പ്രകൃതിവാതക വിലവര്‍ധനയില്‍ പ്രതിഷേധം
Tuesday, October 21, 2014 12:33 AM IST
തിരുവനന്തപുരം: പ്രകൃതിവാതക വില 46 ശതമാനം വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി കാര്‍ഷിക- വ്യാവസായിക-ഗതാഗത മേഖലകളെ ദോഷകരമായി ബാധിക്കുമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു.

ഇതു വിലക്കയറ്റത്തിന് ആക്കം കൂട്ടുകയും വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുഃസഹമാക്കുകയും ചെയ്യും. ഇന്ധനവില നിര്‍ണയാവകാശം എണ്ണക്കമ്പനികളില്‍നിന്നു സര്‍ക്കാര്‍ തിരിച്ചെടുക്കുമെന്ന ബിജെപിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനത്തിനു വിരുദ്ധമായിട്ടാണ് ഇപ്പോള്‍ ഡീസല്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞിരിക്കുന്നതെന്നുംസുധീരന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.