x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​പി​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യ്ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം; പ്ര​തി പി​ടി​യി​ൽ 


Published: March 22, 2026 01:00 AM IST | Updated: March 22, 2026 01:00 AM IST

ഖ​ലീ​ലാ​ബാ​ദ്: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യ്ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. 14 വ​യ​സു​കാ​രി​യു​ടെ മാ​താ​വ് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

വെ​ള്ളി​യാ​ഴ്ച പ്ര​തി ത​ന്‍റെ മ​ക​ൾ​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് കു​ട്ടി​യു​ടെ മാ​താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഇ​തേ തു​ട​ർ​ന്ന് കേ​സെ​ടു​ത്ത ഖ​ലീ​ലാ​ബാ​ദ് പോ​ലീ​സ് ശ​നി​യാ​ഴ്ച യു​വാ​വി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ര​വി ചൗ​ധ​രി(24) ആ​ണ് ഖ​ലീ​ലാ​ബാ​ദ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​മി​ത്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ പോ​ക്സോ ആ​ക്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Tags : uttarpradesh crime news up police pocso act

Recent News

Corehub Up