലും, ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ‌ വി​ശ​ദീ​ക​രി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചി​ട്ട് ഒ​ന്നും പ​റ​യാ​ൻ ക​ഴി​യാ​തെ പോ​കു​ന്ന​ത് ക​ഷ്ട​മാ​ണ്.

ദൈ​വ​കൃ​പ​കൊ​ണ്ട്, ആ ​ഷോ ഒ​രു നി​റ​ഞ്ഞ സ​ദ​സി​ന് മു​ന്നി​ലാ​യി​രു​ന്നു. ആ​ദ്യ നോ​ട്ട് മു​ത​ൽ അ​വ​സാ​ന ശ്വാ​സം വ​രെ, ര​ണ്ട​ര മ​ണി​ക്കൂ​റോ​ളം ക​ളം നി​റ​ഞ്ഞു​നി​ന്നു. അ​ന​ങ്ങാ​തെ നി​ന്ന് പാ​ടാ​ൻ ക​ഴി​യു​ന്ന ഒ​രു ഇ​തി​ഹാ​സ താ​ര​മ​ല്ല ഞാ​ൻ. ഞാ​ൻ ഒ​രു പെ​ർ​ഫോ​മ​റാ​ണ്. ഞാ​ൻ ച​ലി​ക്കും, നൃ​ത്തം ചെ​യ്യും എ​ന്‍റെ ശ​രീ​ര​വും ശ്വാ​സ​വും ആ ​നി​മി​ഷ​ത്തി​ലേ​ക്ക് ഞാ​ൻ സ​മ​ർ​പ്പി​ക്കും. ഞാ​ൻ അ​ത് കൃ​ത്യ​മാ​യി ചെ​യ്തു.

എ​ന്നാ​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വ്യ​ത്യ​സ്ത​മാ​യൊ​രു മാ​ന​സി​കാ​വ​സ്ഥ​യാ​ണ്. അ​പ്പു​റ​ത്ത് നി​ൽ​ക്കു​ന്ന​വ​രോ​ട് അ​ത് ഒ​ട്ടും ദ​യ കാ​ണി​ക്കി​ല്ല. ലിം​ഗ​ഭേ​ദ​മോ പ്രാ​യ​മോ സ​ന്ദ​ർ​ഭ​മോ ഒ​ന്നും അ​ത് പ​രി​ഗ​ണി​ക്കി​ല്ല. ഇ​തി​ന് തി​രി​കൊ​ളു​ത്താ​ൻ ഒ​രു ക​മ​ന്‍റ് മ​തി​യാ​കും.

വ​ള​രെ വേ​ഗം അ​ത് വ​ലി​യ മ​ത്സ​ര​മാ​യി മാ​റും. ആ​രാ​ണ് കൂ​ടു​ത​ൽ അ​പ​മാ​നി​ക്കു​ന്ന​ത്, ആ​രാ​ണ് കൂ​ടു​ത​ൽ ക്രൂ​ര​ൻ, ആ​ർ​ക്കാ​ണ് കൂ​ടു​ത​ൽ ഉ​ച്ച​ത്തി​ലും വൃ​ത്തി​കെ​ട്ട രീ​തി​യി​ലും അ​ധി​ക്ഷേ​പി​ക്കാ​ൻ ക​ഴി​യു​ക എ​ന്ന മ​ത്സ​ര​മാ​യി അ​ത് മാ​റും. ശാ​രീ​രി​ക​മാ​യ അ​ധി​ക്ഷേ​പം (ബോ​ഡി ഷെ​യ്മിം​ഗ്), ലൈം​ഗി​കാ​ധി​ക്ഷേ​പം, എ​ല്ലാം ചെ​യ്യു​ന്ന​ത് അ​വ​ർ​ക്കൊ​രു വി​നോ​ദം പോ​ലെ​യാ​ണ്

പ​റ​യു​ന്ന വാ​ക്കു​ക​ള​ല്ല, ചി​ന്ത​ക​ളു​ടെ അ​ഭാ​വ​മാ​ണ് ഏ​റ്റ​വും വേ​ദ​നി​പ്പി​ക്കു​ന്ന​ത്. അ​തൊ​രു ലൈ​വ് പ​രി​പാ​ടി​യാ​ണെ​ന്ന് ചി​ന്തി​ക്കാ​ൻ ഒ​രു നി​മി​ഷം പോ​ലും ത​യാ​റാ​കു​ന്നി​ല്ല. നി​റ​ഞ്ഞ സ​ദ​സി​ന് മു​ന്നി​ൽ ര​ണ്ട​ര മ​ണി​ക്കൂ​ർ നേ​രം ഒ​രാ​ൾ ആ​ടു​ക​യും പാ​ടു​ക​യു​മാ​ണ്. ലൈ​വ് പ​രി​പാ​ടി​യി​ൽ പി​ഴ​വു​ക​ൾ സം​ഭ​വി​ക്കും.

പ​ക്ഷേ ഇ​പ്പോ​ൾ ആ​ർ​ക്കും അ​നു​ക​മ്പ​യി​ല്ല. ക​ണ്ണു​മ​ട​ച്ച് കു​റ​വു​ക​ൾ മാ​ത്രം നോ​ക്കാ​ൻ ന​മ്മ​ൾ സ്വ​യം പ​രി​ശീ​ലി​ക്കു​ന്ന​തു​പോ​ലെ തോ​ന്നു​ന്നു. ചെ​റു​പ്പ​ത്തി​ലോ ഇ​പ്പോ​ഴോ ആ​രെ​യും അ​ധി​ക്ഷേ​പി​ക്കാ​ൻ ഞാ​ൻ ഒ​രി​ക്ക​ലും ശ്ര​മി​ച്ചി​ട്ടി​ല്ല. ഓ​രോ ക​ലാ​കാ​ര​നും, ഓ​രോ സം​ഗീ​ത​ജ്ഞ​നും, ഓ​രോ ഗാ​യ​ക​നും, ഓ​രോ മ​നു​ഷ്യ​നും അ​വ​രു​ടേ​താ​യ രീ​തി​യി​ൽ നി​ല​നി​ൽ​ക്കാ​നും, പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​നു​മു​ള്ള അ​വ​കാ​ശ​മു​ണ്ട്.

സോ​ഷ്യ​ൽ മീ​ഡി​യ നി​ശ​ബ്ദ​മാ​യി ഒ​രു മാ​ലി​ന്യ​ക്കു​ഴി​യാ​യി മാ​റി, അ​വി​ടെ വി​ജ​യി​ക്കു​ക എ​ന്നാ​ൽ ഏ​റ്റ​വും മോ​ശ​ക്കാ​രാ​വു​ക എ​ന്നാ​ണ്. ആ​ർ​ക്കാ​ണ് കൂ​ടു​ത​ൽ വേ​ദ​നി​പ്പി​ക്കാ​ൻ ക​ഴി​യു​ക എ​ന്നാ​ണ് നോ​ക്കു​ന്ന​ത്. ന​മ്മ​ൾ എ​ങ്ങ​നെ ഇ​വി​ടെ​യെ​ത്തി​യെ​ന്ന് എ​നി​ക്ക​റി​യി​ല്ല.

ഇ​ന്ന​ലെ രാ​ത്രി അ​തെ​നി​ക്ക് വ​ലി​യ വി​ഷ​മ​മു​ണ്ടാ​ക്കി. ഇ​ന്ന് രാ​വി​ലെ എ​നി​ക്ക് ര​സ​ക​ര​വും സ​ങ്ക​ട​ക​ര​വു​മാ​യ ഒ​രു കാ​ര്യം മ​ന​സി​ലാ​യി. ഒ​രു ക​പ്പ് പോ​സി​റ്റി​വി​റ്റി കൊ​ണ്ട് കാ​ട്ടു​തീ അ​ണ​യ്ക്കാ​നാ​കി​ല്ല. അ​തു​കൊ​ണ്ട്, ക്ഷീ​ണി​ത​യാ​യി, ശ്വാ​സം​മു​ട്ടി, നി​ശ​ബ്ദ​യാ​യി ഞാ​നൊ​രു വ​ശ​ത്തേ​ക്ക് മാ​റി​നി​ൽ​ക്കു​ക​യാ​ണ്.

അ​തി​നെ​തി​രെ പോ​രാ​ടു​ന്നി​ല്ലെ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​ണ്. കൂ​ടു​ത​ൽ ദ​യ വേ​ണ്ട ലോ​ക​ത്ത് ന​മ്മ​ൾ കൂ​ടു​ത​ൽ വെ​റു​പ്പാ​ണ് കൈ​മാ​റു​ന്ന​ത്. ഒ​രു​പ​ക്ഷേ അ​താ​യി​രി​ക്കാം ത​മാ​ശ. അ​താ​യി​രി​ക്കാം കു​റ്റ​സ​മ്മ​തം. അ​ത​ങ്ങ​നെ ത​ന്നെ ഇ​രി​ക്ക​ട്ടെ.’

താ​ൻ ഇ​തൊ​ക്കെ​യും അ​തി​ജീ​വി​ക്കു​മെ​ന്നും താ​ൻ ശ​ക്ത​യാ​ണെ​ന്നും പോ​സ്റ്റി​ന് അ​ടി​ക്കു​റി​പ്പാ​യി അ​ഭി​രാ​മി കു​റി​ച്ചു. ‘കു​റേ​ക്കാ​ല​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ എ​ന്‍റെ ജീ​വി​ത​ത്തി​ന്റെ ഭാ​ഗ​മാ​ണ്. ചി​ല​പ്പോ​ൾ അ​തൊ​രു ഡ​യ​റി പോ​ലെ​യാ​ണ്. സ​മൂ​ഹ​ത്തി​നോ പ്രേ​ക്ഷ​ക​ർ​ക്കോ ഞാ​ൻ എ​ന്ത് ദ്രോ​ഹ​മാ​ണ് ചെ​യ്ത​തെ​ന്ന് അ​റി​യാ​തെ​യാ​ണ് ഞാ​ൻ അ​ധി​ക്ഷേ​പം നേ​രി​ടു​ന്ന​ത്. കു​ടും​ബ​മെ​ന്നും സു​ഹൃ​ത്തു​ക്ക​ളെ​ന്നും വി​ളി​ക്കാ​വു​ന്ന ചി​ല മ​നു​ഷ്യ​രെ ല​ഭി​ച്ച​തി​ൽ ഭാ​ഗ്യ​വ​തി​യാ​ണ്. എ​ല്ലാ​വ​ർ​ക്കും ആ ​അ​നു​ഗ്ര​ഹം ല​ഭി​ക്കി​ല്ല.

വി​ദ്യാ​ർ​ഥി​യോ പ്രൊ​ഫ​ഷ​ണ​ലോ ക​ലാ​കാ​ര​നോ പെ​ൺ​കു​ട്ടി​യോ ട്രാ​ൻ​സ്‌​ജെ​ൻ​ഡ​റോ ആ​രോ ആ​ക​ട്ടെ, ഇ​നി വെ​റു​മൊ​രു മ​നു​ഷ്യ​നാ​ണെ​ങ്കി​ൽ പോ​ലും നി​ങ്ങ​ൾ അ​ധി​ക്ഷേ​പ വാ​ക്കു​ക​ൾ അ​ർ​ഹി​ക്കു​ന്നി​ല്ല.

നി​ങ്ങ​ളെ വ​ലി​ച്ച് താ​ഴെ​യി​ടാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ഓ​ർ​മി​ക്കു​ക, അ​വ​ർ നി​ങ്ങ​ളു​ടെ പ്ര​ഭ കെ​ടു​ത്താ​നാ​യി അ​വ​രു​ടെ ഊ​ർ​ജ​വും സ​മ​യ​വും ചെ​ല​വ​ഴി​ക്കു​ക​യാ​ണ്. അ​തി​ൽ വീ​ണു​പോ​ക​രു​ത്. നി​ങ്ങ​ളു​ടെ നി​ല​നി​ൽ​പ്പി​ന് അ​വ​രു​ടെ അം​ഗീ​കാ​രം ആ​വ​ശ്യ​മി​ല്ല.

വ​ർ​ഷ​ങ്ങ​ളാ​യി ധൈ​ര്യ​ത്തെ ഞാ​ൻ ക​വ​ചം പോ​ലെ അ​ണി​യു​ക​യാ​ണ്. എ​നി​ക്ക് ആ​വ​ശ്യ​മു​ള്ള​പ്പോ​ൾ അ​ത് എ​ന്നെ സം​ര​ക്ഷി​ക്കും. ആ ​ധൈ​ര്യം നേ​ടു​ന്ന​തു​വ​രെ ഞാ​ൻ അ​ഭി​ന​യി​ക്കു​മാ​യി​രു​ന്നു. ഇ​ട​യ്ക്ക് എ​പ്പോ​ഴോ ഞാ​ൻ ശ​രി​ക്കും ശ​ക്ത​യാ​യി. ശ​ക്തി എ​ന്നാ​ൽ നി​ശ​ബ്ദ​ത എ​ന്ന​ല്ല. ക​ര​യു​ക, അ​നു​ഭ​വി​ക്കു​ക, ക​ട​ന്നു​പോ​വു​ക എ​ന്നി​വ​യൊ​ന്നും ന​മ്മെ ദു​ർ​ബ​ല​രാ​ക്കു​ന്നി​ല്ല. അ​ത് ന​മ്മെ മ​നു​ഷ്യ​രാ​ക്കും.

ഈ ​നി​മി​ഷം വേ​ദ​നി​ക്കു​ന്ന​വ​രോ​ട്, ഇ​ത് കൂ​ടെ മ​ന​സി​ലാ​ക്കു​ക: നി​ങ്ങ​ൾ ഒ​റ്റ​യ്ക്ക​ല്ല. നി​ങ്ങ​ളു​ടെ സ​ങ്ക​ട​ങ്ങ​ൾ കാ​ണു​ന്നു​ണ്ട്. നി​ങ്ങ​ൾ​ക്ക് സ്നേ​ഹ​വും ശ​ക്തി​യും നേ​രു​ന്നു. കൂ​ടു​ത​ൽ തി​ള​ക്ക​മു​ള്ള ദി​വ​സ​ങ്ങ​ൾ നി​ങ്ങ​ളെ കാ​ത്തി​രി​ക്കു​ന്നു​ണ്ട്.’- അ​ഭി​രാ​മി​യു​ടെ വാ​ക്കു​ക​ൾ.

Movies

എ​ന്‍റെ പ്രി​യ​പ്പെ​ട്ട അ​ർ​ജി​ത്തി​ന് കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് പ​റ​ക്കാ​ൻ സ​മ​യ​മാ​യി; പി​ന്തു​ണ​യു​മാ​യി ശ്രേ​യ ഘോ​ഷാ​ൽ  

ഗാ​യ​ക​ൻ അ​ർ​ജി​ത്ത് സിം​ഗി​ന്‍റെ പി​ന്ന​ണി ഗാ​ന​രം​ഗ​ത്തു നി​ന്നു​ള്ള വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പ​നം ആ​രാ​ധ​ക​രെ തെ​ല്ലൊ​ന്നു​മ​ല്ല നി​രാ​ശ​രാ​ക്കി​യ​ത്. നി​ര​വ​ധി പേ​രാ​ണ് ഗാ​യ​ക​ന്‍റെ ഈ ​പ്ര​ഖ്യാ​പ​നം ശ​രി​യാ​യ തീ​രു​മാ​ന​മാ​ണോ​യെ​ന്ന് ചോ​ദി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ഗാ​യ​ക​ന്‍റെ ഈ ​തീ​രു​മാ​ന​ത്തെ പി​ന്തു​ണ​ച്ച് ഗാ​യി​ക ശ്രേ​യാ ഘോ​ഷാ​ലും രം​ഗ​ത്തെ​ത്തി. അ​ർ​ജി​ത്തി​ന് ഉ​യ​ര​ങ്ങ​ളി​ലേ​യ്ക്ക് പ​റ​ക്കാ​നാ​യെ​ന്നും പു​തി​യൊ​രു ഘ​ട്ട​ത്തി​ന്‍റെ തു​ട​ക്ക​മാ​ണി​തെ​ന്നും ശ്രേ​യ പ​റ​ഞ്ഞു.

അ​ർ​ജി​ത് സിം​ഗി​ന്‍റെ പു​തി​യൊ​രു ഘ​ട്ട​ത്തി​ന്‍റെ തു​ട​ക്ക​മാ​ണി​ത്. ഈ ​പ്ര​തി​ഭ​യു​ടെ അ​ടു​ത്ത സൃ​ഷ്ടി കേ​ൾ​ക്കാ​നും അ​നു​ഭ​വി​ക്കാ​നും എ​നി​ക്ക് ശ​രി​ക്കും ആ​വേ​ശ​മു​ണ്ട്!! ഇ​തൊ​രു യു​ഗ​ത്തി​ന്‍റെ അ​വ​സാ​ന​മാ​ണെ​ന്ന് ഒ​രി​ക്ക​ലും പ​റ​യാ​നാ​കി​ല്ല.

പ​ര​മ്പ​രാ​ഗ​ത​മാ​യ ഉ​പാ​ധി​ക​ളും മാ​ധ്യ​മ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് ഒ​രു മി​ക​ച്ച ക​ലാ​കാ​ര​നെ ഒ​രി​ക്ക​ലും നി​ർ​വ​ചി​ക്കാ​നോ, ഒ​രു നി​ശ്ചി​ത ഫോ​ർ​മു​ല​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നോ ക​ഴി​യി​ല്ല. എ​ന്‍റെ പ്രി​യ​പ്പെ​ട്ട അ​ർ​ജി​ത്തി​ന് കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് പ​റ​ക്കാ​ൻ സ​മ​യ​മാ​യി.- ശ്രേ​യ ഘോ​ഷാ​ൽ കു​റി​ച്ചു.

അ​തേ​സ​മ​യം സി​നി​മാ മേ​ഖ​ല​യി​ലും സം​ഗീ​ത ലോ​ക​ത്തു​മു​ള്ള നി​ര​വ​ധി പ്ര​മു​ഖ​രാ​ണ് അ​ർ​ജി​ത്തി​ന് പി​ന്തു​ണ​യു​മാ​യെ​ത്തി​യി​രി​ക്കു​ന്ന​ത്.

National

പ​ഞ്ചാ​ബി ഗാ​യ​ക​ൻ ബി. ​പ്രാ​ക്കി​ന് വ​ധ​ഭീ​ഷ​ണി; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

ച​ണ്ഡീ​ഗ​ഡ്: പ​ഞ്ചാ​ബി ഗാ​യ​ക​ൻ ബി. ​പ്രാ​ക്കി​ന് വ​ധ​ഭീ​ഷ​ണി. പ്രാ​ക്കി​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​നും ഗാ​യ​ക​നു​മാ​യ ദി​ൽ​നൂ​റി​നാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​ത്. 10 കോ​ടി രൂ​പ വേ​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം കു​ഴി​ച്ചു​മൂ​ടു​മെ​ന്നു​മാ​ണ് ഭീ​ഷ​ണി.

പ​ഞ്ചാ​ബി ഗാ​യ​ക​നും രാ​ഷ്ട്രീ​യ നേ​താ​വു​മാ​യി​രു​ന്ന സി​ദ്ദു മു​സെ​വാ​ല​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ ലോ​റ​ൻ​സ് ബി​ഷ്ണോ​യി​യു​ടെ ഗു​ണ്ടാ​സം​ഘ​ത്തി​ലു​ള്ള ആ​ളാ​ണ് വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​തെ​ന്ന് സം​ശ​യി​ക്കു​ന്നു. ലോ​റ​ൻ​സി​ന്‍റെ സ​ഹോ​ദ​ര​ൻ അ​ൻ​മോ​ൾ ബി​ഷ്ണോ​യി എ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​കൊ​ണ്ട് ഒ​രാ​ൾ ദി​ൽ​നൂ​റി​ന് ശ​ബ്ദ സ​ന്ദേ​ശ​മ​യ​ക്കു​ക​യാ​യി​രു​ന്നു.

ഒ​രാ​ഴ്ച​ക​കം 10 കോ​ടി രൂ​പ കൊ​ടു​ത്തി​ല്ലെ​ങ്കി​ൽ മ​ണ്ണി​ൽ കു​ഴി​ച്ചി​ടു​മെ​ന്നും ഇ​തൊ​രു വ്യാ​ജ സ​ന്ദേ​ശ​മാ​യി ക​ണ​രു​തെ​ന്നു​മാ​ണ് ശ​ബ്ദ സ​ന്ദേ​ശ​ത്തി​ലു​ണ്ട​യി​രു​ന്ന​ത്. ഇ​തേ തു​ട​ർ​ന്ന് ദി​ൽ​നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Movies

യേ​ശു​ദാ​സി​ന് ഇ​ന്ന് 86-ാം പി​റ​ന്നാ​ള്‍

ഗ​ന്ധ​ര്‍​വ ഗാ​യ​ക​ന്‍ കെ.​ജെ യേ​ശു​ദാ​സി​ന് ഇ​ന്ന് 86-ാം പി​റ​ന്നാ​ള്‍. ക​ഴി​ഞ്ഞ ആ​റ​ര പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി മ​ല​യാ​ളി​യു​ടെ പു​ല​രി​ക​ളെ​യും സ​ന്ധ്യ​ക​ളെ​യും സം​ഗീ​ത​സാ​ന്ദ്ര​മാ​ക്കു​ന്ന​ത് യേ​ശു​ദാ​സി​ന്‍റെ ശ​ബ്ദ​മാ​ണ്.

1940 ജ​നു​വ​രി 10ന് ​ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലാ​ണ് യേ​ശു​ദാ​സി​ന്‍റെ ജ​ന​നം. പ്ര​സി​ദ്ധ സം​ഗീ​ത​ജ്ഞ​നും നാ​ട​ക ന​ട​നു​മാ​യി​രു​ന്ന അ​ഗ​സ്റ്റി​ന്‍ ജോ​സ​ഫ് ഭാ​ഗ​വ​ത​രു​ടെ​യും എ​ലി​സ​ബ​ത്തി​ന്‍റേ​യും മ​ക​നാ​യാ​ണ് യേ​ശു​ദാ​സ് ജ​നി​ച്ച​ത്. ഈ ​ദ​മ്പ​തി​ക​ളു​ടെ ഏ​ഴ് മ​ക്ക​ളി​ല്‍ ര​ണ്ടാ​മ​നാ​യി​രു​ന്നു യേ​ശു​ദാ​സ്.

1961ല്‍ "​കാ​ല്‍​പ്പാ​ടു​ക​ള്‍' എ​ന്ന സി​നി​മ​യ്ക്കാ​യാ​ണ് ഇ​രു​പ​ത്തൊ​ന്നു​കാ​ര​നാ​യി​രു​ന്ന യേ​ശു​ദാ​സി​ന്‍റെ സ്വ​രം ആ​ദ്യ​മാ​യി റെ​ക്കോ​ര്‍​ഡ് ചെ​യ്യ​പ്പെ​ട്ട​ത്.

അ​ന്നു തൊ​ട്ട് ഇ​ന്നു​വ​രെ ലോ​ക​ത്താ​കെ​യു​ള്ള സം​ഗീ​താ​സ്വാ​ദ​ക​ര്‍​ക്ക് പ്ര​ണ​യം, വി​ര​ഹം, ദു:​ഖം, നി​രാ​ശ, സ​ന്തോ​ഷം തു​ട​ങ്ങി അ​വ​രു​ടെ വി​കാ​ര​ങ്ങ​ളു​ടെ പ്ര​തി​ഫ​ല​ന​മാ​യ ഗാ​ന​ഗ​ന്ധ​ര്‍​വ​ന്‍റെ സ്വ​ര​മാ​ധു​രി ഏ​റെ പ്രി​യ​ങ്ക​ര​മാ​ണ്.

ജാ​തി​മ​ത​ഭേ​ദ​മ​ന്യേ, നി​ര​വ​ധി ഭ​ക്തി​ഗാ​ന​ങ്ങ​ളി​ലും യേ​ശു​ദാ​സ് ഹി​റ്റു​ക​ള്‍ സ​മ്മാ​നി​ച്ചു. ദൈ​വ​ങ്ങ​ളെ ദി​വ​സ​വും മ​ന്ത്രി​ച്ചു​ണ​ര്‍​ത്തു​ന്ന ശ​ബ്ദ​മാ​യി യേ​ശു​ദാ​സ് മാ​റു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ള്‍ അ​ദ്ദേ​ഹം കു​ടും​ബ​സ​മേ​തം അ​മേ​രി​ക്ക​യി​ലാ​ണ് താ​മ​സം.

Kerala

കെ.ജി. മാർക്കോസിന് ഹാർമണി അന്തർദേശീയ അവാർഡ്

കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ: അ​​​ഴി​​​ക്കോ​​​ട് മാ​​​ർ​​​ത്തോ​​​മ റി​​​സ​​​ർ​​​ച്ച് അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ അ​​​ഴി​​​ക്കോ​​​ട് മാ​​​ർ​​​ത്തോ​​​മ തീ​​​ർ​​​ഥ കേ​​​ന്ദ്ര​​​ത്തി​​​ൽ​​​വ​​​ച്ച് ന​​​ട​​​ക്കു​​​ന്ന ഹാ​​​ർ​​​മ​​​ണി അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ മ​​​ത​​​സൗ​​​ഹാ​​​ർ​​​ദ സം​​​ഗീ​​​ത നൃ​​​ത്ത ക​​​ലാ​​​മേ​​​ള​​​യു​​​ടെ ഹാ​​​ർ​​​മ​​​ണി അ​​​വാ​​​ർ​​​ഡ് പി​​​ന്ന​​​ണി ഗാ​​​യ​​​ക​​​ൻ കെ.ജി. മാ​​​ർ​​​ക്കോ​​​സി​​​ന് സ​​​മ്മാ​​​നി​​​ക്കും. 50,000 രൂ​​​പ​​​യും, പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും, ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​വാ​​​ർ​​​ഡ്.

ഫാ. ​​​ഡോ. പോ​​​ൾ പൂ​​​വ​​​ത്തി​​​ങ്ക​​​ൽ, ഗാ​​​യ​​​ക​​​ൻ പ്ര​​​ദീ​​​പ് സോ​​​മ​​​സു​​​ന്ദ​​​ര​​​ൻ, പ്ര​​​ഫ. ജോ​​​ർ​​​ജ് എ​​​സ്. പോ​​​ൾ, ഡോ. ​​​സി.കെ. ​​​തോ​​​മ​​​സ് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ക​​​മ്മി​​​റ്റി​​​യാ​​​ണ് അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​വി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.

ജ​​​നു​​​വ​​​രി 18ന് ​​​വൈ​​​കിട്ട് 6.30ന് ​​​ന​​​ട​​​ക്കു​​​ന്ന ഹാ​​​ർ​​​മ​​​ണി ഫെ​​​സ്റ്റി​​​വ​​​ലി​​​ന്‍റെ സ​​​മാ​​​പ​​​ന​​​യോ​​​ഗ​​​ത്തി​​​ൽ​​​വ​​​ച്ച് പ്ര​​​ശ​​​സ്ത സം​​​ഗീ​​​ത സ​​​വി​​​ധാ​​​യ​​​ക​​​ൻ വി​​​ദ്യാ​​​ധ​​​ര​​​ൻ മാ​​​സ്റ്റ​​​ർ അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​​ക്കും.

National

സു​ബീ​ൻ ഗാ​ർ​ഗ് കേ​സി​ൽ വി​ചാ​ര​ണ​യ്ക്കു തു​ട​ക്കം

ഗോ​ഹ​ട്ടി: ഗാ​യ​ക​ൻ സു​ബീ​ൻ ഗാ​ർ​ഗി​ന്‍റെ ദു​രൂ​ഹ​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഏ​ഴു​പ്ര​തി​ക​ൾ​ക്കെ​തി​രേ വി​ചാ​ര​ണ​യ്ക്കു തു​ട​ക്കം. വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ​യാ​ണു കാം​രു​പ് (മെ​ട്രോ) ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി മു​ന്പാ​കെ പ്ര​തി​ക​ൾ എ​ത്തി​യ​ത്.

അ​ടു​ത്ത​വാ​ദം കേ​ൾ​ക്കു​ന്ന ജ​നു​വ​രി മൂ​ന്നി​നു പ്ര​തി​ക​ൾ​ക്കെ​തി​രേ​യു​ള്ള കു​റ്റ​ങ്ങ​ളും ചു​മ​ത്തു​മെ​ന്നാ​ണു സൂ​ച​ന. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 19 നു ​സിം​ഗ​പു​രി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് ഇ​ന്ത്യ ഫെ​സ്റ്റി​വ​ലി​ൽ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​യി എ​ത്തി​യ​പ്പോ​ഴാ​ണു ഗാ​യ​ക​ന്‍റെ മ​ര​ണം. ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ മു​ങ്ങി​മ​രി​ച്ചു​വെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ആ​സാം സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചു. ഫെ​സ്റ്റി​വ​ൽ സം​ഘാ​ട​ക​ൻ ശ്യാം​കാ​നു മ​ഹ​ന്ത, ഗാ​യ​ക​ന്‍റെ സെ​ക്ര​ട്ട​റി സി​ദ്ധാ​ർ​ഥ ശ​ർ​മ, അ​ർ​ധ​സ​ഹോ​ദ​ര​ൻ സ​ന്ദീ​പ​ൻ ഗാ​ർ​ഗ്, സ്വ​കാ​ര്യ സു​ര​ക്ഷാ ഓ​ഫീ​സ​ർ​മാ​രാ​യ ന​ന്ദേ​ശ്വ​ർ ബോ​റ, പ​രേ​ഷ് ബൈ​ശ്യ, ഗാ​യ​ക​രാ​യ ശേ​ഖ​ർ​ജ്യോ​തി ഗോ​സ്വാ​മി, അ​മൃ​ത്പ്ര​വ മ​ഹ​ന്ത എ​ന്നി​വ​രെ പ്ര​തി​ചേ​ർ​ക്കു​ക​യു​മാ​യി​രു​ന്നു.

Movies

ഗാ​യ​ക​ൻ ജി. ​വേ​ണു​ഗോ​പാ​ലി​ന്‍റെ മ​ക​ൻ അ​ര​വി​ന്ദ് വി​വാ​ഹി​ത​നാ​​യി

ഗാ​യ​ക​ൻ ജി. ​വേ​ണു​ഗോ​പാ​ലി​ന്‍റെ മ​ക​ൻ അ​ര​വി​ന്ദ് വേ​ണു​ഗോ​പാ​ൽ വി​വാ​ഹി​ത​നാ​യി. ന​ടി​യും മോ​ഡ​ലും ന​ര്‍​ത്ത​കി​യു​മാ​യ സ്‌​നേ​ഹ അ​ജി​ത്താ​ണ് വ​ധു. 

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ കോ​വ​ളം കെ​ടി​ഡി​സി സ​മു​ദ്ര​യി​ൽ വ​ച്ചാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് അ​ര​വി​ന്ദ് വേ​ണു​ഗോ​പാ​ലി​ന്‍റെ​യും സ്നേ​ഹ​യു​ടെ​യും വി​വാ​ഹം നി​ശ്ച​യം ക​ഴി​ഞ്ഞ​ത്.

മ​മ്മൂ​ട്ടി നാ​യ​ക​നാ​യ ബ​സൂ​ക്ക​യി​ല്‍ സ്നേ​ഹ ശ്ര​ദ്ധേ​യ​മാ​യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ദ് ​ട്രെ​യ്ന്‍ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് അ​ര​വി​ന്ദ് വേ​ണു​ഗോ​പാ​ൽ ആ​ദ്യ​മാ​യി പാ​ടു​ന്ന​ത്. സ​ണ്‍​ഡേ ഹോ​ളി​ഡേ, ലൂ​ക്ക, ഹൃ​ദ​യം, മ​ധു​ര മ​നോ​ഹ​ര മോ​ഹം തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ അ​ദ്ദേ​ഹം പാ​ടി​യി​ട്ടു​ണ്ട്. മ​ണ്‍​സൂ​ണ്‍ രാ​ഗ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ക​ന്ന​ഡ​യി​ലും അ​ര​ങ്ങേ​റി.

National

സുബിൻ ഗാർഗിനു മരണാനന്തര ഡിലിറ്റ്

ഗോ​​​ഹ​​​ട്ടി: ഗാ​​​യ​​​ക​​​ൻ സു​​​ബി​​​ൻ ഗാ​​​ർ​​​ഗി​​​നു കോ​​​ട്ട​​​ൺ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല മ​​​ര​​​ണാ​​​ന​​​ന്ത​​​ര ബ​​​ഹു​​​മ​​​തി​​​യാ​​​യി ഡി​​​ലി​​​റ്റ് സ​​​മ്മാ​​​നി​​​ക്കും.

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​ലെ കൊ​​​ൺ​​​വെ​​​ക്കേ​​​ഷ​​​നി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ല​​​ക്ഷ്മ​​​ൺ പ്ര​​​സാ​​​ദ് ആ​​​ചാ​​​ര്യ ബി​​​രു​​​ദം സ​​​മ്മാ​​​നി​​​ക്കും. സു​​​ബി​​​ൻ ഗാ​​​ർ​​​ഗി​​​ന്‍റെ സ​​​ഹോ​​​ദ​​​രി ഡോ.​​​ പാ​​​ൽ​​​മി ബോ​​​ർ​​​താ​​​ക്കു​​​ർ ബ​​​ഹു​​​മ​​​തി ഏ​​റ്റു​​വാ​​​ങ്ങും.

സെ​​​പ്റ്റം​​​ബ​​​ർ 19നു ​​​സിം​​​ഗ​​​പു​​​രി​​​ൽ ദു​​​രു​​​ഹ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​ണു ഗാ​​യ​​ക​​ന്‍റെ മ​​ര​​ണം. ക​​​ട​​​ലി​​​ൽ നീ​​​ന്തു​​​ന്ന​​​തി​​​നി​​​ടെ​ അ​​​പ​​​ക​​​ട​​മു​​ണ്ടാ​​യെ​​ന്നാ​​ണു പ​​റ​​യ​​പ്പെ​​ടു​​ന്ന​​ത്. മ​​​ര​​​ണ​​​ത്തി​​​ലെ ദു​​​രൂ​​​ഹ​​​ത ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​ന് ആ​​​സാം സ​​​ർ​​​ക്കാ​​​ർ നി​​യോ​​ഗി​​ച്ച പ്ര​​ത്യേ​​ക​​സം​​ഘം അ​​ന്വേ​​ഷ​​ണം തു​​ട​​രു​​ക​​യാ​​ണ്.

Kerala

വേ​ട​ൻ ആ​ശു​പ​ത്രി​യി​ൽ; തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു

കൊ​ച്ചി: ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് റാ​പ്പ​ർ വേ​ട​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വേ​ട​നെ തീ​വ്ര​പ​രി​ച​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

വേ​ട​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ന​വം​ബ​ർ 28ന് ​ദോ​ഹ​യി​ൽ ന​ട​ക്കാ​നി​രു​ന്ന പ​രി​പാ​ടി മാ​റ്റി​വ​ച്ചു. ഡി​സം​ബ​ർ 12നേ​ക്കാ​ണ് നി​ല​വി​ൽ പ​രി​പാ​ടി മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന​ത്. ആ​രോ​ഗ്യ സ്ഥി​തി​യെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.

National

സ്കൂ​ബ ഡൈ​വിം​ഗി​നി​ടെ അ​പ​ക​ടം; ബോ​ളി​വു​ഡ് ഗാ​യ​ക​ൻ സു​ബി​ൻ ഗാ​ർ​ഗി​ന് ദാ​രു​ണാ​ന്ത്യം

 

സിം​ഗ​പ്പൂ​ർ: ബോ​ളി​വു​ഡ് ഗാ​യ​ക​ൻ സു​ബി​ൻ ഗാ​ർ​ഗി​ന് (53) ദാ​രു​ണാ​ന്ത്യം. സിം​ഗ​പ്പൂ​രി​ൽ​വ​ച്ച് സ്കൂ​ബ ഡൈ​വിം​ഗി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. സു​ബി​ൻ നോ​ർ​ത്ത് ഈ​സ്റ്റ് ഇ​ന്ത്യ ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സിം​ഗ​പ്പൂ​രി​ലെ​ത്തി​യ​ത്.

2006ൽ ​പു​റ​ത്തി​റ​ങ്ങി​യ ഗാ​ങ്സ്റ്റ​ർ ചി​ത്ര​ത്തി​ലെ ‘യാ ​ആ​ലി’ എ​ന്ന ഗാ​ന​ത്തി​ലൂ​ടെ​യാ​ണ് സു​ബീ​ൻ ബോ​ളി​വു​ഡി​ൽ പ്ര​ശ​സ്ത​നാ​യ​ത്. ആ​സാം സ്വ​ദേ​ശി​യാ​ണ് സു​ബി​ൻ ഗാ​ർ​ഗ്. ഹി​ന്ദി, ബം​ഗാ​ളി, അ​സാ​മീ​സ് ഭാ​ഷ​ക​ളി​ലെ സി​നി​മ​ക​ളി​ല്‍ സു​ബി​ൻ പാ​ടി​യി​ട്ടു​ണ്ട്. നി​ര​വ​ധി ആ​സാ​മീ​സ് നാ​ടോ​ടി ഗാ​ന ആ​ൽ​ബ​ങ്ങ​ളും സു​ബീ​ന്‍റേ​താ​യു​ണ്ട്.

സ്‌​കൂ​ബ ഡൈ​വിം​ഗി​നി​ടെ സു​ബി​ന് ശ്വാ​സ​ത​ട​സ​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ ക​ര​യി​ലെ​ത്തി​ച്ച് സി​പി​ആ​ര്‍ ന​ല്‍​കി. തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്‌​തെ​ന്നും ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും നോ​ര്‍​ത്ത് ഈ​സ്റ്റ് ഇ​ന്ത്യ ഫെ​സ്റ്റി​വ​ല്‍ പ്ര​തി​നി​ധി അ​റി​യി​ച്ചു.

Latest News

Corehub Up