x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊ​ഴി​ലാ​ളി പ്ര​ക്ഷോ​ഭം; നോ​യി​ഡ​യി​ലെ​ത്തി​യ സി​പി​എം നേ​താ​ക്ക​ളെ പോ​ലീ​സ് ത​ട​ഞ്ഞു


Published: April 17, 2026 12:54 PM IST | Updated: April 17, 2026 12:54 PM IST

ന്യൂ​ഡ​ല്‍​ഹി: തൊ​ഴി​ലാ​ളി പ്ര​ക്ഷോ​ഭ​മു​ണ്ടാ​യ നോ​യി​ഡ​യി​ലെ​ത്തി​യ സി​പി​എം നേ​താ​ക്ക​ളെ പോ​ലീ​സ് ത​ട​ഞ്ഞു. സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി, അ​മ്രാ​റാം, ആ​ർ.​അ​രു​ൺ കു​മാ​ർ, എ.​എ.​റ​ഹീം, വി.​ശി​വ​ദാ​സ​ൻ തു​ട​ങ്ങി​യ​വ​രെ​യാ​ണ് യു​പി പോ​ലീ​സ് ത‌‌​ട​ഞ്ഞ​ത്.

പോ​ലീ​സ് ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സം​ഘം റോ​ഡി​ല്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സ് ഇ​വ​രെ ഗൗ​തം ബു​ദ്ധ് ന​ഗ​റി​ലെ ക്യാ​മ്പി​ലെ​ത്തി​ച്ചു. സ​മ​ര​ത്തെ​ത്തു​ട​ര്‍​ന്ന് അ​റ​സ്റ്റി​ലാ​യ​വ​രെ​യും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളേ​യും സ​ന്ദ​ര്‍​ശി​ക്കാ​നും ജി​ല്ലാ ക​ള​ക്ട​റു​മാ​യി ച​ർ​ച്ച ന​ട​ത്താ​നു​മാ​ണ് സം​ഘം നോ​യി​ഡ​യി​ലെ​ത്തി​യ​ത്.

ക്ര​മ​സ​മാ​ധാ​ന​പ്ര​ശ്‌​നം ക​ണ​ക്കി​ലെ​ടു​ത്താ​ണ് സി​പി​എം പ്ര​തി​നി​ധി സം​ഘ​ത്തെ ത​ട​ഞ്ഞ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പോ​ലീ​സി​ന്‍റെ നീ​ക്ക​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് സി​പി​എം നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ൽ കോ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്‌ തൊ​ഴി​ലാ​ളി​ക​ൾ സ​മ​രം ആ​രം​ഭി​ച്ച​ത്.

Tags : Police blocked cpm leaders Noida up police

Recent News

Corehub Up