Letters
കെ​​എ​​​സ്ആ​​​ർ​​ടി​​സി​​യി​​ൽ പെ​​ൻ​​ഷ​​ൻ​​പ്രാ​​യം കൂ​​ട്ടി​​യാ​​ൽ
Tuesday, April 17, 2018 11:21 PM IST
കെ​​എ​​​സ്ആ​​​ർ​​ടി​​സി ഡ്രൈ​​വേ​​​ഴ്സ് യൂ​​​ണി​​​യ​​​ൻ സം​​​സ്ഥാ​​​ന വ​​​ർ​​​ക്കിം​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി തോ​​​മ​​​സി​​​ന്‍റെ ക​​​ത്ത് ദീ​​പി​​ക​​യി​​ൽ കാ​​​ണു​​​ക​​​യു​​​ണ്ടാ​​​യി. ഡ്രൈ​​​വ​​​ർ​​​മാ​​​രു​​​ടെ പെ​​​ൻ​​​ഷ​​​ൻ പ്രാ​​​യം കൂ​​​ട്ടി​​​യാ​​​ൽ ഉ​​​ണ്ടാ​​​കു​​​ന്ന ഭ​​​വി​​​ഷ്യ​​​ത്തു​​​ക​​ളെ​​പ്പ​​റ്റി അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ൾ ഗൗ​​ര​​വ​​​മു​​​ള്ള​​​താ​​​ണ്. പെ​​​ൻ​​​ഷ​​​ൻ​​പ്രാ​​​യം ഉ​​​യ​​​ർ​​​ത്ത​​​ൽ മൂ​​​ലം ഉ​​​ണ്ടാ​​​കാ​​​വു​​​ന്ന പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ൾ കേ​​​ര​​​ളം​​പോ​​​ലെ വ​​​രു​​​മാ​​​ന സ്രോ​​​ത​​​സു​​​ക​​​ൾ കു​​​റ​​​ഞ്ഞ ഒ​​​രു സം​​​സ്ഥാ​​​ന​​​ത്തി​​​ന് അ​​​തി​​ഭീ​​​ക​​​രമാ​​​യി​​​രി​​​ക്കും. ഒ​​​രു യൂ​​​ണി​​​യ​​​ൻ നേ​​​താ​​​വെ​​​ങ്കി​​​ലും ഇ​​​തു പ​​​റ​​​ഞ്ഞ​​​തി​​​ൽ സ​​​ന്തോ​​​ഷം തോ​​​ന്നി.

വ​​ലി​​യ സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലേ​​​ക്കു പൊ​​​യ്ക്കൊ​​​ണ്ടി​​​രു​​​ന്ന ഈ ​​​പ്ര​​​സ്ഥാ​​​ന​​​ത്തെ അ​​​ട​​​ച്ചു​​പൂ​​​ട്ടാ​​​ൻ മാ​​​ത്ര​​​മേ പെ​​​ൻ​​​ഷ​​​ൻ പ്രാ​​​യം ഉ​​​യ​​​ർ​​​ത്ത​​​ൽ ഉ​​​പ​​​ക​​​രി​​​ക്കു​​​ക​​​യു​​​ള്ളൂ. സ്റ്റാ​​​ഫ് അം​​ഗ​​ങ്ങ​​ളോ​​ളം ത​​​ന്നെ പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രെ​​​യും പോ​​​റ്റേ​​​ണ്ട അ​​​വ​​​സ്ഥ​​​യാ​​​ണ് ഈ ​​വെ​​ള്ളാ​​ന മൂ​​ലം ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നെ നി​​​ല​​​നി​​​ർ​​​ത്താ​​​ൻ കേ​​​ര​​​ള​​​ത്തി​​​ലെ ജ​​ന​​ങ്ങ​​​ൾ പ​​ല​​വി​​ധ ടാ​​​ക്സു​​​ക​​​ൾ കൊ​​ടു​​​ക്കേ​​​ണ്ടി​​വ​​​രു​​​ന്നു. നി​​കു​​തി​​പ്പ​​​ണംകൊ​​​ണ്ട് വി​​​ക​​​സ​​​ന പ്ര​​വൃ​​​ത്തി​​​ക​​​ൾ ഒ​​​ന്നും ന​​​ട​​​ത്താ​​​ൻ പ​​​റ്റാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​മാ​​ണി​​വി​​ടെ.
സം​​​സ്ഥാ​​​ന വ​​​രു​​​മാ​​​ന​​​ത്തി​​ന്‍റെ 75 ശ​​​ത​​​മാ​​​ന​​​വും സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു ശ​​​ന്പ​​​ള​​​വും പെ​​​ൻ​​​ഷ​​​നു​​മാ​​​യി കൊ​​​ടു​​​ക്കേ​​​ണ്ടിവ​​​രു​​​ന്നു. അ​​പ്പോ​​ഴാ​​​ണ് പെ​​​ൻ​​​ഷ​​​ൻ പ്രാ​​​യം ഉ​​​യ​​​ർ​​​ത്ത​​​ൽ പോ​​​ലെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളെ​​ക്കു​​​റി​​​ച്ചു സ​​​ർ​​​ക്കാ​​​ർ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്.

ആ​​​ധു​​​നി​​​കരീ​​​തി​​​യി​​​ലു​​​ള്ള മാ​​​നേ​​​ജ്മെ​​ന്‍റ് പ്രാ​​​ക്ടീ​​​സു​​​ക​​​ളെ​​ക്കു​​​റി​​​ച്ച് ഒ​​​രു ധാ​​​ര​​​ണ​​​യും അ​​ധി​​കൃ​​ത​​ർ​​ക്ക് ഉ​​​ള്ള​​​താ​​​യി തോ​​​ന്നി​​​യി​​​ട്ടി​​​ല്ല. ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ൽ കെ​​എ​​​സ്ആ​​​ർ​​ടി​​സി​​ക്ക് അ​​​ട​​​ച്ചു​​പൂ​​​ട്ട​​​ൽ ഭീ​​​ഷ​​​ണി ഉ​​​ണ്ടാ​​​കു​​​മാ​​​യി​​​രു​​​ന്നി​​​ല്ല. പൊ​​​തുഗ​​​താ​​​ഗ​​​തം ഒ​​​രി​​​ക്ക​​​ലും ലാ​​​ഭം ഉ​​​ണ്ടാ​​​ക്കാ​​​ൻ ഇ​​​ട​​​യി​​​ല്ല. പ​​​ക്ഷേ കെ​​എ​​​സ്ആ​​​ർ​​ടി​​സി​​ക്കു ​സം​​​ഭ​​​വി​​​ച്ചുകൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത് പോ​​​ലെ​​​യു​​​ള്ള ഭീ​​​ക​​​രന​​​ഷ്ട​​​ങ്ങ​​​ൾ സം​​​സ്ഥാ​​​ന ഖ​​​ജ​​​നാ​​​വി​​​ന്‍റെ അ​​​ടി​​​ത്ത​​​റ ഇ​​​ള​​​ക്കും എ​​​ന്ന​​​തി​​​ൽ സം​​​ശ​​​യ​​​മി​​​ല്ല.

ര​​​മേ​​​ശ് മാ​​​ത്യു, ദോ​​​ഹ, ഖ​​​ത്ത​​​ർ