Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഹയർ സെക്കൻഡറിയിൽ 78.69% വിജയം...
"പിന്നോട്ടില്ല'; പരിഷ്കരിച്ച ഡ്രൈവിംഗ് ...
ലോഡ് ഷെഡിംഗ് ഇല്ല
മത്സരപരീക്ഷകളിലെ പരാതികള്‍;...
ജപ്തി നടപടിയിൽ ഇളവിന് നിയമം വരു...
ജസ്റ്റീസ് ഹരിപ്രസാദ് സമിതി 20ന് ...
Previous
Next
Kerala News
Click here for detailed news of all items
വിഴിഞ്ഞം പദ്ധതിക്ക് എതിരല്ല, സമുദായത്തിന്റെ ആശങ്കകള്‍ ദൂരീകരിക്കണം: ആര്‍ച്ച്ബിഷപ് ഡോ.എം. സൂസപാക്യം
Thursday, July 31, 2014 10:50 PM IST
തിരുവനന്തപുരം: നിര്‍ദിഷ്ട വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്ക് എതിരല്ലെന്നും ലത്തീന്‍ സമുദായത്തിന്റെ ആശങ്കകള്‍ ദൂരീകരിക്കണമെന്നും തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ച്ബിഷപ് ഡോ.എം. സൂസപാക്യം. വിഴിഞ്ഞം പദ്ധതിക്കു ലത്തീന്‍ അതിരൂപത എതിരാണെന്ന പ്രചാരണം അടിസ്ഥാനരഹിതവും വേദനാജനകവുമാണ്. വിഴിഞ്ഞം പദ്ധതിക്ക് ലത്തീന്‍ രൂപത ഒരിക്കലും എതിരുനിന്നിട്ടില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
പദ്ധതിയുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നതും കൂടുതല്‍ കഷ്ടനഷ്ടങ്ങള്‍ക്കു വിധേയരാകുന്നവരുമായ മത്സ്യത്തൊഴിലാളികളുടെ തൊഴിലും കിടപ്പാടവും സംരക്ഷിച്ചുകൊണ്ടുള്ള ഒരു പുനരധിവാസം ഉറപ്പാക്കണമെന്നും പാരിസ്ഥിതിക ആഘാതം പഠിക്കണമെന്നുമാണ് ലത്തീന്‍ രൂപത ആവശ്യപ്പെട്ടിട്ടുള്ളത്.
എന്നാല്‍, ഇപ്പോള്‍ പദ്ധതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളിലേക്കു സഭയെയും ലത്തീന്‍ സമുദായത്തേയും വലിച്ചിഴച്ച്, തിരുവനന്തപുരം ലത്തീന്‍ രൂപതയെ ഇകഴ്ത്താനുള്ള നീക്കങ്ങളാണു നടക്കുന്നത്. ഇതിന്റെ പ്രതിഫലനമാണ് തുറമുഖ പദ്ധതി അട്ടിമറിയുമായി ബന്ധപ്പെട്ടു നടക്കുന്ന കുപ്രചാരണങ്ങള്‍. പദ്ധതിയുടെ പേരില്‍ ലത്തീന്‍ സമുദായത്തെ കരിവാരി തേയ്ക്കുന്നതു വേദനാജനകമാണ്.
വിഴിഞ്ഞം പദ്ധതി സംസ്ഥാനത്തിന്റെ വികസനത്തിന് ആക്കം കൂട്ടുമെന്ന കാര്യത്തില്‍ ഒരു സംശയവും രൂപതയ്ക്കില്ല. തൊഴില്‍രംഗത്തു വന്‍ സാധ്യതകള്‍ പ്രവചിക്കുന്നു. നിര്‍മാണസാധനങ്ങളുടെ ഇറക്കുമതി രംഗത്തും അവസരങ്ങളുണ്ടാകും. സംസ്ഥാന ത്തിന്റെ പുരോഗതിക്കു വിഴിഞ്ഞം തുറമുഖം ഗുണപരമായ മാറ്റങ്ങള്‍ക്കു വഴിതുറക്കും.
എന്നാല്‍, ഈ തൊഴിലവസരങ്ങളൊന്നും മത്സ്യത്തൊഴിലാളികള്‍ക്കു യാതൊരു ഗുണവും ചെയ്യില്ല. ഇക്കാര്യങ്ങള്‍ മുഖവിലയ്ക്ക് എടുത്തുകൊണ്ടാണു പദ്ധതി ഏറ്റവും കൂടുതല്‍ ബാധിക്കുന്ന സമൂഹ മെന്ന നിലയില്‍ ചില ആശങ്കകള്‍ മുന്നോട്ടുവയ്ക്കുന്നത്.
പൂന്തുറ മുതല്‍ പൂവാര്‍വരെയുള്ള 13 മത്സ്യമേഖലയിലെ മത്സ്യത്തൊഴിലാളികളെ തുറമുഖ പദ്ധതി ബാധിക്കുമെന്നാണു പദ്ധതിയുമായി ബന്ധപ്പെട്ട പഠന റിപ്പോര്‍ട്ട് പറയുന്നത്. ഈ റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍തന്നെ ലത്തീന്‍ സമുദായാംഗങ്ങളായ അരലക്ഷത്തിലേറെ വരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് അവരുടെ സ്വത്തുവകകളും തൊഴിലും നഷ്ടപ്പെടുമെന്ന് ഉറപ്പാണ്.
വിഴിഞ്ഞം പദ്ധതി 66 ഹെക്ടര്‍ (180 ഏക്കര്‍) നികത്തിയാണ് നിര്‍മിക്കുന്നത്. ഈ കടല്‍നികത്തല്‍ പദ്ധതിയുടെ വടക്കുഭാഗത്ത് ഭീമമായ കരനഷ്ടത്തിനു കാരണമാകും. പൂന്തുറ മുതല്‍ പെരുമാതുറവരെയുള്ള സ്ഥലത്ത് കടല്‍ കയറുകയും അവിടെയുള്ള മത്സ്യത്തൊഴിലാളികള്‍ക്കു കിടപ്പാടം നഷ്ടപ്പെടുകയും ചെയ്യും.
ഒപ്പം തെക്കുഭാഗത്ത് 400 മീറ്റര്‍ ആഴത്തില്‍ ഡ്രഡ്ജിംഗ് നടത്തി കപ്പല്‍ചാല്‍ നിര്‍മിക്കുന്നതിലൂടെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം നഷ്ടമാകും. വലിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. തൊഴില്‍ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ ഒരു നടപടിയും സര്‍ക്കാര്‍ പറയുന്നില്ല.
നിരന്തരമായ കപ്പലോട്ടം കാരണം മത്സ്യത്തൊഴിലാളികള്‍ക്കു കടലില്‍ പോകാന്‍ കഴിയാതെ വരും. മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യബന്ധന യാനങ്ങള്‍ക്കും ഉണ്ടാകുന്ന അപകടങ്ങള്‍ ദൂരീകരിക്കുന്നതിനെക്കുറിച്ച് പഠന റിപ്പോര്‍ട്ടില്‍ ഒന്നും പറയുന്നില്ല. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ നേരിടേണ്ടിവരുന്ന പ്രശ്ന ങ്ങളില്‍ സഭയ്ക്കും സമുദായത്തിനും കൈയുംകെട്ടി നോക്കിനില്‍ക്കാനാകില്ല.
നിര്‍ദിഷ്ട വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ 2013 മേയ് 29-നു സാമൂഹിക പാരിസ്ഥിതിക ആഘാത പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ആശങ്ക അതേവര്‍ഷം ജൂണ്‍ 29-ന് നടന്ന പബ്ളിക് ഹിയറിംഗില്‍ രേഖാമൂലം സമര്‍പ്പിച്ചു.
എന്നാല്‍, പരാതികള്‍ക്കു വേണ്ടത്ര ഗൌരവം നല്‍കാതെയാണ് വിഴിഞ്ഞം സീപോര്‍ട്ട് കമ്പനി കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന് അനുമതിക്കായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഇതുസംബന്ധിച്ച ആശങ്കകള്‍ കേന്ദ്ര സര്‍ക്കാരിനും തിരുവനന്തപുരം എംപി ശശി തരൂരിനും നല്‍കിയിരുന്നു. ഇക്കാര്യങ്ങളിലൊന്നും വേണ്ടത്ര പരിഗണന ലഭിക്കാത്ത സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാളി മേഖലയുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകാത്ത സഹാചര്യം ചൂണ്ടിക്കാട്ടി പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് മത്സ്യത്തൊഴിലാളികള്‍ നിവേദനം നല്‍കിയത്.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 2013 സെപ്റ്റംബറില്‍ റിപ്പോര്‍ട്ട ്പരിഗണിച്ചു. ലഭിച്ച പരാതികള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദപൂര്‍വം മറുപടി നല്‍കിയില്ലെന്ന നിരീക്ഷണത്തില്‍ 45 ദിവസത്തെ അവധി സംസ്ഥാന സര്‍ക്കാരിനു നല്കി.
ഒക്ടോബറില്‍ നടന്ന പരിസ്ഥിതി മന്ത്രാലയത്തിന്റെ 127-ാം യോഗത്തില്‍ പരാതി നല്‍കിയവരുടെ പക്ഷത്തുനിന്ന് ആരും ഇല്ലെന്നു നിരീക്ഷിച്ചു. തുടര്‍ന്ന് പരിസ്ഥിതി മന്ത്രാലയത്തിന്റെ 128-ാമതു യോഗത്തില്‍ തിരുവനന്തപുരം മത്സ്യത്തൊഴിലാളി ഫോറത്തെ പ്രതിനിധീകരിക്കാന്‍ ആരും പോകാത്തതിനാല്‍ മത്സ്യത്തൊഴിലാളികള്‍ നല്‍കിയിട്ടുള്ള നിവേദനങ്ങളുടെ വെളിച്ചത്തില്‍ ഡോ. ജോണ്‍ ജേക്കബ് പൂത്തൂരിനോട് ആവശ്യമെങ്കില്‍ വിശദീകരണം നല്കാന് ആവശ്യപ്പെട്ടു. ഒടുവില്‍ 17 ഉപാധികളോടെ വിഴിഞ്ഞം പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്കി.
വിഴിഞ്ഞം പദ്ധതി നടത്തിപ്പിനാ യി വേണ്ടിവരുന്ന പതിനായിരക്കണക്കിന് ഏക്കര്‍ സ്ഥലം പരമ്പരാഗതമായി തിരുവനന്തപുരം ലത്തീന്‍ അതിരൂപതാംഗങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. സഭയ്ക്കും സമുദായാംഗങ്ങള്ക്കുമെതിരേ കുപ്രചാരണങ്ങളുമായി രംഗപ്രവേശം ചെയ്തവര്‍ക്ക് ഒരിഞ്ചു ഭൂമിപോലും നഷ്ടപ്പെടാനില്ല.
സഭാവിശ്വാസികളായ സമുദായാംഗങ്ങളുടെ സ്വത്തിനും ജീവനും ഉറപ്പും സംരക്ഷണവും നല്കാന് സമുദായ നേതൃത്വത്തിന് അവകാശവും കടപ്പാടുമുണ്ട്. പദ്ധതിയുടെ പഠന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന അരലക്ഷത്തിലേറെ വരുന്ന മ ത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതു സംബന്ധിച്ചു പല ഘട്ടങ്ങളിലായി സഭാനേതൃത്വം മുന്നോട്ടുവച്ചിട്ടുള്ള ആശങ്കകള്‍ ദൂരീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്കു കഴിയണം.
ഒരു ജനതയുടെ ജീവനെയും തൊഴിലിനെയും നിലനില്പിനെത്തന്നെയും ബാധിക്കാവുന്ന ഗൌരവമേറിയ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാതെ, അവര്‍ക്കു ന്യായമായ പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാതെ നടത്തുന്ന നിഗൂഢ നീക്കങ്ങളെ മത്സ്യത്തൊഴിലാളി സമൂഹം ആശങ്കയോടെയാണ് കാണുന്നത്. ഇത്തരം ആശങ്കകള്‍ പരിഹരിച്ച് നാടിനും രാഷ്ട്രത്തിനും ഉപയുക്തമായ രീതിയില്‍ വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പാക്കണം. അതിനായി സഭയുടെയും സമുദായത്തിന്റെയും ഭാഗത്തുനിന്നു വിട്ടുവീഴ്ചയ്ക്കും സഹകരണത്തിനും സഭാനേതൃത്വം തയാറാണെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു.
രൂപതയുടെ അനുവാദത്തോടെയാണ് ടിഎംഎഫിനുവേണ്ടി ശാസ്ത്രജ്ഞനായ ഡോ. ജോണ്‍ ജേക്കബ് പൂത്തൂര്‍ ഹാജരായത്. ഡോ. ജോണ്‍ ജേക്കബ് പൂത്തൂര്‍ അതിരൂപത എഴുതി നല്‍കിയതിനു വിരുദ്ധമായി മൊഴി നല്‍കിയോ എന്ന് അന്വേഷിക്കാമെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു.
പാരിസ്ഥിതികാഘാത പഠനം നടത്തിയതില്‍നിന്നു വ്യത്യസ്തമായാണു നേവിക്കും കോസ്റ്ഗാര്ഡിനും ക്രൂസ് ടെര്‍മിനലിനും വിഴിഞ്ഞം പദ്ധതിക്കുള്ളില്‍ സ്ഥാനം ഉള്‍പ്പെടുത്തിയതെന്നും ഇതേക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച നടത്തേണ്ടത് ആവശ്യമായിരുന്നതായും പത്രസമ്മേളന ത്തില്‍ പങ്കെടുത്ത അതിരൂപത വികാരി ജനറാള്‍ മോണ്‍. യൂജിന്‍ എച്ച്. പെരേര പറഞ്ഞു.
അടിസ്ഥാനരഹിതമായ പ്രചാരണം നടക്കുന്നതിനാല്‍ രൂപതാംഗങ്ങളെ നിജസ്ഥിതി അറിയിക്കാനായി ഇടയലേഖനം ഇറക്കുമെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഹയർ സെക്കൻഡറിയിൽ 78.69% വിജയം
"പിന്നോട്ടില്ല'; പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് തന്നെ നടത്തും
ലോഡ് ഷെഡിംഗ് ഇല്ല
മത്സരപരീക്ഷകളിലെ പരാതികള്‍; അപ്പീല്‍ അഥോറിറ്റിയായി പ്രവര്‍ത്തിക്കാനാവില്ല: ഹൈക്കോടതി
ജപ്തി നടപടിയിൽ ഇളവിന് നിയമം വരുന്നു
ജസ്റ്റീസ് ഹരിപ്രസാദ് സമിതി 20ന് സർവകലാശാലയിൽ
കുട്ടിക്കാനത്ത് കാർ കൊക്കയിലേക്കു മറിഞ്ഞ് രണ്ടുപേർ മരിച്ചു
“മുഖ്യമന്ത്രി പോയത് സ്വന്തം പണം മുടക്കി”; പിണറായിയുടെ വിദേശയാത്രയിൽ ശിവന്‍കുട്ടി
ഭൂമിയുടെ തരംമാറ്റത്തിലെ ക്രമക്കേട് കണ്ടെത്തി വിജിലൻസ് ; ഏജന്റുമാരായി വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരും
ഡ്രൈവർമാർ പണി മുടക്കി; എല്‍പിജി വിതരണം മുടങ്ങി
കാണാതായ വയോധികൻ കൃഷിയിടത്തിലെ തോട്ടിൽ മരിച്ച നിലയിൽ
കത്തോലിക്കാ കോണ്‍ഗ്രസ് സമുദായ സമ്മേളനം അരുവിത്തുറയില്‍
ലഹരിവിതരണ സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ
കണ്ണൂരിലെ കള്ളനോട്ട് കേസിൽ ഒരു സ്ത്രീകൂടി അറസ്റ്റിൽ
കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
ഡോ. കെ.പി. യോഹന്നാന്റെ സംസ്കാരം തിരുവല്ലയിൽ
ജഡ്ജിമാരുടെ ഡിഎയിൽ നാലു ശതമാനം വർധന
ഫുള്‍ എ പ്ലസ്: പ്ലസ്ടുവിലും മുന്നില്‍ മലപ്പുറം
പ്ലസ്ടു പരീക്ഷ : പുനര്‍ മൂല്യനിര്‍ണയത്തിന് 15 വരെ അപേക്ഷിക്കാം
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ; പുനര്‍ മൂല്യനിര്‍ണയത്തിന് 14 വരെ അപേക്ഷിക്കാം
ആനകളെ മറ്റു സംസ്ഥാനങ്ങളിൽനിന്നു കൊണ്ടുവരാം; ഉടമകൾക്ക് എതിർപ്പില്ല
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലം: വയനാട് ജില്ല മുന്നില്‍
അരളിപ്പൂവ് ഒഴിവാക്കും
പെൻകാമറയിൽ കുടുങ്ങിയ മോഷ്ടാക്കളോടു ക്ഷമിച്ച് റോസമ്മ
കാരക്കോണം കോഴക്കേസ്: ഇഡി കുറ്റപത്രം സമര്‍പ്പിച്ചു
സിഎംഐ സഭാ സ്ഥാപനത്തിന്റെ 193-ാം വാര്‍ഷികാഘോഷം നാളെ
പിതാവിനെ മർദിച്ചുകൊന്ന കേസിൽ മകൻ പിടിയിൽ
കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമ്മേളനം നാളെ
സര്‍ക്കാര്‍ സ്കൂളുകള്‍ പിന്നോട്ടു പോയത് പരിശോധിക്കും: വിദ്യാഭ്യാസ മന്ത്രി
എസ്എസ്എല്‍സിക്ക് മിനിമം മാര്‍ക്ക്: യോഗം അടുത്ത ആഴ്ച
ആശ്രിത നിയമനത്തിലെ മാറ്റം; ഇന്ന് ചർച്ച, എതിർപ്പുമായി സംഘടനകൾ
എൻഎച്ച്എമ്മിന് 55 കോടി അനുവദിച്ചു
വിജയിക്കാൻ വേണം മിനിമം മാര്‍ക്ക് ; എസ്എസ്എല്‍സി പരീക്ഷയിൽ മാറ്റം വരുന്നു
ഡോ. കെ.പി. യോഹന്നാൻ അന്തരിച്ചു
പ്ലസ്വണ് പ്രവേശനം 16 മുതൽ
സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
ദൃശ്യങ്ങൾ പകർത്തുന്നതിനിടെ കാട്ടാന ആക്രമിച്ചു; ന്യൂസ് ചാനൽ കാമറാമാനു ദാരുണാന്ത്യം
സിദ്ധാര്‍ഥന്റെ മരണം ; വ്യക്തത തേടി ഡല്‍ഹി എയിംസിനെ സമീപിച്ച് സിബിഐ
നിയമസഭയുടെ സന്പൂർണ ബജറ്റ് സമ്മേളനം ജൂണ്‍ 10ന് തുടങ്ങാൻ ആലോചന
നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ കേസ്; ‘അതിജീവിത’ പരാമര്‍ശത്തില്‍ ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട് തേടി
ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിന് സ്വന്തം വാഹനങ്ങൾ ഉപയോഗിക്കാം
മന്ത്രിമാർക്ക് ഉദ്യോഗസ്ഥരുടെ ഓണ്‍ലൈൻ യോഗം വിളിക്കാനുള്ള അനുമതി തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ
സാന്പത്തിക രജിസ്റ്റർ സർക്കാർ ഓഫീസുകളിൽ കാണാനില്ല
മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ രഹസ്യമായി വിദേശയാത്ര നടത്തിയത് എന്തിന്: സതീശൻ
മുഖ്യമന്ത്രി വിദേശയാത്രയ്ക്കു പോയത് പാർട്ടി അനുമതിയോടെ: എം.വി. ഗോവിന്ദൻ
മോദിക്കെതിരേ പ്രസംഗിക്കാൻ ഭയന്നാണ് മുഖ്യമന്ത്രി മുങ്ങിയതെന്ന് കെ. സുധാകരൻ
വീണ്ടും ചുമതല ഏറ്റെടുത്ത് സുധാകരൻ
മിന്നൽ പണിമുടക്കിൽ പെരുവഴിയിലായി യാത്രികർ
മുതിർന്ന പൗരന്മാരുടെ എണ്ണം 40.4 കോടിയാകുമെന്ന്
കൊടകര കുഴല്‍പ്പണ കേസ്: കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ടു ഹര്‍ജി
ആദിവാസി യുവതി വനത്തിനുള്ളിൽ മരിച്ചു, മൃതദേഹം തോളിൽ ചുമന്ന് പോലീസ്
കോഴിക്കോട് സ്റ്റീൽ കോംപ്ലക്സ് : കന്പനി ട്രൈബ്യൂണൽ ഉത്തരവിനെതിരേ അപ്പീൽ നൽകും
കോട്ടയം ജില്ല വിജയശതമാനത്തില്‍ മുന്നില്‍
ബസ് തടഞ്ഞ സംഭവം: ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തി
കെഎസ്ആർടിസി കൊറിയർ സർവീസ് വിപുലീകരിക്കും
ചാലക്കുടി സ്വദേശിനി കാനഡയിൽ വീടിനുള്ളിൽ മരിച്ച നിലയിൽ
ഡോ.വി.പി. ജഗതിരാജിന് വിസിയായി തുടരാൻ അനുമതി
പാര്‍ട്ടി പ്രവര്‍ത്തകര്‍ വോട്ടുചെയ്തില്ല; അന്വേഷണത്തിനു സിപിഎം
ജെഡി-എസ് കേരള ഘടകം; വോട്ടെണ്ണലിനു ശേഷം പുതിയ പാർട്ടി
ലോറിയിടിച്ച് വയോധികൻ മരിച്ചു
കാറ്റിലും മഴയിലും എറണാകുളം-തൃശൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി
കാരുണ്യം വിതറിയ ആത്മീയപ്രവർത്തനം
സമ്മർ ക്യാന്പ് 15 മുതൽ
കാണാതായ വിദ്യാർഥിനി പുഴയിൽ മരിച്ചനിലയിൽ
കെട്ടിടത്തിനു മുകളില്‍നിന്നു വീണ് നിര്‍മാണത്തൊഴിലാളി മരിച്ചു
ടീബി മീറ്റ് കോട്ടയത്ത്
‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ സിനിമയുടെ 44-ാം വാര്‍ഷികവും താരസംഗമവും 20ന്
"ഏജന്‍സികള്‍ ഇടപെട്ടു'; ഭൂമി തരംമാറ്റത്തില്‍ വിജിലന്‍സ് റിപ്പോര്‍ട്ട്
മാര്‍ സ്ലീവാ മെഡിസിറ്റി പാലായുടെ ഹൃദയം: ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
മലപ്പുറം എ ക്ലാസ്
പ്ലസ് വണ്‍ പ്രവേശനം; ആകെ 4,66,261 സീറ്റ്
മുഖ്യമന്ത്രിയുടെ യാത്ര സ്പോൺസർഷിപ്പാണോ എന്നു വ്യക്തമാക്കണം: കെ. സുധാകരൻ
കാറില്‍ ആംബുലന്‍സ് ഇടിച്ച് അച്ഛനും മക്കളും മരിച്ചു
ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു: ലോക്കോ പൈലറ്റിനെതിരേ നടപടിക്ക് ശിപാർശ
പ്രണയ വിവാഹത്തെച്ചൊല്ലി സംഘർഷം; വരന്റെ അമ്മയ്ക്ക് വെട്ടേറ്റു

More from other section
എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിൻവലിച്ചു
National
അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥിയെ കാണാതായി
International
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവചനങ്ങൾ; വിപണിയിൽ വീഴ്ച
Business
റയൽ മാഡ്രിഡ് യുവേഫ ചാന്പ്യൻസ് ലീഗ് ഫൈനലിൽ
Sports

Latest News
തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തി
ഡോ.കെ.പി.യോഹന്നാന്റെ സംസ്കാരം 21ന്
Latest News
തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തി
ഡോ.കെ.പി.യോഹന്നാന്റെ സംസ്കാരം 21ന്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി ജെ.എസ...
Top