മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് പുരസ്കാരം പി.ടി. കുഞ്ഞുമുഹമ്മദിന്
കൊച്ചി: മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് പുരസ്കാരം സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദിന്. വീരപുത്രന്‍ എന്ന സിനിമയിലൂടെ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ ജീവിതം പുതിയ തലമുറയ്ക്കു പകര്‍ന്നുനല്കിയതിനാണ് കുഞ്ഞുമുഹമ്മദിനു പുരസ്കാരമെന്നു മുഹമ്മദ് അബ്ദുള്‍റഹ്മാന്‍ സാഹിബ് അനുസ്മരണ സമിതി ചെയര്‍മാന്‍ അഡ്വ.പി.കെ. സജീവന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.


സംവിധായകന്‍ കെ.ജി. ജോര്‍ജ് ചെയര്‍മാനും തിരക്കഥാകൃത്ത് ജോണ്‍ പോള്‍, എന്‍.എം. പിയേഴ്സണ്‍, ഡോ. എം.എന്‍. കാരശേരി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണു പുരസ്കാരം. ഡിസംബര്‍ 27ന് എറണാകുളം ടൌണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമര്‍പ്പിക്കും.