മുതലക്കോടം: മലയാളത്തിലെ ആദ്യ ദിനപത്രമായ ദീപിക കുടുംബത്തിൽനിന്നു പ്രസിദ്ധീകരണമാരംഭിച്ച കർഷകൻ മാസികയുടെ 25-ാം വാർഷികം മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ നാളെ നടക്കും.
ദീപിക ഫ്രണ്ട്സ് ക്ലബ് കോതമംഗലം രൂപതയുടെയും മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയുടെയും സംയുക്താഭിമുഖ്യത്തിലാണ് ആഘോഷം. ചടങ്ങിൽ കർഷകർ ഉൾപ്പെടെയുള്ള വിശിഷ്ടവ്യക്തികളെ ആദരിക്കലും സ്കൂളുകളിലും സ്ഥാപനങ്ങളിലും വീടുകളിലും ദീപിക നടപ്പിലാക്കിയ ജൈവനന്മ പദ്ധതിയിലെ വിജയികൾക്കുള്ള സമ്മാനദാനവും നടക്കും. രാവിലെ ഒന്പതിനു രജിസ്ട്രേഷൻ ആരംഭിക്കും. 10നു കാർഷിക ശിൽപശാല ആരംഭിക്കും. കേരള യൂണിവേഴ്സിറ്റി റിട്ട. പ്രഫ. ഡോ. പി.പി. ജോയി ക്ലാസ് നയിക്കും. 11നു വൈദ്യുതി മന്ത്രി എം.എം. മണി അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ.പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്യും. തുടർന്നു വിശിഷ്ടവ്യക്തികളെ ആദരിക്കും.
രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടർ മോണ്‍. മാണി പുതിയിടം സ്വാഗതം പറയും. കർഷകൻ മാസികയുടെ ചരിത്ര പ്രാധാന്യത്തെക്കുറിച്ചു ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ആമുഖപ്രസംഗം നടത്തും. കോതമംഗലം രൂപത ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അനുഗ്രഹപ്രഭാഷണം നടത്തും. രാഷ്ട്രദീപിക ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഡോ. താർസീസ് ജോസഫ് ജൈവനന്മ വിജയികളെ പ്രഖ്യാപിക്കും. ഡിഎഫ്സി കോതമംഗലം രൂപത ഡയറക്ടർ ഫാ. ജിനോ പുന്നമറ്റത്തിൽ കാർഷിക, സാമൂഹ്യ, സാംസ്കാരിക ജീവകാരുണ്യരംഗത്തെ വിശിഷ്ട വ്യക്തികളെ പരിചയപ്പെടുത്തും. കോതമംഗലം രൂപത വികാരി ജനറാൾ മോണ്‍. ജോർജ് ഓലിയപ്പുറം, ജോയ്സ് ജോർജ് എംപി, പി.ജെ. ജോസഫ് എംഎൽഎ, ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സണ്‍ സഫിയ ജബ്ബാർ, മുതലക്കോടം ഫൊറോന വികാരി ഫാ. ജോസഫ് അടപ്പൂര്, കോതമംഗലം രൂപത ഡിഎഫ്സി പ്രസിഡന്റ് ജിബോയിച്ചൻ വടക്കൻ, മുതലക്കോടം ഫൊറോന ഡിഎഫ്സി അസി.ഡയറക്ടർ ഫാ. ജോസഫ് നിരവത്ത്, ഡിഎഫ്സി രൂപത സെക്രട്ടറി തോമസ് കുണിഞ്ഞി, ഡിഎഫ്സി കോതമംഗലം രൂപത വനിത ഫോറം പ്രസിഡന്റ് ഷീല രാജു എന്നിവർ പ്രസംഗിക്കും. തുടർന്ന് അവാർഡ് ജേതാക്കൾ മറുപടിപ്രസംഗം നടത്തും. കർഷകൻ മാസിക എഡിറ്റർ ഇൻചാർജ് ടോം ജോർജ് നന്ദി പറയും.
മുൻ മന്ത്രി പി.ജെ. ജോസഫ് എംഎൽഎ, ഇൻഫാം സംസ്ഥാന ഡയറക്ടർ ഫാ. ജോസ് മോനിപ്പിള്ളി, ജീവ മിൽക്ക് ഡയറക്ടർ ഫാ. ജോസ് മൂർക്കാട്ടിൽ, സെന്റ് മാർട്ടിൻ വെഡിംഗ് പ്ലാനേഴ്സ് ചെയർമാൻ ജോമറ്റ് ഫ്രാൻസിസ്, പെരുന്പാവൂർ ഇന്ത്യ ടെക് കണ്‍സ്ട്രക്ഷൻസ് എൻജിനിയർ ജോർജ് മാർട്ടിൻ ജോസ്, മുതലക്കോടം സ്വദേശി ഷീന ടോം കല്ലറയ്ക്കൽ, എറണാകുളം ജീവ ഓർക്കിഡ് ആൻഡ് അഗ്രോ എക്സ്പോർട്ട് ചെയർമാൻ സി.എം. മാത്യു, മൂവാറ്റുപുഴ സാൻജോ പൗൾട്രി ഫാം ചെയർമാൻ കെ.പി. പോൾ, സാമൂഹ്യപ്രവർത്തകനായ ജോയി നടുക്കുടി, മൂവാറ്റുപുഴ നിർമലമെഡിക്കൽ സെന്റർ അഡ്മിനിട്രേറ്റർ സിസ്റ്റർ ജോവിറ്റ് എഫ്സിസി, കോതമംഗലം ധർമഗിരി സെന്റ് ജോസഫ്സ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രറ്റർ സിസ്റ്റർ ജെറോം എംഎസ്ജെ, മുതലക്കോടം ഹോളിഫാമിലി ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജോണ്‍സി മരിയ എസ്എച്ച്, അണക്കര കുട്ടംതടത്തിൽ ട്രേഡേഴ്സ് സിഇഒ ബിനോയി ജോണ്‍, മുക്കുളം റെയ്ൻ പോണ്ട് ഇന്ത്യ ലിമിറ്റഡ് പാർട്ട്ണർ പി.ജെ. വക്കച്ചൻ, വിവേക് തോമസ് മാത്യു കോന്നി തുടങ്ങിയവരെ അവാർഡ് നൽകി ആദരിക്കും.
കാർഷികരംഗത്തു വ്യക്തിമുദ്രപതിപ്പിച്ച സിസ്റ്റർ ബെല്ലർമിൻ സിഎംസി, സിസ്റ്റർ ജെസി മുടവനാട്ട് എസ്എബിഎസ്, അഡ്വ. ജോണ്‍ വർഗീസ് തോപ്പിൽ പോത്താനിക്കാട്, തങ്കച്ചൻ മാത്യു ചെന്പരത്തി, ജിമ്മി ജേക്കബ് ചെന്പരത്തി, തോമസ് കുന്പുക്കൽ ചാലാശേരി, ജോയി തോമസ് തൈക്കണ്ടത്തിൽ മുതലക്കോടം, കെ.വി. മത്തായി കോനാട്ട് മുതലക്കോടം, ടി.ജെ. മാത്യു തോട്ടുപ്പുറത്ത് മുതലക്കോടം, കെ.ഡി. തോമസ് കൊരട്ടിപ്പറന്പിൽ മുതലക്കോടം തുടങ്ങിയവരെ ചടങ്ങിൽ ആദരിക്കും. സമ്മേളനത്തിൽ പങ്കെടുക്കുന്ന കർഷകർക്കു നിരവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.