മനുഷ്യക്കടത്ത്: നാലു പ്രതികള്‍ റിമാന്‍ഡില്‍
Tuesday, September 23, 2014 12:27 AM IST
കൊച്ചി: മനുഷ്യക്കടത്തു കേസിലെ നാലു പ്രതികളെ എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ദിവസങ്ങള്‍ക്കു മുമ്പു സിബിഐ അറസ്റ് ചെയ്ത എറിയാട് അവനിത്തറയില്‍ എ.പി. മനീഷ്, തിരുവനന്തപുരം കരീകുളം വട്ടപ്പാറ വിശ്വവിഹാറില്‍ വി. അനില്‍കുമാര്‍, ചാവക്കാട് വെട്ടുകാട് തോട്ടിങ്ങല്‍ പണിക്കവീട്ടില്‍ പി.കെ. കബീര്‍, വക്കം തിരുവാതിരയില്‍ കെ. സുധര്‍മന്‍ എന്നിവരെയാണ് എറണാകുളം മജിസ്ട്രേറ്റ് കെ.എസ്. അംബിക റിമാന്‍ഡ് ചെയ്തത്.

കഴിഞ്ഞയാഴ്ച അറസ്റ് ചെയ്ത ഇവരെ പോലീസ് കസ്റഡിയില്‍ ചോദ്യം ചെയ്യലിനു ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴിയുള്ള മനുഷ്യക്കടത്തു കേസിലെ പ്രതികളാ ണിവര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.