Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Up Police

ഫോ​ണ്‍ വി​ളി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം; ഭ​ർ​തൃ​മാ​താ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച യു​വ​തി പി​ടി​യി​ൽ‍

ഗോ​ര​ഖ്പു​ര്‍: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗോ​ര​ഖ്പു​രി​ൽ ഭ​ർ​തൃ​മാ​താ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച യു​വ​തി പി​ടി​യി​ൽ‍. ഫോ​ണ്‍ വി​ളി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ഗോ​ര​ഖ്പു​രി​ലെ മാ​ല്‍​മ​ലി​യ ജ​ഗ്ദീ​ഷ്പു​ര്‍ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ശാ ദേ​വി നി​ല​വി​ൽ ഗോ​ര​ഖ്പു​ര്‍ എ​യിം​സി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ആ​ശാ ദേ​വി​യു​ടെ മ​രു​മ​ക​ൾ വ​ന്ദ​ന​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി വ​ന്ദ​ന ഫോ​ണി​ലൂ​ടെ ഒ​രു യു​വാ​വി​നോ​ട് സം​സാ​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ആ​ശാ ദേ​വി ഇ​ത് ചോ​ദ്യം​ചെ​യ്തു. ഇ​തേ തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ വ​ലി​യ ത​ർ​ക്ക​മു​ണ്ടാ​യി. ഇ​തി​ൽ പ്ര​കോ​പി​ത​യാ​യ വ​ന്ദ​ന ക​ത്തി​യെ​ടു​ത്ത് ആ​ശാ​ദേ​വി​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ശാ ദേ​വി​യെ ബ​ന്ധു​ക്ക​ള്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് വ​ന്ദ​ന​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​ർ ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ക​ത്തി​യും പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

 

National

ല​ഹ​രി​ക്ക​ടി​മ​യാ​യ യുവാവിനെ കൊലപ്പെടുത്താൻ കുടുംബത്തിന്‍റെ ക്വട്ടേഷൻ; പണം കണ്ടെത്തിയത് അമ്മയുടെ സ്വർണം പണയപ്പെടുത്തി

ല​ക്നോ: യു​പി​യി​ൽ ല​ഹ​രി​ക്ക​ടി​മ​യാ​യ യു​വാ​വി​നെ വാ​ട​ക​ക്കൊ​ല​യാ​ളി​യെ ഏ​ർ​പ്പെ​ടു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​ത് കു​ടും​ബ​മെ​ന്ന് ക​ണ്ടെ​ത്ത​ൽ. യു​പി​യി​ലെ അം​രോ​ഹ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ദു​ഷ്യ​ന്ത് എ​ന്ന യു​വാ​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ദു​ഷ്യ​ന്തി​ന്‍റെ അ​ച്ഛ​നെ​യും സ​ഹോ​ദ​ര​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ദി​ദോ​ലി കോ​ട്‌​വാ​ലി പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഷാം​പു​ർ ഗ്രാ​മ​ത്തി​ലെ ഒ​രു ക​നാ​ലി​ന് സ​മീ​പ​ത്തു​നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ദു​ഷ്യ​ന്തി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​ഞ്ഞ​ത്. ഏ​റെ​ക്കാ​ല​മാ​യി മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​യ ദു​ഷ്യ​ന്ത് വീ​ട്ടി​ലും നാ​ട്ടി​ലും അ​ക്ര​മാ​സ​ക്ത​നാ​യി​രു​ന്നു. ബ​ന്ധു​ക്ക​ളെ നി​ര​ന്ത​രം അ​സ​ഭ്യം പ​റ​യു​ക​യും ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്യു​മാ​യി​രു​ന്നു.

ഇ​തി​ൽ സ​ഹി​കെ​ട്ട് കു​ടും​ബം ജോ​ളി​യെ​ന്ന വാ​ട​ക കൊ​ല​യാ​ളി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. അ​ഞ്ച് ല​ക്ഷം രൂ​പ​യ്ക്ക് ക്വ​ട്ടേ​ഷ​നും ന​ൽ​കി. ദു​ഷ്യ​ന്തി​ന്‍റെ അ​മ്മ​യു​ടെ സ്വ​ർ​ണം പ​ണ​യം വ​ച്ചാ​ണ് ഇ​തി​നു​ള്ള പ​ണം ക​ണ്ടെ​ത്തി​യ​ത്. കൊ​ല​യ്ക്ക് മു​ൻ​പാ​യി 55,000 രൂ​പ കൊ​ല​യാ​ളി​ക്ക് ന​ൽ​കു​ക​യും ചെ​യ്‌​തി​രു​ന്നു.

ദു​ഷ്യ​ന്തി​ന്‍റെ അ​ച്ഛ​നും സ​ഹോ​ദ​ര​നും കു​റ്റ​കൃ​ത്യ​ത്തി​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കാ​ളി​ക​ളാ​ണെ​ന്ന് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ വാ​ട​ക കൊ​ല​യാ​ളി​യാ​യ ജോ​ളി​യെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഇ​യാ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

 

National

യു​പി​യി​ൽ ദു​ര​ഭി​മാ​ന​ക്കൊ​ല; കൗ​മാ​ര​ക്കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി മു​ഖ​ത്ത് ആ​സി​ഡൊ​ഴി​ച്ചു

ല​ക്നോ: ഉ​ത്ത​ർ‌​പ്ര​ദേ​ശി​ൽ പ്ര​ണ​യ​ത്തി​ന്‍റെ പേ​രി​ൽ ദു​ര​ഭി​മാ​ന​ക്കൊ​ല. പ്ര​ണ​യി​ച്ച​തി​ന്‍റെ പേ​രി​ൽ കൗ​മാ​ര​ക്കാ​രി​യെ പി​താ​വും സു​ഹൃ​ത്തും ചേ​ർ​ന്ന് ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ച് വി​കൃ​ത​മാ​ക്കി.

വ​ന്ദ​ന ചൗ​ബേ (16) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ പി​താ​വ് വി​ജ​യ കു​മാ​ർ ചൗ​ബേ​യെ​യും സു​ഹൃ​ത്ത് അ​ബ്‌​ദു​ൽ മ​ന്നാ​ൻ‌ എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​ണ​യ​ബ​ന്ധ​ത്തി​ൽ നി​ന്ന് പി​ന്മാ​റാ​ത്ത​തി​നാ​ലാ​ണ് മ​ക​ളെ ഇ​യാ​ൾ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ഏ​പ്രി​ൽ 13ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. സു​ഹൃ​ത്ത് അ​ബ്‌​ദു​ൽ മ​ന്നാ​നൊ​പ്പം ഒ​രു കാ​ർ വാ​ട​ക​യ്ക്കെ​ടു​ത്ത് വി​ജ​യ കു​മാ​ർ ചൗ​ബേ മ​ക​ളെ​യും കൂ​ട്ടി ബാ​ധ ഒ​ഴി​പ്പി​ക്കാ​നെ​ന്ന പേ​രി​ൽ രാ​ജ​സ്ഥാ​നി​ലേ​ക്ക് പോ​യി​രു​ന്നു.

ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തെ​ത്തി​ച്ച് കു​ട്ടി​യെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം പെ​ൺ​കു​ട്ടി​യെ
തി​രി​ച്ച​റി​യാ​തി​രി​ക്കാ​ൻ മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ചു. മൃ​ത​ദേ​ഹം ക​നാ​ലി​ൽ മ​റ​വ് ചെ​യ്യാ​നാ​യി​രു​ന്നു പ​ദ്ധ​തി. എ​ന്നാ​ൽ പ​രി​ഭ്രാ​ന്ത​രാ​യ പ്ര​തി​ക​ൾ മൃ​ത​ദേ​ഹം വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

തി​രി​കെ നാ​ട്ടി​ലെ​ത്തി​യ പ്ര​തി മ​ക​ളെ കാ​ണാ​നി​ല്ലെ​ന്നു​കാ​ട്ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. അ​ന്വേ​ഷ​ണ​ത്തി​നി​ടെ പോ​ലീ​സ് ഫോ​ൺ രേ​ഖ​ക​ളും മ​റ്റും പ​രി​ശോ​ധി​ച്ച് പ്ര​തി പി​താ​വ് ത​ന്നെ​യെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

 

 

 

National

ഷൂ ​ധ​രി​ക്കു​ന്ന​തി​നെ ചൊ​ല്ലി ത​ർ​ക്കം; കൗ​മാ​ര​ക്കാ​ര​ൻ അ​നു​ജ​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഷൂ ​ധ​രി​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ കൗ​മാ​ര​ക്കാ​ര​ൻ അ​നു​ജ​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗു​ഗ്ലീ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ല​ക്ഷ്മ​ൺ ശ​ർ​മ ആ​ണ് (15) കൊ​ല്ല​പ്പെ​ട്ട​ത്.

സൂ​ര​ജ് ശ​ർ​മ(16) ആ​ണ് ക​ത്രി​ക ഉ​പ​യോ​ഗി​ച്ച് സ​ഹോ​ദ​ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.30 ഓ​ടെ​യാ​ണ് സം​ഭ​വം. ഓ​ൺ​ലൈ​നാ​യി ഓ​ർ​ഡ​ർ ചെ​യ്ത പു​തി​യ ഷൂ​സ് ആ​ര് ധ​രി​ക്ക​ണം എ​ന്ന ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

ല​ക്ഷ്മ​ൺ ശ​ർ​മ​യു​ടെ ത​ല​യി​ലും കൈ​ക​ളി​ലും ക​ത്രി​ക ഉ​പ​യോ​ഗി​ച്ച് നി​ര​വ​ധി ത​വ​ണ ആ​ക്ര​മി​ച്ചു. പ​രി​ക്കേ​റ്റ ല​ക്ഷ്മ​ൺ സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ കു​ഴ​ഞ്ഞു​വീ​ണു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

National

മ​ക്ക​ളെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി; പി​താ​വ് അ​റ​സ്റ്റി​ൽ

ല​ക്നോ: ഇ​ര​ട്ട സ​ഹോ​ദ​രി​മാ​രെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ പി​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ൻ​പു​രി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ മെ​ഡി​ക്ക​ൽ റെ​പ്പാ​യ ശ​ശി ര​ഞ്ജ​ൻ മി​ശ്ര​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് 11 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​ക​ളെ ഇ​യാ​ൾ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ശ​ശി ര​ഞ്ജ​ൻ മി​ശ്ര കു​ടും​ബ​ത്തോ​ടൊ​പ്പം കി​ഡ് വാ​യ് ന​ഗ​റി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​ര​ട്ട കു​ട്ടി​ക​ൾ​ക്കു പു​റ​മെ ആ​റു​വ​യ​സു​ള്ള ഒ​രു മ​ക​നും ഇ​യാ​ൾ​ക്കു​ണ്ട്.

വി​വ​രം അ​റി​ഞ്ഞ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന പെ​ൺ​കു​ട്ടി​ക​ളെ​യാ​ണ് ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഇ​രു​വ​രും മ​രി​ച്ചി​രു​ന്നു. മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം കൊ​ണ്ട് ക​ഴു​ത്ത് അ​റു​ത്ത നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​ങ്ങ​ൾ.

സം​ഭ​വം ന​ട​ക്കു​മ്പോ​ൾ ഇ​യാ​ളു​ടെ ഭാ​ര്യ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ കൊ​ല​ന​ട​ന്ന​ത് താ​ൻ അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്ന് ഇ​വ​ർ പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി. കൊ​ല​യ്ക്ക് പി​ന്നി​ല്‍ മ​റ്റെ​ന്തെ​ങ്കി​ലും കാ​ര​ണ​ങ്ങ​ൾ ഉ​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

National

തൊ​ഴി​ലാ​ളി പ്ര​ക്ഷോ​ഭം; നോ​യി​ഡ​യി​ലെ​ത്തി​യ സി​പി​എം നേ​താ​ക്ക​ളെ പോ​ലീ​സ് ത​ട​ഞ്ഞു

ന്യൂ​ഡ​ല്‍​ഹി: തൊ​ഴി​ലാ​ളി പ്ര​ക്ഷോ​ഭ​മു​ണ്ടാ​യ നോ​യി​ഡ​യി​ലെ​ത്തി​യ സി​പി​എം നേ​താ​ക്ക​ളെ പോ​ലീ​സ് ത​ട​ഞ്ഞു. സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി, അ​മ്രാ​റാം, ആ​ർ.​അ​രു​ൺ കു​മാ​ർ, എ.​എ.​റ​ഹീം, വി.​ശി​വ​ദാ​സ​ൻ തു​ട​ങ്ങി​യ​വ​രെ​യാ​ണ് യു​പി പോ​ലീ​സ് ത‌‌​ട​ഞ്ഞ​ത്.

പോ​ലീ​സ് ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സം​ഘം റോ​ഡി​ല്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സ് ഇ​വ​രെ ഗൗ​തം ബു​ദ്ധ് ന​ഗ​റി​ലെ ക്യാ​മ്പി​ലെ​ത്തി​ച്ചു. സ​മ​ര​ത്തെ​ത്തു​ട​ര്‍​ന്ന് അ​റ​സ്റ്റി​ലാ​യ​വ​രെ​യും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളേ​യും സ​ന്ദ​ര്‍​ശി​ക്കാ​നും ജി​ല്ലാ ക​ള​ക്ട​റു​മാ​യി ച​ർ​ച്ച ന​ട​ത്താ​നു​മാ​ണ് സം​ഘം നോ​യി​ഡ​യി​ലെ​ത്തി​യ​ത്.

ക്ര​മ​സ​മാ​ധാ​ന​പ്ര​ശ്‌​നം ക​ണ​ക്കി​ലെ​ടു​ത്താ​ണ് സി​പി​എം പ്ര​തി​നി​ധി സം​ഘ​ത്തെ ത​ട​ഞ്ഞ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പോ​ലീ​സി​ന്‍റെ നീ​ക്ക​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് സി​പി​എം നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ൽ കോ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്‌ തൊ​ഴി​ലാ​ളി​ക​ൾ സ​മ​രം ആ​രം​ഭി​ച്ച​ത്.

National

പ്ര​ണ​യ​പ്പ​ക​യി​ൽ യു​വ​തി​യെ ആ​സി​ഡൊ​ഴി​ച്ച് കൊ​ല​പ്പെ​ടു​ത്തി; ര​ണ്ട് പേ​ർ പി​ടി​യി​ൽ‌

ല​ക്‌​നോ: യു​പി​യി​ൽ പ്ര​ണ​യ​പ്പ​ക​യെ തു​ട​ർ​ന്ന് അ​മ്മ​യ്ക്കും മ​ക​ള്‍​ക്കും നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം. രാം​കൊ​ല പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മൊ​ര്‍​വാ​ന്‍ എ​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം. കാ​ജ​ൾ(23), അ​മ്മ ലീ​ലാ​വ​തി ദേ​വി എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് കാ​ജ​ൾ കൊ​ല്ല​പ്പെ​ട്ടു. അ​മ്മ ലീ​ലാ​വ​തി ദേ​വി ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ലാ​ണ്. വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം. കാ​ജ​ളും ലീ​ലാ​വ​തി​യും ഉ​റ​ങ്ങു​ന്ന സ​മ​യ​ത്ത് ആ​ക്ര​മി​ക​ള്‍ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി ആ​സി​ഡ് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ആ​ദ്യം കു​ശി​ന​ഗ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കും പി​ന്നീ​ട് ഗൊ​ര​ഖ്പു​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കും മാ​റ്റു​ക​യാ​യി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ വെ​ള്ളി​യാ​ഴ്ച​യാ​ണ് കാ​ജ​ൾ മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് ര​ണ്ട് പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

ഛോട്ടി​ലാ​ല്‍ ഖ​ര്‍​വാ​ര്‍, അ​നു​ജ് കു​ശ്‌​വാ​ഹ എ​ന്നി​വ​രാ​ണ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്. ഛോട്ടി​ലാ​ല്‍ നി​ര​ന്ത​രം കാ​ജ​ളി​നോ​ട് പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി​യി​രു​ന്നു. യു​വ​തി ഇ​ത് നി​ര​സി​ച്ച​തോ​ടെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

National

പേ​ര​ക്കു​ട്ടി ഓ​ടി​ച്ച വാ​ഹ​നം ഇ​ടി​ച്ച് വ​യോ​ധി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം

ല​ക്നോ: വീ​ട്ടു​മു​റ്റ​ത്ത് വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യാ​ൻ പേ​ര​ക്കു​ട്ടി​യെ സ​ഹാ​യി​ക്കു​ന്ന​തി​നി​ടെ വ​യോ​ധി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം. പേ​ര​ക്കു​ട്ടി ഓ​ടി​ച്ച ഥാ​ർ ഇ​ടി​ച്ചാ​ണ് വ​യോ​ധി​ക മ​രി​ച്ച​ത്. വീ​ട്ടു​മു​റ്റ​ത്ത് ന​ട​ന്ന അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഇ​തോ​ട​കം വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​ട്ടു​ണ്ട്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫ​റൂ​ഖാ​ബാ​ദി​ൽ ആ​ണ് സം​ഭ​വം ന​ട​ന്ന​ത്. . വാ​ഹ​നം അ​ക​ത്ത് ക​യ​റ്റി​യ ശേ​ഷം ഗേ​റ്റ് അ​ട​യ്ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മു​റ്റ​ത്തെ ച​രി​വി​ലൂ​ടെ അ​തി​വേ​ഗം പി​ന്നി​ലേ​ക്ക് ഉ​രു​ണ്ടു​വ​ന്ന വാ​ഹ​നം ഗേ​റ്റ് ത​ക​ർ​ത്ത് വ​യോ​ധി​ക​യെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വ​യോ​ധി​ക സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. അ​പ​ക​ടം കു​ടും​ബാം​ഗ​ങ്ങ​ൾ പോ​ലീ​സി​നെ അ​റി​യി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തോ​ടെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

National

യു​പി​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യ്ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം; പ്ര​തി പി​ടി​യി​ൽ 

ഖ​ലീ​ലാ​ബാ​ദ്: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യ്ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. 14 വ​യ​സു​കാ​രി​യു​ടെ മാ​താ​വ് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

വെ​ള്ളി​യാ​ഴ്ച പ്ര​തി ത​ന്‍റെ മ​ക​ൾ​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് കു​ട്ടി​യു​ടെ മാ​താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഇ​തേ തു​ട​ർ​ന്ന് കേ​സെ​ടു​ത്ത ഖ​ലീ​ലാ​ബാ​ദ് പോ​ലീ​സ് ശ​നി​യാ​ഴ്ച യു​വാ​വി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ര​വി ചൗ​ധ​രി(24) ആ​ണ് ഖ​ലീ​ലാ​ബാ​ദ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​മി​ത്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ പോ​ക്സോ ആ​ക്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

National

നീ​റ്റ് പ​രീ​ക്ഷ​യ്ക്കാ​യി നി​ർ​ബ​ന്ധി​ച്ചു; പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി ഡ്ര​മ്മി​ലൊ​ളി​പ്പി​ച്ച മ​ക​ൻ‌ പി​ടി​യി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പി​താ​വി​നെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ക​ഷ​ണ​ങ്ങ​ളാ​ക്കി മു​റി​ച്ച് വീ​ടി​നു​ള്ളി​ലെ ഡ്ര​മ്മി​ൽ ഒ​ളി​പ്പി​ച്ച മ​ക​ൻ പി​ടി​യി​ൽ. ല​ക്നോ​വി​ലെ വ​ർ​ധ​മാ​ൻ പാ​ത്തോ​ള​ജി ഉ​ട​മ​യാ​യ മാ​ന​വേ​ന്ദ്ര പ്ര​താ​പ് സിം​ഗ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ൽ മ​ക​ൻ അ​ക്ഷ​ത് പ്ര​താ​പ് സിം​ഗ് ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 20 മു​ത​ൽ മാ​ന​വേ​ന്ദ്ര പ്ര​താ​പ് സിം​ഗി​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് മ​ക​ൻ അ​ക്ഷ​തി​നെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്.

അ​ക്ഷ​ത് ഡോ​ക്ട​റാ​ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്താ​ൽ നീ​റ്റ് പ​രീ​ക്ഷ​യ്ക്ക് പ​ഠി​ക്കാ​ൻ പി​താ​വ് നി​ര​ന്ത​രം നി​ർ​ബ​ന്ധി​ക്കു​ക​യും ശ​കാ​രി​ക്കു​ക​യും ചെ​യ്ത‌ി​രു​ന്നു. ഇ​തേ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് അ​ക്ഷ​ത് തോ​ക്കെ​ടു​ത്ത് പി​താ​വി​ന് നേ​രെ വെ​ടി​യു​തി​ർ​ത്ത​ത്.

2018ൽ ​അ​ക്ഷ​തി​ന്‍റെ അ​മ്മ മ​രി​ച്ചി​രു​ന്നു. പി​താ​വി​ന്‍റെ കൊ​ല​യ്ക്ക് പി​ന്നാ​ലെ മൃ​ത​ദേ​ഹം ക​ഷ​ണ​ങ്ങ​ളാ​ക്കി മു​റി​ച്ചു. ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ൽ ചി​ല​ത് സ​ദ​രോ​ണ ഗ്രാ​മ​ത്തി​ന് സ​മീ​പം ഉ​പേ​ക്ഷി​ച്ചു. ബാ​ക്കി​യു​ള്ള​വ വീ​ടി​നു​ള്ളി​ൽ‌ ഡ്ര​മ്മി​ലാ​ക്കി ഒ​ളി​പ്പി​ച്ചു. പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ വീ​ടി​നു​ള്ളി​ൽ നി​ന്ന് മൃ​ത​ദേ​ഹ​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

National

യു​പി​യി​ൽ കോ​ട​തി​ക​ൾ​ക്ക് നേ​രെ ബോം​ബ് ഭീ​ഷ​ണി

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ 18 ജി​ല്ലാ കോ​ട​തി​ക​ൾ​ക്ക് നേ​രെ ബോം​ബ് ഭീ​ഷ​ണി. ഇ​ന്ന് രാ​വി​ലെ ഇ-​മെ​യി​ൽ വ​ഴി​യാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​ത്. ഇ​തേ തു​ട​ർ​ന്ന് കോ​ട​തി പ​രി​സ​ര​ത്ത് സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി.

ല​ക്നോ, അ​യോ​ധ്യ, മൊ​റാ​ദാ​ബാ​ദ്, അ​സം​ഗ​ഡ്, മീ​റ​റ്റ്, അ​മ്രോ​ഹ, വാ​ര​ണാ​സി തു​ട​ങ്ങി 18 ജി​ല്ലാ കോ​ട​തി​ക​ൾ​ക്കാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​ത്. ഉ​ട​ൻ ത​ന്നെ കോ​ട​തി അ​ധി​കൃ​ത​ർ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന് ബോം​ബ് സ്ക്വാ​ഡും ഡോ​ഗ് സ്ക്വാ​ഡും ചേ​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി.

സം​ശ​യാ​സ്പ​ദ​മാ​യ ഒ​ന്നും ത​ന്നെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ-​മെ​യി​ലി​ന്‍റെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ച് സൈ​ബ​ർ സെ​ൽ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ര​ണ്ട് ദി​വ​സം മു​ൻ‌​പും സ​മാ​ന​മാ​യ ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. എ​ല്ലാ ജി​ല്ല​ക​ളി​ലെ​യും സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

National

യുപി പോലീസ് 2025ൽ ഏറ്റുമുട്ടലിൽ വധിച്ചത് 48 കുറ്റവാളികളെ

ല​​​ക്നോ: യു​​​പി പോ​​​ലീ​​​സ് ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ച​​​ത് 48 കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ. എ​​​ട്ടു​​​വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ഒ​​​രു​​​വ​​​ർ​​​ഷം ഏ​​​റ്റ​​​വും​​​കൂ​​​ടു​​​ത​​​ൽ ഏ​​​റ്റു​​​മു​​​ട്ട​​​ൽ കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ൾ ന​​​ട​​​ന്ന​​​ത് 2025 ലാ​​​ണെ​​​ന്നും ഡി​​​ജി​​​പി രാ​​​ജീ​​​വ് കൃ​​​ഷ്ണ പ​​​ങ്കു​​​വ​​​ച്ച ക​​​ണ​​​ക്കു​​​ക​​​ളി​​​ലു​​​ണ്ട്.

2017 മാ​​​ർ​​​ച്ച് 20 മു​​​ത​​​ൽ ക​​​ഴി​​​ഞ്ഞ തി​​​ങ്ക​​​ളാ​​​ഴ്ച വ​​​രെ സം​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​ന്ന പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ളാ​​​ണു ഡി​​​ജി​​​പി പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്.

2017 മാ​​​ർ​​​ച്ചി​​​ൽ യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യ​​​ശേ​​​ഷ​​​മാ​​​ണ് ഏ​​​റ്റു​​​മു​​​ട്ട​​​ൽ കൊ​​​ല​​​പാ​​​തക​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം ഉ​​​യ​​​രു​​​ന്ന​​​ത്. 2018 നു​​​ശേ​​​ഷം 266 കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ​​​യാ​​​ണ് ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ പോ​​​ലീ​​​സ് വ​​​ധി​​​ച്ച​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ സ്വീ​​​ക​​​രി​​​ച്ച ക​​​ർ​​​ക്ക​​​ശ​​​ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ് ഇ​​​തു വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തെ​​​ന്നും ഡി​​​ജി​​​പി പ​​​റ​​​യു​​​ന്നു.

ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷ​​​മാ​​​ത്രം 2,739 പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണു​​​സം​​​സ​​​സ്ഥാ​​​ന​​​ത്തു​​​ണ്ടാ​​​യ​​​ത്. ആ​​​രോ​​​പ​​​ണ​​​വി​​​ധേ​​​യ​​​രാ​​​യ 3,153 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. 48 പേ​​​ർ മ​​​ര​​​ണ​​​മ​​​ട​​​യു​​​ക​​​യും ചെ​​​യ്തു. ഒ​​​രു പോ​​​ലീ​​​സു​​​കാ​​​ര​​​നും ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​നി​​​ടെ ജീ​​​വ​​​ൻ ന​​​ഷ്ട​​​മാ​​​യി. 2018 ൽ 41 ​​​കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ​​​യാ​​​ണ് ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ച​​​ത്.

National

ഒ​ന്നി​ച്ചി​രു​ന്ന് മ​ദ്യ​പാ​നം, പി​ന്നാ​ലെ ത​ർ​ക്കം; ഭ​ർ​ത്താ​വി​നെ കോ​ടാ​ലി​കൊ​ണ്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി ‍യു​വ​തി

കാ​ൺ​പു​ർ: ഉ​ത്ത​ർ​പ്ര​ദേ​ശ് കാ​ൺ​പു​രി​ൽ ഭ​ർ​ത്താ​വി​നെ കോ​ടാ​ലി​കൊ​ണ്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി ‍യു​വ​തി. കാ​ൺ​പു​രി​ലെ തി​ക്ര സ്വ​ദേ​ശി പ​പ്പു(45) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ​പ്പു​വും ഭാ​ര്യ​യാ​യ വീ​രാം​ഗ​ന​യും രാ​ത്രി ഒ​ന്നി​ച്ചി​രു​ന്ന് മ​ദ്യ​പി​ച്ചി​രു​ന്നു.

തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് പ​പ്പു​വി​നെ വീ​രാം​ഗ​ന കോ​ടാ​ലി​കൊ​ണ്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. പ​ത്തി​ലേ​റെ ത​വ​ണ വെ​ട്ടി​യെ​ന്നാ​ണ് വി​വ​രം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ​പ്പു​വി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

2019ൽ ​ആ​യി​രു​ന്നു ഇ​രു​വ​രും ത​മ്മി​ലു​ള്ള വി​വാ​ഹം. പ​പ്പു മ​രി​ച്ചെ​ന്ന് മ​ന​സി​ലാ​ക്കി​യ യു​വ​തി നാ​ല് വ​യ​സു​ള്ള മ​ക​നു​മാ​യി സ്ഥ​ല​ത്ത് നി​ന്ന് ര​ക്ഷ​പ്പെ​ട്ട​താ​യി പോ​ലീ​സ് പ​റ​യു​ന്നു. വീ​രാം​ഗ​ന​യ്ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

National

യു​പി​യി​ൽ ഏ​ഴ് വ​യ​സു​കാ​രന് നേരെ ലൈം​ഗി​കാതിക്രമം; ക്ഷേ​ത്ര പൂ​ജാ​രി പി​ടി​യി​ൽ

ദേ​വ​രി​യ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ദേ​വ​രി​യ ജി​ല്ല​യി​ൽ ഏ​ഴ് വ​യ​സു​കാ​ര​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ക്ഷേ​ത്ര പൂ​ജാ​രി അ​റ​സ്റ്റി​ൽ. ബി​ഹാ​റി​ലെ സി​വാ​ൻ ജി​ല്ല​യി​ൽ നി​ന്നു​ള്ള ര​മേ​ശ് ച​ന്ദ്ര പു​രി (65)
ആ​ണ് കേ​സി​ൽ പി​ടി​യി​ലാ​യ​ത്.

പ്ര​തി 20 വ​ർ​ഷ​ത്തോ​ള​മാ​യി പ്രാ​ദേ​ശി​ക ക്ഷേ​ത്ര​ത്തി​ൽ പൂ​ജാ​രി​യാ​യി ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച​യാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. വീ​ടി​ന​ടു​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ ക്ഷേ​ത്ര​ത്തി​ന​ടു​ത്തു​ള്ള ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു​പോ​യി പ്ര​തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

 

Latest News

Corehub Up