വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, ഇറാനെ മെരുക്കാനും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 15 ഇന കർമ്മപദ്ധതി ലോകശ്രദ്ധ നേടുന്നു. ഇറാൻ ആണവായുധം നിർമിക്കുന്നത് തടയുന്നതിനൊപ്പം അവരുടെ പ്രാദേശിക സ്വാധീനം കുറയ്ക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
ഇറാൻ ഒരിക്കലും ആണവായുധം കൈവശം വെക്കില്ലെന്ന് ഉറപ്പാക്കുന്ന കർശനമായ പുതിയ കരാർ, ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളുടെ വികസനവും പരീക്ഷണവും ഇറാൻ പൂർണമായും നിർത്തലാക്കണം, ഹിസ്ബുള്ള, ഹമാസ്, ഹൂതി വിമതർ തുടങ്ങിയ ഗ്രൂപ്പുകൾക്ക് നൽകുന്ന സാമ്പത്തിക-സൈനിക സഹായം അവസാനിപ്പിക്കണം, ഇറാൻ തടവിലാക്കിയിട്ടുള്ള എല്ലാ അമേരിക്കൻ പൗരന്മാരെയും ഉടൻ വിട്ടയക്കണം,
ഇറാനിൽ നിന്നുള്ള എണ്ണ കയറ്റുമതി പൂർണമായും തടയുന്ന 'സീറോ എക്സ്പോർട്ട്' നയം കർശനമാക്കണം, സിറിയ, ഇറാഖ്, യെമൻ എന്നിവിടങ്ങളിൽ നിന്നുള്ള ഇറാന്റെ സൈനിക ഇടപെടലുകൾ അവസാനിപ്പിക്കണം, മറ്റ് രാജ്യങ്ങൾക്കെതിരെയുള്ള ഇറാന്റെ സൈബർ യുദ്ധമുറകൾ അവസാനിപ്പിക്കണം എന്നിങ്ങനെയുള്ള കർശനമായ ഉപാധികളാണ് ഇറാന് മേൽ ട്രംപ് മുന്നോട്ടുവെയ്ക്കുന്നത്.
Tags : Trump Iran West Asia War Latest News