മദ്യനയത്തിലെ സഭാ നിലപാടില്‍ മാറ്റമില്ല: മാര്‍ ക്ളീമിസ് ബാവ
Wednesday, September 17, 2014 12:41 AM IST
കൊച്ചി: മദ്യനയത്തില്‍ കത്തോലിക്കാസഭ നിലപാടില്‍നിന്നു പിന്നോട്ടുപോയിട്ടില്ലെന്നു കെസിബിസി പ്രസിഡന്റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവ. സഭയുടെ നിലപാടു സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ബിയര്‍, വൈന്‍ പാര്‍ലറുകളെ സംബന്ധിച്ച് അന്തിമ തീരുമാനമായ ശേഷം പ്രതികരണം അറിയിക്കും. മദ്യനയത്തില്‍ പൊതു അഭിപ്രായസമന്വയം രൂപപ്പെടുകയാണെങ്കില്‍ ഉചിതമാണെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.