Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : West Asia

വി​മാ​ന യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സം; വി​മാ​ന ഇ​ന്ധ​ന വി​ല നി​യ​ന്ത്രി​ക്കാ​ൻ 10,000 കോ​ടി രൂ​പ​യു​ടെ ഫ​ണ്ടു​മാ​യി കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​സാ​ഹ​ച​ര്യ​ങ്ങ​ളെ​ത്തു​ട​ർന്നു കു​തി​ച്ചു​യ​രു​ന്ന വി​മാ​ന ഇ​ന്ധ​ന വി​ല​യി​ൽ വി​മാ​ന ക​മ്പ​നി​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും വ​ലി​യ ആ​ശ്വാ​സ​മേ​കി കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ. ഇ​ന്ധ​ന​വി​ല ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​യി 'വി​മാ​ന ഇ​ന്ധ​ന വി​ല സ്ഥി​ര​താ ഫ​ണ്ടി​ലേ​ക്ക്'10,000 കോ​ടി രൂ​പ കേ​ന്ദ്ര സ​ർ​ക്കാ​ർ വ​ക​യി​രു​ത്തി. പ​ശ്ചി​മേ​ഷ്യ​യി​ലെ ക​ടു​ത്ത സം​ഘ​ർ​ഷ​ങ്ങ​ൾ മൂ​ലം ഇ​ന്ധ​ന​വി​ല ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ൽ 2.5 മ​ട​ങ്ങ് വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​അ​ടി​യ​ന്ത​ര ന​ട​പ​ടി​യെന്നു കേ​ന്ദ്ര വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ലി​റ്റ​റി​ന് 60.5 രൂ​പ​യാ​യി​രു​ന്ന വി​മാ​ന ഇ​ന്ധ​ന നി​ര​ക്ക്, യു​ദ്ധ​പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് മേ​യ് മാ​സ​ത്തോ​ടെ 142 രൂ​പ​യാ​യി കു​തി​ച്ചു​യ​ർ​ന്നി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ൾ​ക്കു​ള്ള ഇ​ന്ധ​ന നി​ര​ക്ക് ലി​റ്റ​റി​ന് 75.6 രൂ​പ​യാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​ മൂ​ലം വി​മാ​ന​ക്കൂ​ലി അ​നി​യ​ന്ത്രി​ത​മാ​യി ഉ​യ​രു​ന്ന​തു ത​ട​യാ​നും ആ​ഭ്യ​ന്ത​ര വ്യോ​മ​യാ​ന മേ​ഖ​ല​യെ​യും സാ​ധാ​ര​ണ​ക്കാ​രാ​യ വി​മാ​ന യാ​ത്ര​ക്കാ​രെ​യും വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽനി​ന്നു സം​ര​ക്ഷി​ക്കാ​നും കേ​ന്ദ്ര​ത്തിന്‍റെ ഈ ​സു​പ്ര​ധാ​ന തീ​രു​മാ​നം സ​ഹാ​യി​ക്കും. 

 

International

ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ ഇ​റാ​നെ നാ​മാ​വ​ശേ​ഷ​മാ​ക്കു​മെ​ന്ന് ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പ്; പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധ​ഭീ​തി ശ​ക്തം

വാ​ഷിം​ഗ്ട​ൺ: ഇ​റാ​നെ​തി​രെ അ​തി​ശ​ക്ത​മാ​യ സൈ​നി​ക ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന ക​ടു​ത്ത മു​ന്ന​റി​യി​പ്പു​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ ഇ​റാ​നെ പൂ​ർ​ണ​മാ​യും നാ​മാ​വ​ശേ​ഷ​മാ​ക്കാ​ൻ അ​മേ​രി​ക്ക​യ്ക്ക് സാ​ധി​ക്കു​മെ​ന്നും, ആ ​രാ​ത്രി ഒ​രു​പ​ക്ഷേ നാ​ളെ​ത്ത​ന്നെ ആ​യേ​ക്കാ​മെ​ന്നും ട്രം​പ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ന്നു കൊ​ടു​ക്കു​ന്ന​തി​നും വെ​ടി​നി​ർ​ത്ത​ലി​നും ത​യ്യാ​റാ​യി​ല്ലെ​ങ്കി​ൽ ഇ​റാ​ന്‍റെ ഊ​ർ​ജ നി​ല​യ​ങ്ങ​ളും പ്ര​ധാ​ന പാ​ല​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ത​ക​ർ​ക്കു​മെ​ന്നാ​ണ് ട്രം​പി​ന്‍റെ അ​ന്ത്യ​ശാ​സ​നം. വൈ​റ്റ് ഹൗ​സി​ൽ ന​ട​ന്ന വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ട്രം​പ് ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ട് മ​ണി​യോ​ടെ (അ​മേ​രി​ക്ക​ൻ സ​മ​യം) ഇ​റാ​ൻ ഉ​ട​മ്പ​ടി​ക്ക് ത​യ്യാ​റാ​യി​ല്ലെ​ങ്കി​ൽ ക​ന​ത്ത ബോം​ബാ​ക്ര​മ​ണം നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് ട്രം​പ് അ​റി​യി​ച്ചു. ഇ​റാ​ന്‍റെ വൈ​ദ്യു​തി നി​ല​യ​ങ്ങ​ളും പ്ര​ധാ​ന പാ​ല​ങ്ങ​ളും ല​ക്ഷ്യ​മി​ട്ടു​ള്ള ആ​ക്ര​മ​ണ​ത്തെ 'പ​വ​ർ പ്ലാ​ന്‍റ് ഡേ' ​എ​ന്നാ​ണ് ട്രം​പ് വി​ശേ​ഷി​പ്പി​ച്ച​ത്. ഇ​ത് യു​ദ്ധ​ക്കു​റ്റ​മാ​ണെ​ന്ന വി​മ​ർ​ശ​ന​ങ്ങ​ളെ അ​ദ്ദേ​ഹം ത​ള്ളി​ക്ക​ള​ഞ്ഞു. "ആ​ണ​വാ​യു​ധം കൈ​വ​ശം വെ​ക്കു​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ യു​ദ്ധ​ക്കു​റ്റം" എ​ന്നാ​യി​രു​ന്നു ട്രം​പി​ന്‍റെ മ​റു​പ​ടി.

National

പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധം: ഉ​ന്ന​ത​ത​ല സു​ര​ക്ഷാ യോ​ഗം വി​ളി​ച്ച് പ്ര​ധാ​ന​മ​ന്ത്രി; പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ വി​ല​യി​രു​ത്തി

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ൽ തു​ട​രു​ന്ന രൂ​ക്ഷ​മാ​യ സൈ​നി​ക സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, സു​ര​ക്ഷാ കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള കാ​ബി​ന​റ്റ് ക​മ്മി​റ്റി​യു​ടെ പ്ര​ത്യേ​ക യോ​ഗം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു. യു​ദ്ധം ഇ​ന്ത്യ​യു​ടെ സു​ര​ക്ഷ​യെ​യും സാ​മ്പ​ത്തി​ക മേ​ഖ​ല​യെ​യും എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന് യോ​ഗം വി​ശ​ദ​മാ​യി വി​ല​യി​രു​ത്തി. പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി ആ​രം​ഭി​ച്ച​തി​ന് ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ചു​ചേ​ർ​ക്കു​ന്ന ര​ണ്ടാ​മ​ത്തെ പ്ര​ത്യേ​ക ക്യാ​ബി​ന​റ്റ് സു​ര​ക്ഷാ യോ​ഗ​മാ​ണി​ത്.

വി​ദേ​ശ​കാ​ര്യം, പ്ര​തി​രോ​ധം, പെ​ട്രോ​ളി​യം, വാ​ണി​ജ്യം തു​ട​ങ്ങി വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ൾ ഇ​തു​വ​രെ സ്വീ​ക​രി​ച്ച മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പ്ര​ധാ​ന​മ​ന്ത്രി വി​ല​യി​രു​ത്തി. വ​രും ദി​വ​സ​ങ്ങ​ളി​ൽ സ്വീ​ക​രി​ക്കേ​ണ്ട കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും യോ​ഗം ച​ർ​ച്ച ചെ​യ്തു. യു​ദ്ധ​മേ​ഖ​ല​യി​ൽ ക​ഴി​യു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ആ​വ​ശ്യ​മെ​ങ്കി​ൽ അ​വ​രെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​മു​ള്ള പ​ദ്ധ​തി​ക​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി.

പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ്, ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ, ​വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ, ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ എ​ന്നി​വ​രും ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ലും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

International

ഇ​റാ​നി​ൽ ക​ര​യാ​ക്ര​മ​ണ​ത്തി​ന് പെ​ന്‍റ​ഗ​ൺ പ​ദ്ധ​തി​യി​ടു​ന്നു; പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധ​ഭീ​തി ശ​ക്തം

വാ​ഷിം​ഗ്ട​ൺ: ഇ​റാ​നെ​തി​രെ ആ​ഴ്ച​ക​ൾ നീ​ണ്ടു​നി​ൽ​ക്കു​ന്ന ക​ര​യാ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് അ​മേ​രി​ക്ക​ൻ പ്ര​തി​രോ​ധ ആ​സ്ഥാ​ന​മാ​യ പെ​ന്‍റ​ഗ​ൺ പ​ദ്ധ​തി ഇ​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ആ​യി​ര​ക്ക​ണ​ക്കി​ന് യു​എ​സ് സൈ​നി​ക​രെ ഇ​തി​നോ​ട​കം പ​ശ്ചി​മേ​ഷ്യ​യി​ൽ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

ഒ​രു പൂ​ർ​ണ തോ​തി​ലു​ള്ള അ​ധി​നി​വേ​ശ​ത്തി​ന് പ​ക​രം, പ്ര​ത്യേ​ക സേ​ന​യെ​യും ഇ​ൻ​ഫ​ൻ​ട്രി​യെ​യും ഉ​പ​യോ​ഗി​ച്ചു​ള്ള മി​ന്ന​ൽ പ​രി​ശോ​ധ​ന​ക​ളും റെ​യ്ഡു​ക​ളു​മാ​ണ് പെ​ന്‍റ​ഗ​ൺ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​റാ​ന്‍റെ പ്ര​ധാ​ന എ​ണ്ണ ക​യ​റ്റു​മ​തി കേ​ന്ദ്ര​മാ​യ ഖാ​ർ​ഗ് ഐ​ല​ൻ​ഡ് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ന് സ​മീ​പ​മു​ള്ള തീ​ര​ദേ​ശ മേ​ഖ​ല​ക​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കും ആ​ക്ര​മ​ണം. ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​ന് ഇ​റാ​ൻ ഉ​യ​ർ​ത്തു​ന്ന ഭീ​ഷ​ണി ഇ​ല്ലാ​താ​ക്കു​ക​യാ​ണ് ഇ​തി​ന്‍റെ ല​ക്ഷ്യം.

വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, ക​ര​യാ​ക്ര​മ​ണം അ​മേ​രി​ക്ക​ൻ സൈ​നി​ക​ർ​ക്ക് കൂ​ടു​ത​ൽ അ​പ​ക​ട​മു​ണ്ടാ​ക്കു​മെ​ന്ന് വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്നു. ഡ്രോ​ണു​ക​ൾ, മി​സൈ​ലു​ക​ൾ, ഐ​ഇ​ഡി​ക​ൾ എ​ന്നി​വ​യി​ൽ നി​ന്നു​ള്ള വെ​ല്ലു​വി​ളി​ക​ളും സൈ​ന്യം നേ​രി​ടേ​ണ്ടി വ​രും.

 

 

National

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം: രാ​ജ്യം ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ൽ ഇ​സ്ര​യേ​ലും ഇ​റാ​നും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന സം​ഘ​ർ​ഷം ആ​ഗോ​ള​ത​ല​ത്തി​ൽ വ​ലി​യ വെ​ല്ലു​വി​ളി​ക​ൾ ഉ​യ​ർ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ഇ​ന്ത്യ​യി​ലെ എ​ല്ലാ പൗ​ര​ന്മാ​രും ഒ​ത്തൊ​രു​മ​യോ​ടെ ഇ​തി​നെ നേ​രി​ട​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പ്ര​തി​മാ​സ റേ​ഡി​യോ പ​രി​പാ​ടി​യാ​യ 'മ​ൻ കി ​ബാ​ത്തി​ലൂ​ടെ​യാ​ണ്' പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ത്. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന യു​ദ്ധ​ങ്ങ​ൾ സാ​മ്പ​ത്തി​ക രം​ഗ​ത്തും വി​ത​ര​ണ ശൃം​ഖ​ല​ക​ളി​ലും ആ​ഘാ​തം സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലു​ള്ള ഇ​ത്ത​രം അ​സ്ഥി​ര​ത​ക​ൾ ഇ​ന്ത്യ​യെ​യും ബാ​ധി​ക്കാ​നി​ട​യു​ണ്ടെ​ന്നും എ​ന്നാ​ൽ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യും ഐ​ക്യ​ത്തോ​ടെ​യും മു​ന്നോ​ട്ട് പോ​യാ​ൽ ഏ​ത് പ്ര​തി​സ​ന്ധി​യെ​യും മ​റി​ക​ട​ക്കാ​ൻ ന​മു​ക്ക് സാ​ധി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. സ​മാ​ധാ​ന​മാ​ണ് മാ​ന​വ​രാ​ശി​യു​ടെ പു​രോ​ഗ​തി​ക്ക് ആ​വ​ശ്യ​മെ​ന്നും സം​ഘ​ർ​ഷ​ങ്ങ​ൾ ച​ർ​ച്ച​ക​ളി​ലൂ​ടെ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന​താ​ണ് ഇ​ന്ത്യ​യു​ടെ നി​ല​പാ​ടെ​ന്നും അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു. രാ​ജ്യം കൈ​വ​രി​ച്ച സാ​മ്പ​ത്തി​ക വ​ള​ർ​ച്ച നി​ല​നി​ർ​ത്താ​ൻ ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. യു​ദ്ധ​സാ​ഹ​ച​ര്യ​ങ്ങ​ൾ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തെ​യും നേ​രി​ടാ​ൻ രാ​ജ്യം സ​ജ്ജ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ​ശ്ചി​മേ​ഷ്യ​യി​ലെ സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ​ക്ക് ഇ​ന്ത്യ ന​ൽ​കു​ന്ന പി​ന്തു​ണ തു​ട​രു​മെ​ന്നും ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ സ​മാ​ധാ​ന​ത്തി​ന്‍റെ സ​ന്ദേ​ശം എ​ത്തി​ക്കാ​ൻ ഭാ​ര​തം മു​ൻ​കൈ എ​ടു​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി മ​ൻ കി ​ബാ​ത്തി​ലൂ​ടെ അ​റി​യി​ച്ചു.

International

ഇ​സ്ര​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷം: ക​ര​യു​ദ്ധ​ത്തി​ന് ത​യ്യാ​റെ​ടു​ത്ത് അ​മേ​രി​ക്ക; പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധ​ഭീ​തി ഒ​ഴി​യു​ന്നി​ല്ല

വാ​ഷിം​ഗ്‌​ട​ൺ: പ​ശ്ചി​മേ​ഷ്യ​യി​ൽ ഇ​സ്ര​യേ​ലും ഇ​റാ​നും ത​മ്മി​ലു​ള്ള സൈ​നി​ക നീ​ക്ക​ങ്ങ​ൾ യു​ദ്ധ​ത്തി​ന്‍റെ വ​ക്കി​ലെ​ത്തി​യി​രി​ക്കെ, അ​മേ​രി​ക്ക നേ​രി​ട്ടു​ള്ള സൈ​നി​ക ഇ​ട​പെ​ട​ലി​ന് ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​റാ​നെ​തി​രെ​യു​ള്ള നീ​ക്ക​ങ്ങ​ളി​ൽ ഇ​സ്ര​യേ​ലി​ന് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച യു​എ​സ്, ആ​വ​ശ്യ​മെ​ങ്കി​ൽ ക​ര​യു​ദ്ധം ന​ട​ത്താ​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യാ​ണ് വി​വ​രം.

പ​ശ്ചി​മേ​ഷ്യ​യി​ലെ ത​ങ്ങ​ളു​ടെ സൈ​നി​ക താ​വ​ള​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ൽ അ​ത്യാ​ധു​നി​ക ആ​യു​ധ​ങ്ങ​ളെ​യും സൈ​നി​ക​രെ​യും അ​മേ​രി​ക്ക വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ഇ​റാ​ന്‍റെ പ്ര​ത്യാ​ക്ര​മ​ണ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​സ്ര​യേ​ലി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നാ​ണ് യു​എ​സ് നീ​ക്കം. നി​ല​വി​ലെ വ്യോ​മാ​ക്ര​മ​ണ​ങ്ങ​ൾ​ക്കും മി​സൈ​ൽ പ്ര​തി​രോ​ധ​ങ്ങ​ൾ​ക്കും പു​റ​മേ, ഒ​രു ക​ര​യു​ദ്ധ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ കൂ​ടി മു​ന്നി​ൽ​ക്ക​ണ്ട് സൈ​നി​ക വ്യൂ​ഹ​ങ്ങ​ളെ സ​ജ്ജ​മാ​ക്കാ​ൻ വൈ​റ്റ് ഹൗ​സ് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യാ​ണ് വി​വ​രം.

യു​ദ്ധം കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കു​ന്ന​ത് ആ​ഗോ​ള സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​യെ​യും എ​ണ്ണ വി​പ​ണി​യെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ഉ​യ​രു​ന്നു​ണ്ട്. ന​യ​ത​ന്ത്ര ത​ല​ത്തി​ലു​ള്ള ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ മേ​ഖ​ല​യി​ൽ ഒ​രു വ​ൻ യു​ദ്ധം ഒ​ഴി​വാ​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

International

ലോ​കം യു​ദ്ധ​ത്തി​ലേ​ക്കോ സ​മാ​ധാ​ന​ത്തി​ലേ​ക്കോ? ഇ​റാ​ന് മേ​ൽ ട്രം​പി​ന്‍റെ '15 ഇ​ന മാ​സ്റ്റ​ർ പ്ലാ​ൻ'

വാ​ഷിം​ഗ്ട​ൺ: പ​ശ്ചി​മേ​ഷ്യ​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ, ഇ​റാ​നെ മെ​രു​ക്കാ​നും മേ​ഖ​ല​യി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​നു​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ച 15 ഇ​ന ക​ർ​മ്മ​പ​ദ്ധ​തി ലോ​ക​ശ്ര​ദ്ധ നേ​ടു​ന്നു. ഇ​റാ​ൻ ആ​ണ​വാ​യു​ധം നി​ർ​മി​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നൊ​പ്പം അ​വ​രു​ടെ പ്രാ​ദേ​ശി​ക സ്വാ​ധീ​നം കു​റ​യ്ക്കാ​നു​മാ​ണ് ഈ ​പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇ​റാ​ൻ ഒ​രി​ക്ക​ലും ആ​ണ​വാ​യു​ധം കൈ​വ​ശം വെ​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന ക​ർ​ശ​ന​മാ​യ പു​തി​യ ക​രാ​ർ, ദീ​ർ​ഘ​ദൂ​ര ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളു​ടെ വി​ക​സ​ന​വും പ​രീ​ക്ഷ​ണ​വും ഇ​റാ​ൻ പൂ​ർ​ണ​മാ​യും നി​ർ​ത്ത​ലാ​ക്ക​ണം, ഹി​സ്ബു​ള്ള, ഹ​മാ​സ്, ഹൂ​തി വി​മ​ത​ർ തു​ട​ങ്ങി​യ ഗ്രൂ​പ്പു​ക​ൾ​ക്ക് ന​ൽ​കു​ന്ന സാ​മ്പ​ത്തി​ക-​സൈ​നി​ക സ​ഹാ​യം അ​വ​സാ​നി​പ്പി​ക്കണം, ഇ​റാ​ൻ ത​ട​വി​ലാ​ക്കി​യി​ട്ടു​ള്ള എ​ല്ലാ അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​രെ​യും ഉ​ട​ൻ വി​ട്ട​യ​ക്കണം,

ഇ​റാ​നി​ൽ നി​ന്നു​ള്ള എ​ണ്ണ ക​യ​റ്റു​മ​തി പൂ​ർ​ണ​മാ​യും ത​ട​യു​ന്ന 'സീ​റോ എ​ക്സ്‌​പോ​ർ​ട്ട്' ന​യം ക​ർ​ശ​ന​മാ​ക്കണം, സി​റി​യ, ഇ​റാ​ഖ്, യെ​മ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഇ​റാ​ന്‍റെ സൈ​നി​ക ഇ​ട​പെ​ട​ലു​ക​ൾ അ​വ​സാ​നി​പ്പി​ക്കണം, മ​റ്റ് രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ഇ​റാ​ന്‍റെ സൈ​ബ​ർ യു​ദ്ധ​മു​റ​ക​ൾ അ​വ​സാ​നി​പ്പി​ക്കണം എ​ന്നി​ങ്ങ​നെ​യുള്ള കർശനമായ ഉപാധികളാണ്  ഇ​റാ​ന് മേ​ൽ ട്രം​പ് മു​ന്നോ​ട്ടു​വെ​യ്ക്കു​ന്നത്.   

 

NRI

കു​വൈ​റ്റ​ട​ക്ക​മു​ള്ള ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ സി​ബി​എ​സ്ഇ പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കി

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് അ​ടു​ക്ക​മു​ള്ള മി​ഡി​ൽ ഈ​സ്റ്റ് രാ​ജ്യ​ങ്ങ​ളി​ലെ സി​ബി​എ​സ്ഇ പ്ല​സ് ടു ​ബോ​ർ​ഡ് പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി സി​ബി​എ​സ്ഇ പ​രീ​ക്ഷാ ക​ൺ​ട്രോ​ള​ർ ഡോ. ​സം​യം ഭ​ര​ദ്വാ​ജ് അ​റി​യി​ച്ചു. മാ​ർ​ച്ച് 16 മു​ത​ൽ ഏ​പ്രി​ൽ 10 വ​രെ ന​ട​ക്കാ​നി​രു​ന്ന പ​രീ​ക്ഷ​ക​ളാ​ണ് ഒ​ഴി​വാ​ക്കി​യ​ത്.

യു​എ​ഇ, സൗ​ദി അ​റേ​ബ്യ, ഒ​മാ​ൻ, കു​വൈ​റ്റ്, ഖ​ത്ത​ർ, ബ​ഹ്റി​ൻ, ഇ​റാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ സി​ബി​എ​സ്ഇ സ്കൂ​ളു​ക​ൾ​ക്കാ​ണ് ഈ ​ഉ​ത്ത​ര​വ് ബാ​ധ​കം. നി​ല​വി​ലെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​തീ​രു​മാ​നം.

പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്രൊ​മോ​ഷ​ൻ എ​ങ്ങ​നെ നി​ർ​ണ​യി​ക്കു​മെ​ന്ന് പി​ന്നീ​ട് പ്ര​ത്യേ​കം അ​റി​യി​പ്പ് ന​ൽ​കു​ന്ന​താ​ണ്.

National

ഇ​ൻ​ഡി​ഗോ​യി​ലെ ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന ഇ​ന്ന് മു​ത​ൽ

ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​ഭീ​തി​യെ തു​ട​ർ​ന്ന് ഇ​ന്ധ​ന​വി​ല​യി​ൽ കു​തി​പ്പു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ടി​ക്ക​റ്റ് നി​ര​ക്ക് വർധിപ്പിക്കാൻ വിമാന കമ്പനികൾ. പ്ര​മു​ഖ വി​മാ​ന ക​മ്പ​നി​യാ​യ ഇ​ൻ​ഡി​ഗോ​യി​ലെ ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന നി​ല​വി​ൽ വ​ന്നു.

425 രൂ​പ മു​ത​ൽ 2300 രൂ​പ വ​രെ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്കി​ൽ വ​ർ​ധി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഇ​ന്ത്യ​യ്ക്കു​ള്ളി​ലും, ഇ​ന്ത്യ​ൻ സ​ബ് കോ​ണ്ടി​ന​ന്‍റി​ലും 425 രൂ​പ​യും, മി​ഡി​ൽ ഈ​സ്റ്റി​ൽ- 900 രൂ​പ​യും, തെ​ക്ക് കി​ഴ​ക്ക​ൻ ഏ​ഷ്യ, ചൈ​ന എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്- 1800 രൂ​പ​യും, ആ​ഫ്രി​ക്ക, പ​ശ്ചി​മേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് 1800 രൂ​പ​യും, യൂ​റോ​പ്പി​ലേ​ക്ക് 2300 രൂ​പ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്.
‌‌
അ​ധി​ക നി​ര​ക്ക് ഈ​ടാ​ക്കി​യ​തു​മൂ​ല​മു​ണ്ടാ​യ അ​സൗ​ക​ര്യ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യി ഇ​ൻ​ഡി​ഗോ പ​റ​ഞ്ഞു. പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ലെ പെ​ട്ടെ​ന്നു​ള്ള​തും പ്ര​ധാ​ന​പ്പെ​ട്ട​തു​മാ​യ മാ​റ്റ​മാ​ണ് ഈ ​തീ​രു​മാ​ന​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ക​മ്പ​നി ആ​വ​ർ​ത്തി​ച്ചു.

സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ക്കു​ന്ന​ത് തു​ട​രു​ക​യും ഉ​ചി​ത​മാ​യ സ​മ​യ​ത്ത് ഉ​ചി​ത​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ക​യും ചെ​യ്യു​ക​യും ചെ​യ്യു​മെ​ന്ന് ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​നി​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

 

National

രാ​ജ്യ​ത്ത് എ​ൽ​പി​ജി പ്ര​തി​സ​ന്ധി; വാ​ണി​ജ്യ ഉ​പ​യോ​ഗ​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് എ​ൽ​പി​ജി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. പെ​ട്രോ​ളി​യം, പ്ര​കൃ​തി വാ​ത​ക മ​ന്ത്രാ​ല​യ​മാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​ത് സം​ബ​ന്ധി​ച്ച അ​ടി​യ​ന്ത​ര നി​ർ​ദേ​ശ​ങ്ങ​ളും മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. വ്യ​വ​സാ​യ​ങ്ങ​ൾ, ശ്മാ​ശ​ന​ങ്ങ​ൾ അ​ട​ക്ക​മു​ള്ള ഉ​പ​ഭോ​ക്താ​ക​ൾ​ക്കാ​ണ് നി​ല​വി​ൽ നി​യ​ന്ത്ര​ണം. ഹോ​ട്ട​ലു​ക​ൾ, റ​സ്റ്റോ​റ​ന​ന്‍റു​ക​ൾ തു​ട​ങ്ങി​യ വാ​ണി​ജ്യ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ഭാ​ഗി​ക നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും.

ഗ്യാ​സ് ബു​ക്കിം​ഗ് ഇ​ട​വേ​ള 21ൽ ​നി​ന്ന് 25 ദി​വ​സ​മാ​ക്കി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. ക​രി​ഞ്ച​ന്ത​യും, പൂ​ഴ്ത്തി​വെ​പ്പും ത​ട​യു​ന്ന​തി​നാ​ണ് ഈ ​ന​ട​പ​ടി. അ​തേ​സ​മ​യം, ആ​ശു​പ​ത്രി, ആ​രോ​ഗ്യ സം​ര​ക്ഷ​ണ സൗ​ക​ര്യ​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, മ​റ്റ് അ​വ​ശ്യ പൊ​തു​സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യെ നി​യ​ന്ത്ര​ണ​ത്തി​ൽ നി​ന്നൊ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

രാ​ജ്യ​ത്ത് എ​ൽ​പി​ജി സി​ലി​ണ്ട​ർ ക്ഷാ​മം ഉ​ണ്ടാ​ക്കാ​തി​രി​ക്കാ​ൻ ഗാ​ർ​ഹി​ക എ​ൽ​പി​ജി ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​പ്പി​ക്കു​വാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

 

International

പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധം; ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​മേ​രി​ക്ക​ൻ സൈ​നി​ക​ൻ മ​രി​ച്ചു

റി​യാ​ദ്: പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രു അ​മേ​രി​ക്ക​ൻ സൈ​നി​ക​ൻ കൂ​ടി മ​രി​ച്ചു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രു​വി​വ​ര​ങ്ങ​ൾ യു​എ​സ് സൈ​ന്യം പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. മ​രി​ച്ച സൈ​നി​ക​ന്‍റെ ബ​ന്ധു​ക്ക​ളെ വി​വ​രം അ​റി​യി​ച്ച് 24 മ​ണി​ക്കൂ​റി​ന് ശേ​ഷ​മേ പേ​രു​വി​വ​രം പു​റ​ത്തു​വി​ടൂ എ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷം ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ മാ​ർ​ച്ച് ഒ​ന്നി​നാ​ണ് കൊ​ല്ല​പ്പെ​ട്ട സൈ​നി​ക​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. സൗ​ദി അ​റേ​ബ്യ​യി​ലെ യു​എ​സ് സൈ​നി​ക കേ​ന്ദ്ര​ത്തി​ന് നേ​രെ ഇ​റാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നാ​ണ് യു​എ​സ് സൈ​ന്യം അ​റി​യി​ക്കു​ന്ന​ത്. ഇ​റാ​നെ​തി​രാ​യ സൈ​നി​ക നീ​ക്ക​മാ​യ ഓ​പ്പ​റേ​ഷ​ൻ എ​പ്പി​ക് ഫ്യൂ​റി തു​ട​ങ്ങി​യ ശേ​ഷം മ​രി​ച്ച ഏ​ഴാ​മ​ത്തെ സൈ​നി​ക​നാ​ണ് ഇ​ത്.

അ​തേ​സ​മ​യം ഇ​ന്ന​ലെ രാ​ത്രി ഇ​സ്ര​യേ​ലി​ലും ര​ണ്ട് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്. വ​ട​ക്ക​ൻ ഇ​സ്ര​യേ​ലി​ന്‍റെ അ​തി​ർ​ത്തി​ക​ളി​ൽ ഹി​സ്ബു​ള്ള ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ര​ണ്ട് ഇ​സ്രാ​യേ​ൽ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​ത്. ഈ ​മേ​ഖ​ല​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് നേ​രെ​യും വ​ലി​യ തോ​തി​ൽ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​താ​യി സൈ​നി​ക മേ​ധാ​വി അ​റി​യി​ച്ചു.

National

പശ്ചിമേഷ്യൻ സംഘർഷം: കണ്‍ട്രോൾ റൂം തുറന്നു

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ തു​ട​രു​ന്ന​തി​നി​ട​യി​ൽ ഇ​ന്ത്യ​ൻ പൗ​ര​ർ​ക്ക് സ​ഹാ​യ​ങ്ങ​ൾ ന​ൽ​കാ​ൻ ത​ല​സ്ഥാ​ന​ത്ത് സ്പെ​ഷ​ൽ ക​ണ്‍ട്രോ​ൾ റൂം ​തു​റ​ന്നു.

സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ഡ​ൽ​ഹി​യി​ലെ വി​ദേ​ശ​കാ​ര്യ​ മ​ന്ത്രാ​ല​യ​ത്തി​ലെ ക​ണ്‍ട്രോ​ൾ റൂ​മു​മാ​യി രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ രാ​ത്രി ഒ​ൻ​പ​ത് വ​രെ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. 1800118797 (ടോ​ൾ ഫ്രീ), +91 11 2301 2113, +91 11 2301 4104, +91 11 2301 7905 ​എ​ന്നീ ന​ന്പ​റു​ക​ളി​ൽ ക​ണ്‍ട്രോ​ൾ റൂ​മു​മാ​യി ബ​ന്ധ​പ്പെ​ടാം.

മ​ധ്യ​പൂ​ർ​വേ​ഷ്യ​ൻ മേ​ഖ​ല​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​ക​ളുമായി ബന്ധപ്പെടേണ്ട ന​ന്പ​റു​ക​ൾ കേ​ന്ദ്രം നൽകിയിട്ടുണ്ട്.

  • ബ​ഹറി​ൻ: +973 39418071
  • ഇ​റാ​ൻ: +989128109115 / +989128109102 /+989128109109 / +989932179359
  • ഇ​റാ​ഖ്: +964 771 651 1185 / +964 770444 4899
  • ഇ​സ്ര​യേ​ൽ: +972 54 7520711 / +972 54 2428378
  • ജോ​ർ​ദാ​ൻ: +962 770 422 276
  • കു​വൈ​റ്റ്: + 965 65501946
  • ലെ​ബ​ന​ൻ‍: +961 76860128
  • ഒ​മാ​ൻ: +968 98282270 (വാ​ട്സ്ആ​പ്പ്) / 80071234 (ടോ​ൾ ഫ്രീ)
  • ​ഖ​ത്ത​ർ: +974 55647502
  • റാ​മ​ല്ല, പ​ല​സ്തീ​ൻ: +970 592916418
  • സൗ​ദി അ​റേ​ബ്യ (റി​യാ​ദ്): +966 11 4 884697 / 800 247 1234 (ടോ​ൾ ഫ്രീ)
  • സൗ​ദി അ​റേ​ബ്യ (ജി​ദ്ദ): +966 126648660 / +966 12 2614093
  • യു​എ​ഇ: +971 543090571 (വാ​ട്സ്ആ​പ്പ്) / 800 46342 (ടോ​ൾ ഫ്രീ).

Kerala

പശ്ചിമേഷ്യയില്‍ സമാധാനം പുലരണം: മാര്‍ റാഫേല്‍ തട്ടില്‍

കൊ​​ച്ചി: പ​​ശ്ചി​​മേ​​ഷ്യ​​യി​​ല്‍ അ​​തീ​​വ ഗു​​രു​​ത​​ര​​മാ​​യി തു​​ട​​രു​​ന്ന യു​​ദ്ധ​​ത്തി​​ല്‍ ഇ​​ര​​ക​​ളാ​​ക്ക​​പ്പെ​​ട്ട എ​​ല്ലാ​​വ​​രോ​​ടും സീ​​റോ മ​​ല​​ബാ​​ര്‍ സ​​ഭ​​യു​​ടെ പ്രാ​​ര്‍ഥ​​നാ​​പൂ​​ര്‍ണ​​മാ​​യ പി​​ന്തു​​ണ അ​​റി​​യി​​ക്കു​​ന്നു​​വെ​​ന്നു മേ​​ജ​​ര്‍ ആ​​ര്‍ച്ച്ബി​​ഷ​​പ് മാ​​ര്‍ റാ​​ഫേ​​ല്‍ ത​​ട്ടി​​ല്‍.

യു​​ദ്ധ​​ത്തി​​ല്‍ വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ളി​​ല്‍ വ​​ലി​​യ നാ​​ശ​​ന​​ഷ്‌​​ട​​ങ്ങ​​ളും അ​​നേ​​ക​​ര്‍ക്കു ജീ​​വ​​ഹാ​​നി​​യും സം​​ഭ​​വി​​ക്കു​​ന്ന ഈ ​​ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ലോ​​കം മു​​ഴു​​വ​​ന്‍ വ​​ലി​​യ ഉ​​ത്ക്ക​​ണ്ഠ​​യി​​ലൂ​​ടെ​​യാ​​ണു ക​​ട​​ന്നു​​പോ​​കു​​ന്ന​​ത്. ആ​​യു​​ധ​​ങ്ങ​​ള്‍ സ​​ര്‍വ​​നാ​​ശ​​വും മ​​ര​​ണ​​വും വേ​​ദ​​ന​​യും മാ​​ത്ര​​മാ​​ണു സ​​മ്മാ​​നി​​ക്കു​​ന്ന​​ത്. തു​​റ​​ന്ന ച​​ര്‍ച്ച​​ക​​ളി​​ലൂ​​ടെ മാ​​ത്ര​​മേ സു​​സ്ഥി​​ര​​മാ​​യ സ​​മാ​​ധാ​​ന​​വും സ​​ഹ​​വ​​ര്‍ത്തി​​ത്വ​​വും സാ​​ധ്യ​​മാ​​കൂ.

പ​​രി​​ഹ​​രി​​ക്കാ​​നാ​​കാ​​ത്ത​​വി​​ധ​​മു​​ള്ള അ​​ഗാ​​ധ​​മാ​​യ ത​​ക​​ര്‍ ച്ച​​യു​​ണ്ടാ​​കു​​ന്ന​​തി​​നു​​മു​​മ്പ് ഓ​​രോ രാ​​ജ്യ​​വും ത​​ങ്ങ​​ളു​​ടെ ധാ​​ര്‍മി​​ക ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​ത്തെ​​ക്കു​​റി​​ച്ചു ഗൗ​​ര​​വ​​മാ​​യി ചി​​ന്തി​​ക്ക​​ണ​​മെ​​ന്ന ലെ​​യോ പ​​തി​​നാ​​ലാ​​മ​​ന്‍ മാ​​ര്‍പാ​​പ്പ​​യു​​ടെ ആ​​ഹ്വാ​​നം രാ​​ഷ്ട്ര​​നേ​​താ​​ക്ക​​ള്‍ തു​​റ​​ന്ന മ​​ന​​സോ​​ടെ സ്വീ​​ക​​രി​​ക്കാ​​ന്‍ ന​​മു​​ക്കു തീ​​ക്ഷ്ണ​​മാ​​യി പ്രാ​​ര്‍ഥി​​ക്കാം.

ക്ലേ​​ശ​​ക​​ര​​വും ദു​​രി​​ത​​പൂ​​ര്‍ണ​​വു​​മാ​​യ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ലൂ​​ടെ ക​​ട​​ന്നു​​പോ​​കു​​ന്ന ഗ​​ള്‍ഫു​​നാ​​ടു​​ക​​ളി​​ലെ സ​​ഹോ​​ദ​​ര​​ങ്ങ​​ള്‍ക്കു​​വേ​​ണ്ടി നാ​​ളെ സീ​​റോ മ​​ല​​ബാ​​ര്‍ സ​​ഭ​​യി​​ല്‍ പ്ര​​ത്യേ​​ക പ്രാ​​ര്‍ഥ​​നാ​​ദി​​ന​​മാ​​യി ആ​​ച​​രി​​ക്ക​​ണം.

യു​​ദ്ധ​​ത്തി​​ലേ​​ര്‍പ്പെ​​ട്ടി​​രി​​ക്കു​​ന്ന രാ​​ജ്യ​​ങ്ങ​​ള്‍ സം​​ഭാ​​ഷ​​ണ​​ത്തി​​ന്‍റെ​​യും സ​​ഹ​​വ​​ര്‍ത്തി​​ത്വ​​ത്തി​​ന്‍റെ​​യും മാ​​ര്‍ഗം തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​നും അ​​തു​​വ​​ഴി പ​​ശ്ചി​​മേ​​ഷ്യ​​യി​​ല്‍ ശാ​​ന്തി​​യും സ​​മാ​​ധാ​​ന​​വും സം​​ജാ​​ത​​മാ​​കു​​ന്ന​​തി​​നുംവേ​​ണ്ടി ഏ​​വ​​രും പ്രാ​​ര്‍ഥി​​ക്ക​​ണ​​മെ​​ന്നും മേ​​ജ​​ര്‍ ആ​​ര്‍ച്ച്ബി​​ഷ​​പ് ആ​​ഹ്വാ​​നം ചെ​​യ്തു.

International

യു​ദ്ധം അ​ഞ്ചാം ദി​ന​ത്തി​ലേ​ക്ക്: പ​ശ്ചി​മേ​ഷ്യ ക​ത്തു​ന്നു; എ​ണ്ണ​വി​ല​യി​ൽ വ​ൻ വ​ർ​ധ​ന

ടെ​ഹ്‌​റാ​ൻ: പ​ശ്ചി​മേ​ഷ്യ​യെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി ഇ​സ്ര​യേ​ലും ഇ​റാ​നും ത​മ്മി​ലു​ള്ള യു​ദ്ധം അ​ഞ്ചാം ദി​വ​സ​ത്തി​ലേ​ക്ക്. ഫെ​ബ്രു​വ​രി 28-ന് ​അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും സം​യു​ക്ത​മാ​യി ആ​രം​ഭി​ച്ച സൈ​നി​ക നീ​ക്ക​ങ്ങ​ളെ​ത്തു​ട​ർ​ന്ന് മേ​ഖ​ല​യി​ൽ യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. 500-ല​ധി​കം ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളും 2,000-ഓ​ളം ഡ്രോ​ണു​ക​ളും ഉ​പ​യോ​ഗി​ച്ച് ഇ​റാ​ൻ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. എ​ന്നാ​ൽ ഇ​സ്ര​യേ​ലി​ന്‍റെ 'അ​യ​ൺ ഡോം' ​പ്ര​തി​രോ​ധ സം​വി​ധാ​നം ഭൂ​രി​ഭാ​ഗം മി​സൈ​ലു​ക​ളെ​യും ആ​കാ​ശ​ത്തു​വെ​ച്ച് ത​ന്നെ ത​ക​ർ​ത്തു. ഇ​സ്ര​യേ​ലി​ൽ ഇ​തു​വ​രെ 11 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ട്. അ​തേ​സ​മ​യം, ഇ​സ്രാ​യേ​ലി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​നി​ൽ 1,000-ത്തി​ല​ധി​കം പേ​ർ കൊ​ല്ല​പ്പെ​ട്ടു.

യു​ദ്ധ​ത്തി​ൽ നാ​ല് അ​മേ​രി​ക്ക​ൻ സൈ​നി​ക​രും കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്. യു​ദ്ധം ഇ​റാ​നി​നും ഇ​സ്ര​യേ​ലി​നും പു​റ​മേ ലെ​ബ​ന​ൻ, ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ലോ​ക​ത്തെ പ്ര​ധാ​ന എ​ണ്ണ​ക്ക​യ​റ്റു​മ​തി മേ​ഖ​ല​യാ​യ പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധം തു​ട​ങ്ങി​യ​തോ​ടെ ആ​ഗോ​ള വി​പ​ണി​യി​ൽ എ​ണ്ണ​വി​ല കു​തി​ച്ചു​യ​ർ​ന്നു. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ ഇ​റാ​ൻ, ഇ​സ്രാ​യേ​ൽ മേ​ഖ​ല​ക​ളി​ലൂ​ടെ​യു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വെ​ച്ചു. യു​ദ്ധം നി​ർ​ത്താ​ൻ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും, ഇ​റാ​ന്‍റെ ആ​ണ​വ പ​ദ്ധ​തി​യോ​ടു​ള്ള ഇ​സ്രാ​യേ​ലി​ൻ്റെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത നി​ല​പാ​ടും തി​രി​ച്ച​ടി​ക്കാ​നു​ള്ള ഇ​റാ​ന്‍റെ നീ​ക്ക​ങ്ങ​ളും സ്ഥി​തി​ഗ​തി​ക​ൾ സ​ങ്കീ​ർ​ണ​മാ​ക്കു​ന്നു.

International

പ​ശ്ചി​മേ​ഷ്യയിലേക്ക് ഫ്രാൻസും വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ല്‍ അയച്ചു

പാ​​​​​​രി​​​​​​സ്: പ​​​​​​ശ്ചി​​​​​​മേ​​​​​​ഷ്യ​​​​​​യി​​​​​​ല്‍ സം​​​​​​ഘ​​​​​​ര്‍​ഷാ​​​​​​വ​​​​​​സ്ഥ ക​​​​​​ണ​​​​​​ക്കി​​​​​​ലെ​​​​​​ടു​​​​​​ത്ത് വി​​​​​​മാ​​​​​​ന​​​​​​വാ​​​​​​ഹി​​​​​​നി​​​​​​ക്ക​​​​​​പ്പ​​​​​​ല്‍ അ​​​​​​യ​​​​​​ച്ച് ഫ്രാ​​​​​​ന്‍​സ്. ആ​​​​​ണ​​​​​വോ​​​​​ർ​​​​​ജത്തി​​​​​ൽ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന വി​​​​​​മാ​​​​​​ന​​​​​​വാ​​​​​​ഹി​​​​​​നി​​​​​​ക്ക​​​​​​പ്പ​​​​​​ലാ​​​​​​യ ചാ​​​​​​ള്‍​സ് ഡി ​​​​​​ഗാൾ ബാ​​​​​​ള്‍​ട്ടി​​​​​​ക് ക​​​​​​ട​​​​​​ലി​​​​​​ല്‍​നി​​​​​​ന്ന് മെ​​​​​​ഡി​​​​​​റ്റ​​​​​​റേ​​​​​​നി​​​​​​യ​​​​​​നി​​​​​​ലേ​​​​​​ക്ക് മാ​​​​​​റ്റാ​​​​​​ന്‍ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ഇ​​​​​​മ്മാ​​​​​​നു​​​​​​വ​​​​​​ല്‍ മാ​​​​​​ക്രോ​​​​​​ണ്‍ ഉ​​​​​​ത്ത​​​​​​ര​​​​​​വി​​​​​​ട്ടു.

ഡ്രോ​​​​​​ണു​​​​​​ക​​​​​​ളെ​​​​​​യും മി​​​​​​സൈ​​​​​​ലു​​​​​​ക​​​​​​ളെ​​​​​​യും പ്ര​​​​​​തി​​​​​​രോ​​​​​​ധി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​യി റ​​​​​​ഫാ​​​​​​ല്‍ യു​​​​​​ദ്ധ​​​​​​വി​​​​​​മാ​​​​​​ന​​​​​​ങ്ങ​​​​​​ളും വ്യോ​​​​​​മപ്ര​​​​​​തി​​​​​​രോ​​​​​​ധ സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ങ്ങ​​​​​​ളും എ​​​​​​യ​​​​​​ര്‍ റ​​​​​​ഡാ​​​​​​റു​​​​​​ക​​​​​​ളും വി​​​​​​ന്യ​​​​​​സി​​​​​​ച്ച​​​​​​താ​​​​​​യി അ​​​​​​ദ്ദേ​​​​​​ഹം വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി.

ഫ്ര​​​​​​ഞ്ച് ടെ​​​​​​ലി​​​​​​വി​​​​​​ഷ​​​​​​നി​​​​​​ല്‍, മു​​​​​​ന്‍​കൂ​​​​​​ട്ടി റി​​​​​ക്കാ​​​​​​ര്‍​ഡ് ചെ​​​​​​യ്ത പ്ര​​​​​​സം​​​​​​ഗ​​​​​​ത്തി​​​​​​ല്‍, ക​​​​​​പ്പ​​​​​​ലി​​​​​​ന് ഫ്രി​​​​​​ഗേ​​​​​​റ്റു​​​​​​ക​​​​​​ളു​​​​​​ടെ അ​​​​​​ക​​​​​​മ്പ​​​​​​ടി​​​​​​യും അ​​​​​​തി​​​​​​ന്‍റെ വ്യോ​​​​​​മ വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ന്‍റെ പി​​​​​​ന്തു​​​​​​ണ​​​​​​യും ഉ​​​​​​ണ്ടാ​​​​​​കു​​​​​​മെ​​​​​​ന്ന് മാ​​​​​​ക്രോ​​​​​​ണ്‍ പ​​​​​​റ​​​​​​ഞ്ഞു. റാ​​​​​​ഫേ​​​​​​ല്‍ യു​​​​​​ദ്ധ​​​​​​വി​​​​​​മാ​​​​​​ന​​​​​​ങ്ങ​​​​​​ള്‍, വ്യോ​​​​​​മപ്ര​​​​​​തി​​​​​​രോ​​​​​​ധ സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ങ്ങ​​​​​​ള്‍, വ്യോ​​​​​​മ റ​​​​​​ഡാ​​​​​​ര്‍ പ്ലാ​​​​​​റ്റ്ഫോ​​​​​​മു​​​​​​ക​​​​​​ള്‍ എ​​​​​​ന്നി​​​​​​വ ഇ​​​​​​തി​​​​​​ന​​​​​​കം​​ത​​​​​​ന്നെ ഈ ​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ല്‍ വി​​​​​​ന്യ​​​​​​സി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ടെ​​​​​​ന്ന് അ​​​​​​ദ്ദേ​​​​​​ഹം സ്ഥി​​​​​​രീ​​​​​​ക​​​​​​രി​​​​​​ച്ചു.

ഖ​​​​​​ത്ത​​​​​​ര്‍, കു​​​​​​വൈ​​​​​​റ്റ്, യു​​​​​എ​​​​​ഇ എ​​​​​​ന്നി​​​​​​വ​​​​​​യു​​​​​​മാ​​​​​​യി യൂ​​​​​​റോ​​​​​​പ്യ​​​​​​ന്‍ യൂ​​​​​​ണി​​​​​​യ​​​​​​ന്‍ രാ​​​​​​ജ്യ​​​​​​ത്തെ ബ​​​​​​ന്ധി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന പ്ര​​​​​​തി​​​​​​രോ​​​​​​ധ ക​​​​​​രാ​​​​​​റു​​​​​​ക​​​​​​ളും ജോ​​​​​​ര്‍​ദാ​​​​​​ന്‍, ഇ​​​​​​റാ​​​​​​ക്ക് എ​​​​​​ന്നി​​​​​​വ​​​​​​യോ​​​​​​ട് ശ​​​​​​ക്ത​​​​​​മാ​​​​​​യ പ്ര​​​​​​തി​​​​​​ബ​​​​​​ദ്ധ​​​​​​ത​​​​​​യും ഫ്രാ​​​​​​ന്‍​സി​​​​​​നു​​​​​​ണ്ടെ​​​​​​ന്ന് മാ​​​​​​ക്രോ​​​​​​ണ്‍ പ​​​​​​റ​​​​​​ഞ്ഞു.

യു​​​​​​ദ്ധം ല​​​​​​ബ​​​​​​ന​​​​​​നി​​​​​​ലേ​​​​​​ക്കും വ്യാ​​​​​​പി​​​​​​ച്ചു​​​​​​വെ​​​​​​ന്ന് ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ടി​​​​​​യ മാ​​​​​​ക്രോ​​​​​​ണ്‍, ഇ​​​​​​റാ​​​​​​ന്‍ പി​​​​​​ന്തു​​​​​​ണ​​​​​​യു​​​​​​ള്ള തീ​​​​​​വ്ര​​​​​​വാ​​​​​​ദി ഗ്രൂ​​​​​പ്പാ​​​​​യ ഹി​​​​​​സ്ബു​​​​​​ള്ള “ഇ​​​​​​സ്രാ​​​​​​യേ​​​​​​ലി​​​​​​നെ ആ​​​​​​ക്ര​​​​​​മി​​​​​​ക്കു​​​​​​ക​​​​​​യും ല​​ബ​​​​​​ന​​​​​​ന്‍ ജ​​​​​​ന​​​​​​ത​​​​​​യെ അ​​​​​​പ​​​​​​ക​​​​​​ട​​​​​​ത്തി​​​​​​ലാ​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്ത ഗു​​​​​​രു​​​​​​ത​​​​​​ര​​​​​​മാ​​​​​​യ തെ​​​​​​റ്റ് ചെ​​​​​​യ്തു​​​​​​”വെ​​​​​​ന്ന് പ​​​​​​റ​​​​​​ഞ്ഞു.

National

ഇ​ന്ന് പ​ശ്ചി​മേ​ഷ്യ​യി​ലേ​ക്ക് 58 വി​മാ​ന സ​ർ​വീ​സു​ക​ൾ; പ്ര​വാ​സി​ക​ളു​ടെ മ​ട​ക്ക​യാ​ത്ര സു​ര​ക്ഷി​ത​മെ​ന്ന് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കി​ട​യി​ലും ഇ​ന്ത്യ​യും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യോ​മ​ഗ​താ​ഗ​തം ത​ട​സ​മി​ല്ലാ​തെ തു​ട​രു​ന്നു. ഇ​ന്ന് പ​ശ്ചി​മേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ആ​കെ 58 വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്താ​ൻ ഇ​ന്ത്യ​ൻ എ​യ​ർ​ലൈ​നു​ക​ൾ പ​ദ്ധ​തി​യി​ട്ടി​ട്ടു​ണ്ടെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

എ​യ​ർ ഇ​ന്ത്യ, എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്, ഇ​ൻ​ഡി​ഗോ തു​ട​ങ്ങി​യ പ്ര​മു​ഖ എ​യ​ർ​ലൈ​നു​ക​ളെ​ല്ലാം ഈ ​സ​ർ​വീ​സു​ക​ളു​ടെ ഭാ​ഗ​മാ​ണ്. പ്ര​വാ​സി​ക​ളു​ടെ​യും മ​റ്റ് യാ​ത്ര​ക്കാ​രു​ടെ​യും സൗ​ക​ര്യാ​ർ​ത്ഥം വി​മാ​ന​ങ്ങ​ൾ കൃ​ത്യ​സ​മ​യ​ത്ത് പ​റ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പു​ന​ൽ​കി.

ഇ​റാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന അ​സ്ഥി​ര​ത ക​ണ​ക്കി​ലെ​ടു​ത്ത്, വി​മാ​ന​ങ്ങ​ളു​ടെ പാ​ത​യി​ൽ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്കാ​ണ് മു​ൻ​ഗ​ണ​ന​യെ​ന്നും വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

യു​ദ്ധ​ഭീ​തി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്ക​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​യി​രു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ഈ ​തീ​രു​മാ​നം വ​ലി​യ ആ​ശ്വാ​സ​മാ​കും. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും സി​വി​ൽ ഏ​വി​യേ​ഷ​ൻ മ​ന്ത്രാ​ല​യ​വും സ്ഥി​തി​ഗ​തി​ക​ൾ ഓ​രോ മ​ണി​ക്കൂ​റി​ലും വി​ല​യി​രു​ത്തു​ന്നു​ണ്ട്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ അ​യ​ക്കു​ന്ന കാ​ര്യ​വും പ​രി​ഗ​ണ​ന​യി​ലാ​ണ്.

 

Leader Page

ഉടനീളം യുഎസ് താവളങ്ങൾ; സംഘർഷം പശ്ചിമേഷ്യയിലേക്കും

അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്കും ഇ​​​​സ്ര​​​​യേ​​​​ലി​​​​നുമെ​​​​തി​​​​രാ​​​​യ ഇ​​​​റാ​​​​ന്‍റെ പ്ര​​​​ത്യാ​​​​ക്ര​​​​മ​​​​ണം പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യെ മു​​​​ഴു​​​​വ​​​​നാ​​​​യി യു​​​​ദ്ധ​​​​ത്തി​​​​ലേ​​​​ക്കു വ​​​​ലി​​​​ച്ചി​​​​ഴ​​​​യ്ക്കാം. മേ​​​​ഖ​​​​ല​​​​യി​​​​ലെ അ​​​​മേ​​​​രി​​​​ക്ക​​​​ൻ സൈ​​​​നി​​​​കസാ​​​​ന്നി​​​​ധ്യ​​​​മാ​​​​ണ് ഇ​​​​തി​​​​നു കാ​​​​ര​​​​ണം. ഇ​​​​രു​​​​പ​​​​തോ​​​​ളം സൈ​​​​നി​​​​ക താ​​​​വ​​​​ള​​​​ങ്ങ​​​​ളു​​​​ടെ ഒ​​​​രു വ​​​​ലി​​​​യ ശൃം​​​​ഖ​​​​ല​​​​യാ​​​​ണ് അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്ക് പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലു​​​​ള്ള​​​​ത്. ഇ​​​​തി​​​​ൽ പ​​​​ല​​​​തി​​​​നും നേ​​​​ർ​​​​ക്ക് ഇ​​​​റാ​​​​ൻ മി​​​​സൈ​​​​ലു​​​​ക​​​​ൾ തൊ​​​​ടു​​​​ത്തു​​​​ക​​​​ഴി​​​​ഞ്ഞു.

പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലെ അ​​​​മേ​​​​രി​​​​ക്ക​​​​ൻ സൈ​​​​നി​​​​ക സാ​​​​ന്നി​​​​ധ്യം ര​​​​ണ്ടാം ലോ​​​​ക​​​​മ​​​​ഹാ​​​​യു​​​​ദ്ധ​​​​കാ​​​​ല​​​​ത്ത് ആ​​​​രം​​​​ഭി​​​​ച്ച​​​​താ​​​​ണ്. സൗ​​​​ദി​​​​യി​​​​ലും ബ​​​​ഹ്റി​​​​നി​​​​ലു​​​​മാ​​​​യി​​​​രു​​​​ന്നു ആ​​​​ദ്യ താ​​​​വ​​​​ള​​​​ങ്ങ​​​​ൾ. ഗ​​​​ൾ​​​​ഫ് യു​​​​ദ്ധ​​​​ങ്ങ​​​​ൾ​​​ക്കും ഭീ​​​​ക​​​​ര​​​​വി​​​​രു​​​​ദ്ധ പോ​​​​രാ​​​​ട്ട​​​​ങ്ങ​​​​ൾ​​​ക്കും പു​​​റ​​​മേ ലോ​​​​ക​​​​ത്തി​​​​ലേ​​​​ക്കു​​​​ള്ള എ​​​​ണ്ണ​​​​യു​​​​ടെ അ​​​​ഞ്ചി​​​​ലൊ​​​​ന്നും ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​ന്ന മേ​​​​ഖ​​​​ല​​​​യു​​​ടെ സു​​​​ര​​​​ക്ഷ​​​​യും നി​​​​യ​​​​ന്ത്ര​​​​ണ​​​​വും ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ​​​​കൂ​​​​ടി ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​ണ് ഇ​​​​ത്ര വി​​​​പു​​​​ല​​​​മാ​​​​യ സൈ​​​​നി​​​​കസാ​​​​ന്നി​​​​ധ്യം അ​​​​മേ​​​​രി​​​​ക്ക നി​​​​ല​​​​നി​​​​ർ​​​​ത്തു​​​​ന്ന​​​​ത്.

ഇ​​​​റാ​​​​നെ ആ​​​​ക്ര​​​​മി​​​​ക്കാ​​​​നു​​​​ള്ള ഒ​​​​രു​​​​ക്ക​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി അ​​​​ടു​​​​ത്ത​​​​കാ​​​​ല​​​​ത്ത് സൈ​​​​നി​​​​ക​​​​രു​​​​ടെ​​​​യും യു​​​​ദ്ധോ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ​​​​യും എ​​​​ണ്ണ​​​​ത്തി​​​​ൽ വ​​​​ർ​​​​ധ​​​​ന​​​​യു​​​​ണ്ടാ​​​​യി. 45,000ത്തിനും 55,000​​​​ത്തിനും ഇ​​​​ട​​​​യി​​​​ൽ യു​​​​എ​​​​സ് സൈ​​​​നി​​​​ക​​​​ർ ഇ​​​​പ്പോ​​​​ൾ പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലു​​​​ണ്ടെ​​​​ന്നാ​​​​ണ് അ​​​​നു​​​​മാ​​​​നം.

പ്ര​​​​ധാ​​​​ന താ​​​​ള​​​​ങ്ങ​​​​ൾ ചു​​​​വ​​​​ടെ:

ബ​​​​ഹറി​​​​ൻ

അ​​​​മേ​​​​രി​​​​ക്ക​​​​ൻ നാ​​​​വി​​​​ക​​​​സേ​​​​ന​​​​യു​​​​ടെ അ​​​​ഞ്ചാം ക​​​​പ്പ​​​​ൽ​​​​പ്പ​​​​ട​​​​യു​​​​ടെ ആ​​​​സ്ഥാ​​​​നം. ഗ​​​​ൾ​​​​ഫ്, ചെ​​​​ങ്ക​​​​ട​​​​ൽ, അ​​​​റ​​​​ബി​​​​ക്ക​​​​ട​​​​ൽ, ഇ​​​​ന്ത്യ​​​​ൻ മ​​​​ഹാ​​​​സ​​​​മു​​​​ദ്രം എ​​​​ന്നീ മേ​​​​ഖ​​​​ല​​​​ക​​​​ളു​​​​ടെ ചു​​​​മ​​​​ത​​​​ല​​​​യാ​​​​ണ് ഈ ​​​​ക​​​​പ്പ​​​​ൽ​​​​പ്പ​​​​ട​​​​യ്ക്കു​​​​ള്ള​​​​ത്.

ഖ​​​​ത്ത​​​​ർ

ദോ​​​​ഹ ന​​​​ഗ​​​​ര​​​​ത്തി​​​​നു പു​​​​റ​​​​ത്ത് മ​​​​രു​​​​ഭൂ​​​​മി​​​​യി​​​​ൽ സ്ഥി ​​​​ചെ​​​​യ്യു​​​​ന്ന അ​​​​ൽ ഉ​​​​ദെ​​​​യ്ദ് വ്യോ​​​​മ​​​​താ​​​​ളം അ​​​​മേ​​​​രി​​​​ക്ക​​​​ൻ സെ​​​​ൻ​​​​ട്ര​​​​ൽ ക​​​​മാ​​​​ൻ​​​​ഡി​​​​ന്‍റെ ആ​​​​സ്ഥാ​​​​ന​​​​മാ​​​​ണ്. പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലെ വ​​​​ലി​​​​യ യു​​​​എ​​​​സ് സൈ​​​​നി​​​​ക താ​​​​വ​​​​ള​​​​മാ​​​​ണി​​​​ത്. 10,000 യു​​​​എ​​​​സ് സൈ​​​​നി​​​​ക​​​​ർ ഇ​​​​വി​​​​ടെ​​​​യു​​​​ണ്ട്. പ​​​​ടി​​​​ഞ്ഞാ​​​​റ് ഈ​​​​ജി​​​​പ്ത് മു​​​​ത​​​​ൽ കി​​​​ഴ​​​​ക്ക് ക​​​​സാ​​​​ക്കി​​​​സ്ഥാ​​​​ൻ വ​​​​രെ താ​​​​വ​​​​ള​​​​ത്തി​​​​ന്‍റെ കീ​​​​ഴി​​​​ൽ.

കു​​​​വൈ​​​​റ്റ്

യു​​​​എ​​​​സ് ആ​​​​ർ​​​​മി​​​​യു​​​​ടെ ഫോ​​​​ർ​​​​വേ​​​​ഡ് ബേ​​​​സ് ആ​​​​യ ക്യാന്പ്അ​​​​രി​​​​ഫ്ജാ​​​​ൻ അ​​​​ട​​​​ക്കം ഒ​​​​ട്ടേ​​​​റെ സൈ​​​​നി​​​​ക താ​​​​വ​​​​ള​​​​ങ്ങ​​​​ൾ. 2003ലെ ​​​​ഇ​​​​റാ​​​​ക്ക് യു​​​​ദ്ധ​​​​കാ​​​​ല​​​​ത്തു സ്ഥാ​​​​പി​​​​ച്ച താ​​​​വ​​​​ള​​​​ങ്ങ​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു. ഇ​​​​റാ​​​​ക്കി​​​​ലും സി​​​​റി​​​​യ​​​​യി​​​​ലും യു​​​​എ​​​​സ് സൈ​​​​ന്യ​​​​ത്തെ വി​​​​ന്യ​​​​സി​​​​ക്കു​​​​ന്ന​​​​തി​​​​ൽ ഈ ​​​​താ​​​​വ​​​​ള​​​​ങ്ങ​​​​ൾ​​​​ക്കു വ​​​​ലി​​​​യ പ്രാധാ​​​​ന്യ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

യു​​​​എ​​​​ഇ

അ​​​​ബു​​​​ദാ​​​​ബി​​​​യി​​​​ലെ അ​​​​ൽ ദ​​​​ഫ്ര വ്യോ​​​​മ​​​​താ​​​​വ​​​​ളം യു​​​​എ​​​​ഇ സേ​​​​ന​​​​യ്ക്കൊ​​​​പ്പം അ​​​​മേ​​​​രി​​​​ക്ക​​​​യും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു. ഇ​​​​സ്‌‌​​​​ലാ​​​​മി​​​​ക് സ്റ്റേ​​​​റ്റി​​​​നെ​​​​തി​​​​രാ​​​​യ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ ഈ ​​​​താ​​​​വ​​​​ളം പ്ര​​​​ധാ​​​​ന പ​​​​ങ്കു​​​​വ​​​​ഹി​​​​ച്ചി​​​​രു​​​​ന്നു.

ദു​​​​ബാ​​​​യി​​​​ലെ ജ​​​​ബ​​​​ൽ അ​​​​ലി ഒ​​​​രു സൈ​​​​നി​​​​ക തു​​​​റ​​​​മു​​​​ഖം അ​​​​ല്ലെ​​​​ങ്കി​​​​ലും യു​​​​എ​​​​സ് സേ​​​​ന ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു​​​​ണ്ട്. യു​​​​എ​​​​സ് വി​​​​മാ​​​​ന​​​​വാ​​​​ഹി​​​​നി​​​​ക​​​​ൾ ഇ​​​​ട​​​​യ്ക്കി​​​​ടെ തു​​​​റ​​​​മു​​​​ഖ​​​​ത്ത് എ​​​​ത്താ​​​​റു​​​​ണ്ട്.

ഇ​​​​റാ​​​​ക്ക്

പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ ഇ​​​​റാ​​​​ക്കി​​​​ലെ അ​​​​ൻ​​​​ബാ​​​​ർ പ്ര​​​​വി​​​​ശ്യ​​​​യി​​​​ലു​​​​ള്ള ഐ​​​​ൻ അ​​​​ൽ അ​​​​സാ​​​​ദ് വ്യോ​​​​മ​​​​താ​​​​വ​​​​ളം, വ​​​​ട​​​​ക്ക​​​​ൻ ഇ​​​​റാ​​​​ക്കി​​​​ലെ കു​​​​ർ​​​​ദി​​​​സ്ഥാ​​​​ൻ മേ​​​​ഖ​​​​ല​​​​യി​​​​ലു​​​​ള്ള എ​​​​ർ​​​​ബി​​​​ൽ വ്യോ​​​​മ​​​​താ​​​​വ​​​​ളം എ​​​​ന്നി​​​​വ അ​​​​മേ​​​​രി​​​​ക്ക​​​​ൻ സേ​​​​ന ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു. 2020ൽ ​​​​ജ​​​​ന​​​​റ​​​​ൽ ഖ്വാ​​​​സം സു​​​​ലൈമാ​​​​നി​​​​യു​​​​ടെ വ​​​​ധ​​​​ത്തി​​​​നു പ്ര​​​​തി​​​​കാ​​​​ര​​​​മാ​​​​യി ഐ​​​​എ​​​​ൻ അ​​​​ൽ എ​​​​യ​​​​ർ​​​​ബേ​​​​സി​​​​നു നേ​​​​ർ​​​​ക്ക് ഇ​​​​റാ​​​​ൻ മി​​​​സൈ​​​​ലു​​​​ക​​​​ൾ തൊ​​​​ടു​​​​ത്തി​​​​രു​​​​ന്നു.

സൗ​​​​ദി

ര​​​​ണ്ടാ​​​​യി​​​​ര​​​​ത്തി​​​​നു മു​​​​ക​​​​ളി​​​​ൽ യു​​​​എ​​​​സ് സൈ​​​​നി​​​​ക​​​​ർ സൗ​​​​ദി​​​​യി​​​​ലു​​​​ണ്ട്. സൗ​​​​ദി സേ​​​​ന​​​​യു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ചാ​​​​ണ് പ്ര​​​​വ​​​​ർ​​​​ത്ത​​​​നം. റി​​​​യാ​​​​ദി​​​​ൽ​​​​നി​​​​ന്ന് 60 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ​​​​യു​​​​ള്ള പ്രി​​​​ൻ​​​​സ് സു​​​​ൽ​​​​ത്താ​​​​ൻ വ്യോ​​​​മ​​​​താ​​​​വ​​​​ള​​​​ത്തി​​​​ലാ​​​​ണ് കു​​​​റ​​​​ച്ചു സൈ​​​​നി​​​​ക​​​​രെ വി​​​​ന്യ​​​​സി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ജോ​​​​ർ​​​​ദാ​​​​ൻ

അ​​​​മ്മാ​​​​നി​​​​ൽ​​​​നി​​​​ന്ന് നൂ​​​​റു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ അ​​​​സ്റാ​​​​ഖി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന മു​​​​വാ​​​​ഫ​​​​ഖ് സ​​​​ൽ​​​​തി വ്യോ​​​​മ​​​​താ​​​​വ​​​​ളം അ​​​​മേ​​​​രി​​​​ക്ക​​​​ൻ വ്യോ​​​​സേ​​​​ന​​​​യു​​​​ടെ ആ​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​ണ്.

 പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ യു​​​എ​​​സ് സൈ​​​നി​​​ക​​​ർ

45,000-55,000

യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ

250നു ​​​മു​​​ക​​​ളി​​​ൽ (എ​​​ഫ്-35, എ​​​ഫ്-16 അ​​​ട​​​ക്കം)
ഏ​​​ബ്ര​​​ഹാം ലി​​​ങ്ക​​​ൺ, ജെ​​​റാ​​​ൾ​​​ഡ് ഫോ​​​ർ​​​ഡ് വി​​​മാ​​​നവാ​​​ഹി​​​നി​​​ ക​​​ളി​​​ൽ മാ​​​ത്രം 160 യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ: ര​​​ണ്ട് വി​​​മാ​​​ന​​​വാ​​​ഹി​​​നി​​​ക​​​ൾ അ​​​ട​​​ക്കം 17, ര​​​ണ്ട് അ​​​ന്ത​​​ർ​​​വാ​​​ഹി​​​നി​​​ക​​​ളും മേ​​​ഖ​​​ല​​​യി​​​ൽ ഉണ്ടെ​​​ന്നാ​​​ണ് സൂ​​​ച​​​ന.

Latest News

Corehub Up