x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്എ​സ്എ​ല്‍​സി: ജി​ല്ല​യി​ല്‍ 99.72 ശ​ത​മാ​നം വി​ജ​യം


Published: May 16, 2026 12:27 AM IST | Updated: May 16, 2026 12:27 AM IST

വിജയമധുരം... എ​​സ്എ​​സ്എ​​ല്‍​സി പ​​രീ​​ക്ഷ​​യി​​ല്‍ മി​​ക​​ച്ച വി​​ജ​​യം നേ​​ടി​​യ കോ​​ട്ട​​യം സെ​​ന്‍റ് ആ​​ന്‍​സ് ജി​​എ​​ച്ച്എ​​സ് വി​​ദ്യാ​​ര്‍​ഥി​​നി​​ക​​ള്‍​ക്ക് ഹെ​​ഡ്മി​​സ്ട്ര​​സ് സി​​സ്റ്റ​​ര

കോ​​ട്ട​​യം: എ​​സ്എ​​സ്എ​​ല്‍​സി പ​​രീ​​ക്ഷ​​യി​​ല്‍ ജി​​ല്ല​​യി​​ല്‍ 99.72 വി​​ജ​​യ​​ശ​​ത​​മാ​​നം. ക​​ഴി​​ഞ്ഞ വ​​ര്‍​ഷം 99.81 ശ​​ത​​മാ​​നം വി​​ജ​​യം നേ​​ടി​​യി​​രു​​ന്നു. ഇ​​ത്ത​​വ​​ണ 8574 ആ​​ണ്‍​കു​​ട്ടി​​ക​​ളും 8512 പെ​​ണ്‍​കു​​ട്ടി​​ക​​ളും ഉ​​ള്‍​പ്പെ​​ടെ 17,086 പേ​​രാ​​ണ് പ​​രീ​​ക്ഷ​​എ​​ഴു​​തി​​യ​​ത്. ഇ​​തി​​ല്‍ 8547 ആ​​ണ്‍​കു​​ട്ടി​​ക​​ളും 8492 പെ​​ണ്‍​കു​​ട്ടി​​ക​​ളും ഉ​​ള്‍​പ്പെ​​ടെ 17,039 പേ​​ര്‍ ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നു യോ​​ഗ്യ​​ത നേ​​ടി. 392 ആ​​ണ്‍​കു​​ട്ടി​​ക​​ളും 873 പെ​​ണ്‍​കു​​ട്ടി​​ക​​ളും ഉ​​ള്‍​പ്പെ​​ടെ 1265 പേ​​ര്‍ എ​​ല്ലാ വി​​ഷ​​യ​​ങ്ങ​​ള്‍​ക്കും എ ​​പ്ല​​സ് നേ​​ടി.

കോ​​ട്ട​​യം വി​​ദ്യാ​​ഭ്യാ​​സ ജി​​ല്ല​​യി​​ലാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ കു​​ട്ടി​​ക​​ള്‍ പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ​​ത്. 6844 പേ​​രാ​​ണ് ഇ​​വി​​ടെ പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ​​ത്. ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ പ​​രീ​​ക്ഷ എ​​ഴു​​തി​​യ​​ത് കോ​​ട്ട​​യം മൗ​​ണ്ട്കാ​​ര്‍​മ​​ല്‍ ഗേ​​ള്‍​സ് ഹൈ​​സ്‌​​കൂ​​ളി​​ലാ​​ണ്. തൃ​​ക്കൊ​​ടി​​ത്താ​​നം ഗ​​വ. ഹൈ​​സ്‌​​കൂ​​ളി​​ലാ​​ണ് സ​​ര്‍​ക്കാ​​ര്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ കു​​ട്ടി​​ക​​ള്‍ പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ​​ത്. കാ​​ട്ടാ​​മ്പാ​​ക്ക് എ​​ന്‍​എ​​സ്എ​​സ്എ​​ച്ച്എ​​സ്എ​​സി​​ലാ​​യി​​രു​​ന്നു ഏ​​റ്റ​​വും കു​​റ​​വ് വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ​​ത്. ഇ​​വി​​ടെ ഒ​​രാ​​ളാ​​ണ് പ​​രീ​​ക്ഷ എ​​ഴു​​താ​​നു​​ണ്ടാ​​യി​​രു​​ന്ന​​ത്. ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് ഗ​​വ. വി​​എ​​ച്ച്എ​​സ്എ​​സാ​​ണ് സ​​ര്‍​ക്കാ​​ര്‍ സ്‌​​കൂ​​ളു​​ക​​ളി​​ല്‍ ഏ​​റ്റ​​വും കു​​റ​​വ് വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ​​ത്.

മാ​​ര്‍​ച്ച് അ​​ഞ്ചു മു​​ത​​ല്‍ 30 വ​​രെ​​യാ​​യി​​രു​​ന്നു പ​​രീ​​ക്ഷ. ഏ​​പ്രി​​ല്‍ ആ​​ദ്യ​​വാ​​രം വാ​​ല്യു​​വേ​​ഷ​​ന്‍ ക്യാ​​മ്പും ആ​​രം​​ഭി​​ച്ചി​​രു​​ന്നു.

ഉ​​പ​​രി​​പ​​ഠ​​ന​​ത്തി​​ന് യോ​​ഗ്യ​​ത നേ​​ടി​​യ വി​​ദ്യാ​​ര്‍​ഥി​​ക​​ളു​​ടെ വി​​ദ്യാ​​ഭ്യാ​​സ ജി​​ല്ല തി​​രി​​ച്ചു​​ള്ള ക​​ണ​​ക്ക്

പാ​​ലാ - 99.93 (2788ല്‍ 2786), ​​കോ​​ട്ട​​യം-99.78(6772​​ല്‍ 6757) കാ​​ഞ്ഞി​​ര​​പ്പ​​ള്ളി 99.47 (4731ല്‍ 4706), ​​ക​​ടു​​ത്തു​​രു​​ത്തി -99.82 (2795ല്‍ 2790)

​​മു​​ഴു​​വ​​ന്‍ വി​​ഷ​​യ​​ങ്ങ​​ള്‍​ക്കും എ ​​പ്ല​​സ് നേ​​ടി​​യ വി​​ദ്യാ​​ര്‍​ഥി​​ക​​ളു​​ടെ എ​​ണ്ണം:
പാ​​ലാ -292, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി-324 ,കോ​​ട്ട​​യം- 461, ക​​ടു​​ത്തു​​രു​​ത്തി-188.

Tags : SSLC nattuvishesham local news

Recent News

Corehub Up