x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം; പ്ര​തി പി​ടി​യി​ൽ


Published: June 17, 2026 11:22 PM IST | Updated: June 17, 2026 11:22 PM IST

ന്യൂ​ഡ​ല്‍​ഹി: യു​പി കാ​ൺ​പു​രി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ പ്ര​തി പി​ടി​യി​ൽ. നി​ര​വ​ധി ജ്വ​ല്ല​റി ഷോ​റൂ​മു​ക​ളു​ടെ ഉ​ട​മ​യാ​യ അ​ശോ​ക് കു​മാ​ര്‍ ര​സ്ത​ഗി ആ​ണ് സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ​ത്.

പ്ര​തി​യു​ടെ ജ്വ​ല്ല​റി​യി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ പെ​ൺ​കു​ട്ടി. സ്‌​കൂ​ട്ട​ര്‍ ഓ​ടി​ക്കാ​ന്‍ പ​ഠി​പ്പി​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പെ​ണ്‍​കു​ട്ടി​യെ പ്ര​തി ത​ന്‍റെ ഫാം​ഹൗ​സി​ല്‍ എ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സ്‌​കൂ​ട്ട​ര്‍ ഓ​ടി​ക്കാ​ന്‍ പ​ഠി​ച്ചാ​ല്‍ പു​തി​യൊ​രു സ്‌​കൂ​ട്ട​ര്‍ വാ​ങ്ങി​ത്ത​രാ​മെ​ന്ന് വാ​ഗ്ദാ​നം ന​ല്‍​കി​യാ​ണ് അ​ശോ​ക് കു​മാ​ര്‍ പെ​ണ്‍​കു​ട്ടി​യെ ഫാം ​ഹൗ​സി​ലെ​ത്തി​ച്ച​ത്. പി​ന്നാ​ലെ ആ​യി​രു​ന്നു പീ​ഡ​നം. വി​വ​രം പു​റ​ത്തു പ​റ​ഞ്ഞാ​ല്‍ കു​ടും​ബ​ത്തോ​ടെ ജ​യി​ലി​ലാ​ക്കു​മെ​ന്ന് പെ​ൺ​കു​ട്ടി​യെ പ്ര​തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു.

തു​ട​ര്‍​ന്ന് നി​ര​വ​ധി ത​വ​ണ പെ​ൺ​കു​ട്ടി​യെ ഫാം​ഹൗ​സി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച​താ​യും പ​രാ​തി​യു​ണ്ട്. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി വി​വ​രം കു​ടും​ബ​ത്തെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​കു​ന്ന​ത്.

Tags : uttarpradesh kanpur arrest up police

Recent News

Corehub Up