കൊച്ചി: കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിലും ഫിയാത്ത മിഷന്റെ സഹകരണത്തോടെ ഇന്ന് അങ്കമാലി അഡ്ലസ് കണ്വൻഷൻ സെന്ററിൽ ക്രിസ്ത്യൻ യുവജനസംഗമവും തീവ്രവാദത്തിനെതിരെ പ്രാർഥന കൂട്ടായ്മയും സംഘടിപ്പിക്കുന്നു. അരുണാചൽ പ്രദേശ് ഇറ്റനഗർ രൂപത ബിഷപ് റവ.ഡോ. ജോണ്‍ തോമസ് ഉദ്ഘാടനംചെയ്യും. സംസ്ഥാന പ്രസിഡന്റ് പ്രദീപ് മാത്യു നല്ലില അധ്യക്ഷതവഹിക്കും.
ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമ, സിഎസഐ, എന്നീ സഭകളിലെ യുവജന പ്രസ്ഥാനത്തിന്റെ കേന്ദ്ര പ്രതിനിധികളും ജീസസ് യൂത്ത്, ഡോണ്‍ ബോസ്കോ, ഇദെന്തെ തുടങ്ങിയ യുവജന കൂട്ടായ്മയുടെ പ്രതിനിധികളും യോഗത്തിൽ യുവജനങ്ങൾക്കിടയിൽ നടത്തുന്ന പ്രവർത്തനം അവതരിപ്പിക്കും. കെസിബിസി മീഡിയ സെക്രട്ടറി ഫാ. ജോളി വടക്കൻ മോഡറേറ്റർ ആയിരിക്കും. തുടർന്ന് ആഗോള തീവ്രവാദത്തിനെതിരെ പ്രാർഥന കൂട്ടായ്മ.
പരിപാടികൾക്കു സംസ്ഥാന ഡയറക്ടർ ഫാ. മാത്യു ജേക്കബ് തിരുവാലിൽ, ജനറൽ സെക്രട്ടറി പോൾ ജോസ്, എറണാകുളം അങ്കമാലി കെസിവൈഎം ഡയറക്ടർ ഫാ. ബൈജു വടക്കുചേരി, പ്രസിഡന്റ് ടിജോ പടയാട്ടിൽ, ജനറൽ സെക്രട്ടറി അനീഷ് സംസ്ഥാന ഭാരവാഹികളായ ബിബിൻ ചെമ്പക്കര, റീതു ജോസഫ് റോബിൻസ് വടക്കേൽ, രേഷ്മ കുരിയാക്കോസ്, ജിഫിൻ സാം, പി.കെ. ബിനോയി. നീതു മാത്യു എന്നിവർ നേതൃത്വം നൽകും. ഫിയാത്ത മിഷൻ സംഘടിപ്പിക്കുന്ന എക്സിബിഷൻ കാണാൻ യുവജനങ്ങൾക്ക് അവസരമുണ്ടാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.