തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം ഈ മാസം 15നു നടത്താൻ തീരുമാനം. ഇന്നലെ ചേർന്ന ക്യുഐപി യോഗമാണു തീരുമാനമെടുത്തത്.
പുതിയ മന്ത്രിസഭ നിലവിൽ വന്നിട്ടില്ലെങ്കിലും നേരത്തേ നിശ്ചയിച്ചതുപ്രകാരം വെള്ളിയാഴ്ചത്തന്നെ ഫല പ്രഖ്യാപനം നടത്തും. ഇതിനായി ഇന്നു പരീക്ഷാബോർഡ് ചേർന്നു ഫലത്തിന് അംഗീകാരം നൽകുകയും തുടർന്ന് ഫലപ്രഖ്യാപന തീയതി പ്രഖ്യാപിക്കുകയും ചെയ്യും.
ക്യുഐപി യോഗത്തിൽ അധ്യാപകസംഘടനകളെല്ലാം മുൻ നിശ്ചയിച്ച പ്രകാരം തന്നെ ഫലപ്രഖ്യാപനം നടത്തണമെന്ന അഭിപ്രായമാണ് മുന്നോട്ടുവച്ചത്.
പുതിയ മന്ത്രിസഭ വന്നതിനുശേഷം ഫലപ്രഖ്യാപനം നടത്തുന്നതിലേക്കു പോയാൽ പ്ലസ് വണ്‍ പ്രവേശനത്തെയുൾപ്പെടെ ബാധിക്കുമെന്ന പൊതുവിലയിരുത്തലും യോഗത്തിലുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണു ഫലപ്രഖ്യാപനം വെള്ളിയാഴ്ച നടത്താൻ തീരുമാനിച്ചത്.
Tags : SSLC Result Announcement Result SSLC