Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sslc

എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് തിരുത്തൽ ഫീസ് 30 രൂപയിൽനിന്ന് 150ലേക്ക് ഉയർത്തി

കു​റ​വി​ല​ങ്ങാ​ട്: എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ പേ​ര് തി​രു​ത്ത​ലി​നു​ള്ള ഫീ​സ് 150 രൂ​പ​യാ​യി ഉ​യ​ർ​ത്തി ഉ​ത്ത​ര​വാ​യി.

മ​റ്റ് തി​രു​ത്ത​ലു​ക​ൾ​ക്ക് തു​ല്യ​മാ​യി 30 രൂ​പ ഈ​ടാ​ക്കി​യി​രു​ന്ന ഫീ​സാ​ണ് പ​ല​മ​ട​ങ്ങാ​യി വ​ർ​ധി​പ്പി​ച്ച് 150 രൂ​പ​യാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.

നി​യ​മ​സ​ഭ സ​ബ​ജ​ക്റ്റ് ക​മ്മി​റ്റി (വി​ഭ്യാ​ഭ്യാ​സം) യു​ടെ ശു​പാ​ർ​ശ​യു​ടെ​യും പ​രീ​ക്ഷാ ക​മ്മീ​ഷ​ണ​റു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഫീ​സി​ന​ത്തി​ൽ വ​ർ​ധ​ന വ​രു​ത്തി​യി​ട്ടു​ള്ള​തെ​ന്ന് ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

District News

എ​സ്എ​സ്എ​ല്‍​സി: ജി​ല്ല​യി​ല്‍ 99.72 ശ​ത​മാ​നം വി​ജ​യം

കോ​​ട്ട​​യം: എ​​സ്എ​​സ്എ​​ല്‍​സി പ​​രീ​​ക്ഷ​​യി​​ല്‍ ജി​​ല്ല​​യി​​ല്‍ 99.72 വി​​ജ​​യ​​ശ​​ത​​മാ​​നം. ക​​ഴി​​ഞ്ഞ വ​​ര്‍​ഷം 99.81 ശ​​ത​​മാ​​നം വി​​ജ​​യം നേ​​ടി​​യി​​രു​​ന്നു. ഇ​​ത്ത​​വ​​ണ 8574 ആ​​ണ്‍​കു​​ട്ടി​​ക​​ളും 8512 പെ​​ണ്‍​കു​​ട്ടി​​ക​​ളും ഉ​​ള്‍​പ്പെ​​ടെ 17,086 പേ​​രാ​​ണ് പ​​രീ​​ക്ഷ​​എ​​ഴു​​തി​​യ​​ത്. ഇ​​തി​​ല്‍ 8547 ആ​​ണ്‍​കു​​ട്ടി​​ക​​ളും 8492 പെ​​ണ്‍​കു​​ട്ടി​​ക​​ളും ഉ​​ള്‍​പ്പെ​​ടെ 17,039 പേ​​ര്‍ ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നു യോ​​ഗ്യ​​ത നേ​​ടി. 392 ആ​​ണ്‍​കു​​ട്ടി​​ക​​ളും 873 പെ​​ണ്‍​കു​​ട്ടി​​ക​​ളും ഉ​​ള്‍​പ്പെ​​ടെ 1265 പേ​​ര്‍ എ​​ല്ലാ വി​​ഷ​​യ​​ങ്ങ​​ള്‍​ക്കും എ ​​പ്ല​​സ് നേ​​ടി.

കോ​​ട്ട​​യം വി​​ദ്യാ​​ഭ്യാ​​സ ജി​​ല്ല​​യി​​ലാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ കു​​ട്ടി​​ക​​ള്‍ പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ​​ത്. 6844 പേ​​രാ​​ണ് ഇ​​വി​​ടെ പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ​​ത്. ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ പ​​രീ​​ക്ഷ എ​​ഴു​​തി​​യ​​ത് കോ​​ട്ട​​യം മൗ​​ണ്ട്കാ​​ര്‍​മ​​ല്‍ ഗേ​​ള്‍​സ് ഹൈ​​സ്‌​​കൂ​​ളി​​ലാ​​ണ്. തൃ​​ക്കൊ​​ടി​​ത്താ​​നം ഗ​​വ. ഹൈ​​സ്‌​​കൂ​​ളി​​ലാ​​ണ് സ​​ര്‍​ക്കാ​​ര്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ കു​​ട്ടി​​ക​​ള്‍ പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ​​ത്. കാ​​ട്ടാ​​മ്പാ​​ക്ക് എ​​ന്‍​എ​​സ്എ​​സ്എ​​ച്ച്എ​​സ്എ​​സി​​ലാ​​യി​​രു​​ന്നു ഏ​​റ്റ​​വും കു​​റ​​വ് വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ​​ത്. ഇ​​വി​​ടെ ഒ​​രാ​​ളാ​​ണ് പ​​രീ​​ക്ഷ എ​​ഴു​​താ​​നു​​ണ്ടാ​​യി​​രു​​ന്ന​​ത്. ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് ഗ​​വ. വി​​എ​​ച്ച്എ​​സ്എ​​സാ​​ണ് സ​​ര്‍​ക്കാ​​ര്‍ സ്‌​​കൂ​​ളു​​ക​​ളി​​ല്‍ ഏ​​റ്റ​​വും കു​​റ​​വ് വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ​​ത്.

മാ​​ര്‍​ച്ച് അ​​ഞ്ചു മു​​ത​​ല്‍ 30 വ​​രെ​​യാ​​യി​​രു​​ന്നു പ​​രീ​​ക്ഷ. ഏ​​പ്രി​​ല്‍ ആ​​ദ്യ​​വാ​​രം വാ​​ല്യു​​വേ​​ഷ​​ന്‍ ക്യാ​​മ്പും ആ​​രം​​ഭി​​ച്ചി​​രു​​ന്നു.

ഉ​​പ​​രി​​പ​​ഠ​​ന​​ത്തി​​ന് യോ​​ഗ്യ​​ത നേ​​ടി​​യ വി​​ദ്യാ​​ര്‍​ഥി​​ക​​ളു​​ടെ വി​​ദ്യാ​​ഭ്യാ​​സ ജി​​ല്ല തി​​രി​​ച്ചു​​ള്ള ക​​ണ​​ക്ക്

പാ​​ലാ - 99.93 (2788ല്‍ 2786), ​​കോ​​ട്ട​​യം-99.78(6772​​ല്‍ 6757) കാ​​ഞ്ഞി​​ര​​പ്പ​​ള്ളി 99.47 (4731ല്‍ 4706), ​​ക​​ടു​​ത്തു​​രു​​ത്തി -99.82 (2795ല്‍ 2790)

​​മു​​ഴു​​വ​​ന്‍ വി​​ഷ​​യ​​ങ്ങ​​ള്‍​ക്കും എ ​​പ്ല​​സ് നേ​​ടി​​യ വി​​ദ്യാ​​ര്‍​ഥി​​ക​​ളു​​ടെ എ​​ണ്ണം:
പാ​​ലാ -292, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി-324 ,കോ​​ട്ട​​യം- 461, ക​​ടു​​ത്തു​​രു​​ത്തി-188.

Kerala

എസ്എസ്എൽസി; വി​​​ജ​​​യ​​​ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ മു​​​ന്നി​​​ൽ പ​​​ത്ത​​​നം​​​തി​​​ട്ട; പി​​​ന്നി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​യി​​​ൽ വി​​​ജ​​​യ​​​ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ ഏ​​​റ്റ​​​വും മു​​​ന്നി​​​ൽ പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല.

ആ​​​കെ പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ​​​വ​​​രി​​​ൽ 99.73 ശ​​​ത​​​മാ​​​നം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽ നി​​​ന്നും ഉ​​​പ​​​രി​​​പ​​​ഠ​​​ന യോ​​​ഗ്യ​​​രാ​​​യി.​​​ആ​​​കെ പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ 9225 പേ​​​രി​​​ൽ 9200 പേ​​​രും ഉ​​​പ​​​രി​​​പ​​​ഠ​​​ന യോ​​​ഗ്യ​​​രാ​​​യി. ഏ​​​റ്റ​​​വും പി​​​ന്നി​​​ലു​​​ള്ള​​​ത് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യാ​​​ണ്.

ജി​​​ല്ല​​​യി​​​ൽ ആ​​​കെ പ​​​രീ​​​ക്ഷ​​​യ്ക്കി​​​രു​​​ന്ന 32877 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ 32218 പേ​​​രാ​​​ണ് ഉ​​​പ​​​രി​​​പ​​​ഠ​​​ന യോ​​​ഗ്യ​​​ത നേ​​​ടി​​​യ​​​ത്. കൊ​​​ല്ലം-99.38, ആ​​​ല​​​പ്പു​​​ഴ-99.63 , കോ​​​ട്ട​​​യം-99.72, ഇ​​​ടു​​​ക്കി- 99.99.28, എ​​​റ​​​ണാ​​​കു​​​ളം-99.61, തൃ​​​ശൂ​​​ർ-98.83, പാ​​​ല​​​ക്കാ​​​ട്-98.29, മ​​​ല​​​പ്പു​​​റം-98.72, കോ​​​ഴി​​​ക്കോ​​​ട്-99.36, വ​​​യ​​​നാ​​​ട് 99.59, ക​​​ണ്ണൂ​​​ർ-99.67, കാ​​​സ​​​ർ​​​ഗോ​​​ഡ്-99.47 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലെ വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം. വി​​​ദ്യാ​​​ഭ്യാ​​​സ ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​ജ​​​യ​​​ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ ഏ​​​റ്റ​​​വും മു​​​ന്നി​​​ൽ കു​​​ട്ട​​​നാ​​​ടും കു​​​റ​​​വ് തി​​​രൂ​​​രു​​​മാ​​​ണ്.

നൂ​​​റു ശ​​​ത​​​മാ​​​നം വി​​​ജ​​​യ​​​നേ​​​ട്ട​​​വു​​​മാ​​​യി 2105 സ്കൂ​​​ളു​​​ക​​​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ 2105 സ്കൂ​​​ളു​​​ക​​​ളാ​​​ണ് 100 ശ​​​ത​​​മാ​​​നം വി​​​ജ​​​യ​​​നേ​​​ട്ട​​​ത്തി​​​ന് അ​​​ർ​​​ഹ​​​രാ​​​യ​​​ത്. ഇ​​​തി​​​ൽ 767 സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളു​​​ക​​​ളും 930 എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളും 408 അ​​​ണ്‍ എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളു​​​മാ​​​ണ് ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​ത്. ഏ​​​റ്റ​​​വു​​​മ​​​ധി​​​കം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ പ​​​രീ​​​ക്ഷ​​​യ്ക്കി​​​രു​​​ത്തി 100 ശ​​​ത​​​മാ​​​നം വി​​​ജ​​​യം സ്വ​​​ന്ത​​​മാ​​​ക്കി​​​യ സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ൾ ന​​​ടു​​​വ​​​ന്നൂ​​​ർ ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ഹൈ​​​സ്കൂ​​​ളാ​​​ണ്. ഇ​​​വി​​​ടെ പ​​​രീ​​​ക്ഷ​​​യ്ക്കി​​​രു​​​ന്ന 600 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും വി​​​ജ​​​യി​​​ച്ചു.

1356 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​രീ​​​ക്ഷ​​​യ്ക്കി​​​രു​​​ന്ന കോ​​​ട്ടൂ​​​ർ എ​​​കെ​​​എ​​​ൻ​​​എ​​​ച്ച്എ​​​സ്എ​​​സാ​​​ണ് 100 മേ​​​നി നേ​​​ടി​​​യ എ​​​യ്ഡ​​​ഡ് സ്കൂ​​​ൾ. ഏ​​​റ്റ​​​വു​​​മ​​​ധി​​​കം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​രീ​​​ക്ഷ​​​യ്ക്കി​​​രു​​​ന്ന് 100 ശ​​​ത​​​മാ​​​നം വി​​​ജ​​​യം സ്വ​​​ന്ത​​​മാ​​​ക്കി​​​യ അ​​​ണ്‍ എ​​​യ്ഡ​​​ഡ് സ്കൂ​​​ളെ​​​ന്ന ഖ്യാ​​​തി​​​ക്ക് അ​​​വ​​​കാ​​​ശി​​​യാ​​​യ​​​ത് ക​​​ടും​​​ങ്ങ​​​ത്തു​​​കു​​​ണ്ട് ബി​​​വൈ​​​കെ റെ​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൽ ഹൈ​​​സ്കൂ​​​ളാ​​​ണ്. ഇ​​​വി​​​ടെ പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ 281 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ഉ​​​പ​​​രി​​​പ​​​ഠ​​​ന യോ​​​ഗ്യ​​​രാ​​​യി.

Education

എസ്എസ്എൽസി പു​ന​ർ ​മൂ​ല്യ​​നി​ർ​ണ​യ​ത്തി​ന് 21 വ​രെ അ​പേ​ക്ഷി​ക്കാം

തി​​രു​​വ​​ന​​ന്ത​​പു​​രം: എ​​സ്എ​​സ്എ​​ൽ​​സി ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും ഫോ​​ട്ടോ കോ​​പ്പി​​ക്കും ഇ​​ന്നു മു​​ത​​ൽ ഈ ​​മാ​​സം 21 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

ഉ​​പ​​രി​​പ​​ഠ​​ന​​ത്തി​​ന് അ​​ർ​​ഹ​​ത നേ​​ടാ​​ത്ത റെ​​ഗു​​ല​​ർ വി​​ഭാ​​ഗം വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു​​ള്ള സേ ​​പ​​രീ​​ക്ഷ ജൂ​​ണ്‍ ആ​​ദ്യ ആ​​ഴ്്ച ന​​ട​​ത്തു​​ന്ന​​തും ജൂ​​ണ്‍ അ​​വ​​സാ​​ന​​വാ​​രം ഫ​​ലം പ്ര​​ഖ്യാ​​പി​​ക്കും.

ഉ​​പ​​രി​​പ​​ഠ​​ന​​ത്തി​​ന് യോ​​ഗ്യ​​ത നേ​​ടാ​​ത്ത വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് പ​​ര​​മാ​​വ​​ധി മൂ​​ന്നു വി​​ഷ​​യ​​ങ്ങ​​ൾ​​ക്കു​​വ​​രെ സേ ​​പ​​രീ​​ക്ഷ എ​​ഴു​​താം. 2026 മാ​​ർ​​ച്ച് പ​​രീ​​ക്ഷ​​യി​​ൽ ഉ​​പ​​രി​​പ​​ഠ​​ന​​ത്തി​​ന് അ​​ർ​​ഹ​​ത നേ​​ടി​​യ​​വ​​രു​​ടെ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ ജൂ​​ണ്‍ ആ​​ദ്യ​​വാ​​രം മു​​ത​​ൽ ഡി​​ജി ലോ​​ക്ക​​റി​​ൽ ല​​ഭ്യ​​മാ​​കും.

Kerala

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.07 ശതമാനമാണ് വിജയം. 30,516 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഫലം പ്രഖ്യാപിച്ചത്.

4,17,497 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. അതില്‍ 4,14,290 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി.

2,105 സ്കൂളുകൾക്കാണ് നൂറുശതമാനം വിജയം ലഭിച്ചത്. ഇതിൽ 767 സർക്കാർ സ്കൂളുകളും 930 എയ്ഡഡ് സ്കൂളുകളും 408 അണ്‍ എയ്ഡഡ് സ്കൂളുകളും ഉൾപ്പെടുന്നു.

അതേസമയം, ലക്ഷദ്വീപില്‍ 97.67 ശതമാണ് വിജയശതമാനം. ഗൾഫ് മേഖലയിലെ എല്ലാ കുട്ടികളും വിജയിച്ചു.

വൈകുന്നേരം 3.30 മുതൽ താഴെപ്പറയുന്ന വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും.

https://pareekshabhavan.kerala.gov.in

https://kbpe.kerala.gov.in

https://results.digilocker.kerala.gov.in

https://sslcexam.kerala.gov.in

https://prd.kerala.gov.in

https://results.kerala.gov.in

https://examresults.kerala.gov.in

https://results.kite.kerala.gov.in

Kerala

എ​സ്എ​സ്എ​ൽ​സി ഫ​ല​പ്ര​ഖ്യാ​പ​നം വെ​ള്ളി​യാ​ഴ്ച

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി ഫ​​​​ല​​​​പ്ര​​​​ഖ്യാ​​​​പ​​​​നം ഈ ​​​​മാ​​​​സം 15നു ന​​​​ട​​​​ത്താ​​​​ൻ തീ​​​​രു​​​​മാ​​​​നം. ഇ​​​​ന്ന​​​​ലെ ചേ​​​​ർ​​​​ന്ന ക്യു​​​​ഐ​​​​പി യോ​​​​ഗ​​​​മാ​​​​ണു തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്ത​​​​ത്.

പു​​​​തി​​​​യ മ​​​​ന്ത്രി​​​​സ​​​​ഭ നി​​​​ല​​​​വി​​​​ൽ വ​​​​ന്നി​​​​ട്ടി​​​​ല്ലെ​​​​ങ്കി​​​​ലും നേ​​​​ര​​​​ത്തേ നി​​​​ശ്ച​​​​യി​​​​ച്ച​​​​തു​​​പ്ര​​​​കാ​​​​രം വെ​​​​ള്ളി​​​​യാ​​​​ഴ്ച​​​ത്ത​​​​ന്നെ ഫ​​​​ല പ്ര​​​​ഖ്യാ​​​​പ​​​​നം ന​​​​ട​​​​ത്തും. ഇ​​​​തി​​​​നാ​​​​യി ഇ​​​​ന്നു പ​​​​രീ​​​​ക്ഷാ​​​ബോ​​​​ർ​​​​ഡ് ചേ​​​​ർ​​​​ന്നു ഫ​​​​ല​​​​ത്തി​​​​ന് അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കു​​​​ക​​​​യും തു​​​​ട​​​​ർ​​​​ന്ന് ഫ​​​​ല​​​പ്ര​​​​ഖ്യാ​​​​പ​​​​ന തീ​​​​യ​​​​തി പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യും.

ക്യു​​​​ഐ​​​​പി യോ​​​​ഗ​​​​ത്തി​​​​ൽ അ​​​​ധ്യാ​​​​പ​​​​ക​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളെ​​​​ല്ലാം മു​​​​ൻ നി​​​​ശ്ച​​​​യി​​​​ച്ച പ്ര​​​​കാ​​​​രം ത​​​​ന്നെ ഫ​​​​ല​​​പ്ര​​​​ഖ്യാ​​​​പ​​​​നം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്ന അ​​​​ഭി​​​​പ്രാ​​​​യ​​​​മാ​​​​ണ് മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ച​​​​ത്.

പു​​​​തി​​​​യ മ​​​​ന്ത്രി​​​​സ​​​​ഭ വ​​​​ന്ന​​​​തി​​​​നു​​​ശേ​​​​ഷം ഫ​​​​ല​​​​പ്ര​​​​ഖ്യാ​​​​പ​​​​നം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ലേ​​​​ക്കു പോ​​​​യാ​​​​ൽ പ്ല​​​​സ് വ​​​​ണ്‍ പ്ര​​​​വേ​​​​ശ​​​​ന​​​​ത്തെ​​​​യു​​​​ൾ​​​​പ്പെ​​​​ടെ ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന പൊ​​​​തു​​​​വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ലും യോ​​​​ഗ​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി. ഇ​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു ഫ​​​​ല​​​പ്ര​​​​ഖ്യാ​​​​പ​​​​നം വെ​​​​ള്ളി​​​​യാ​​​​ഴ്ച ന​​​​ട​​​​ത്താ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്.

Kerala

എ​സ്എ​സ്എ​ൽ​സി ഫ​ലം മേ​യ് 15ന്; ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഫ​ലം 22 ന് ​പ്ര​ഖ്യാ​പി​ക്കും

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ർ​ഷ​ത്തെ എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി (വി​എ​ച്ച്എ​സ്ഇ) പ​രീ​ക്ഷാ ഫ​ല​ങ്ങ​ളു​ടെ പ്ര​ഖ്യാ​പ​ന തീ​യ​തി​ക​ൾ നി​ശ്ച​യി​ച്ചു. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ ഫ​ലം മേ​യ് 15 നും ​ഹ​യ​ർസെ​ക്ക​ൻ​ഡ​റി ഫ​ല​പ്ര​ഖ്യാ​പ​നം മേ​യ് 22നും ​പ്ല​സ് വ​ൺ പ​രീ​ക്ഷ​യു​ടെ ഫ​ല​പ്ര​ഖ്യാ​പ​നം ജൂ​ൺ 10നും ​ന​ട​ക്കും.

മേ​യ് നാ​ലി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​നം വ​രു​ന്ന​തി​നാ​ൽ പു​തി​യ സ​ർ​ക്കാ​രി​ൽ ചു​മ​ത​ല​യേ​ൽ​ക്കു​ന്ന പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി​യാ​കും ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക. മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പു​ക​ൾ പൂ​ർ​ത്തി​യാ​യി​യാ​യി വ​രു​ക​യാ​ണ്.

ഡാ​റ്റാ എ​ൻ​ട്രി ഉ​ൾ​പ്പെ​ടെ​യു​ള്ള അ​വ​സാ​ന​ഘ​ട്ട ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് results.kite.kerala.gov.in, prd.kerala.gov.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ലൂ​ടെ ഫ​ലം അ​റി​യാ​ൻ സാ​ധി​ക്കും. പരീക്ഷാഫലം വന്നാലുടന്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ആരംഭിക്കും. 

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​മാ​ണി​ച്ച് മൂ​ല്യ​നി​ർ​ണ​യം വൈ​കി​യാ​ണ് ആ​രം​ഭി​ച്ച​ത്. ഫ​ല​പ്ര​ഖ്യാ​പ​നം ക​ഴി​ഞ്ഞാ​ല്‍ ഉ​ട​ന്‍ ത​ന്നെ പു​ന​ര്‍ മൂ​ല്യ​നി​ര്‍​ണ​യ​ത്തി​നു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ക്കും. അ​തി​ന്‍റെ ഫ​ലം മേ​യ് അ​വ​സാ​ന​വാ​രം പ്ര​ഖ്യാ​പി​ക്കും.

മേ​യ് അ​വ​സാ​ന വാ​ര​ത്തോ​ടെ ഉ​പ​രി​പ​ഠ​ന​ത്തി​നാ​യു​ള്ള അ​ഡ്മി​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​നാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

Kerala

എ ​പ്ല​സ് നേ​ടു​ക ഇ​നി എ​ളു​പ്പ​മാ​കി​ല്ല; എ​സ്എ​സ്എ​ൽ​സി മൂ​ല്യ​നി​ർ​ണ​യം ക​ടു​പ്പി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്

ക​​​​ല്ല​​​​ടി​​​​ക്കോ​​​​ട്(​പാ​ല​ക്കാ​ട്): എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി​​​​യി​​​​ൽ മു​​​​ഴു​​​​വ​​​​ൻ എ ​​​​പ്ല​​​​സ് കു​​​​റ​​​​യ്ക്കാ​​​​നാ​​​​യി മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യം ​​​ക​​​​ടു​​​​പ്പി​​​​ക്കാ​​​​ൻ വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശം. ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ഘ​​​​ട​​​​ന​​​​യി​​​​ൽ മാ​​​​റ്റം​​​​വ​​​​രു​​​​ത്തി​​​​യും 20 ശ​​​​ത​​​​മാ​​​​നം ചോ​​​​ദ്യ​​​​ങ്ങ​​​​ൾ സ​​​​ങ്കീ​​​​ർ​​​​ണ​​​​മാ​​​​ക്കി​​​​യും ഫു​​​​ൾ എ ​​​​പ്ല​​​​സ് കു​​​​റ​​​​യ്ക്കാ​​​​ൻ നേ​​​​ര​​​​ത്തേ​​​​യും വ​​​​കു​​​​പ്പ് ന​​​​ട​​​​പ​​​​ടി​യെ​​​​ടു​​​​ത്തി​​​​രു​​​​ന്നു. ഇ​​​​തി​​​​നു​​​​പി​​​​ന്നാ​​​​ലെ​​​​യാ​​​ണ് മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​വും ക​​​​ടു​​​​പ്പി​​​​ച്ച​​​​ത്.

ക​​​​ഴി​​​​ഞ്ഞ വ്യാ​​​​ഴാ​​​​ഴ്ച​​​​യാ​​​​ണ് എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യം ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. മു​​​​ഴു​​​​വ​​​​ൻ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ എ ​​​​പ്ല​​​​സ് കി​​​​ട്ടു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം കൂ​​​​ടു​​​​ന്ന​​​​ത് പ​​​​ല​​​​പ്പോ​​​​ഴും സ​​​​ർ​​​​ക്കാ​​​രി​​​​നു ത​​​​ല​​​​വേ​​​​ദ​​​​ന​​​​യാ​​​​കാ​​​​റു​​​​ണ്ട്. മു​​​​ൻ​​​​വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ മു​​​​ഴു​​​​വ​​​​ൻ എ ​​​​പ്ല​​​​സ് ല​​​​ഭി​​​​ച്ചി​​​​ട്ടും പ്ല​​​​സ് ടു​​​​വി​​​​ന് ആ​​​​ഗ്ര​​​​ഹി​​​​ച്ച കോ​​​​ഴ്സി​​​​നു സീ​​​​റ്റ് ല​​​​ഭി​​​​ക്കാ​​​​ത്ത​​​​വ​​​​രു​​​​ടെ എ​​​​ണ്ണ​​​​വും നി​​​​ര​​​​വ​​​​ധി​​​​യാ​​​​യി​​​​രു​​​​ന്നു. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് എ ​​​​പ്ല​​​​സ് കു​​​​റ​​​​യ്ക്കാ​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​നം.

ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തെ പ​​​​ത്താം ക്ലാ​​​​സ് പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​റി​​​​ലും അ​​​​ടി​​​​മു​​​​ടി മാ​​​​റ്റ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. അ​​​​വ​​​​സാ​​​​ന​​​​ത്തെ 20 ശ​​​​ത​​​​മാ​​​​നം ചോ​​​​ദ്യ​​​​ങ്ങ​​​​ളും സ​​​​ങ്കീ​​​​ർ​​​​ണ​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​നെ​​​​തി​​​​രേ അ​​​​ധ്യാ​​​​പ​​​​ക​​​​ർപോ​​​​ലും രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​നു​​​​പി​​​​ന്നാ​​​​ലെ​​​​യാ​​​​ണു മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​വും ക​​​​ടു​​​​പ്പി​​​​ക്കു​ന്ന​ത്. അ​​​​പൂ​​​​ർ​​​​ണ​​​​മാ​​​​യ ഉ​​​​ത്ത​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് നേ​​​​ര​​​​ത്തേ അ​​​​ര ​​​മാ​​​​ർ​​​​ക്ക് ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ ഇ​​​​നി അ​​​​തു​​​ വേ​​​​ണ്ടെ​​​​ന്നാ​​​​ണു നി​​​​ർ​​​​ദേ​​​​ശം.
പൂ​​​​ർ​​​​ണ​​​​മാ​​​​യ ഉ​​​​ത്ത​​​​രം എഴു​​​​തി​​​​യാ​​​​ൽ മാ​​​​ത്രം മു​​​​ഴു​​​​വ​​​​ൻ മാ​​​​ർ​​​​ക്കും ന​​​​ൽ​​​​കി​​​​യാ​​​​ൽ മ​​​​തി​​​​യെ​​​​ന്നാ​​​​ണു പു​​​​തി​​​​യ തീ​​​​രു​​​​മാ​​​​നം.

NRI

ഗ​ൾ​ഫി​ലെ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ സം​​​ഘ​​​ർ​​​ഷാ​​​വ​​​സ്ഥ തു​​​ട​​​രു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഗ​​​ൾ​​​ഫി​​​ലെ കേ​​​ര​​​ളാ സി​​​ല​​​ബ​​​സ് എ​​​സ്എ​​​സ്എ​​​ൽ​​​സി, പ്ല​​​സ്ടു പ​​​രീ​​​ക്ഷ​​​ക​​​ൾ റ​​​ദ്ദാ​​​ക്കാ​​​ൻ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം നി​​​ല​​​നി​​​ല്ക്കു​​​ന്ന​​​തി​​​നാ​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ അ​​​നു​​​മ​​​തി​​​യോ​​​ടെ​​​യാ​​​വും പ​​​രീ​​​ക്ഷ റ​​​ദ്ദാ​​​ക്ക​​​ൽ സം​​​ബ​​​ന്ധി​​​ച്ച് തീ​​​രു​​​മാ​​​നം വി​​​ദ്യാ​​​ഭ്യാ​​​സവ​​​കു​​​പ്പ് പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ഫ​​​യ​​​ൽ ഇ​​​ന്ന് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന് കൈ​​​മാ​​​റും.

മാ​​​ർ​​​ച്ച് ആ​​​ദ്യം എ​​​സ്എ​​​സ്എ​​​ൽ​​​സി, പ്ല​​​സ് ടു ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു മു​​​ന്പാ​​​ണ് ഇ​​​റാ​​​ൻ-​​​അ​​​മേ​​​രി​​​ക്ക സം​​​ഘ​​​ർ​​​ഷാ​​​വ​​​സ്ഥ പൊ​​​ട്ടി​​​പ്പു​​​റ​​​പ്പെ​​​ട്ട​​​ത്. ഇ​​​തി​​​നു പി​​​ന്നാ​​​ലെ പ​​​രീ​​​ക്ഷ പി​​​ന്നീ​​​ട് ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ, ഒ​​​രു മാ​​​സം പി​​​ന്നി​​​ട്ടി​​​ട്ടും യു​​​ദ്ധാ​​​വ​​​സ്ഥ​​​യ്ക്ക് മാ​​​റ്റ​​​മി​​​ല്ലാ​​​ത്ത പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ഗ​​​ൾ​​​ഫ് മേ​​​ഖ​​​ല​​​യി​​​ലെ പ്ല​​​സ് ടു, ​​​എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ റ​​​ദ്ദാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ നീ​​​ക്കം ന​​​ട​​​ത്തു​​​ന്ന​​​ത്.

പ​​​രീ​​​ക്ഷ​​​യ്ക്കു പ​​​ക​​​രം മോ​​​ഡ​​​ൽ പ​​​രീ​​​ക്ഷ​​​യു​​​ടെ ഉ​​​ൾ​​​പ്പെ​​​ടെ മാ​​​ർ​​​ക്കു​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ച് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ല്കു​​​ന്ന കാ​​​ര്യ​​​മാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​ത്.

Kerala

ഗ​ൾ​ഫി​ലെ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ സം​​​ഘ​​​ർ​​​ഷാ​​​വ​​​സ്ഥ തു​​​ട​​​രു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഗ​​​ൾ​​​ഫി​​​ലെ കേ​​​ര​​​ളാ സി​​​ല​​​ബ​​​സ് എ​​​സ്എ​​​സ്എ​​​ൽ​​​സി, പ്ല​​​സ്ടു പ​​​രീ​​​ക്ഷ​​​ക​​​ൾ റ​​​ദ്ദാ​​​ക്കാ​​​ൻ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം നി​​​ല​​​നി​​​ല്ക്കു​​​ന്ന​​​തി​​​നാ​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ അ​​​നു​​​മ​​​തി​​​യോ​​​ടെ​​​യാ​​​വും പ​​​രീ​​​ക്ഷ റ​​​ദ്ദാ​​​ക്ക​​​ൽ സം​​​ബ​​​ന്ധി​​​ച്ച് തീ​​​രു​​​മാ​​​നം വി​​​ദ്യാ​​​ഭ്യാ​​​സവ​​​കു​​​പ്പ് പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ഫ​​​യ​​​ൽ ഇ​​​ന്ന് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന് കൈ​​​മാ​​​റും.

മാ​​​ർ​​​ച്ച് ആ​​​ദ്യം എ​​​സ്എ​​​സ്എ​​​ൽ​​​സി, പ്ല​​​സ് ടു ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു മു​​​ന്പാ​​​ണ് ഇ​​​റാ​​​ൻ-​​​അ​​​മേ​​​രി​​​ക്ക സം​​​ഘ​​​ർ​​​ഷാ​​​വ​​​സ്ഥ പൊ​​​ട്ടി​​​പ്പു​​​റ​​​പ്പെ​​​ട്ട​​​ത്. ഇ​​​തി​​​നു പി​​​ന്നാ​​​ലെ പ​​​രീ​​​ക്ഷ പി​​​ന്നീ​​​ട് ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ, ഒ​​​രു മാ​​​സം പി​​​ന്നി​​​ട്ടി​​​ട്ടും യു​​​ദ്ധാ​​​വ​​​സ്ഥ​​​യ്ക്ക് മാ​​​റ്റ​​​മി​​​ല്ലാ​​​ത്ത പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ഗ​​​ൾ​​​ഫ് മേ​​​ഖ​​​ല​​​യി​​​ലെ പ്ല​​​സ് ടു, ​​​എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ റ​​​ദ്ദാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ നീ​​​ക്കം ന​​​ട​​​ത്തു​​​ന്ന​​​ത്.

പ​​​രീ​​​ക്ഷ​​​യ്ക്കു പ​​​ക​​​രം മോ​​​ഡ​​​ൽ പ​​​രീ​​​ക്ഷ​​​യു​​​ടെ ഉ​​​ൾ​​​പ്പെ​​​ടെ മാ​​​ർ​​​ക്കു​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ച് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ല്കു​​​ന്ന കാ​​​ര്യ​​​മാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​ത്.

Kerala

പരീക്ഷ കഴിഞ്ഞു; ഇനി അവ​ധി ആ​ഘോ​ഷ​ത്തി​ലേ​ക്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ളു​​​ക​​​ളി​​​ലെ എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​ക​​​ൾ ഇ​​​ന്ന​​​ലെ അ​​​വ​​​സാ​​​നി​​​ച്ചു.

മ​​​ധ്യ​​​വേ​​​ന​​​ൽ അ​​​വ​​​ധി​​​ക്കാ​​​യി സ്കൂ​​​ളു​​​ക​​​ൾ ഇ​​​ന്ന് അ​​​ട​​​യ്ക്കും. ഇ​​​നി​​​യു​​​ള്ള ര​​​ണ്ടു മാ​​​സം കു​​​ട്ടി​​​ക​​​ൾ അ​​​വ​​​ധി ആ​​​ഘോ​​​ഷ​​​ത്തി​​​ലാ​​​ണ്.

എ​​​സ്എ​​​സ്എ​​​ൽ​​​സി​​​ക്ക് 4.17 ല​​​ക്ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ഇ​​​ത്ത​​​വ​​​ണ പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ​​​ത്. പ്ല​​​സ് ടു ​​​പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ​​​ത് 4.52 ല​​​ക്ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും പ്ല​​​സ് വ​​​ണി​​​ന് 4.11 ല​​​ക്ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​മാ​​​ണ്. പ്ല​​​സ് ടു ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ ക​​​ഴി​​​ഞ്ഞ ആ​​​ഴ്ച പൂ​​​ർ​​​ത്തി​​​യാ​​​യി​​​രു​​​ന്നു.

Kerala

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ വീ​ണ്ടും മാ​റ്റി​വെ​ച്ചു; പു​തു​ക്കി​യ തീ​യ​തി​ക​ൾ പി​ന്നീ​ട്

തി​രു​വ​ന​ന്ത​പു​രം: ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ സ്കൂ​ളു​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ വീ​ണ്ടും മാ​റ്റി​വെ​ച്ചു. ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ നി​ല​വി​ലെ സ​വി​ശേ​ഷ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഈ ​തീ​രു​മാ​നം.

ഈ ​മാ​സം 18-ന് ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യും 19-ന് ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ളു​മാ​ണ് ഇ​പ്പോ​ൾ മാ​റ്റി​വെ​ച്ചി​രി​ക്കു​ന്ന​ത്. പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. 19-ാം തീ​യ​തി​ക്ക് ശേ​ഷം ന​ട​ക്കേ​ണ്ട പ​രീ​ക്ഷ​ക​ളു​ടെ കാ​ര്യ​ത്തി​ൽ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​യ ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്കും.

നേ​ര​ത്തെ മാ​ർ​ച്ച് 9-ലേ​ക്ക് നി​ശ്ച​യി​ച്ചി​രു​ന്ന എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ 18-ലേ​ക്കും, പ്ല​സ് വ​ൺ, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ 19-ലേ​ക്കും മാ​റ്റി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ൾ വീ​ണ്ടും പ​രീ​ക്ഷ​ക​ൾ നീ​ട്ടി​വെ​ച്ചി​രി​ക്കു​ന്ന​ത്. മാ​ർ​ച്ച് 5, 6, 7 തീ​യ​തി​ക​ളി​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന പ​രീ​ക്ഷ​ക​ളും നേ​ര​ത്തെ പു​നഃ​ക്ര​മീ​ക​രി​ച്ചി​രു​ന്നു.

ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ നി​ല​നി​ൽ​ക്കു​ന്ന സം​ഘ​ർ​ഷാ​വ​സ്ഥ​യും സു​ര​ക്ഷാ സാ​ഹ​ച​ര്യ​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​ണ് പ​രീ​ക്ഷ​ക​ൾ മാ​റ്റാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. ഗ​ൾ​ഫി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് മ​ല​യാ​ളി വി​ദ്യാ​ർ​ത്ഥി​ക​ളെ ബാ​ധി​ക്കു​ന്ന​താ​ണ് ഈ ​തീ​രു​മാ​നം. പ​രീ​ക്ഷാ തീ​യ​തി​ക​ളി​ലെ മാ​റ്റം സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​കും.

 

 

District News

എ​സ്‌​എ​സ്എ​ൽ​സി, പ്ല​സ് വ​ൺ പ​രീ​ക്ഷ​ക​ൾ തു​ട​ങ്ങി

ആ​ല​പ്പു​ഴ: പ​ത്ത്, പ്ല​സ് വ​ൺ ക്ലാ​സു​ക​ളി​ലെ പൊ​തു​പ​രീ​ക്ഷ​ക​ൾ ഇ​ന്ന​ലെ തു​ട​ങ്ങി. പ്ല​സ് ടു​വി​ന്‍റേ​ത് ഇ​ന്നു തു​ട​ങ്ങും. 20,316 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ജി​ല്ല​യി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്. 10,165 ആ​ൺ​കു​ട്ടി​ക​ളും 10,151 പെ​ൺ​കു​ട്ടി​ക​ളു​മാ​ണു​ള്ള​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത് മാ​വേ​ലി​ക്ക​ര വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലാ​ണ്. 6,479 പേ​ർ. കു​റ​വ് കു​ട്ട​നാ​ട്ടി​ലും- 1,811 പേ​ർ.

ആ​ല​പ്പു​ഴ​യി​ൽ 6,029 പേ​രും ചേ​ർ​ത്ത​ല​യി​ൽ 5,997 വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. ഇ​ന്ന​ലെ രാ​വി​ലെ 9.30ന് ​പ​രീ​ക്ഷ തു​ട​ങ്ങി. 199 പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം 21,323 പേ​രാ​ണ് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യെ​ഴു​തി​യ​ത്.

ഹ​യ​ൽ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യ്ക്ക് 62,868 വി​ദ്യാ​ർ​ഥി​ക​ൾ

ജി​ല്ല​യി​ൽ 62,868 പേ​രാ​ണ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്. പ്ല​സ് വ​ൺ പ​രീ​ക്ഷ ഉ​ച്ച​ക​ഴി​ഞ്ഞും പ്ല​സ് ടു ​പ​രീ​ക്ഷ രാ​വി​ലെ​യു​മാ​ണ് ന​ട​ക്കു​ക.പ്ല​സ് ടു​വി​ന് 23493 വി​ദ്യാ​ർ​ഥി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ൽ 22,424 പേ​രാ​ണ് റെ​ഗു​ല​ർ വി​ഭാ​ഗ​ത്തി​ലേ​ത്. 10832 പെ​ൺ​കു​ട്ടി​ക​ളും 11,592 ആ​ൺ​കു​ട്ടി​ക​ളു​മാ​ണു​ള്ള​ത്. ഓ​പ്പ​ൺ വി​ഭാ​ഗ​ത്തി​ൽ 968 പേ​രു​ണ്ട്. 442 പെ​ൺ​കു​ട്ടി​ക​ളും 526 ആ​ൺ​കു​ട്ടി​ക​ളും. ടെ​ക്നി​ക്ക​ൽ വി​ഭാ​ഗ​ത്തി​ലെ 101 പേ​രി​ൽ 38 പെ​ൺ​കു​ട്ടി​ക​ളും 63 ആ​ൺ​കു​ട്ടി​ക​ളു​മു​ണ്ട്.

പ്ല​സ് വ​ണ്ണി​ന് 20,970 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തും. 20,205 പേ​രാ​ണ് റെ​ഗു​ല​ർ വി​ഭ​ത്തി​ലു​ള്ള​ത്. ഇ​തി​ൽ 9,893 പെ​ൺ​കു​ട്ടി​ക​ളും 10,312 ആ​ൺ​കു​ട്ടി​ക​ളു​മു​ണ്ട്. ഓ​പ്പ​ൺ സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 667 പേ​ർ (317 പെ​ൺ​കു​ട്ടി​ക​ളും 350 ആ​ൺ​കു​ട്ടി​ക​ളും), ടെ​ക്നി​ക്ക​ൽ വി​ഭാ​ഗ​ത്തി​ൽ 98 പേ​രു​മാ​ണ് (36 പെ​ൺ​കു​ട്ടി​ക​ളും 62 ആ​ൺ​കു​ട്ടി​ക​ളും) പ​രീ​ക്ഷ​യ്ക്കെത്തു​ന്ന​ത്. കൂ​ടാ​തെ 18,400 പേ​ർ പ്ല​സ് വ​ൺ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യെ​ഴു​തു​ന്നു​ണ്ട്. ആ​കെ 119 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ക. 46 ഗ​വ. സ്കൂ​ളു​ക​ൾ, 64 എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ, എ​ട്ട് അ​ൺ എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ ഒ​രു ടെ​ക്നി​ക്ക​ൽ സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണി​ത്.
ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ 28നും ​എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ 30 നും ​അ​വ​സാ​നി​ക്കും.

District News

എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ൾ ഇ​ന്ന് തു​ട​ങ്ങും; വിദ്യാർഥികൾ ആത്മവിശ്വാസത്തോടെ പരീക്ഷാഹാളിലേക്ക്

വ​ട​ക്ക​ഞ്ചേ​രി: എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ൾ ഇ​ന്ന് ആ​രം​ഭി​ക്കാ​നി​രി​ക്കെ പ​ഠി​ച്ച പാ​ഠ​ഭാ​ഗ​ങ്ങ​ൾ അ​വ​സാ​ന നി​മി​ഷം മ​ന​സി​ൽ ഉ​റ​പ്പി​ക്കു​ന്ന തി​ര​ക്കു​ക​ളി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ.

പേ​പ്പ​ർ വ​ൺ മ​ല​യാ​ള​മാ​ണ് എ​സ്എ​സ്എ​ൽ​സിക്കാ​രു​ടെ ആ​ദ്യ ദി​വ​സ​ത്തെ പ​രീ​ക്ഷ. രാ​വി​ലെ ഒ​മ്പ​ത​ര​യ്ക്കാ​ണ് പ​രീ​ക്ഷ തു​ട​ങ്ങു​ക. ഈ ​മാ​സം 30 വ​രെ പ​രീ​ക്ഷ നീ​ളും. ഓ​രോ പ​രീ​ക്ഷ​യും ര​ണ്ടും മൂ​ന്നും ദി​വ​സ​ങ്ങ​ൾ ഇ​ട​വി​ട്ടാ​ണ് ന​ട​ക്കു​ന്ന​ത്.

ഇ​തി​നാ​ൽ പ​രീ​ക്ഷ​യ്ക്ക് ഒ​രു​ങ്ങാ​ൻ സ​മ​യ​മു​ണ്ട്. ചി​ല പ​രീ​ക്ഷ​ക​ൾ​ക്ക് അ​ഞ്ച് ദി​വ​സം വ​രെ ഇ​ട​വേ​ള​യു​ണ്ട്.

ചൂ​ടി​ന്‍റെ അ​സ്വ​സ്ഥ​ത​ക​ളു​ണ്ടെ​ങ്കി​ലും അ​തി​നെ​യെ​ല്ലാം അ​തി​ജീ​വി​ച്ച് പ​രീ​ക്ഷ​യ്ക്കാ​യി ന​ന്നാ​യി ഒ​രു​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് ആ​യ​ക്കാ​ട് പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ൽ നി​ന്ന് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​തു​ന്ന ഹ​ർ​ജേ​ഷ്, അ​ജി​ത്ത്, നി​വേ​ദ്, സ​ന​ൽ, അ​ക്ഷ​യ് എ​ന്നി​വ​ർ പ​റ​ഞ്ഞു. സ​മീ​പ​ത്തെ ആ​യ​ക്കാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും മ​ഞ്ഞ​പ്ര​ചി​റ പി​കെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലു​മാ​ണ് ഹോ​സ്റ്റ​ലി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്.

ആ​യ​ക്കാ​ട്ടെ പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ൽ സ്കൂ​ൾ പ​ഠ​ന​ത്തി​നു പു​റ​മെ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും കു​ട്ടി​ക​ൾ​ക്ക് ട്യൂ​ഷ​നു​ണ്ട്.

ഒ​മ്പ​ത് ട്യൂ​ഷ​ൻ ടീ​ച്ച​ർ​മാ​രും കു​ട്ടി​ക​ൾ​ക്കൊ​പ്പം താ​മ​സി​ച്ചു​ള്ള റ​സി​ഡ​ൻ​ഷ്യ​ൽ ട്യൂ​ട്ട​ർ മ​ധു മാ​ഷി​ന്‍റെ സേ​വ​ന​വു​മു​ണ്ട്. ഉ​യ​ർ​ന്ന വി​ജ​യ​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് ഹോ​സ്റ്റ​ൽ വാ​ർ​ഡ​ൻ പി.​കെ. ബി​ജു പ​റ​ഞ്ഞു.

അ​ഞ്ചുമു​ത​ൽ പ​ത്താം ക്ലാ​സ് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ ആ​ൺ​കു​ട്ടി​ക​ളാ​ണ് ഈ ​ഹോ​സ്റ്റ​ലി​ലു​ള്ള​ത്. ആ​യ​ക്കാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള ജി​ല്ല​യി​ലെ ഒ​രു ഡ​സ​നോ​ളം പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലു​ക​ളി​ൽ നി​ന്നെ​ല്ലാം കു​ട്ടി​ക​ൾ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ എ​ഴു​തു​ന്നു​ണ്ട്. സം​ശ​യ​ങ്ങ​ൾ തീ​ർ​ക്കാ​നും പ​രീ​ക്ഷ പേ​ടി അ​ക​റ്റാ​നും ഇ​വ​ർ​ക്കൊ​പ്പം രാ​വി​ലേ​യും വൈ​കു​ന്നേ​ര​വും ട്യൂ​ഷ​ൻ ടീ​ച്ച​ർ​മാ​രു​മു​ണ്ട്.

അ​തി​രാ​വി​ലെ അ​ഞ്ചുമു​ത​ൽ ഇ​വ​രു​ടെ ഒ​രു​ദി​വ​സം ആ​രം​ഭി​ക്കും.
പ്ര​ഭാ​ത ജോ​ലി​ക​ൾ, കു​ളി, തു​ണി​ക​ഴു​ക​ൽ, ഭ​ക്ഷ​ണം തു​ട​ങ്ങി​യ​വ​യ്ക്കു​ള്ള സ​മ​യ​മൊ​ഴി​കെ കൂ​ടു​ത​ൽ സ​മ​യ​വും പ​ഠ​ന​ത്തി​നാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ൽ ചെ​ല​വ​ഴി​ക്കു​ന്ന​ത്. ചേ​ട്ട​ന്മാ​ർ​ക്ക് പ​ഠ​നസൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ൻ അ​നു​ജ​ന്മാ​രും ഒ​പ്പ​മു​ണ്ട്.

മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ​ല്ലാം നൂ​റ് ശ​ത​മാ​നം വി​ജ​യ​മാ​ണ് ഹോ​സ്റ്റ​ലി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.
അ​തി​ന് മാ​റ്റം ഉ​ണ്ടാ​കി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല ഫു​ൾ എ​പ്ല​സും ഇ​ക്കു​റി പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്ന് വാ​ർ​ഡ​ൻ ബി​ജു പ​റ​ഞ്ഞു.

ജി​ല്ല​യി​ൽ എ​സ്എ​സ്എ​ൽസി പ​രീ​ക്ഷ
എ​ഴു​താ​ൻ 39121 വി​ദ്യാ​ർ​ഥിക​ൾ

പാലക്കാട്: ജി​ല്ല​യി​ൽ മൂ​ന്ന് വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ളി​ലാ​യി റെ​ഗു​ല​ർ വി​ഭാ​ഗ​ത്തി​ൽ 39121 വി​ദ്യാ​ർ​ഥി​ക​ൾ ഇ​ന്ന് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​തും. രാ​വി​ലെ 9.30 ന് ​പ​രീ​ക്ഷ ആ​രം​ഭി​ക്കും.

പാ​ല​ക്കാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 17994 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. ഒ​റ്റ​പ്പാ​ലം വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 12373 വി​ദ്യാ​ർ​ഥി​ക​ളും, മ​ണ്ണാ​ർ​ക്കാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 8754 വി​ദ്യാ​ർ​ഥി​ക​ളും പ​രീ​ക്ഷ എ​ഴു​തും.

193 കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. ഇ​തി​ൽ മൂ​ന്നെ​ണ്ണം ടെ​ക്നി​ക്ക​ൽ സ്കൂ​ളു​ക​ൾ​ക്കും ഒ​ന്ന് ബ​ധി​ര വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​യു​ള്ള കേ​ന്ദ്ര​ങ്ങ​ളാ​ണ്.

Kerala

പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷം; ഗ​ൾ​ഫി​ലെ എ​സ്എ​സ്എ​ൽ​സി പ്ല​സ്‌​ടു പ​രീ​ക്ഷ​ക​ൾ മാ​റ്റി​

തി​രു​വ​ന​ന്ത​പു​രം: പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഗ​ൾ​ഫി​ലെ എ​സ്എ​സ്എ​ൽ​സി പ്ല​സ്‌​ടു പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. യു​ദ്ധ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് പ​രീ​ക്ഷ​മാ​റ്റ​ണ​മെ​ന്ന് ഗ​ൾ​ഫി​ലെ കേ​ര​ളാ പ​രീ​ക്ഷ​യു​ടെ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ക​ഴി​ഞ്ഞ​ദി​വ​സം സ​ർ​ക്കാ​രി​ന് ശി​പാ​ർ​ശ​ന​ൽ​കി​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച​ത്തെ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യും, അ​ഞ്ച്, ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ലെ പ്ല​സ്‌​ടു പ​രീ​ക്ഷ​ക​ളു​മാ​ണ് മാ​റ്റി​വ​ച്ച​ത്. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. ഒ​മ്പ​ത് പ​രീ​ക്ഷാ സെ​ന്‍റ​റു​ക​ളാ​ണ് ഗ​ൾ​ഫി​ലു​ള്ള​ത്. കേ​ര​ള​ത്തി​ലും ഗ​ൾ​ഫി​ലും ഒ​രേ ചോ​ദ്യ​പ്പേ​പ്പ​ർ വെ​ച്ചാ​ണ് പ​രീ​ക്ഷ ന​ട​ത്താ​റു​ള്ള​ത്.

ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഗ​ൾ​ഫി​ൽ പ്ര​ത്യേ​ക ​ചോ​ദ്യ​പ്പേ​പ്പ​ർ വെ​ച്ച് പ​രീ​ക്ഷ ന​ട​ത്താ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. യു​ദ്ധ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ബ​ഹ്റി​ൻ, ഇ​റാ​ൻ, കു​വൈ​റ്റ്, ഒ​മാ​ൻ, ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ, യു​എ​ഇ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ സി​ബി​എ​സ്ഇ പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സ്സു​ക​ളി​ലെ ബോ​ർ​ഡ് പ​രീ​ക്ഷ​ക​ൾ ഞാ​യ​റാ​ഴ്‌​ച മാ​റ്റി​വെ​ച്ചി​രു​ന്നു.

University News

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യ്ക്ക് 12 മു​ത​ൽ ഫീ​സ് അ​ട​യ്ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2025-26 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ എ​​​സ്എ​​​സ്എ​​​ൽ​​​സി, ടി​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി, എ​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി, എ​​​സ്എ​​​സ്എ​​​ൽ​​​സി (ഹി​​​യ​​​റിം​​​ഗ് ഇം​​​പ​​​യേ​​​ർ​​​ഡ്), ടി​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി (ഹി​​​യ​​​റിം​​​ഗ് ഇം​​​പ​​​യേ​​​ർ​​​ഡ്) പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ വി​​​ജ്ഞാ​​​പ​​​നം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

പ​​​രീ​​​ക്ഷ​​​ക​​​ൾ 2026 മാ​​​ർ​​​ച്ച് 5ന് ​​​ആ​​​രം​​​ഭി​​​ച്ച് മാ​​​ർ​​​ച്ച് 30ന് ​​​അ​​​വ​​​സാ​​​നി​​​ക്കും. പ​​​രീ​​​ക്ഷാ​​​ഫീ​​​സ് പി​​​ഴ ഇ​​​ല്ലാ​​​തെ ന​​​വം​​​ബ​​​ർ 12 മു​​​ത​​​ൽ 19 വ​​​രേ​​​യും പി​​​ഴ​​​യോ​​​ടു​​​കൂ​​​ടി 21 മു​​​ത​​​ൽ 26 വ​​​രെ​​​യും പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ സ്വീ​​​ക​​​രി​​​ക്കും.

വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: https:// sslcexam. kerala.gov.in, https://thslcexam.kerala.gov.in,http://ahslcexam.kerala.gov.in,https://pareekshabhavan.kerala.gov.in, http://sslchiexam. kerala.gov.in, http:// thslc hiexam. kerala. gov.in.

Kerala

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് അഞ്ചു മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ 2026 മാർച്ച് അഞ്ചിനു തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മാർച്ച് 30 വരെയാണ് പരീക്ഷ നടക്കുക. മേയ് എട്ടിന് ഫലം പ്രഖ്യാപിക്കും.

സംസ്ഥാനത്ത് 3,000 പരീക്ഷാ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. രാവിലെ 9.30 ന് പരീക്ഷകൾ തുടങ്ങും.

അതേസമയം, ഹയർ സെക്കൻഡറി പരീക്ഷാ തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. 2026 മാർച്ച് അഞ്ചു മുതൽ 27 വരെ ഒന്നാം വർഷ പരീക്ഷകളും, മാർച്ച് ആറു മുതൽ 28 വരെ രണ്ടാം വർഷ പരീക്ഷകളും നടക്കും.

സംസ്ഥാനത്ത് 3,000 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. ഒന്നാംവർഷ പരീക്ഷ ഉച്ചയ്ക്ക് 1.30നും രണ്ടാം വർഷ പരീക്ഷ രാവിലെ 9.30 നും ആരംഭിക്കും.

Latest News

Corehub Up