x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പേ​ര​ക്കു​ട്ടി ഓ​ടി​ച്ച വാ​ഹ​നം ഇ​ടി​ച്ച് വ​യോ​ധി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം


Published: April 5, 2026 01:26 AM IST | Updated: April 5, 2026 01:26 AM IST

ല​ക്നോ: വീ​ട്ടു​മു​റ്റ​ത്ത് വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യാ​ൻ പേ​ര​ക്കു​ട്ടി​യെ സ​ഹാ​യി​ക്കു​ന്ന​തി​നി​ടെ വ​യോ​ധി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം. പേ​ര​ക്കു​ട്ടി ഓ​ടി​ച്ച ഥാ​ർ ഇ​ടി​ച്ചാ​ണ് വ​യോ​ധി​ക മ​രി​ച്ച​ത്. വീ​ട്ടു​മു​റ്റ​ത്ത് ന​ട​ന്ന അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഇ​തോ​ട​കം വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​ട്ടു​ണ്ട്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫ​റൂ​ഖാ​ബാ​ദി​ൽ ആ​ണ് സം​ഭ​വം ന​ട​ന്ന​ത്. . വാ​ഹ​നം അ​ക​ത്ത് ക​യ​റ്റി​യ ശേ​ഷം ഗേ​റ്റ് അ​ട​യ്ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മു​റ്റ​ത്തെ ച​രി​വി​ലൂ​ടെ അ​തി​വേ​ഗം പി​ന്നി​ലേ​ക്ക് ഉ​രു​ണ്ടു​വ​ന്ന വാ​ഹ​നം ഗേ​റ്റ് ത​ക​ർ​ത്ത് വ​യോ​ധി​ക​യെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വ​യോ​ധി​ക സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. അ​പ​ക​ടം കു​ടും​ബാം​ഗ​ങ്ങ​ൾ പോ​ലീ​സി​നെ അ​റി​യി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തോ​ടെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

Tags : accident uttarpradesh lucknow up police

Recent News

Corehub Up