Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vietnam

16 വ​യ​സിൽ താ​ഴെ​യു​ള്ള​വ​ർ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റു​ക​ൾ​ക്കും ക​മ​ന്‍റു​ക​ൾ​ക്കും വി​ല​ക്ക്; ക​ർ​ശ​ന നി​യ​മ​വു​മാ​യി വി​യ​റ്റ്‌​നാം

ഹ​നോ​യ്: കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യ​വും ഇ​ന്‍റ​ർ​നെ​റ്റ് സു​ര​ക്ഷി​ത​ത്വ​വും മു​ൻ​നി​ർ​ത്തി 16 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റു​ക​ൾ പ​ങ്കു​വെ​ക്കു​ന്ന​തി​നും ക​മ​ന്‍റു​ക​ൾ കു​റി​ക്കു​ന്ന​തി​നും വി​ല​ക്കേ​ർ​പ്പെ​ടു​ത്താ​ൻ വി​യ​റ്റ്‌​നാം ഒ​രു​ങ്ങു​ന്നു.

ഇ​തു​സം​ബ​ന്ധി​ച്ച ക​ര​ട് നി​ർ​ദ്ദേ​ശം വി​യ​റ്റ്‌​നാം സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി.​കൗ​മാ​ര​ക്കാ​ർ​ക്കി​ട​യി​ൽ സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കാ​ൻ ആ​ഗോ​ള​ത​ല​ത്തി​ൽ ന​ട​ക്കു​ന്ന നീ​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് വി​യ​റ്റ്‌​നാ​മി​ന്‍റെ​യും ഈ ​പു​തി​യ പ​ദ്ധ​തി.

ക​ര​ട് നി​ർ​ദ്ദേ​ശ​ത്തി​ലെ പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ:

16 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ ര​ക്ഷി​താ​ക്ക​ളു​ടെ​യോ നി​യ​മ​പ​ര​മാ​യ ര​ക്ഷാ​ധി​കാ​രി​യു​ടെ​യോ വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വേ​ണം ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ. കു​ട്ടി​ക​ൾ കാ​ണു​ന്ന ഉ​ള്ള​ട​ക്ക​വും അ​വ ഉ​പ​യോ​ഗി​ക്കു​ന്ന സ​മ​യ​വും നി​യ​ന്ത്രി​ക്കേ​ണ്ട പൂ​ർ​ണ ചു​മ​ത​ല ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി​രി​ക്കും.

സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ കു​ട്ടി​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ൾ തി​രി​ച്ച​റി​യാ​നും അ​വ​ർ​ക്ക് അ​നു​യോ​ജ്യ​മാ​യ ഉ​ള്ള​ട​ക്ക​ങ്ങ​ൾ മാ​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കാ​നു​മു​ള്ള സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണം.​അ​ക്ര​മം, അ​ശ്ലീ​ലം, ചൂ​താ​ട്ടം, മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം, ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ള്ള​ട​ക്ക​ങ്ങ​ൾ ത​ട​യാ​ൻ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ മു​ൻ​കൈ എ​ടു​ക്ക​ണം.

കു​ട്ടി​ക​ളു​ടെ സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗം പൂ​ർ​ണ്ണ​മാ​യി നി​രോ​ധി​ക്കു​ക​യ​ല്ല ല​ക്ഷ്യം. മ​റി​ച്ച് അ​വ​രു​ടെ വ​യ​സ്സി​ന് അ​നു​യോ​ജ്യ​മാ​യ​തും അ​പാ​യ​സാ​ധ്യ​ത​ക​ൾ ഇ​ല്ലാ​ത്ത​തു​മാ​യ അ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ്, വി​യ​റ്റ്‌​നാം ഡെ​പ്യൂ​ട്ടി സാം​സ്കാ​രി​ക മ​ന്ത്രി ഫാ​ൻ താം.

​സോ​ഷ്യ​ൽ മീ​ഡി​യ​യ്ക്ക് പു​റ​മേ ഓ​ൺ​ലൈ​ൻ ഗെ​യി​മിം​ഗി​ലും കു​ട്ടി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ ക​ര​ടി​ൽ നി​ർ​ദ്ദേ​ശ​മു​ണ്ട്. ഗെ​യി​മിം​ഗ് ക​മ്പ​നി​ക​ൾ ഉ​പ​യോ​ക്താ​ക്ക​ളു​ടെ പ്രാ​യം ക​ർ​ശ​ന​മാ​യി പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്ത​ണം. 16 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ഒ​രേ ക​മ്പ​നി​യു​ടെ ഗെ​യിം ദി​വ​സ​വും പ​ര​മാ​വ​ധി 60 മി​നി​റ്റ് മാ​ത്ര​മേ ക​ളി​ക്കാ​ൻ അ​നു​വാ​ദ​മു​ള്ളൂ.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഫ്രാ​ൻ​സി​ൽ 15 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് പാ​ർ​ല​മെ​ന്‍റ് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. ഓ​സ്‌​ട്രേ​ലി​യ​യും സ​മാ​ന​മാ​യ നി​രോ​ധ​നം നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വി​യ​റ്റ്‌​നാ​മി​ന്‍റെ ഈ ​ക​ര​ട് നി​ർ​ദ്ദേ​ശം അ​ന്തി​മ അം​ഗീ​കാ​ര​ത്തി​ന് ശേ​ഷം ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

International

വി​യ​റ്റ്നാം ബോ​ട്ട് അ​പ​ക​ടം; മ​രി​ച്ച​വ​രി​ൽ കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളും

ഫൂ ​ക്വോ​ക്ക്: വി​യ​റ്റ്നാ​മി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ സ​ഞ്ച​രി​ച്ച സ്പീ​ഡ് ബോ​ട്ട് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ളും. കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​യും വി​ക്ട​റി വ്യ​വ​സാ​യ ഗ്രൂ​പ്പ് ഉ​ട​മ​യു​മാ​യ എ.​വി.​തോ​മ​സും ഭാ​ര്യ ലൗ​നി​യു​മാ​ണ് മ​രി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. മൂ​ന്നു ദി​വ​സം മു​ൻ​പാ​ണ് ഇ​വ​ർ വി​യ​റ്റ്നാ​മി​ലേ​ക്ക് പോ​യ​ത്.

ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന 32 യാ​ത്ര​ക്കാ​രു​ടെ പ​ട്ടി​ക വി​യ​റ്റ്‌​നാ​മി​ലെ ഇ​ന്ത്യ​ൻ എം​ബ​സി പു​റ​ത്തു​വി​ട്ടു. വി​യ​റ്റ്‌​നാ​മി​ലെ ഏ​റ്റ​വും വ​ലി​യ ദ്വീ​പാ​യ ഫൂ ​ക്വോ​ക്കി​ന് സ​മീ​പം ശ​നി​യാ​ഴ്ച രാ​വി​ലെ 10.30നാ​ണ് ദു​ര​ന്തം സം​ഭ​വി​ച്ച​തെ​ന്നും അ​പ​ക​ട​ത്തി​ൽ 15 പേ​ർ മ​രി​ച്ചെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

മ​രി​ച്ച​വ​രി​ൽ ത​മി​ഴ്നാ​ട് പ​ഴ​നി സ്വ​ദേ​ശി​യാ​യ മു​രു​ക​പ്ര​ഭു (44) ഉ​ൾ​പ്പെ​ട്ട​താ​യും ബ​ന്ധു​ക്ക​ൾ​ക്ക് വി​വ​രം ല​ഭി​ച്ചു. ലാ​വ മൊ​ബൈ​ൽ ക​മ്പ​നി​യു​ടെ വി​ത​ര​ണ​ക്കാ​ര​നാ​യ ഇ​യാ​ളെ തൊ​ഴി​ലി​ട​ത്തി​ലെ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​യി ക​മ്പ​നി ത​ന്നെ​യാ​ണ് വി​ദേ​ശ യാ​ത്ര​യ്ക്ക് അ​യ​ച്ച​ത്. 

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട 21 പേ​രെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണെ​ന്നും പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം വ്യ​ക്ത​മാ​ക്കി. ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട സ്പീ​ഡ് ബോ​ട്ട് കീ​ഴ്മേ​ൽ മ​റി​യു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. വി​യ​റ്റ്നാം അ​ധി​കൃ​ത​രു​മാ​യി ഇ​ന്ത്യ​ൻ എം​ബ​സി​യും കോ​ൺ​സു​ലേ​റ്റും നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ന്നും സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ൽ​കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

International

വിയറ്റ്നാമിൽ ഇന്ത്യൻ വിനോദ സഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞു

ഫൂ ക്വോക്ക്: വിയറ്റ്‌നാമിലെ ഏറ്റവും വലിയ ദ്വീപായ ഫൂ ക്വോക്കിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് നിരവധി പേരെ കാണാതായി. 15ഓളം ഇന്ത്യക്കാർ ബോട്ടിലുണ്ടായിരുന്നതായാണ് വിവരം.

മിൻ ഹുയ് ഫൂ ക്വോക്ക് ട്രേഡിംഗ് ടൂറിസം കമ്പനി പ്രവർത്തിപ്പിച്ചിരുന്ന ബോട്ടായ മേ റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് അൻ തോയ് തുറമുഖത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.

അപകടസമയത്ത് ബോട്ടിൽ 32 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ശക്തമായ കാറ്റും കടൽക്ഷോഭവുമാണ് ബോട്ട് മറിയാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടൻ തന്നെ വിയറ്റ്‌നാം ഭരണകൂടം സൈന്യം, പോലീസ്, സിവിൽ രക്ഷാപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി വലിയ തോതിലുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചു.

പ്രാദേശിക മത്സ്യത്തൊഴിലാളികളും പ്രദേശവാസികളും ഇവർക്കൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നിട്ടുണ്ട്. സംഭവത്തെത്തുടർന്ന് വിയറ്റ്‌നാമിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.

International

വിയറ്റ്നാം ബ്രഹ്മോസ് മിസൈൽ വാങ്ങുന്നു

സിം​​​ഗ​​​പ്പു​​​ർ: ​​​വി​​​യ​​​റ്റ്നാം ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്ന് ബ്ര​​​ഹ്മോ​​​സ് ക്രൂ​​​സ് മി​​​സൈ​​​ൽ വാ​​​ങ്ങും. ഇ​​​തി​​​നു​​​ള്ള ക​​​രാ​​​ർ ഒ​​​പ്പു​​​വ​​​ച്ചു​​​ക​​​ഴി​​​ഞ്ഞ​​​താ​​​യി ഇ​​​ന്ത്യ​​​ൻ പ്ര​​​തി​​​രോ​​​ധ സെ​​​ക്ര​​​ട്ട​​​റി രാ​​​ജേ​​​ഷ് കു​​​മാ​​​ർ സിം​​​ഗ് അ​​​റി​​​യി​​​ച്ചു. സിം​​​ഗ​​​പ്പു​​​രി​​​ൽ ഷാം​​​ഗ്റി-​​​ലാ സു​​​ര​​​ക്ഷാ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഇ​​​ന്തോ​​​നേ​​​ഷ്യ​​​ക്ക് ബ്ര​​​ഹ്മോ​​​സ് ന​​​ല്കാ​​​നു​​​ള്ള ക​​​രാ​​​ർ അ​​​ന്തി​​​മ​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണെ​​​ന്നും സിം​​​ഗ് അ​​​റി​​​യി​​​ച്ചു. വി​​​യ​​​റ്റ്നാ​​​മി​​​ന് ഈ ​​​മി​​​സൈ​​​ൽ ന​​​ല്കാ​​​നു​​​ള്ള ക​​​രാ​​​ർ ഒ​​​പ്പു​​​വ​​​ച്ചെ​​​ങ്കി​​​ലും പ​​​ര​​​സ്യ​​​മാ​​​ക്കാ​​​തി​​​രു​​​ന്ന​​​താ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

5,800 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​രാ​​​റാ​​​ണ് വി​​​യ​​​റ്റ്നാ​​​മു​​​മാ​​​യി ഒ​​​പ്പു​​​വ​​​ച്ച​​​തെ​​​ന്നു സൂ​​​ച​​​ന​​​യു​​​ണ്ട്. തീ​​​ര​​​ദേ​​​ശ സു​​​ര​​​ക്ഷ​​​യ്ക്കാ​​​യി​​​ട്ടാ​​​ണ് വി​​​യ​​​റ്റ്നാം മി​​​സൈ​​​ൽ വാ​​​ങ്ങു​​​ന്ന​​​തെ​​​ന്നും പ​​​റ​​​യു​​​ന്നു. വി​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് തൊ​​​ടു​​​ക്കാ​​​വു​​​ന്ന ബ്ര​​​ഹ്മോ​​​സും വി​​​യ​​​റ്റ്നാം പി​​​ന്നീ​​​ട് വാ​​​ങ്ങി​​​യേ​​​ക്കും.

Sports

ഇ​​ന്ത്യ​​ക്ക് ഇ​​ഞ്ചു​​റി

പെ​​ര്‍​ത്ത്: എ​​എ​​ഫ്‌​​സി 2026 വ​​നി​​താ ഏ​​ഷ്യ​​ന്‍ ക​​പ്പ് ഫു​​ട്‌​​ബോ​​ള്‍ ഗ്രൂ​​പ്പ് സി​​യി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ ഇ​​ഞ്ചു​​റി ടൈം ​​ഗോ​​ളി​​ല്‍ ഇ​​ന്ത്യ​​ക്കു തോ​​ല്‍​വി. വി​​യ​​റ്റ്‌​​നാ​​മി​​നോ​​ട് 2-1നാ​​ണ് ഇ​​ന്ത്യ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്.

90+4-ാം മി​​നി​​റ്റി​​ലാ​​യി​​രു​​ന്നു വി​​യ​​റ്റ്‌​​നാ​​മി​​ന്‍റെ വി​​ജ​​യ ഗോ​​ള്‍. എ​​ന്‍​ഗാ​​ന്‍ തോ ​​വാ​​ന്‍​സു​​വി​​ന്‍റെ വ​​ക​​യാ​​യി​​രു​​ന്നു (30, 90+4) വി​​യ​​റ്റ്‌​​നാ​​മി​​ന്‍റെ ര​​ണ്ടു ഗോ​​ളു​​ക​​ളും. ഇ​​ന്ത്യ​​ക്കാ​​യി സാ​​ന്‍​ഫി​​ഡ നോ​​ങ്ഗ്രം (52) ഒ​​രു ഗോ​​ള്‍ മ​​ട​​ക്കി.

ഗ്രൂ​​പ്പി​​ലെ മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ല്‍ ജ​​പ്പാ​​ന്‍ 2-0ന് ​​ചൈ​​നീ​​സ് താ​​യ്‌​​പേ​​യി​​യെ കീഴടക്കി.

Sports

എ​എ​ഫ്സി പോരാട്ടത്തിന് ഇ​ന്ത്യ

പെ​​ർ​​ത്ത്: എ​​​​എ​​​​ഫ്സി 2026 വ​​​​നി​​​​താ എ​​​​ഷ്യ​​​​ൻ ക​​​​പ്പ് ഫു​​​​ട്ബോ​​​​ൾ ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ ക​​​​ന്നി കി​​​​രീ​​​​ട പ്ര​​​​തീ​​​​ക്ഷ​​​​യു​​മാ​​യി ഇ​​ന്ത്യ​​ൻ ടീം ​​ഇ​​ന്നു ക​​ള​​ത്തി​​ൽ. ​​ഗ്രൂ​​പ്പ് സി​​യി​​ലെ പോ​​രാ​​ട്ട​​ത്തി​​ൽ ശ​​​​ക്ത​​​​രാ​​​​യ വി​​​​യ​​​​റ്റ്നാ​​​​മാ​​​​ണ് ഇ​​ന്ത്യ​​യു​​ടെ എ​​​​തി​​​​രാ​​​​ളി. വൈ​​കു​​ന്നേ​​രം 4.30നാ​​ണ് കി​​ക്കോ​​ഫ്.

2022 സീ​​​​സ​​​​ണി​​​​ൽ ആ​​​​തി​​​​ഥേ​​​​യ​​​​ത്വം വ​​​​ഹി​​​​ക്ക​​​​വേ ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ​​​​നി​​​​ന്ന് പി​​ന്മാ​​​റേ​​​​ണ്ടി​​​​വ​​​​ന്ന​​​​തി​​​​ന്‍റെ നി​​​​രാ​​​​ശ മ​​​​റി​​​​ക​​​​ട​​​​ക്കു​​​​ക കൂ​​​​ടി​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​യു​​​​ടെ ല​​​​ക്ഷ്യം. ര​​​​ണ്ട് പ്രാ​​​​വ​​​​ശ്യം ചാ​​​​ന്പ്യ​​​​ന്മാ​​​​രാ​​​​യ ജ​​​​പ്പാ​​​​ൻ, വി​​​​യ​​​​റ്റ്നാം, മൂ​​​​ന്ന് ത​​​​വ​​​​ണ കി​​​​രീ​​​​ടം ചൂ​​​​ടി​​​​യ ചൈ​​​​നീ​​​​സ് താ​​​​യ്പേ​​​​യ് എ​​​​ന്ന​​​​വി​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഗ്രൂ​​​​പ്പ് സി​​​​യി​​​​ലാ​​​​ണ് ഇ​​​​ന്ത്യ മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന​​​​ത്. കോ​​​​സ്റ്റാ​​​​റി​​​​ക്ക​​​​ക്കാ​​രി അ​​​​മേ​​​​ലി​​​​യ വാ​​​​ൽ​​​​വെ​​​​ർ​​​​ഡെ​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ ടീ​​​​മി​​​​ന്‍റെ കോ​​​​ച്ച്. ജ​​​​നു​​​​വ​​​​രി​​​​യി​​​​ലാ​​​​ണ് അ​​​​മേ​​​​ലി​​​​യ പ​​​​രി​​​​ശീ​​​​ല​​​​ന സ്ഥാ​​​​നം ഏ​​​​റ്റെ​​​​ടു​​​​ത്ത​​​​ത്.

ഇ​​​​ന്ത്യ ഇ​​​​തു​​​​വ​​​​രെ

എ​​​​എ​​​​ഫ്സി ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ ഇ​​​​ന്ത്യ ഇ​​​​തു​​​​വ​​​​രെ ഒ​​​​ന്പ​​​​ത് സീ​​​​സ​​​​ണു​​​​ക​​​​ളി​​​​ൽ സാ​​​​ന്നി​​​​ധ്യ​​​​മ​​​​റി​​​​യി​​​​ച്ചു. 2022ൽ ​​​​ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ന് ആ​​​​തി​​​​ഥേ​​​​യ​​​​ത്വം വ​​​​ഹി​​​​ച്ച ഇ​​​​ന്ത്യ ആ ​​​​സീ​​​​സ​​​​ണി​​​​ലാ​​​​ണ് അ​​​​വ​​​​സാ​​​​ന​​​​മാ​​​​യി മാ​​​​റ്റു​​​​ര​​​​ച്ച​​​​ത്. കോ​​​​വി​​​​ഡ്19 ഇ​​​​ന്ത്യ​​​​ക്ക് സ​​​​മ്മാ​​​​നി​​​​ച്ച​​​​ത് വ​​​​ലി​​​​യ നി​​​​രാ​​​​ശ. ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ ഒ​​​​രു മ​​​​ത്സ​​​​രം മാ​​​​ത്രം ക​​​​ളി​​​​ച്ച ഇ​​​​ന്ത്യ​​​​ൻ താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് കോ​​​​വി​​​​ഡ് പോ​​​​സി​​​​റ്റീ​​​​വ് ആ​​​​യി. തു​​​​ട​​​​ർ​​​​ന്ന് മ​​​​ത്സ​​​​രം അ​​​​സാ​​​​ധു​​​​വാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു; ടീം ഇ​​​​ന്ത്യ​​​​ക്ക് ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ​​​​നി​​​​ന്ന് പി​​ന്മാ​​​​റേ​​​​ണ്ടിയും വ​​​​ന്നു.

1980, 1983 വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ലെ ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റു​​​​ക​​​​ളി​​​​ൽ റ​​​​ണ്ണേ​​​​ഴ്സ് അ​​​​പ്പാ​​​​യ​​​​താ​​​​ണ് ഇ​​​​ന്ത്യ​​​​യു​​​​ടെ മി​​​​ക​​​​ച്ച ഫി​​​​നി​​ഷിം​​​​ഗ്. 1975, 1977 വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ ക്ഷ​​​​ണ​​​​മി​​​​ല്ല. 1980ൽ ​​​​ആ​​​​ദ്യ സീ​​​​സ​​​​ണി​​​​ൽ ഫൈ​​​​ന​​​​ലി​​​​ൽ റി​​​​പ്പ​​​​ബ്ലി​​​​ക് ഓ​​​​ഫ് ചൈ​​​​ന​​​​യോ​​​​ട് തോ​​​​റ്റ് റ​​​​ണ്ണേ​​​​ഴ്സ് അ​​​​പ്പ്.

1981ൽ ​​​​മൂ​​​​ന്നാം സ്ഥാ​​​​നം. 1983ൽ ​​​​റ​​​​ണ്ണേ​​​​ഴ്സ് അ​​​​പ്പ്. 1995 മു​​​​ത​​​​ൽ 2003 വ​​​​രെ ഗ്രൂ​​​​പ്പ് സ്റ്റേ​​​​ജി​​ൽ പു​​റ​​ത്ത്. 2006- 2018 വ​​​​രെ യോ​​ഗ്യ​​ത നേ​​ടി​​യി​​ല്ല.

International

വിയറ്റ്നാമിൽ തൊ ലാം തുടരും

ഹാ​നോ​യി: വി​യ​റ്റ്നാ​മി​ലെ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി ജ​റ​ൽ സെ​ക്ട​ട്ട​റി​യാ​യി തോ ​ലാം വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

അ​ഞ്ചു വ​ർ​ഷ​ത്തേ​ക്കാ​ണു നി​യ​മ​നം. ഭ​ര​ണ​ക​ക്ഷി നേ​താ​വെ​ന്ന നി​ല​യി​ൽ രാ​ജ്യ​ത്തെ ഏ​റ്റ​വും ക​രു​ത്ത​നാ​ണ് അ​ദ്ദേ​ഹം.

ഹാ​നോ​യി​യി​ൽ ചേ​ർ​ന്ന പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ൽ എ​തി​രി​ല്ലാ​തെ​യാ​ണ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​സ്ഥാ​നം നി​ല​നി​ർ​ത്തി​യ​ത്. രാ​ജ്യ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റ് പ​ദ​വി​കൂ​ടി അ​ദ്ദേ​ഹം ഏ​റ്റെ​ടു​ത്തേ​ക്കു​മെ​ന്നു സൂ​ച​ന​യു​ണ്ട്. എ​ന്നാ​ൽ, ഇ​തു സം​ബ​ന്ധി​ച്ച അ​റി​യി​പ്പു​ക​ളൊ​ന്നു​മി​ല്ല.

International

വിയറ്റ്നാമിൽ മിന്നൽ പ്രളയം; ഒമ്പതു പേർ മരിച്ചു

ഹാ​​​നോ​​​യി: ​​​വി​​​യ​​​റ്റ്നാ​​​മി​​​ന്‍റെ മ​​​ധ്യ​​​മേ​​​ഖ​​​ല​​​യി​​​ലു​​​ണ്ടാ​​​യ മി​​​ന്ന​​​ൽ​​​പ്ര​​​ള​​​യ​​​ത്തി​​​ൽ ഒ​​​ന്പ​​​തു​ പേ​​​ർ മ​​​രി​​​ച്ചു. അ​​​ഞ്ചു പേ​​​രെ കാ​​​ണാ​​​താ​​​യി​​​ട്ടു​​​ണ്ട്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലെ അ​​​തി​​​ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യാ​​​ണു ദു​​​ര​​​ന്ത​​​ത്തി​​​നു കാ​​​ര​​​ണം.

തി​​​ങ്ക​​​ളാ​​​ഴ്ച അ​​​വ​​​സാ​​​നി​​​ച്ച 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ ചി​​​ല പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ നൂ​​​റു സെ​​​ന്‍റി​​​മീ​​​റ്റ​​​ർ വ​​​രെ മ​​​ഴ ല​​​ഭി​​​ച്ചു.

പ്ര​​​മു​​​ഖ ടൂ​​​റി​​​സ്റ്റ് കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​യ ഹു​​​വേ, ഹോ​​​യി ആ​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ഒ​​​രു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം വീ​​​ടു​​​ക​​​ൾ വെ​​​ള്ള​​​ത്തി​​​ന​​​ടി​​​യി​​​ലാ​​​യി.

Latest News

Corehub Up