സുപ്രീംകോടതിയുടേതുസ്വാഭാവിക നടപടി: ഉമ്മന്‍ചാണ്ടി
മലപ്പുറം: സൂര്യനെല്ലി കേസില്‍ സുപ്രീംകോടതി വിധി സ്വഭാവികനടപടിയെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതില്‍ സര്‍ക്കാരിനു പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. നിയമ നടപടികള്‍ അതിന്റെ വഴിക്കു പോകുമെന്നും അദ്ദേഹം പറഞ്ഞു. കേസിലെ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീംകോടതി വിധിയെക്കുറിച്ചു മലപ്പുറം ഡിസിസിയില്‍ മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേസില്‍ ഉന്നതര്‍ക്കു പങ്കുണ്െടന്ന പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ പ്രതികരണത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹം ഓരോദിവസം ഓരോ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണല്ലോ എന്നായിരുന്നു പ്രതികരണം. കേസിന്റെ കാര്യത്തില്‍ സര്‍ക്കാരിനു വീഴ്ച പറ്റിയോ എന്ന ചോദ്യത്തിനു സര്‍ക്കാരും അപ്പീല്‍ നല്‍കിയിട്ടുണ്ടല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു.