കയര്‍ ഭൂവസ്ത്രത്തിനു കയര്‍ഫെഡിന് ഒരുകോടി രൂപയുടെ ഓര്‍ഡര്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ആലപ്പുഴയില്‍ സംഘടിപ്പിച്ച കയര്‍ കേരള മേളയിലുണ്ടായ പ്രാഥമിക വ്യവസായ ധാരണയുടെ അടിസ്ഥാനത്തില്‍ ഉത്തരേന്ത്യയിലേക്ക് ഒരു കോടി രൂപയുടെ കയര്‍ ഭൂവസ്ത്ര വിപണനത്തിന് ആദ്യ ഓര്‍ഡര്‍ ലഭിച്ചു. മഹാരാഷ്ട്രയിലെ ഖനനാന്തര പ്രദേശത്ത് പുനര്‍ ഹരിതവത്കരണത്തിനാണ് ഈ ഭൂവസ്ത്രമുപയോഗിക്കുന്നത്. ആദ്യ ഘട്ടമായി 10 ലക്ഷം രൂപയുടെ കയര്‍ ഭൂവസ്ത്രം മഹാരാഷ്ട്രയിലേക്കയച്ചു.