x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്‌​എ​സ്എ​ൽ​സി, പ്ല​സ് വ​ൺ പ​രീ​ക്ഷ​ക​ൾ തു​ട​ങ്ങി


Published: March 5, 2026 10:17 PM IST | Updated: March 5, 2026 10:17 PM IST

ആ​ല​പ്പു​ഴ എ​സ്ഡി​വി ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലെ എ​സ്എ​സ്എ​ൽ സി ​പ​രീ​ക്ഷാ ഹാ​ളി​ലേ​ക്ക് ക​യ​റു​ന്ന​തി​നു മു​മ്പ് മ​ക​ളു​ടെ കൂ​ട്ടു​കാ​രി​ക്ക് സ്നേ​ഹ​ചും​ബ​ന​ം ന​ൽ​കു​ന്ന അ​മ്മ.

ആ​ല​പ്പു​ഴ: പ​ത്ത്, പ്ല​സ് വ​ൺ ക്ലാ​സു​ക​ളി​ലെ പൊ​തു​പ​രീ​ക്ഷ​ക​ൾ ഇ​ന്ന​ലെ തു​ട​ങ്ങി. പ്ല​സ് ടു​വി​ന്‍റേ​ത് ഇ​ന്നു തു​ട​ങ്ങും. 20,316 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ജി​ല്ല​യി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്. 10,165 ആ​ൺ​കു​ട്ടി​ക​ളും 10,151 പെ​ൺ​കു​ട്ടി​ക​ളു​മാ​ണു​ള്ള​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത് മാ​വേ​ലി​ക്ക​ര വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലാ​ണ്. 6,479 പേ​ർ. കു​റ​വ് കു​ട്ട​നാ​ട്ടി​ലും- 1,811 പേ​ർ.

ആ​ല​പ്പു​ഴ​യി​ൽ 6,029 പേ​രും ചേ​ർ​ത്ത​ല​യി​ൽ 5,997 വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. ഇ​ന്ന​ലെ രാ​വി​ലെ 9.30ന് ​പ​രീ​ക്ഷ തു​ട​ങ്ങി. 199 പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം 21,323 പേ​രാ​ണ് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യെ​ഴു​തി​യ​ത്.

ഹ​യ​ൽ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യ്ക്ക് 62,868 വി​ദ്യാ​ർ​ഥി​ക​ൾ

ജി​ല്ല​യി​ൽ 62,868 പേ​രാ​ണ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്. പ്ല​സ് വ​ൺ പ​രീ​ക്ഷ ഉ​ച്ച​ക​ഴി​ഞ്ഞും പ്ല​സ് ടു ​പ​രീ​ക്ഷ രാ​വി​ലെ​യു​മാ​ണ് ന​ട​ക്കു​ക.പ്ല​സ് ടു​വി​ന് 23493 വി​ദ്യാ​ർ​ഥി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ൽ 22,424 പേ​രാ​ണ് റെ​ഗു​ല​ർ വി​ഭാ​ഗ​ത്തി​ലേ​ത്. 10832 പെ​ൺ​കു​ട്ടി​ക​ളും 11,592 ആ​ൺ​കു​ട്ടി​ക​ളു​മാ​ണു​ള്ള​ത്. ഓ​പ്പ​ൺ വി​ഭാ​ഗ​ത്തി​ൽ 968 പേ​രു​ണ്ട്. 442 പെ​ൺ​കു​ട്ടി​ക​ളും 526 ആ​ൺ​കു​ട്ടി​ക​ളും. ടെ​ക്നി​ക്ക​ൽ വി​ഭാ​ഗ​ത്തി​ലെ 101 പേ​രി​ൽ 38 പെ​ൺ​കു​ട്ടി​ക​ളും 63 ആ​ൺ​കു​ട്ടി​ക​ളു​മു​ണ്ട്.

പ്ല​സ് വ​ണ്ണി​ന് 20,970 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തും. 20,205 പേ​രാ​ണ് റെ​ഗു​ല​ർ വി​ഭ​ത്തി​ലു​ള്ള​ത്. ഇ​തി​ൽ 9,893 പെ​ൺ​കു​ട്ടി​ക​ളും 10,312 ആ​ൺ​കു​ട്ടി​ക​ളു​മു​ണ്ട്. ഓ​പ്പ​ൺ സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 667 പേ​ർ (317 പെ​ൺ​കു​ട്ടി​ക​ളും 350 ആ​ൺ​കു​ട്ടി​ക​ളും), ടെ​ക്നി​ക്ക​ൽ വി​ഭാ​ഗ​ത്തി​ൽ 98 പേ​രു​മാ​ണ് (36 പെ​ൺ​കു​ട്ടി​ക​ളും 62 ആ​ൺ​കു​ട്ടി​ക​ളും) പ​രീ​ക്ഷ​യ്ക്കെത്തു​ന്ന​ത്. കൂ​ടാ​തെ 18,400 പേ​ർ പ്ല​സ് വ​ൺ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യെ​ഴു​തു​ന്നു​ണ്ട്. ആ​കെ 119 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ക. 46 ഗ​വ. സ്കൂ​ളു​ക​ൾ, 64 എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ, എ​ട്ട് അ​ൺ എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ ഒ​രു ടെ​ക്നി​ക്ക​ൽ സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണി​ത്.
ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ 28നും ​എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ 30 നും ​അ​വ​സാ​നി​ക്കും.

Tags : SSLC Plus One exams nattuvishesham local news

Recent News

Corehub Up